Contents
Displaying 15511-15520 of 25125 results.
Content:
15876
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ അർപ്പിതമനസ്സ്
Content: ദൈവത്തിന്റെ യഥാർത്ഥ ദാസന്മാർ ആത്മത്യാഗത്തിൻ്റെ മനുഷ്യരാണ്. ഒന്നും പിടിച്ചു വയ്ക്കാതെ തങ്ങളെത്തന്നെ ദൈവത്തിൻ്റെ പരിപാലനയ്ക്കു മുമ്പിൽ അർപ്പിക്കാൻ അവർ തെല്ലും വൈമനസ്യം കാണിച്ചില്ല. ഈ സമർപ്പണത്തിന്റെയും ആത്മത്യാഗത്തിൻ്റെ ഉദാത്ത മാതൃകയാണ് യൗസേപ്പിതാവ്. യൗസേപ്പിതാവിന്റെ അർപ്പിതമനസ്സ് അതിൻ്റെ ഉറവിടത്തിൽത്തന്നെ ശുദ്ധമായിരുന്നു. ദൈവകൃപയോടുള്ള വിശ്വസ്തതയിലും മറിയത്തോടും എല്ലാറ്റിനും ഉപരി അവതരിച്ച വചനത്തോടുള്ള അപ്പർണ ചൈതന്യത്തിലും ആ പിതാവ് എല്ലാ വിശുദ്ധാത്മാക്കളിലും ഒന്നാമനായി. കുലീനവും ഉദാരവുമായ ഹൃദയം ഉണ്ടായിരുന്നതിനാൽ യൗസേപ്പ് ആത്മ ത്യാഗിയായി. നീതിയിലൂടെയും കൃതജ്ഞതയിലൂടെയും അർപ്പണബോധത്തിനു പുതിയ മാനം നൽകിയ യൗസേപ്പ് ദൈവത്തിൽ നിന്നു എല്ലാം സ്വീകരിച്ച് എല്ലാം ദൈവത്തിനു തന്നെ നൽകണമെന്നും ദൈവം നമ്മോടു ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്നും നിർബദ്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. അവിടെ മാനുഷിക ചിന്തകൾ അവനെ തളർത്തുകയോ പിൻതിരിപ്പിക്കുകയോ ചെയ്തില്ല. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോട് ആത്മാവിൽ തുറവി ഉണ്ടായിരുന്ന യൗസേപ്പിതാവ് നന്മ ചെയ്യാൻ ഏതു സാഹചര്യത്തിലും വലിയ ഉദാരത കാട്ടിയിരുന്നു. ഈശോയുടെ വിശ്വസ്തനായ അനുകരണിയായി അവൻ അർപ്പിതമാനസം വിശാലമാക്കി. ദൈവമഹത്വത്തിനും മനുഷ്യരക്ഷയ്ക്കുമായി സ്വയം സമർപ്പിച്ച യൗസേപ്പിതാവ് മറിയത്തിന്റെ സംരക്ഷണത്തിനും ഉണ്ണീശോയെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർത്തുന്നതിലും നിരന്തര കർത്തവ്യനിരതനായി. വിശാലവും വിശുദ്ധവും കുലീനവുമായ യൗസേപ്പിതാവിന്റെ അർപ്പിതമാനസം ദൈവത്തിനും സഹാദരങ്ങൾക്കും വേണ്ടി സ്വയം അർപ്പിക്കാൻ നമുക്കു പ്രചോദനമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-03-26-22:20:59.jpg
Keywords: ജോസഫ്, യൗസേ

15877
Category: 22
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ അൽഫോൻസാമ്മ
Content: "മനസറിവോടെ ഒരു നിസാര പാപം പോലും ചെയ്തു നല്ല ദൈവത്തെ ഉപദ്രവിക്കുന്നെതിനേക്കാൾ മരിക്കുന്നതാണ് എന്നിക്കിഷ്ടം". - വിശുദ്ധ അൽഫോൻസാമ്മ (1910 – 1946 ). ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്‍റെയും മേരിയുടെയും മകളായി അന്നക്കുട്ടിയെന്ന അൽഫോൻസാ ജനിച്ചു. മുതിർന്നപ്പോൾ കാര്യമായ വിവാഹോലോചനകൾ അന്നക്കുട്ടിക്ക് വന്നുവെങ്കിലും സന്യസ ജീവിതം നയിക്കുവാനായിരുന്നു അവളുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അന്നക്കുട്ടിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരുന്ന വല്യമ്മയും കുടുംബവും കാര്യമായ രീതിയിൽ തന്നെ ആലോചനകൾ മുന്നോട്ട് കൊണ്ടു പോയി. എന്നാൽ തന്‍റെ സൗന്ദര്യമാണ് തന്റെ ശാപമെന്ന് മനസ്സിലാക്കിയ അന്നക്കുട്ടി നെല്ലിന്റെ ഉമി കത്തിക്കുന്ന കൂനയിൽ ബോധപൂർവ്വം വീഴുകയും തന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും സമ്മതത്തോടെ 1927ലെ പന്തക്കുസ്താ തിരുനാളില്‍ ഭരണങ്ങാനത്തെ എഫ് സി സി കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1928 ഓഗസ്റ്റ് രണ്ടിന് സന്യാസവസ്ത്രം സ്വീകരിക്കുകയും അല്‍ഫോന്‍സാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്. തന്റെ ജീവതത്തിൽ മറ്റാരും അനുഭവിക്കാത്തത്ര കഷ്ടപ്പാടുകളും വിഷമതകളും അൽഫോൻസാമ്മ അനുഭവിച്ചിരുന്നു. പാരവശ്യവും രക്തസ്രാവവും പനിയും ചുമയും അവരുടെജീവിതാവസാനം വരെ നീണ്ടു നിന്നു. കടുത്തരോഗബാധിതയായി തീര്‍ന്ന അല്‍ഫോന്‍സാമ്മ 1946 ജൂലൈ 28നായിരുന്നു മരിച്ചത്. 1986 ഫെബ്രുവരി എട്ടാം തീയതി അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബര്‍ പന്ത്രണ്ടിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി. ✝️ വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ അൽഫോൻസാമ്മേ, മനസറിവോടെ ഒരു നിസാര പാപം ചെയ്തു പോലും നല്ല ദൈവത്തെ നീ വേദനപ്പിക്കാത്തതുപോലെ നോമ്പിലെ ഈ വിശുദ്ധ വെള്ളിയാഴ്ചയിൽ പാപം ചെയ്തു നിന്നെ വേദനിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2021-03-26-22:55:59.jpeg
Keywords: നോമ്പ

15878
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കി
Content: ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പുര്‍ റെയില്‍വേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയില്‍വേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. എന്നാല്‍, ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു യുവതികളും 2003ല്‍ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ ഇരുവരും ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവര്‍ത്തനം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തു. കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാര്‍ഥിനികളായ ശ്വേത, ബി. തരംഗ് എന്നിവര്‍ക്കാണ് ട്രെയിനില്‍വെച്ച് ദുരനുഭവമുണ്ടായത്.
Image: /content_image/India/India-2021-03-27-09:38:09.jpg
Keywords: മനുഷ്യാ

15879
Category: 18
Sub Category:
Heading: മുരിങ്ങൂരില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു
Content: ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ പരേതരായ ജോര്‍ജിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ ഫാ. സെബാസ്റ്റ്യന്‍ പടയാട്ടില്‍ (54) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മുരിങ്ങൂരിലുള്ള സഹോദരി ആനിയുടെ വീട്ടില്‍ വന്നതായിരുന്നു. ബന്ധുക്കളോടൊപ്പം ആറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ പുഴയുടെ മറുകരയിലേക്കു നീന്തിയതായിരുന്നു. പുഴയില്‍നിന്നു കരയ്ക്കു കയറിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് ഒസിഡി ആശ്രമത്തിലെ വൈദികനാണ്. ഇറ്റലിയിലായിരുന്ന ഇദ്ദേഹം, കാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് കിടങ്ങൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സഹോദരങ്ങള്‍: ജോസ് (റിട്ട. ജീവനക്കാരന്‍, അപ്പോളോ ടയേഴ്‌സ്), തോമസ്, സേവ്യര്‍ (ഇരുവരും ബിസിനസ്), സൈമണ്‍, ആനി, മേഴ്‌സി, ലിസി.
Image: /content_image/India/India-2021-03-27-09:46:02.jpg
Keywords: വൈദികന്‍

15880
Category: 18
Sub Category:
Heading: ഓശാന ഞായറാഴ്ച പോളിംഗ് പരിശീലനം: പുനഃപരിശോധിക്കണമെന്നു ടീച്ചേഴ്സ് ഗില്‍ഡ്
Content: കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനമായ ഓശാനഞായറാഴ്ച പോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ക്കു പരിശീലന പരിപാടി നടത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്നു ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍. വിശ്വാസികളായ അധ്യാപകരുടെ ആരാധനാവശ്യങ്ങള്‍ക്കു പള്ളിയില്‍ പോകാനുള്ള അവകാശം നിഷേധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-03-27-09:58:54.jpg
Keywords: ഓശാന

15881
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ 1200 ഭവനരഹിതര്‍ക്ക് സൗജന്യ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഭവനരഹിതരായ 1200 പേര്‍ക്കു വത്തിക്കാനില്‍ വിശുദ്ധവാരത്തില്‍ സൗജന്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കുന്നതില്‍നിന്ന് ആരും ഒഴിവാക്കപ്പെടരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണു തീരുമാനം. മാര്‍പാപ്പയ്ക്കും വത്തിക്കാനിലെ സ്റ്റാഫിനും നല്‍കിയ ഫൈസര്‍ വാക്‌സിന്‍ തന്നെയാണ് 1200 അഗതികള്‍ക്കും നല്‍കുക. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിനുള്ളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ഥലത്താണ് വാക്സിനുകൾ നൽകുന്നത്. ബെർനിനി കോളനെയ്ഡിന് കീഴിലുള്ള “മാഡ്രെ ഡി മിസെറിക്കോർഡിയ” മൊബൈൽ ഹെൽത്ത് ക്ലിനിക്കിൽ ജോലി ചെയ്യുന്ന സന്നദ്ധപ്രവർത്തകർ, വത്തിക്കാനിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റ് ജീവനക്കാർ, മെഡിസിന സോളിഡേൽ ഇൻസ്റ്റിറ്റ്യൂട്ട്, റോമിലെ സ്പല്ലൻസാനി ആശുപത്രി എന്നിവര്‍ വാക്സിനേഷന്‍ പരിപാടി ഏകോപിപ്പിക്കും.
Image: /content_image/News/News-2021-03-27-11:08:06.jpg
Keywords: വത്തി, കോവി

15882
Category: 1
Sub Category:
Heading: കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം: അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് ഝാന്‍സി റെയില്‍വേ പോലീസ്
Content: ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകളും സന്യാസാര്‍ഥിനികളും എബിവിപി പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനിരയായ സംഭവത്തില്‍ റെയില്‍വേ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍. സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഝാന്‍സി റെയില്‍വേ പോലീസ് ഡിഎസ്പി നയിം ഖാന്‍ മന്‍സൂരി പറഞ്ഞു. സംഭവത്തെക്കുറിച്ച്അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുഹൃദയ സന്യാസിനീസമൂ ഹം കഴിഞ്ഞ ദിവസം ഝാന്‍സി റെയില്‍വേ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുവരികയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഝാന്‍സി റെയില്‍വേ പോലീസ് അറിയിച്ചതായി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പിആര്‍ഓ പറഞ്ഞു. ഇതിനിടെ അധിക്ഷേപത്തിനിരയായ കന്യാസ്ത്രീകളെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരിന്നു. അതേസമയം ട്രെയിനില്‍ നടന്ന സംഭവത്തില്‍ ന്യായീകരണവുമായി എബിവിപി രംഗത്തെത്തി. തങ്ങള്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും സംഘടനയ്ക്ക് ഇതില്‍ ഉത്തരവാദിത്തം ഇല്ലെന്നും എബിവിപി മീഡിയ കോഓര്‍ഡിനേറ്റര്‍ ദിക്ഷാന്ത് സൂര്യവംശി പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്കു തെറ്റു പറ്റിയിട്ടില്ലായെന്നും ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയതെന്നും അക്രമം ഉണ്ടായിട്ടില്ലെന്നും ദിക്ഷാന്ത് സൂര്യവംശി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകള്‍ അടക്കമുള്ള യാത്രാസംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു പ്രസ്താവിച്ചുക്കൊണ്ട് ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളും രംഗത്തെത്തിയിരിന്നു. കഴിഞ്ഞ ദിവസം അധിക്ഷേപത്തിനിരയായ കന്യാസ്ത്രീകളുടെ മൊഴികള്‍ റെയില്‍വേ പോലീസ് എസ്പി നേരിട്ടെടുത്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-27-12:21:34.jpg
Keywords: കന്യാ

15883
Category: 22
Sub Category:
Heading: യൗസേപ്പിന്റെ അഷ്ടഭാഗ്യങ്ങൾ
Content: അഷ്ടഭാഗ്യങ്ങളെ ക്രിസ്തീയ ജീവിതത്തിൻ്റെ വഴികാട്ടി എന്നാണ് ഫ്രാൻസീസ് പാപ്പ വിശേഷിപ്പിക്കുക. യൗസേപ്പിതാവിൻ്റെ ജീവിതം കുടുംബം സ്വർഗ്ഗമാക്കാൻ അപ്പന്മാർക്കുള്ള അഷ്ടഭാഗ്യങ്ങൾ പറഞ്ഞു നൽകുന്നു. ആത്മാവിൽ ദരിദ്രരായ അപ്പന്മാർ ഭാഗ്യവാൻമാർ അവർ സ്വർഗ്ഗീയ പിതാവിൻ്റെ ഹൃദയം സ്വന്തമാക്കും. വിലപിക്കുന്ന അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ കരുണാർദ്രമായ ഹൃദയത്തിൽ അനുകമ്പ പുഷ്പിക്കും. ശാന്തശീലരായ അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ എളിയ ഹൃദയം ശ്രവിക്കുന്ന ശക്തി തിരിച്ചറിയും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന അപ്പൻമാർ ഭാഗ്യവാൻമാർ അവർ ദൈവീക പദ്ധതിയുടെ ദൗത്യവാഹകരാകും. കരുണയുള്ള അപ്പന്മാർ ഭാഗ്യവാൻമാർ അവർ ഹൃദയം മറ്റുള്ളവരുടെ സ്വന്തമാക്കും. ഹൃദയ ശുദ്ധിയുള്ള പിതാക്കന്മാർ ഭാഗ്യവാൻമാർ അവർ കുടുംബത്തിൻ്റെ മഹത്വം വർദ്ധിപ്പിക്കും. . സമാധാനം സ്ഥാപിക്കുന്ന പിതാക്കന്മാർ ഭാഗ്യവാൻമാർ അവർ മറ്റുള്ളവരുടെ ബഹുമാനം കരസ്ഥമാക്കും. നീതിക്കുവേണ്ടി പീഡനമേൽക്കുന്ന അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ ആത്മദാനം സ്വർഗ്ഗത്തിൽ വിലയുള്ളതാണ് .
Image: /content_image/SeasonalReflections/SeasonalReflections-2021-03-27-20:43:58.jpg

15884
Category: 19
Sub Category:
Heading: ദുഃഖവെള്ളിയാഴ്ചയിലെ ആഴമായ ദൈവീകരഹസ്യങ്ങള്‍ ധ്യാനിക്കുവാന്‍ Z00M-ല്‍ കുരിശിന്റെ വഴിയും പ്രത്യേക വചനശുശ്രൂഷയും
Content: മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ അതിജീവിച്ച് വിശുദ്ധവാരത്തിലേക്ക് ക്രൈസ്തവ ലോകം പ്രവേശിക്കുമ്പോള്‍ 'ദുഃഖവെള്ളി' എന്ന അനുഗ്രഹീത ദിവസത്തിന്റെ ആഴമായ ദൈവീകരഹസ്യങ്ങളിലേക്ക് നയിക്കാൻ ZOOM-ലൂടെ കുരിശിന്റെ വഴിയും പ്രത്യേക വചന ശുശ്രൂഷയുമായി 'പ്രവാചകശബ്ദം' . പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ കോർഡിനേറ്ററുമായ ബ്രദർ ജോസ് കുര്യാക്കോസ് നയിക്കുന്ന 'ദുഃഖവെള്ളി- അനുഗ്രഹങ്ങളുടെ താക്കോൽ' എന്ന പ്രത്യേക ശുശ്രൂഷ ഏപ്രില്‍ 2 ദുഃഖവെള്ളി ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ചര വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 3 മണിക്ക് കുരിശിന്റെ വഴിയോടെ ശുശ്രൂഷകൾ ആരംഭിക്കും. എല്ലാ പ്രവചനങ്ങളുടേയും പൂര്‍ത്തീകരണമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലി അടുത്തറിയുവാനും എല്ലാ പാപങ്ങള്‍ക്കും വിലയായി നല്കിയ അവിടുത്തെ പീഡകള്‍ ആഴത്തില്‍ വിചിന്തനം ചെയ്യുവാനും ആ മുറിവുകള്‍ ധ്യാനിക്കുവാനും അവിടുത്തെ തിരുമുറിവുകള്‍ മനുഷ്യവംശത്തിന് പകര്‍ന്ന അദൃശ്യമായ ശക്തി തിരിച്ചറിയുവാനും ദുഃഖവെള്ളി മാനവവംശത്തിന് പകരുന്ന പ്രത്യാശയുടെ സന്ദേശം മനസിലാക്കുവാനും സഹായിക്കുന്ന രണ്ടര മണിക്കൂര്‍ ശുശ്രൂഷയാണ് നടത്തപ്പെടുക. പരമപിതാവിന്‍റെ അനന്ത സ്നേഹത്തിനു മുന്‍പില്‍ ആനന്ദത്തിന്‍റെ കണ്ണീര്‍ പൊഴിക്കേണ്ട അത്ഭുത സുദിനമായ ദുഃഖവെള്ളിയിലെ ഈ വേറിട്ട ഈ ഓണ്‍ലൈന്‍ വചനശുശ്രൂഷയിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ☛ZOOM ID: 823 6085 8716 ☛Passcode: 7080
Image: /content_image/Events/Events-2021-03-27-15:14:17.jpg
Keywords: പ്രവാചക

15885
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം - വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ
Content: "ഓരോ പാവപ്പെട്ടവനും വഴിക്കച്ചവടക്കാരനും ഭിക്ഷക്കാരനും കുരിശു വഹിക്കുന്ന ക്രിസ്തുവാണ്, ക്രിസ്തുവെന്ന നിലയിൽ നാം അവരെ സ്നേഹിക്കുകയും സഹായിക്കുകയും വേണം." - വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ (1901-1952). തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ 1901 ജനുവരി ഇരുപത്തിരണ്ടാം തീയതി ആൽബർട്ടോ ജനിച്ചു. നാലുവയസ്സുള്ളപ്പോൾ പിതാവു നിര്യാതനായി. സാന്തിയാഗോയിലെ ജെസ്യൂട്ട് സ്കൂളിലാണ് പഠിച്ചിരുന്നത്. 1923 ൽ ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. 1933ൽ പുരോഹിതനായി അഭിഷിക്തനായി. പാവപ്പെട്ടവരെയും അനാഥരായവരെയും സഹായിക്കാനായി Hogar de cristo (Home of Christ) എന്ന യുവജന സംഘടന സ്ഥാപിച്ചു. ചിലിയിലുടനീളം പെട്ടന്നു വ്യാപിച്ച ഈ സംഘടനയിൽ സന്നദ്ധ പ്രവർത്തകരായി ആയിരക്കണക്കിനു യുവാക്കൾ ഉണ്ടായിരുന്നു. 1947 മുതൽ ചിലിയിൽ നിരവധി ട്രെയിഡ് യൂണിയനുകൾ ആൽബർട്ടോയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ക്രൈസ്തവ ആദർശങ്ങൾ തൊഴിൽ മേഖലയിൽ പ്രചരിപ്പിക്കാനായി മൂന്നു പുസ്തകങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനായി 1951 ൽ Message എന്ന മാസിക അച്ചൻ തുടങ്ങി.1952ൽ ക്യാൻസർ ബാധിച്ചാണ് ആൽബർട്ടോ അച്ചൻ മരണമടഞത്.2005 ഒക്ടോബർ ഇരുപത്തി മൂന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ആൽബർട്ടോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ചിലിയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാന്ന് ഈ ഈശോ സഭാ വൈദീകൻ. ✝️വിശുദ്ധ ആൽബർട്ടോയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ ആൽബർട്ടോയേ, പാവപ്പെട്ടവരിലും ഭിക്ഷക്കാരിലും ക്രിസ്തുവിനെ ദർശിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-27-20:49:23.jpg