Contents

Displaying 16091-16100 of 25124 results.
Content: 16461
Category: 1
Sub Category:
Heading: കുഷ്ഠ രോഗികള്‍ക്കായി കാല്‍നൂറ്റാണ്ട് ചെലവഴിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീയെ മടക്കി അയക്കാന്‍ ഇറാന്‍
Content: ടെഹ്‌റാന്‍: ഇറാനിലെ ടബ്രീസിലെ കുഷ്ഠരോഗാശുപത്രിയില്‍ പാവപ്പെട്ട കുഷ്ഠരോഗികള്‍ക്കായി നീണ്ട ഇരുപത്തിയാറു വര്‍ഷത്തോളം ജീവിതം സമര്‍പ്പിച്ച എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്യൂസെപ്പിന ബെര്‍ട്ടിയുടെ വിസ പുതുക്കുവാനുള്ള അപേക്ഷ ഇറാന്‍ ഭരണകൂടം നിരസിച്ചു. ഇതോടെ ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സെന്റ് ഡി പോള്‍’ സഭാംഗമായ സിസ്റ്റര്‍ ബെര്‍ട്ടിക്ക് വരുംദിവസങ്ങളില്‍ ഇറാന്‍ വിടേണ്ടതായി വരും. സഭയുടെ കീഴിലുള്ള ഇസ്ഫഹാനിലെ ഭവനത്തില്‍ ഓസ്ട്രിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഫാബിയോള വെയിസ്സിനൊപ്പമാണ് സിസ്റ്റര്‍ ബെര്‍ട്ടി ഇപ്പോള്‍ കഴിയുന്നത്. അതേസമയം ജാതിമതഭേദമന്യേ ഇറാനിലെ പാവപ്പെട്ട രോഗികള്‍ക്കായി തങ്ങളുടെ ജീവിതം ചിലവഴിച്ച നിസ്സഹായരായ ഈ രണ്ടു കന്യാസ്ത്രീമാരോടും 1937-ല്‍ പണികഴിപ്പിച്ച ഇസ്ഫഹാനിലെ തങ്ങളുടെ ഭവനം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും, യുവജനങ്ങളുടെ പരിശീലന പരിപാടികളിലും വര്‍ഷങ്ങളായി ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ സഭ ഇസ്ഫഹാനില്‍ സജീവമാണ്. 1942-ല്‍ യുദ്ധകെടുതികളെത്തുടര്‍ന്ന്‍ ഇറാനിലെത്തിയ പോളിഷ് കുട്ടികള്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും, അനാഥര്‍ക്കുമിടയിലും ഈ സിസ്റ്റര്‍മാര്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിരിന്നു. സന്യാസിനി സഭ നടത്തിക്കൊണ്ടിരുന്ന വലിയൊരു സ്കൂള്‍ 1979-ലെ വിപ്ലവത്തിനു ശേഷം സര്‍ക്കാര്‍ പിടിച്ചടക്കുകയുണ്ടായി. ഇസ്ഫഹാനിലെ ലത്തീന്‍ കത്തോലിക്കരുടെ ഏക സാന്നിധ്യമായിരുന്നു ഇവരുടെ മഠവും, 1939-ല്‍ പണികഴിപ്പിച്ച “പവര്‍ഫുള്‍ വിര്‍ജിന്‍” ചാപ്പലും. ഇവ പലപ്പോഴും സന്ദര്‍ശകര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള വേദിയായി മാറിയിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ 3 കന്യാസ്ത്രീമാരും, ഇസ്ഫഹാനില്‍ 2 കന്യാസ്ത്രീമാരും, 2 സമര്‍പ്പിത അല്‍മായ സ്ത്രീകളുമായിട്ടാണ് ഈ സന്യാസിനി സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തീവ്ര ഇസ്ലാമിക ചിന്താഗതി പിന്തുടരുന്ന രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി തടങ്കലിലാക്കുന്നത് രാജ്യത്തെ പതിവു സംഭവമാണ്. ഒരു മെത്രാനും നാലു പുരോഹിതരും മാത്രമുള്ള ടെഹ്‌റാന്‍-അഹവാസ്, ഉര്‍മിയ-സല്‍മാസ് എന്നീ രണ്ട് അസ്സീറിയന്‍-കല്‍ദായ അതിരൂപതകളും, ഒരു മെത്രാന്‍ മാത്രമുള്ള അര്‍മേനിയന്‍ രൂപതയും, ഒരു ലത്തീന്‍ അതിരൂപതയും മൂവായിരത്തോളം വിശ്വാസികളും മാത്രമാണ് നിലവില്‍ ഇറാനിലെ കത്തോലിക്ക സഭയിലുള്ളത്. 2019-ല്‍ കല്‍ദായ സഭയുടെ ടെഹ്‌റാനിലെ പാത്രിയാര്‍ക്കല്‍ അഡ്മിനിസ്ട്രേറ്ററായ ‘റാംസി ഗാര്‍മോ’യുടെ വിസ പുതുക്കുന്നതിനുള്ള അപേക്ഷയും ഇറാന്‍ നിഷേധിച്ചിരുന്നു. അദ്ദേഹത്തിന് ഇതുവരെ ഇറാനിലേക്ക് മടങ്ങിവരുവാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ഇറാനിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ച ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഈ പുറത്താക്കലുകള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-12-16:03:57.jpg
Keywords: ഇറാനി
Content: 16462
Category: 1
Sub Category:
Heading: മധ്യപൂർവേഷ്യയെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് സമർപ്പിക്കാൻ കൽദായ കത്തോലിക്ക സഭ
Content: ബാഗ്ദാദ്: ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും കനത്ത ആഘാതമേല്‍പ്പിച്ച മധ്യപൂർവേഷ്യയെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് ഔദ്യോഗികമായി സമർപ്പിക്കാൻ കൽദായ സഭയുടെ തീരുമാനം. ജൂൺ 27 രാവിലെ 10 മണിക്ക് മധ്യപൂർവേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അർപ്പണം നടത്തുവാനും ഇതിനിടെ മേഖലയെ തിരുകുടുംബത്തിന് സമര്‍പ്പിക്കുവാനുമാണ് തീരുമാനമായിരിക്കുന്നത്. കുര്‍ദ്ദിസ്ഥാനിലെ ഇർബിലിൽ കൽദായ സഭാ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ അധ്യക്ഷതയിൽ സമ്മേളിച്ച മെത്രാൻ സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പൊതുവായ അവസ്ഥ, സഭയുടെ നിലവിലെ അവസ്ഥ തുടങ്ങിയവ ചര്‍ച്ചയായ യോഗത്തില്‍ ബിഷപ്പുമാരായ ബേസിൽ യാൽഡോ, ഷ്‌ലെമൺ വാർദുനി, ബഷർ വർദ, നജീബ് മൈക്കൽ എന്നിവർ അടക്കം വിവിധ മെത്രാന്‍മാര്‍ പങ്കെടുത്തു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖ് അടക്കമുള്ള മധ്യപൂര്‍വ്വേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ സ്ഥിതി ഇന്നു ദയനീയമാണ്. കര്‍ദ്ദിനാള്‍ ലൂയിസ് സാക്കോ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 2013-ല്‍ സദ്ദാം ഹുസൈന്റെ പതനത്തിനു മുന്‍പ് ഏതാണ്ട് 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ ഇന്ന്‍ വെറും 5 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ഇറാഖില്‍ നിന്നും പലായനം ചെയ്തത്. ഇതിന് സമാനമായ സ്ഥിതി തന്നെയാണ് സിറിയയിലും മറ്റ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് 2018-ല്‍ തുറന്നു പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-12-19:40:08.jpg
Keywords: മധ്യ
Content: 16463
Category: 22
Sub Category:
Heading: ജോസഫ്: മാതാവിന്റെ വിമലഹൃദയത്തിന്റെ ഏറ്റവും വലിയ ആശ്വാസകൻ
Content: യൗസേപ്പിതാവ് മറിയത്തിന്റെ വിമലഹൃദയത്തിന്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിന്റെ വ്യാകുല ഹൃദയത്തിന്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതന്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ മറിയത്തോടൊത്തു ദൈവഹിതപ്രകാരം സഞ്ചരിച്ച യൗസേപ്പിനെപ്പോലെ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തിയും പരിശുദ്ധിയും തിരിച്ചറിഞ്ഞ വേറൊരു മനുഷ്യ വ്യക്തിയും ചരിത്രത്തിൽ ഉണ്ടാവില്ല. ശിമയോന്റെ പ്രവചനം മറിയത്തിന്റെ ഹൃദയത്തിലൂടെ തുളച്ചു കയറിയപ്പോൾ മറിയം യൗസേപ്പിതാവു കൂടെയുണ്ടായിരുന്നു "ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്ച്ച്യ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും. (ലൂക്കാ 2 :34 - 35 ). 1956 ൽ സി. മേരി എഫ്രേം നൊയ്സ്സെലിനു വിശുദ്ധ യൗസേപ്പിതാവു നൽകിയ സ്വകാര്യ വെളിപാടിൽ ഈശോയുടെയും മറിയത്തിന്റെയും സഹനങ്ങൾ യൗസേപ്പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു: "ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളോടൊപ്പം എന്റെ ഹൃദയവും സഹനത്തിൽ പങ്കുചേർന്നു. എൻ്റേത് ഒരു നിശബ്ദ സഹനമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെയും ഉണ്ണിശോയെയും മനുഷ്യരുടെ ദ്രോഹത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും സംരക്ഷിക്കുക എന്നത് എന്റെ സവിശേഷമായ ദൈവവിളിയായിരുന്നു. അവരുടെ സഹനങ്ങളെക്കുറിച്ച് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നതായിരുന്നു എന്റെ സഹനങ്ങളിൽ വച്ച് ഏറ്റവും വേദനാജനകമായത്. അവരുടെ ഭാവി സഹനങ്ങളെക്കുറിച്ചുള്ള അറിവ് എന്റെ അനുദിന കുരിശുകളായി മാറി. ഞാൻ എന്റെ വിശുദ്ധ പങ്കാളിയോടൊത്തു മനുഷ്യ വംശത്തിന്റെ രക്ഷയുടെ ഭാഗഭാക്കായി. അനുകമ്പയോടെ ഈശോയുടെയും മറിയത്തിന്റെയും സഹനങ്ങളിൽ ലോക രക്ഷയിൽ മറ്റാരും സഹകരിക്കാത്ത രീതിയിൽ ഞാൻ സഹകരിച്ചു." ഫാത്തിമയിൽ പരിശുദ്ധ മറിയം ദർശനം നൽകിയ വിശുദ്ധ ജസീന്തക്കു നൽകിയ ഒരു സന്ദേശത്തോടെ വിമലഹൃദയ തിരുനാൾ ദിനത്തിലെ ജോസഫ് ചിന്ത അവസാനിപ്പിക്കാം: “എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു".
Image: /content_image/SeasonalReflections/SeasonalReflections-2021-06-12-21:56:40.jpg
Keywords: ഹൃദയ
Content: 16464
Category: 18
Sub Category:
Heading: ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണം: സീറോ മലബാര്‍ ഏകോപന സമിതി
Content: കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വകുപ്പു വഴിയുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നു സീറോ മലബാര്‍ സഭയുടെ സംഘടനകളുടെ ഏകോപന സമിതി. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മിറ്റിക്ക് പ്രവര്‍ത്തന സൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രി സത്വര നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ്, മാതൃവേദി, കുടുംബകൂട്ടായ്മ, എസ്എംവൈഎം, കെസിവൈഎം, മിഷന്‍ ലീഗ്, സിഎല്‍സി, പിതൃവേദി, വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി, കെഎല്‍എം തുടങ്ങിയ ഔദ്യോഗിക സംഘടനകളുടെ സംയുക്ത സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സന്‍ കൂനന്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ടോണി ചിറ്റിലപ്പിള്ളി, ജോണ്‍സന്‍ നെടുമ്പുറം, ഡോ. റീത്താമ്മ ജെയിംസ്, ജൂബിന്‍ കോടിയാംകുന്നേല്‍, ഷിജോ മാത്യു, ബിനു മാങ്കൂട്ടം, ഷോബി പോള്‍, അഞ്ജുമോള്‍ ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏകോപന സമിതി ചെയര്‍മാനായി കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തെ നിയോഗിച്ചു. ഡോ. റീത്താമ്മ ജെയിംസ്, ഷിജോ മാത്യു (വൈസ് ചെയര്‍പേഴ്സണ്‍മാര്‍), ഡോ. ഡെയ്സന്‍ പാണങ്ങാടന്‍ (സെക്രട്ടറി), ജുബിന്‍ കോടിയാംകുന്നേല്‍ (കോഓര്‍ഡിനേറ്റര്‍), ബിനു മാങ്കൂട്ടം, ഷോബി പോള്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. രൂപത ഫൊറോനാടിസ്ഥാനത്തില്‍ ന്യൂനപക്ഷാവകാശ സംരക്ഷണ സെമിനാറുകള്‍ നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ തുടര്പ്ര്വര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു.
Image: /content_image/India/India-2021-06-13-10:12:25.jpg
Keywords: സീറോ
Content: 16465
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷനോടുള്ള നിസംഗത: കെസിവൈഎം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു
Content: കോട്ടയം: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തിന്റ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതില്‍ പ്രതിഷേധിച്ചു കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു പഠിക്കാന്‍ ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത് അഭിനന്ദനാര്‍ഹമാണെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരാതികള്‍ സ്വീകരിക്കാന്‍ തയാറാക്കിയ ഇ മെയില്‍ ഐഡി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രവര്‍ത്തന ഫണ്ട് അനുവദിക്കാത്തതിനാല്‍ ഒരു വര്‍ഷത്തേക്കു നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍ സിറ്റിംഗും പഠനവും തുടങ്ങാനാകാതെ ആറുമാസം പിന്നിടുന്നു. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു കെസിവൈഎം സംസ്ഥാന നേത്യത്വം കത്തയച്ചത്.
Image: /content_image/India/India-2021-06-13-10:20:08.jpg
Keywords: കോശി
Content: 16466
Category: 1
Sub Category:
Heading: വത്തിക്കാന്‍ മലയാളം റേഡിയോയില്‍ നിന്ന് ഫാ. വില്യം നെല്ലിക്കല്‍ ഇന്നു വിരമിക്കും
Content: കൊച്ചി: വത്തിക്കാന്‍ മലയാളം റേഡിയോ, വാര്‍ത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം ഇന്നു വിരമിക്കും. നാലുവർഷം എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം ഫ്രാന്‍സിസ് പാപ്പയുടെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും. നൂതന സംഗീതാവിഷ്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാന്‍ റേഡിയോയുടെ മലയാളവിഭാഗത്തിനു സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഫാ. വില്യം പങ്കുവഹിച്ചിട്ടുണ്ട്. 1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സിന്‍റെ കമ്യൂണിക്കേഷൻസിന്‍റെ (സിഎസി) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു അദ്ദേഹം 2009 -ൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിയമിതനായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-13-10:33:45.jpg
Keywords: വത്തിക്കാന്‍
Content: 16467
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവ ഗ്രാമത്തിൽ തുർക്കിയുടെ ബോംബാക്രമണം: അപലപിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ
Content: വാഷിംഗ്ടണ്‍/ ബാഗ്ദാദ്: ഉത്തര ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യമുള്ള കുർദിസ്ഥാൻ മേഖലയിലെ മിസ്കാ ഗ്രാമത്തിൽ തുർക്കി നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് അമേരിക്കയിലെ മതസ്വാതന്ത്രത്തിനു വേണ്ടിയുള്ള കമ്മീഷൻ. ശക്തമായ റോക്കറ്റ് ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും, പ്രദേശത്തെ ദേവാലയത്തിനും കേടുപാടു സംഭവിച്ചിരിന്നു. മേഖലയിലെ പൗരൻമാർക്ക് കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാന്‍ വേണ്ടി തുർക്കി സൈന്യം സംയമനം പാലിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം സംഘടനയുടെ കമ്മീഷണർ പദവി വഹിക്കുന്ന നദീൻ മയിൻസ പറഞ്ഞു. മെയ് 25നാണ് ആക്രമണം നടന്നത്. കുർദിസ്ഥാനിൽ തുർക്കി നടത്തുന്ന ആക്രമണം തുടർക്കഥയായി മാറിയിരിക്കുകയാണ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">USCIRF Commissioner <a href="https://twitter.com/nadinemaenza?ref_src=twsrc%5Etfw">@nadinemaenza</a>: “We are dismayed that a Turkish airstrike earlier today damaged a church in <a href="https://twitter.com/hashtag/Duhok?src=hash&amp;ref_src=twsrc%5Etfw">#Duhok</a>, Iraq. The Turkish government must cease immediately &amp; take all necessary precautions to avoid civilians &amp; destroying houses of worship. <a href="https://t.co/Te1GuE6tWk">https://t.co/Te1GuE6tWk</a></p>&mdash; USCIRF (@USCIRF) <a href="https://twitter.com/USCIRF/status/1397332700504203266?ref_src=twsrc%5Etfw">May 25, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നിലവില്‍ മിസ്കയിൽ എട്ടു കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ മാസത്തെ അക്രമണം ഇനിയും അവശേഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തുർക്കി അതിർത്തിയിൽ തങ്ങളുടെ അധികാരം വിപുലപ്പെടുത്താൻ ശ്രമിക്കുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടി എന്ന സംഘടനയുമായി ഏതാണ്ട് 30 വർഷത്തോളമായി തുർക്കി സംഘർഷത്തിലാണ്. എന്നാൽ അടുത്തിടെയാണ് സംഘർഷം മൂർദ്ധന്യാവസ്ഥയിൽ എത്തിയത്. തുർക്കിയുടെ ആക്രമണം മൂലം ഏതാണ്ട് 504 ഗ്രാമങ്ങളാണ് ആൾത്താമസമില്ലാതെയായി മാറിയത്. ഇതിൽ 150 ക്രൈസ്തവ അസ്സീറിയൻ ഗ്രാമങ്ങളും ഉൾപ്പെടും. ക്രൈസ്തവർക്ക് കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങൾ ഇല്ലാഞ്ഞിട്ട് കൂടി ക്രൈസ്തവ ഗ്രാമങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് ഏറെ വിമര്‍ശനത്തിനു വഴിവെയ്ക്കുന്നുണ്ട്. തീവ്ര ഇസ്ലാമിക ചിന്താഗതി പുലര്‍ത്തുന്ന ഏര്‍ദോഗന്‍ ഭരണകൂടമാണ് നിലവില്‍ തുര്‍ക്കി ഭരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുടെ കാലത്ത് വലിയ പീഡനങ്ങളാണ് ഉത്തര ഇറാഖിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിച്ചത്. പിന്നാലെ തുർക്കി ക്രൈസ്തവ ഗ്രാമങ്ങൾ ലക്ഷ്യമാക്കാൻ തുടങ്ങിയതോടുകൂടി ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമായി തീര്‍ന്നിരിക്കുകയാണ്. തുർക്കിയെ അപലപിച്ച യുഎസ് കമ്മീഷന്റെ നടപടി ക്രൈസ്തവരുടെ അവസ്ഥയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുമെങ്കിലും, സമീപ ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടാൻ സാധ്യത കുറവാണെന്നാണ് നിരീക്ഷണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-13-12:28:02.jpg
Keywords: അമേരിക്ക
Content: 16468
Category: 10
Sub Category:
Heading: കൊളംബിയയെ ഈശോയുടെ തിരുഹൃദയത്തിനായി വീണ്ടും സമര്‍പ്പിച്ചു
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയെ ഈശോയുടെ തിരുഹൃദയത്തിന് പുനര്‍സമര്‍പ്പിച്ചുക്കൊണ്ട് കൊളംബിയയിലെ കത്തോലിക്കാ സഭ. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 11ന് ബൊഗോട്ടായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പുനര്‍സമര്‍പ്പണ തിരുകര്‍മ്മങ്ങള്‍ നടന്നത്. കൊളംബിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റും വില്ലാവിസെന്‍സിയോ മെത്രാപ്പോലീത്തയുമായ ഓസ്കാര്‍ ഉര്‍ബിനാ മെത്രാന്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊളംബിയയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നായ ‘തൗസന്‍ഡ് ഡെയ്സ് വാര്‍’ എന്നറിയപ്പെടുന്ന നീണ്ട യുദ്ധത്തിന്റെ അന്ത്യത്തിനായിട്ടാണ് ആദ്യമായി (1902) രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിട്ടുള്ളത്. ഈ വിശേഷപ്പെട്ട ദിവസത്തില്‍ കൂട്ടായ്മയിലൂടെയും, അപേക്ഷയിലൂടെയും, ദൈവത്തോടുള്ള നന്ദി പ്രകാശനത്തിലൂടെയും കൊളംബിയന്‍ സഭ വീണ്ടെടുപ്പിന്റെ ത്യാഗത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്ന ഈശോയുടെ കരുണാര്‍ദ്രമായ സ്നേഹത്തിലേക്ക് പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയാണ്. “നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യത്തെ ആശ്ലേഷിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്നപോലെ കൊളംബിയന്‍ ജനതക്ക് സൗഹാര്‍ദ്ദത്തിലും, സാഹോദര്യത്തിലും ജീവിക്കാമെന്ന സഭയുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രകടനമെന്ന നിലയില്‍ ഈശോയുടെ തിരുഹൃദയത്തിനായുള്ള രാഷ്ട്രത്തിന്റെ സമര്‍പ്പണം കൊളംബിയന്‍ സഭ പുതുക്കുന്നു” എന്ന്‍ പറഞ്ഞുകൊണ്ടായിരുന്നു പുനര്‍സമര്‍പ്പണം. 1902 ജൂണ്‍ 22ന് മെത്രാപ്പോലീത്ത ബെര്‍ണാര്‍ഡോ ഹിരേരെ റെസ്ട്രെപ്പോയുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു കൊളംബിയയെ ആദ്യമായി ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചതെന്നും, സമര്‍പ്പണത്തോടനുബന്ധിച്ച് തന്നെ ‘നാഷ്ണല്‍ വൌ’ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുവെന്നും ബിഷപ്പ് ഉര്‍ബിന തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. മാനവരാശിയോടുള്ള ഈശോയുടെ പരിമിതിയില്ലാത്ത സ്നേഹം സൂചിപ്പിക്കുന്നത് ‘അനുരഞ്ജനത്തിന്റെ പാത’യാണെന്നും ശാരീരിക അക്രമങ്ങളും ദാരിദ്യവും വിശപ്പും കഷ്ടപ്പാടും അനുഭവിക്കുന്ന നിരവധി കൊളംബിയക്കാരുടെ സഹനങ്ങളില്‍ നിന്നും നമുക്കിത് മനസ്സിലാക്കാമെന്നും മെത്രാന്‍ പറഞ്ഞു. പ്രതീക്ഷയുടെ അടയാളമായ ഈ പുനര്‍സമര്‍പ്പണം കൊളംബിയക്കാരെ സമാധാനത്തിന്റെ വക്താക്കളാക്കട്ടെ എന്നാശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ 71%-ല്‍ അധികവും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-13-16:46:25.jpg
Keywords: കൊളംബി
Content: 16469
Category: 13
Sub Category:
Heading: ഗര്‍ഭഛിദ്ര അനുകൂലികള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിനിടയില്‍ ധീരതയോടെ പ്രതിരോധം തീര്‍ത്ത് വൈദികര്‍: അഭിനന്ദനവുമായി സൈബര്‍ ലോകം
Content: ബ്രൂക്ക്ലിന്‍: പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ (ജൂണ്‍ 12) ഗര്‍ഭഛിദ്ര ക്രൂരതക്കെതിരെ വൈദികരുടെയും വിശ്വാസികളുടെ വീരോചിതമായ പ്രതിരോധത്തിനു സാക്ഷ്യം വഹിച്ച് ബ്രൂക്ലിന്‍ അതിരൂപതയിലെ പുരാതന ദേവാലയമായ സെന്റ്‌ പോള്‍സ് കത്തോലിക്ക ദേവാലയം. ഭ്രൂണഹത്യയ്ക്കിരയായ കുരുന്നുകള്‍ക്കും, ഭ്രൂണഹത്യ ബാധിക്കപ്പെട്ടവര്‍ക്കും വേണ്ടി അര്‍പ്പിച്ച പ്രത്യേക കുര്‍ബാനയ്ക്കിടെ അബോര്‍ഷന്‍ അനുകൂലികള്‍ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടി ബലിയര്‍പ്പണം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരിന്നു. “ഈ ദേവാലയം സ്ത്രീകളെ അപമാനിക്കുന്നു” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ഗര്‍ഭഛിദ്ര അനുകൂലികള്‍ രംഗത്തു വന്നത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ദേവാലയത്തിന് പുറത്തിറങ്ങിയ വൈദികരും വിശ്വാസികളും അബോര്‍ഷന്‍ അനുകൂലികളുടെ പരിഹാസങ്ങളും, അട്ടഹാസങ്ങളും പ്രകോപനങ്ങളും നേരിടേണ്ടി വന്നെങ്കിലും ഇതൊന്നും വകവെയ്ക്കാതെ സംയമനം പാലിച്ചു കൊണ്ടായിരുന്നു ജീവനുവേണ്ടിയുള്ള പ്രാർത്ഥനാറാലിയിൽ അണിനിരന്നത്. ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഒരു വൈദികനും ബ്രൂക്ലിന്‍ അതിരൂപതയില്‍ നിന്നുള്ള മറ്റൊരു പുരോഹിതനുമാണ് റാലിക്കു നേതൃത്വം നല്‍കിയത്. അബോര്‍ഷന്‍ അനുകൂലികളുടെ പ്രകോപനങ്ങളും, പ്രകടനം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും വകവെക്കാതെ ആറ് ബ്ലോക്കുകള്‍ താണ്ടി ഒരു മണിക്കൂറെടുത്താണ് റാലി അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നിലെത്തിയത്. ആക്രോശങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും, പരിഹാസങ്ങള്‍ക്കും ഇടയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കോര്‍ട്ട് സ്ട്രീറ്റിലൂടെയുള്ള പ്രോലൈഫ് പ്രകടനത്തെ ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ വിലാപയാത്രയോടാണ് പലരും ഉപമിക്കുന്നത്. പ്രോലൈഫ് പ്രവര്‍ത്തകരുടെയും, പുരോഹിതരുടെയും നിശ്ചയദാര്‍ഢ്യത്തിനും, ധീരതക്കും മുന്നില്‍ അബോര്‍ഷന്‍ അനുകൂലികള്‍ മുട്ടുമടക്കി. സമാധാനപൂര്‍ണ്ണമായ പ്രകടനത്തിന്റേയും, പ്രകടനം തടസ്സപ്പെടുത്തുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം പ്രോലൈഫ് പ്രകടനത്തേയും, വൈദികരുടെയും ധീരതയേയും അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് നവമാധ്യമങ്ങളില്‍ വന്നുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-13-21:15:59.jpg
Keywords: ഗര്‍ഭഛിദ്ര
Content: 16471
Category: 22
Sub Category:
Heading: വിശുദ്ധ അന്തോണീസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്
Content: ജൂൺ പതിമൂന്നിനു തിരുസഭ പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 800 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ ജനിച്ച പാദുവായിലെ വിശുദ്ധ അന്തോണീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ വണങ്ങുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം. ഫ്രാൻസിസ്കൻ സന്യാസ വേഷത്തിലുള്ള അന്തോണീസിൻ്റെ കരങ്ങളിലേക്ക് പുഷ്പിച്ച ലില്ലി ദണ്ഡു കൈമാറുന്നതാണ് ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ യൗസേപ്പിതാവാണ്. സാധാരണ നമുക്കു പരിചിതമായ യൗസേപ്പിതാവിൻ്റെയും അന്തോണിസ് പുണ്യവാളൻ്റെയും ഒരു കൈയ്യിൽ ഉണ്ണീശോയും മറു കൈയ്യിൽ പുഷ്പിച്ച ലില്ലിച്ചെടിയുമാണ്. ഈശോയെ ലോകത്തിനു കാട്ടിക്കൊടുക്കലായിരുന്നു ഇരുവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം. ഹൃദയത്തിൽ വിശുദ്ധിയുള്ളവർക്കേ ഈശോയെ കാണിച്ചു കൊടുക്കാൻ സാധിക്കുകയുള്ളു എന്നാണ് കൈയ്യിലിരിക്കുന്ന പുഷ്പിച്ച ലില്ലിച്ചെടി പഠിപ്പിക്കുന്നത്. ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.(മത്തായി 5 : 8) എന്നു പഠിപ്പിക്കുന്നുണ്ട്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുകയും ദൈവത്തെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കും ചെയ്യും എന്നൊരർത്ഥവും യൗസേപ്പിതാവിൻ്റെയും അന്തോണിസിൻ്റെയും ജീവിതത്തിൽ നമുക്കു ദർശിക്കാനാവും. വിശുദ്ധ യൗസേപ്പിതാവിനെയും അന്തോണിസിനെയും അനുകരിച്ച് ഹൃദയശുദ്ധിയോടെ ജീവിച്ച് ഈശോയെ കാണുവാനും മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുവാനും നമുക്കു പരിശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-13-22:43:17.jpg
Keywords: ജോസഫ്, യൗസേ