Contents

Displaying 15721-15730 of 25125 results.
Content: 16086
Category: 22
Sub Category:
Heading: ജോസഫ്: സ്വത്വബോധം നിറഞ്ഞ വ്യക്തി
Content: ദൈവീക പദ്ധതികളാടൊപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ യൗസേപ്പിതാവ് സ്വതബോധത്തിന്റെ പര്യായമായിരുന്നു. ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണന്നും താൻ ആരാണന്നും സംശയമില്ലാതെ യൗസേപ്പ് തിരിച്ചറിഞ്ഞിരുന്നു. ഭർത്താവും പിതാവും എന്ന നിലയിലുള്ള തന്റെ കടമ ഗൗരവ്വപൂർവ്വം മനസ്സിലാക്കിയ യൗസേപ്പിതാവ് ഈശോയെ സാധാരണ യഹൂദ പാരമ്പര്യത്തിൽ വളർന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല ചെയ്തത് ഈശോയോടും മറിയത്തോടും ഒപ്പം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സന്നിഹിതനുമായിരുന്നു. ജോസഫ് ഒരിക്കലും തൻ്റെ സമൂഹിക പശ്ചാത്തലത്തെ സ്വയം നിഷേധിച്ചില്ല. ഒരു തച്ചനെന്ന നിലയിൽ സ്വയം അഭിമാനം കൊണ്ടിരിരുന്നു. ലാളിത്യവും എളിമയും കൈമുതലാക്കിയ ഒരു വ്യക്തി. കുടുംബത്തിനു വേണ്ടി സമർപ്പണം നടത്തുകയും ദൈവത്തോടു തുറവിയുള്ള അനുസരണം പ്രകടിപ്പിക്കുകയും ചെയ്ത ഒരു നല്ല പിതാവ് എന്നീ നിലകളിലെല്ലാം അവൻ ആത്മ സംതൃപ്തനായിരുന്നു. ഒരു ആശാരി എന്ന നിലയിൽ തനിക്കുണ്ടായിരുന്ന താലന്തുകളും കഴിവുകളും കുടുംബത്തിൻ്റെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കാൻ അവൻ മടി കാണിച്ചില്ല. മകൻ ദൈവപുത്രനാണന്നു അറിയാമായിരിന്നിട്ടും യൗസേപ്പിന്റെ സാധാരണ ജീവിതത്തിനൊരു മാറ്റവും സംഭവിച്ചില്ല. താൻ ആരാണന്നും ആരല്ലന്നും അവനു നല്ല സ്വത്വ ബോധമുണ്ടായിരുന്നു. അതു ആരെയും ബോധ്യപ്പെടുത്താൻ അവൻ തുനിഞ്ഞില്ല. നിശബ്ദനായ നീതിമാൻ അതെല്ലാം ഉള്ളിലൊതിക്കിയിരുന്നു. വിശുദ്ധിയിലുള്ള പാത മറ്റുള്ളവരുടെ കാൽച്ചുവടുകളെ അന്ധമായി പിൻതുടരുക അല്ല, മറിച്ച് സ്വയം തിരിച്ചറിഞ്ഞു വിശ്വസ്തയോടെ ദൈവഹിതത്തിനു നമുക്കു സാധിക്കുന്ന രീതിയിൽ ആമ്മേൻ എന്നു പറയുകയാണ് എന്നു യൗസേപ്പിന്റെ ജീവിതം പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-04-25-21:07:15.jpg
Keywords: ജോസഫ്, യൗസേ
Content: 16087
Category: 18
Sub Category:
Heading: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ ആരാധന തടസ്സപ്പെടുത്തരുത്: ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി: കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ പേരിൽ ക്രിസ്ത്യൻ പള്ളികളിൽ ആരാധന ആലങ്കോലപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയർന്നുവെന്നും ഇത്തരം പ്രവർത്തികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളിൽ പരിശുദ്ധ കുർബാനയും മറ്റു തിരുക്കർമ്മങ്ങളും പരികർമ്മം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി ചില പള്ളികളിൽ തിരുക്കർമ്മങ്ങൾ നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ കടന്നു കയറുകയും പള്ളിയുടെയും തിരുക്കർമ്മങ്ങളുടെയും ചൈതന്യത്തിന് ചേരാത്ത വിധത്തിൽ ഇടപെടുകയും ചെയ്തത് വിശ്വാസ സമൂഹത്തിന് വലിയ വേദനയും മനോവിഷമവും ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സമ്മേളനങ്ങളിലും കൂടിച്ചേരലുകളിലും പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പരിശോധനകൾ പ്രധാനമായും ആരാധനാലയങ്ങൾക്കായി പരിമിതപ്പെടുത്തി ഉദ്യോഗസ്ഥർ യഥേഷ്ടം നടപടികൾ സ്വീകരിക്കുന്നതും മറ്റു കൂടിച്ചേരലുകൾക്ക് നേരെ കണ്ണടയ്ക്കുന്നതും അപലപനീയവും പ്രതിഷേധാർഹമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-26-09:33:12.jpg
Keywords: ആരാധന
Content: 16088
Category: 1
Sub Category:
Heading: ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷി ഫാ. സ്റ്റാന്‍ സ്വാമിക്ക് ഇന്ന്‌ 84ാം പിറന്നാള്‍
Content: മുംബൈ: ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും നിര്‍ധനരായ മനുഷ്യര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുകയും ചെയ്തതിന്റെ പേരില്‍ ഭരണകൂടം വ്യാജ ആരോപണം ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ഇന്നു 84ാം പിറന്നാള്‍. സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാൻ ലൂർദു സ്വാമി 1937 ഏപ്രിൽ 26ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ജനിച്ചത്. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരിന്നു. വൈദികന്റെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിരപരാധിത്വം അംഗീകരിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങളിലും ധര്‍ണ്ണ സംഘടിക്കപ്പെട്ടിരിന്നു. അതേസമയം വൈദികന്റെ അറസ്റ്റിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമായാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റിനെ പൊതുവേ നോക്കി കാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-26-11:09:03.jpg
Keywords: സ്റ്റാന്‍, ആദിവാസി
Content: 16089
Category: 24
Sub Category:
Heading: കോവിഡിന്റെ മറവില്‍ നിരീശ്വരവാദവും ക്രൈസ്തവ വിരുദ്ധതയും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരോട്
Content: കോവിഡ് രോഗബാധ ലോകരാജ്യങ്ങളെ മുഴുവൻ മുൾമുനയിൽ നിർത്തി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച് ഏതാനും മാസങ്ങൾ പിന്നിടുമ്പോഴും വൈറസ് എന്നത് ഒരു മിഥ്യയാണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. കേരളം കാണുന്ന ആദ്യ വൈറസ് രോഗബാധ കോവിഡ് 19 അല്ലെങ്കിലും, അത്തരത്തിൽ അവർ ചിന്തിക്കുന്നതിന് പിന്നിൽ അവരുടേതായ കാരണങ്ങളുണ്ടാകാം. എന്തുതന്നെയായാലും അതിജീവനത്തെക്കുറിച്ച് ആശങ്കയുള്ള ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും ആരോഗ്യ വിദഗ്ധർക്കും ഈ വൈറസ് രോഗബാധ വലിയ ഭീതിയാണ് സമ്മാനിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ വൈറസിന്റെ അസ്തിത്വത്തെക്കുറിച്ച് സംശയമുന്നയിച്ചിരുന്ന പലരും ഇന്ന് താൽക്കാലികമായെങ്കിലും നിശ്ശബ്ദരായിട്ടുണ്ടെങ്കിലും മറ്റു ചില "ചിന്തകർ" ഇക്കാലഘട്ടത്തിൽ ഉദയം ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ മികവിൽ ഊറ്റം കൊണ്ട് ദൈവത്തിന്റെ അസ്തിത്വത്തെയും കത്തോലിക്കാ സഭയുടെ നിലപാടുകളെയും ദൈവവിശ്വാസത്തെത്തന്നെയും ചോദ്യം ചെയ്യുന്നവരാണ് അവർ. മനുഷ്യന് താങ്ങായി ശാസ്ത്രം മാത്രമേ എന്നും ഉണ്ടാകൂ എന്നും, ദൈവം എന്നുള്ളത് ചിലരുടെ സങ്കല്പം മാത്രമാണെന്നും ഈ മഹാമാരിയുടെ കാലത്തും അത്തരക്കാർ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു. "പ്രാർത്ഥനകളല്ല മരുന്നും മനുഷ്യപ്രയത്നങ്ങളുമാണ് ഈ മഹാമാരിയുടെ കാലത്ത് മനുഷ്യന് സഹായകമായത്, ദേവാലയങ്ങൾ പോലും അടച്ചിടേണ്ടിവന്നത് ദൈവത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത്" എന്നിങ്ങനെയാണ് ഇക്കൂട്ടരുടെ വാദം. പ്രാർത്ഥനകൾ കൊണ്ട് വൈറസ് രോഗബാധ നിയന്തിക്കാനായില്ല, ധ്യാനങ്ങൾ കൂടിയതുകൊണ്ടും പ്രാർത്ഥിച്ചതുകൊണ്ടും ആരുടേയും രോഗം മാറിയില്ല. വലിയ അത്ഭുതങ്ങൾ നടന്നിരുന്ന ധ്യാനകേന്ദ്രങ്ങൾ വരെ പൂട്ടിയിടേണ്ടി വന്നു. എന്നിങ്ങനെ, ആരോപണങ്ങളുടെയും അവഹേളന വചസ്സുകളുടെയും നിര നീളുകയാണ്. രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതിനെ പോലും പരിഹാസത്തോടെയും പുച്ഛത്തോടെയും വിലയിരുത്തുന്ന ചിലരുടെ സാന്നിദ്ധ്യം സമൂഹമാധ്യമങ്ങളിലും പതിവാണ്. ലോകം മുഴുവൻ ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും തങ്ങളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞുനിൽക്കുന്ന നിരീശ്വര ചിന്തകളെയും ദൈവനിഷേധത്തെയും കെട്ടഴിച്ചുവിടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇവർ. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ശാസ്ത്രത്തിന്റെ പേരുപറഞ്ഞ് ദൈവനിഷേധം പ്രചരിപ്പിക്കുന്നവർ ആദ്യം മനസിലാക്കേണ്ടത്, ഈ വൈറസിനെ കീഴടക്കാൻ ഇനിയും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്ന വാസ്തവമാണ്. മനുഷ്യന്റെ അന്വേഷണ ത്വരയുടെയും, നിരീക്ഷണ പാടവത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമാണ് വിവിധങ്ങളായ ശാസ്ത്രീയ നേട്ടങ്ങൾ. അത്തരം നിരവധിയായ നേട്ടങ്ങളെ വിലമതിക്കുമ്പോൾ തന്നെ ശാസ്ത്രത്തിന്റെ വിശാലവീഥിയിലൂടെയുള്ള മനുഷ്യന്റെ യാത്ര എങ്ങുമെത്തിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലും ഇത്തരം അനുഭവങ്ങൾ ചിന്താശേഷിയുള്ള മനുഷ്യർക്ക് സമ്മാനിക്കുന്നുണ്ട്. ശാസ്ത്രംകൊണ്ടു മാത്രം ഇന്നുവരെയും മനുഷ്യന് പൂർണ്ണമായി ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് മുൻവിധികളില്ലാതെ ശാസ്ത്രത്തെ സമീപിക്കുന്ന എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന കാര്യമാണ്. കേവലം ശാസ്ത്രനിരീക്ഷണവും, ശാസ്ത്ര വിഷയങ്ങളിലുള്ള ഉപരിപ്ലവമായ അറിവും കൈമുതലാക്കി വച്ചുകൊണ്ട് നിരീശ്വരവാദം പ്രസംഗിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യം, ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞർ ഉറച്ച ദൈവവിശ്വാസികളായി എക്കാലവും ഉണ്ട് എന്നുള്ളതാണ്. അതിന് ജീവിച്ചിരിക്കുന്നതും ഇക്കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായതുമായ ഒരു ഉദാഹരണമാണ്, അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായ ഫ്രാൻസിസ് കോളിൻസ്. ജീവശാസ്ത്ര ഗവേഷണ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. യൗവന കാലഘട്ടത്തിൽ ഈശ്വര നിഷേധിയായി ജീവിച്ച അദ്ദേഹത്തെ പിൽക്കാലത്ത് തികഞ്ഞ ദൈവവിശ്വാസിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും തന്നെയാണ്. ഈ സാഹചര്യത്തിൽ എടുത്തുപറയേണ്ട മറ്റൊരു പേരാണ്, ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടേത്. പേവിഷബാധയ്ക്കും, അന്ത്രാക്സിനും വാക്സിൻ വികസിപ്പിക്കുക മാത്രമല്ല, വാക്സിനേഷൻ എന്ന ചികിത്സാ രീതിക്ക് അടിത്തറയിടുക കൂടി ചെയ്ത് പിൽക്കാലത്ത് ഈ രംഗത്തേയ്ക്ക് കടന്നുവന്ന എല്ലാ ശാസ്ത്രജ്ഞർക്കും വഴികാട്ടിയായി മാറുക കൂടി ചെയ്ത അദ്ദേഹം ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്നു. ഒരു കാലം വരെ മനുഷ്യന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച പേവിഷബാധയ്ക്ക് പരിഹാരം കണ്ടെത്തിയ അദ്ദേഹത്തിന് എങ്ങനെയാണ് ഒരു നല്ല ദൈവവിശ്വാസിയായി ജീവിക്കാൻ കഴിഞ്ഞത് എന്ന് ഇക്കാലഘട്ടത്തിലെ "ശാസ്ത്രവാദികളായ" ദൈവനിഷേധികൾ വിചിന്തനം ചെയ്യേണ്ടതുണ്ട്. കോവിഡ് രോഗബാധയല്ല ലോകം കണ്ട ഏറ്റവും വലിയ മഹാമാരി. ഇതിലും വലുതും ഭീകരവുമായ രോഗബാധകൾ മുമ്പും ഉണ്ടായിട്ടുണ്ട്. നൂറുവർഷങ്ങൾക്ക് മുമ്പ് ലോകത്തെ കീഴടക്കിയ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി രണ്ടു വർഷങ്ങൾ കൊണ്ട് പത്തുകോടി വരെ ആൾക്കാരെ കൊന്നൊടുക്കിയിട്ടുണ്ടാവാം എന്നാണ് നിഗമനം (കൃത്യമായ കണക്കുകൾ ലഭ്യമല്ല). കോവിഡ് രോഗബാധ മൂലം ഇതുവരെ മുപ്പത് ലക്ഷത്തോളം ആളുകൾ മരണപ്പെട്ടതായാണ് കണക്കുകൾ. വസൂരി, കോളറ പോലുള്ള കൂടുതൽ ഭീകരമായ രോഗബാധകൾ കേരളജനതയും മുമ്പ് പരിചയിച്ചിട്ടുള്ളതാണ്. സിയറ ലിയോൺ മുതലായ ചില ആഫ്രിക്കൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ എബോള വൈറസും, കേരളത്തെ അമ്പരപ്പിച്ച നിപ്പ വൈറസുമെല്ലാം കൊറോണ വൈറസിനേക്കാൾ അപകടകാരികളായിരുന്നു. ഇത്തരം നിരവധി മാരകമായ രോഗസാഹചര്യങ്ങളും അപകട ഘട്ടങ്ങളും കടന്നാണ് ദൈവവിശ്വാസം ഈ കാലഘട്ടത്തിലും ബഹുഭൂരിപക്ഷം മനുഷ്യർക്കുമുള്ളിൽ പൂർവ്വാധികം ശക്തിപ്രാപിച്ചു നിൽക്കുന്നത്. രോഗങ്ങളും, അപകടങ്ങളും, അപ്രതീക്ഷിത മരണവും തുടങ്ങിയവയൊന്നും ഒരു യഥാർത്ഥ ദൈവവിശ്വാസിയുടെ വിശ്വാസത്തിന് പ്രതിബന്ധങ്ങളല്ല എന്നതാണ് വാസ്തവം. കോവിഡ് രോഗബാധ ദൈവവിശ്വാസികളായ ആരുടേയും ബോധ്യങ്ങളെ നിഷേധാത്മകമായി സ്വാധീനിച്ചിട്ടില്ല. മറിച്ച്, അനേകരുടെ ദൈവവിശ്വാസത്തെ ഉറപ്പിക്കാൻ ഈ കാലഘട്ടത്തിലെ ഇത്തരം പ്രതിസന്ധികൾക്ക് കഴിഞ്ഞിട്ടുമുണ്ട്. രോഗങ്ങളുടെയും ശാസ്ത്രത്തിന്റെയും പേരുപറഞ്ഞ് ദൈവവിശ്വാസത്തെ ചവിട്ടിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക്, ദൈവവിശ്വാസം എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ് കാര്യം. ചിലർ കരുതുന്നതുപോലെ, "യുക്തിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ള ഒന്നോ", "ധൈര്യമില്ലാത്തവർക്ക് ചാരി നിൽക്കാനുള്ളതോ", "ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ നീക്കാനുള്ള കുറുക്കുവഴിയോ" അല്ല ദൈവവിശ്വാസം. അത് ജീവിതത്തിന് ലക്ഷ്യബോധവും ദിശാബോധവും നൽകുന്നതും, നന്മയുടെയും സന്തോഷത്തിന്റെയും ഉറപ്പുള്ള ദിനരാത്രങ്ങൾ ശാശ്വതമായി സമ്മാനിക്കുന്നതും, മനുഷ്യജന്മത്തിന് അർത്ഥം തന്നെ നൽകുന്നതുമായ ബോധ്യങ്ങളുടെ ആകെത്തുകയാണ്. ദുരന്തങ്ങളിലും ദുരിതങ്ങളിലും മഹാമാരികളിലും തുടങ്ങി മരണത്തെ മുഖാമുഖം കാണുമ്പോൾ വരെ ഇളക്കമില്ലാത്ത പ്രത്യാശ സമ്മാനിക്കാൻ കഴിഞ്ഞിട്ടുള്ളത് മനുഷ്യചരിത്രത്തിൽ ദൈവവിശ്വാസത്തിന് മാത്രമാണ്. വേദനകളെയും ദുഃഖങ്ങളെയും തള്ളിമാറ്റാനല്ല, സ്വീകരിക്കാനാണ് ദൈവവിശ്വാസം ഒരാളെ പ്രാപ്തനാക്കുന്നത്. #{black->none->b->ശാസ്ത്രത്തെയും, രോഗങ്ങളെയും, അത്ഭുതങ്ങളെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളെക്കുറിച്ചുകൂടി സൂചിപ്പിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ശാസ്ത്രരംഗത്ത് ഏറ്റവുമധികം സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ഒരു മതവിഭാഗം ഏതാണെന്നു ചോദിച്ചാൽ കത്തോലിക്കാ സഭ എന്നായിരിക്കും ഉത്തരം. ബിഗ് ബാങ് തിയറി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞനായ ജോർജസ് ലെമൈത്രെ, ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രെഗർ മെൻഡൽ തുടങ്ങിയവർ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശാസ്ത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കത്തോലിക്കാ വൈദികർ കൂടിയായ ശാസ്ത്രജ്ഞർക്ക് ഉദാഹരണങ്ങളാണ്. ഇക്കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പ്രഗത്ഭ ശാസ്ത്രജ്ഞരിൽ വൈദികരും, അടിയുറച്ച ദൈവവിശ്വാസികളും അനവധിയുണ്ട്. നിരവധി വൈദികർ പോലും ശാസ്ത്ര ഗവേഷണങ്ങളിൽ സജീവമായിരിക്കുന്നത് കത്തോലിക്കാ സഭയ്ക്ക് വിവിധ ശാസ്ത്ര വിഷയങ്ങളോടുള്ള തുറന്ന സമീപനത്തിന് ഉദാഹരണമാണ്. ‍}# #{blue->none->b->വ്യക്തികൾക്കപ്പുറം, ഗവേഷണ സ്ഥാപനങ്ങൾ, സയൻസ് യൂണിവേഴ്‌സിറ്റികൾ, മെഡിക്കൽ കോളേജുകൾ, ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തുന്ന എണ്ണമറ്റ സ്ഥാപനങ്ങൾ തുടങ്ങിയവ കത്തോലിക്കാ സഭയുടേതായുണ്ട്. ഇന്ത്യയിലും, ക്രൈസ്തവരുടെ ശതമാനത്തേക്കാൾ ആനുപാതികമായി എത്രയോ അധികമാണ് ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിലുള്ള സഭയുടെ സ്ഥാപനങ്ങൾ? എല്ലാത്തിനും ഉപരിയായി, ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലുതും ഏറ്റവുമധികം പ്രഗത്ഭ ശാസ്ത്രജ്ഞരെ ഉൾക്കൊള്ളുന്നതുമായ സയൻസ് അക്കാദമിയാണ് വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള "പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്". നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ അക്കാദമിയിൽ കാലാകാലങ്ങളായി പ്രഗത്ഭരായ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്. ശാസ്ത്രത്തെയും ശാസ്ത്രീയ ഗവേഷണങ്ങളെയും ഇത്രമാത്രം ഗൗരവമായി സമീപിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ശരിയായ പഠനങ്ങളുടെ മാത്രം വെളിച്ചത്തിൽ ഓരോ വിഷയങ്ങളിലുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന, ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വിശ്വാസത്തെ അതേ ശാസ്ത്രത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. ‍}# "ദൈവം മാന്ത്രികവടി കയ്യിലേന്തിയ ഒരു മജീഷ്യനല്ല" എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണ്. ഒരിക്കൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിനെ അഭിസംബോധന ചെയ്ത് പാപ്പ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഇവ. ലോക സൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള ചില അപക്വമായ മനോഭാവങ്ങളെ കത്തോലിക്കാ സഭയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ തിരുത്തുകയായിരുന്നു അന്ന് പാപ്പ ചെയ്തത്. ദൈവത്തിന്റെ ഇടപെടലുകൾ എപ്രകാരമാണ് ഈ പ്രപഞ്ചത്തിലും, മനുഷ്യന്റെ ജീവിതത്തിലും സംഭവിക്കുക എന്നുള്ളതിനെക്കുറിച്ച് വളരെ കൃത്യമായ കാഴ്ചപ്പാടുകൾ കത്തോലിക്കാ സഭയ്ക്കുണ്ട്. താൽക്കാലികമായി ലോകത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളുടെയോ, രോഗബാധകളുടെയോ പശ്ചാത്തലത്തിൽ ഇളക്കം തട്ടുന്നവയല്ല അത്. കത്തോലിക്കാ സഭയെയും, ദൈവവിശ്വാസത്തെയും, അതിന്റെ മഹത്വത്തെയും തിരിച്ചറിയണമെങ്കിൽ ഉപരിപ്ലവമായ നിരീക്ഷണങ്ങളല്ല, ആഴമുള്ള പഠനങ്ങളാണ് ആവശ്യം. #{black->none->b->ഒരുകാര്യം നിശ്ചയം, ഈ കോവിഡ് കാലത്ത് ദൈവവിശ്വാസത്തിനോ കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾക്കോ പ്രബോധനങ്ങൾക്കോ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആരുടേയും വിശ്വാസം ക്ഷയിച്ചിട്ടുമില്ല. വരും കാലങ്ങളിൽ മാനവരാശിയെ കാത്തിരിക്കുന്ന കൂടുതൽ കടുപ്പമുള്ള പരീക്ഷണങ്ങളെ നേരിടാൻ ശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടതുണ്ട് എന്ന ബോധ്യമാണ് കോവിഡ് അനുഭവം ലോകത്തിന് നൽകുന്നത്. അത്തരം ബോധ്യങ്ങളുമായി ഉറച്ച കാലടികളോടെ ശാസ്ത്രം മുന്നേറുക തന്നെ ചെയ്യും. അതിന് കത്തോലിക്കാ സഭയുടെയും ദൈവവിശ്വാസികളായ സകലരുടെയും പിന്തുണയും സഹകരണവും ഉണ്ടായിരിക്കുകയും ചെയ്യും. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-04-26-13:05:02.jpg
Keywords: ശാസ്ത്ര, നിരീശ്വര
Content: 16090
Category: 1
Sub Category:
Heading: പെറുവിൽ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ മിഷ്ണറി കൊല്ലപ്പെട്ടു
Content: ലിമ: പടിഞ്ഞാറൻ ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ മാറ്റോ ഗ്രോസൊ എന്ന സംഘടനയിലെ അംഗവും ഇറ്റലിയില്‍ നിന്നുള്ള കത്തോലിക്ക മിഷ്ണറിയുമായ നാദിയാ ഡി മുനാറി പെറുവിൽ കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും വടിവാളും, കയറും ഉപയോഗിച്ചുള്ള ആക്രമണത്തിൽ മാരകമായി മുറിവേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രിൽ 21 ബുധനാഴ്ചയാണ് പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 400 കിലോമീറ്റർ അകലെയുളള 'മമ്മ മിയ' എന്ന് പേരുള്ള ഓപ്പറേഷൻ മാറ്റോ ഗ്രോസൊയുടെ സ്ഥാപനത്തില്‍ അക്രമം നടന്നത്. സംഘടന അഞ്ഞൂറോളം നിര്‍ധനരായ കുട്ടികൾക്ക് സ്ഥാപനത്തില്‍ വിദ്യാഭ്യാസം നൽകുന്നുണ്ട്. തീർത്തും ദരിദ്രരായ കുട്ടികൾക്കും അവരുടെ അമ്മമാർക്കും ഭക്ഷണവും തയാറാക്കി വിതരണം ചെയ്യുന്നതും ഇവരുടെ സേവന മേഖലയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതരയ്ക്ക് എല്ലാവരും വിശ്രമിക്കാനായി പോയെന്നും പുലർച്ചെ ആറരയ്ക്ക് പ്രാർത്ഥിക്കാനായി നാദിയായെ വിളിക്കാൻ എത്തിയപ്പോൾ തലയിൽ പരിക്കേറ്റ്, രക്തം വാർന്നു കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും നാദിയായുടെ കൂടെ താമസിച്ചിരുന്ന അധ്യാപകർ വെളിപ്പെടുത്തി. ലിസ്ബത്ത് റാമിറസ് ക്രൂസ് എന്ന മറ്റൊരു സ്ത്രീയും ആക്രമിക്കപ്പെട്ടന്ന് ഇറ്റാലിയൻ മാധ്യമമായ കോറേറി ഡെല്ലാ സേറാ റിപ്പോർട്ട് ചെയ്തു. ഉടനെതന്നെ സമീപത്തുള്ള എലയാസർ ഗുസ്മാൻ ബാരോൺ ആശുപത്രിയിൽ അവരെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക രൂപതയായ വിസൻസയുടെ മെത്രാൻ ബെന്യാമിനോ പിസിയോളും അനുശോചനം അറിയിച്ചു. ദരിദ്രരായവർക്ക് സേവനം നൽകുന്നതിന് യുവജനങ്ങൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ഇറ്റാലിയൻ വൈദികനായ ഫാ. യുഗോ ഡി സെസിയാണ് ഓപ്പറേഷൻ മാറ്റോ ഗ്രോസൊ ആരംഭിക്കുന്നത്. മിഷ്ണറിയുടെ വിയോഗത്തില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ റോം വിഭാഗം ദുഃഖം രേഖപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-26-15:24:53.jpg
Keywords: മിഷ്ണ
Content: 16091
Category: 1
Sub Category:
Heading: സാമൂഹ്യ തിന്മകള്‍ക്കെതിരെ സഭാനേതാക്കള്‍ നിശബ്ത വെടിയണം: മനില അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Content: മനില: ‘സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിശബ്ദരായിരിക്കരുത്’ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഫിലിപ്പീന്‍സിലെ മനില അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോയുടെ സന്ദേശം. സമൂഹത്തില്‍ തിന്മകള്‍ കൊടികുത്തി വാഴുന്നതിനിടയ്ക്കും ഒന്നും ഉരിയാടില്ലെന്ന് തീരുമാനിച്ചവര്‍ സഭയില്‍ തന്നെ ഉണ്ടെന്നും, നമ്മള്‍ സഭാ നേതാക്കള്‍ നിശബ്ദതയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഖേദകരമാണെന്നും മനിലയിലെ ബിനോണ്ടോ ജില്ലയിലെ ബിനോണ്ടോ ദേവാലയമെന്നറിയപ്പെടുന്ന ‘മൈനര്‍ ബസിലിക്ക ആന്‍ഡ്‌ നാഷണല്‍ ഷ്രൈന്‍ ഓഫ് സാന്‍ ലോറന്‍സൊ റൂയിസ്’ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ക്കും, വ്യാജ ആരോപണങ്ങള്‍ പോലെയുള്ള പ്രശ്നങ്ങള്‍ക്കുമിടയില്‍ നിശബ്ദരായിരിക്കുവാനുള്ള പ്രലോഭനമുണ്ടെങ്കിലും നിശബ്ദരായിരിക്കരുതെന്നും തിന്മക്കെതിരെ പോരാടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വന്തം അജഗണങ്ങളില്‍ നിന്നും അകന്ന് അനീതിക്കെതിരെ നിശബ്ദരായിരിക്കുന്നതിന്റെ കാരണം കൊറോണ പകര്‍ച്ചവ്യാധി മാത്രമല്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ബിഷപ്പ് പാബില്ലോ, നമ്മള്‍ ശരിക്കും വൈറസില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നുണ്ടോ അതോ, അജഗണങ്ങളില്‍ നിന്നും, അവരോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വയം പരിരക്ഷിക്കുകയാണോ എന്ന ചോദ്യമുയര്‍ത്തി. സഭയുടെ ആഭ്യന്തര പ്രശ്നങ്ങളോട് പോരാടുക മാത്രമല്ല സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളും സഭയുടെ മൊത്തത്തിലുള്ള ദൗത്യത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, അജഗണങ്ങള്‍ മാത്രമല്ല, നാം ഇടപെടേണ്ട മറ്റ് ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-26-17:34:23.jpg
Keywords: മനില
Content: 16092
Category: 13
Sub Category:
Heading: യൂട്യൂബിലൂടെ യേശുവിനെ അറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: മുന്‍ ബുദ്ധമതാനുയായി ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം വൈദികനാകാന്‍
Content: ദൈവത്തിന്റെ പദ്ധതികള്‍ വിസ്മയാവാഹമാണ് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വിശുദ്ധ കുര്‍ബാനയുടെ യൂട്യൂബ് വീഡിയോകള്‍ കണ്ടതു വഴി യേശുവിനെ രക്ഷകനെ നാഥനുമായി സ്വീകരിച്ച ക്രൈസ്തവനായ ട്രൂക്ക് ലാം എന്ന ബുദ്ധിസ്റ്റ് കൗമാരക്കാരന്റെ ജീവിതകഥ. 2017-ല്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ വിയറ്റ്നാമിലെ കിയന്‍ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാന്‍ ആന്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ഗ്രേഡില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ ബുയി വാന്‍ ഡോക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ വീഡിയോ യൂട്യൂബിലൂടെ കണ്ടതാണ് ട്രൂക്ക് ലാമിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സഹായമെത്രാനായിരുന്ന ലൂയീസ് ഗൂയെന്‍ ആന്‍ ടുവാനെയുടെ വിശുദ്ധ കുര്‍ബാനകളുടെ വീഡിയോയും, വിവാഹം, കുടുംബം, കുടിയേറ്റം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ദൈവസ്നേഹത്തെക്കുറിച്ചുള്ള ബോധ്യം തന്നില്‍ ഉളവാക്കിയെന്ന് ട്രൂക്ക് ലാം പറയുന്നു. ഈ രണ്ടു മെത്രാന്‍മാരുടെ വിശുദ്ധ കുര്‍ബാനകളുടെ വീഡിയോകളുടെ സ്വാധീനത്തില്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ട്രൂക്ക് ലാം ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയായിരുന്നു. “ദൈവം എന്റെ ആനന്ദത്തിന്റെ ഉറവിടം” എന്ന മുദ്രാവാക്യം വാന്‍ ഡോക്ക് മെത്രാപ്പോലീത്ത സ്വീകരിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച ട്രൂക്ക് ലാം പതിയെപ്പതിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകൃഷ്ടനായി തീരുകയായിരിന്നു. കത്തോലിക്കനാകുവാനുള്ള തന്റെ ആഗ്രഹം കടുത്ത ബുദ്ധമത വിശ്വാസികളായ മുത്തശ്ശിയേയും, മാതാപിതാക്കളേയും നിരാശപ്പെടുത്തിയെങ്കിലും പുരോഗമനവാദികളായ അവർ ട്രൂക്കിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയില്ല. “നീ രോഗിയായിരുന്നപ്പോഴൊക്കെ താന്‍ ബുദ്ധനോട് നിന്റെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു” എന്ന് സങ്കടത്തോടെയുള്ള മുത്തശ്ശിയുടെ പരാതിക്ക്, “ദൈവം ഇതാണ് ആഗ്രഹിക്കുന്നതെങ്കില്‍, എനിക്കെന്ത് ചെയ്യുവാന്‍ കഴിയും?” എന്നായിരുന്നു ട്രൂക്കിന്റെ മറുപടി. കത്തോലിക്കര്‍ നായകളുടെ ഇറച്ചി കഴിക്കുന്നവരും, ഒരു അപ്പകഷണം വിശുദ്ധമായി കരുതുന്നവരുമാണെന്നായിരുന്നു കാനഡയില്‍ താമസിക്കുന്ന അമ്മാവന്‍ ട്രൂക്കിനെ നിരുത്സാഹപ്പെടുത്തുവാന്‍ പറഞ്ഞത്. എന്നാല്‍ എതിര്‍പ്പുകളെ താന്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തിന്റെ പരിചക്കൊണ്ട് അവന്‍ നേരിട്ടു. എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് അക്കാലയളവില്‍ ട്രൂക്ക് ചെയ്തത്. ഒടുവില്‍ എതിർപ്പുകളെ അതിജീവിച്ച് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ 2020 ഒക്ടോബര്‍ 24-ന് കാന്‍ തോ രൂപതയിലെ വി ഹുങ് ഇടവകയില്‍വെച്ച് ഫാ. അന്‍ഫോങ്സോ ലെ കിന്‍ താച്ചില്‍ നിന്നും ട്രൂക്ക് ലാം മാമ്മോദീസ സ്വീകരിച്ചു വിശ്വാസ സ്ഥിരീകരണം നടത്തി. ലൂയീസ് എന്ന പേരാണ് മാമ്മോദീസ നാമമായി അവന്‍ സ്വീകരിച്ചത്. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ സന്തോഷം കൊണ്ട് താന്‍ കരഞ്ഞുവെന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു ശേഷം തന്നില്‍, അനുകമ്പയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുവാനുമുള്ള മനോഭാവവും ഉണ്ടായെന്നും ലൂയീസ് പറയുന്നു. ഇന്ന് ഒരു ദിവസവും മുടങ്ങാതെ പള്ളിയില്‍ പോകുന്ന കടുത്ത കത്തോലിക്കാ വിശ്വാസിയാണ് ലൂയീസ്. ഒരു കത്തോലിക്കാ വൈദികനാകണമെന്നാണ് ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം. ചെറിയ തോതിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും അവന്‍ നടത്തിവരുന്നുണ്ട്. സദാസമയവും ഓണ്‍ലൈനില്‍ കഴിയുന്ന പുതു തലമുറക്ക് വലിയ വിശ്വാസവെളിച്ചമേകുന്ന ലൂയിസിന്റെ ജീവിതകഥ നിരവധി പേരെയാണ് സ്വാധീനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-26-20:08:50.jpg
Keywords: ബുദ്ധ
Content: 16093
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ
Content: ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ലോക ദൈവ വിളി ദിനമായിരുന്നു. ദൈവവിളിക്കു വേണ്ടി ലോകമെമ്പാടുമുള്ള കത്തോലിക്കർ പ്രാർത്ഥിക്കാൻ കടപ്പെട്ട ദിനം ഇത്തവണത്തെ ലോക ദൈവവിളി ദിന സന്ദേശത്തിൽ ഫ്രാൻസീസ് മാർപാപ്പ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ് വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സ്വപ്നക്കാരൻ (St. Joseph: The Dream of Vocation) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം. വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തിൽനിന്നും തങ്ങളുടെ ജീവിത ഉത്തരവാദിത്ത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കുവാൻ പരിശ്രമിക്കുന്ന ആർക്കും സഹായാകമാകുന്ന മുന്നു വാക്കുകൾ ഈ വർഷത്തെ സന്ദേശത്തിൽ പാപ്പാ വ്യാഖ്യാനിക്കുന്നു – സ്വപ്നം (Dream), ശുശ്രൂഷ (Service), വിശ്വസ്തത ( Faithfulness) എന്നിവയാണ് പ്രസ്തുത വാക്കുകൾ . ദൈവവിളി സ്വീകരിച്ച് ഈശോയെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ജീവിതത്തിൻ അനുവർത്തിക്കേണ്ട മൂന്നു വാക്കുകളാണവ ദൈവത്തിനു തന്നെക്കുറിച്ചുള്ള പദ്ധതി (സ്വപ്നം) കണ്ടെത്തുക, കണ്ടെത്തിയാൽ അതു ശുശ്രൂഷ മേഖലയാക്കുക അതിൽ വിശ്വസ്തതയോടെ നിലനിൽക്കുക. ഈ മൂന്നു പടവുകളിലൂടെ മുന്നോട്ടു നീങ്ങിയാൽ ജീവിതം മനോഹരമായിത്തീരും. യൗസേപ്പിതാവിൻ്റെ ജീവിതം അതിന് ഉത്തമ ഉദാഹരണമായിരുന്നു. ഇന്നേ ദിനത്തിലെ ഫ്രാൻസീസ് പാപ്പായുടെ ട്വീറ്റും യൗസേപ്പിതാവിനെ ദൈവീക പദ്ധതികൾ അംഗീകരിക്കുന്നതിൽ വിശിഷ്ടമായ മാതൃകയായി അവതരിപ്പിക്കുന്നു:"ദൈവീക പദ്ധതികൾ അംഗീകരിക്കുന്നതിൽ യൗസേപ്പിതാവ് വിശിഷ്ടമായ മാതൃകയാണ്. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, വിവേചനാധികാരത്തോടെ പ്രവർത്തിക്കാൻ അവൻ എല്ലാവരെയും സഹായിക്കട്ടെ. എപ്പോഴും ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശപ്പെടുത്തുകയും ചെയ്യാത്ത ദൈവത്തോടു "അതേ " എന്നു പറയാൻ അവൻ അവർക്കു ധൈര്യം നൽകട്ടെ." ദൈവവിളിയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനോട് നല്ല ദൈവവിളികൾക്കായി നമുക്കു പ്രാർത്ഥിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-26-21:58:21.jpg
Keywords: ജോസഫ, യൗസേ
Content: 16094
Category: 18
Sub Category:
Heading: നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Content: പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നായിരിന്നു മാർ ക്രിസോസ്റ്റമിന്റെ ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. 1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു. 1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മന്‍, മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്‌കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2007-ലാണ് പദവിയൊഴിഞ്ഞത്.
Image: /content_image/India/India-2021-04-27-09:55:52.jpg
Keywords: ക്രിസോ
Content: 16095
Category: 10
Sub Category:
Heading: മെയ്‌ 1 പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ കോഴിക്കോട് രൂപതാധ്യക്ഷന്റെ ആഹ്വാനം
Content: കോഴിക്കോട്: മെയ്‌ 1 പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ രൂപതാംഗങ്ങളോട് ആഹ്വാനവുമായി കോഴിക്കോട് ലത്തീന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. ഒരു സാധുവായ മനുഷ്യന്റെ പ്രചോദനം മൂലമാണ്‌ എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ബിഷപ്പിന്റെ ആഹ്വാനം അടങ്ങിയ കത്ത് പുറത്തുവന്നിരിക്കുന്നത്. പിതാവും ദൈവജനവും ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നു ആ സഹോദരന്‍ പറഞ്ഞതായും അദ്ദേഹത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദമായി താന്‍ കാണുന്നുവെന്നും ഇതിന്റെ വെളിച്ചത്തിലാണ് ആഹ്വാനമെന്നും കത്തില്‍ പറയുന്നു. നമ്മെ രക്ഷിക്കുവാന്‍ കഴിയുന്ന ഏകശക്തി ദൈവം തന്നെയാണെന്നും നമുക്ക്‌ അവനില്‍ വിശ്വസിക്കാമെന്നും അവനോടു ചേര്‍ന്ന്‌ നില്‍ക്കാമെന്നും പ്രാര്‍ത്ഥനയുടെ ദിവ്യശക്തി മനസിലാക്കി പ്രവര്‍ത്തിക്കാമെന്നും കുറിച്ചുക്കൊണ്ടാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ കത്ത് അവസാനിക്കുന്നത്. ബിഷപ്പിന്റെ പ്രാര്‍ത്ഥനാഹ്വാനം നിരവധി ആളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-27-10:28:58.jpg
Keywords: കരുണ