Content | ബാംഗ്ലൂര്: കോവിഡ് വ്യാപനം രൂക്ഷമായ ബാംഗ്ലൂരിൽ രോഗം ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കോവിഡ് പോസിറ്റീവായ കുഞ്ഞുങ്ങളുടെ ചികിൽസ നടത്തുവാനും കോവിഡ് രോഗികളായ വൈദീകരുടെയും സമർപ്പിതരുടെയും ചികിത്സയ്ക്കുവേണ്ടിയും ധ്യാനകേന്ദ്രം വിട്ടുകൊടുത്തുകൊണ്ട് ബാംഗ്ലൂരിലെ തിരുരക്ത സഭ (Precious Blood Congregation). കോവിഡ് ബാധിച്ചു മരിച്ചവരോ കോവിഡ് പോസിറ്റീവായി വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവരോ ആയ നിരവധി മാതാപിതാക്കന്മാരുടെ കുഞ്ഞുങ്ങളാണ് ആലംബഹീനരായി ഇപ്പോൾ ബാംഗ്ലൂരിൽ മാത്രമായുള്ളത്. ഇവർക്കായി ഒരു കോവിഡ് കെയർ സെന്റർ അത്യാവശ്യമാണെന്നു മനസ്സിലാക്കി സഭയിലെ വൈദികർ ബാംഗ്ലൂരിലെ കെ. ആർ. പുരത്തുള്ള വിശുദ്ധ ഗാസ്പര്‍ ധ്യാനകേന്ദ്രം പൂർണമായും മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.
ചികിത്സ ആവശ്യമായ വൈദികർക്കും സമർപ്പിതർക്കുമായി 25 കിടക്കകളും കുഞ്ഞുങ്ങൾക്കുവേണ്ടി 50 കിടക്കകളുമാണ് നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽമാത്രം നിരവധി വൈദീകർക്കും കന്യാസ്‍ത്രീകൾക്കും ഈ അടുത്ത നാളുകളിൽ കോവിഡ് ബാധിക്കുകയും പലരും ആസ്പത്രിയിൽ അഡ്മിഷൻ പോലും ലഭിക്കാതെ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമേഖല രംഗത്തു പ്രവർത്തിക്കുന്ന ഡിവൈൻ ഗ്രേസ് (Divine Grace Institution) സ്ഥാപനത്തിന്റെ സഹകരണത്തോടെ കോവിഡ് കെയർ സെന്റർ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും പ്രവേശനമോ മതിയായ ചികിത്സയോ കിട്ടാത്തതോ ആയ കുട്ടികളെയാണ് തിരുരക്തസഭയിലെ വൈദീകർ നടത്തുന്ന കോവിഡ് കെയർ സെന്ററിലേക്ക് പ്രവേശിപ്പിക്കുന്നത്. പ്രഷ്യസ് ബ്ലഡ് സന്യാസി സമൂഹത്തിന്റെ ഇൻഡ്യൻ വികാരിയേറ്റിന് കീഴിലുള്ള കെ. ആർ. പുരത്തെ ദേവലയത്തോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രം നിരവധിപേർക്കാണ് ആശ്വാസമാകുന്നത്. 60 മുറികളും ആറു ഹാളുകളും ഉള്ള ധ്യാനകേന്ദ്രത്തിൽ തങ്ങളെ തേടിയെത്തുന്ന ആരെയും വൈദീകര്‍ നിരാശരാക്കുന്നില്ല. ഇവയെല്ലാംതന്നെ നിസ്സഹായരായ ബാംഗ്ലൂരിലെ കോവിഡ് രോഗികൾക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയ ആറുമുതൽ പതിനെട്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയാണ് ഇവർ സ്നേഹപ്പുഞ്ചിരി നൽകി പരിചരിക്കുന്നത്.
നിസ്വാർത്ഥമായ സേവനം നൽകുന്ന ഡിവൈന്‍ ഗ്രേസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രവർത്തകരുടെയും സെന്ററിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്ന ഡ്രീം ഇൻഡ്യയുടെ മുന്നണിപോരാളികളുടെയും സേവനവും തുടരുകയാണ്. "എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത് (മത്താ: 25 : 40) എന്ന വചനം നൽകുന്ന ശക്തിയാലാണ് രോഗഭീതിയിലും സ്നേഹത്തോടെ തങ്ങള്‍ക്കാവുംവിധം സഹായം ചെയ്യുകയും പരിചരിക്കുകയും ചെയ്യുന്നതെന്ന് സെന്റ് ഗാസ്പർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സിബി മാത്യു പാലകുന്നേൽ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളുടെയിടയിലും തങ്ങളുടെ ഈ ഉദ്യമത്തിന് ആദ്യന്തം ധൈര്യം പകർന്ന് താങ്ങും തണലുമായി കൂടെ നിൽക്കുന്നത് സഭയുടെ അപ്പസ്തോലിക് കമീസ്സറിയും ബാംഗ്ലൂര് അതിരൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയുമായ ഫാ. സേവ്യർ ഇ മണവത്തച്ചനാണെന്നും ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയും സേവ്യർ അച്ചന്റെ പ്രോത്സാഹനവും അതിരൂപതാ ആർച്ച്ബിഷപ്പായ ബഹു. പീറ്റർ മച്ചാഡോ പിതാവിന്റെ ഉത്തേജനവും സഹകരണവുമാണ് തങ്ങളെ മുൻപോട്ടു നയിക്കുന്നതെന്നും ഫാ. സിബി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തിരുരക്ത സഭയിലെ രണ്ടു യുവ വൈദീകരാണ് കോവിഡ് 19 മൂലം മരണമടഞ്ഞത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|