Contents

Displaying 15781-15790 of 25125 results.
Content: 16146
Category: 18
Sub Category:
Heading: ന്യൂനപക്ഷ വകുപ്പ് ഒന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം, അല്ലെങ്കില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിക്ക്: ആവശ്യം ശക്തമാകുന്നു
Content: കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടുത്ത വിവേചനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ന്യൂനപക്ഷ വകുപ്പ് ഒന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ വകുപ്പിലേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ചു സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത കെ‌സി‌വൈ‌എം, സംസ്ഥാന സമിതിക്ക് കത്ത് കൈമാറിയിട്ടുണ്ട്. 2008-ല്‍ ന്യൂനപക്ഷ വകുപ്പ് നിലവില്‍ വന്നത് മുതല്‍ വകുപ്പ് മുസ്ലിം വിഭാഗത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണ്. ഇതിന്റെ പരിണിതഫലം എന്ന നിലയില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങികൂടിയത് എല്ലാവര്‍ക്കും അറിവുള്ളതാണെന്നു കത്തില്‍ പരാമര്‍ശമുണ്ട്. 80:20 എന്ന നിലയില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ പാര്‍ശ്വവത്ക്കരിച്ചതും ഇ‌ഡബ്ല്യു‌എസ് സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും മുസ്ലിം വിഭാഗത്തിലെ വിധവകള്‍, മതാധ്യാപകര്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മാത്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് തീറെഴുതി കൊടുത്തതിന്റെ ഫലമാണെന്നും രൂപത കെ‌സി‌വൈ‌എം ജനറല്‍ സെക്രട്ടറി അഭിലാഷ് കുടിപ്പാറ കത്തില്‍ കുറിച്ചിട്ടുണ്ട്. സമാനമായ ആവശ്യവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി രംഗത്തു വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-03-12:14:00.jpg
Keywords: ന്യൂനപക്ഷ
Content: 16147
Category: 1
Sub Category:
Heading: വത്തിക്കാനിലെ കോടതി നടപടി ക്രമങ്ങളിൽ ഭേദഗതിയുമായി പാപ്പയുടെ മോത്തു പ്രോപ്രിയൊ
Content: വത്തിക്കാന്‍ സിറ്റി: കർദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാൻ കോടതി നടപടിക്രമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് മാർപാപ്പ “മോത്തു പ്രോപ്രിയൊ” അഥവാ സ്വയാധികാരപ്രബോധനം പുറപ്പെടുവിച്ചു. കുറ്റാരോപിതരായ കർദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കർദ്ദിനാളിൻറെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാൻറെ പരമോന്നതി കോടതി (Corte di Cassazone- Court of Cassation) ആയിരുന്നുവെങ്കിൽ പുതിയ നിബന്ധനയനുസരിച്ച് ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയായിരിക്കും വിസ്താരം നടത്തുക. എന്നാൽ ഇതിന് പാപ്പായുടെ മുൻകൂർ അനുമതി ലഭിച്ചിരിക്കണമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സഭയെ കെട്ടിപ്പടുക്കുകയെന്ന എല്ലാവരുടെയും ഉത്തരവാദിത്വത്തോടു പൊരുത്തപ്പെടാത്ത സവിശേഷാനുകൂല്യങ്ങൾ അനുവദിക്കാതെ, സഭാംഗങ്ങൾ എല്ലാവരുടെയും സമത്വവും തുല്യ ഔന്നത്യവും പദവിയും കോടതി നടപടികളിൽ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
Image: /content_image/News/News-2021-05-03-12:59:55.jpg
Keywords: വത്തി
Content: 16148
Category: 11
Sub Category:
Heading: വിശുദ്ധരുടെ കാർട്ടൂണിക്ക് നെയിം സ്ലിപ്പുകളുമായി കെയ്റോസ് ബഡ്‌സ് മാസിക
Content: വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്‌സ് കുട്ടി കൂട്ടുകാർക്കായി 16 വിശുദ്ധരുടെ കാർട്ടൂണിക്ക് ഇല്ലസ്ട്രേഷൻസുള്ള നെയിം സ്ലിപ്പുകളുമായി രംഗത്ത്. ഏപ്രിൽ (ഇഷ്യൂ 4) മാസത്തെ ബഡ്‌സ് മാസികയ്ക്കൊപ്പമാണ് ഇവ സൗജന്യമായി വരിക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. കാൽനൂറ്റാണ്ട് കാലമായി അച്ചടിരംഗം വഴി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്. മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്. 2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം നാലു മാസങ്ങൾ കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സിന് കഴിഞ്ഞു. കളറിംഗ്, പസിൽസ്, കാർട്ടൂൺസ് എന്നിവയ്ക്കുപുറമേ കുട്ടികൾ തന്നെ പങ്കുവയ്ക്കുന്ന അനുഭവങ്ങളും ചെറുകഥകളും മാസികയുടെ സവിശേഷതയാണ്. ലോക പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളെ പറ്റി പറഞ്ഞു തരുന്ന പിൽഗ്രിമേജ് പേജും, വിശ്വാസത്തെയും ശാസ്ത്രത്തെപ്പറ്റി പഠിപ്പിക്കുന്ന ഫെയ്ത്ത് ആൻഡ് റീസൺ എന്ന പേജും, മാതാപിതാക്കൾക്ക് വേണ്ടിയുള്ള സ്മാർട്ട് പേരെന്റിംഗ് പേജും, സാമൂഹിക അവബോധം പകർന്നുനൽകുന്ന ടേക്ക് കെയർ പേജും, കുട്ടികളുടെ കുട്ടി സംശയങ്ങൾക്ക് വേണ്ടിയിട്ടുള്ള ക്യു ആൻഡ് എ : ഹാവ് ക്വസ്റ്റ്യൻസ് പേജും മാഗസിനെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയങ്കരമാക്കുന്നു. കൊച്ചുകുട്ടികൾക്ക് വിശുദ്ധരെ പരിചയപ്പെടുത്തുകയും, അവരിലേക്ക് വിശുദ്ധിയുടെയും, കത്തോലിക്കാ വിശ്വാസത്തിന്റെയും ചെറുമലരുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ വി. ഫ്രാൻസിസ് അസീസി, വി. മദർ തെരേസ, വി. ഡോൺബോസ്കോ, വി.കൊച്ചുത്രേസ്യ, വി. ജോൺപോൾ രണ്ടാമൻ, വി. വിശുദ്ധ അന്തോണിസ് എന്നിങ്ങനെ എക്കാലത്തെയും കുട്ടികളുടെയും, യുവജനങ്ങളുടെയും ഹീറോസായിട്ടുള്ള പതിനാറോളം വിശുദ്ധരുടെ നെയിം സ്ലിപ്പുകളാണ് കെയ്റോസ് പുറത്തിറക്കിയിരിക്കുന്നത്. ✝️ കെയ്റോസിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ {{ www.kairos.global ‍-> http://kairos.global/}} ൽ നെയിം സ്ലിപ്പുകൾ ഓർഡർ ചെയ്തു വാങ്ങാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Image: /content_image/News/News-2021-05-03-14:45:16.jpg
Keywords: കെയ്
Content: 16149
Category: 1
Sub Category:
Heading: ഭാരതത്തിനായി വിവിധ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭമായി
Content: മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുമായി പൊരുതുന്ന ഭാരതത്തിനായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭമായി. ഇന്ന് (മേയ് രണ്ട്) ഇന്ത്യൻ സമയം രാവിലെ 6.30ന് ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ കാർമികത്വത്തിലാണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായത്. ദിവ്യകാരുണ്യ ആരാധനയിൽ സൂം ആപ്ലിക്കേഷനിലൂടെ തത്‌സമയം പങ്കെടുക്കാൻ ക്രമീകരണം ഒരുക്കിയതോടെ നിരവധി ആളുകളാണ് ആരാധനയില്‍ ഇപ്പോള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നുകൊണ്ട് വിവിധ മിനിസ്ട്രികൾ ഓരോ മണിക്കൂർ വീതം നേതൃത്വം നൽകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. മലയാളത്തിലുള്ള ആരാധനയ്ക്ക് ശാലോം, ജീസസ് യൂത്ത്, ക്രിസ്റ്റീൻ, എയ്ഞ്ചൽസ് ആർമി, മരിയൻ ഇന്റർസെഷൻ ടീം, മമ്മ മേരി അഖണ്ഡ ജപമാല ടീം, അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിനിസ്ട്രി, മിഷണറീസ് ഓഫ് അപ്പസ്‌തോലിക് ഗ്രേസ്, സ്വർഗദർശൻ, ഡിവിന മിസെറികോർഡിയ ഇന്റർസെഷൻ ടീം എന്നിവരാണ് നേതൃത്വം നല്‍കുക. രോഗികൾ, ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ എന്നിവർക്കായി ആരാധനയില്‍ പ്രത്യേകം പ്രാർത്ഥനകളുയരും. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ മിനിസ്ട്രികൾ ഇംഗ്ലീഷ് ശുശ്രൂഷകൾക്കും ഉത്തരേന്ത്യയിൽനിന്നുള്ള മിനിസ്ട്രികൾ ഹിന്ദി ശുശ്രൂഷകൾക്കും നേതൃത്വം നൽകും. മേയ് അഞ്ച് രാവിലെ 6.30നു അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് സമാപനമാകും. ഭാരതത്തിനായുള്ള അഖണ്ഡ ദിവ്യകാരുണ്യ ആരാധനയില്‍ നമ്മുക്കും പങ്കുചേരാം. ☛ {{ Zoom Link: ‍-> https://us02web.zoom.us/j/86938959371?pwd=V0NTZ0x5RnJELzE2K29xcUI5eU04UT09 }} ☛ Meeting ID: 869 3895 9371 ☛ Passcode: 2020
Image: /content_image/News/News-2021-05-03-15:50:01.jpg
Keywords: ദിവ്യകാരുണ്യ
Content: 16150
Category: 1
Sub Category:
Heading: 64 രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കുവേണ്ടി പേപ്പൽ ഫൗണ്ടേഷൻ 90 ലക്ഷം ഡോളർ പ്രഖ്യാപിച്ചു
Content: ഫിലാഡെല്‍ഫിയ: അറുപത്തിനാലു രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കു വേണ്ടി പേപ്പൽ ഫൗണ്ടേഷൻ 9.2 മില്യൺ ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ദേവാലയങ്ങൾ പുനർനിർമ്മിക്കുന്നതിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ആദ്യം നടത്തിയ ആഹ്വാനമാണ് ഗ്രാന്റ് പ്രഖ്യാപിച്ചുതിനു പിന്നിലെ കാരണമായി ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നത്. തുക ദേവാലയങ്ങളുടെയും, സ്കൂൾ കെട്ടിടങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നൽകും. പ്രധാനപ്പെട്ട വിഷയങ്ങൾ എന്താണെന്ന് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച് ഭവനനിർമ്മാണത്തിനും, വിദ്യാഭ്യാസത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും മുൻഗണനാക്രമം നിശ്ചയിക്കുമെന്നും ഫിലാഡെല്‍ഫിയ ആസ്ഥാനമായുള്ള പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായ കര്‍ദ്ദിനാള്‍ ഷോൺ ഒമാലി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദേവാലയങ്ങൾ, ചാപ്പലുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പുനർനിർമാണം, കത്തോലിക്ക ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം, അനാഥരും വൈകല്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിച്ച സന്യസ്തരുടെ താമസം, മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയവയാണ് ഫൗണ്ടേഷൻ ലക്ഷ്യം വച്ചിരിക്കുന്ന പദ്ധതികൾ. ക്രൈസ്തവ സമൂഹങ്ങൾ ഒന്നിച്ചു വരിക എന്നുള്ളതും, ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചിമേഷ്യയിലേയ്ക്കുളള സന്ദർശനവും, ദേവാലയങ്ങൾ പുനർ നിർമിക്കാനുള്ള ആഹ്വാനവും പ്രചോദനമായെന്ന് പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായ യൂസ്റ്റേഴ്സ് മിത്ത പറഞ്ഞു. യേശുക്രിസ്തുവിന്റെ ഹൃദയവും, വിശ്വാസികളുടെ ഹൃദയവും തമ്മിൽ ബന്ധം വളർത്തിയെടുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-03-17:47:34.jpg
Keywords: സഹായ, പാപ്പ
Content: 16151
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്കർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല: സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്
Content: സാൻ ഫ്രാൻസിസ്കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിരിക്കെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നാം തീയതി വിശുദ്ധ കുർബാന സ്വീകരിക്കാൻ ആവശ്യമായ യോഗ്യത എന്താണെന്ന് വിശദീകരിച്ചുകൊണ്ട് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ഇടയലേഖനം ഇറക്കിയത്. ബൈഡന് വിശുദ്ധകുർബാന നൽകുന്നതിനെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങൾ അടങ്ങിയ ലേഖനം അടുത്തിടെ അസോസിയേറ്റഡ് പ്രസും, വാഷിംഗ്ടൺ പോസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക രാഷ്ട്രീയ നേതാക്കൾക്ക് സഭാപ്രബോധനങ്ങൾ വ്യക്തമായി വിശദീകരിച്ച് നൽകുന്ന ഒരു ഭാഗം തന്നെ ഇടയലേഖനത്തിലുണ്ട്. ഭ്രൂണഹത്യ പോലുള്ള പാപങ്ങൾക്ക് കൂട്ടു നിൽക്കുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല എന്നത് ആദ്യകാലം മുതലേ സഭയിൽ മാറ്റമില്ലാത്ത പഠനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സഭയുടെ പഠനം വ്യക്തമാണ്: ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ സഹായിക്കുന്നവരോ, കൊല ചെയ്യുന്നവരോ, ഭ്രൂണഹത്യ നടത്താൻ അമ്മയെ പ്രേരിപ്പിക്കുന്നവരോ, അതിന് പണം നൽകുന്നവരോ, ഭ്രൂണഹത്യ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരോ, ഭ്രൂണഹത്യ നിയമവിധേയമാക്കാൻ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നവരോ ആയ ആളുകൾ വലിയ ഒരു തിന്മ ചെയ്യാൻ പിന്തുണ നൽകുന്നവരാണ്. "തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു"എന്ന 1 കോറിന്തോസ്‌ 11 : 27ൽ നിന്നുള്ള ബൈബിൾ വചനം ആർച്ച് ബിഷപ്പ് തന്റെ ഇടയലേഖനത്തിൽ ഉദ്ധരിച്ചു. സഭാ പ്രബോധനങ്ങൾ വിശ്വസിക്കാത്തവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന സഭാപിതാക്കന്മാരുടെ വാചകങ്ങളും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. കത്തോലിക്ക വിശ്വാസികളായി അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കൾ ഭ്രൂണഹത്യയെ പിന്തുണക്കുമ്പോൾ അത് മാനുഷികമായ ഒരു ദൗർബല്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും മറിച്ച് അത് പൊതുഇടത്തില്‍ തുടർച്ചയായി കത്തോലിക്കാ വിശ്വാസത്തെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും സാൽവത്തോർ കോർഡലിയോണി അഭിപ്രായപ്പെട്ടു. ജീവിക്കാൻ വേണ്ടിയുള്ള അവകാശമാണ് അടിസ്ഥാനപരമായ അവകാശമെന്നും, അതില്ലെങ്കിൽ മറ്റ് അവകാശങ്ങളെ പറ്റിയുള്ള ചർച്ചകൾ കൊണ്ട് കാര്യമൊന്നുമില്ലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന രാഷ്ട്രീയക്കാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം അവസാനിക്കുന്നത്. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ നേരത്തെ പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-03-19:20:47.jpg
Keywords: ഗര്‍ഭഛി, അബോര്‍
Content: 16152
Category: 22
Sub Category:
Heading: ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ
Content: യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രഭാഷണത്തിലെ ശക്തമായ ഒരു ഭാഗമാണ് മുന്തിരിച്ചെടിയേയും ശാഖകളെക്കുറിച്ചുമുള്ള പഠനം. " ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്ക്ക് ‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.(യോഹന്നാന്‍ 15 : 5) ഈശോ ആകുന്ന മുന്തരിവള്ളിയോടു ചേർന്നു നിന്നാലേ ശാഖകൾക്കു ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. ദൈവപുത്രന്റെ വളർത്തു പിതാവിന്റെ ജീവിതം മുന്തിരിച്ചെടിയിലെ ശാഖപോലെയായിരുന്നു. മുന്തിരിച്ചടിയും ശാഖയും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ആ ബന്ധത്തിന്റെ തീവ്രത അനുസരിച്ചേ നമ്മുടെ ജീവിതം ഫലം ചൂടുകയും മറ്റുള്ളവർക്കും സഹായമാവുകയും ചെയ്യും. ദൈവത്തെയും അവന്റെ പ്രമാണങ്ങളെയും മറന്നൊരു ജീവിതം യൗസേപ്പിനില്ലായിരുന്നു. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും - കഷ്ടതകളുടെയും ജീവിത സന്തോഷങ്ങളുടെയും നടുവിലും - അവൻ സ്ഥിരതയോടെ നിലകൊണ്ടു. ചെടിയിൽ നിൽക്കുന്ന ശാഖകൾക്കേ ജീവൻ ലഭിക്കു, അവ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളു . ദൈവത്തിൽ നിലനിൽക്കുക എന്നാൽ സജീവമായും പരസ്പരം ബന്ധപ്പെട്ടും അവനിൽ വസിക്കുകയാണ്. മുന്തിരിച്ചെടിയിലില്ലാത്ത ശാഖകൾക്കു ഒന്നും ചെയ്യാൻ കഴിയില്ല അവ വളരാനും ഫലം ചൂടാനും ജീവരസം ആവശ്യമാണ്. അത് മുന്തിരിച്ചെടിയിൽ നിന്നേ ലഭിക്കുകയുള്ളു. യൗസേപ്പിതാവിനെപ്പോലെ മുന്തിരിച്ചെടിയിലെ ശാഖയായി നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-03-22:11:31.jpg
Keywords: ജോസഫ്, യൗസേ
Content: 16153
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദ പ്രഖ്യാപന തീയതിയില്‍ തീരുമാനമായില്ല
Content: വത്തിക്കാന്‍ സിറ്റി: ഭാരതസഭയിലെ പ്രഥമ അല്‍മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കര്‍ദ്ദിനാളുമാരുടെ കണ്‍സിസ്റ്ററി വത്തിക്കാനില്‍ നടന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിലെ ഹാളിൽ നടന്ന കൺസിസ്റ്ററിയില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ വിശുദ്ധ പ്രഖ്യാപന തീയതി അന്തിമ തീരുമാനം എടുക്കുന്നത് ഒഴിവാക്കുകയായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കകം പ്രഖ്യാപനം നടക്കുമെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേവസഹായം പിള്ള കൂടാതെ ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഭാരതസഭയിലെ പ്രഥമ അല്‍മായ രക്തസാക്ഷിയാണ്. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന പിന്നീട് നി‍ർമിച്ച പള്ളിയില്‍ ധാരാളം വിശ്വാസികൾ ഇന്നും എത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-03-21:45:47.jpg
Keywords: ദേവസഹായ
Content: 16154
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8ന്: ഫാ. നടുവത്താനിയിലിനൊപ്പം ദൈവ കരുണയുടെ നേർസാക്ഷ്യവുമായി വീൽചെയറിലെ സുവിശേഷകൻ ഫാ.ജെയിംസ് മഞ്ഞാക്കൽ വചനവേദിയിൽ
Content: വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 8 ന് ഓൺലൈനിൽ നടക്കും. ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ ,ഫാ . പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് 2021 മെയ് 8ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# > ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-05-04-10:01:39.jpg
Keywords: സെഹിയോ
Content: 16155
Category: 18
Sub Category:
Heading: 'ആര്‍. ബാലകൃഷ്ണപിള്ള ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തിയ നേതാവ്'
Content: ചങ്ങനാശേരി: കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയും നിയമസഭാ സാമാജികനും ഭരണകര്‍ത്താവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനവുമായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായിരുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ അതികായനായ ഒരു രാഷ്ട്രീയ നേതാവിനോടാണു കേരളസമൂഹം യാത്രാമൊഴി പറയുന്നതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും അനുശോചനം രേഖപ്പെടുത്തി. തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം മതസൗഹാര്‍ദം നിലനിര്‍ത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തുകയും ചെയ്തിരുന്നുവെന്ന്‍ മാര്‍ ജോസഫ് പെരുന്തോട്ടം സ്മരിച്ചു. ചങ്ങനാശേരി അതിരൂപത ഒരുകാലത്ത് നേരിടേണ്ടിവന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാന്‍ സന്നദ്ധത പുലര്‍ത്തിയിരുന്നുവെന്നും മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2021-05-04-10:53:04.jpg
Keywords: ആലഞ്ചേരി