Contents

Displaying 15871-15880 of 25125 results.
Content: 16239
Category: 13
Sub Category:
Heading: ഉദാത്ത മാതൃക: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന് സ്വന്തം വാഹനം വിട്ടുകൊടുത്ത് വൈദികന്‍
Content: കോതനല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന് സ്വന്തം വാഹനം വിട്ടുകൊടുത്ത് കത്തോലിക്ക വൈദികന്റെ ഉദാത്ത മാതൃക. മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് വികാരി ഫാ. ജോസഫ് ഈഴാറത്താണ് വാഹനം വിട്ടുനല്‍കിയത്. വൈദികന്റെ വാഹനത്തിന്റെ താക്കോല്‍ പഞ്ചാത്ത് പ്രസിഡൻ്റ് കോമളവല്ലി ഏറ്റുവാങ്ങി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു മാസത്തെ വൈദിക അലവന്‍സ് അദ്ദേഹം കൈമാറിയെന്നതും ശ്രദ്ധേയമാണ്. വി.എൻ വാസവൻ എംഎൽഎ ഈ തുക ഏറ്റുവാങ്ങി. കോവിഡ് കാലത്ത് ഫാ. ജോസഫ് ഈഴാറത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തി വളരെ അഭിനന്ദനാർഹവും സമൂഹത്തിന് മാതൃകാപരവുമാണെന്ന് തോമസ് ചാഴിക്കാടന്‍ എം‌പി ഫേസ്ബുക്കില്‍ കുറിച്ചു. ഈ പ്രവർത്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എങ്കിലും പൊതുസമൂഹത്തിനുവേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം രേഖപ്പെടുത്തി. നൂറുകണക്കിനാളുകളാണ് വൈദികന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയില്‍ സന്ദേശം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-14-13:07:50.jpg
Keywords: വൈദിക
Content: 16240
Category: 14
Sub Category:
Heading: ഫാത്തിമ ചലച്ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക്: പ്രദർശനം നടത്തുന്നത് എഎംസി തീയേറ്റർ ശൃംഖല
Content: ലിസ്ബണ്‍: ദൈവമാതാവിന്റെ പ്രത്യക്ഷീകരണ സംഭവത്തെ ഇതിവൃത്തമാക്കി കഴിഞ്ഞ വര്‍ഷം പ്രദർശനത്തിനെത്തിയ 'ഫാത്തിമ' ചലച്ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക്. കൊറോണ വൈറസ് വ്യാപനം ചിത്രത്തിന്റെ പ്രദർശനത്തെ കഴിഞ്ഞവർഷം തടസ്സപ്പെടുത്തിയതാണ് പുനഃപ്രദർശനത്തെ പറ്റി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം മൂന്നു ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറ്റിനാലാം വാർഷികത്തോടനുബന്ധിച്ച് എഎംസി തിയേറ്റര്‍ ശൃംഖലകളിലുടെയാണ് ചലച്ചിത്രം ആളുകളിലേക്ക് എത്തിക്കുക. തീയേറ്ററിൽ ഒരിക്കൽ പ്രദർശനത്തിന് എത്തിയ ചിത്രം വീണ്ടും പുനഃപ്രദർശനം നടത്തുന്നത് അസാധാരണമായ ഒരു സംഭവമാണെന്ന് ചിത്രത്തിന്റെ വിതരണാവകാശമുള്ള പിക്ചർഹൗസ് സിഇഒ ബോബ് ബെർണി പറഞ്ഞു. ചിത്രത്തിന് ഇപ്പോഴും കാഴ്ചക്കാർ ഉണ്ടെന്ന് ഡിവിഡി വിറ്റഴിഞ്ഞ കണക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചൂണ്ടിക്കാട്ടി. എഎംസി തീയേറ്റർ ശൃംഖല ഈ ആവശ്യം പറഞ്ഞ് തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു. ഫാത്തിമയിൽ നടന്ന കാര്യങ്ങൾ ക്രൈസ്തവ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവങ്ങളാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ പകർച്ചവ്യാധി ഉണ്ടായ സമയത്താണ് കന്യകാമറിയം പ്രത്യക്ഷപ്പെട്ടതെന്നും, അതിനാൽ ചലച്ചിത്രത്തിന് കൊറോണ വൈറസ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടവുമായി ബന്ധമുണ്ടെന്നും ബോബ് ബെർണി നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററിനോട് പറഞ്ഞു. ചിത്രവും, ചിത്രത്തിലെ സന്ദേശവും അനുഭവേദ്യമാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചിത്രം കാണാനെത്തുന്ന ഇടവക സംഘങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് എഎംസി നൽകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-14-14:44:57.jpg
Keywords: ഫാത്തിമ
Content: 16241
Category: 1
Sub Category:
Heading: ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥനാവാരാചരണത്തിന് ആഹ്വാനവുമായി ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍
Content: യാങ്കോണ്‍, മ്യാന്മര്‍: മെയ് 23 മുതല്‍ 30 വരെയുള്ള ഒരാഴ്ചക്കാലം ചൈനീസ് സഭയ്ക്കും ജനതയ്ക്കും വേണ്ടിയുള്ള ‘പ്രാര്‍ത്ഥനാവാര’മായി ആചരിക്കണമെന്ന ആഹ്വാനവുമായി ‘ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ’ (എഫ്.എ.ബി.സി) പ്രസിഡന്റും, മ്യാന്‍മറിലെ യാങ്കോണ്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ചൈനീസ് സഭക്ക് പുറമേ, ചൈനാ റിപ്പബ്ലിക്കിലെ മുഴുവന്‍ ജനതക്കും വേണ്ടി പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ബോ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. നന്മയുടെ ശക്തിയായും, ലോകമെമ്പാടുമുള്ള ദുര്‍ബ്ബലരുടേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങളുടെ സംരക്ഷകരായും ചൈന മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെത്തുടര്‍ന്ന്‍ നിരവധി വെല്ലുവിളികളിലൂടെയാണ് ചൈനീസ് ജനത കടന്നുപോയതെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ ഇതിന്റെ ഉത്തരവാദിത്വം ചൈനീസ് ജനതയ്ക്കല്ലെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കാണെന്നും വ്യക്തമാക്കി. ഇതിന്റെ പേരില്‍ ചൈനീസ് ജനതയോട് വംശീയവിദ്വേഷം വെച്ചു പുലര്‍ത്തരുതെന്ന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തുവിട്ട സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് ബാധയുടെ പേരില്‍ ആഗോള സമൂഹത്തോടു ക്ഷമാപണം നടത്തുവാനും, വൈറസ് ബാധമൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും കഴിഞ്ഞ വര്‍ഷം കര്‍ദ്ദിനാള്‍ ബോ ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ഓരോ വ്യക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബോയുടെ പ്രസ്താവന അവസാനിക്കുന്നത്. 2007-ല്‍ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ചൈനീസ് ജനതക്കായി എഴുതിയ കത്തിലൂടെ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 24 ചൈനീസ് സഭക്ക് വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധ നിലപാടിനെ തുടര്‍ന്നു നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-14-15:58:12.jpg
Keywords: ചൈന, ചൈനീ
Content: 16242
Category: 10
Sub Category:
Heading: മനസ്താപത്തോടെ മഹാവ്യാധിയുടെ അന്ത്യത്തിനായി പ്രാർത്ഥിക്കാം: ഫാത്തിമ തിരുനാളിൽ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഹാവ്യാധിയുടെ അന്ത്യത്തിനും മാനവരാശിയുടെ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് 13ന് ഫാത്തിമാനാഥയുടെ തിരുനാളിൽ പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മറിയത്തിന്റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാമെന്നും പാപ്പ ട്വീറ്റ് ചെയ്തു. “നമ്മുടെ ജീവിതവും ലോകത്തിന്‍റെ ചരിത്രവും ദൈവത്തിന്‍റെ കൈകളിലാണ്. മറിയത്തിന്‍റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാം. സമാധാനത്തിനും മഹാവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും നമ്മുടെ മനഃപരിവർത്തനത്തിനുംവേണ്ടി പ്രാർത്ഥിക്കാം.” - പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. #OurLadyofFatima എന്ന ഹാഷ് ടാഗോടെ ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-14-17:08:53.jpg
Keywords: ഫാത്തിമ
Content: 16243
Category: 22
Sub Category:
Heading: ജോസഫ് - നേഴ്സുമാരുടെ സംരക്ഷകൻ
Content: മെയ് മാസം പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നേഴ്സസ് ദിനമായിരുന്നല്ലോ. കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് ലോകത്തിന്റെ ദുഃഖം ഒപ്പിയെടുക്കുന്ന അവർക്കു കൊടുക്കാവുന്ന ഏറ്റവും മഹത്തരമായ വിളിപ്പേരാണ് ഭൂമിയിലെ മാലാഖമാർ എന്നത്. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കു ജീവിത പ്രതിസന്ധികളെ നേരിടുവാൻ മനുഷ്യൻ വിധിക്കപ്പെടുമ്പോൾ തുണയും താങ്ങും ആകുന്നത് ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരാണ്. സ്വ ജീവൻ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഭൂമിയിലൂടെ പറന്നു നടക്കുന്ന ദൈവദൂതന്മാരാണവർ. ജോസഫ് ചിന്തകളിലെ ഇന്നത്തെ വിഷയം നേഴ്സുമാരുടെ സംരക്ഷകനായ യൗസേപ്പിതാവാണ്. ദൈവപുത്രനെയും അവന്റെ അമ്മയെയും പരിചരിച്ച മെയിൽ നേഴ്സായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. മറിയത്തിന്റെ പ്രസവാനന്തര ശുശ്രൂഷ നടത്തിയത് യൗസേപ്പിതാവിയിരിന്നിരിക്കണം. ഹേറോദോസിന്റെ ഭീഷണി നിമിത്തം ഈജിപ്തിലേക്കു പലായനം ചെയ്യാൻ നിർബദ്ധിതനായപ്പോൾ സ്വജീവൻ മറന്നു കൊണ്ട് മരണത്തിന്റെ നിഴൽ വീണ താഴ്‌വരകളിൽ ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിച്ച യൗസേപ്പിതാവ് ഭൂമിയിലെ ചിറകുകളില്ലാത്ത ഒരു മാലാഖയായിരുന്നു. മനുഷ്യൻ ഏറ്റവും നിസ്സഹായകനാവുന്ന സന്ദർഭങ്ങളിൽ സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ലോകത്തിന്റെ മുറിവുണക്കുന്ന നേഴ്സുമാരുടെ മദ്ധ്യസ്ഥനാണ് യൗസേപ്പിതാവ്. വേദനിക്കുന്ന മനുഷ്യർക്കു സാന്ത്വനമേകാൻ യൗസേപ്പിതാവിനു സവിശേഷമായ സിദ്ധിവിശേഷമുള്ളതുകൊണ്ടാണല്ലോ യൗസേപ്പിതാവിന്റെ ലുത്തിനിയായിൽ വേദനിക്കുന്നവരുടെ ആശ്വാസമേ, രോഗികളുടെ പ്രത്യാശയേ എന്ന രണ്ടു വിശേഷണങ്ങൾ ഉള്ളത്. ലോകം ഒരു മഹാമാരിയെ കീഴടക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ സ്വജീവൻ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അഹോരാത്രം ശുശ്രൂഷ ചെയ്യുന്ന ഭൂമിയിലെ ദൈവത്തിന്റെ സ്വന്തം മാലാഖമാരെ വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു നമുക്കു ഭരമേല്പിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-14-20:25:04.jpg
Keywords: ജോസഫ്, യൗസേ
Content: 16244
Category: 18
Sub Category:
Heading: ദുരിത തീരത്ത് ആശ്വാസമായി കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം
Content: അനേകര്‍ക്ക് സാന്ത്വനമേകി കൊണ്ട് കോതമംഗലം രൂപതയിലെ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധയാകര്‍ഷിക്കുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് ഇടവകയുടെ നേതൃത്വത്തിലുള്ള ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം. 50 പേരടങ്ങുന്ന ടീം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. കോട്ടപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർ ആയിക്കഴിഞ്ഞാൽ ആ കുടുംബങ്ങളിൽ ഓക്സിജൻ ലെവലും,ഹാർട്ട്‌ ബീറ്റും അളക്കാനുള്ള അളക്കാനുള്ള പൾസ് ഓക്സിമീറ്റർ എത്തിച്ചു നല്‍കുന്നതും ആരുമില്ലാത്ത കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉള്ള രോഗികൾക്ക് മരുന്നും ആവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുന്നതും രോഗബാധിതരായ ആളുകളെ നിരന്തരം കോൺടാക്ട് ചെയ്യുന്നതും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ബന്ധപ്പെട്ട ആശുപത്രികളുമായി ബന്ധപ്പെട്ട് എത്തിക്കാനുള്ള വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നതും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നതും അടക്കം സ്തുത്യര്‍ഹമായ സേവനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങൾക്ക് പൊതിച്ചോറ് എത്തിച്ചു നൽകുന്നതും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ കൗൺസിലിങ്ന് സൗകര്യം ക്രമീകരിക്കുന്നതും കോവിഡ് മരണങ്ങൾ ഉണ്ടായാൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതും ഇവരുടെ കാരുണ്യമുഖത്തിന്റെ വേറിട്ട ഭാവമാണ്. വിവിധ പദ്ധതികളുമായി കോട്ടപ്പടിയുടെ ആരോഗ്യ സുരക്ഷാ മേഖലകളിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഏത് ആവശ്യത്തിനായും തയാറാണെന്നും ടീമിനെ എപ്പോള്‍ സമീപിക്കാവുന്നതാണെന്നും വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് പറഞ്ഞു. ലൈജു ലുയിസ്, സജിത്ത് ഹിലരി, ജെറിൽ ജോസ് എന്നിവർ കോർഡിനേറ്റർമാരായും ഡെറ്റി സാബു, നീതു സാന്റി എന്നിവർ ആനിമേറ്റർമാരായും പ്രവർത്തിക്കുന്നു. ആവശ്യ സേവനങ്ങൾക്കു വിളിക്കേണ്ട നമ്പര്‍: +919567206765,+919847486470
Image: /content_image/India/India-2021-05-15-01:14:49.jpg
Keywords: സഹായ
Content: 16245
Category: 1
Sub Category:
Heading: ഹമാസ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതസംസ്കാരം നാളെ: ഇടുക്കി ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും
Content: കരിമ്പൻ: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതസംസ്കാരം നാളെ കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ നടക്കും. ഇന്നു പുലര്‍ച്ച നാലരോടെ സൗമ്യയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എംബസി അധികൃതരും ചേര്‍ന്നാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവസന്ധാരണത്തിനായി വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ജീവനു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ സത്വരമായി ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൌസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ അങ്ങയേറ്റം അപലപനീയമാണെന്നു യോഗം ചൂണ്ടിക്കാട്ടി. സൗമ്യയുടെ അകാലത്തിലുള്ള വേർപാടിൽ മനംനൊന്ത കുടുംബാംഗങ്ങൾക്ക് ഇടുക്കി രൂപതയുടെ അനുശോചനം അറിയിക്കുകയും രൂപത മുഴുവനും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി രൂപത പി ആർഒ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-15-10:59:54.jpg
Keywords: തീവ്രവാദ
Content: 16246
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ നാല് ക്രൈസ്തവ വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലൈവാസിയിൽ നാല് ക്രൈസ്തവ വിശ്വാസികൾ തലയറുത്തു കൊലചെയ്യപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടന്ന രണ്ടാമത്തെ അക്രമമാണ് ചൊവ്വാഴ്ച ദിവസം സുലൈവാസിയിൽ നടന്നത്. പോലീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഈസ്റ്റ് ഇൻഡോനേഷ്യ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങൾ നടത്തിയതെന്നാണ് സൂചന. അതേസമയം ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്തോനേഷ്യയിലെ പ്രാദേശിക സംഘടനയായ അരി ഹർത്തോനോ മതപരമായ ലക്ഷ്യം കൊലപാതകങ്ങൾക്ക് പിന്നിൽ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഒരാൾ കത്തോലിക്ക വിശ്വാസിയാണ്. മറ്റുള്ളവർ വിവിധ പ്രൊട്ടസ്റ്റൻറ് സഭകളിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ട നാല് പേരും 42നും 61നും ഇടയിൽ പ്രായമുള്ളവരാണ്. തീവ്രവാദികൾ കൊല ചെയ്തവരിൽ ഒരാളിൽ നിന്ന് 250 പൗണ്ട് വരുന്ന ഇന്തോനേഷ്യൻ കറൻസിയും ഇതിനിടയിൽ തട്ടിയെടുത്തുവെന്ന് പറയപ്പെടുന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ പ്രതിനിധികൾ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. 2020 നവംബർ മാസം സുലൈവാസിയിലെ സിഗിയിൽ സാൽവേഷൻ ആർമി ആരാധനാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ 4 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-15-12:28:17.jpg
Keywords: ഇന്തോനേ
Content: 16247
Category: 1
Sub Category:
Heading: ഫാത്തിമ രഹസ്യത്തെ സംബന്ധിച്ച കൂടുതല്‍ വിശദീകരണവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ ഏഴാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന്‌
Content: രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഏഴാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (മെയ് 15) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ഫാത്തിമ രഹസ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ക്ലാസാണ് ഇന്നു ശനിയാഴ്ച പങ്കുവെയ്ക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം ഇന്നു വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം മുന്നൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ➧ #{black->none->b->ZOOM LINK: ‍}# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2021-05-15-13:14:51.jpg
Keywords: വത്തിക്കാന്‍
Content: 16248
Category: 13
Sub Category:
Heading: "അന്നു മുട്ടുകുത്തി യാചിക്കുവാന്‍ ശക്തിപകര്‍ന്നത് ദിവ്യകാരുണ്യ ആരാധന": മാധ്യമ ശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍
Content: റോം: തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരുടെ മുന്നില്‍ മുട്ടികുത്തി യാചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതു പരിശുദ്ധാത്മാവാണെന്നും, തനിക്ക് ധൈര്യവും ശക്തിയും നല്‍കിയത് ദിവ്യകാരുണ്യ ഭക്തിയാണെന്നും മാധ്യമ ശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍. മ്യാന്മറിലെ പട്ടാള അട്ടിമറിക്കിടെ പോലീസിനും പ്രതിഷേധക്കാര്‍ക്കുമിടയില്‍ വെടിവെക്കരുതെന്ന്‍ മുട്ടികുത്തി യാചിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായ സിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ ചിത്രങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം തനിക്ക് ആഴത്തില്‍ അനുഭവിച്ചറിയുവാന്‍ കഴിഞ്ഞുവെന്നു വീഡിയോ കോളിലൂടെ റോമിലെ മാധ്യമപ്രവര്‍ത്തകരോട് സിസ്റ്റര്‍ ആന്‍ റോസ് വെളിപ്പെടുത്തി. തര്‍ജ്ജമക്കാരായ വൈദികന്റേയും, സെമിനാരി വിദ്യാര്‍ത്ഥിയുടെയും സഹായത്തോടെയാണ് സിസ്റ്റര്‍ റോമിലെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ഭീതിയും ബുദ്ധിമുട്ടും നിറഞ്ഞ ആ അവസരത്തില്‍ തന്റെ രാജ്യത്തിന് വേണ്ടി നിലയുറപ്പിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയത് പ്രാര്‍ത്ഥനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ മ്യാന്‍മറിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. അനുരഞ്ജനത്തിന്റേതായ പ്രവര്‍ത്തിയായും, ശത്രുവിനോടുള്ള ക്ഷമയുടെ സന്ദേശവുമായിട്ടാണ് മുട്ടുകുത്തി നില്‍ക്കുന്നതിനെ താന്‍ കാണുന്നതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, ഇത് രണ്ടാം തവണയാണ് പോലീസിനു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതെന്നും, മുറിവേറ്റ പ്രതിഷേധക്കാരെ താന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. മ്യാന്‍മറിലെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു. മ്യാന്‍മര്‍ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-15-16:05:39.jpg
Keywords: മ്യാന്‍