Contents

Displaying 15801-15810 of 25125 results.
Content: 16168
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ജർമൻ മെത്രാന്മാരുടെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ പെൽ
Content: മ്യൂണിച്ച്: കത്തോലിക്ക പ്രബോധനങ്ങള്‍ മുറുകെപ്പിടിക്കുക എന്നതാണ് ജർമൻ മെത്രാന്മാരുടെ ചുമതലയെന്ന് ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. കത്തോലിക്ക പഠനങ്ങൾക്കെതിരെയുള്ള അവരുടെ എതിർപ്പ് അശുഭസൂചകമായ കാര്യമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് പത്താം തീയതി സ്വർഗ്ഗ ബന്ധങ്ങൾ ആശീര്‍വ്വദിക്കാന്‍ വേണ്ടി 'ലവ് വിൻസ്, ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ജർമനിയിലെ അഞ്ഞൂറ്റിഅന്‍പതോളം വൈദികർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായ നിലപാട് ചില ജര്‍മ്മന്‍ മെത്രാന്മാര്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കർദ്ദിനാൾ ജോർജ് പെൽ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. കർദ്ദിനാൾ പെൽ വ്യാജ ബാലപീഡന കുറ്റത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനാണ് അഭിമുഖം സംഘടിപ്പിച്ചിരുന്നത് എങ്കിലും സഭയിലെ പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം വാചാലനാകുകയായിരിന്നു. വിവിധ വിഷയങ്ങളെപ്പറ്റി രണ്ടു വീക്ഷണങ്ങൾ ഉണ്ട്- ഒരു വീക്ഷണം ബൈബിൾ, കത്തോലിക്കാ സഭയുടെ പ്രബോധനം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മറ്റൊരു വീക്ഷണം ബൈബിൾ വചനങ്ങളുടെ ആധുനിക വ്യാഖ്യാനങ്ങളിൽ നിന്നും രൂപം കൊള്ളുന്നവയാണ്. ജർമനിയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളായുള്ള ഏതാനും ആളുകൾ തെറ്റായ മാർഗത്തിലൂടെയാണ് നടന്നു നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിബറൽ ക്രൈസ്തവ വിശ്വാസം- അത് ലിബറൽ പ്രൊട്ടസ്റ്റൻറ് വിശ്വാസമാണെങ്കിലും ലിബറൽ കത്തോലിക്കാ വിശ്വാസമാണെങ്കിലും ഒരു തലമുറക്കിടയിൽ അജ്ഞേയതാവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്തിടെ സ്വവർഗ്ഗ ബന്ധങ്ങൾ സഭയ്ക്ക് അനുഗ്രഹിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, സാധിക്കില്ല എന്ന ഉത്തരം വത്തിക്കാന്റെ വിശ്വാസ തിരുസംഘം നൽകിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജർമനിയിൽ നടന്നത്. ജർമൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കമുള്ള മെത്രാന്മാരും, നിരവധി വൈദികരും വത്തിക്കാൻ പ്രഖ്യാപനത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കർദ്ദിനാൾ ജോർജ് പെല്ല് തന്റെ ആശങ്ക പങ്കുവെച്ചത്. മെത്രാന്മാർ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ സംരക്ഷകരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആർക്കും സഭയുടെ പ്രബോധനം മാറ്റാനുള്ള അധികാരമില്ല. ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും സത്യം പ്രഘോഷിക്കാൻ വേണ്ടിയാണ് ഓരോ മെത്രാനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു. ജർമനിയിലെ സഭ വത്തിക്കാനുമായുളള ഐക്യം നിലനിർത്തുമെന്ന പ്രതീക്ഷയും കർദ്ദിനാൾ പെൽ പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-05-16:27:02.jpg
Keywords: സ്വവര്‍
Content: 16169
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ജർമ്മൻ മെത്രാന്മാരുടെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ പെൽ
Content: മ്യൂണിച്ച്: കത്തോലിക്ക പ്രബോധനങ്ങള്‍ മുറുകെപ്പിടിക്കുക എന്നതാണ് ജർമ്മൻ മെത്രാന്മാരുടെ ചുമതലയെന്ന് ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. കത്തോലിക്ക പഠനങ്ങൾക്കെതിരെയുള്ള അവരുടെ എതിർപ്പ് അശുഭസൂചകമായ കാര്യമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് പത്താം തീയതി സ്വവർഗ്ഗ ബന്ധങ്ങൾ ആശീര്‍വ്വദിക്കാന്‍ വേണ്ടി 'ലവ് വിൻസ്, ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ജർമനിയിലെ അഞ്ഞൂറ്റിഅന്‍പതോളം വൈദികർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായ നിലപാട് ചില ജര്‍മ്മന്‍ മെത്രാന്മാര്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കർദ്ദിനാൾ ജോർജ് പെൽ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. കർദ്ദിനാൾ പെൽ വ്യാജ ബാലപീഡന കുറ്റത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനാണ് അഭിമുഖം സംഘടിപ്പിച്ചിരുന്നത് എങ്കിലും സഭയിലെ പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം വാചാലനാകുകയായിരിന്നു. വിവിധ വിഷയങ്ങളെപ്പറ്റി രണ്ടു വീക്ഷണങ്ങൾ ഉണ്ട്- ഒരു വീക്ഷണം ബൈബിൾ, കത്തോലിക്കാ സഭയുടെ പ്രബോധനം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മറ്റൊരു വീക്ഷണം ബൈബിൾ വചനങ്ങളുടെ ആധുനിക വ്യാഖ്യാനങ്ങളിൽ നിന്നും രൂപം കൊള്ളുന്നവയാണ്. ജർമനിയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളായുള്ള ഏതാനും ആളുകൾ തെറ്റായ മാർഗത്തിലൂടെയാണ് നടന്നു നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിബറൽ ക്രൈസ്തവ വിശ്വാസം- അത് ലിബറൽ പ്രൊട്ടസ്റ്റൻറ് വിശ്വാസമാണെങ്കിലും ലിബറൽ കത്തോലിക്കാ വിശ്വാസമാണെങ്കിലും ഒരു തലമുറക്കിടയിൽ അജ്ഞേയതാവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്തിടെ സ്വവർഗ്ഗ ബന്ധങ്ങൾ സഭയ്ക്ക് അനുഗ്രഹിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, സാധിക്കില്ല എന്ന ഉത്തരം വത്തിക്കാന്റെ വിശ്വാസ തിരുസംഘം നൽകിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജർമനിയിൽ നടന്നത്. ജർമൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കമുള്ള മെത്രാന്മാരും, നിരവധി വൈദികരും വത്തിക്കാൻ പ്രഖ്യാപനത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കർദ്ദിനാൾ ജോർജ് പെല്ല് തന്റെ ആശങ്ക പങ്കുവെച്ചത്. മെത്രാന്മാർ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ സംരക്ഷകരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആർക്കും സഭയുടെ പ്രബോധനം മാറ്റാനുള്ള അധികാരമില്ല. ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും സത്യം പ്രഘോഷിക്കാൻ വേണ്ടിയാണ് ഓരോ മെത്രാനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു. ജർമനിയിലെ സഭ വത്തിക്കാനുമായുളള ഐക്യം നിലനിർത്തുമെന്ന പ്രതീക്ഷയും കർദ്ദിനാൾ പെൽ പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-05-16:28:05.jpg
Keywords: സ്വവര്‍
Content: 16170
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ വീണ്ടും ക്രൈസ്തവ ദേവാലയം അഗ്നിക്കിരയായി: തീപിടുത്തമുണ്ടായത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ദേവാലയത്തില്‍
Content: ലില്ലേ: ഫ്രാന്‍സില്‍ ചരിത്ര പ്രസിദ്ധമായ മറ്റൊരു ക്രൈസ്തവ ദേവാലയവും അഗ്നിബാധക്കിരയായി. സമീപകാലത്ത് മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വാസെമ്മെസ് ലില്ലെയിലെ 180 വര്‍ഷങ്ങളുടെ പഴക്കമുള്ള വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടലാണ് ദേവാലയത്തെ പൂര്‍ണ്ണമായ നാശത്തില്‍ നിന്നും രക്ഷിച്ചതെങ്കിലും സങ്കീര്‍ത്തി പൂര്‍ണ്ണമായും കത്തിനശിച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ദേവാലയംവെച്ച് ഫ്രാന്‍സിന് നഷ്ടമാകുന്നുണ്ടെന്നു വിവിധ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന്റെ സങ്കീര്‍ത്തിയില്‍ നിന്നും ആരംഭിച്ച അഗ്നി സങ്കീര്‍ത്തിയുടെ മേല്‍ക്കൂര വരെ എത്തി. ഏതാണ്ട് അറുപതോളം അഗ്നിശമനസേനാംഗങ്ങളുടെ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണത്തിലായത്. ദേവാലയത്തിന്റെ സങ്കീര്‍ത്തിയുടെ മേല്‍ക്കൂരയില്‍ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോയും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനോപാധികള്‍ തുടങ്ങിയ നടപടികള്‍ മൂലമുണ്ടായ ജനനനിരക്കിലെ കുറവിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുവാന്‍ വന്‍തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. ഇന്നു ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും, അക്രമ സംഭവങ്ങളും പതിവായി മാറിയിരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. വിശ്വാസികളും കൊല്ലപ്പെടുന്നത് ഈ അഭയാര്‍ത്ഥി നയത്തിന്റെ പാളിച്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന്‍ രാജ്യത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-05-20:14:19.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 16171
Category: 10
Sub Category:
Heading: പ്രതിബന്ധങ്ങള്‍ അതിജീവിച്ച് ഇറാഖിലെ 121 കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം: ഊഴം കാത്ത് 400 പേര്‍
Content: ക്വാരഘോഷ്: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ആദ്യമായി ഈശോയേ സ്വീകരിച്ച് 121 കുഞ്ഞുങ്ങള്‍. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ പണയംവെച്ചു നിലക്കൊണ്ട, തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ഇറാഖിലെ കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം ഇക്കഴിഞ്ഞ മെയ് 2നാണ് നടന്നത്. കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ഇടവക വികാരി ഫാ. മജീദ് അട്ടല്ല പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് നേതൃത്വം നല്കി. ഇനി 400 പേർ കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് സന്തോഷവും ബലവും പ്രതീക്ഷയും പകരുന്നുവെന്നും അവര്‍ ഭാവി സഭയെ പ്രതിനിധീകരിക്കുന്നുവെന്നും ഫാ. മജീദ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശ കാലത്ത് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ മണി മന്ദിരം ഉള്‍പ്പെടെ നിരവധി ഭാഗങ്ങള്‍ നശിപ്പിച്ചിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1910446765777289&width=500&show_text=true&height=806&appId" width="500" height="806" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> 2014 നും 2016 നും ഇടയിൽ ഐ‌എസ് ഭരണത്തിൻ കീഴിൽ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്ന ദേവാലയം തീവ്രവാദികള്‍ വെടിവെയ്പ്പ് പരിശീലനത്തിനായി വരെ ഉപയോഗിച്ച സ്ഥലമാണ്. ഐ‌എസിനെ ഉന്മൂലനം ചെയ്തതോടെ ക്രൈസ്തവ സമൂഹം വിവിധ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ദേവാലയം പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ഇതേ ദേവാലയത്തില്‍ വരും ദിവസങ്ങളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തും. ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം നടന്ന്‍ കേവലം രണ്ടു മാസത്തിനകമാണ് കൂട്ടമായുള്ള പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-05-22:05:55.jpg
Keywords: ഇറാഖ
Content: 16172
Category: 22
Sub Category:
Heading: ഓ ഈശോയുടെ പിതാവേ, എന്റെയും പിതാവാകണമേ...
Content: ആംഗ്ലിക്കൻ സഭയിൽ നിന്നു കത്താലിക്കാ സഭയിലേക്കു വരുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്ത വ്യക്തിയാണ് ഫ്രെഡറിക് വില്യം ഫാബർ ( 1814-1863) .നല്ലൊരു ദൈവശാസ്ത്രജ്ഞനും ഗാന രചിതാവുമായിരുന്ന ഫാബർ നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള, ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ... എന്ന കവിതയാണ് ഇന്നത്തെ ജോസഫ് ചിന്ത. ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, എത്രയോ വലുതാണ് നിന്റെ മഹിമ. ഭൂമിയിൽ ദൈവത്തിന്റെ നിഴലാകാൻ തിരഞ്ഞെടുക്കകപ്പെട്ടവൻ! ഈശോയുടെ പിതാവായ നീ മറിയത്തിന്റെ മാധുര്യമുള്ള ജീവിത പങ്കാളിയും എന്റെ പിതാവുമാണ്. നീ തീർത്ഥാടകർക്കു പിതാവും വഴികാട്ടിയും. ഈശോയും മറിയയവും നിന്റെ അരികിൽ സുരക്ഷിതത്വം അനുഭവിച്ചു ഓ, ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, മറിയത്തിന്റെ മാധുര്യമുള്ള ജീവിത പങ്കാളിയേ, നീ എന്നോടൊപ്പം ഉണ്ടെങ്കിൽ ഞാൻ എത്ര സുരക്ഷിതനായിരിക്കും! ദൈവത്തിന്റെ നിധികൾ ഭൂമിയിൽ അഭയമില്ലാതായപ്പോൾ, നിന്റെ ശ്രേഷ്ഠതയിൽ അവർ സുരക്ഷിതത്വം കണ്ടെത്തി! ഓ ഈശോയുടെ പിതാവേ, എന്റെയും പിതാവാകണമേ.! മറിയത്തിന്റെ മാധുര്യമുള്ള പങ്കാളി! ഞാൻ നിന്നെ സ്നേഹിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-05-05-22:39:53.jpg
Keywords: ജോസഫ്, യൗസേ
Content: 16173
Category: 10
Sub Category:
Heading: മാർപാപ്പയുടെ സന്ദർശനത്തിന് പിന്നാലെ അബ്രഹാമിന്റെ ജന്മദേശത്തു സംയുക്ത പ്രാർത്ഥന നടത്താന്‍ ക്രൈസ്തവ നേതൃത്വം
Content: ഊർ (ഇറാഖ്): ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ നടത്തിയ സന്ദർശനത്തിന് പിന്നാലെ തീർത്ഥാടകര്‍ക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇറാഖിലെ ഊർ നഗരം. അബ്രഹാമിന്റെ ജന്മദേശമായിട്ടാണ് ഊർ അറിയപ്പെടുന്നത്. മെയ് എട്ടാം തീയതി ക്രൈസ്തവ നേതാക്കൾ നഗരത്തിൽ സംയുക്ത പ്രാർത്ഥന നടത്തും. കൊറോണ വൈറസ് വ്യാപനം കുറഞ്ഞതിനു ശേഷം തീർത്ഥാടകരെ നഗരത്തിലേക്ക് ആകർഷിക്കുക എന്ന പദ്ധതിയും നേതാക്കൾക്കുണ്ട്. ബസ്റ, ഗൾഫ് മേഖലയുടെ പാത്രിയാർക്കൽ എക്സാർക്കായി ഫിറാസ് മുദർ ദർ എന്ന സിറിയൻ കത്തോലിക്കാ മെത്രാൻ ഇതിന്റെ തലേദിവസമാണ് സ്ഥാനാരോഹണം ചെയ്യുന്നത്. ബസ്റയിൽ നടക്കുന്ന ചടങ്ങിൽ അന്ത്യോക്യയിലെ സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസായ ഇഗ്നാത്യോസ് യൂസഫ് മൂന്നാമനും പങ്കെടുക്കുന്നുണ്ട്. തീർത്ഥാടകരെ ലക്ഷ്യംവെച്ച് രാഷ്ട്രീയ നേതൃത്വവും ക്രൈസ്തവ നേതാക്കളുടെ സന്ദർശനത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊർ നഗരത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് നിരവധി നാളുകളായി സർക്കാരുകളും, സഭാപ്രതിനിധികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചരിത്ര വകുപ്പ് ഊർ നഗരത്തിന്റെ വികസനത്തിനുവേണ്ടി അന്താരാഷ്ട്ര സർക്കാർ ഇതര സംഘടനകളുടെ സഹായം തേടുന്നതിന് വേണ്ടിയുള്ള സാധ്യതകളും ആരായുന്നുണ്ട്. 2016 ഏപ്രിൽ മാസം ബാഗ്ദാദിൽ നിന്ന് 200 കൽദായ ക്രൈസ്തവർ ഊറിലേയ്ക്ക് തീർത്ഥാടനം നടത്തിയിരുന്നു. ഇതായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ ക്രൈസ്തവ തീർത്ഥാടനം. അബ്രാഹത്തിന്റ ഓർമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു ടെന്റിനു കീഴിൽ വിശുദ്ധ കുർബാന അർപ്പണവും തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-06-11:14:28.jpg
Keywords: ഊര്‍, അബ്രഹാ
Content: 16174
Category: 1
Sub Category:
Heading: കോവിഡിനെതിരെ പോരാടുന്ന ഭാരതത്തിന് സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍
Content: വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ ഭാരതത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്), കാരിത്താസ് ഇന്ത്യയും അടക്കം നിരവധി ക്രിസ്ത്യന്‍ സംഘടനകളാണ് രാജ്യത്തു സഹായം ലഭ്യമാക്കുന്നത്. സി.ആര്‍.എ സും, മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന്‍ ഇന്ത്യയിലെ രോഗബാധ അതിരൂക്ഷമായ മേഖലകളില്‍ ജീവന്‍രക്ഷാ ഉപാധികള്‍ അടക്കമുള്ളവ വിതരണം ചെയ്തു വരികയാണെന്ന് സി.ആര്‍.എസിന്റെ മീഡിയ റിലേഷന്‍സ് മാനേജരായ നിക്കി ഗാമര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. രോഗബാധയുടെ വ്യാപനം തടയുവാനും, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുകയും, രോഗബാധയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുവാന്‍ കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ഇതുവരെ ഏതാണ്ട് 10 ലക്ഷത്തോളം ആളുകളെ തങ്ങള്‍ സമീപിച്ചുകഴിഞ്ഞുവെന്നു ഗാമര്‍ കൂട്ടിച്ചേര്‍ത്തു. വാക്സിനേഷനില്‍ ഒരുപാടു മുന്നോട്ട് പോയ അമേരിക്ക തങ്ങളുടെ ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍, ഏഷ്യയിലെ ചില രാജ്യങ്ങള്‍ തങ്ങളുടെ ഇരുണ്ട കാലഘട്ടത്തിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന റീജിയണല്‍ ഡയറക്ടറുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച അവര്‍, ഇന്ത്യ നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണെന്ന്‍ പറഞ്ഞു. മധ്യപൂര്‍വ്വേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നീ മേഖലകളില്‍ മാനുഷികവും, അജപാലനപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ദി കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍’ (സി.എന്‍.ഇ.ഡബ്ലിയു.എ) എന്ന പേപ്പല്‍ ഏജന്‍സിയും ഇന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഭാരതത്തില്‍ നടത്തുവാന്‍ പോകുന്ന അടിയന്തിര പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം സി.എന്‍.ഇ.ഡബ്യു.എ പ്രസിഡന്റ് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ വക്കാരി ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാന്‍ പ്രാദേശിക സഭകളെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, സഹായവുമായി തങ്ങളുടെ പ്രാദേശിക കാര്യാലയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഓരോ ദിവസവും ഏതാണ്ട് മൂവായിരത്തിയഞ്ഞൂറോളം ആളുകളാണ് ഭാരതത്തില്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-06-13:36:22.jpg
Keywords: സഹായ
Content: 16175
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനം: മുൻ പ്രതിരോധ സെക്രട്ടറിയും പോലീസ് മേധാവിയും കുറ്റക്കാര്‍
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ കുറ്റക്കാരാണെന്ന് ശ്രീലങ്ക അറ്റോർണി ജനറൽ ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തി. മുതിർന്ന ഉദ്യോഗസ്ഥരായ ഫെർണാണ്ടോ, ജയസുന്ദര എന്നിവരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും വിചാരണ ചെയ്തേക്കുമെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ടിൽ ചുമതലകൾ നിർവഹിക്കുന്നതിലെ ഇവരുടെ വീഴ്ചകള്‍ ചാവേറുകളുടെ ജോലി സുഗമമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. കൊളംബോ ഹൈക്കോടതിയുടെ മുന്‍പിലുള്ള ഈ ആരോപണങ്ങളെ മറ്റാരെയൊ രക്ഷിക്കുവാൻ ഉള്ള ശ്രമമാണെന്നു അഡ്വക്കറ്റ് പ്രിയലാൽ സിരിസേന ആരോപിച്ചു. ആക്രമണത്തിന്റെ സൂത്രധാരനെയോ യഥാർത്ഥ കുറ്റവാളികളെയോ സർക്കാർ വിചാരണ ചെയ്യുന്നില്ലെന്നത് വ്യക്തമാണെന്നും ഈസ്റ്റർ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന് തിരഞ്ഞെടുത്ത വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും മുൻ ഇൻസ്പെക്ടർ ജനറൽ (പി‌ജി‌ഐ) പുജിത് ജയസുന്ദരയും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ അവസാനത്തെ രണ്ട് പേർക്കെതിരെ മാത്രമാണ് സർക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും പ്രിയലാൽ സിരിസേന പറഞ്ഞു. കൂട്ടക്കൊലയുടെ യഥാർത്ഥ കുറ്റവാളികളെ വിചാരണ ചെയ്യാൻ നിലവിലെ സർക്കാരിന് ഉദ്ദേശ്യമില്ലായെന്നും മരിച്ചവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തിയതെന്ന് അഡ്വക്കറ്റ് നിഷാര ജയരത്ന പറഞ്ഞു. സ്ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ഏപ്രില്‍ അവസാന വാരത്തില്‍ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. 542-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐസിസുമായി ബന്ധമുള്ള പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തവാഹിദ് ജമാഅത്തില്‍പ്പെട്ട ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-06-14:21:15.jpg
Keywords: ഈസ്റ്റ, ശ്രീലങ്ക
Content: 16176
Category: 1
Sub Category:
Heading: മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ മുഴുവനിലേയ്ക്കും വ്യാപിച്ചു
Content: മെൽബൺ/കാക്കനാട്: സീറോമലബാർ സഭയിലെ മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടു ഫ്രാൻസിസ് മാർപാപ്പ ഉത്തരവായി. 2021 മാർച്ച് 21ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ലെയനാർദോ സാന്ദ്രിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണു മാർപാപ്പയുടെ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക ഡിക്രി അന്നേദിവസം തന്നെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ചുള്ള അറിയിപ്പു സീറോമലാബാർസഭയുടെ ആസ്ഥാനകാര്യാലയത്തിലും മെൽബൺ രൂപതാകേന്ദ്രത്തിലും ലഭിച്ചു. ആസ്ട്രേലിയായിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടി 2013 ഡിസംബർ 23 നാണു മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോമലബാർസഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാർ ബോസ്കോ പുത്തൂരിനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. സമീപരാജ്യമായ ന്യൂസിലാണ്ടിലെ സീറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ എന്ന നിലയിലും മാർ ബോസ്കോ പുത്തൂർ സേവനം ചെയ്തുവരികയായിരുന്നു. ഓഷ്യാനിയൻ രാജ്യങ്ങളിലെ മുഴുവൻ സീറോമലബാർ വിശ്വാസികൾക്കും തനതായ അജപാലനസംവിധാനമുണ്ടാകണമെന്നു സീറോമലബാർസഭാ മെത്രാൻ സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിച്ചിരുന്നു. സിനഡിന്റെ അഭ്യർത്ഥന പരിഗണിച്ചും ഓഷ്യാനിയൻ രാജ്യങ്ങളിലെ ബന്ധപ്പെട്ട ബിഷപ്സ് കോൺഫറൻസുകളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മെൽബൺ രൂപതയുടെ അതിർത്തി വിപുലീകരിച്ചുകൊണ്ടു പരിശുദ്ധ സിംഹാസനം കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നത്. മെൽബൺ രൂപതയുടെ അതിർത്തി വിപുലീകരണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു. ആസ്ട്രേലിയായിൽ മാത്രമൊതുങ്ങിനിന്നിരുന്ന അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചതു മെൽബൺ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നു കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. പരിശുദ്ധ പിതാവിനോടും പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിയോടും അദ്ദേഹം സീറോമലബാർസഭയുടെ കൃതജ്ഞത അറിയിച്ചു. മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിനെ ഫോണിൽ വിളിച്ചു സന്തോഷമറിയിച്ച മേജർ ആർച്ച്ബിഷപ് അതിർത്തി വിപുലീകരണം വഴി പരിശുദ്ധ സിംഹാസനം ഏൽപ്പിച്ച വർദ്ധിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിർവഹിക്കുവാൻ മെൽബൺ രൂപതയ്ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.
Image: /content_image/News/News-2021-05-06-14:55:03.jpg
Keywords: ഓസ്ട്രേ
Content: 16177
Category: 1
Sub Category:
Heading: പിശാചിന്‌ എങ്ങനെയാണ്‌ ശക്തി ലഭിക്കുന്നത്‌?
Content: പിശാച്‌ സര്‍വ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിയായ ഒരു മാലാഖയായിരുന്നു എന്നാണ്‌ ക്രിസ്തീയ വിശ്വാസം. ലൂസിഫര്‍ എന്ന ഒരു മുഖ്യദൂതനായിരുന്നു സാത്താന്‍ എന്നാണ്‌ ക്രിസ്തീയപാരമ്പര്യം പറയുക. അതായത്‌ ഒരു മാലാഖയ്ക്കുള്ള എല്ലാ കഴിവും അവകാശവും അധികാരങ്ങളോടും കൂടിയാണ്‌ ദൈവം ലൂസിഫറിനെ സൃഷ്ടിച്ചത്‌. അതുകൊണ്ട്‌ തന്നെ പിശാചിന്റെ കഴിവുകള്‍ എവിടെ നിന്നുവന്നു എന്ന്‌ ചോദിച്ചാല്‍ അത്‌ ദൈവത്തില്‍ നിന്നാണ്‌. ദൈവം നല്‍കിയ കഴിവുകളെ തിന്മയ്ക്കായി ഉപയോഗിച്ചപ്പോഴാണ്‌ ലൂസിഫര്‍ എന്ന മാലാഖ പിശാചായി മാറിയത്‌. ഇവിടെ ദൈവം പിശാചിന്‌ ഈ കഴിവ്‌ എന്തിനു കൊടുത്തു എന്ന ചോദ്യം ചോദിക്കുമ്പോള്‍ നമ്മളിലേക്ക്‌ തന്നെ തിരിഞ്ഞുചിന്തിച്ചാല്‍ മതി. ദൈവം നമുക്ക്‌ ഒത്തിരി കഴിവുകള്‍ തന്നിട്ടുണ്ട്‌. ഉദാഹരണമായി നല്ല ആരോഗ്യം തന്നു. ഈ ആരോഗ്യം കൊണ്ട് മറ്റുള്ളവരെയെല്ലാം ഉപദ്രവിക്കാനും മറ്റുള്ളവരെ അടിച്ചുവീഴ്ത്താനും ആണ്‌ ഞാന്‍ ഉപയോഗിക്കുന്നത്‌ എങ്കിലോ? ദൈവം എനിക്ക്‌ നല്ല ആരോഗ്യമുള്ള കൈ തന്നു. മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നതിനു പകരം അവരെ കത്തിയെടുത്ത്‌ കുത്തിക്കൊല്ലുകയാണെങ്കില്‍ ശക്തിതന്നവന്‍ അല്ലാ ഉത്തരവാദി. ശക്തിയെ ദുര്‍വിനിയോഗംചെയ്യുന്നവരാണ്‌ കുറ്റക്കാര്‍ എന്നു നമ്മള്‍ മനസിലാക്കണം. ഇവിടെയും സംഭവിച്ചിരിക്കുന്നത്‌ ഈ അടിസ്ഥാനപരമായ വിഷയമാണ്‌. ശക്തിയെ ദുര്‍വിനിയോഗം ചെയ്യുന്ന ഒരു സാഹചര്യം ഇവിടെ സംജാതമാകുന്നുണ്ട്‌ എന്ന്‌ നാം മനസിലാക്കണം. സാത്താന്റെ ശക്തി ദൈവത്തില്‍ നിന്നാണ്‌ ആരംഭിച്ചതെങ്കിലും സാത്താന്‍ ദൈവികശക്തിയെ തിന്മയുടെ കാര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തു. അപ്പോള്‍ ഈ ലോകത്ത്‌ തിന്മയുടെ ശക്തി രൂപം കൊണ്ടു. #{green->none->b->കടപ്പാട്: ‍}# വിശ്വാസവഴിയിലെ സംശയങ്ങള്‍
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-05-06-17:11:25.jpg
Keywords: ?