category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിനായി വിവിധ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭമായി
Contentമുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുമായി പൊരുതുന്ന ഭാരതത്തിനായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭമായി. ഇന്ന് (മേയ് രണ്ട്) ഇന്ത്യൻ സമയം രാവിലെ 6.30ന് ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ കാർമികത്വത്തിലാണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായത്. ദിവ്യകാരുണ്യ ആരാധനയിൽ സൂം ആപ്ലിക്കേഷനിലൂടെ തത്‌സമയം പങ്കെടുക്കാൻ ക്രമീകരണം ഒരുക്കിയതോടെ നിരവധി ആളുകളാണ് ആരാധനയില്‍ ഇപ്പോള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നുകൊണ്ട് വിവിധ മിനിസ്ട്രികൾ ഓരോ മണിക്കൂർ വീതം നേതൃത്വം നൽകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. മലയാളത്തിലുള്ള ആരാധനയ്ക്ക് ശാലോം, ജീസസ് യൂത്ത്, ക്രിസ്റ്റീൻ, എയ്ഞ്ചൽസ് ആർമി, മരിയൻ ഇന്റർസെഷൻ ടീം, മമ്മ മേരി അഖണ്ഡ ജപമാല ടീം, അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിനിസ്ട്രി, മിഷണറീസ് ഓഫ് അപ്പസ്‌തോലിക് ഗ്രേസ്, സ്വർഗദർശൻ, ഡിവിന മിസെറികോർഡിയ ഇന്റർസെഷൻ ടീം എന്നിവരാണ് നേതൃത്വം നല്‍കുക. രോഗികൾ, ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ എന്നിവർക്കായി ആരാധനയില്‍ പ്രത്യേകം പ്രാർത്ഥനകളുയരും. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ മിനിസ്ട്രികൾ ഇംഗ്ലീഷ് ശുശ്രൂഷകൾക്കും ഉത്തരേന്ത്യയിൽനിന്നുള്ള മിനിസ്ട്രികൾ ഹിന്ദി ശുശ്രൂഷകൾക്കും നേതൃത്വം നൽകും. മേയ് അഞ്ച് രാവിലെ 6.30നു അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് സമാപനമാകും. ഭാരതത്തിനായുള്ള അഖണ്ഡ ദിവ്യകാരുണ്യ ആരാധനയില്‍ നമ്മുക്കും പങ്കുചേരാം. ☛ {{ Zoom Link: ‍-> https://us02web.zoom.us/j/86938959371?pwd=V0NTZ0x5RnJELzE2K29xcUI5eU04UT09 }} ☛ Meeting ID: 869 3895 9371 ☛ Passcode: 2020
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-03 15:35:00
Keywordsദിവ്യകാരുണ്യ
Created Date2021-05-03 15:50:01