Contents
Displaying 15851-15860 of 25125 results.
Content:
16219
Category: 18
Sub Category:
Heading: ആഘോഷങ്ങളില്ലാതെ 134-ാമത് ചങ്ങനാശേരി അതിരൂപതാദിനം
Content: ചങ്ങനാശേരി: 134-ാമത് അതിരൂപതാദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20 ന് അതിരൂപത കേന്ദ്രത്തില്‍ ആചരിക്കും. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടത്താനിരുന്ന പരിപാടികള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി അതിരൂപതാകേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിരൂപതാദിനത്തിനൊരുക്കമായി സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 13 മുതല്‍ ഏഴ് ദിവസങ്ങള്‍ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്യാസഭവനങ്ങളും ആത്മീയമായി ഒരുങ്ങണമെന്നും അതിരൂപതയില്‍ നിന്നും നിശ്ചയിച്ചു നല്കിയ നിയോഗങ്ങള്‍ക്കായി, പ്രത്യേകിച്ച് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തി പ്രാപിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, ഓണ്‍ലൈനായി നടക്കുന്ന അതിരൂപത ദിനാചരണത്തില്‍ അതിരൂപത അംഗങ്ങളായ സ്വദേശത്തും വിദേശത്തുമുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു. അന്നേദിവസം മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. കേരള ഐ.ടി. പാര്‍ക്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം.തോമസ് മുഖ്യ പ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണം, വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെ ആദരിക്കല്‍, അതിരൂപതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. പരിപാടികള്‍ക്ക് വികാരി ജനറാള്‍മാരായ വെ. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെ. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെ. റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ വെ. റവ. ഫാ. ചെറിയാന്‍ കാരികൊമ്പില്‍, കോര്‍ഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശേരി, റവ. ഫാ. സിനു വേളങ്ങാട്ടുശേരി, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡൊമിനിക് വഴീപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. അതിരൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ മാക് ടിവി പരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-12-07:27:38.jpg
Keywords: ചങ്ങനാശേരി

16220
Category: 1
Sub Category:
Heading: 'ഹൃദയഭേദകം': ജെറുസലേമിലെ ആക്രമണങ്ങളെ അപലപിച്ച് ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: കിഴക്കന്‍ ജെറുസലേമില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രസ്താവന. ഇസ്രായേലി സേനയും പാലസ്തീന്‍ പോരാളികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിലാണ് ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തെ 'ഹൃദയഭേദകവും, ആശങ്കാജനകവും' എന്ന് വിശേഷിപ്പിച്ച പാത്രിയാര്‍ക്കേറ്റ് ജനങ്ങളുടേയും, നഗരത്തിന്റേയും വിശുദ്ധിയും, സമാധാനവും ലംഘിക്കപ്പെടുന്നതില്‍ വിശുദ്ധ നാട്ടിലെ മറ്റ് സഭാ തലവന്‍മാരെപ്പോലെ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന്‍ പ്രസ്താവിച്ചു. വിശ്വാസികള്‍ക്കെതിരായ അക്രമങ്ങള്‍ ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനവും, വിശ്വാസികളുടെ സുരക്ഷക്കുള്ള ഭീഷണിയാണെന്നും, ഷെയിഖ് ജാറായിലെ പാലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തികച്ചും അസ്വീകാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സ്വന്തം ഭവനങ്ങളില്‍ ഇരിക്കുന്നവരുടെ ജീവന് ഭീഷണിയായ ഇസ്രായേല്‍ നടപടി എല്ലാ മതവിശ്വാസങ്ങളേയും തുല്യ അവകാശത്തോടും, അന്തസ്സോടും സ്വാഗതം ചെയ്യുന്ന വിശുദ്ധ നാടിന്റെ ആവേശത്തേയും ആത്മാവിനേയും മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. പുണ്യഭൂമിയായ ജെറുസലേം അന്താരാഷ്ട്ര നിയമങ്ങളും, ഐക്യരാഷ്ട്ര സഭയുടെ പ്രമേയവും ആധാരമാക്കിയുള്ള വിശുദ്ധ നഗരവും, സ്വാതന്ത്ര്യം, സമത്വം, സമാധാനം എന്നിവയുടെ അടിസ്ഥാനത്തില്‍ പലസ്തീനികള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും സഹവര്‍ത്തിത്വത്തോടെ ജീവിക്കുവാന്‍ തുല്യ അവകാശമുള്ള സ്ഥലവുമാണ്. അബ്രഹാമിക് മതങ്ങളുടെ ഹൃദയഭൂമിയായ ജെറുസലേമിന്റെ പ്രത്യേകത കാത്തുസൂക്ഷിക്കണമെന്നും വിശുദ്ധ നാടിന്റെ തത്സ്ഥിതി നിലനിര്‍ത്തണമെന്നും ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ നാടിനു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനയില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് പറഞ്ഞ പാത്രിയാര്‍ക്കേറ്റ് നിലവിലെ പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും, പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തങ്ങളുടെ പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-12-10:22:33.jpg
Keywords: ജെറുസ

16221
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കു നീതി നടപ്പിലാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ഭരണഘടനാപരമായ തുല്യ അവകാശം നിഷേധിച്ചിരിക്കുന്ന ദളിത് ക്രൈസ്തവര്‍ക്കും സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിവിധ കത്തോലിക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന ഇതര െ്രെകസ്തവ വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ഇവരോടും ഭരണ ഉദ്യോഗസ്ഥ മേഖലകളുള്‍പ്പെടെ എല്ലാ തലങ്ങളിലും നീതിപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-05-12-11:16:50.jpg
Keywords: ക്രൈസ്തവ

16222
Category: 11
Sub Category:
Heading: തെറ്റിദ്ധാരണ ഉളവാക്കുന്ന ഭാഗം പിന്‍വലിച്ചു: വ്യക്തതയുള്ള ഭാഗം 12ാം ക്ലാസില്‍ കൂട്ടിചേര്‍ത്ത് മതബോധന കമ്മീഷന്‍
Content: സീറോ മലബാര്‍ സഭയുടെ പന്ത്രണ്ടാം ക്ലാസിലെ വേദപാഠ പുസ്തകത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന ഭാഗം പിന്‍വലിച്ച് പുതിയ കൂട്ടിച്ചേര്‍ക്കലുമായി സീറോ മലബാര്‍ മതബോധന കമ്മീഷന്‍. ഇസ്ലാം മതത്തെ കുറിച്ച് വിവരണം നല്കിയ ഭാഗം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിക്കുന്ന ഭാഗം പരാമര്‍ശിച്ചുക്കൊണ്ട് സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സിലെ 'ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും' എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ അന്ന് നൽകിയ പ്രബോധനം, വിശ്വാസികൾക്ക് തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കുന്നതിനാൽ 2021 മുതലുള്ള പുസ്തകത്തിൽ തിരുത്തല്‍ വരുത്തുകയാണെന്നാണ് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തിരുത്തല്‍ ഇപ്രകാരമാണ്- “ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യായിലെ മക്കയിൽ ജനിച്ച മുഹമ്മദ് നബിക്ക് ജബ്രീൽ എന്ന ദൈവദൂതൻ വഴി മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു നേരിട്ട് ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന ഖുറാന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട് മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങൾ. യഹൂദ ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾ, ആചാരരീതികൾ, ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവയിൽ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഇസ്ലാം മതം പുലർത്തുന്നു. ബൈബിളിൽ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തിൽ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു". ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദ വിഷയമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുന്ന ആമുഖത്തോടെയാണ് പ്രസ്താവന ആരംഭിക്കുന്നത്. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തുന്നതിൽ ക്രൈസ്തവർക്കു വീഴ്ചവരാൻ പാടില്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങൾക്ക് വഴിവിളക്കാവുന്നതാണെന്നും എന്നാല്‍ വിവിധ മതങ്ങളുടെ പ്രബോധനങ്ങളിൽ വ്യതിരിക്തതകളുണ്ടെന്ന് തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മിലുള്ള വ്യത്യാസങ്ങളും പ്രവാചകനായ ഈസായും ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയും തമ്മിലുള്ള വ്യത്യാസവും അടക്കമുള്ള കാര്യങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് പുറത്തുവിട്ട പ്രസ്താവനയില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. #{green->none->b-> പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദ വിഷയമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചില വിവാദങ്ങളിലെങ്കിലും സഭയുടെ മതപഠന ഗ്രന്ഥങ്ങളെ പ്രതിസ്ഥാനത്തുനിർത്തുന്ന പരാമർശങ്ങൾ കാണാൻ ഇടവന്നതിനാൽ സീറോമലബാർ സഭയുടെ മതബോധന കമ്മീഷൻ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. 1. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തുന്നതിൽ ക്രൈസ്തവർക്കു വീഴ്ചവരാൻ പാടില്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങൾക്ക് വഴിവിളക്കാവുന്നത്. അനാവശ്യമായ താരതമ്യങ്ങളിലൂടെ ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തുന്ന എല്ലാ പ്രവണതകളിൽ നിന്നും ബോധപൂർവ്വം അകന്നുനിൽക്കണം. കാരണം, എല്ലാ മനുഷ്യരുടെയും സ്രഷ്ടാവും പരിപാലകനുമാണ് ദൈവം, ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാ മനുഷ്യരും നമുക്ക് സഹോദരങ്ങളാണ്. 2. ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിലാണ് എല്ലാ മതാനുയായികളും വിശ്വസിക്കുന്നത്. എന്നാൽ, ദൈവത്തെക്കുറിച്ചുള്ള അവബോധത്തിൽ വിവിധ മതങ്ങളുടെ പ്രബോധനങ്ങളിൽ വ്യതിരിക്തതകളുണ്ട്. പഴയ നിയമത്തിലെ യാഹ് വേയുമായി സാമ്യമുള്ള പല പരാമർശങ്ങളും ഖുറാനിലെ ദൈവമായ അള്ളായെക്കുറിച്ചും കാണാമെങ്കിലും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്നു പറയുക സാധ്യമല്ല. ആ അർത്ഥത്തിൽ ഖുറാനിലെ ദൈവവും ബൈബിളിലെ ദൈവവും ഒന്നാണെന്ന പ്രസ്ഥാവ നയും ശരിയല്ല. സ്നേഹവും കരുതലും കരുണയുമുള്ള പിതാവായ ദൈവത്തെക്കുറിച്ച് അവിടുത്തെ പുത്രനായ ഈശോ നൽകിയ വെളിപ്പെടുത്തലുകൾക്ക് ഉപരിയായ മറ്റൊരു വെളിപാടും ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതല്ല. 3. ത്രിയേക ദൈവത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാനായ ഈശോ മിശിഹായും ഖുറാനിൽ പരാമർശിക്കുന്ന ഈസാ നബിയും തികച്ചും വ്യത്യസ്തരായ വ്യക്തികളാണ്. പുതിയ നിയമം എഴുതപ്പെട്ട് ആറുനൂറ്റാണ്ടുകൾക്കുശേഷം എഴുതപ്പെട്ട ഖുറാനിൽ ബൈബിളിലെ ഈശോ മിശിഹായുടെ ജനന വിവരണത്തിൽനിന്നുള്ള ചില പരാമർശങ്ങൾ ഈസാനബിയെക്കുറിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, കേവലം ഒരു പ്രവാചകനായ ഈസായും ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയും തമ്മിൽ സാമ്യത്തെക്കാൾ വ്യത്യാസമുണ്ട്. സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി കുരിശിലേറി മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന വനായ ക്രിസ്തുവിലാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. ആകാശത്തിനു കീഴിൽ മനുഷ്യ നു വെളിപ്പെടുത്തപ്പെട്ട ഏകരക്ഷാമാർഗ്ഗം അവനാണ്. ക്രിസ്തുസംഭവത്തിലെ രക്ഷാകരര ഹസ്യങ്ങളൊന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നില്ല എന്നതിൽ നിന്നും ഈസാനബിയും ഈശോമിശിഹായും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാണ്. 4. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ത്രിയേക ദൈവത്തിലുള്ള വിശ്വാസമാണ്. പരിശുദ്ധ ത്രിത്വത്തെ നിഷേധിക്കുന്ന ഇസ്ലാമിക വിശ്വാസം ക്രൈസതവവിശ്വാസത്തിൽ നി ന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഏകദൈവം എങ്ങനെ മൂന്ന് ആളുകളാകുന്നു. എന്ന ചോദ്യത്തിന് ക്രൈസതവ വിശ്വാസത്തിൽ വ്യക്തമായ ഉത്തരമുണ്ട്. ദൈവം തന്നെയായ ഈശോ ദൈവത്തെ ത്രീത്വമായി വെളിപ്പെടുത്തിയതിനാൽ ഈ വെളിപാട് സ്വീകരിച്ച് ഏറ്റുപറയുന്നവരാണ് ക്രൈസ്തവർ. തിത്വൈകമല്ലാത്ത ദൈവവിശ്വാസങ്ങൾക്ക് ക്രിസ്തീയതയുമായി ബന്ധമില്ല. 5. ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മിൽ പേരിലുള്ള സാമ്യം മാത്രമേയുള്ളൂ. പരിശുദ്ധമറിയം അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വർഗ്ഗാരോപിതയുമാണ്. ഈ സത്യങ്ങളൊന്നും ഖുറാനി ലെ മിറിയാമിനു ചേരുന്നതല്ല. അടിസ്ഥാനപരമായ വ്യത്യാസങ്ങളെ തമസ്കരിച്ചുകൊണ്ടു ള്ള അനാവശ്യ താദാത്മീകരണങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്റെ തനിമയെ തകർക്കുന്നതാണ്. 6. യഹൂദ-ക്രിസ്ത്യൻ ഇസ്ലാം മതങ്ങൾ സെമിറ്റിക് പാരമ്പര്യത്തിൽ രൂപം കൊണ്ടതും ഏക ദൈവവിശ്വാസത്തിലധിഷ്ഠിതവുമായ മൂന്നു ലോകമതങ്ങളാണ്. അതിനാൽ തന്നെ മതഗ്രന്ഥങ്ങളിലെ വിവരണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ചില സാദൃശ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ പ്രസ്തുത സാദൃശ്യങ്ങളുടെ വെളിച്ചത്തിൽ മൂന്നു മതവിശ്വാസങ്ങളും ഒന്നാണെന്നു വരുത്താനുള്ള അനാവശ്യ വ്യഗ്രതയിൽ ചില ദുരുദ്ദേശങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാവില്ല. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഇത്തരം താരതമ്യ പ്രസ്താവനകൾ പലപ്പോഴും ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയെ അപകടപ്പെടുത്തുന്നതാണ്. അതിനാൽത്തന്നെ അവയെ അംഗീകരിക്കാൻ ക്രൈസ്തവർക്കു കഴിയില്ല. എന്നാൽ എല്ലാ മതവിശ്വാസികളെയും ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ സഹോദരങ്ങളായി കരുതി സ്നേഹിക്കാനും സേവിക്കാനും ക്രൈസ്തവർക്കു കടമയുണ്ട്. പരസ്പരം സ്നേഹിക്കുക എന്നതാണ് ക്രിസ്തുവിന്റെ കല്പനകളുടെ സാരസംഗ്രഹം. ക്രിസ്തീയവിശ്വാസത്തെ വളർത്തുന്നതും മതസൗഹാർദ്ദത്തെ പരിപോഷിപ്പിക്കുന്നതുമായ സത്യങ്ങൾ മാത്രമാണ് സഭയുടെ മതബോധനഗ്രന്ഥങ്ങളിലും (ഉദാ : പന്ത്രണ്ടാം ക്ലാസ്സ്, ക്രൈസ്തവ ജീവിതം സഭയിലും സമൂഹത്തിലും. 69) അനുബന്ധ പഠനങ്ങളിലും (ഉദാ : ഡോ. മൈക്കിൾ കാരിമറ്റം, കത്തോലിക്കാ വിശ്വാസവും വെല്ലുവിളികളും) നൽകിക്കൊണ്ടിരിക്കുന്നത്. 7. പന്ത്രണ്ടാം ക്ലാസ്സിലെ ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്ന് നൽകിയ പ്രബോധനം, വിശ്വാസികൾക്ക് തെറ്റിദ്ധാരണകൾക്ക് ഇടയാകുമെന്ന് മനസ്സിലാക്കുന്നതിനാൽ തിരുത്തി ഇസ്ലാം മതത്തെക്കുറിച്ച് ഇപ്രകാരമാണ് 2021 മുതലുള്ള പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. “ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യായിലെ മക്കയിൽ ജനിച്ച മുഹമ്മദ് നബിക്ക് ജബ്രീൽ എന്ന ദൈവദൂതൻ വഴി മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു നേരിട്ട് ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന ഖുറാന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട് മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങൾ. യഹൂദ ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾ, ആചാരരീതികൾ, ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവയിൽ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഇസ്ലാം മതം പുലർത്തുന്നു. ബൈബിളിൽ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തിൽ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു". അതിനാൽ ഈ വിഷയത്തെക്കുറിച്ച് ഇനിയും ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ. സ്നേഹാദരങ്ങളോടെ, ഫാ. തോമസ് മേൽവെട്ടത്ത് (വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-05-12-12:36:37.jpg
Keywords: ഇസ്ലാ, മതബോ

16223
Category: 13
Sub Category:
Heading: മതാധ്യാപകരുടെ ശുശ്രൂഷയെ അല്‍മായരുടെ ഔദ്യോഗിക ദൗത്യമായി പാപ്പ ഉയര്‍ത്തി
Content: വത്തിക്കാന്‍ സിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രിയ (സ്വയാധികാര പ്രബോധനം) പുറപ്പെടുവിച്ചു. മേയ് പത്തിനു മാര്‍പാപ്പ ഒപ്പുവച്ച 'അന്തീകുവും മിനിസ്‌റ്റേരിയും' (പുരാതന ശുശ്രൂഷ) എന്ന സ്വയാധികാര പ്രബോധനത്തിലൂടെയാണ് പാപ്പ അംഗീകാരം നല്‍കിയിരിക്കുന്നത്. അല്മായരെ മതാധ്യാപകരായി നിയോഗിച്ച് ശുശ്രൂഷ ഭരമേല്പിക്കുന്നതിന്റെ ക്രമം ദൈവാരാധനയ്ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം ഉടന്‍ പ്രസിദ്ധീകരിക്കും. മതാധ്യാപകരുടെ തെരഞ്ഞെടുപ്പും പരിശീലനവും സംബന്ധിച്ച കാര്യങ്ങള്‍ അതതു രാജ്യങ്ങളിലെ മെത്രാന്‍സമിതികളാണു നിശ്ചയിക്കേണ്ടത്. ആധുനിക ലോകത്തിന്റെ സുവിശേഷവത്ക്കരണത്തിന്റെ അടിയന്തിര ആവശ്യത്തോട് പ്രതികരിക്കാനുള്ള ഒരു ദൗത്യമായി കൂടിയാണ് സ്വയാധികാര പ്രബോധനത്തെ പൊതുവേ നിരീക്ഷിക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും .... നിയമിച്ചിരിക്കുന്നു (12: 28) എന്ന വചനത്തെ അടിസ്ഥാനമാക്കി "പ്രബോധകർ" എന്ന രീതിയിലാണ് അത്മായവിശ്വാസിയുടെ അജപാലന അവകാശത്തെ ഈ മോത്തു പ്രാേപ്രിയയിൽ വിശദീകരിക്കുന്നത്. വിശ്വാസ കൈമാറ്റ പ്രക്രിയയിൽ ഏർപ്പെടുന്ന കാറ്റകിസ്റ്റുകൾ അടിയുറച്ച വിശ്വാസമുള്ളവരും, മാനുഷികപക്വതയുള്ളവരും ആയിരിക്കണമെന്നും അവർ ബൈബിളിലും, ദൈവശാസ്തത്തിലും, അജപാലന-മതബോധന കാര്യങ്ങളിൽ പരിശീലനം പൂർത്തിയാക്കിയതും ആയിരിക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്. മതാധ്യാപനത്തെ പുതിയൊരു അല്മായ ശുശ്രൂഷയായി സ്ഥാപിക്കുന്നതുവഴി ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രേഷിത ദൗത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായും വൈദികശുശ്രൂഷയില്‍നിന്നു വ്യത്യസ്തമായി അവര്‍ ഇതു ലോകത്തിന്റെ സമകാലീന മേഖലകളില്‍ സാക്ഷാത്കരിക്കണമെന്നും പാപ്പ കുറിച്ചു. 49 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1972ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മതാധ്യാപകദൗത്യം ഒരു ശുശ്രൂഷയായി പരിഗണിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത്. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-05-12-14:49:25.jpg
Keywords: അല്‍മാ

16224
Category: 1
Sub Category:
Heading: ജര്‍മ്മന്‍ സഭ വത്തിക്കാനുമായി ഐക്യത്തില്‍ പോകണം: അഭ്യര്‍ത്ഥനയുമായി മരിയ 1.0
Content: മ്യൂണിച്ച്: വത്തിക്കാനെ മറികടന്ന് സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവര്‍ക്ക് ചില ജര്‍മ്മന്‍ വൈദികര്‍ ആശീര്‍വാദം നല്കിയ പശ്ചാത്തലത്തില്‍ വത്തിക്കാനുമായി ഐക്യത്തില്‍ പോകണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സംഘടനയായ മരിയ 1.0 . സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവരെ ആശീര്‍വദിക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും എല്ലാ സാഹചര്യങ്ങളിലും, റോമുമായുള്ള പൂര്‍ണ്ണ ഐക്യം നിലനിര്‍ത്തണമെന്നും ജര്‍മ്മന്‍ മെത്രാന്‍മാരോടും പുരോഹിതരോടും അപേക്ഷിക്കുന്നതായും സംഘടനയുടെ നേതാവായ ക്ലാര സ്റ്റെയിന്‍ബ്രെച്ചെര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം പ്രകോപനങ്ങള്‍ വിശ്വാസികളെ അസ്വസ്ഥരാക്കുകയും, മാര്‍പാപ്പയോടാണോ അതോ പ്രാദേശിക മെത്രാനോടാണോ വിശ്വസ്തത പുലര്‍ത്തേണ്ടതെന്ന ആശയകുഴപ്പം വിശ്വാസികളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ സംഭവിക്കാന്‍ ഇടവരുത്തരുതെന്നും ക്ലാര സ്റ്റെയിന്‍ബ്രെച്ചെര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗത്തോട് പറഞ്ഞു. പാപ്പയോടും സഭാ പ്രബോധനങ്ങളോടുമായിരിക്കണം വൈദികര്‍ വിശ്വസ്തത പുലര്‍ത്തേണ്ടതെന്ന് പറഞ്ഞ അവര്‍, ഇതുസംബന്ധിച്ച് തിരുപ്പട്ട സ്വീകരണ സമയത്ത് വൈദികര്‍ നടത്തിയ വാഗ്ദാനം ഓര്‍മ്മിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കും വൈദീകപട്ടം നല്‍കണമെന്ന ആവശ്യവുമായി ‘മരിയ 2.0’ എന്ന സംഘടന രംഗത്തുവരികയും ‘ദേവാലയ ഹര്‍ത്താലുകള്‍’ സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 2019-ല്‍ ‘മരിയ 1.0’ രൂപീകരിക്കപ്പെട്ടത്. “ഒരേ ലിംഗത്തിലുള്ള വ്യക്തികളുടെ ബന്ധത്തിന് ആശീര്‍വാദം നൽകാൻ സഭയ്ക്ക് അധികാരമുണ്ടോ?” എന്ന ചോദ്യത്തിന് മറുപടിയായി മാർച്ച് 15ന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച “റെസ്പോൺസം അഡ് ഡ്യൂബിയം” രേഖയില്‍ 'ഇല്ല' എന്ന മറുപടിയാണ് നല്‍കിയിരിന്നത്. ഇതില്‍ നിന്ന്‍ വിഭിന്നമായി കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ചില വൈദികര്‍ സ്വവര്‍ഗ്ഗ ബന്ധത്തില്‍ കഴിയുന്ന ജോഡികള്‍ക്ക് ആശീര്‍വാദം നല്‍കിയത് ഞെട്ടലോടെയാണ് കത്തോലിക്ക ലോകം വീക്ഷിച്ചത്. സ്വവർഗ്ഗ ബന്ധത്തില്‍ കഴിയുന്നവരെ ആശീർവദിച്ച വൈദികർ സാവകാശം അതൊരു കൂദാശയുടെ തലത്തിലേക്ക് ഉയര്‍ത്തുമോയെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-05-12-16:58:12.jpg
Keywords: ജര്‍മ്മ

16225
Category: 13
Sub Category:
Heading: കോവിഡിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെയും രോഗികളെയും ചേര്‍ത്തുപിടിച്ച് ബാംഗ്ലൂരിലെ തിരുരക്ത സമൂഹം
Content: ബാംഗ്ലൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ ബാംഗ്ലൂരിൽ രോഗം ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കോവിഡ് പോസിറ്റീവായ കുഞ്ഞുങ്ങളുടെ ചികിൽസ നടത്തുവാനും കോവിഡ് രോഗികളായ വൈദീകരുടെയും സമർപ്പിതരുടെയും ചികിത്സയ്ക്കുവേണ്ടിയും ധ്യാനകേന്ദ്രം വിട്ടുകൊടുത്തുകൊണ്ട് ബാംഗ്ലൂരിലെ തിരുരക്ത സഭ (Precious Blood Congregation). കോവിഡ് ബാധിച്ചു മരിച്ചവരോ കോവിഡ് പോസിറ്റീവായി വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവരോ ആയ നിരവധി മാതാപിതാക്കന്മാരുടെ കുഞ്ഞുങ്ങളാണ് ആലംബഹീനരായി ഇപ്പോൾ ബാംഗ്ലൂരിൽ മാത്രമായുള്ളത്. ഇവർക്കായി ഒരു കോവിഡ് കെയർ സെന്റർ അത്യാവശ്യമാണെന്നു മനസ്സിലാക്കി സഭയിലെ വൈദികർ ബാംഗ്ലൂരിലെ കെ. ആർ. പുരത്തുള്ള വിശുദ്ധ ഗാസ്പര്‍ ധ്യാനകേന്ദ്രം പൂർണമായും മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ചികിത്സ ആവശ്യമായ വൈദികർക്കും സമർപ്പിതർക്കുമായി 25 കിടക്കകളും കുഞ്ഞുങ്ങൾക്കുവേണ്ടി 50 കിടക്കകളുമാണ് നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽമാത്രം നിരവധി വൈദീകർക്കും കന്യാസ്‍ത്രീകൾക്കും ഈ അടുത്ത നാളുകളിൽ കോവിഡ് ബാധിക്കുകയും പലരും ആസ്പത്രിയിൽ അഡ്മിഷൻ പോലും ലഭിക്കാതെ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമേഖല രംഗത്തു പ്രവർത്തിക്കുന്ന ഡിവൈൻ ഗ്രേസ് (Divine Grace Institution) സ്ഥാപനത്തിന്റെ സഹകരണത്തോടെ കോവിഡ് കെയർ സെന്റർ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും പ്രവേശനമോ മതിയായ ചികിത്സയോ കിട്ടാത്തതോ ആയ കുട്ടികളെയാണ് തിരുരക്തസഭയിലെ വൈദീകർ നടത്തുന്ന കോവിഡ് കെയർ സെന്ററിലേക്ക് പ്രവേശിപ്പിക്കുന്നത്. പ്രഷ്യസ് ബ്ലഡ് സന്യാസി സമൂഹത്തിന്റെ ഇൻഡ്യൻ വികാരിയേറ്റിന് കീഴിലുള്ള കെ. ആർ. പുരത്തെ ദേവലയത്തോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രം നിരവധിപേർക്കാണ് ആശ്വാസമാകുന്നത്. 60 മുറികളും ആറു ഹാളുകളും ഉള്ള ധ്യാനകേന്ദ്രത്തിൽ തങ്ങളെ തേടിയെത്തുന്ന ആരെയും വൈദീകര്‍ നിരാശരാക്കുന്നില്ല. ഇവയെല്ലാംതന്നെ നിസ്സഹായരായ ബാംഗ്ലൂരിലെ കോവിഡ് രോഗികൾക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയ ആറുമുതൽ പതിനെട്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയാണ് ഇവർ സ്നേഹപ്പുഞ്ചിരി നൽകി പരിചരിക്കുന്നത്. നിസ്വാർത്ഥമായ സേവനം നൽകുന്ന ഡിവൈന്‍ ഗ്രേസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രവർത്തകരുടെയും സെന്ററിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്ന ഡ്രീം ഇൻഡ്യയുടെ മുന്നണിപോരാളികളുടെയും സേവനവും തുടരുകയാണ്. "എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത് (മത്താ: 25 : 40) എന്ന വചനം നൽകുന്ന ശക്തിയാലാണ് രോഗഭീതിയിലും സ്നേഹത്തോടെ തങ്ങള്‍ക്കാവുംവിധം സഹായം ചെയ്യുകയും പരിചരിക്കുകയും ചെയ്യുന്നതെന്ന് സെന്റ് ഗാസ്പർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സിബി മാത്യു പാലകുന്നേൽ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളുടെയിടയിലും തങ്ങളുടെ ഈ ഉദ്യമത്തിന് ആദ്യന്തം ധൈര്യം പകർന്ന് താങ്ങും തണലുമായി കൂടെ നിൽക്കുന്നത് സഭയുടെ അപ്പസ്തോലിക് കമീസ്സറിയും ബാംഗ്ലൂര് അതിരൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയുമായ ഫാ. സേവ്യർ ഇ മണവത്തച്ചനാണെന്നും ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയും സേവ്യർ അച്ചന്റെ പ്രോത്സാഹനവും അതിരൂപതാ ആർച്ച്ബിഷപ്പായ ബഹു. പീറ്റർ മച്ചാഡോ പിതാവിന്റെ ഉത്തേജനവും സഹകരണവുമാണ് തങ്ങളെ മുൻപോട്ടു നയിക്കുന്നതെന്നും ഫാ. സിബി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തിരുരക്ത സഭയിലെ രണ്ടു യുവ വൈദീകരാണ് കോവിഡ് 19 മൂലം മരണമടഞ്ഞത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-12-18:00:09.jpg
Keywords: കോവിഡ

16226
Category: 22
Sub Category:
Heading: ജോസഫ് - അഭയാർത്ഥികളുടെ മധ്യസ്ഥൻ
Content: 2021 മെയ് മാസം ഒന്നാം തീയതി തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ ജോസഫ് ലുത്തിനിയായിൽ പുതിയതായി ഏഴു വിശേഷണങ്ങൾ കൂടി അംഗീകരിച്ചുവല്ലോ, അതിലെ അഭയാർത്ഥികളുടെ മധ്യസ്ഥൻ (Patrone exsulum) എന്ന വിശേഷണമാണ് ഇന്നത്തെ വിചിന്തനം. യൗസേപ്പിതാവ് ഒരു അഭയാർത്ഥി ആയിരുന്നു, തിരുക്കുംബത്തിന്റെ ആദ്യ യാത്ര തന്നെ പിറന്നനാടുപേക്ഷിച്ചു അന്യനാട്ടിലേക്കുള്ള യാത്രയായിരുന്നു. വളരെ അപകടകരമായ അവസ്ഥയില്‍ ജന്‍മനാടുപേക്ഷിച്ച് അലയേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികൾ. അവരുടെ ഹൃദയ നൊമ്പരം പൂർണ്ണ അളവിൽ മനസ്സിലാക്കുന്നവനാണ് യൗസേപ്പ്.സുരക്ഷിതത്വമില്ലാത്ത അവസ്ഥയിൽ അഭയാർത്ഥിയായ യൗസേപ്പ് ദൈവത്തിൽ അഭയം കണ്ടെത്തുന്നു. അഭയാർത്ഥികളുടെ പലായനം പ്രതീക്ഷകള്‍ നിറഞ്ഞതാണ്. അവ നിറവേറണമെങ്കിൽ ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം ഭരണാധികാരികൾക്കും രാജ്യങ്ങൾക്കും ഉണ്ടാകണം. ഫ്രാൻസീസ് മാർപാപ്പയുടെ 'ഫ്രത്തേല്ലി തൂത്തി' Fratelli tutti (എല്ലാവരും സഹോദരര്‍) എന്ന ചാക്രിക ലേഖനത്തിലെ നാലാം അധ്യായത്തിൽ കുടിയേറ്റത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. അതിന്റെ ശീർഷകം " ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം " എന്നാണ്. യുദ്ധം, പീഢനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മനസാക്ഷിയില്ലാത്ത മനുഷ്യക്കടത്ത്, ഇവ നിമിത്തം കുടിയേറ്റക്കാരുടെ ജീവിതം അപകടത്തിലാവുകയാണ്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പിന്തുണക്കുകയും അവരെ ഉൾപ്പെടുത്തുകയും ചെയ്യണമെന്നു ഫ്രാൻസീസ് പാപ്പ പറയുന്നു. മൂന്നാം സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ ആഗോള പ്രശ്നങ്ങളിലൊന്നായ അഭയാർത്ഥി വിഷയത്തെ നമ്മൾ അഭിമുഖീകരിക്കുമ്പോൾ യൗസേപ്പിതാവിനെപ്പോലെ തുറവിയുള്ളതും വിശാലമായതുമായ ഒരു ഹൃദയം നാം സ്വന്തമാക്കണം, അതിനായി പ്രാർത്ഥിക്കണം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-12-20:01:30.jpg
Keywords: ജോസഫ്, യൗസേ

16227
Category: 4
Sub Category:
Heading: "കേരളത്തിലെ ക്രിസ്ത്യാനികളോട് പറയാനുള്ളത് കന്ധമാലിലെ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയെക്കുറിച്ചാണ്" | ലേഖന പരമ്പര- ഭാഗം 26
Content: {{ കന്ധമാല്‍ ലേഖന പരമ്പരയുടെ ആദ്യം മുതലുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} പുതിയ സുപ്പീരിയർമാരെ അവരോധിക്കുവാനാണ് 'ഈശോയുടെ തിരുരക്തത്തിന്റെ ഉപവിയുടെ മക്കൾ' (Daughters of Charity of Most Precious Blood) എന്ന സന്യാസസഭയുടെ ഒഡീഷ മിഷൻ ഡയറക്ടർ ആയിരുന്ന സിസ്റ്റർ മരിയ ബെർത്തില്ല കുന്നത്തൂർ 2008 ആഗസ്റ്റ് 27 - ന് ജുബഗുഡയിലെ മഠത്തിൽ എത്തിയത്. പുതിയ സുപ്പീരിയറെ അവരോധിക്കുന്ന കുർബാനയ്ക്കും മറ്റു ചടങ്ങിനുംശേഷം ഭക്ഷണം കഴിഞ്ഞ് രാത്രിയിൽ ഒന്നര മണിക്കൂർ യാത്രചെയ്ത് സിസ്റ്റർ ബെർത്തില്ല കൊട്ടഗഡിലെ മഠത്തിൽ തിരിച്ചെത്തി. അപ്പോഴാണ് ഭൂമികുലുക്കംപോലെ കന്ധമാലിനെ വിറപ്പിച്ച സ്വാമിയുടെ കൊലപാതക വാർത്ത വന്നത്. യാത്ര ചെയ്യുന്നതിനുമുമ്പ് അൽപം ഉറങ്ങാൻ കിടന്നെങ്കിലും അതിശക്തമായ ഇടിവെട്ടും മഴയും കാരണം ഒരു മണിയോടെ എഴുന്നേറ്റു. എത്രയും വേഗം കന്ധമാലിനു പുറത്തുകടക്കാനായി ഒരു യുവ കന്യാസ്ത്രീയേയും രണ്ട് പെൺകുട്ടികളെയുംകൂട്ടി, ആ സിസ്റ്റർ വാനിൽ യാത്രയായി. "മഴയത്ത് ഉച്ചത്തിൽ ജപമാല ചൊല്ലിയാണ് ഞങ്ങൾ സഞ്ചരിച്ചത്," ഇന്ത്യയിൽ 108 അംഗങ്ങളുള്ള അവരുടെ സമൂഹത്തിന്റെ റീജിയണൽ സുപ്പീരിയറായ സിസ്റ്റർ ബെർത്തില്ല 2017 മെയ് മാസത്തിൽ പറഞ്ഞു. ജീപ്പ് ഉദയഗിരിക്ക് സമീപം എത്തിയപ്പോൾ ഒരുസംഘം ആ വാഹനത്തെ തടയുവാൻ ശ്രമിച്ചു. ഡ്രൈവർ അവരെ ഒഴിവാക്കി, ജീപ്പ് മുന്നോട്ട് പായിച്ചപ്പോൾ, അവരിൽ ചിലർ ബൈക്കുകളിൽ ജീപ്പിനെ പിന്തുടർന്നു. "പുലർച്ചെ 3.30 ന് ഉദയഗിരി ടൗണിൽ എത്തിയപ്പോൾ അക്രമികൾ ജീപ്പ് തടഞ്ഞ് ചില്ലുകളെല്ലാം അടിച്ചുതകർത്തു. ഞങ്ങൾക്ക് ചുറ്റും പൊട്ടിയ ചില്ലുകളായിരുന്നു. ആ സമയത്ത്, പുറത്തുനിന്ന് ഒരാൾ മലയാളത്തിൽ പറഞ്ഞു: സിസ്റ്റർ നിങ്ങൾ പുറത്തിറങ്ങി വരൂ," സിസ്റ്റർ ബെർത്തില്ല അനുസ്മരിച്ചു. "ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ, ആ മലയാളി ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു. 'അടുത്തുതന്നെ പോലീസ് സ്റ്റേഷനാണ്, അങ്ങോട്ട് നടക്കൂ' എന്ന് ഞങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ നല്ല സമരിയാക്കാരനായ ആ മലയാളിയെ കണ്ടില്ല," പാലാരിവട്ടത്തിന് സമീപം വെണ്ണലയിലെ മരിയസദനിൽ വച്ച് സിസ്റ്റർ ബെർത്തില്ല പറഞ്ഞു. "നിങ്ങൾ എന്തുഭാവിച്ചാണ് യാത്ര? ഈ രാത്രിയിൽ നിങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിയത്?" പോലീസ് അധികാരി സിസ്റ്ററോട് ചോദിച്ചു. കേരളത്തിലേക്ക് തിരിച്ചുപോകാനുള്ള തിടുക്കത്തിലാണ് എന്ന് മറുപടി പറഞ്ഞതിനുശേഷം, അടുത്തുള്ള ചാരിറ്റി സിസ്റ്റേഴ്‌സിന്റെ മഠത്തിൽ എത്തിക്കണമെന്ന് സിസ്റ്റർ ബെർത്തില്ല അഭ്യർത്ഥിച്ചു. സബ് ഇൻസ്പെക്ടറടക്കം ആറു പോലീസുകാർ അകമ്പടിയായി, അവരെ ഉടൻതന്നെ മഠത്തിലെത്തിച്ചു. ചെലവഴിച്ച 10 ദിവസങ്ങളിൽ ബോംബ് സ്ഫോടനങ്ങളുടെയും കെട്ടിടങ്ങൾ തകർത്ത് കത്തിക്കുന്നതിന്റെയും കോലാഹലവും കരച്ചിലുമൊക്കെ കേട്ട് രാവുംപകലും ഞെട്ടിവിറച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്," എറണാകുളം ജില്ലയിൽ തലയോലപ്പറമ്പിനടുത്ത് മേവെള്ളൂര് സ്വദേശിയായ സിസ്റ്റർ ഓർത്തു. "ഞങ്ങൾ താമസിച്ചിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന മഠത്തിലായതുകൊണ്ട്, അത് ആക്രമിക്കപ്പെടുകയില്ല എന്ന വിശ്വാസമായിരുന്നു ഞങ്ങൾക്ക്," ഭയാനക സാഹചര്യത്തിൽ കഴിഞ്ഞതിനെക്കുറിച്ച് സിസ്റ്റർ കൂട്ടിച്ചേർത്തു. 10 ദിവസത്തിനുശേഷം പോലീസ് അകമ്പടിയോടെ കന്ധമാലിന് പുറത്തുകടന്ന് 160 കി.മീ. ദൂരെയുള്ള ബരാംപൂരിൽ എത്തി. "കന്ധമാലിൽ മറക്കാനാവില്ല. കഷ്ടതകളിൽ ദൈവം നമ്മെ രക്ഷിക്കും. ഞങ്ങൾ ഇരുന്ന ജീപ്പ് തല്ലിത്തകർത്തിട്ടും ഞങ്ങൾക്ക് ഒരു പോറൽ പോലും പറ്റിയില്ല,"/ സിസ്റ്റർ ബെർത്തില്ല എടുത്തുപറഞ്ഞു. #{green->none->b->മിഷണറി തീക്ഷണതയിൽ എരിയുന്ന വൈദികൻ }# "ഞാൻ ബല്ലിഗുഡ ഇടവകയിൽ ചെന്ന വർഷം പെസഹാ വ്യാഴത്തിന് (1986 -ലെ) കാലുകഴുകാൻ ഏഴുപേരെ മാത്രമേ കിട്ടിയുള്ളൂ," കാഞ്ഞിരപ്പള്ളി സ്വദേശിയായ മാത്യു പുതിയേടമച്ചൻ തന്റെ മിഷണറി പ്രവർത്തനത്തിലെ മറക്കാത്ത ഒരു അനുഭവം അനുസ്മരിപ്പിച്ചു. കാരണം, അന്ന് ബല്ലിഗുഡ ഇടവകയിൽ ഒരു ഡസനിൽ താഴെ കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, 15 വർഷത്തെ സേവനം കഴിഞ്ഞ്, പുതിയേടമച്ചൻ അവിടെനിന്ന് 2000 ൽ സ്ഥലം മാറിയപ്പോൾ ബല്ലിഗുഡ ഫൊറോനയുടെ കീഴിൽ 15,000-ത്തിലേറെ കത്തോലിക്കരുണ്ടായിരുന്നു. റൂത്തുംഗിയ, കുർത്തംഗഡ് തുടങ്ങിയ ഇടവകകളും നിർധനരായ കുട്ടികൾക്ക് പഠിക്കാനായി ആറ് ഹോസ്റ്റലുകളും അച്ചൻ തന്റെ കഠിനാദ്ധ്വാനം വഴി സ്ഥാപിച്ചിരുന്നു. "ഞാൻ ഹോസ്റ്റലുകളിൽ പഠിക്കാൻ സഹായിച്ച പലരും വളരെ നല്ല നിലയിൽ എത്തിയിട്ടുണ്ട്. അവർ എന്നോട് അടുത്തബന്ധം പുലർത്തുന്നുണ്ട്; മറ്റുള്ളവരെ സഹായിക്കുവാനുള്ള എന്റെ അഭ്യർത്ഥനയ്ക്കു വളരെ ഉദാരമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," 1973-ൽ ആലുവയിലെ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ പുതിയേടമച്ചൻ പറഞ്ഞു. വൈദിക പരിശീലനത്തിൽ ആദ്യവർഷങ്ങൾ ഒഡീഷയിൽ ചെലവഴിച്ച ശേഷമാണ് അച്ചൻ ഫിലോസഫി പഠനത്തിന് 1956-ൽ മംഗലപ്പുഴ സെമിനാരിയിൽ എത്തിയത്. കട്ടക്ക് ഭുവനേശ്വർ അതിരൂപതയുടെ വൈദികനാണെങ്കിലും, കഴിഞ്ഞ 43 വർഷവും അദ്ദേഹം കന്ധമാലിലെ ഗ്രാമങ്ങളിൽ മാത്രമാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്. "ഞാൻ പഠിക്കുവാൻ സഹായിച്ച 32 കുട്ടികൾ ഇതിനകം വൈദികരായിട്ടുണ്ട്. അതിൽ ഒരാൾ ബിഷപ്പുമായി," പുതിയേടമച്ചൻ അഭിമാനപൂർവ്വം വെളിപ്പെടുത്തി. ഇപ്പോഴത്തെ സമ്പാൽപൂർ ബിഷപ്പായി നിരഞ്ചൻ സുവാൽസിംഗാണ് പുതിയേടമച്ചൻ പഠിപ്പിച്ച ആ വിദ്യാർത്ഥി. "എന്റെ മകനെ പഠിപ്പിക്കുവാൻ ഒരു വഴിയുമില്ല" എന്ന് നിരഞ്ചന്റെ പിതാവ് അച്ചനോട് പറഞ്ഞപ്പോൾ, ആ കുട്ടിക്ക് ഹോസ്റ്റലിൽ പഠനസൗകര്യമൊരുക്കി, സ്‌കോളർഷിപ്പും കണ്ടെത്തിയ പുതിയേടമച്ചൻ പറഞ്ഞു: "ഞാൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥി ബിഷപ്പ് ആയതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്." ഒഡീഷയിൽ മതപരിവർത്തനം നിയന്ത്രിക്കുന്ന കടുത്ത നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും, അത് ഒരിക്കലും തന്റെ വൈദിക പ്രവർത്തനത്തിൽ ഒരു പ്രശ്നമായിരുന്നില്ല: " ഞാൻ നിരവധി മാമ്മോദീസകൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ആരും എന്നെ ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല." രണ്ടായിരമാണ്ടിൽ കന്ധമാൽ ജില്ലാ തലസ്ഥാനമായ ഫുൽബാനി പള്ളി വികാരിയായി എത്തിയപ്പോൾ അവിടെ ഏതാനും കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്തീയവിശ്വാസം ആശ്ലേഷിക്കുന്നതിന് താത്പര്യം കാണിച്ച 20 കുടുംബങ്ങൾക്ക് ഒന്നിച്ചുതാമസിക്കുന്നതിനായി അച്ചൻ സ്ഥലം വാങ്ങി ഒരു ക്രിസ്ത്യൻ കോളനി തുടങ്ങി. അച്ചനോട് വളരെ അടുപ്പമുള്ള പുതുക്രിസ്ത്യാനികൾ തങ്ങളുടെ കോളനിക്ക് അനുയോജ്യമായ പേര് കണ്ടുപിടിച്ചു. "മാത്യു കോളനി' എന്നാണ് ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്. ചിലപ്പോഴൊക്കെ ആർപ്പുവിളികളും കൂവലുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, ഒരിക്കലും സംഘപരിവാറിന്റെ ഭീഷണിയോ ആക്രമണമോ അച്ചൻ നേരിടേണ്ടിവന്നില്ല - 2008 -ലെ സംഹാരതാണ്ഡവം വരെ. സ്വാമിയുടെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഫുൾബാനി പള്ളിക്കുമുമ്പിൽ നിറുത്തി, കളക്ടറുടെയും ഡസൻ കണക്കിന് പോലീസുകാരുടെയും സാന്നിധ്യത്തിൽ പള്ളി അവഹേളിച്ചത് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. അക്രമികളിൽ നിന്ന് രക്ഷപ്പെടുവാൻ പുതിയേടമച്ചൻ ആ സമയത്ത് കക്കൂസിലൊളിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ അഗ്നിപരീക്ഷ മറ്റൊരു രൂപത്തിലാണ് വന്നത്. സ്‌കൂൾ പഠനം ഉപേക്ഷിച്ചവർക്കും മറ്റുള്ളവർക്കും പള്ളിയോട് ചേർന്ന് ഒരു യൂത്ത് ഹോസ്റ്റൽ അച്ചൻ തുടങ്ങിയിരുന്നു. ഡ്രൈവിങ്ങും മറ്റ് ജോലികളും പഠിച്ച് സ്വന്തം കാലിൽ നിന്ന് ജീവിതം പടുത്തുയർത്തുന്നതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ. പള്ളി ആക്രമണത്തിനുശേഷം ഭയംമൂലം അവിടെനിന്ന് സ്വന്തം വീടുകളിലേക്ക് പലായനം ചെയ്‌ത ഹീരാലാൽ പ്രധാന സംഘപരിവാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. സ്വാമിയുടെ ഘാതകനെന്ന് ആരോപിച്ച് സംഘപരിവാർ രൂപകൽപന ചെയ്തതനുസരിച്ച് ഹീരാലാലിനെക്കൊണ്ട് പുതിയേടമച്ചൻ പറഞ്ഞിട്ടാണ് ക്രിസ്ത്യാനികൾ സ്വാമിയെ കൊന്നത് എന്ന കുറ്റസമ്മതം പോലീസ് ഒപ്പിട്ടുവാങ്ങുകയും ഈ വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയേടമച്ചന്റെ ഭാഗ്യമെന്ന് പറയട്ടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ കെട്ടുകഥ തെളിയിക്കുവാൻ അസാധ്യമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട്, ഈ ആരോപണത്തെക്കുറിച്ച് അച്ചനെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല. സ്വാമിയുടെ ഘാതകരെന്ന് ആരോപിച്ച് സംഘപരിവാർ തല്ലിച്ചതച്ച് പോലീസിൽ ഏൽപിച്ച, ഹീരാലാൽ അടക്കമുള്ള ഏഴ് ക്രിസ്ത്യാനികളെ 40 ദിവസം കഴിഞ്ഞ് പോലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളെല്ലാം 'കന്ധമാലിലെ സ്വാമി ലക്ഷമണാനന്ദയെ കൊന്നതാര്?' എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. മലയാളി വൈദികനെന്ന നിലയിൽ തന്റെ വിവിധ അനുഭവങ്ങളെക്കുറിച്ച് 2017 മെയ് മാസത്തിൽ എന്നോട് സംസാരിച്ചപ്പോൾ, യൂത്ത് ഹോസ്റ്റലിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ കേരളത്തിൽ അങ്ങുമിങ്ങുമായി സേവനം ചെയ്യുന്നുണ്ടെന്ന് അച്ചൻ പ്രത്യേകം പറഞ്ഞു. 2011-ൽ ഫുൾബാനിയിൽ നിന്ന് നയാഗഡ് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ട തന്നോട് പല വിദ്യാർത്ഥികളും ഫോണിൽ സംസാരിക്കുന്നത് മലയാളത്തിലാണ് എന്ന് അച്ചൻ സന്തോഷത്തോടെ പറഞ്ഞു. "കേരളത്തിലെ ക്രിസ്ത്യാനികളോട് എനിക്ക് പറയാനുള്ളത് കന്ധമാലിലെ ക്രൈസ്തവരുടെ വിശ്വാസതീക്ഷണതയെക്കുറിച്ചാണ്," പുതിയേടമച്ചൻ പറഞ്ഞു. തന്റെ പ്രിയപ്പെട്ട 'മാത്യു കോളനി' യിലെ വീടുകൾ തകർത്തിട്ട്, അവർ നിരാശരായില്ല. "ഫാദർ, എന്നെ അനുഗമിക്കുന്നവർ പീഡിപ്പിക്കപ്പെടും എന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് ഒരു ഭയവുമില്ല. അവരുടെ വാക്കുകൾ പുതിയേടമച്ചൻ ആവർത്തിച്ചു. ...............തുടരും................... ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2021-05-12-21:06:30.jpg
Keywords: കന്ധമാ, കാണ്ഡ

16228
Category: 9
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന ഓണ്‍ലൈന്‍ പന്തക്കുസ്താ ഒരുക്ക ധ്യാനം നാളെ (മെയ് 14) മുതല്‍
Content: ഡിവിന മിസരികോർഡിയ മിനിസ്ട്രിയിൽ ആഭിമുഖ്യത്തില്‍ പന്തക്കുസ്താ ഒരുക്ക ധ്യാനം നാളെ മെയ് 14നു ആരംഭിക്കും. 23 വരെ നീണ്ടു നില്‍ക്കുന്ന കണ്‍വെന്‍ഷനിലെ ഓരോ ദിവസവും പ്രമുഖ വചനപ്രഘോഷകര്‍ സന്ദേശം നല്‍കും. എല്ലാ ദിവസവും 7.30pm - 8.30pm നൊവേന, ജപമാല 8.30 pm - 9.30pm വചനസന്ദേശം 9.30pm - 10 pm ആരാധന ഇങ്ങനെയാണ് ഓരോ ദിവസത്തെയും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 14 വെള്ളിയാഴ്ച 'പരിശുദ്ധാത്മാവിൽ വീണ്ടും ജനനം' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. പ്രസാദ് കൊണ്ടുപറമ്പിൽ (സെന്റ് ജോൺ പോൾ II ചർച്ച്, മുണ്ടക്കയം), 15 ശനിയാഴ്ച 'ദൈവകരുണയും ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. ജോസ് പുതിയേടത്ത് (വികാരി ജനറൽ, എറണാകുളം-അങ്കമാലി രൂപത), 16 ഞായറാഴ്ച 'തിരുസഭയിലൂടെ പരിശുദ്ധാത്മ അഭിഷേകത്തിലേക്ക്' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. ജോസഫ് ചുങ്കത്ത് (ഡയറക്ടർ, ചാവറ കൗൺസിൽ സെന്റർ, തലൂർ), 17 തിങ്കളാഴ്ച 'പരിശുദ്ധാത്മ അഭിഷേകത്തിലേക്ക് നയിക്കുന്ന പരിശുദ്ധ കുർബാനയും ദിവ്യകാരുണ്യവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. ജോസഫ് പതിപറമ്പിൽ എംസിബിഎസ് (ദിവ്യകാരുണ്യ ധ്യാന കേന്ദ്രം, കാലടി), 18 ചൊവ്വ 'വിശുദ്ധിയിലേക്ക് കൈപിടിച്ചു നടത്തുന്ന മഹത്വത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവ്' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. ഫാ. മാത്യു വയലാമണ്ണിൽ (ഡയറക്ടർ, അനുഗ്രഹ റിട്രീറ്റ് സെന്റർ, വടുവന്‍ച്ചാൽ) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 19 ബുധന്‍ 'പരിശുദ്ധാത്മ അഭിഷേകത്തിന് അത്യന്താപക്ഷിതമായ കുമ്പസാരം എന്ന കൂദാശയും ജീവിത വിശുദ്ധീകരണവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. തോമസ് വാഴചരിക്കൽ (ഡയറക്ടർ, മൌണ്ട് നെബോ റിട്രീറ്റ് സെന്റർ, വാഗമൺ), 20 വ്യാഴം 'പരിശുദ്ധാത്മാവിനെ തടയരുത് വേദനിപ്പിക്കരുത്' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. മാത്യു എലവുങ്കൽ വി.സി (സുപ്പീരിയർ, പോട്ട ധ്യാന കേന്ദ്രം, ചാലക്കുടി), 21 വെള്ളി 'ക്രൈസ്തവ ജീവിതത്തിൽ വചനം മാംസമാക്കുന്ന പരിശുദ്ധാത്മാവ് 'എന്ന വിഷയത്തെ കേന്ദ്രീകരിച്ചു റവ. റോയ് കണ്ണഞ്ചിറ സിഎംഐ (കൊച്ചേട്ടൻ, ദീപിക ഡെയ്‌ലി) 22 ശനി 'സഹവസിക്കുന്ന പരിശുദ്ധാത്മാവ്' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ഫാ. മാത്യു കക്കട്ടുപില്ലിൽ (പ്രൊവ. സുപ്പീരിയർ, സെന്റ് ജോസഫ് പ്രവിശ്യ, വിൻസെൻഷ്യൻ സഭ), 'പരിശുദ്ധ കന്യകാമറിയത്തിലൂടെ അഭിഷേകത്തിലേക്ക്' റവ. ഡാനിയൽ പൂവണ്ണത്തിൽ (ഡയറക്ടർ, മൌണ്ട് കാർമൽ റിട്രീറ്റ് സെന്റർ, തിരുവനന്തപുരം ), 23 ഞായര്‍ ഫാ. റവ. സോട്ടർ പെരിംഗരപ്പില്ലിൽ (ഡയറക്ടർ, ഡിവിഷൻ മേഴ്‌സി ദേവാലയം, തൊടുപുഴ), റവ. ജോർജ്ജ് ചേട്ടൂർ (വികാരി സെന്റ് മേരീസ് ചർച്ച് നെടിയാശാല, തൊടുപുഴ) ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കലക്കൽ (രക്ഷാധികാരി, ഡിവിന മിസെറിക്കോർഡിയ മന്ത്രാലയം) തുടങ്ങിയവരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Events/Events-2021-05-13-11:37:54.jpg
Keywords: