category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ഹൃദയഭേദകം': ജെറുസലേമിലെ ആക്രമണങ്ങളെ അപലപിച്ച് ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
Contentജെറുസലേം: കിഴക്കന്‍ ജെറുസലേമില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രസ്താവന. ഇസ്രായേലി സേനയും പാലസ്തീന്‍ പോരാളികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിലാണ് ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തെ 'ഹൃദയഭേദകവും, ആശങ്കാജനകവും' എന്ന് വിശേഷിപ്പിച്ച പാത്രിയാര്‍ക്കേറ്റ് ജനങ്ങളുടേയും, നഗരത്തിന്റേയും വിശുദ്ധിയും, സമാധാനവും ലംഘിക്കപ്പെടുന്നതില്‍ വിശുദ്ധ നാട്ടിലെ മറ്റ് സഭാ തലവന്‍മാരെപ്പോലെ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന്‍ പ്രസ്താവിച്ചു. വിശ്വാസികള്‍ക്കെതിരായ അക്രമങ്ങള്‍ ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനവും, വിശ്വാസികളുടെ സുരക്ഷക്കുള്ള ഭീഷണിയാണെന്നും, ഷെയിഖ് ജാറായിലെ പാലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തികച്ചും അസ്വീകാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സ്വന്തം ഭവനങ്ങളില്‍ ഇരിക്കുന്നവരുടെ ജീവന് ഭീഷണിയായ ഇസ്രായേല്‍ നടപടി എല്ലാ മതവിശ്വാസങ്ങളേയും തുല്യ അവകാശത്തോടും, അന്തസ്സോടും സ്വാഗതം ചെയ്യുന്ന വിശുദ്ധ നാടിന്റെ ആവേശത്തേയും ആത്മാവിനേയും മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. പുണ്യഭൂമിയായ ജെറുസലേം അന്താരാഷ്ട്ര നിയമങ്ങളും, ഐക്യരാഷ്ട്ര സഭയുടെ പ്രമേയവും ആധാരമാക്കിയുള്ള വിശുദ്ധ നഗരവും, സ്വാതന്ത്ര്യം, സമത്വം, സമാധാനം എന്നിവയുടെ അടിസ്ഥാനത്തില്‍ പലസ്തീനികള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും സഹവര്‍ത്തിത്വത്തോടെ ജീവിക്കുവാന്‍ തുല്യ അവകാശമുള്ള സ്ഥലവുമാണ്. അബ്രഹാമിക് മതങ്ങളുടെ ഹൃദയഭൂമിയായ ജെറുസലേമിന്റെ പ്രത്യേകത കാത്തുസൂക്ഷിക്കണമെന്നും വിശുദ്ധ നാടിന്റെ തത്സ്ഥിതി നിലനിര്‍ത്തണമെന്നും ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ നാടിനു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനയില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് പറഞ്ഞ പാത്രിയാര്‍ക്കേറ്റ് നിലവിലെ പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും, പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തങ്ങളുടെ പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-12 10:08:00
Keywordsജെറുസ
Created Date2021-05-12 10:22:33