Contents

Displaying 15551-15560 of 25125 results.
Content: 15916
Category: 18
Sub Category:
Heading: കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാന്‍ ആരാണ് അധികാരം നല്‍കിയത്: പ്രിയങ്ക ഗാന്ധി
Content: തിരുവനന്തപുരം: യുപിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ ഉപദ്രവിച്ചത് ബിജെപിയുടെ യൂത്ത് വിംഗ് ഗുണ്ടകളാണെന്നും എന്നാല്‍ കന്യാസ്ത്രീകളോട് രേഖകള്‍ ചോദിക്കാനും പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാനും അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെഞ്ഞാറമ്മൂട് സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കേന്ദ്രആഭ്യന്തര മന്ത്രി അതു തെറ്റായിപ്പോയെന്നു പറയുന്നു. ഇവരാണ് ഇപ്പോള്‍ വോട്ട് ചോദിച്ച് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Image: /content_image/India/India-2021-03-31-09:05:00.jpg
Keywords: കന്യാ
Content: 15917
Category: 18
Sub Category:
Heading: നാളെ പെസഹ: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം
Content: വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കി ആഗോള ക്രൈസ്തവര്‍ നാളെ പെസഹാ ആചരിക്കും. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഇത്തരം തിരുക്കര്‍മങ്ങള്‍ ഒഴിവാക്കിയിരുന്നു. യേശു പന്ത്രണ്ടു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ഗദ്‌സെമന്‍ തോട്ടത്തില്‍ രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത പിന്തുടര്‍ന്ന് രാത്രി വൈകുംവരെയും വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കിക്കൊണ്ട് ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കും. ദേവാലയങ്ങളില്‍ ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകുന്നേരം വരെ നീളും. ലോക രക്ഷയ്ക്കായി യേശുക്രിസ്തു പീഡാനുഭവങ്ങള്‍ക്കൊടുവില്‍ കുരിശുമരണം വരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലേക്കു പ്രാര്‍ത്ഥനാനിര്‍ഭരവും ത്യാഗപൂര്‍ണവുമായ ഒരുക്കംകൂടിയാണ് പെസഹാദിനം.
Image: /content_image/India/India-2021-03-31-09:28:49.jpg
Keywords: പെസഹ
Content: 15918
Category: 1
Sub Category:
Heading: തലകീഴായ കുരിശ്, സോളില്‍ യഥാര്‍ത്ഥ മനുഷ്യരക്തം, 666: ‘സാത്താന്‍ ഷൂ’ അവതരിപ്പിച്ച അമേരിക്കന്‍ റാപ്പര്‍ക്കെതിരെ വ്യാപക പ്രതിഷേധം
Content: ന്യൂയോര്‍ക്ക്: തന്റെ പുതിയ മ്യൂസിക് വീഡിയോയുടെ പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യ രക്തമടങ്ങിയ ‘സാത്താനിക ഷൂസ്’ അവതരിപ്പിച്ച അമേരിക്കന്‍ റാപ്പറും, ഗായകനും, ഗാനരചയിതാവുമായ ലില്‍ നാസ് X ന്റെ നടപടി വിവാദമാകുന്നു. അപകടകരമായ ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തിനെതിരെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരും വചനപ്രഘോഷകരും രംഗത്തെത്തിക്കഴിഞ്ഞു. വിവാദ ഷൂസിന്റെ നിര്‍മ്മാണത്തില്‍ പ്രമുഖ ബ്രാന്‍ഡായ ‘നൈക്കി’ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കമ്പനി ഇത് നിഷേധിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായി വിചിത്രവും, വിവാദപരവുമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന എം.എസ്.സി.എച്ച്.എഫ് എന്ന കമ്പനിയുമായി സഹകരിച്ചാണ് വിവാദ ഷൂസിന്റെ നിര്‍മ്മാണം. തലകീഴായ കുരിശും, സോളില്‍ ഒരു തുള്ളി മനുഷ്യരക്തവും, 666 സംഖ്യയും, തലകീഴായ നക്ഷത്രവുമൊക്കെ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഷൂസിന്റെ വില 1018 ഡോളറാണ്. സാത്താനെകുറിച്ച് പറയുന്ന “സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് ഞാന്‍ കണ്ടു” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ വാക്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് “ലൂക്കാ 10:18” എന്നും ഷൂസില്‍ പ്രിന്റ്‌ ചെയ്തിട്ടുണ്ട്. “മോണ്ടേരോ കാള്‍ മി ബൈ യുവര്‍ നെയിം” എന്ന പുതിയ സംഗീത വീഡിയോയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സാത്താന്‍ ഷൂസുമായി ലില്‍ നാസ് രംഗത്തെത്തിയത്. സ്ട്രിപ്പര്‍ പോളില്‍ നിന്നും നരകത്തിലേക്കിറങ്ങിവരുന്ന താരം സാത്താനോടൊപ്പം നൃത്തം ചെയ്യുന്നതും സാത്താന്റെ കഴുത്ത് പിടിച്ചോടിച്ചൊടിച്ച് സാത്താന്റെ കിരീടമെടുത്ത് സ്വന്തം തലയില്‍ വെക്കുന്നതുമാണ് വീഡിയോയുടെ പ്രതിപാദ്യം. പൈശാചികത വെളിവാക്കുന്ന രീതിയിലാണ് വീഡിയോയുടെ അവതരണവും. സാത്താനിക സംഖ്യയെ പ്രതിനിധീകരിക്കുന്ന 666 ജോടി ഷൂസുകള്‍ മാത്രമാണ് പുറത്തിറക്കുന്നത്. സൗത്ത് ഡകോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയം, ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും വചനപ്രഘോഷകനുമായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം, ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ മാര്‍ക്ക് ബേണ്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. ഷൂസ് അവതരിപ്പിച്ചത് പൈശാചികമാണെന്നും രാജ്യത്തെ ധാർമ്മികത വളരെ വേഗത്തിൽ ഇടിയുകയാണെന്നും ഫ്രാങ്ക്‌ളിന്‍ ഗ്രഹാം പറഞ്ഞു. തങ്ങളുടെ തൊഴിലാളികളാണ് ഷൂസ് നിര്‍മ്മാണത്തിന് വേണ്ട രക്തം നല്‍കിയിരിക്കുന്നതെന്നാണ് എം.എസ്.സി.എച്ച്.എഫ് പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-31-10:40:27.jpg
Keywords: സാത്താന്‍, പിശാച
Content: 15919
Category: 1
Sub Category:
Heading: ഇന്തോനേഷ്യൻ ചാവേറാക്രമണം: മതകാര്യ വകുപ്പ് മന്ത്രി മകാസർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു
Content: ജക്കാര്‍ത്ത: ഓശാന ഞായറില്‍ ഇന്തോനേഷ്യയിലെ മകാസറിലുളള തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിനു സമീപം ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്തോനേഷ്യയിലെ മതകാര്യ വകുപ്പ് മന്ത്രി യാകുത് ചോലിൽ കുമാസ് മക്കാസർ ആർച്ച് ബിഷപ്പ് ജോൺ ലിക്കു അഡയെ സന്ദർശിച്ച് തന്റെ പിന്തുണ അറിയിച്ചു. സംഭവത്തില്‍ തന്റെ ദുഃഖം അറിയിക്കാൻ വേണ്ടിയാണ് എത്തിയതെന്നും പെസഹാ വ്യാഴാഴ്ച മുതൽ ഈസ്റ്റർ ദിനം വരെയുള്ള തിരുക്കർമ്മങ്ങൾ മുടക്കമില്ലാതെ നടത്തണമെന്നും മന്ത്രി ആർച്ച് ബിഷപ്പിനോട് പറഞ്ഞു. സാധാരണപോലെ അത് ആഘോഷിക്കുക. ഭയപ്പെടരുത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സംഘടനകൾക്കുമെതിരെ നമ്മൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തീഡ്രൽ സന്ദർശനത്തിനുശേഷം ബയൻഗാര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റവരെയും യാകുത് ചോലിൽ കുമാസ് സന്ദർശിച്ചു. മന്ത്രിയുടെ സന്ദേശം ആത്മവിശ്വാസം പകരുന്നതായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ജോൺ ലിക്കു അഡ യുസിഎ ന്യൂസിനോട് പറഞ്ഞു. മക്കാസറിലുളള ദേവാലയങ്ങൾക്കും, മറ്റു പ്രദേശങ്ങളിലുള്ള ദേവാലയങ്ങൾക്കും ഈസ്റ്റർ ദിനത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജമാ അൻഷാറുത്ത് ദൗള എന്ന തീവ്രവാദ സംഘടനയിൽ അംഗമായ 6 മാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികളാണ് കത്തീഡ്രൽ ദേവാലയത്തിനു സമീപം ചാവേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ദേവാലയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ദമ്പതികളെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനാലാണ് വലിയൊരു വിപത്ത് ഒഴിവായത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവരുടെ ബൈക്ക് കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2021-03-31-13:17:47.jpg
Keywords: ഇന്തോനേ
Content: 15920
Category: 13
Sub Category:
Heading: രഹസ്യ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍: തീവ്രവാദികള്‍ സജീവമായപ്പോള്‍ ആദിമ സഭയുടെ പാതയില്‍ നൈജീരിയന്‍ ക്രൈസ്തവര്‍
Content: അബൂജ: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് ശേഷം നൈജീരിയയിലെ ക്രൈസ്തവര്‍ രഹസ്യമായി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്ത്. കാരിത്താസ് നൈജീരിയയുടെ ഔദ്യോഗിക വക്താവായ ഡോറിസ് ഇംബാസ്യു എന്ന വനിതയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളില്‍ പോയാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്നറിയാവുന്നതുകൊണ്ട് നൈജീരിയയിലെ ക്രൈസ്തവര്‍ ഇപ്പോള്‍ ദേവാലയങ്ങളില്‍ പോകാറില്ലെന്നും, എന്നാല്‍ കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയുമാണെന്ന് ഡോറിസ് ഇംബാസ്യു ‘എ.സി.ഐ ആഫ്രിക്ക’യോട് വെളിപ്പെടുത്തി. സഭയിലെ ഏറ്റവും വിശ്വാസ തീക്ഷ്ണതയും, ഊര്‍ജ്ജസ്വലതയുമുള്ള സമൂഹമായി അറിയപ്പെട്ടിരുന്ന നൈജീരിയന്‍ ക്രൈസ്തവരുടെ, പ്രത്യേകിച്ച് അഡാമാ, ബോര്‍ണോ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ലെന്നും ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും ഇംബാസ്യു പറയുന്നു. രാജ്യത്തെ ഏറ്റവും ജനനിബിഡ പ്രദേശമായിരുന്ന അഡമാവ സംസ്ഥാനത്തിലെ യോളാ രൂപതയില്‍ ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍ പതിവ് കാഴ്ചയാണ്. ബോര്‍ണോ സംസ്ഥാനത്തിലെ മൈദുഗുരി രൂപതയിലെ അവസ്ഥയും ഇതുതന്നെയാണ്. ഗ്രാമങ്ങളില്‍ അവശേഷിക്കുന്നവര്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയിലാണെന്നും, കൃഷിയിടങ്ങളിലേക്ക് പോലും പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ഗ്രാമം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളികള്‍ക്കിടയിലും നൈജീരിയന്‍ ക്രൈസ്തവരുടെ ദൈവവിശ്വാസം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഭിമാനത്തോടെയാണ് നൈജീരിയന്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതെന്നും, തീവ്രവാദി ആക്രമണങ്ങള്‍ക്ക് നൈജീരിയന്‍ ക്രൈസ്തവരുടെ ദൈവവിശ്വാസത്തില്‍ ഒരു കുറവ് വരുത്തുവാനും കഴിഞ്ഞിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ഇംബാസ്യൂ വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും വിശ്വാസത്തിനുവേണ്ടി ജീവന്‍ തന്നെ ബലികൊടുക്കുന്നുണ്ടെന്നും, വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ വരെ ജനങ്ങള്‍ തയ്യാറാണെന്നും പറഞ്ഞു. പ്രാദേശിക അന്താരാഷ്ട്ര സന്നദ്ധസംഘടനകള്‍ക്കൊപ്പം കാരിത്താസ് നൈജീരിയയും രാജ്യത്തെ 58 രൂപതകളിലെ ഭവനരഹിതരെ സഹായിക്കുന്നുണ്ട്. നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് കാരിത്താസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-31-16:28:05.jpg
Keywords: നൈജീ
Content: 15921
Category: 10
Sub Category:
Heading: ബൈബിളിനെ ടെന്നസി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം പ്രതിനിധിസഭ പാസ്സാക്കി
Content: നാഷ്‌വില്ലേ: വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി ജനപ്രതിനിധി സഭ പാസ്സാക്കി. ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസലൂഷന്‍ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്കാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ പാസ്സായത്. പ്രതിനിധി സഭയുടെ ‘നെയിമിംഗ് ആന്‍ഡ്‌ ഡെസിഗ്നേറ്റിംഗ്’ കമ്മിറ്റിയുടെ ശുപാര്‍ശയേത്തുടര്‍ന്ന്‍ പാസ്സാക്കപ്പെട്ട പ്രമേയത്തിന്റെ അടുത്ത ലക്ഷ്യം സെനറ്റാണ്. മുന്‍വര്‍ഷങ്ങളില്‍ അവതരിപ്പിച്ച പരാജയപ്പെട്ട പ്രമേയമാണിപ്പോള്‍ പാസ്സാക്കപ്പെട്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന് മുന്‍പുണ്ടായിരുന്ന ടെന്നസ്സി കുടുംബങ്ങളുടെ ചരിത്രപരമായ രേഖയെന്ന നിലയില്‍ വിശുദ്ധ ബൈബിളിന് ടെന്നസ്സി സംസ്ഥാനത്തില്‍ ചരിത്രപരവും, സാംസ്കാരികവുമായ വലിയ പ്രാധ്യാന്യമുണ്ടെന്നും, വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ബൈബിളെന്നും ബൈബിള്‍ അച്ചടി സംസ്ഥാനത്തിലെ കോടിക്കണക്കിന് ഡോളര്‍ വിനിമയം നടക്കുന്ന കാര്യവും കണക്കിലെടുത്ത് ബൈബിളിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കി മാറ്റണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. തോമസ് നെല്‍സന്‍, ഗിദിയോന്‍സ് ഇന്റര്‍നാഷണല്‍, യുണൈറ്റഡ് മെത്തഡിസ്റ്റ് പബ്ലിഷിംഗ് ഹൗസ് തുടങ്ങി പ്രമുഖ ബൈബിള്‍ പ്രസാധക കമ്പനികള്‍ ടെന്നസ്സിയിലെ നാഷ്‌വില്ലേ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക ക്രിസ്തീയ മൂല്യങ്ങളില്‍ രൂപംകൊണ്ട രാഷ്ട്രമായതിനാല്‍ ബൈബിളിന്റെ വിശ്വാസപരമായ സ്വഭാവം കണക്കിലെടുത്ത് ബൈബിളിനെ വിവേചനത്തിനിരയാക്കരുതെന്ന്‍ സെനറ്റര്‍ പറഞ്ഞതായി ‘ദി ടെന്നസ്സിയന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ “പൊതു പൈതൃകം” എന്ന വിശേഷണമാണ് ബൈബിളിന് നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-31-17:50:29.jpg
Keywords: ബൈബി, ഔദ്യോ
Content: 15922
Category: 22
Sub Category:
Heading: ജോസഫ് - ദൈവ കാരുണ്യത്തിന്റെ വിശാലതയറിഞ്ഞവൻ
Content: സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്. "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും ...." (മത്തായി 1 : 19 ). ഈ നീതിയെ ദൈവകാരുണ്യത്തിൻ്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവ വചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റാരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ സ്വഭാവമുള്ള വ്യക്തികളുടെ ഹൃദയം മറ്റുള്ളവരുടെ ആവശ്യങ്ങളുടെയും പ്രയാസങ്ങളുടെയും മുമ്പിൽ ചലനാത്മകമാകുന്നു. അപ്പോൾ കാരുണ്യം പരിധികളില്ലാത്ത സല്‍പ്രവൃത്തികളിലേക്കും കലവറയില്ലാത്ത സ്നേഹത്തിൻ്റെ പ്രതിഫലനത്തിലേക്കും നമ്മെ കൂട്ടികൊണ്ടു പോകും. 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia), പാപ്പ പറയുന്നു: " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരുപോലെയും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). ദൈവസ്നേഹത്തിനു ജീവിതം കൊണ്ടു പ്രത്യുത്തരം നൽകിയ യൗസേപ്പിതാവിനു കാരുണ്യത്തിൻ്റെ വഴികളല്ലാതെ മറ്റൊരു വഴിയും അറിയത്തില്ലായിരുന്നു. ദൈവകാരുണ്യം സമ്പൂർണ്ണമായി അവൻ്റെ ഹൃദയത്തിൽ നിറഞ്ഞതിനാലാണ് ദൈവം ആവശ്യപ്പെടുന്നതെന്തും ഹൃദയവിശാലതയോടെ നിർവ്വഹിച്ചു പോന്നത്. ആ യൗസേപ്പിനെ നമുക്കും മാതൃകയാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-31-19:20:45.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15923
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ റിക്കാർദോ പാംപുരി
Content: "എന്റെ രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുന്നതിൽ നിന്നു സ്വന്തം താൽപര്യമോ അഹങ്കാരമോ മറ്റെതെങ്കിലും ദുഷിച്ച ലാക്കോ അവരെ ശുശ്രൂഷിക്കുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ " വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930) 1897ൽ ഇന്നസെൻസോ അങ്കേല പാംപുരി ദമ്പതികളുടെ പതിനൊന്നു മക്കളിൽ പത്താമനായി ഇറ്റലിയിലെ ട്രിവോൾസ്സിയോയിൽ എർമീനിയോ ജനിച്ചു. മൂന്നു വയസ്സസായപ്പോൾ അമ്മ ക്ഷയ രോഗം ബാധിച്ചു മരിച്ചു. പിന്നീട് അമ്മയുടെ മാതാപിതാക്കളും സഹോദരിയും ചേർന്നാണ് എർമീനിയോയെ വളർത്തിയത്. പത്തു വയസ്സുള്ളപ്പോൾ പിതാവ് ഒരു റോഡപകടത്തിൽ മരണമടഞ്ഞു. ഒരു മിഷ്ണറി വൈദികനായി തീരാനായിരുന്നു എർമീനിയോയുടെ ആഗ്രഹമെങ്കിലും അവൻ്റെ ഏറ്റവും വലിയ പ്രചോദനം ഒരു ഗ്രാമത്തിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന അവന്റെ അങ്കിളായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം സാഹസികത നിറഞ്ഞ മിഷ്ണറി പ്രവർത്തനത്തിനു ശരീരം വഴങ്ങാത്തതിനാൽ ഇറ്റലിയിലെ പവിയാ സർവ്വകലാശാലയിൽ മെഡിസിൻ പഠനത്തിനു ചേർന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭ, വിൻസെന്‍റ് ഡീ പോൾ തുടങ്ങിയ സംഘടനകളിൽ അംഗമായിരുന്ന എർമീനിയോ പഠന തിരക്കുകൾക്കിടയിലും അനുദിനം ദിവ്യബലിയിൽ സംബന്ധിച്ചിരുന്നു. 1917 ൽ ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റാലിയൻ സൈന്യത്തിന്റെ കൂടെ ജോലി ചെയ്ത എർമീനോ 1921ൽ ഉയർന്ന റാങ്കോടെ മെഡിസിൻ പഠനം പൂർത്തിയാക്കി. മിലാനടുത്തുള്ള മോറിമോണ്ട എന്ന സ്ഥലത്തെ മെഡിക്കൽ ഓഫീസറായി എർമീനിയോ നിയമിതനായി. പാവങ്ങളെ സൗജന്യമായി ചികത്സിച്ച അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പാവപ്പെട്ട രോഗികൾക്കു ചികത്സാ സഹായം നൽകുവാനായി Band of Pius X എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി. സന്യാസജീവിതത്തോടുള്ള പ്രതിപത്തി എർമീനിയോയേ Hospitaller Order of Saint John of God എന്ന സഭയിൽ എത്തിച്ചു. 1928 ഒക്ടോബർ ഇരുപത്തിനാലാം തീയതി റിക്കാർദോ എന്ന പേരു സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1930 മെയ് മാസം ഒന്നാം തീയതി മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചു റിക്കാർദോ നിര്യാതനായി. 1989 നവംബർ ഒന്നാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ റിക്കാർദോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ റിക്കാർദോ പാംപുരിയോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ റിക്കാർദോയേ, നിന്നെ സമീപിച്ച രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുവാനും അവരെ ശുശ്രൂഷിക്കുവാനും നിനക്കു സാധിച്ചുവല്ലോ. വിശുദ്ധ വാരത്തിലെ ഇന്നേ ദിനം കഷ്ടതയനുഭവിക്കുന്ന സഹോദരി/സഹോദരന്മാരിൽ ഈശോയെ ദർശിച്ചുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-31-19:37:07.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content: 15924
Category: 1
Sub Category:
Heading: നൈജീരിയയില്‍ ദേവാലയത്തിന് നേരെ ആക്രമണം: വൈദികനും ആറോളം വിശ്വാസികളും കൊല്ലപ്പെട്ടു
Content: അബൂജ: കിഴക്കൻ നൈജീരിയയിലെ ബെനു സംസ്ഥാനത്ത് കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വൈദികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കട്സിന-അല രൂപതയുടെ കീഴിലുള്ള സെന്റ് പോൾ അയേ-ട്വാർലെ ഇടവക പള്ളിയിലെ ഫാ. ഫെർഡിനാന്റ് ഫാനെൻ എൻഗുഗാൻ എന്ന വൈദികനും വിശ്വാസികളുമാണ് ഇന്നലെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള ക്രിസം കുര്‍ബാനക്ക് പോകുവാന്‍ തയ്യാറെടുക്കവേയാണ് ആക്രമണം നടന്നത്. ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികള്‍ പ്രാണരക്ഷാര്‍ത്ഥം ചിതറിയോടിയപ്പോഴുണ്ടായ ബഹളത്തെ തുടര്‍ന്ന്‍ കാര്യം അന്വോഷിക്കുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഫാ. ഫെര്‍ഡിനാന്‍ഡ് അക്രമികളെ തടയുവാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റതെന്ന് രൂപതാ ചാന്‍സിലര്‍ ഫാ. ഫിദെലിസ് ഫെല്ലെ അക്ജുംബുല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബെനു സ്റ്റേറ്റിലെ പ്രാദേശിക അധികാരികൾ അയേ-ട്വാർ ഗ്രാമത്തിലെ സെന്റ് പോൾസ് കത്തോലിക്കാ പള്ളിയിൽ കൊള്ളക്കാർ ആക്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഫാ. ഫെര്‍ഡിനാന്‍ഡ് 2018 മുതല്‍ സെന്റ്‌ പോള്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഇടവകയില്‍ അഭയം തേടിയെത്തിയ ഭവനരഹിതരെ സഹായിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. 2015 മുതല്‍ 2016 വരെ കട്സിന അലാ രൂപതയിലെ അസിസ്റ്റന്റ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായും, 2016 മുതല്‍ 2018 വരെ ഗ്ബോര്‍-ടോങ്ങോവിലെ സെന്റ്‌ പീറ്റര്‍ ഇടവകയിലെ വൈദികനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വാരി രൂപതയില്‍ നിന്നും ബന്ധിയാക്കപ്പെട്ട നൈജീരിയന്‍ വൈദികന്‍ ഫാ. ഹാരിസണ്‍ എഗവുയേനു മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു വൈദികന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവനരഹത്യ അരങ്ങേറുന്ന രാജ്യമായി നൈജീരിയ മാറിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ അഴിച്ചുവിടുന്ന ആക്രമണത്തില്‍ നിരവധി വൈദികരും കൊല്ലപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് വളമായി മാറുന്നത്. യു‌എസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ ക്രൈസ്തവ നരഹത്യയില്‍ നടപടി എടുക്കണമെന്ന നിര്‍ദേശം നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിക്ക് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-31-22:19:35.jpg
Keywords: നൈജീ
Content: 15925
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‍ പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ നല്ലൊരു ഭാഗം ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. ഇന്ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിൽ ഉച്ചതിരിഞ്ഞ് 1.30ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടക്കും. വൈകുന്നേരം പ്രാദേശിക സമയം ആറിന് ഇന്ത്യയിലെ സമയം രാത്രി 9.30ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് കർദ്ദിനാൾ സംഘത്തലവൻ ബത്തീസ്ത റേ മുഖ്യകാർമ്മികത്വം വഹിക്കും.
Image: /content_image/News/News-2021-04-01-00:04:42.jpg
Keywords: