Contents

Displaying 15741-15750 of 25125 results.
Content: 16106
Category: 18
Sub Category:
Heading: ക്രൈസ്തവ വിരോധികളായ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപലപനീയം: ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
Content: ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ നടക്കുന്നതിനിടയിലും ക്രൈസ്തവവിരോധികളായ ഏതാനും ഉദോഗസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം തികച്ചും അപലപനീയമാണെന്ന്‍ ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വ്യക്തമാക്കി. സർക്കാർ നൽകുന്ന ഏതൊരു പ്രതിരോധ മുന്നറിയിപ്പിനെയും അതീവ ശ്രദ്ധയോടെ പാലിച്ചു കൊണ്ടാണ് ഓരോ രൂപതയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം സഹകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെൻറ് സേവ്യേഴ്സ് പള്ളിയിൽ വിവാഹകർമ്മത്തോടനുബന്ധിച്ച് വി.കുർബാന നടക്കുന്നതിനിടയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പള്ളിക്കുള്ളിൽ കടന്നു കയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 ൽ താഴെ മാത്രം ആളുകൾ ഉൾക്കൊള്ളുന്ന ആരാധനാ സമൂഹത്തിന്റെ വി.കുർബാനയർപ്പണം തടസപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉൾപ്പെടുത്തി വി.കുർബാന (പ്രൈവറ്റ് മാസ്) അർപ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും ഇനി വി.കുർബാന അർപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തതും അത്യന്തം വേദനാജനകമാണ്. ക്രൈസ്തവരുൾപ്പെടെ ഏതു മതത്തിൽപെട്ടവരുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ മേൽ ഉദ്യോഗസ്ഥർ കടന്നു കയറുന്നത് ശരിയായ നടപടിയല്ല. സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥർ സ്വന്തമായി നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതവുമല്ല. മറ്റേതൊരു സമൂഹത്തോടും സ്വീകരിക്കാൻ മടിക്കുന്ന നടപടികൾ ഇവർ ക്രൈസ്തവ സമൂഹത്തിന്റെ നേരെ മാത്രം പ്രയോഗിക്കുന്നത് ഉത്കണ്ഠാജനകവും ഖേദകരവുമാണ്. ഇത്തരം മതവിദ്വേഷ പ്രവർത്തങ്ങക്കെതിരെ വേണ്ട നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം വേണ്ടവിധത്തിൽ നിയന്ത്രിക്കണമെന്നും ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2021-04-28-13:02:20.jpg
Keywords: ഇരിങ്ങാ
Content: 16107
Category: 1
Sub Category:
Heading: മെയ് മാസത്തിലെ ജപമാല മാരത്തോണിന് വത്തിക്കാന്‍ തെരഞ്ഞെടുത്ത 31 തീർത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിലെ ജപമാല മാരത്തോണിന് വത്തിക്കാന്‍ തെരഞ്ഞെടുത്ത തീർത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും. മെയ് മാസത്തിലെ 31 ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 31 തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നുള്ള ജപമാല പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാൻ മീഡിയ ഒരുക്കുന്നുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഈ ലിസ്റ്റിലാണ് ഭാരതത്തിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ ദേവാലയവും പരിശുദ്ധ സിംഹാസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിയോഗങ്ങളുമായാണ് ജപമാലയത്നം ക്രമീകരിക്കുന്നത്. ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരം നവ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ് പ്രാര്‍ത്ഥനായത്നം സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പാപ്പ തന്നെ ആയിരിക്കും മെയ് ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക. ഏഷ്യയിൽ നിന്ന് ഭാരതം കൂടാതെ സൗത്ത് കൊറിയ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ ദൈവമാതാവിന്റെ തീർത്ഥാടന കേന്ദ്രങ്ങളും ജപമാല മാരത്തോണിന് വേദിയാകും. ഇതിനിടെ ജപമാലയത്നത്തിന് വിശേഷാല്‍ തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു ഫ്രാൻസിസ് പാപ്പ ജപമാല വെഞ്ചിരിച്ച് കൊടുത്തയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-28-14:55:57.jpg
Keywords: ജപമാല
Content: 16108
Category: 1
Sub Category:
Heading: ആംബുലൻസും മെഡിക്കൽ ഉപകരണങ്ങളും: അര്‍മേനിയന്‍ ജനതയ്ക്കു പിന്തുണയുമായി പാപ്പ
Content: അഷോത്സക്: കോവിഡ് -19 രോഗികളെ സഹായിക്കുന്നതിനായി നൂതന മൊബൈൽ മെഡിക്കൽ ഉപകരണങ്ങളും വിവിധ സംവിധാനങ്ങളുള്ള പുതിയ ആംബുലൻസും അര്‍മേനിയയ്ക്കു സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ഒന്നര ദശലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ട അർമേനിയൻ വംശഹത്യയുടെ അനുസ്മരണ ദിനത്തിന്റെ പിറ്റേന്നാണ് മാർപാപ്പയുടെ സഹായം രാജ്യത്തിന് ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. വടക്കൻ അർമേനിയൻ പട്ടണമായ അഷോത്സ്കിലെ “റിഡംപ്റ്റോറിസ് മേറ്റർ” ഹോസ്പിറ്റലിനായി ഫ്രാൻസിസ് മാർപാപ്പ നൽകിയ ആംബുലൻസ് അർമേനിയയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് ജോസ് ബെറ്റെൻകോർട്ട് ആശീർവദിച്ചു. കിഴക്കൻ യൂറോപ്പിലെ അർമേനിയൻ കത്തോലിക്കർക്കായുള്ള ഓർഡിനറിയേറ്റിൽ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മരിയോ കുക്കറല്ലോയൊടൊപ്പം നടത്തിയ ചടങ്ങിൽവെച്ചാണ് ആർച്ച് ബിഷപ്പ് ബെറ്റെൻകോർട്ട് ആംബുലൻസ് ആശീർവദിച്ച് കൈമാറിയത്. ആശുപത്രിയിലെ കോവിഡ് -19 രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി രാജ്യത്തെ കത്തോലിക്കാ ആരോഗ്യ ഡയറക്ടറേറ്റ് കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഇതിനോടകം വാങ്ങിയിട്ടുണ്ട്. സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമായ ഗുഡ് സമരിറ്റൻ ഫൗണ്ടേഷനോടൊപ്പം അർമേനിയയിലെ അപ്പോസ്തോലിക ന്യൂണ്‍ഷോയുടെ ഓഫീസും ചേർന്നാണ് മാർപാപ്പയുടെ കാരുണ്യ സ്പർശം അർമേനിയൻ ജനതയ്ക്ക് കൈമാറിയിരിക്കുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് അര്‍മേനിയായില്‍ അധിവസിക്കുന്നത്. 2,14,000 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും 1,96,000 രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 40,58 മരണമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-28-16:42:07.jpg
Keywords: കോവി, അര്‍മേനി
Content: 16109
Category: 24
Sub Category:
Heading: അരുതാത്ത കാലത്ത് അറബിക്കടലില്‍ നിന്നു ഒരു അത്ഭുതം
Content: ഫോണിൻറെ അങ്ങേതലക്കൽ ആഴ്ചകള്‍ക്കു ശേഷം ഭര്‍ത്താവ് ജോസഫ് ഫ്രാങ്ക്ളിൻറെ ശബ്ദം കേട്ടപ്പോൾ ജാൻ മേരിക്ക് ദൈവത്തിന്‍റെ മറുപടിയെന്ന് തോന്നിക്കാണണം. കാരണം കഴിഞ്ഞദിവസമാണ് ഈ ഇടവകയില്‍ തന്നെ നടന്ന തിരുപ്പട്ട ചടങ്ങിനവസാനം കൃപനിറഞ്ഞ ഈയവസരത്തിലെ ഒരേയൊരു പ്രാര്‍ത്ഥനാ നിയോഗമായി വികാരിയച്ചന്‍ ബോട്ടപകടത്തില്‍പെട്ട 11 പേരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനകള്‍ക്കുള്ള മറുപടിയെന്നോണം ഇന്നു രാവിലെയാണ് കപ്പലിടിച്ച് വീല്‍ ഹൗസ് തകര്‍ന്നിട്ടും, മൂന്ന് പേര്‍ കടലില്‍ വീണിട്ടും വാര്‍ത്താവിനിമയോപാധികളെല്ലാം നഷ്ടപ്പെട്ടിട്ടും ബോട്ട് ലക്ഷ ദ്വീപിനു സമീപമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും രണ്ട് ദിവസത്തിനകം തിരികെവരുമെന്നമുള്ള വിളിയെത്തിയത് . നാടു മുഴുവന്‍ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഏറെ പ്രത്യാശയും, ഊര്‍ജ്ജവും നല്‍കുന്നതായി ഈ നല്ല വാര്‍ത്ത. ജോസഫ് ഫ്രാങ്ക്ലിന്‍റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബോട്ട് തേങ്ങാപട്ടണം ഹാർബറിൽ നിന്നും പണിക്ക് പോയിട്ട് ഇപ്പോള്‍ 20 ദിവസം കഴിഞ്ഞിരിക്കുന്നു. മെഴ്സിഡസ് ബോർഡിൻറെ വീല്‍ഹൗസിന്‍റെ ഭാഗങ്ങള്‍ തകർന്ന നിലയിൽ കണ്ടെത്തിയിട്ട് പോലും അന്നേക്ക് അഞ്ചുദിവസമായിരുന്നു. അന്നു തൊട്ടു തലേ ദിവസം നടന്ന നവവൈദികൻ ചടങ്ങിൽ വരെ ഈ 11 പേരും മടങ്ങി വരുവാനായിട്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു ഫാ. റിച്ചാര്‍‍ഡിന്‍റെ മനസ്സ് നിറയെ. ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം വരെ ഇവർ ഫോണിൽ മറ്റു ബോട്ടുകളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇരുപത്തിനാലാം തീയതി ബോർഡിൻറെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അപകടവിവരം അറിയുന്നത്. രാത്രി മറ്റൊരു കപ്പലിടിച്ചതാകാം അപകടകാരണം എന്നായിരുന്നു അനുമാനം. ഇരുപത്തിനാലാം തീയതി അപകട വിവരം അറിഞ്ഞതുമുതൽ നില വിടാതെയുള്ള ഫോൺ വിളികളുടെയും ചർച്ചകളുടെയും നടുവിലായിരുന്നു ഫാ.റിച്ചാർഡ്. അച്ചന്‍റെ വാക്കുകളില്‍ അന്നുതന്നെ തമിഴ്നാട് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് എ. ഡി. യെയും ഫിഷറീസ് മന്ത്രിയും ബന്ധപ്പെടുകയും തിരുവനന്തപുരം അതിരൂപത, ശശി തരൂർ എം പി വഴി കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും, നേതാക്കന്മാരും രംഗത്തിറങ്ങി. ഇരുപത്തിയഞ്ചാം തീയതി കോസ്റ്റ് ഗാര്‍ഡ് വിമാനവും, ഒരു കണ്ടെയ്നർ ഷിപ്പും, വള്ളവിളയില്‍ നിന്നുള്ള 9 ബോട്ടുകളും ബോംബെക്ക് 600 നോട്ടിക്കല്‍ മൈലിനു സമീപം തിരച്ചിലിനിറങ്ങിയെങ്കിലും കൂടുതല്‍ കണ്ടെത്തലൊന്നുമുണ്ടായില്ല. പതിയെ പതിയെ പ്ര‍തീക്ഷകള്‍ നഷ്ടപ്പെട്ടപ്പോഴും, ഈ പതിനൊന്നു ഭവനങ്ങളിലും ആരുമറിയാതെ ഓടിയെത്തി പ്രാര്‍ത്ഥനയോടെ കാത്തിരിക്കാന്‍ തന്നെയാണ് സൂസപാക്യം പിതാവും ക്രിസ്തുദാസ് പിതാവും വ്യക്തിപരമായി കുടുംബങ്ങളോട് ആവശ്യപ്പെട്ടതും. നാട്ടുകാരുടെയും, വിശ്വാസികളുടെയും, പിതാക്കന്മാരുടെയു ഒപ്പം നവവൈദികന്‍ ഫാ. സ്റ്റെലിന്‍റെയും പ്രാര്‍ത്ഥനകളിലേക്കാണ് ഒരിക്കലുമവസാനിക്കാത്ത ദൈവകൃപയുടെയും ദൈവിക ഇടപെടലിന്‍റെയും അടയാളമായി മാറുന്നു ആ ഫോൺകോള്‍. #{green->none->b->ഫാ . ദീപക്ക് ആന്റോ (തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയാക്കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി) ‍}#
Image: /content_image/SocialMedia/SocialMedia-2021-04-28-18:23:46.jpg
Keywords: കടല
Content: 16110
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിന് എതിരെ ശാന്തമായി പോരാടി: വൈദികന്‍ അടക്കമുള്ള ‘റെഡ് റോസ് റെസ്‌ക്യു’ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Content: ന്യൂയോർക്ക്: ഗർഭഛിദ്രം നടത്താനെത്തുന്നവർക്ക് റോസാ പുഷ്പം നൽകിയും ഗർഭഛിദ്രത്തിന് പിന്നിലെ അധാര്‍മ്മികത ആധികാരികമായി ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന ‘റെഡ് റോസ് റെസ്‌ക്യു’വിന്റെ പ്രവര്‍ത്തകരെ ന്യൂയോർക്കില്‍ അറസ്റ്റ് ചെയ്ത നടപടി വിവാദത്തില്‍. വൈദികൻ ഉൾപ്പെടെ മൂന്ന് ‘റെഡ് റോസ് റെസ്‌ക്യു’ പ്രോ ലൈഫ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു പ്രകോപനം കൂടാതെ ന്യൂയോർക്കിലെ ‘ഓൾ വുമൺസ് കെയർ’ എന്ന ഗർഭഛിദ്ര ക്ലിനിക്കിനു മുന്നില്‍ സമാധാനപരമായി ക്യാംപെയിന്‍ നടത്തിയിരിന്ന ഫാ. ഫിഡെലിസ് മോസിൻസ്‌കി, ലോറാ ജീസ്, ജോൺ ഹിൻഷ്വോ, മാത്യു കോനോല്ലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തുക്കൊണ്ടു പോകുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രോലൈഫ് പ്രവർത്തകര്‍ രണ്ട് മണിക്കൂറോളം തങ്ങളുടെ അലസിപ്പിക്കൽ കേന്ദ്രത്തിന്റെ ബിസിനസിനെ തടസ്സപ്പെടുത്തിയെന്നാണ് ‘ഓൾ വുമൺസ് കെയർ’ന്റെ ആരോപണം. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉരുതിരിഞ്ഞ ‘റെഡ് റോസ് റെസ്ക്യൂ’ ക്യാംപെയിനിലൂടെ നിരവധി സ്ത്രീകള്‍ മാനസാന്തരപ്പെട്ട് അബോര്‍ഷന്‍ ഉപേക്ഷിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-28-19:40:56.jpg
Keywords: ഗര്‍ഭഛി, അബോര്‍
Content: 16111
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ സെറോജ ചുഴലിക്കാറ്റിനിരയായവര്‍ക്ക് ക്രൈസ്തവ സന്നദ്ധ സംഘടന പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കും
Content: നുസാ തെന്‍ഗാര: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഈ മാസമുണ്ടായ സെറോജ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സഹായഹസ്തം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കിഴക്കന്‍ നുസാ തെന്‍ഗാര പ്രവിശ്യയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റിനിരയായവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കാരിത്താസ് ഇന്തോനേഷ്യ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. പ്രവിശ്യയില്‍ കാരിത്താസ് നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. സെറോജ ചുഴലിക്കാറ്റ് മൂലം നുസാ തെന്‍ഗാര പ്രവിശ്യയില്‍ 181 പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് ഭവനങ്ങള്‍ക്കാണ് കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. 47 പേരെ ഇനിയും കണ്ടെത്തുവാനുണ്ടെന്നാണ് ഔദ്യോഗിക വിവരം. മെയ് അഞ്ചോടു കൂടെ ഔദ്യോഗിക രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ അഭ്യുദയകാംക്ഷികളും, ലാരാന്റുക രൂപതാ കാരിത്താസുമായി സഹകരിച്ച് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടരുമെന്ന് ‘കരിന’യുടെ ഡയറക്ടര്‍ ഫാദര്‍ ഫ്രഡ്ഢി റാന്റെ ടാരുക് യു.സി.എ ന്യൂസിനോട് പറഞ്ഞു. കരിനയുടേയും, ലാരാന്റുക രൂപതാ കാരിത്താസിന്റേയും നേതൃത്വത്തില്‍ ഭക്ഷ്യ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് തുടരുന്നതിനു പുറമേ, ജനങ്ങള്‍ക്ക് മാനസികമായ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഫാ. ഫ്രഡ്ഢി പറഞ്ഞു. തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുമായി പത്തുലക്ഷം റുപ്പയ്യ ( 70 യു‌എസ് ഡോളര്‍) ആണ് ഓരോ കുടുംബത്തിനും കാരിത്താസ് നല്‍കി വരുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ള അഡോണാര, ലെംബാട എന്നീ ദ്വീപുകളില്‍ കൂടുതല്‍ ഭവനങ്ങളും നിര്‍മ്മിച്ചു നല്‍കും. ഇതിനിടയില്‍ ‘സാന്ത്’എഗിഡിയോ കമ്മ്യൂണിറ്റി’ എന്ന മറ്റൊരു കത്തോലിക്ക സന്നദ്ധ സംഘടനയും ചുഴലിക്കാറ്റിനിരയായ മാലാകാ ജില്ലയില്‍ സഹായമെത്തിച്ചു വരുന്നുണ്ട്. ഭക്ഷണ സാധനങ്ങളും, മറ്റ് അവശ്യ സാധനങ്ങളുമാണ് തങ്ങള്‍ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതെന്ന് സംഘടനയുടെ കോഓര്‍ഡിനേറ്റര്‍ എവെലിന്‍ വിനാര്‍കോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമാണ് ഇന്തോനേഷ്യ.
Image: /content_image/News/News-2021-04-28-21:19:36.jpg
Keywords: സന്നദ്ധ, കാരിത്താ
Content: 16112
Category: 22
Sub Category:
Heading: യൗസേപ്പിതാവേ, എന്നെ നിന്റെ മകനായി / മകളായി ദത്തെടുക്കണമേ
Content: സിയന്നായിലെ വിശുദ്ധ ബെർണാർഡിനോ പതിനഞ്ചാം നൂറ്റാണ്ടിൽ മരണമടഞ്ഞ ഒരു ഇറ്റാലിയൻ ഫ്രാൻസിസ്കൻ മിഷനറി വൈദീകനാണ്. മധ്യകാലഘട്ടത്തിലെ പ്രസിദ്ധമായ സ്കോളാസ്റ്റിക് തത്വചിന്തയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രാവണ്യം നേടിയ വ്യക്തി കൂടിയായിരുന്നു ബെർണാർഡിനോ. യൗസേപ്പിതാവിന്റെ തികഞ്ഞ ഭക്തനായിരുന്ന വിശുദ്ധൻ യൗസേപ്പിതാവിനോടു സമർപ്പണം നടത്താൻ ഒരു പ്രാർത്ഥന രചിക്കുകയുണ്ടായി. ആ പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം എന്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എന്നെ നിന്റെ മകനായി / മകളായി ദത്തെടുക്കണമേ. എന്റെ രക്ഷയുടെ ചുമതല ഏറ്റെടുക്കുകയും, രാവും പകലും എന്നെ സൂക്ഷിക്കുകയും പാപ സാഹചര്യങ്ങളിൽ നിന്നു സംരക്ഷിക്കുകയും ശരീരത്തിന്റെ വിശുദ്ധി എനിക്കായി നേടിത്തരുകയും ചെയ്യണമേ. ഈശോയോടുള്ള നിന്റെ മദ്ധ്യസ്ഥം വഴി ത്യാഗത്തിന്റെയും എളിമയുടെയും സ്വയം ത്യജിക്കലിന്റെയും ചൈതന്യം എനിക്കു നൽകണമേ. വിശുദ്ധ കുർബാനയിൽ വസിക്കുന്ന ഈശോയോടുള്ള സ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ. എന്റെ അമ്മയായ മറിയത്തോടു മാധുര്യവും ആർദ്രവുമുള്ള സ്നേഹം എനിക്കു നൽകണമേ. വിശുദ്ധ യൗസേപ്പിതാവേ, എന്നോടൊപ്പം ജീവിക്കുകയും, മരണസമയത്തു കാരുണ്യവാനായ എന്റെ രക്ഷകൻ ഈശോയിൽ നിന്ന് എനിക്ക് അനുകൂലമായ ന്യായവിധി നേടിത്തരുകയും ചെയ്യണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2021-04-28-21:41:40.jpg
Keywords: ജോസഫ്, യൗസേ
Content: 16113
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയന്‍ കര്‍ദ്ദിനാള്‍ നിക്കൊളാസ് ദിവംഗതനായി
Content: സീയൂള്‍: ദക്ഷിണ കൊറിയയിലെ സീയൂള്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക് അന്തരിച്ചു. 89 വയസ്സായിരിന്നു. പ്രായാധിക്യംകൊണ്ടുള്ള വിവിധ അസുഖങ്ങള്‍ മൂലം ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. കൊറിയൻ സഭയിലെ ഉന്നത വ്യക്തിയും കൊറിയൻ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സിബിസികെ) മുൻ പ്രസിഡന്റുമായ കര്‍ദ്ദിനാൾ ചിയോംഗ് ഏപ്രിൽ 27നായിരിന്നു അന്തരിച്ചത്. പ്രോലൈഫ് മൂല്യങ്ങളെ ശക്തമായി മുറുകെ പിടിച്ച അദ്ദേഹം, ഗര്‍ഭഛിദ്രത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരിന്നു. വിവിധ രോഗങ്ങളെ തുടര്‍ന്നു ഫെബ്രുവരിയിൽ കര്‍ദ്ദിനാള്‍ ചിയോംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് ആദ്യവാരം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മാർച്ച് 18ന് അദ്ദേഹം ബന്ധുക്കളോടൊപ്പം 60-ാം പൌരോഹിത്യ വാർഷികം ആഘോഷിച്ചിരിന്നു. മരണശേഷം അവയവങ്ങള്‍ ദാനംചെയ്യുമെന്ന് അധികൃതരെ അറിയിച്ച ശേഷമായിരിന്നു അദ്ദേഹം വിടവാങ്ങിയത്. 2006 മാര്‍ച്ചില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണു കര്‍ദിനാള്‍ പദവി നല്കിയത്. കര്‍ദ്ദിനാള്‍ ചിയോംഗിന്റെ മരണത്തോടെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ 223 ആയി. ഇതില്‍ 126 പേര്‍ക്കാണു വോട്ടവകാശമുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-29-10:27:58.jpg
Keywords: കൊറിയ
Content: 16114
Category: 18
Sub Category:
Heading: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Content: തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹ വികാരിയെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം.തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായായിരുന്നു ഫാ.ലിബിന്‍ പുത്തന്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. പള്ളിയുടെ വാതില്‍ക്കല്‍ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുര്‍ബാനയ്ക്കുശേഷം വൈദികന്‍ സ്‌റ്റേഷനിലെത്തി തന്നെ കാണണമെന്നു നിര്‍ദേശിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ ഫാ.ലിബിനോടു നിരോധനാജ്ഞ നിലനില്‍ക്കേ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹൗസ് ഓഫീസറുടെ ആരോപണം. വിശുദ്ധ കുര്‍ബാന സ്വകാര്യമായാണ് നടത്തിയതെന്നും പൊതുജനങ്ങള്‍ പങ്കെടുത്തില്ലെന്നും പറഞ്ഞിട്ടും ഓഫീസര്‍ ചെവിക്കൊണ്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹ വികാരിയെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം.തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായായിരുന്നു ഫാ.ലിബിന്‍ പുത്തന്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. പള്ളിയുടെ വാതില്‍ക്കല്‍ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുര്‍ബാനയ്ക്കുശേഷം വൈദികന്‍ സ്‌റ്റേഷനിലെത്തി തന്നെ കാണണമെന്നു നിര്‍ദേശിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ ഫാ.ലിബിനോടു നിരോധനാജ്ഞ നിലനില്‍ക്കേ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹൗസ് ഓഫീസറുടെ ആരോപണം. വിശുദ്ധ കുര്‍ബാന സ്വകാര്യമായാണ് നടത്തിയതെന്നും പൊതുജനങ്ങള്‍ പങ്കെടുത്തില്ലെന്നും പറഞ്ഞിട്ടും ഓഫീസര്‍ ചെവിക്കൊണ്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-29-11:23:15.jpg
Keywords: ന്യൂനപക്ഷ
Content: 16115
Category: 11
Sub Category:
Heading: പ്രണയ കെണികൾക്ക് എതിരെ ശക്തമായ താക്കീതുമായി 'ഹറാമി'
Content: കല്‍പ്പറ്റ: 'ലവ് ജിഹാദ് ' വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വിവിധ ക്രൈസ്തവ സംഘടനകളുടെയും വൈദികരുടെയും യുവജനങ്ങളുടെയും കൂട്ടായ്മയില്‍ ട്രൂത്ത് വിഷന്‍ മീഡിയ ഒരുക്കിയ 'ഹറാമി' എന്ന ചിത്രമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ചുരുങ്ങിയ സബ്സ്ക്രൈബെഴ്സുമായി ആരംഭിച്ച യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ പതിനേഴായിരത്തില്‍ അധികം ആളുകളാണ് 'ഹറാമി' കണ്ടിരിക്കുന്നത്. ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാനുള്ള ശ്രമത്തില്‍ നിന്നു പെണ്‍കുട്ടി രക്ഷപ്പെടുന്നതാണ് 'ഹറാമി'യുടെ ഇതിവൃത്തം. കുടുംബങ്ങളെ കാർന്നുതിന്നുന്ന കാൻസർ പോലെ മാരകമായ പ്രണയ കെണികൾക്ക് എതിരെയുള്ള ശക്തമായ താക്കീതായാണ് പലരും ഈ ഹൃസ്വചിത്രത്തെ വിശേഷിപ്പിക്കുന്നത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ ജെയിംസ് ആന്റണി നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാവും നിര്‍വ്വഹിച്ചിരിക്കുന്നത് ഷിജിൻ കെ. ഡിയാണ്. എബി ജോയാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. സോബിൻ കടാലിയേൽ സഹ സംവിധായകനായും ജോറിൻസ് ചെംഗലികവിൽ പ്രൊഡക്ഷൻ കൺട്രോളറായും ജ്യോതിഷ് പി.ടി കലാസംവിധായകനായും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാടാണ് ചിത്രീകരണത്തിന് വേദിയായത്.
Image: /content_image/News/News-2021-04-29-12:24:01.jpg
Keywords: ഹൃസ്വ