Contents

Displaying 15821-15830 of 25125 results.
Content: 16188
Category: 18
Sub Category:
Heading: കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസമായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ കോവിഡ് ഫൈറ്റേഴ്‌സ്
Content: പാലാ: വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ സന്പര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസമായി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സിനു തുടക്കം കുറിച്ചു. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചും ക്വാറന്റൈന്‍ മൂലവും വീടുകളില്തിന്നെ കഴിയേണ്ടിവരുന്നവര്‍ക്ക്, ആരോഗ്യപരിരക്ഷയ്ക്കായി ഡോക്ടര്‍, നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ടീം വീടുകളില്‍ എത്തി വേണ്ട പരിചരണം നല്‍കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. മഹാമാരിയായ കോവിഡ് 19 കേരളത്തിലും ഭീതിയായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനെതിരേയുള്ള ഫലപ്രദമായ ചെറുത്തുനില്പിന് സഹായ മെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൌത്യം. ഇന്നലെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത്. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പേട്രന്‍സ് കെയറിന്റെ ഭാഗമായി ആരംഭിച്ച ഈ സേവനം, പാലാ രൂപതയിലെ ഓരോ ഇടവകയിലെയും വികാരിമാരുടെ നേതൃത്വത്തില്‍ പള്ളി യോഗത്തിന്റെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബകൂട്ടായ്മയുടെയും എസ്എംവൈഎമ്മിന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്. ആദ്യദിവസമായ ഇന്നലെ ഈരാറ്റുപേട്ട, കിടങ്ങൂര്‍, പ്രവിത്താനം തുടങ്ങി കോവിഡ് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലെ വിവിധ വീടുകളില്‍ ടീം സന്ദര്‍ശനം നടത്തി.
Image: /content_image/India/India-2021-05-08-09:26:37.jpg
Keywords: പാലാ
Content: 16189
Category: 18
Sub Category:
Heading: ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി
Content: കൊച്ചി: മറാത്ത ജാതി സംവരണക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സംവരണം ലഭിക്കാത്തവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുമായുള്ള 103 ഭരണഘടനാ ഭേദഗതി പ്രകാരമുള്ള സംവരണം മൗലിക അവകാശമാണ്. സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചതന്നെ ആവശ്യമില്ലാതിരിക്കെ 102 ഭരണഘടനാ ഭേദഗതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ പരത്തുന്ന ഗൂഢശ്രമങ്ങള്‍ അപലപനീയമാണ്. ഇഡബ്ല്യുഎസ് സംവരണം ഇപ്പോള്‍ പ്രാബല്യത്തിലായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ സാമൂഹ്യമായും നിയമപരമായും ശക്തമായി നേരിടുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-05-08-09:45:30.jpg
Keywords: സംവരണ
Content: 16190
Category: 10
Sub Category:
Heading: പൊതു ബലിയര്‍പ്പണമില്ല: കേരള ക്രൈസ്തവ സമൂഹം വീണ്ടും ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തിലേക്ക്
Content: ഇന്നു ആരംഭിച്ചിരിക്കുന്ന ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങളില്‍ ആരാധനാലയങ്ങളിലെ പൊതുജനപങ്കാളിത്തതോടെയുള്ള ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രൈസ്തവര്‍ വീണ്ടും ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തിലേക്ക്. 16 വരെ നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൌണില്‍ ദേവാലയങ്ങളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണം മാത്രമാണ് വിശ്വാസികള്‍ക്ക് ഇനി ആശ്രയം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു നിരവധി സ്ഥലങ്ങള്‍ കണ്‍ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ദേവാലയങ്ങള്‍ അടച്ചിട്ടെങ്കിലും സംസ്ഥാനം സംപൂര്‍ണ്ണമായി ദേവാലയങ്ങള്‍ അടച്ചിടുന്നത് രണ്ടാം തവണയാണ്. ആദ്യ ലോക്ക് ഡൌണിലായിരിന്നു നേരത്തെ ദേവാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിട്ടിരിന്നത്. നിലവില്‍ ജനപങ്കാളിത്തമില്ലാതെ വൈദികർ സ്വകാര്യ വിശുദ്ധ കുർബാന അർപ്പണം തുടരും. അള്‍ത്താരക്ക് മുന്നില്‍ വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായുള്ള ഒരു ആത്മീയ സംവാദം തന്നെയാണ് യേശുവുമായി ഐക്യപ്പെടുവാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗ്ഗം. എന്നാല്‍ 'ഇത് പ്രായോഗികമല്ലാത്ത അവസരങ്ങളില്‍ മാത്രം' വ്യക്തിപരമായ പ്രാര്‍ത്ഥനകളും, ടെലിവിഷന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയുള്ള വിശുദ്ധ കുര്‍ബാന വഴി നമുക്ക് ദൈവുമായി ഐക്യപ്പെടാവുന്നതാണ്. അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കില്‍- യേശു ക്രിസ്തുവുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമ്മുക്ക് അവസരമുണ്ട്. #{black->none->b->Must Read: ‍}# {{വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അവസരമില്ല? അങ്ങനെയെങ്കില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം-> http://www.pravachakasabdam.com/index.php/site/news/16139}} ഇതുവഴി ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' എന്നാണ് വിളിക്കുന്നത്. #{black->none->b-> അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന ‍}# #{red->none->b-> ഓ എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-08-11:02:21.jpg
Keywords: ദേവാലയ, പൊതു
Content: 16191
Category: 10
Sub Category:
Heading: 5 ഭൂഖണ്ഡങ്ങള്‍, 72 വൈദികര്‍, 500 ജപമാല: മഹാമാരിയ്ക്കെതിരെ അഖണ്ഡ ജപമാലയജ്ഞവുമായി മലയാളി വൈദികര്‍
Content: കാനഡ: കോവിഡ് 19 മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ലോകത്തിനായി അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 72 കത്തോലിക്കാ വൈദികർ പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ചു 'Walk with Christ' മിഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം നടത്തി. അമേരിക്കയിൽ നിന്നുള്ള ഫാ.തങ്കച്ചൻ കൊല്ലപ്പള്ളിയിൽ എസ്‌ഡി‌ബിയുടെയും കുവൈറ്റിൽ നിന്നുള്ള ഫാ. ജോൺസൻ നെടുമ്പറത്തു എസ്‌ഡി‌ബിയുടെയും നേതൃത്വത്തിൽ എഴുപത്തിരണ്ടോളം വൈദീകർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ മഹാ ഉദ്യമത്തിൽ പങ്കുചേർന്നു. ഏഴു ദിവസം നീണ്ടു നിന്ന അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം മെയ് 1ന് കാനഡയിലെ മിസ്സിസാഗാ രൂപതയുടെ മെത്രാൻ മാർ ജോസ് കല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. വിവിധ ശുശ്രൂഷാ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് രോഗബാധിതരും കോവിഡ് രോഗബാധ തരണം ചെയ്തവരുമായ വൈദികരും പരിശുദ്ധ അമ്മയ്ക്കരികെ ലോകത്തിന്റെമേൽ ദൈവ കരുണ ചൊരിയപ്പെടാനായി ജപമാല പിടിച്ച കരങ്ങൾ ഉയർത്തി. കോവിഡ് രോഗബാധിതരെയും മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും ഭരണാധികാരികളെയും ലോകജനതയെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു മധ്യസ്ഥസഹായവും സ്വർഗ്ഗത്തിന്റെ സംരക്ഷണവും ആഗ്രഹിച്ചു വൈദികർ ഒരുമയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. വ്യത്യസ്ത ദിനങ്ങളിൽ അനുഗ്രഹ സന്ദേശങ്ങൾ നൽകി പ്രാർത്ഥിച്ച മാർ ജോർജ് രാജേന്ദ്രൻ( തക്കല രൂപത ), മാർ തോമസ് തറയിൽ ( ചങ്ങനാശ്ശേരി രൂപത ), മാർ ജേക്കബ് മുരിക്കൻ ( പാലാ രൂപത ) എന്നീ മെത്രാന്മാരുടെ സാന്നിധ്യവും വൈദികർക്ക് കൂടുതൽ കരുത്തും അഭിഷേകവും പകർന്നു. സീറോ മലബാർ തക്കല രൂപതധ്യക്ഷൻ ബിഷപ്പ് ജോർജ് രാജേന്ദ്രൻ പിതാവ് തന്റെ വചന സന്ദേശത്തിൽ തമിഴ്നാട്ടിൽ കോവിഡിന്റെ താണ്ഡവം അതിരൂക്ഷമായി നടക്കുന്ന സമയത്തു തന്റെ അജഗണങ്ങളെ ചേർത്ത് പിടിക്കുന്നത് ജപമാലയുടെ കണ്ണികളിലൂടെയാണെന്ന് പറഞ്ഞു. പള്ളികളുടെ കവാടങ്ങൾ തുറന്നു ശുശ്രൂഷ അർപ്പിക്കുവാനും വൈദീകർ കൈകളുയർത്തി സ്വർഗത്തിലേക്ക് പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക്‌ അതു വലിയൊരു ശക്തിയും ബലവുമായിരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ തോമസ് തറയിൽ പിതാവ് വൈദികരെ ഓർമപ്പെടുത്തുകയുണ്ടായി. ലാളിത്യത്തിന്റെ പ്രതീകമായ സീറോ മലബാർ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് മോശയുടെ കരങ്ങളെ ഉയർത്തി പിടിച്ച അഹറോനെയും ജോഷ്വായെയും കുറിച്ച് വാചാലനാകുകയുണ്ടായി. ആപത്തു ഘട്ടത്തിൽ വൈദീകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ മോശയുടെ കൈ ഉയർത്തിയ അഹറോനോടും ജോഷ്വായോടും ഉപമിക്കുകയുണ്ടായി. മെയ് ഒന്നിന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്‌മ ഇന്നലെ രാത്രിയോടെ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ വചനസന്ദേശത്തോടെയും ആശീർവാദത്തോടെയും അവസാനിച്ചു. ഈ കൊറോണാ മഹാമാരിക്കെതിരെ പ്രാർത്ഥനയിൽ ഒന്നാകുന്നതിനൊപ്പം ജർമ്മൻ സഭയ്ക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്നും പിതാവ് ഓർമപ്പെടുത്തുകയുണ്ടായി . തദവസരത്തിൽ 'Walk with Christ' മിഷന്റെ ലോകം മുഴുവൻ ഈശോയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തെക്കുറിച്ചു ഈ കൂട്ടായ്മയുടെ ആദ്ധ്യാത്മിക പിതാവായ ഫാ. അനീഷ് മുണ്ടിയാനിക്കൽ എം‌എസ്‌എഫ്‌എസ് (കാരിസ് ഭവൻ ധ്യാന കേന്ദ്രം, അതിരമ്പുഴ ) സംസാരിച്ചു. ജപമാല യുദ്ധം ഉദ്ഘാടനം ചെയ്‌ത മിസ്സിസ്സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവ് അവസാന നിമിഷത്തിലും നിറ സാന്നിദ്ധ്യമായിരുന്നു. മെയ് മാസത്തിന്റെ അവസാനം നടത്താൻ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട ജപമാല പ്രാർത്ഥനയ്ക്ക് പിതാവ് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-08-13:21:35.jpg
Keywords: ജപമാല
Content: 16192
Category: 1
Sub Category:
Heading: ക്രൈസ്തവർ വിശുദ്ധ നാടിന്റെ അഭിവാജ്യ ഘടകം: പാലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലിക്കി
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവർ വിശുദ്ധ നാടിന്റെ അഭിവാജ്യഘടകമാണെന്ന് പാലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കി. പാലസ്തീൻ അധികൃതർ ക്രൈസ്തവരെ അങ്ങനെയാണ് കാണുന്നതെന്നും, ക്രൈസ്തവരുടെ ശതമാനം എത്രയാണ് എന്നുള്ളത് പ്രസക്തമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാർ സ്വീകരിച്ച നടപടികൾ എന്താണെന്ന് ഏജൻസിയ ഫിഡെസ് മാധ്യമത്തോടു വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവ വിശ്വാസികൾ ഇസ്ലാംമത വിശ്വാസികളെക്കാൾ മുന്‍പേ പാലസ്തീനിൽ എത്തിയവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 132 അംഗ പലസ്തീൻ പാർലമെന്റിൽ ക്രൈസ്തവരുടെ സംവരണം അഞ്ച് സീറ്റിൽ നിന്ന് ഏഴ് സീറ്റായി ഉയർത്തിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലസ്തീനിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയവരെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ക്രൈസ്തവരുടെ ജനസംഖ്യ ഏഴ് ശതമാനത്തിൽ താഴെ ആണെങ്കിലും അവർക്ക് ഏഴ് ശതമാനം സംരക്ഷണം നൽകുന്നത്. വിശുദ്ധ നാടിനെ പറ്റി പറയുമ്പോൾ, ക്രൈസ്തവർ ഇല്ലാത്ത വിശുദ്ധ നാടിനെ പറ്റി പറയാൻ സാധിക്കില്ല. ക്രൈസ്തവർക്ക് നേരെ അസഹിഷ്ണുതാപരമായ പെരുമാറ്റം പാലസ്തീൻ സമൂഹത്തിൽനിന്ന് ഏതാനും നാളുകളായി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസിന് ഗാസാ മുനമ്പിൽ ക്രൈസ്തവ വിശ്വാസികളുടെ ആഘോഷങ്ങളിൽ ഇസ്ലാം മത വിശ്വാസികൾ പങ്കെടുക്കരുതെന്ന് ഇസ്ലാമിക പാർട്ടിയായ ഹമാസ് നിർദേശം നൽകിയിരുന്നു. എന്നാൽ അങ്ങനെയുള്ള സമീപനം പാലസ്തീന്റെ സംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും ഭാഗമല്ല. പാലസ്തീന്റെ വിവിധഭാഗങ്ങളിലുള്ള മതവിശ്വാസികളും, അവിശ്വാസികളും എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് ഹമാസ് തങ്ങളുടെ ഉത്തരവ് പിൻവലിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രസിഡന്റായ മഹ്മൂദ് അബ്ബാസ് ക്രിസ്മസ് ദിവ്യബലിയിൽ പങ്കെടുക്കുന്ന ആളാണെന്നും തങ്ങളുടെ സന്ദേശം സഹിഷ്ണുതയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമാണെന്നും തങ്ങൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മെയ് ആറാം തീയതി പാലസ്തീനിലെയും, പശ്ചിമേഷ്യയിലെയും സ്ഥിതിഗതികളെ പറ്റി അൽ മാലിക്കി വത്തിക്കാൻ വിദേശകാര്യ മന്ത്രിയായ ആർച്ച് ബിഷപ്പ് പോൾ ഗല്ലഹറുമായി സംസാരിച്ചിരുന്നു. ജെറുസലേമിൽ ക്രൈസ്തവരുടെയും, ഇസ്ലാം മത വിശ്വാസികളുടെയും ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നതും, വിശുദ്ധ സ്ഥലങ്ങളിലേക്ക് അവർക്ക് പ്രവേശനം നിഷേധിക്കുന്നതുമായ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അൽ മാലിക്കി സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-08-14:46:06.jpg
Keywords: പാലസ്തീ, ഇസ്രായേ
Content: 16193
Category: 10
Sub Category:
Heading: 'ഇസ്ലാമിക തീവ്രവാദത്തിന്റെ അന്ത്യത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക': ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: ആഫ്രിക്കയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് നൈജീരിയന്‍ മെത്രാന്റെ ആഹ്വാനം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ഇന്റര്‍നാഷ്ണലിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി രൂപതാ മെത്രാനായ ഒലിവര്‍ ഡോയം ഡാഷെ ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരായുള്ള ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ജപമാലയുടെ ശക്തിയ്ക്കു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചുള്ള ‘എ.സി.എന്നിന്റെ 2021-ലെ ‘റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടി’നെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മെത്രാന്റെ അഭ്യര്‍ത്ഥന. ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയും, പരിശുദ്ധ കന്യകാമാതാവിനോടുള്ള മാധ്യസ്ഥവും ശത്രുവിനെ തീര്‍ച്ചയായും പരാജയപ്പെടുത്തുമെന്നും ബിഷപ്പ് പറഞ്ഞു. തീവ്രവാദി ആക്രമണങ്ങളെ ഭയന്ന്‍ മൈദുഗുരി, അഡാമാവ സംസ്ഥാനത്തിലെ യോള എന്നീ രൂപതകളില്‍ ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും വിശ്വാസികള്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത രഹസ്യകേന്ദ്രങ്ങളിലാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും കാരിത്താസ് നൈജീരിയയുടെ കമ്മ്യൂണിക്കേഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡോറിസ് മ്പാസ്യു എ.സി.ഐ ആഫ്രിക്കയോട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വെളിപ്പെടുത്തിയിരുന്നു. 2015 ജൂണ്‍ മുതല്‍ ഏതാണ്ട് 12,000-ത്തോളം ക്രിസ്ത്യാനികള്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദം മൂലം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിഷപ്പ് ഡോയം പറയുന്നത്. ബൊക്കോഹറാമിന് പുറമേ, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റേണ്‍ ആഫ്രിക്ക പ്രോവിന്‍സും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ആഫ്രിക്കയിലെ സാഹേല്‍ മേഖല തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് ഈ വര്‍ഷത്തെ ‘റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ നൈജീരിയയെക്കുറിച്ച് പറയുന്നത്. ബൊക്കോഹറാമുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ 36,000 പേര്‍ കൊല്ലപ്പെടുകയും, 20 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ അനുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. നൈജീരിയയുടെ വടക്ക്-കിഴക്കന്‍ ഭാഗത്തുനിന്നുമാത്രം ഏതാണ്ട് 40,000-ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റെഡ് ക്രോസ്സിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-08-17:40:08.jpg
Keywords: നൈജീ
Content: 16194
Category: 1
Sub Category:
Heading: ഫ്രാൻസിൽ നാളെ പൗരസ്ത്യ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യ ദിനം
Content: പാരീസ്: ഫ്രഞ്ച് മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം പൗരസ്ത്യ സഭകളിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യദിനം നാളെ മെയ് 9 ഞായറാഴ്‌ച ആചരിക്കുന്നു. സീറോമലബാർ, സീറോമലങ്കര കത്തോലിക്ക സഭകളുൾപ്പെടെയുള്ള ലോകത്തിലെ എല്ലാ പൗരസ്ത്യ ക്രൈസ്തവരോടുമുള്ള നാലാം അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണമാണ് നാളെ നടക്കുക. ലോകത്തിൽ അനേകം രാജ്യങ്ങളിൽ പൗരസത്യസഭാ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി സ്മരിച്ചു. പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ ദിനാചരണത്തിലൂടെ മെത്രാന്‍ സമിതി ഉദ്ദേശിക്കുന്നത്. ഈ ദിവസം, സാഹോദര്യ കൂട്ടായ്മയിൽ പ്രാർത്ഥിക്കാനും പരസ്പരം പ്രത്യാശയുടെ അടയാളങ്ങൾ കൊണ്ടുവരാനും ഏവരെയും ക്ഷണിക്കുകയാണെന്ന് പൗരസ്ത്യ ദേവാലയങ്ങളെ പിന്തുണയ്ക്കുന്ന ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഓവ്രെ ഡി ഓറിയന്റിന്റെ അധ്യക്ഷന്‍ ബിഷപ്പ് പാസ്കൽ ഗോൾനിഷ് പറഞ്ഞു. കിഴക്കൻ ക്രൈസ്തവരുടെ ചരിത്രം നമ്മുടെ നാഗരികതയുടെ ചരിത്രമാണ്. ഈജിപ്തുകാരുടെയും മെസൊപ്പൊട്ടേമിയക്കാരുടെയും, ബൈബിളിന്റെയും, ഗ്രീക്കുകാരുടെയും, റോമാക്കാരുടെയും ചരിത്രം, കൂടാതെ യൂറോപ്പിന് സ്വന്തം സ്വത്വം മനസ്സിലാക്കാൻ കഴിയില്ലായെന്നും ബിഷപ്പ് പാസ്കൽ ഗോൾനിഷ് കൂട്ടിച്ചേര്‍ത്തു. 160 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലും ആഫ്രിക്കയിലും, കിഴക്കൻ യൂറോപ്പിലും ഭാരതത്തിലുമുള്ള പൗരസ്ത്യ സഭകള്‍ക്ക് ഓവ്രെ ഡി ഓറിയന്‍റ് സഹായമെത്തിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-08-21:29:31.jpg
Keywords: പൗരസ്
Content: 16195
Category: 22
Sub Category:
Heading: ജോസഫ്: ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മ
Content: രാവിലെ ഉണര്‍ന്ന് ആദ്യമായി കാണുന്ന കാഴ്ചയാണ് കണി. നസ്രത്തിലെ നീതിമാനായ മനുഷ്യൻ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആയതിനാൽ ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മയാണ്. നന്മ നിറഞ്ഞ ആ മനുഷ്യനെ സമീപിച്ച ആരെയും തള്ളിക്കളഞ്ഞതായി ഇതു വരെയും കേട്ടുകേൾവി ഇല്ല. നന്മയുള്ള മനസ്സുകൾക്കേ പുതു ലോകം സ്വപ്നം കാണാനും കെട്ടിപ്പടുക്കുവാനും സാധിക്കുകയുള്ളു. നന്മയുള്ള മനുഷ്യർ മറ്റുള്ള ജീവിതങ്ങൾക്കു കൊടുക്കുന്ന അനുരോധ ഊർജം (Positive Energy) അവർണ്ണനീയമാണ്. അതിനു ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്. സുഭാഷിതങ്ങളിൽ ആറാം അധ്യായത്തിൽ ദൈവം വെറുക്കുന്ന ആറു കാര്യങ്ങൾ അക്കമിട്ടു പറയുന്നുണ്ട്. - ഗര്‍വു കലര്‍ന്ന കണ്ണ് - വ്യാജം പറയുന്നനാവ്‌ - നിഷ്‌കളങ്കമായരക്‌തംചൊരിയുന്ന കൈ - ദുഷ്‌കൃത്യങ്ങള്‍ നിനയ്‌ക്കുന്ന ഹൃദയം - തിന്‍മയിലേക്കു പായുന്ന പാദങ്ങള്‍ - അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്‌ഷി ഈ ആറു കാര്യങ്ങൾ ഒരു കണിക പോലും യൗസേപ്പിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല അതിനാൽ ആ വത്സല പിതാവിനെ കണികണ്ടുണർന്നാൽ നമ്മുടെ ദിനം സഫലമാവുകയും ജീവിതം സമ്പൂർണ്ണമാവുകയും ചെയ്യും. സദാ ദൈവ സന്നിധിയിലേക്ക് ഹൃദയവും മനസ്സും ഉയർത്തിയിരുന്ന നസറത്തിലെ കുടുംബനാഥൻ്റെ ചിത്രം ദൈവ ശുശ്രൂഷകരായ എല്ലാവർക്കുമുള്ള അനുകരണീയ മാതൃകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-05-08-22:37:23.jpg
Keywords: ജോസഫ്, യൗസേ
Content: 16196
Category: 18
Sub Category:
Heading: മലങ്കര കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം
Content: തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോള്‍രാജ് (മാര്‍ത്താണ്ഡം), ജനറല്‍ സെക്രട്ടറിയായി വി.സി.ജോര്‍ജുകുട്ടി (മൂവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജോസ് വര്‍ഗീസ് (ബംഗളൂരു) ട്രഷറര്‍ , ജേക്കബ് കളപ്പുരയ്ക്കല്‍ (തിരുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല), പി. രാജേന്ദ്രന്‍ (പാറശാല), ബാബു ജോര്‍ജ് (പൂന), ലാലി ജോസ് കണ്ണന്താനം (ബത്തേരി), മേരിക്കുട്ടി ഏബ്രഹാം (പത്തനംതിട്ട), സിജു റോയി (മാവേലിക്കര)വൈസ് പ്രസിഡന്റുമാര്‍, വല്‍സല സൈമണ്‍ (ഡല്‍ഹി)സെക്രട്ടറി, പി.കെ.ചെറിയാന്‍ (ബംഗളൂരു), വി.പി. മത്തായി (ബത്തേരി) അഡ്വ. വല്‍സ ജോണ്‍ (തിരുവനന്തപുരം), ജോസ് മാത്യു അലക്‌സാണ്ടര്‍ (പൂന)എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. വാര്‍ഷിക സമ്മേളനം മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.പി മത്തായി അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കല്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
Image: /content_image/India/India-2021-05-09-09:12:18.jpg
Keywords: മലങ്കര
Content: 16197
Category: 1
Sub Category:
Heading: പൗരസ്ത്യസഭ തിരുസംഘത്തിലെ അംഗം: കര്‍ദ്ദിനാള്‍ സാറയെ പുതിയ ദൗത്യമേല്‍പ്പിച്ച് പാപ്പ
Content: റോം: ആരാധന തിരുസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന്‍ വിരമിച്ച കർദ്ദിനാൾ റോബർട്ട് സാറയ്ക്കു പുതിയ ദൗത്യമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരസ്ത്യസഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ മെമ്പറായാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ ഗിനിയയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് സാറ വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങളുടെ കോൺഗ്രിഗേഷൻ തലവനായി കഴിഞ്ഞ ഫെബ്രുവരി മാസം വരെ അദ്ദേഹം സേവനം ചെയ്തിരുന്നു. വിരമിക്കല്‍ പ്രായമെത്തിയതിനെ തുടര്‍ന്നു അദ്ദേഹം സമര്‍പ്പിച്ച രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് ആരാധന തിരുസംഘത്തില്‍ നിന്ന്‍ അദ്ദേഹം പിന്‍വാങ്ങിയത്. കേവലം രണ്ടു മാസത്തിനകമാണ് അദ്ദേഹത്തിന് പുതിയ നിയമനം പാപ്പ നല്കിയിരിക്കുന്നത്. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വം വിശ്വാസികളെ അറിയിച്ചുക്കൊണ്ട് കര്‍ദ്ദിനാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഓറിയന്റൽ സഭകൾക്കുള്ള കോണ്‍ഗ്രിഗേഷനില്‍ ഇന്ന് എന്നെ നിയമിച്ച പരിശുദ്ധ പിതാവിനോട് ഞാൻ നന്ദി പറയുന്നു" എന്നാണ് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ദയാവധത്തിനും, ഭ്രൂണഹത്യക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-09-09:59:08.jpg
Keywords: സാറ, പാപ്പ