category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐഎംഎ ഗൂഢാലോചന: വര്‍ഗ്ഗീയവാദവുമായി ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ
Contentമുംബൈ: ഭാരതത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായി യോഗ ഗുരു ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ട്വിറ്ററിലൂടെയാണ് അദ്ദേഹം വര്‍ഗ്ഗീയ വിഷം ചീറ്റിയിരിക്കുന്നത്. രാജ്യം മുഴുവൻ ക്രൈസ്തവ വിശ്വാസമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായി, രാംദേവ്ജീയെ ലക്ഷ്യമാക്കി അപകീർത്തിപ്പെടുത്തുകയാണെന്നും രാജ്യം ഇപ്പോള്‍ ഉറക്കത്തിൽ നിന്ന് ഉണരേണ്ടതുണ്ടെന്നും അല്ലെങ്കിൽ വരും തലമുറകൾ നിങ്ങളോട് ക്ഷമിക്കില്ലായെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്. ഇതിന് സമാനമായ നിരവധി ട്വീറ്റുകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഐഎംഎ പ്രസിഡന്റ് ഡോ. ജെ.എ ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

पूरे देश को #Christianity में convert करने के षड्यंत्र के तहत, @yogrishiramdev जी को target करके #योग एवं #आयुर्वेद को बदनाम किया जा रहा है। देशवासियों, अब तो गहरी नींद से जागो नहीं तो आने वाली पीढ़ियां तुम्हें माफ नहीं करेंगी। pic.twitter.com/XADqXiGJIT
— Acharya Balkrishna (@Ach_Balkrishna) May 24, 2021

ഇതിനിടെ, ബാലകൃഷ്ണയുടെ ട്വീറ്റിനെതിരേ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അലോപ്പതി ചികിത്സ സമ്പ്രദായം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കോവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളജര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നുമാണ് രാംദേവ് പ്രസ്താവിച്ചത്. ഇത് കനത്ത വിമര്‍ശനത്തിന് കാരണമായി മാറിയിരിന്നു. വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയിലാണ് വര്‍ഗ്ഗീയ വിഷം ചീറ്റി ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-26 13:11:00
Keywordsവര്‍ഗ്ഗീയ, ആര്‍‌എസ്‌എസ്
Created Date2021-05-26 13:12:12