Contents

Displaying 15961-15970 of 25124 results.
Content: 16329
Category: 18
Sub Category:
Heading: സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത വൈദികനും അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്ററുമായ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരിന്ന അദ്ദേഹം ഇന്നു ഉച്ചയോടെയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.മരട് സെന്റ് ജാന്ന ഇടവക വികാരിയായിരിന്നു. ഏതാനും ദിവസം മുമ്പ് നടക്കാനിറങ്ങിയ ചെറിയാച്ചനെ ബൈക്ക് യാത്രികൻ ഇടിക്കുകയായിരുന്നു. തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുമ്പ് തന്റെ ഒരു കിഡ്‌നി പകുത്തുനൽകിയ വൈദികനാണ് നേരേവീട്ടിൽ ഫാ. ചെറിയാൻ. ശാന്തമായ സ്വഭാവ പ്രത്യേകതകളിലൂടെ അനേകരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർത്ഥിച്ചിരുന്നു. ✝️ വന്ദ്യ വൈദികനു ആദരാഞ്ജലികൾ..!
Image: /content_image/India/India-2021-05-27-16:10:02.jpg
Keywords: അങ്കമാ
Content: 16330
Category: 10
Sub Category:
Heading: പ്രാർത്ഥനയെ ദൈവത്തിന്റെ മാന്ത്രിക ശക്തിയായി കാണുന്നതില്‍ അപകടം, വിശ്വാസ അനുഭവമാക്കി മാറ്റണം: ഫ്രാന്‍സിസ് പാപ്പ
Content: റോം: പ്രാർത്ഥനയെ ഒരു വിശ്വാസാനുഭവമായി കാണാതെ നാം ചോദിക്കുന്നതു നല്കുന്ന ദൈവത്തിന്‍റെ മാന്ത്രിക ശക്തിയും അത്ഭുതകരമായ ഇടപെടലും പ്രതീക്ഷിക്കുന്നതിൽ അപകടമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വത്തിക്കാനിൽ അപ്പസ്തോലിക അരമനയുടെ പുറത്തെ ഡമാഷീൻ ചത്വരത്തിലെ തുറസ്സായ വേദിയില്‍ പൊതുപ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. പ്രാര്‍ത്ഥനയെ തുടര്‍ന്നു പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും ലഭിക്കാതെ വരുമ്പോൾ, പ്രാർത്ഥന ന്യായമായിരുന്നിട്ടും തന്‍റെ യാചന കേൾക്കായ്കയാൽ നിരാശരാവുകയും പ്രാർത്ഥന നിർത്തലാക്കുകയും മാനസികമായി പ്രതിരോധിക്കുകയും ചെയ്യുന്നവരുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നാം പ്രാർത്ഥനയിൽ ദൈവത്തോട് ഐക്യപ്പെടുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണു ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും നമ്മുടെതന്നെ പ്ലാനും പദ്ധതികളുമാണ്. എന്നാൽ യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയിൽ ദൈവഹിതം തേടുന്ന വ്യക്തിയാണ് വിശ്വാസി. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ, എന്നാണു ഈശോ പഠിപ്പിച്ച പ്രാർത്ഥനയിൽ നാം ഉരുവിടുന്നത്. ദൈവഹിതം ലോകത്തിനുവേണ്ടി നിർവർത്തിതമാകുവാൻ നാം പ്രാർത്ഥിക്കുന്നു. ഇത് യഥാർത്ഥമായ പ്രാർത്ഥനയാണ്. "ദൈവം നമ്മോടുകൂടെ..." എന്ന് എഴുതിവയ്ക്കാൻ എളുപ്പമാണ്. എന്നാൽ പലരും ചിന്തിക്കുന്നത് ദൈവം അവരുടെ കൂടെയാണെന്നാണ്. പ്രാർത്ഥനയിൽ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയാണ്. മറിച്ച് ദൈവത്തെ നാം പ്രാർത്ഥനകൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കുകയല്ല. നാം എളിമയോടെ പ്രാർത്ഥിക്കണമെന്നും, നമ്മുടെ വാക്കുകൾ പൊള്ളയായും വ്യാജഭാഷണമായും മാറാൻ ഇടയാക്കരുതെന്നും പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. രക്ഷയുടെ പൂർത്തീകരണം പൂർണ്ണമായും ദൈവത്തിന്‍റെ കരങ്ങളിലാണെന്ന് പറഞ്ഞുക്കൊണ്ടാണ് പ്രാർത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗം പാപ്പ ഉപസംഹരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-27-17:58:58.jpg
Keywords: പ്രാര്‍ത്ഥന
Content: 16331
Category: 10
Sub Category:
Heading: ‘പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം’: വയോധിക വൈദികന്റെ തട്ടിക്കൊണ്ടുപോകലില്‍ നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: ആറു ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ സൊകോട്ടോ രൂപതയില്‍ നിന്നും അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയ എഴുപത്തിയഞ്ചു വയസ്സുള്ള കത്തോലിക്ക വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി നൈജീരിയയിലെ മെത്രാന്മാര്‍. ഫാ. ജോസഫ് കെകെ എന്ന വൈദികനെയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മോചനത്തിനായി തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നോട് വിവരിച്ചു. തങ്ങളിലൊരാള്‍ തട്ടിക്കൊണ്ടുപോയവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നുണ്ടെന്നും, അവരുടെ മനുഷ്യത്വരഹിതമായ സംസാരവും ഭീഷണിയും വേദനാജനകമായ അനുഭവമാണെന്നും ഇക്കാര്യത്തില്‍ പ്രാര്‍ത്ഥന മാത്രമാണ് തങ്ങളുടെ ആയുധമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ 2,40,000 യു.എസ് ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 1,20,000 ആയി കുറച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ ഏജന്‍സികള്‍ പറയുന്നതുപോലെ വിവരങ്ങള്‍ പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെറും കുറ്റവാളികളാണ് ഇവരെന്നും, പണം മാത്രമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കട്സിന സംസ്ഥാനത്തില്‍ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരിന്ന ഫാ. അല്‍ഫോണ്‍സോ ബെല്ലോയെ കൊലപ്പെടുത്തുകയും ഫാ. ജോസഫ് കെക്കേയേ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കിരാത സംഘങ്ങള്‍ വിളയാടുന്ന നൈജീരിയയില്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ വാളിന് കീഴെയാണ് കഴിയുന്നതെന്നും ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാ പറഞ്ഞു. കത്തോലിക്കാ വൈദികരെയും, വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. വടക്കന്‍ നൈജീരിയയിലെ കടൂണ അതിരൂപതയില്‍ 8 പേരെ കൊലപ്പെടുത്തിയ ശേഷം ഒരു കത്തോലിക്കാ വൈദികന്‍ ഉള്‍പ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ മെയ് 17നാണ്. 2015 ജൂണ്‍ മുതല്‍ ഇതുവരെ ഇസ്ലാമിക തീവ്രവാദികളും, ഗോത്രവര്‍ഗ്ഗക്കാരും ഏതാണ്ട് 12,000-ത്തോളം നൈജീരിയന്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍സൊസൈറ്റി’ പറയുന്നത്. രാജ്യത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കത്തോലിക്ക മെത്രാന്‍മാര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ടെങ്കിലും, നൈജീരിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാണെന്നാണ്‌ അക്രമസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-27-20:07:28.jpg
Keywords: നൈജീ
Content: 16332
Category: 13
Sub Category:
Heading: ശാന്തശീലന്‍, ആരും അറിയാതെ വൃക്ക പകുത്തു നല്കിയ വൈദികന്‍: ചെറിയാനച്ചന്റെ ഓര്‍മ്മകളുമായി മലയാളി സമൂഹം
Content: കൊച്ചി: വാഹനപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിക്കെ ഇന്നു മരണമടഞ്ഞ എറണാകുളം അങ്കമാലി അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി ക്രൈസ്തവ സമൂഹം. ഏഴുവർഷം മുൻപ് കൊച്ചി പെരിമാനൂർ പള്ളി വികാരിയായിരിക്കെയാണ് നിർധനയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അദ്ദേഹം വൃക്ക ദാനംചെയ്തത്. അതും സഭാധികാരികളോട് അനുമതി തേടിയതല്ലാതെ അധികമാരെയും അറിയിക്കാതെ. ഏതാനും മാസങ്ങൾക്കു മുമ്പ് മാതൃഭൂമി ദിനപത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. "ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാകൊല്ലവും ഓണവും ക്രിസ്മസും പോലുള്ള വിശേഷങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. അപ്പന് മകളെ കാണുമ്പോഴുള്ള സ്നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും. എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്'' എന്നാണ് ചെറിയാൻ അച്ചൻ ഇതേപ്പറ്റി പറഞ്ഞത്. വൃക്ക പകുത്തു നല്‍കിയതിന് ശേഷവും തുടർചികിൽസക്കും തന്നാൽ കഴിയുന്ന സഹായം ചെയ്തുപോന്നിരിന്നു വ്യക്തിത്വമായിരിന്നു അദ്ദേഹത്തിന്റേത്. ജാതിമത വ്യാത്യാസമില്ലാതെ ഒട്ടേറെപ്പേർക്ക് അത്താണിയായിരുന്നു അദ്ദേഹം. നാഷണല്‍ & ഇന്‍റര്‍നാഷണല്‍ ജീസസ് യൂത്ത് ചാപ്ലൈയിനായും സത്യദീപം ചീഫ് എഡിറ്ററായും ചെറിയാച്ചന്‍ സേവനം അനുഷ്ഠിച്ചിരിന്നു. ഇക്കാലയളവില്‍ അനേകര്‍ക്ക് പ്രചോദനമേകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. മൃതദേഹം നാളെ (28.05.2021, വെള്ളിയാഴ്ച) 12 മണി മുതല്‍ 1 മണി വരെ അദ്ദേഹം സേവനം ചെയ്തുകൊണ്ടിരിന്ന സെന്‍റ് ജാന്ന പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം 1.30 മുതല്‍ 2.30 വരെ തോപ്പില്‍ മേരി ക്വീന്‍ പള്ളിയുടെ അടുത്തുള്ള അച്ചന്‍റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30-ന് വീട്ടില്‍ നിന്ന് മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി മൃതദേഹം 3 മണിയോടു കൂടി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ എത്തിക്കും. 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മാര്‍ ആന്‍റണി കരിയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശ്രുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോർജ്‌ ആലഞ്ചേരി കാർമികത്വം നിർവഹിക്കും. 1997 ജനുവരി 1-ന് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കൊരട്ടി, എറണാകുളം ബസിലിക്ക ഇടവകകളില്‍ അസിസ്റ്റന്‍റ് വികാരിയായും, പെരുമാനൂര്‍, ഞാറക്കല്‍ ഇടവകകളില്‍ റസിഡന്‍റായും, ഏലൂര്‍, താമരച്ചാല്‍പുരം ഇടവകകളില്‍ വികാരിയായും, തൃക്കാക്കര മൈനര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഡയറക്ടറായും, അതിരൂപത തിരുബാലസഖ്യം ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 13ന് മരട് ജംഗ്ഷന് സമീപത്ത് നടന്നുപോകുമ്പോഴാണ് അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-27-21:04:16.jpg
Keywords: ചെറിയാ
Content: 16333
Category: 22
Sub Category:
Heading: യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ
Content: വിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്. വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 മാർച്ചുമാസം മുതൽ മരണം വരെ നീണ്ട പതിമൂന്നു വർഷങ്ങൾ വിശുദ്ധ കുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഈശോ അലക്സാണ്ട്രിയക്കു നൽകിയ സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: " നിനക്കാവശ്യമുള്ളതെന്തും ഭൂമിയിലെ എൻ്റെ പിതാവായിരുന്ന യൗസേപ്പിതാവിൻ്റെ നാമത്തിൽ ചോദിക്കുവിൻ, അതൊടൊപ്പം യൗസേപ്പിൻ്റെ നാമത്തിൽ എന്നിലേക്കു അപേക്ഷകൾ ഉയർത്താൻ എല്ലാവരോടും പറയുക. സ്വർഗ്ഗത്തിൽ മറ്റെല്ലാ വിശുദ്ധരും ഒന്നിച്ച് എന്നിൽ നിന്നു നേടുന്ന അനുഗ്രഹങ്ങളെക്കാൾ അവൻ ഒറ്റയ്ക്കു നേടുന്നു." അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യൗസേപ്പിൻ്റെ മദ്ധ്യസ്ഥത നമുക്കു പ്രത്യാശയും ആത്മധൈര്യവും നൽകുന്ന വസ്തുതയാണ്. അവൻ്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ നമുക്കു അഭയം തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-27-22:18:06.jpg
Keywords:
Content: 16334
Category: 22
Sub Category:
Heading: യൗസേപ്പിന്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ
Content: വിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്. വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 മാർച്ചുമാസം മുതൽ മരണം വരെ നീണ്ട പതിമൂന്നു വർഷങ്ങൾ വിശുദ്ധ കുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഈശോ അലക്സാണ്ട്രിയക്കു നൽകിയ സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: " നിനക്കാവശ്യമുള്ളതെന്തും ഭൂമിയിലെ എൻ്റെ പിതാവായിരുന്ന യൗസേപ്പിതാവിൻ്റെ നാമത്തിൽ ചോദിക്കുവിൻ, അതൊടൊപ്പം യൗസേപ്പിൻ്റെ നാമത്തിൽ എന്നിലേക്കു അപേക്ഷകൾ ഉയർത്താൻ എല്ലാവരോടും പറയുക. സ്വർഗ്ഗത്തിൽ മറ്റെല്ലാ വിശുദ്ധരും ഒന്നിച്ച് എന്നിൽ നിന്നു നേടുന്ന അനുഗ്രഹങ്ങളെക്കാൾ അവൻ ഒറ്റയ്ക്കു നേടുന്നു." അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യൗസേപ്പിൻ്റെ മദ്ധ്യസ്ഥത നമുക്കു പ്രത്യാശയും ആത്മധൈര്യവും നൽകുന്ന വസ്തുതയാണ്. അവൻ്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ നമുക്കു അഭയം തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-27-22:18:32.jpg
Keywords:
Content: 16335
Category: 18
Sub Category:
Heading: എടത്വ ദേവാലയ നേതൃത്വത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹത്തിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കിയ പള്ളി അധികാരികളുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവാലയത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇടവക നേതൃത്വം സഹായവുമായി രംഗത്തു വന്നത്.
Image: /content_image/India/India-2021-05-28-08:09:31.jpg
Keywords: മുഖ്യമന്ത്രി, പിണറായി
Content: 16336
Category: 18
Sub Category:
Heading: പ്രളയബാധിത പ്രദേശങ്ങളിൽ വാക്സിനേഷന് മുൻഗണന നൽകണം: ചങ്ങനാശ്ശേരി അതിരൂപത കത്തയച്ചു
Content: ചങ്ങനാശ്ശേരി: പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകെണ്ട് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ആലപ്പുഴ ജില്ലയിലെ സാഹചര്യങ്ങൾ നേരിട്ട് അറിയാവുന്ന ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ എന്നിവർക്ക് നിവേദനങ്ങൾ അയച്ചു. മഴയുടെ തീവ്രത വർദ്ധിച്ചു കൊണ്ടിരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതസാഹചര്യത്തിൽ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഒരു പക്ഷേ മുൻ വർഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായേക്കുമോ എന്നു ആളുകൾ ഭയപ്പെടുന്നുണ്ട്. ആളുകളെ കൂട്ടം കൂട്ടമായി രക്ഷപെടുത്തേണ്ടതും ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടതുമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണേണ്ടതായാട്ടുമുണ്ട്. എന്നാൽ കോവിഡ് പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ഇത് ഈ മാരക രോഗം പടർന്നു പിടിക്കാൻ കാരണമാകും. അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
Image: /content_image/India/India-2021-05-28-09:00:54.jpg
Keywords: പ്രളയ
Content: 16337
Category: 1
Sub Category:
Heading: ആരാധന തിരുസംഘത്തിന് പുതിയ തലവന്‍: കര്‍ദ്ദിനാള്‍ സാറയുടെ പിന്‍ഗാമി ആർച്ച് ബിഷപ്പ് ആർതർ റോച്ചേ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവനായി ബ്രിട്ടീഷ് വംശജനായ ആർച്ച്ബിഷപ്പ് ആർതർ റോച്ചേയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ടോർടോണ മെത്രാൻ വിട്ടോറിയോ ഫ്രാൻസിസ്കോ വിയോളയെ കോൺഗ്രിഗേഷൻ സെക്രട്ടറിയായും, യൂറേലിയോ ഗാർസിയ മാർസിയസിനെ അണ്ടർ സെക്രട്ടറി പദവിയിലും നിയമിച്ചതായി ഇന്നലെ മെയ് 27നു വത്തിക്കാൻ അറിയിച്ചു. തിരുസംഘത്തിന്റെ തലവനായി ആറുവർഷത്തോളം സേവനം ചെയ്ത കർദ്ദിനാൾ സാറ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് ഫെബ്രുവരി മാസമാണ് മാർപാപ്പയ്ക്ക് രാജി സമർപ്പിച്ചത്. ഗിനിയൻ കർദ്ദിനാളായ റോബർട്ട് സാറ കൂരിയയിലെ തന്നെ ഏറ്റവും മുതിർന്ന ആഫ്രിക്കൻ പ്രതിനിധിയായിരുന്നു. 2012 മുതൽ ആരാധനാതിരുസംഘത്തിന്റെ ഭാഗമാണ് 71 വയസ്സുള്ള റോച്ചേ. അന്നത്തെ മാര്‍പാപ്പയായിരിന്ന ബനഡിക്ട് പതിനാറമാനാണ് അദ്ദേഹത്തെ തിരുസംഘത്തിലേക്ക് ആദ്യമായി നിയമിച്ചത്. 2001ൽ ഒരു വർഷം അദ്ദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തിരിന്നു. പിന്നീട് 2004 മുതൽ 2012 വരെ ലീഡ്സ് രൂപതയുടെ മെത്രാനായി അദ്ദേഹം ശുശ്രൂഷ ചെയ്തു. വിശുദ്ധ കുർബാനയുടെ ഇംഗ്ലീഷ് തർജ്ജമയെ പറ്റി പഠിക്കാൻ വത്തിക്കാൻ നിയമിച്ച അന്താരാഷ്ട്ര കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. ആരാധന തിരുസംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ നിരവധി നിർണായക ചുമതലകൾ റോച്ചേയെ മാർപാപ്പ ഏൽപ്പിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി വിട്ടോറിയോ വിയോള ഫ്രാൻസിസ്കൻ സഭാംഗമാണ്. അസീസിയിലെ പേപ്പൽ ബസലിക്കയായ സെന്റ് മേരി ഓഫ് ദി എയ്ഞ്ചൽസിന്റെ ചുമതല ഉണ്ടായിരുന്ന വിയോള ഏതാനും നാൾ അസീസിയിലെ കാരിത്താസിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരാധന തിരുസംഘത്തിന്റെ സെക്രട്ടറി പദവി 2003 മുതൽ 2005 വരെ വഹിച്ച അസീസി ബിഷപ്പ് ഡോമിനികോ സൊറൺഡീനോയുടെ സുഹൃത്തുകൂടിയാണ് വിയോള. പുതിയ അണ്ടർ സെക്രട്ടറി യൂറേലിയോ ഗാർസിയ മാർസിയസ് സ്പാനിഷ് വംശജനാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-28-10:41:45.jpg
Keywords: ആരാധന
Content: 16338
Category: 1
Sub Category:
Heading: ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ ഡല്‍ഹിയിലെത്തി
Content: ന്യൂഡൽഹി: ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിതനായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി ന്യൂഡൽഹിയിൽ എത്തി. കോവിഡ് പ്രോട്ടോക്കോൾ കാരണം വളരെ കുറച്ച് പ്രതിനിധികൾ മാത്രമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ എത്തിയത്. ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൊട്ടോയും ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയും വത്തിക്കാൻ എംബസി ഉദ്യോഗസ്ഥരും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വരവിൽ രാജ്യത്തെ കത്തോലിക്കാസഭയും സിബിസിഐയും സന്തുഷ്ടരാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ പറഞ്ഞു. ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ. ഇതിനിടെയാണ് ഭാരതത്തിന്റെ ഉത്തരവാദിത്വം പാപ്പ അദ്ദേഹത്തെ ഭരമേല്‍പ്പിച്ചത്. 1978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭാഷയായ ഇറ്റാലിയന് പുറമേ, ഇംഗ്ലീഷും ഫ്രഞ്ചും ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-28-12:21:54.jpg
Keywords: ന്യൂണ്‍ഷോ