Content | കോതനല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന് സ്വന്തം വാഹനം വിട്ടുകൊടുത്ത് കത്തോലിക്ക വൈദികന്റെ ഉദാത്ത മാതൃക. മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് വികാരി ഫാ. ജോസഫ് ഈഴാറത്താണ് വാഹനം വിട്ടുനല്‍കിയത്. വൈദികന്റെ വാഹനത്തിന്റെ താക്കോല്‍ പഞ്ചാത്ത് പ്രസിഡൻ്റ് കോമളവല്ലി ഏറ്റുവാങ്ങി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു മാസത്തെ വൈദിക അലവന്‍സ് അദ്ദേഹം കൈമാറിയെന്നതും ശ്രദ്ധേയമാണ്. വി.എൻ വാസവൻ എംഎൽഎ ഈ തുക ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് ഫാ. ജോസഫ് ഈഴാറത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തി വളരെ അഭിനന്ദനാർഹവും സമൂഹത്തിന് മാതൃകാപരവുമാണെന്ന് തോമസ് ചാഴിക്കാടന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. ഈ പ്രവർത്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എങ്കിലും പൊതുസമൂഹത്തിനുവേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം രേഖപ്പെടുത്തി. നൂറുകണക്കിനാളുകളാണ് വൈദികന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയില്‍ സന്ദേശം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|