Content | കൊച്ചി: ന്യൂനപക്ഷ പദ്ധതികളിൽ ക്രൈസ്തവരോട് കാണിച്ച് വന്നിരുന്ന വിവേചനത്തിന് തടയിടാന്‍ കേരളാ ഹൈക്കോടതി ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തില്‍ സഭാനേതൃത്വം ഈ കേസ് വിശ്വാസികൾക്കായി ഏറ്റെടുത്തു നടത്തണമെന്നും ഈ വിധി നടത്തിപ്പിനായി ബന്ധപ്പെട്ട അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും സീറോ മലബാർ കാത്തലിക്ക്സ് ഫെഡറേഷൻ. വിധി പ്രഖ്യാപനം വന്നത് മുതൽ ഇതര സമുദായ നേതാക്കന്മാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. ഇവർ ഈ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി സർക്കാരിൽ സമ്മർദ്ധം ചെലുത്തുകയുമാണെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സാമുദായിക വോട്ടുബാങ്കുകളുടെ സമ്മർദ്ദത്തിൽ സർക്കാർ അതിനു മുതിർന്നേക്കാം എന്ന് കരുതുന്നു. ഏതാനും അൽമായ സഹോദരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ കോടതി വ്യവഹാരങ്ങളിലൂടെയാണ് നമുക്കി വിധി സമ്പാദിക്കാനായത്. കോടതി വ്യവഹാരങ്ങൾ മേൽക്കോടതികളിലേക്കു നീങ്ങിയാൽ ഒരുപക്ഷെ ഇവർക്ക് നിയമ പോരാട്ടം നടത്തുന്നതിനായി പരിമിതികൾ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സഭ അടിയന്തരമായി ഇടപെടണമെന്നാണ് സീറോ മലബാർ കാത്തലിക്ക്സ് ഫെഡറേഷൻ (SMCF) പ്രസിഡന്റ് രാജേഷ് ജോർജ് കൂതപ്പള്ളിൽ ജനറല്‍ സെക്രട്ടറി അമൽ പുള്ളുത്തുരുത്തിയിൽ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |