category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെക്കെയ്ന ഭാരത്: ഷെക്കെയ്ന ടെലിവിഷന്‍ ചാനല്‍ ഹിന്ദി ഭാഷയിലേക്കും
Contentതൃശൂര്‍: ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്രിസ്തീയ ദൃശ്യമാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഷെക്കെയ്ന ടെലിവിഷന്‍ കുടുംബത്തില്‍ നിന്ന് ഹിന്ദി ഭാഷയില്‍ വാര്‍ത്താ ചാനല്‍ ഒരുങ്ങുന്നു. ഷെക്കെയ്ന ഭാരത് എന്ന പേരില്‍ ആരംഭിക്കുന്ന ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഷെക്കെയ്ന ടെലിവിഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ സന്തോഷ് കരുമത്ര അറിയിച്ചു. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദി മാതൃഭാഷയായ സാഹചര്യം കണക്കിലെടുത്താണ് അവര്‍ക്കു മുമ്പില്‍ സത്യത്തിന്റെ സാക്ഷ്യമാകുവാന്‍ വേണ്ടിയാണ് ഈ ചാനല്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ഷെക്കെയ്ന ഭാരത് മുഴുവന്‍സമയ സംപ്രേക്ഷണത്തിലേക്ക് കടക്കുവാനാണ് ലക്ഷ്യമിടുന്നത്. ഷെക്കെയ്ന ടെലിവിഷന്റെ അതേ പ്രോഗ്രാം വിന്യാസമാണ് പുതിയ ചാനലിനുമുണ്ടാകുകയെന്നും സന്തോഷ് കരുമത്ര അറിയിച്ചു. 2019 ഒക്ടോബര്‍ ഏഴിന് മുഴുവന്‍ സമയസംപ്രേക്ഷണം ആരംഭിച്ച ഷെക്കെയ്‌ന ടെലിവിഷന്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വാര്‍ത്തകളും വര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും തല്‍സമയംപ്രേക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഷെക്കെയ്ന ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നത്. കോവിഡ് കാലത്ത് ക്രൈസ്തവവിശ്വാസികള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയുടേയും കണ്‍വെന്‍ഷനുകളുടേയും തല്‍സമയ സംപ്രേക്ഷണങ്ങളിലൂടെയാണ് ഷെക്കെയ്ന ടെലിവിഷന്‍ പ്രേഷക ശ്രദ്ധയാകര്‍ഷിച്ചത്. ക്രൈസ്തസഭാലോകത്തെ വാര്‍ത്തകള്‍ പ്രത്യേകം കൈകാര്യം ചെയ്തുവരുന്ന ഷെക്കെയ്നയില്‍ ആനുകാലിക സാമുദായിക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വലിയ ജനപ്രീതി നേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-25 18:54:00
Keywordsചാനല
Created Date2021-05-25 18:54:30