Contents

Displaying 15641-15650 of 25125 results.
Content: 16006
Category: 1
Sub Category:
Heading: ജുഡീഷ്യറിയില്‍ ഇസ്ലാമികവത്ക്കരണം: നൈജീരിയായിലെ ക്രൈസ്തവ നരഹത്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണകൂടം തന്നെ?
Content: അബൂജ: നീതിന്യായ വകുപ്പിലെ പുതിയ നിയമനങ്ങളിലൂടെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ ഇസ്ലാമികവല്‍ക്കരിക്കുവാനാണ് പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്. സമീപകാലത്തെ അപ്പീല്‍ കോടതി ജഡ്ജിമാരുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. നൈജീരിയായില്‍ ഓരോ ദിവസവും ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ ഭാവിയില്‍ നീതിന്യായ വകുപ്പു തീവ്രവാദികള്‍ക്ക് നല്‍കുന്ന നിശബ്ദ പിന്തുണയായി മാറുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. നിയമനങ്ങളില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ (സി.എ.എന്‍) നേതൃത്വം ഏപ്രില്‍ 11ന് പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. മുഹമ്മദ്‌ ബുഹാരിയുടെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നൈജീരിയന്‍ നീതിന്യായ വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ ‘നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്’ (എന്‍.എസ്.സി.ഐ.എ) ന്റെ അനുബന്ധമാക്കി മാറ്റിയെന്നും, എന്‍.എസ്.സി.ഐ.എ അംഗങ്ങള്‍ തന്നെയാണ് നീതിന്യായ വകുപ്പിലെ കാര്യങ്ങള്‍ നോക്കുന്നതെന്നും ക്രിസ്ത്യന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. ശരിയായ നടപടിക്രമം പാലിക്കാതെ മുന്‍ ചീഫ് ജസ്റ്റിസ് വാള്‍ട്ടര്‍ ഒന്നോഘെനെ അധികാരത്തില്‍ നീക്കം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിച്ച സംഘടന, ക്രൈസ്തവരുടെ എണ്ണം പോലും പരിഗണിക്കാതെ ബോര്‍ഡ്, കമ്മിറ്റി തുടങ്ങിയവയുടെ തലപ്പത്ത് മുസ്ലീങ്ങളെ സ്ഥാപിക്കുകയും അതുവഴി ക്രൈസ്തവരെ തീരുമാനമെടുക്കുന്നതില്‍ വലിയ സ്വാധീനമില്ലാതെ നിലനിര്‍ത്തി രാജ്യത്ത് ഇസ്ലാമികവല്‍ക്കരണം നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ബോഡിയുടെ പ്രസ്താവനയില്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ ‘2020 കണ്‍ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ്: നൈജീരിയ’ എന്ന 2020-ലെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളും പരാമര്‍ശ വിഷയമാക്കിയിട്ടുണ്ട്. ‘പ്രധാനപ്പെട്ട പദവികള്‍ പരമ്പരാഗത ബന്ധങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക വംശീയ വിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കി’ എന്നാണ് പരാമര്‍ശം. അപ്പീല്‍ കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നൈജീരിയയിലെ നാഷ്ണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് പുറത്തുവിട്ട നിര്‍ദ്ദേശങ്ങളാണ് ക്രിസ്ത്യന്‍ നേതാക്കളെ തങ്ങളുടെ ആരോപണം ശക്തിപ്പെടുത്തുവാന്‍ പ്രേരിപ്പിച്ചത്. ‘ക്രൈസ്തവരെ മാറ്റി നിര്‍ത്തിക്കൊണ്ട്, വംശീയപരമായ വൈവിധ്യം കണക്കിലെടുക്കാതെ ഈ വിവേചനം തുടര്‍ന്നാല്‍ അത് ഭരണകൂടത്തിന് തന്നെ വിനയാകുമെന്ന്‍’ സി.എ.എന്‍ പ്രസിഡന്റ് സുപോ അയോകുന്‍ലെ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. പുതുതായി നടത്തിയ 20 നിയമനങ്ങളില്‍ 13 പേരെ രാജ്യത്തിന്റെ വടക്ക് ഭാഗത്തു നിന്നും നിയമിച്ചപ്പോള്‍ വെറും 7 പേര്‍ മാത്രമാണ് തെക്ക് ഭാഗത്തു നിന്നുള്ളത്. വടക്കുഭാഗത്ത് നിന്നുള്ള 13 പേരും മുസ്ലീങ്ങള്‍ ആയതെങ്ങനെയെന്നും, അവിടുത്തെ ക്രിസ്ത്യാനികള്‍ ബുദ്ധിയില്ലാത്തവരാണോയെന്നും അയോകുന്‍ലെ ചോദ്യമുയര്‍ത്തി. നൈജീരിയായില്‍ നടക്കുന്ന ക്രൂരമായ ക്രൈസ്തവ നരഹത്യയില്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. ഇതിന് ബലമേകുന്ന പുതിയ നിയമനങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-15-10:33:09.jpg
Keywords: നൈജീ
Content: 16007
Category: 14
Sub Category:
Heading: ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ ക്രിസ്തു രൂപവുമായി ബ്രസീല്‍: നിര്‍മ്മാണം പുരോഗമിക്കുന്നു
Content: റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിനേക്കാൾ ഉയരമുള്ള മറ്റൊരു ക്രിസ്തു രൂപത്തിന്റെ നിർമ്മാണം ദക്ഷിണ ബ്രസീലിൽ പുരോഗമിക്കുന്നു. 'ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ' എന്ന് പേരിട്ടിരിക്കുന്ന രൂപം ദക്ഷിണ ബ്രസീൽ സംസ്ഥാനമായ റിയോ ഗ്രാൻഡി ഡോ സുളളിലെ എൻകൻറ്റാഡോ എന്ന ഗ്രാമത്തിലാണ് ഉയരുന്നത്. ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ എന്ന സംഘടനയാണ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. സ്റ്റീലും, കോൺക്രീറ്റ് മിശ്രിതവും ചേർത്ത് നിർമ്മിക്കുന്ന രൂപത്തിനു 43 മീറ്റർ (141 അടി) ഉയരമുണ്ട്. ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയേക്കാള്‍ 4.8 മീറ്റർ ഉയരം കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ ക്രിസ്തു പ്രതിമ ആയിരിക്കും ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 76 മീറ്റർ ഉയരമുളള (249 അടി) ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപത്തിന്റെ നിർമ്മാണം മെക്സിക്കോയിൽ പുരോഗമിക്കുന്നുണ്ട്. രണ്ടാംസ്ഥാനത്ത് 52 മീറ്റർ ഉയരമുള്ള പോളണ്ടിലെ ക്രിസ്തു പ്രതിമയാണ്. ജെനേസിയോ ഗോമസ് മൗറ എന്ന് ശില്പിയും, അദ്ദേഹത്തിന്റെ മകൻ മാർക്കസ് മൗറയുമാണ് പുതിയ രൂപം നിർമ്മിക്കുന്നത്. ഏപ്രിൽ ആറാം തീയതി ശില്പത്തിന് ശിരസും, കൈകളും സ്ഥാപിച്ചു. 2019ൽ ആരംഭിച്ച പ്രതിമയുടെ നിർമ്മാണം ഈ വർഷം അവസാനം പൂർത്തിയാക്കുമെന്ന് ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം 3,53,000 ഡോളറാണ് നിർമ്മാണത്തിന് ചെലവാകുന്നത്. ഒരു എലവേറ്ററിലൂടെ ആളുകൾക്ക് പ്രതിമയുടെ മുകൾ ഭാഗത്തേക്ക് കയറാൻ സാധ്യമാകുന്ന രീതിയിലാണ് രൂപകല്പന നടത്തിയിരിക്കുന്നത്. രൂപത്തിന്റെ ഹൃദയഭാഗത്ത് ചുറ്റുമുളള ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ഗ്ലാസ്സ് നിർമ്മിതമായ ഒരു ഇടവുമുണ്ട്. ഉറുഗ്വേയുടെയും, അർജൻറീനയുടെയും സമീപ ഗ്രാമമായതിനാൽ ടൂറിസം വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-15-16:16:14.jpg
Keywords: രൂപ
Content: 16008
Category: 1
Sub Category:
Heading: ഉയിഗുര്‍ മുസ്ലിങ്ങളേപ്പോലെ ക്രൈസ്തവരെ തടവിലാക്കി പീഡിപ്പിക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍ ചൈനയിലുണ്ടെന്നു വെളിപ്പെടുത്തല്‍
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ക്രൈസ്തവര്‍ രഹസ്യ പരിവര്‍ത്തന കേന്ദ്രങ്ങളില്‍ (ട്രാന്‍സ്ഫോര്‍മേഷന്‍ സെന്റര്‍) പീഡനത്തിനും, മസ്തിഷ്കപ്രക്ഷാളനത്തിനും, നിര്‍ബന്ധിത വിശ്വാസത്യാഗത്തിനും ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ അധോസഭാംഗമായ ഒരു വിശ്വാസിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചുള്ള ‘ഫ്രീ റേഡിയോ ഏഷ്യ’യുടെ വിവരണവുമായിട്ടാണ് ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍' (ഐ.സി.സി) ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2018-ല്‍ ദേവാലയത്തില്‍ നടന്ന പരിശോധനക്കിടയില്‍ പിടിയിലായ തന്നെ സുരക്ഷാ പോലീസുമായി സഹകരണമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ രഹസ്യകേന്ദ്രത്തിലാണ് പത്തു മാസത്തോളം പാര്‍പ്പിച്ചതെന്നാണ് ഈ വിശ്വാസി പറയുന്നത്. രഹസ്യ കേന്ദ്രത്തില്‍ ജാലകങ്ങളൊന്നുമില്ലാത്ത മുറിയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഈ പത്തു മാസങ്ങള്‍ക്കിടയില്‍ മര്‍ദ്ദനത്തിനും, അസഭ്യ വര്‍ഷംകൊണ്ടുള്ള അധിക്ഷേപത്തിനും കടുത്ത മാനസിക പീഡനത്തിനും ഇരയായി. ഭിത്തിയില്‍ തലയും ശരീരവും ഇടിപ്പിച്ച് മാനസികപീഡനത്തിന് വരെ വിധേയമാക്കി. യുണൈറ്റഡ് ഫ്രണ്ട് ഉദ്യോഗസ്ഥരാണ് ഇതെല്ലം ചെയ്യുന്നതെന്നും പോലീസ് ഇതെല്ലാം കണ്ടെല്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നേയും, തന്നേപ്പോലെയുള്ള ക്രൈസ്തവരായ മറ്റു സഹതടവുകാരെയും നിര്‍ബന്ധപൂര്‍വ്വം അവര്‍ പറഞ്ഞ കാര്യങ്ങള്‍ സമ്മതിപ്പിച്ച് മസ്തിഷ്കപ്രക്ഷാളനത്തിന് ഇരയാക്കിയതായും ഇത്തരത്തിലുള്ള പരിവര്‍ത്തന കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുള്ള നിരവധി ക്രൈസ്തവരെ താന്‍ പ്രതിനിധീകരിക്കുകയാണെന്നും പരാമര്‍ശമുണ്ട്. തടവില്‍ കഴിയുന്ന അധോസഭയില്‍പ്പെട്ട വൈദികരെ മോചിപ്പിക്കുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള പരിവര്‍ത്തന കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയിഗുര്‍ മുസ്ലീങ്ങളെ പാര്‍പ്പിക്കുന്ന കുപ്രസിദ്ധമായ പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളെ അപേക്ഷിച്ച് പരിവര്‍ത്തന കേന്ദ്രങ്ങള്‍ ചെറുതാണെങ്കിലും, ഇത്തരത്തിലുള്ള നിരവധി രഹസ്യ കേന്ദ്രങ്ങള്‍ ചൈനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-15-17:36:59.jpg
Keywords: ചൈന, ചൈനീ
Content: 16009
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ നാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ഏപ്രില്‍ 17) നടക്കും
Content: 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ നാലാമത്തെ ക്ലാസ് ഏപ്രില്‍ 17 ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ നാലാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. ഫെബ്രുവരി 20നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് പഠനപരമ്പര ഉദ്ഘാടനം ചെയ്തത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FnwVEpas8cy8rrCZDNGETD}}
Image: /content_image/News/News-2021-04-15-19:16:19.jpg
Keywords: രണ്ടാം
Content: 16010
Category: 22
Sub Category:
Heading: ജോസഫ് - ദൈവതിരുമുമ്പിലെ പ്രാർത്ഥനാ ശില്പം
Content: മലയാളികളുടെ പ്രിയ ആത്മീയ എഴുത്തുകാരനും ഗാനരചിതാവുമായ മിഖാസ് കൂട്ടുങ്കൽ അച്ചൻ്റെ "ദൈവം വിശ്വസ്തൻ' എന്ന ആൽബത്തിലെ മനോഹരമായ വരികളാണ് ഇന്നത്തെ ജോസഫ് ചിന്ത. "ശിലയിൽ കടഞ്ഞൊരു ശില്പം പോൽ മാനസം പ്രാർത്ഥനയായി വയ്ക്കുന്നങ്ങേമുമ്പിൽ..." സ്വന്തം ഹിതത്തെ ദൈവഹിതം അനുസരിച്ച് പ്രാർത്ഥനായി കടഞ്ഞെടുത്ത ഒരു ശിലാ ശില്പമായിരുന്നു നസറത്തിലെ ജോസഫ്. ദൈവഹിതം പാലിക്കാനായി ഉറച്ച ബോധ്യങ്ങളും തീരുമാനങ്ങളും നിലപാടുകളും കൈ കൊണ്ട യൗസേപ്പ് എല്ലാ അർത്ഥത്തിലും സ്ഥായിയായ ഒരു ശിലാ ശില്പമായിരുന്നു. സ്വർഗ്ഗീയ പിതാവ് ഭൂമിയിൽ തൻ്റെ പുത്രനു സുരക്ഷയൊരുക്കാനായി മെനഞ്ഞെടുത്ത ജോസഫ് എന്ന ശില്പം, വേഗം തകർന്നോ തളർന്നോ പോകുന്ന ശില്പമായിരുന്നില്ല. കാറ്റും കോളും ആഞ്ഞടിച്ചപ്പോഴും സംശങ്ങളുടെ വേലിയേറ്റം ചാകര തീർത്തപ്പോഴും ആ മനസ്സു തകരാത്തതിനു കാരണം ദൈവഹിതത്തിനുസരിച്ച് പ്രാർത്ഥനയായി സ്വ ജിവിതത്തെ രൂപപ്പെടുത്തിയതിനാലാണ്. കത്തോലിക്കാ സഭയുടെ യുവജനമതബോധന ഗ്രന്ഥം You Cat 469 നമ്പറിൽ ഇപ്രകാരം കാണുന്നു :" പ്രാർത്ഥിക്കുന്ന വ്യക്തി ഇനിമേൽ തൻ്റെതായി ജീവിക്കുന്നില്ല. തനിക്കു വേണ്ടിത്തന്നെ ജീവിക്കുന്നില്ല, സ്വന്തം ശക്തികൊണ്ടു ജീവിക്കുന്നുമില്ല. തനിക്കു സംസാരിക്കാനുള്ള ഒരു ദൈവമുണ്ടെന്ന് അയാൾ അറിയുന്നു." ഈ ഉറച്ച ബോധ്യമായിരുന്നു യൗസേപ്പിനെ ദൈവതിരുമുമ്പിൽ പ്രാർത്ഥനാ ശില്‌പമായി രൂപപ്പെടുത്തിയത്.
Image: /content_image/SeasonalReflections/SeasonalReflections-2021-04-15-20:54:19.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16011
Category: 1
Sub Category:
Heading: സത്യവിശ്വാസത്തിന്റെ കാവലാള്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു ഇന്നു 94ാം പിറന്നാള്‍
Content: ആഗോള കത്തോലിക്കാസഭയിൽ ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുകയാണ്. ഈശോയുടെ വളർത്തച്ചന്റെ വിശുദ്ധ ജീവിതത്തെപ്പറ്റി ധ്യാനിക്കുവാനും ആ വത്സലപിതാവിന്റെ പുണ്യജീവിതം മാതൃകയാക്കുവാനുമുളള ഒരു വർഷം. അതിൽ ഏറ്റവും കൂടുതൽ ധ്യാനവിഷയമാകുന്നത് വിശുദ്ധ യൗസേപ്പിതാവിന് തിരുകുടുംബത്തോടുണ്ടായിരുന്ന കരുതൽ, സ്വന്തം ജീവിതത്തിൽ പുലർത്തിയ നീതിബോധം, ദൈവഹിതത്തോടുളള വിധേയത്വം എന്നിവയാണ്. ഒരുപക്ഷേ, വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ധ്യാനിക്കുവാനുളള ഏറ്റവും എളുപ്പമായ മാർഗ്ഗം അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ജീവിതപുണ്യങ്ങൾ സ്വന്തം ജീവിതത്തിൽ സ്വായത്തമാക്കി ജീവിക്കുന്ന ഇന്നിന്റെ ‘ഔസേപ്പിതാക്കന്മാരുടെ’ ജീവിതത്തിലേക്ക് കണ്ണോടിക്കുക എന്നതായിരിക്കാം. ഇപ്രകാരം മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് യൗസേപ്പ് എന്ന നാമം മാമ്മോദീസാവേളയിൽ സ്വീകരിക്കുകയും, ആ നാമത്തോട് ജീവിതംകൊണ്ട് നീതി പുലർത്തുകയും ചെയ്യുന്ന ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പ. കഴിഞ്ഞ വർഷം ജനുവരിയിൽ മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കാസൽ ഗണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. മാർപ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ അദ്ദേഹത്തിന്റെ താമസത്തെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ തൊണ്ണൂറ്റിനാലാം ജന്മദിനമാണിന്ന്. 1927ലെ ഈസ്റ്റർ രാത്രിയിലാണ് (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്. ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു. കത്തോലിക്കാസഭയിലെ 265ാം മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട് പതിനാറാമൻ- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം ‘അനുഗ്രഹിക്കപ്പെട്ടവൻ’ എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു. തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്. ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു. സ്ഥാനത്യാഗത്തിനുശേഷം കാസൽ ഗണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ. കത്തോലിക്കാസഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിൻറെ ഉദാത്തമാതൃകയും ദൈവഹിതത്തിന്റെ നിതാന്തഅന്വേഷിയുമായ യൗസേപ്പ് പാപ്പായ്ക്ക്(ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പയ്ക്ക്) ഹൃദയംനിറഞ്ഞ ജന്മദിനാശംസകളും പ്രാർത്ഥനയും.
Image: /content_image/News/News-2021-04-16-09:00:01.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 16012
Category: 14
Sub Category:
Heading: നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയ്ക്ക് രണ്ടു വര്‍ഷം: പുനര്‍നിര്‍മാണം 2024-ല്‍ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് ഫ്രഞ്ച് പ്രസിഡന്റ്
Content: പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്ന ദേവാലയമായിരിന്നു കത്തീഡ്രല്‍. ഇന്നലെ ദേവാലയ അഗ്നിബാധയുണ്ടായ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദര്‍ശനം നടത്തിയിരിന്നു. പുനര്‍നിര്‍മ്മാണം നിശ്ചയിച്ചിരിക്കുന്നതുപോലെ 2024 ല്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹാരണത്തിനും നേതൃത്വം നല്‍കുന്നവര്‍ക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 7 ബില്യൺ ഡോളർ ചെലവ് വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 830 മില്യൺ ഡോളർ സംഭാവനയായി സ്വരൂപിച്ചതായി സാംസ്കാരിക മന്ത്രി റോസ്‌ലിൻ ബാച്ചലോട്ട് നിയമസഭാംഗങ്ങളോട് പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-16-10:27:00.jpg
Keywords: നോട്ര
Content: 16013
Category: 18
Sub Category:
Heading: ഡോ. ജോണ്‍ കണ്ടത്തിങ്കര വിന്‍സെന്‍ഷ്യന്‍ സന്യാസസഭ സുപ്പീരിയര്‍ ജനറാള്‍
Content: കൊച്ചി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാളായി റവ. ഡോ. ജോണ്‍ കണ്ടത്തിങ്കര തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ടോണി ചക്കുങ്കല്‍ (അസിസ്റ്റന്റ് ജനറല്‍, പ്രേഷിത പ്രവര്‍ത്തനം), ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് (പോപ്പുലര്‍ മിഷന്‍ ധ്യാനം, അജപാലനം), ഫാ. തോമസ് മംഗലത്ത് (വിദ്യാഭാസം, മാധ്യമങ്ങള്‍), ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍ പുത്തന്‍തറ (ധനകാര്യം) എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Image: /content_image/India/India-2021-04-16-12:01:05.jpg
Keywords: വിന്‍സന്‍ഷ്യന്‍
Content: 16014
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടു പോയ സന്യസ്തരെ കുറിച്ച് യാതൊരു വിവരവുമില്ല: പ്രാര്‍ത്ഥനയും പ്രതിഷേധവും വ്യാപിപ്പിച്ച് ഹെയ്തി ക്രൈസ്തവര്‍
Content: പോര്‍ട്ട്‌-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെയും വൈദികരെയും തട്ടിക്കൊണ്ടുപോയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അവരെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ പൊതുപ്രാര്‍ത്ഥനയും, കത്തോലിക്ക സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള ദേശവ്യാപകമായ പ്രതിഷേധവും പുരോഗമിക്കുന്നു. ഹെയ്തി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.എച്ച്) നല്‍കിയ ആഹ്വാനമനുസരിച്ചാണ് പ്രാര്‍ത്ഥനയും സമരവും വ്യാപകമാക്കിയിരിക്കുന്നത്. കത്തോലിക്ക സ്കൂളുകളും, സര്‍വ്വകലാശാലകളും, മറ്റ് സ്ഥാപനങ്ങളും അടച്ചിട്ട് സഹകരിക്കണമെന്ന് ഹെയ്തി മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേകം ബലിയര്‍പ്പിച്ചു. ഉച്ചക്കഴിഞ്ഞ് രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും പള്ളിമണികള്‍ ഒരുമിച്ച് മുഴക്കി. മെട്രോപ്പൊളിറ്റന്‍ പ്രദേശമായ പോര്‍ട്ട്‌-ഒ-പ്രിന്‍സിലെ ‘പെറ്റിയോണ്‍-വില്ലെ’യിലെ സെന്റ്‌ പിയറെ ദേവാലയത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിരവധി മെത്രാന്മാര്‍ പങ്കെടുത്തു. ഹെയ്തിയിലെ ‘തട്ടിക്കൊണ്ടുപോകല്‍ സ്വേച്ഛാധിപത്യ’ത്തെ മെത്രാന്‍ സമിതി ശക്തമായി അപലപിച്ചു. കൊല്ലുകയും, മാനഭംഗപ്പെടുത്തുകയും, തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നവരുടെ കൈയില്‍ അധികാരമെത്താന്‍ തങ്ങള്‍ സമ്മതിക്കില്ലായെന്നും ഒരു നല്ല രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥനയിലൂടെ നാം ഒന്നിക്കണമെന്നും മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു. രണ്ടു ഫ്രഞ്ച് കത്തോലിക്ക മിഷ്ണറിമാരുള്‍പ്പെടെ അഞ്ച് കത്തോലിക്കാ വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും മൂന്നു അത്മായരേയും സായുധസംഘം തട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ഹെയ്തി മെത്രാന്‍ സമിതി തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്. പ്രാര്‍ത്ഥനയും, സ്ഥാപനങ്ങളുടെ അടച്ചിടലും രാഷ്ട്രത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുമെന്ന്‍ പറഞ്ഞ മെത്രാന്‍ സമിതി തട്ടിക്കൊണ്ടുപോകല്‍ എന്ന ഗുരുതര പ്രശ്നത്തെ അടിയന്തിരമായ പരിഗണിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. കുപ്രസിദ്ധമായ '400 മാവോസോ' സംഘമാണ് കഴിഞ്ഞ ഞായറാഴ്ച അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-16-14:03:00.jpg
Keywords: ഹെയ്തി
Content: 16015
Category: 18
Sub Category:
Heading: സി. മേബിൾ ജോസഫിന് ആദരാഞ്ജലി..!
Content: പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സംഭവം. രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിരുന്ന കുറിപ്പിൽ, മറ്റു സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു. തന്റെ മൃതദേഹം കുരീപുഴയിൽ തന്നെ സംസ്കരിക്കണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. "താൻ കിണറ്റിലുണ്ടാകും" എന്ന കുറിപ്പിലെ പരാമർശത്തെ തുടർന്നാണ് മഠത്തിനോട് ചേർന്നുള്ള കിണറിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയും ഉണ്ടായത്. ദീർഘ കാലമായി ചില കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സ തേടിയിരുന്ന സി. മേബിൾ ചികിത്സാവശ്യത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കുരീപ്പുഴയിൽ എത്തിയത്. ഒപ്പം അലർജി സംബന്ധമായ പ്രശ്നങ്ങളും സി. മേബിളിന് ഉണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പിൽ നിന്നു വ്യക്തമാണ്. കരുനാഗപ്പള്ളിക്കടുത്ത് പാവുമ്പയിലെ കോൺവെന്റിലെ അംഗമായിരുന്നു സി. മേബിൾ. അവിടെ അധ്യാപികകൂടിയായിരുന്ന അവർ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ കൂടുതൽ ചികിത്സയ്ക്കായി കോൺഗ്രിഗേഷന്റെ ഡെലഗേറ്റ് ഹൗസ് ആയ കുരീപ്പുഴയിലെ കോൺവെന്റിലേയ്ക്ക് വരികയായിരുന്നു. #{green->none->b->Must Read: ‍}# {{ അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? -> http://www.pravachakasabdam.com/index.php/site/news/15539}} ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായ ഒരു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നെങ്കിലും ആരോഗ്യക്കുറവ് മൂലം അതിന് താമസം നേരിട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ചികിത്സകളായിരുന്നു ഈ നാളുകളിൽ നടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, ആർഡിഒയുടെയും സി. മേബിളിന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സിസ്റ്ററിന്റെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-16-16:16:54.jpg
Keywords: ആത്മഹ