category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രളയബാധിത പ്രദേശങ്ങളിൽ വാക്സിനേഷന് മുൻഗണന നൽകണം: ചങ്ങനാശ്ശേരി അതിരൂപത കത്തയച്ചു
Contentചങ്ങനാശ്ശേരി: പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകെണ്ട് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ആലപ്പുഴ ജില്ലയിലെ സാഹചര്യങ്ങൾ നേരിട്ട് അറിയാവുന്ന ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ എന്നിവർക്ക് നിവേദനങ്ങൾ അയച്ചു. മഴയുടെ തീവ്രത വർദ്ധിച്ചു കൊണ്ടിരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതസാഹചര്യത്തിൽ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഒരു പക്ഷേ മുൻ വർഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായേക്കുമോ എന്നു ആളുകൾ ഭയപ്പെടുന്നുണ്ട്. ആളുകളെ കൂട്ടം കൂട്ടമായി രക്ഷപെടുത്തേണ്ടതും ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടതുമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണേണ്ടതായാട്ടുമുണ്ട്. എന്നാൽ കോവിഡ് പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ഇത് ഈ മാരക രോഗം പടർന്നു പിടിക്കാൻ കാരണമാകും. അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-28 08:11:00
Keywordsപ്രളയ
Created Date2021-05-28 09:00:54