category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസ പരിശീലകർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ ആരംഭിച്ചു
Contentകാക്കനാട്: സീറോമലബാർ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ഓൺലൈനിൽ നടക്കുന്ന ഓറിയന്റേഷൻ ക്ലാസ്സുകൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനത്തിന്റെ രണ്ടു മുഖങ്ങളാണ് ദൈവ വചനവും ആരാധനയും. വിശ്വാസ പരിശീലനത്തിലൂടെ നമ്മൾ ഈശോയെ സാക്ഷ്യപ്പെടുത്തുന്ന സമൂഹമായി മാറണമെന്നും ഈ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ വിശ്വാസ പരിശീലകരും ഇതിൽ പങ്കുചേരണമെന്നും ഉദ്ഘാടന സന്ദേശത്തിൽ കർദിനാൾ ആലഞ്ചേരി പറഞ്ഞു. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാന്‍ ആർച്ചു ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അം​ഗങ്ങളായ മാർ ലോറൻസ് മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ ഓൺലൈനിൽ നടന്ന മീറ്റിം​ഗിൽ ആശംസകൾ നല്കി. മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. തോമസ് കാട്ടുതുരുത്തി സ്വാ​ഗതവും സി. ജിസ് ലറ്റ് പ്രാർത്ഥനയും കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് നന്ദിയും പറഞ്ഞു. രൂപതാ ഡയറക്ടർമാരായ ഫാ. ജേക്കബ് വെണ്ണായപ്പിള്ളി (തലശ്ശേരി അതിരൂപത), ഫാ. ജോൺ പള്ളിക്കാവയലിൽ (താമരശ്ശേരി രൂപത) എന്നിവർ നേതൃത്വം കൊടുത്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത നാലായിരത്തിലധികം അധ്യാപകർ ആദ്യ ദിനം ക്ലാസ്സിൽ പങ്കെടുത്തു. 18 ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട 18 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കോഴ്സിൽ ഇനിയും പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ തുടർദിവസങ്ങളിൽ യൂട്യൂബ് ചാനൽ വഴി (THE SYNODAL COMMISSION FOR CATECHESIS) വൈകിട്ട് 8.30 മുതൽ നടക്കുന്ന ലൈവ് ടെലകാസ്റ്റിൽ പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-04 12:48:00
Keywordsസീറോ മലബാ
Created Date2021-06-04 12:49:45