category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർപാപ്പയുടെ സന്ദർശനത്തിന് പിന്നാലെ അബ്രഹാമിന്റെ ജന്മദേശത്തു സംയുക്ത പ്രാർത്ഥന നടത്താന്‍ ക്രൈസ്തവ നേതൃത്വം
Contentഊർ (ഇറാഖ്): ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ നടത്തിയ സന്ദർശനത്തിന് പിന്നാലെ തീർത്ഥാടകര്‍ക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇറാഖിലെ ഊർ നഗരം. അബ്രഹാമിന്റെ ജന്മദേശമായിട്ടാണ് ഊർ അറിയപ്പെടുന്നത്. മെയ് എട്ടാം തീയതി ക്രൈസ്തവ നേതാക്കൾ നഗരത്തിൽ സംയുക്ത പ്രാർത്ഥന നടത്തും. കൊറോണ വൈറസ് വ്യാപനം കുറഞ്ഞതിനു ശേഷം തീർത്ഥാടകരെ നഗരത്തിലേക്ക് ആകർഷിക്കുക എന്ന പദ്ധതിയും നേതാക്കൾക്കുണ്ട്. ബസ്റ, ഗൾഫ് മേഖലയുടെ പാത്രിയാർക്കൽ എക്സാർക്കായി ഫിറാസ് മുദർ ദർ എന്ന സിറിയൻ കത്തോലിക്കാ മെത്രാൻ ഇതിന്റെ തലേദിവസമാണ് സ്ഥാനാരോഹണം ചെയ്യുന്നത്. ബസ്റയിൽ നടക്കുന്ന ചടങ്ങിൽ അന്ത്യോക്യയിലെ സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസായ ഇഗ്നാത്യോസ് യൂസഫ് മൂന്നാമനും പങ്കെടുക്കുന്നുണ്ട്. തീർത്ഥാടകരെ ലക്ഷ്യംവെച്ച് രാഷ്ട്രീയ നേതൃത്വവും ക്രൈസ്തവ നേതാക്കളുടെ സന്ദർശനത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊർ നഗരത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് നിരവധി നാളുകളായി സർക്കാരുകളും, സഭാപ്രതിനിധികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചരിത്ര വകുപ്പ് ഊർ നഗരത്തിന്റെ വികസനത്തിനുവേണ്ടി അന്താരാഷ്ട്ര സർക്കാർ ഇതര സംഘടനകളുടെ സഹായം തേടുന്നതിന് വേണ്ടിയുള്ള സാധ്യതകളും ആരായുന്നുണ്ട്. 2016 ഏപ്രിൽ മാസം ബാഗ്ദാദിൽ നിന്ന് 200 കൽദായ ക്രൈസ്തവർ ഊറിലേയ്ക്ക് തീർത്ഥാടനം നടത്തിയിരുന്നു. ഇതായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ ക്രൈസ്തവ തീർത്ഥാടനം. അബ്രാഹത്തിന്റ ഓർമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു ടെന്റിനു കീഴിൽ വിശുദ്ധ കുർബാന അർപ്പണവും തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-06 11:12:00
Keywordsഊര്‍, അബ്രഹാ
Created Date2021-05-06 11:14:28