category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി
Contentകൊച്ചി: എറണാകുളം അങ്കമാലി അതിരൂപത വൈദികനും അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്ററുമായ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരിന്ന അദ്ദേഹം ഇന്നു ഉച്ചയോടെയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.മരട് സെന്റ് ജാന്ന ഇടവക വികാരിയായിരിന്നു. ഏതാനും ദിവസം മുമ്പ് നടക്കാനിറങ്ങിയ ചെറിയാച്ചനെ ബൈക്ക് യാത്രികൻ ഇടിക്കുകയായിരുന്നു. തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുമ്പ് തന്റെ ഒരു കിഡ്‌നി പകുത്തുനൽകിയ വൈദികനാണ് നേരേവീട്ടിൽ ഫാ. ചെറിയാൻ. ശാന്തമായ സ്വഭാവ പ്രത്യേകതകളിലൂടെ അനേകരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർത്ഥിച്ചിരുന്നു. ✝️ വന്ദ്യ വൈദികനു ആദരാഞ്ജലികൾ..!
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-27 16:09:00
Keywordsഅങ്കമാ
Created Date2021-05-27 16:10:02