category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യൗസേപ്പിന്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ
Contentവിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്. വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 മാർച്ചുമാസം മുതൽ മരണം വരെ നീണ്ട പതിമൂന്നു വർഷങ്ങൾ വിശുദ്ധ കുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഈശോ അലക്സാണ്ട്രിയക്കു നൽകിയ സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: " നിനക്കാവശ്യമുള്ളതെന്തും ഭൂമിയിലെ എൻ്റെ പിതാവായിരുന്ന യൗസേപ്പിതാവിൻ്റെ നാമത്തിൽ ചോദിക്കുവിൻ, അതൊടൊപ്പം യൗസേപ്പിൻ്റെ നാമത്തിൽ എന്നിലേക്കു അപേക്ഷകൾ ഉയർത്താൻ എല്ലാവരോടും പറയുക. സ്വർഗ്ഗത്തിൽ മറ്റെല്ലാ വിശുദ്ധരും ഒന്നിച്ച് എന്നിൽ നിന്നു നേടുന്ന അനുഗ്രഹങ്ങളെക്കാൾ അവൻ ഒറ്റയ്ക്കു നേടുന്നു." അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യൗസേപ്പിൻ്റെ മദ്ധ്യസ്ഥത നമുക്കു പ്രത്യാശയും ആത്മധൈര്യവും നൽകുന്ന വസ്തുതയാണ്. അവൻ്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ നമുക്കു അഭയം തേടാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-27 22:16:00
Keywords
Created Date2021-05-27 22:18:32