Contents

Displaying 15691-15700 of 25125 results.
Content: 16056
Category: 18
Sub Category:
Heading: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ പാപ്പ പുരസ്‌കാരം പ്രഖ്യാപിച്ചു
Content: കോട്ടയം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ പാപ്പാ പുരസ്‌കാരം പ്രഖ്യാപിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബോട്സ്വാന ഗെബ്രോണ്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോ ആന്‍ഡ് പ്രഫഷണല്‍ സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആന്റണി പി. ജോസഫ് എന്നിവര്‍ അര്‍ഹരായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മേയ് 11ന് പത്തിന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡ റേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.
Image: /content_image/India/India-2021-04-22-09:05:19.jpg
Keywords: പുരസ്
Content: 16057
Category: 18
Sub Category:
Heading: ഡബ്ല്യുഎച്ച്‌ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക്
Content: തിരുവനന്തപുരം: യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യുഎച്ച്‌ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരത്തിന് ഓര്‍ത്തഡോക്‌സ് സഭാ മുംബൈ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അര്‍ഹനായി. ഔദ്യോഗിക പ്രവര്‍ത്തന മേഖലയ്ക്കു പുറമേ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡബ്ല്യുഎച്ച്‌ഐ ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി, പ്രതിനിധികളായ രാധികാ സോമസുന്ദരം, കെ.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Image: /content_image/News/News-2021-04-22-10:12:16.jpg
Keywords: അവാര്‍
Content: 16058
Category: 10
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു. "സഭയിൽനിന്ന് പ്രാർത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയർന്നു" എന്നായിരിക്കും ജപമാല യജ്ഞ മാസത്തിന്റെ പ്രമേയമെന്ന് നവ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും ഇടയിൽ ജപമാല പ്രാർത്ഥന പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടുമുള്ള തീർത്ഥാടന കേന്ദ്രങ്ങളും പ്രത്യേകമാംവിധം ജപമാല യജ്ഞത്തിൽ പങ്കാളികളാകുമെന്ന് പൊന്തിഫിക്കൽ കൗൺസിൽ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന്, മൊത്തം മുപ്പത് തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്നായി തൽസമയം വിശ്വാസികൾക്കു വേണ്ടി ജപമാലയജ്ഞം സംപ്രേക്ഷണം ചെയ്യും. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിനാണ് കത്തോലിക്കാ സഭ സമർപ്പിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പാപ്പ തന്നെ ആയിരിക്കും മെയ് മാസം ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക. ഇതിനിടയിൽ കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സാഹോദര്യ ബോധത്തോടുംകൂടി പ്രതിസന്ധികളെ ഒരുമിച്ചു തരണം ചെയ്യണമെന്നും ഫ്രാൻസിസ് മാർപാപ്പ ഇബേരോ-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നർക്കുളള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-22-11:20:18.jpg
Keywords: ജപമാല
Content: 16059
Category: 1
Sub Category:
Heading: തീവ്രവാദത്തെ മുസ്ലിങ്ങള്‍ തള്ളിപ്പറയണം: ഈസ്റ്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്
Content: കൊളംബോ: ഈസ്റ്റര്‍ദിന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ ഇസ്ലാം മതസ്ഥര്‍ തയാറാകണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ രണ്ടാം വാര്‍ഷികദിനമായ ഇന്നലെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കത്തോലിക്കാ ദേവാലയത്തിലും, ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകളിലുമായി ഒരേസമയം നടന്ന ആറ് സ്‌ഫോടനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന രണ്ട് പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിരിന്നു. ആഗോള രാഷ്ട്രീയത്തിലെ ചിലരും അവരുടെ പ്രാദേശിക ഏജന്റുമാരും മത തീവ്രവാദത്തെ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗപ്രദമായ ഉപകരണമായി കാണുന്നുവെന്നും അതിനാൽ, തീവ്രവാദത്തെ നിരാകരിക്കാൻ ധൈര്യമുളവാക്കേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ രഞ്ജിത്ത് പറഞ്ഞു. ആക്രമണത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ആരാണെന്നും എന്താണ് അവര്‍ ലക്ഷ്യമിട്ടതെന്നും വ്യക്തമാകണം. നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മതങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിക്കണമെന്ന സന്ദേശമാണ് 267 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നല്കുന്നതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രൈസ്തവര്‍ മാത്രമല്ല, മറ്റു സമുദായങ്ങളില്‍പ്പെട്ടവരും ആക്രമണത്തിനിരയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റകൃത്യത്തിന് തങ്ങള്‍ ഒരു ന്യായീകരണവും നൽകുന്നില്ലെന്നും ഇസ്ലാമിക് പുരോഹിതൻ ഹസ്സൻ മൗലാന അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു, ബുദ്ധ മതനേതാക്കളും സ്‌ഫോടനത്തിന് ഇരയായവരും അവരുടെ ബന്ധുക്കളും നയതന്ത്ര ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ഇന്നലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ രഞ്ജിത്ത് നേതൃത്വം നല്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-22-13:14:05.jpg
Keywords: ശ്രീലങ്ക
Content: 16060
Category: 1
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ കര്‍ദ്ദിനാള്‍ സാറയും ചാള്‍സ് ബോയും വചനപ്രഘോഷണം നടത്തും
Content: റോം: സെപ്റ്റംബർ മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ആഗോള ദിവ്യകാരുണ്യ കോൺഗ്രസ്സിൽ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബര്‍ട്ട് സാറയും, മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ചാള്‍സ് ബോയും ദൈവവചനപ്രഘോഷണം നടത്തും. ഏകദേശം ഇരുപത്തിയഞ്ചോളം കർദ്ദിനാളുമാർ ഇതിനോടകം ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യം ആയിരിക്കും പ്രധാന ചിന്താവിഷയമെന്ന്‍ സംഘാടകര്‍ വ്യക്തമാക്കി. സി‌ബി‌സി‌ഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ്, ഇറാഖിൽ നിന്നുള്ള കർദ്ദിനാൾ സാകോ, ലക്സംബർഗിൽ നിന്നുള്ള കർദ്ദിനാൾ ഹോളറിഹ്, കനേഡിയന്‍ കർദ്ദിനാൾ ജരാൾഡ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ആഗോള ദിവ്യകാരുണ്യ കോൺഗ്രസ് ലോകജനതക്ക് മുഴുവൻ വലിയ പ്രതീക്ഷ നൽകുന്നതെന്നും, സങ്കീര്‍ത്തനങ്ങള്‍ 87:7 പറയുന്നത് പോലെ കർത്താവിൽ നിന്ന് ജീവൻ്റെ ഉറവകള്‍ കണ്ടെത്താൻ ഈ സംഗമത്തിന് കഴിയുമെന്നും ബുഡാപെസ്റ്റ് കർദ്ദിനാൾ ഏർദോ പറഞ്ഞു. 2020-ല്‍ നടത്താൻ തീരുമാനിച്ചിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വ്യാപനത്തെ തുടര്‍ന്നു 2021ലേക്ക് മാറ്റിവെയ്ക്കുകയായിരിന്നു. അവസാന ദിവസമായ സെപ്റ്റംബർ പന്ത്രണ്ടിലെ വി. ബലി അർപ്പണത്തില്‍ ഫ്രാൻസിസ് പാപ്പ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-22-14:45:52.jpg
Keywords: ദിവ്യകാരുണ്യ
Content: 16061
Category: 1
Sub Category:
Heading: ആസിയയെ തൂക്കിലേറ്റാന്‍ അക്രമാസക്തരായവര്‍ വീണ്ടും: കലാപങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന ഭയത്തില്‍ പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: പ്രവാചകനെതിരായ കാര്‍ട്ടൂണിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക വലതുപക്ഷ പാര്‍ട്ടിയായ ‘തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍’ (ടി.എല്‍.പി) നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന ഭയത്തില്‍ പാക്ക് ക്രൈസ്തവര്‍. വ്യാജ മതനിന്ദാരോപണത്തെ തുടര്‍ന്നു ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു കോടതി മോചിപ്പിച്ച ആസിയ ബീബിയെ തൂക്കിലേറ്റാന്‍ രാജ്യമെമ്പാടും അക്രമാന്തരീക്ഷം സൃഷ്ട്ടിച്ച പാര്‍ട്ടിയാണ് ‘തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാന്‍’. കാര്‍ട്ടൂണിന്റെ പേരില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു ടി.എല്‍.പി നേതാവ് ഹുസൈന്‍ റിസ്വിയുടെ അറസ്റ്റോടെ വന്‍ കലാപമാണ് പാര്‍ട്ടി അഴിച്ചുവിട്ടിരിക്കുന്നത്. ഇത് രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ആശങ്കയിലായിരിക്കുകയാണ്. തെരുവുകളിലും ഹൈവേകളിലും ടി.എല്‍.പി നടത്തിക്കൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹമെന്ന് ‘മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന് ക്രൈസ്തവപീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നാമെങ്കിലും, പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസത്തെ ഒരു പാശ്ചാത്യ മതമായി പരിഗണിക്കുന്നതാണ് ക്രൈസ്തവരുടെ ആശങ്കയ്ക്കു കാരണം. ടി.എല്‍.പി കടുത്ത പാശ്ചാത്യവിദ്വേഷം പുലര്‍ത്തുന്ന പാര്‍ട്ടിയായതിനാല്‍ പാശ്ചാത്യരോടുള്ള ദേഷ്യം തങ്ങളോടു തീര്‍ക്കുമോ എന്ന ഭയത്തിലാണ് ക്രൈസ്തവര്‍ കഴിയുന്നത്. മതനിന്ദകരെ കൊല്ലണം എന്നതാണ് തീവ്രവാദ സംഘടന എന്ന് തന്നെ വിളിക്കാവുന്ന ടി.എല്‍.പിയുടെ നയം. യുദ്ധകാല സാഹചര്യമാണ് പാക്കിസ്ഥാനില്‍ നിലവിലുള്ളത്. പ്രക്ഷോഭങ്ങളെ മറയാക്കി തീവ്രഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ തങ്ങളെ ആക്രമിക്കുമോ എന്ന ഭയമാണ് ക്രൈസ്തവരെ അലട്ടുന്നത്. ഫ്രഞ്ച് നയതന്ത്രജ്ഞനെ പുറത്താക്കണമെന്ന ടി.എല്‍.പിയുടെ ആവശ്യം ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാക്ക് സര്‍ക്കാര്‍ നിഷേധിച്ചതാണ് പ്രക്ഷോഭത്തിന്റെ കാരണം. ഇതുവരെ രണ്ടു പേര്‍ തെരുവ് കലാപത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ടി.എല്‍.പി അംഗങ്ങളുടെ മര്‍ദ്ദനമേറ്റ് നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു പാക്കിസ്ഥാനി ദിനപത്രമായ ‘ഡോണ്‍’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം പാക്കിസ്ഥാനിലുള്ള ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും താല്‍ക്കാലികമായി രാജ്യം വിടുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഫ്രാന്‍സ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-22-17:57:33.jpg
Keywords: ആസിയ
Content: 16062
Category: 10
Sub Category:
Heading: കോവിഡ് മൂലം മരണപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് ഫിലിപ്പീന്‍സ് രൂപത
Content: മനില: കൊറോണ പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളുടെ ആദരണാര്‍ത്ഥം അവരെ ഓര്‍മ്മിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി മെയ് 8 ‘കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ദിന’മായി ആചരിക്കുമെന്ന് മനില അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ. അന്നേ ദിവസം രാവിലെ 9 മണിക്ക് മനില കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് ദിനാചരണം ആരംഭിക്കുക. കോവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മനിലയിലെ വൈദികര്‍ മൗനമായി പ്രാര്‍ത്ഥിക്കുമെന്നു അതിരൂപതയുടെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. തത്സമയ സംപ്രേഷണം ചെയ്യപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പാബില്ലോ മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കൊറോണ ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഓര്‍മ്മപ്പെടുത്തലായി ഈ ദിനം മാറുമെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ ഉത്ഥാനം പ്രദാനം ചെയ്ത മഹത്തായ പ്രത്യാശയില്‍ പകര്‍ച്ചവ്യാധി മൂലം മരണപ്പെട്ടവര്‍ക്ക് വേണ്ടി അതിരൂപത പൂര്‍ണ്ണമായും ദുഃഖാചരണം നടത്തുമെന്നും, പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള ദുഃഖവും, കണ്ണീരും കര്‍ത്താവിന്റെ അള്‍ത്താരയില്‍ ഒരുമിപ്പിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. തങ്ങളുടെ ഇടവകയില്‍ നിന്നും കൊറോണ ബാധിതരായി മരണപ്പെട്ടവരുടെ ചിത്രങ്ങള്‍വെച്ച് ഇടവകകള്‍ക്ക് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരായി മരണപ്പെട്ടവരുടെ ദിനാചരണത്തിനു മുന്നോടിയായി മെയ് 5,6,7 തിയതികളില്‍ വൈകിട്ട് 6 മണിക്ക് ദിവ്യകാരുണ്യത്തിന് മുന്നില്‍ ‘വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥനയും, പ്രാര്‍ത്ഥനക്കിടയില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തുവെച്ചിരിക്കുന്ന വീഡിയോയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇവ തത്സമയം ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും. മെയ് 5ന് കൊറോണക്കെതിരെ പൊരുതുന്നവര്‍ക്ക് വേണ്ടിയും, മെയ് 6ന് പുതുതായി രോഗം ബാധിച്ചവര്‍ക്ക് വേണ്ടിയും, മെയ് 7ന് കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് മെത്രാന്റെ പ്രഖ്യാപനം അവസാനിക്കുന്നത്. ഏപ്രില്‍ 20ന് 7,379 പുതിയ കൊറോണ കേസുകളാണ് ഫിലിപ്പീന്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 21,000 പേര്‍ പുതുതായി രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 1,27,006 കൊറോണ രോഗികളാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്. 93 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തു മരിച്ച കോവിഡ് ബാധിതരുടെ എണ്ണം 16,141 ആയി ഉയര്‍ന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-22-20:44:02.jpg
Keywords: ഫിലിപ്പീ
Content: 16063
Category: 22
Sub Category:
Heading: യൗസേപ്പിതാവിനോടുള്ള ഭക്തി: ഏറ്റവും മഹത്തരമായ കൃപകളിൽ ഒന്ന്
Content: ദിവ്യകാരുണ്യ ഭക്തിയുടെ വലിയ പ്രചാരകനായിരുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയമാർഡ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയുടെയും തീക്ഷ്ണമതിയായ പ്രചാരകനായിരുന്നു. ഫ്രാൻസിൽ നിന്നുള്ള ഈ വിശുദ്ധൻ്റ അഭിപ്രായത്തിൽ ഒരു ആത്മാവിനെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ദൈവം ആഗ്രഹിക്കുമ്പോൾ ആ ആത്മാവിനെ വിശുദ്ധ യൗസേപ്പുമായി യോജിപ്പിക്കുന്നു. ദൈവത്തിനു ഒരു ആത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കൃപകളിൽ ഒന്നാണ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി. ഈ ഭക്തിയിൽ കൃപയുടെ ഭണ്ഡാരം മുഴുവൻ ദൈവം ഒരു ആത്മാവിനു വെളിപ്പെടുത്തി കൊടുക്കുന്നു എന്നും വിശുദ്ധ എയ്മാർഡ് പഠിപ്പിക്കുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി യഥാർത്ഥത്തിൽ ഈശോയിലേക്കാണ് നമ്മളെ അടുപ്പിക്കുന്നത്. യൗസേപ്പിൻ്റെ മുമ്പിലെത്തുന്നവർക്കെല്ലാം അവൻ ഈശോയെ നൽകുന്നു. ദൈവപുത്രനായി ജീവിതം സമർപ്പണം നടത്തിയ ഈ പിതാവിന് ഏറ്റവും ഇഷ്ടമുള്ള കാര്യം, തൻ്റെ പുത്രനിലേക്ക് തൻ്റെ പക്കൽ വരുന്നവരുടെ ശ്രദ്ധ തിരിക്കുക എന്നതാണ്. കാരണം രക്ഷകനെ ആദ്യമായി കൈകളിൽ സ്വീകരിച്ചവൻ എന്ന നിലയിൽ അതവൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും കടമയുമാണ്. യൗസേപ്പിതാവിനോടുള്ള അടിയുറച്ച സ്നേഹവും ബഹുമാനവും നമ്മുടെ ആത്മീയ വളർച്ചയുടെ ലക്ഷണങ്ങളാണ്. യൗസേപ്പിൻ്റെ പക്കൽ എത്തിയോ എങ്കിൽ നാം രക്ഷാമാർഗ്ഗത്തിലാണ്. അവിടെ അഭയം തേടുന്നവരാരും ഈശോയെ അറിയാതെ മടങ്ങുന്നില്ല. യൗസേപ്പിതാവു വഴി ഈശോയിലേക്കു നമുക്കു കൂടുതൽ അടുക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-22-22:12:16.jpg
Keywords: ജോസഫ്, യൗസേ
Content: 16064
Category: 18
Sub Category:
Heading: അരുവിത്തുറയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി
Content: അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറന്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വൈകുന്നേരം പുറത്തുനമസ്‌കാരത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറന്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സ്‌കറിയ മേനാംപറന്പില്‍, ഫാ. പ്രിന്‍സ് വള്ളോംപുരയിടത്തില്‍, ഫാ. മാത്യു മുതുപ്ലാക്കല്‍, ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്നു 23ന് രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പ്രദക്ഷിണം. 24നു പ്രധാന തിരുനാള്‍ ദിനം. 10.30നു തിരുനാള്‍ റാസ, 12നു പകല്‍ പ്രദക്ഷിണം. ഏപ്രില്‍ 25 ഇടവകക്കാരുടെ തിരുനാള്‍. വൈകുന്നേരം ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 23നും 24നും 25നും രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടാകും. മറ്റ് ദിവസങ്ങളില്‍ രാവിലെ 5.30നും 6.30നും 7.30നും 8.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. പ്രദക്ഷിണത്തിനും നിയന്ത്രണമുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളും തിരി, എണ്ണ, നേര്‍ച്ച രൂപങ്ങളും നേര്‍ച്ചയായി സ്വീകരിക്കുന്നതല്ല. മേയ് മൂന്നിനു തിരുനാള്‍ സമാപിക്കും. പള്ളിക്കുള്ളില്‍ 75 പേര്‍ക്കും കോന്പൗണ്ടില്‍ 150 പേര്‍ക്കുമാണ് ഒരേ സമയം പ്രവേശനം.
Image: /content_image/India/India-2021-04-23-09:31:42.jpg
Keywords: അരുവി
Content: 16065
Category: 1
Sub Category:
Heading: ലെബനോനിന്റെ പ്രധാനമന്ത്രി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളിൽ ഉഴലുന്ന മധ്യപൂർവ്വ രാജ്യം, ലെബനോനിന്റെ പ്രധാനമന്ത്രി സായിദ് ഹരീരി ഇന്നലെ വ്യാഴാഴ്ച വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. 35 മിനിറ്റുകൾ നീണ്ടതായിരുന്നു പാപ്പയും സായിദ് ഹരീരിയും തമ്മിലുള്ള സംഭാഷണം. അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലെബനീസ് ജനതയ്ക്ക് തന്‍റെ സാന്ത്വനവും ആത്മീയ സാമീപ്യവും പാപ്പ വാഗ്ദാനംചെയ്തു. വലിയ പ്രയാസവും അനിശ്ചിതത്വവും അനുഭവിക്കുന്ന ലെബനോൻ ജനതയോടുള്ള തന്റെ അടുപ്പം ആവർത്തിച്ച പാപ്പ രാജ്യത്തിന്റെ നേട്ടത്തിനായി അടിയന്തിരമായി പ്രതിജ്ഞാബദ്ധരാക്കാനുള്ള എല്ലാ രാഷ്ട്രീയ ശക്തികളുടെയും ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ലെബനോൻ സന്ദർശിക്കുന്നതിലുള്ള ആഗ്രഹം വീണ്ടും പാപ്പ പ്രകടിപ്പിച്ചു. രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ 'ദേവാദാരുക്കളുടെ നാടി'നെ (Land of Cedars) സമുദ്ധരിക്കണമെന്ന ആശയം പങ്കുവച്ചു. മതവൈവിധ്യങ്ങളാലും ഭിന്നിപ്പുകളാലും ഇപ്പോൾ ദുർബലമായ രാജ്യത്തെ അനുരഞ്ജനത്തിലൂടെ ശക്തിപ്പെടുത്തി, കൂട്ടായ്മയുടേയും സഹവർത്തിത്വത്തിന്‍റേയും ദേശമാക്കി വളർത്തണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. മാർച്ച് എട്ടിന് ഇറാഖിൽ നിന്ന് വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-23-10:41:14.jpg
Keywords: ലെബനോ