Contents

Displaying 15601-15610 of 25125 results.
Content: 15966
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ ഫ്രാന്‍സിലെ ആരാധനാലയങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 5 പേര്‍ അറസ്റ്റില്‍
Content: പാരീസ്: ക്രൈസ്തവര്‍ പരിപാവനമായി ആഘോഷിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ആരാധനാലയങ്ങള്‍ക്കു നേരേ ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഫ്രാന്‍സിലെ മോണ്ടെപെല്ലിയറില്‍ ഭീകരാക്രമണത്തിനു ശ്രമിച്ച അഞ്ച് സ്ത്രീകള്‍ ബേസിയറില്‍ പോലീസ് കസ്റ്റഡിയിലാണെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും നാഷണല്‍ പോലീസും ട്വിറ്ററിലൂടെ അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആക്രമണത്തിനു നേതൃത്വം ചെയ്ത സ്ത്രീ, അവരുടെ അമ്മ, മൂന്നു സഹോദരിമാര്‍ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തു നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ടെന്നു ലേ പോയിന്റെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിൽ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ചു എന്നാരോപണത്തിന്റെ ഒക്ടോബറിൽ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയുടെ ചിത്രം പോലീസ് കണ്ടെത്തിയിരിന്നു. അക്രമപ്രവർത്തനത്തിനുള്ള നിരവധി പദ്ധതികൾ വിവരിക്കുന്ന രേഖകളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെയും നാസിസത്തെയും പരാമർശിക്കുന്ന രേഖകളും ഈയവരുടെ വീടിനടുത്തുള്ള ഒരു പള്ളിയുടെ മാപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2015 മുതൽ ഇസ്ലാമിക തീവ്രവാദികൾ വേരുറപ്പിച്ചിരിക്കുന്ന ഫ്രാന്‍സില്‍ തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത നിര്‍ദേശമാണ് ഭരണകൂടം നല്കിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദം പ്രചരിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ സ്വീകരിച്ച നിരവധി മോസ്ക്കുകള്‍ രാജ്യത്തു അടച്ചുപൂട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-09-09:53:28.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 15967
Category: 13
Sub Category:
Heading: കോവിഡിനിടെ വിശുദ്ധ കുർബാന നൽകാൻ വിസമ്മതിച്ചതിന് വിശ്വാസികളോട് മാപ്പ് ചോദിച്ച് അമേരിക്കൻ വൈദികൻ
Content: അരിസോണ: കോവിഡ് വ്യാപന നാളുകളിൽ വിശുദ്ധ കുർബാന നൽകാൻ വിസമ്മതിച്ചതിന് അരിസോണയിലെ ഗിൽബർട്ടിലുളള സെന്റ് ആൻ ഇടവക ദേവാലയത്തിന്റെ ചുമതലയുള്ള വൈദികനായ ഫാ. സെർജിയോ മുനോസ് വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞു. പെസഹ വ്യാഴാഴ്ച തിരുകർമ്മങ്ങൾക്കിടെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ ഒരു വൈദികൻ ആയതിനാൽ ചെറുതായിട്ടെങ്കിലും, സഭയെ ഞാൻ പ്രതിനിധീകരിക്കുന്നതിനാലും കഴിഞ്ഞവർഷം സംഭവിച്ച കാര്യങ്ങളെപ്പറ്റി പരസ്യമായി ക്ഷമ ചോദിക്കണമെന്ന് എനിക്ക് തോന്നി. നിങ്ങൾ എന്റെ അടുത്ത് ഉപദേശം ചോദിച്ചു വരുമ്പോൾ, എന്റെ അഭിപ്രായമല്ല മറിച്ച്, ദൈവം സഭയ്ക്ക് നൽകിയിരിക്കുന്ന സത്യമാണ് നിങ്ങൾക്കാവശ്യം." അദ്ദേഹം പറഞ്ഞു. വിശ്വാസികളിൽ പലരും, കൊറോണവൈറസ് വ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പിതാവിന്റെ അടുത്ത് അപ്പം ചോദിച്ചു. എന്നാൽ അപ്പത്തിന് പകരം കല്ലാണ് തങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ പ്രതീക്ഷയെ പിടിച്ചുയർത്താൻ സഹായകരമായ ഏകഭോജനം ഞങ്ങൾ നിഷേധിച്ചു.നടന്ന സംഭവത്തെ പറ്റി ആരും ഖേദം പ്രകടിപ്പിച്ചതായി കേൾക്കാത്തതിനാൽ ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കപ്പെടുമോ എന്ന് ഉറപ്പു നൽകാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വേദനയുള്ള കാര്യം. എന്നാൽ ഇനി സമാനമായ ഒരു സാഹചര്യമുണ്ടായാൽ താൻ അതിന്റെ ഭാഗമാകില്ലെന്ന് ഫാ. സെർജിയോ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-09-12:09:25.jpg
Keywords: ദിവ്യകാരുണ്യ
Content: 15968
Category: 9
Sub Category:
Heading: ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ സന്ദേശവുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ സ്രാമ്പിക്കലും
Content: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ ഡയറക്ടറുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്.മാർ. ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. വെസ്റ്റ് മിനിസ്റ്റർ രൂപത വൈദികൻ മോൺസിഞ്ഞോർ. ഷേമസ് ഒബോയിൽ ഇംഗ്ലീഷ് കൺവെൻഷനിൽ ശുശ്രൂഷകളിൽ പങ്കുചേരും. മാനുഷിക ജീവിതാന്തരീക്ഷത്തെ തകിടംമറിക്കുന്ന വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് , വിവിധ ഭാഷാ ദേശക്കാരായ അനേകർക്ക് യേശുവിൽ പുതുജീവനും പ്രത്യാശയുമേകിക്കൊണ്ട് നടന്നുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക . മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമ്പോഴും 8894210945 എന്ന നമ്പറിൽ സൂം ലിങ്ക് വഴി പ്രാർത്ഥിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് >>> പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന ഈ കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. >>>>>>>>>>>>>>>> അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല , വി. കുർബാന, വചന പ്രഘോഷണം, ആരാധന, എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഏപ്രിൽ 10 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യുകെ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >> #{green->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ <br> അനീഷ് ‭07760 254700‬ ‬ <br> ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-04-09-12:38:24.jpg
Keywords: സെഹിയോ
Content: 15969
Category: 23
Sub Category:
Heading: ഇറ്റാലിയന്‍ മുനിസിപ്പാലിറ്റിയുടെ ബഹുമതി നേടിയവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു കത്തോലിക്ക കന്യാസ്ത്രീകള്‍
Content: സാക്രോഭാനോ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ രാപകൽ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോള്‍ അഭിമാനമായി മലയാളി കത്തോലിക്ക സന്യാസിനികളും. കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ, സിസ്റ്റർ തെരേസ് വെട്ടത്ത് എന്നിവരാണ് ഇറ്റലിയിൽ അപൂര്‍വ്വ ആദരവിന് അര്‍ഹരായിരിക്കുന്നത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാവും പകലും കഠിനപ്രയത്നം നടത്തിയ സിസ്റ്റർ ഡെയ്സിയും സിസ്റ്റര്‍ തെരേസയും ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കി ആദരമര്‍പ്പിച്ചത്. കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ ‘മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി’ – യിൽ ഇരുപതോളം വർഷങ്ങളായി ശുശ്രൂഷ ചെയ്തുവരികയായിരിന്നു ഇരുവരും. 47 വയസ്സുള്ള സിസ്റ്റർ ഡെയ്സി ജൂസെപ്പീന വന്നീനി ആശുപത്രിയിലെ കോവിഡ് അടിയന്തര വാര്‍ഡിന്റെ കോര്‍ഡിനേറ്ററായാണ് സേവനം ചെയ്തുകൊണ്ടിരിന്നത്. സിസ്റ്റർ തെരേസ് ഇതേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിന്റെ കോര്‍ഡിനേറ്ററായി സേവനം ചെയ്തുവരികയായിരിന്നു. ആകെ എട്ട് വനിതാ നേഴ്സുമാര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ആദരവ് ലഭിച്ചു. കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയിൽ. മാനന്തവാടി രൂപത നെല്ലിയോടി ഇടവകാംഗമായ സിസ്റ്റര്‍ തെരേസ, വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ്. മാർച്ച് എട്ടാം തീയതി ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഇത്തരം ഒരു പ്രോഗ്രാം മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. മേയറിന്റെ നേതൃത്വത്തിൽ, ഒൻപതുപേരുടെയും പേരിൽ ഓരോ റോഡും താൽക്കാലികമായി സമർപ്പിക്കപ്പെട്ടു. മലയാളി കന്യാസ്ത്രീകളോടൊപ്പം ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ആഫ്രിക്കൻ രാജ്യമായ ബുർക്കീനാഫാസോയില്‍ നിന്നുള്ള സിസ്റ്റർ സബീനയുടെ പേരും പൊതു റോഡിന് നല്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2021-04-09-23:07:48.jpg
Keywords: മലയാളി
Content: 15970
Category: 1
Sub Category:
Heading: മതം പ്രചരിപ്പിക്കാം, 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീം കോടതി
Content: ന്യൂഡൽഹി: ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം പൗരനുണ്ടെന്നും രാജ്യത്ത് പതിനെട്ടു വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ചൂണ്ടിക്കാട്ടി. ഹർജി നൽകിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമർശിച്ചു. പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹർജി ആണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തും എന്ന് കോടതി വ്യക്തമാക്കിയതോടെ അശ്വനി ഉപാധ്യായ ഹർജി പിൻവലിച്ചു. അതേസമയം സുപ്രീം കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു. നോര്‍ത്ത് ഇന്ത്യന്‍ ഭാഗങ്ങളില്‍ ധാരാളം ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ കടന്നുവരുമ്പോള്‍ സംഘപരിവാര്‍ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്കു മറുപടിയേകാന്‍ കോടതി വിധി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-09-16:55:42.jpg
Keywords: സുപ്രീം
Content: 15971
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവരുടെയും വൈദികരുടെയും നിലനില്‍പ്പിന് കടുത്ത ഭീഷണി: ആശങ്കയുമായി വിവിധ റിപ്പോര്‍ട്ടുകള്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതിലുള്ള ആശങ്കയുമായി മാധ്യമ റിപ്പോര്‍ട്ടുകള്‍. 2019 മുതല്‍ 2020 വരെ നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1,350-ല്‍ നിന്നും 3,530 ആയി ഉയര്‍ന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് പുറമേ, ആയുധധാരികളായ കവര്‍ച്ചക്കാരും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്നവരും കത്തോലിക്കാ വൈദികരെ ലക്ഷ്യമാക്കിയിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. 2018 മുതല്‍ നൈജീരിയയില്‍ പത്തിലധികം വൈദികരെയാണ് ആയുധധാരികളും, കൊള്ളക്കാരും കൊലപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 30ന് ബെന്യു സംസ്ഥാനത്തിലെ സെന്റ്‌ പോള്‍സ് കത്തോലിക്കാ ദേവാലയം ആക്രമിച്ച അക്രമികളെ തടയുന്നതിനിടയില്‍ കൊല്ലപ്പെട്ട ഫാ. ഫെര്‍ഡിനാന്‍ഡാണ് കൊല്ലപ്പെട്ട വൈദികരിലെ ഏറ്റവും ഒടുവിലത്തെ ഇര. ആറോളം വിശ്വാസികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കത്തോലിക്കാ വൈദികനായ ഫാ. ക്ലമന്റ് ഉഗ്വു കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. നൈജീരിയയില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നൈജീരിയന്‍ ക്രൈസ്തവരെ സംഭവിച്ചിടത്തോളം ഇപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുന്നുവെന്നു ‘ദി കത്തോലിക് വേള്‍ഡ്’ന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബൊക്കോഹറാം ശക്തിപ്രാപിച്ച 2009 മുതല്‍ ദേവാലയങ്ങളിലെ ബോംബ്‌ സ്ഫോടനങ്ങള്‍, വൈദികരെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് നേര്‍ക്ക് നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നുവരികയാണ്. മുപ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും, 20 ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രമുഖ വചനപ്രഘോഷകനായ പാസ്റ്റര്‍ ലാവന്‍ അന്‍ഡിമിയും ബൊക്കോഹറാം കൊലപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടത്തിയിരിക്കുന്നത് തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളും ആയുധധാരികളായ കവര്‍ച്ചക്കാരുമാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നത് സര്‍ക്കാരിന്റെ നിഷ്ക്രിയത്വമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇത്രത്തോളം ജീവന് ഭീഷണി നേരിടുന്ന സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ഫാ. ഉഗോച്ചുക്വു ഉഗ്വോകെ എന്ന വൈദികന്‍ പറഞ്ഞു. 2019-ല്‍ മാത്രം ആയിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.കെ ആസ്ഥാനമായുള്ള ‘ഹ്യൂമാനിറ്റേറിയന്‍ എയിഡ് റിലീഫ് ട്രസ്റ്റ്’ പറയുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നൈജീരിയ സ്ഥാനം പിടിച്ചിരിന്നു. നൈജീരിയയിലെ ക്രൈസ്തവരുടെ നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളെ വത്തിക്കാന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-09-17:59:55.jpg
Keywords: നൈജീ
Content: 15972
Category: 22
Sub Category:
Heading: ജോസഫ് - സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥൻ
Content: 1870 ഡിസംബർ മാസം എട്ടാം തീയതി ഒൻപതാം പീയൂസ് മാർപാപ്പ ക്വുവേമാദ്മോഡും ദേവൂസ് (Quemadmodum Deus) എന്ന തിരുവെഴുത്ത് വഴി യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പിനു സമാനമായ രീതിയിൽ പുതിയ നിയമത്തിലെ യൗസേപ്പിനെ ദൈവം തന്റെ വിശിഷ്ട ദാനങ്ങളെ ഭരമേല്പിച്ചു എന്നു പീയൂസ് ഒൻപതാം മാർപാപ്പ പഠിപ്പിക്കുന്നു. "സർവ്വശക്തനായ ദൈവം പൂർവ്വ പിതാവായ യാക്കോബിന്റെ മകൻ ജോസഫിനെ ഈജിപ്തിൽ നിന്നു തന്റെ ജനത്തിനു വേണ്ടി ധ്യാന്യം സംഭരിക്കുവാൻ നിയോഗിച്ചതു പോലെ, സമയത്തിന്റെ പൂർത്തിയിൽ തന്റെ ഏകജാതനെ, ലോക രക്ഷകനെ, ഭൂമിയിലേക്കു അയ്‌ക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു. ദൈവം അവനെ തൻ്റെ ഭവനത്തിന്റെയും നിക്ഷേപങ്ങളുടെയും കർത്താവും നേതാവുമായി നിയമിക്കുകയും അവന്റെ ഏറ്റവും വിശിഷ്ടമായ നിധികളുടെ സംരക്ഷകനാക്കുകയും ചെയ്തു." ലെയോ പതിമൂന്നാമൻ പാപ്പ 1889 ൽ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഭക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ക്വാംക്വാം പ്ലൂറിസ് (Quamquam Pluris) എന്ന ചാക്രിക ലേഖനത്തിലൂടെ യൗസേപ്പിനെ സഭയുടെ മധ്യസ്ഥനാക്കിയതിനുള്ള കാരണം പറയുന്നു; "ജോസഫ് ദൈവീക കുടുംബത്തിന്റെ സംരക്ഷകനും ശിരസ്സും രക്ഷാധികാരിയുമായിരുന്നു. അതിനാൽ നസറത്തിലെ കുടുംബത്തെ സംരക്ഷിച്ചതുപോലെ ക്രിസ്തുവിൻ്റെ സഭയെ അവൻ്റെ ദൈവീക സഹായത്താൽ സംരക്ഷിക്കാനും പ്രതിരോധിക്കാനും യൗസേപ്പിതാവ് ഏറ്റവും അനുയോജ്യനും ശ്രേഷ്ഠനുമാണ്. " യൗസേപ്പിതാവ് തൻ്റെ മൂന്നു പ്രത്യേക ഗുണങ്ങളാലും തിരുസഭയുടെ മദ്ധ്യസ്ഥനാക്കുന്നു. അനുസരണം, വിശ്വസ്തത, എളിമ ഇവ മൂന്നുമാണ് ആ ഗുണങ്ങൾ. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടതുമാണ്.ദൈവ പിതാവിനോടു അനുസരണയും ദൈവം ഭരമേല്പിച്ച വ്യക്തികളോടു വിശ്വസ്തതയും ഉത്തരവാദിത്വ നിർവ്വഹണത്തിൽ എളിമയും ശീലമാക്കിയ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/India/India-2021-04-09-22:13:39.jpg
Keywords: ജോസഫ്, യൗസേ
Content: 15973
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ റോഡ് ഇനി അറിയപ്പെടുക മലയാളി കന്യാസ്ത്രീകളുടെ പേരില്‍: ബഹുമതി നേടിയവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു കത്തോലിക്ക കന്യാസ്ത്രീകള്‍
Content: സാക്രോഭാനോ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ രാപകൽ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോള്‍ അഭിമാനമായി മലയാളി കത്തോലിക്ക സന്യാസിനികളും. കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ, സിസ്റ്റർ തെരേസ് വെട്ടത്ത് എന്നിവരാണ് ഇറ്റലിയിൽ അപൂര്‍വ്വ ആദരവിന് അര്‍ഹരായിരിക്കുന്നത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാവും പകലും കഠിനപ്രയത്നം നടത്തിയ സിസ്റ്റർ ഡെയ്സിയും സിസ്റ്റര്‍ തെരേസയും ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കി ആദരമര്‍പ്പിച്ചത്. കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ ‘മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി’ – യിൽ ഇരുപതോളം വർഷങ്ങളായി ശുശ്രൂഷ ചെയ്തുവരികയായിരിന്നു ഇരുവരും. 47 വയസ്സുള്ള സിസ്റ്റർ ഡെയ്സി ജൂസെപ്പീന വന്നീനി ആശുപത്രിയിലെ കോവിഡ് അടിയന്തര വാര്‍ഡിന്റെ കോര്‍ഡിനേറ്ററായാണ് സേവനം ചെയ്തുകൊണ്ടിരിന്നത്. സിസ്റ്റർ തെരേസ് ഇതേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിന്റെ കോര്‍ഡിനേറ്ററായി സേവനം ചെയ്തുവരികയായിരിന്നു. ആകെ എട്ട് വനിതാ നേഴ്സുമാര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ആദരവ് ലഭിച്ചു. കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയിൽ. മാനന്തവാടി രൂപത നെല്ലിയോടി ഇടവകാംഗമായ സിസ്റ്റര്‍ തെരേസ, വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ്. മാർച്ച് എട്ടാം തീയതി ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഇത്തരം ഒരു പ്രോഗ്രാം മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. മേയറിന്റെ നേതൃത്വത്തിൽ, ഒൻപതുപേരുടെയും പേരിൽ ഓരോ റോഡും താൽക്കാലികമായി സമർപ്പിക്കപ്പെട്ടു. മലയാളി കന്യാസ്ത്രീകളോടൊപ്പം ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ആഫ്രിക്കൻ രാജ്യമായ ബുർക്കീനാഫാസോയില്‍ നിന്നുള്ള സിസ്റ്റർ സബീനയുടെ പേരും പൊതു റോഡിന് നല്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-09-23:07:13.jpg
Keywords: ബഹുമ, മലയാളി
Content: 15974
Category: 18
Sub Category:
Heading: ഷെവലിയർ ഐ സി ചാക്കോ അവാർഡിന് എൻട്രികൾ ക്ഷണിച്ചു
Content: ബഹുഭാഷ പണ്ഡിതനും സംസ്കൃത വൈയാകരനും ഭൂഗർഭ ശാസ്ത്രജ്ഞനും സാഹിത്യകാരനും ചരിത്രകാരനും ഭരണകർത്താവും സഭാ സ്നേഹിയുമായിരുന്ന ഷെവലിയർ ഐ സി ചാക്കോയുടെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി അതിരൂപതാ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യ / സാംസ്കാരിക അവാർഡിന് അർഹരെന്നു കരുതുന്ന വ്യക്തിയെ തെരെഞ്ഞെടുക്കുന്നതിലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. സാഹിത്യ- സാമൂഹ്യ-സാംസ്കാരിക- സഭാത്മക മേഖലകളിലേതിലെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരും 50 വയസ്സുമേൽ പ്രായമായവരും ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നവരെയുമാണ് അവാർഡിനായി പരിഗണിക്കുന്നത്. 2021 മെയ് 29ന് ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാർഡ് സമ്മാനിക്കും. നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ പേരും വിശദാംശങ്ങളും മെയ് 10 ന് മുമ്പായി സെക്രട്ടറി, ഷെവലിയർ ഐ സി ചാക്കോ അവാർഡ് കമ്മിറ്റി , ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് റിലേഷൻസ് , ആർച്ച്ബിഷപ്സ് ഹൗസ് ചങ്ങനാശ്ശേരി എന്ന വിലാസത്തിലോ prochyad@gmail.com എന്ന ഇമെയിൽ ഐഡിയിലോ ലഭിക്കേണ്ടതാണ്. സ്വന്തം നോമിനേഷൻ ഉൾപ്പെടെ ഒരാൾക്ക് മൂന്ന് പേരുകൾ വരെ മുൻഗണനാ ക്രമത്തിൽ നിർദ്ദേശിക്കാവുന്നതാണ്.
Image: /content_image/India/India-2021-04-10-09:08:31.jpg
Keywords: അവാര്‍ഡ
Content: 15975
Category: 18
Sub Category:
Heading: 'വനിതാ ശിശുവികസന വകുപ്പിന്റെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയും'
Content: കൊച്ചി: ഗര്‍ഭിണിയായ സ്ത്രീക്കു തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്നു കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നതും അതു ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നതും ജീവന്റെ സംസ്കാരത്തിന് യോജിച്ചതല്ല. ഉദരത്തിലെ കുഞ്ഞ് ഒരു മനുഷ്യന്‍ തന്നെയാണ്. പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന ഒറ്റ കാരണത്താല്‍ അപ്രതീക്ഷിത ഗര്‍ഭം എന്ന പേരില്‍ ഒരു മനുഷ്യജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരതയാണ്. ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമായിരിക്കണമെന്നും സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2021-04-10-09:12:06.jpg
Keywords: ഗര്‍ഭ