Contents

Displaying 15471-15480 of 25125 results.
Content: 15836
Category: 17
Sub Category:
Heading: മുന്നോട്ട് പോകണമെങ്കില്‍ ഇനിയും വേണം 8 ലക്ഷം രൂപ: കരുണയുടെ കരങ്ങള്‍ കാത്ത് കണ്ണീരോടെ വിലാസിനി
Content: കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വെളിമാനത്ത് താമസിക്കുന്ന വിലാസിനി എന്ന സഹോദരിയെ ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പരിചയപ്പെടുത്തിയിരിന്നു. ഭർത്താവും മാതാപിതാക്കളും മരണപ്പെട്ട 45 വയസ്സ് മാത്രം പ്രായമുള്ള വിലാസിനി കഴിഞ്ഞ ഏഴു വർഷങ്ങളായി കിഡ്നി രോഗിയാണ്. രണ്ട് കിഡ്നികളും തകരാറിലായതിനെ തുടര്‍ന്നു മൂന്നര വർഷങ്ങളായി ഡയാലിസിസ് നടത്തിവരികയാണ് അവര്‍. കിഡ്നി മാറ്റി വയ്ക്കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത് എങ്കിലും അതിനാവശ്യമായ വൻതുക കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് മൂലം നിസ്സഹായയായി കഴിയുകയാണ് ഈ സഹോദരി. ശരീരത്തിന്റെ സകല ക്ഷീണവും കടിച്ചമര്‍ത്തി രാവിലെ ഭക്ഷണം പാകപ്പെടുത്തി ഉച്ചത്തേക്കുള്ള ആഹാരവും തയാറാക്കി ഒറ്റയ്ക്കു ബസില്‍ യാത്ര ചെയ്തു ഡയാലിസിസിന് പോകുന്ന ഈ സാധു സ്ത്രീയ്ക്കു വൃക്ക പകുത്തു നല്കാന്‍ ചേച്ചി രാധാമണി തയാറായിട്ടുണ്ട്. പത്തു ലക്ഷം രൂപയ്ക്കു മേല്‍ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കും ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് ആകെ 2.15 ലക്ഷം രൂപയാണ്. 7.85 ലക്ഷം രൂപയുടെ കുറവ്. ഒൻപത് സെൻറ് സ്ഥലവും ഇനിയും പണി തീരാത്ത ഒരു വീടുമാണ് വിലാസിനിയുടെ ആകെ സമ്പാദ്യം. ഏക ആശ്രയമായിരിന്ന ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിവര്‍ സിറോസിസ് ബാധിതനായതിനെ തുടര്‍ന്നു മരണമടഞ്ഞു. ജീവിതാവസ്ഥ ദയനീയമായപ്പോള്‍ ഉറ്റവരും ഉടയവരും അവഗണിക്കുകയായിരിന്നു. ശാരീരിക ക്ഷീണവും ഒറ്റയ്ക്കുള്ള ജീവിതവും ഇപ്പോള്‍ വിലാസിനിയെ കൂടുതല്‍ പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റുകളും അനുകൂലമാണെങ്കിലും 8 ലക്ഷം രൂപ എന്ന ഭീമമായ തുക ഇവര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി വാക്കുകള്‍ക്ക് അതീതമാണ്. മുന്‍പ് വിലാസിനിക്ക് വേണ്ടി നല്കിയ വാര്‍ത്തയെ തുറവിയോടെ സമീപിച്ച നിരവധി സുമനസുകളുടെ കരുതല്‍ കൊണ്ടാണ് 2.15 ലക്ഷം രൂപ സ്വരുകൂട്ടാന്‍ കഴിഞ്ഞത്. ഇനിവേണ്ടതാകട്ടെ, ഇതിന്റെ നാലിരട്ടിയോളം തുക. ദൈവം നമ്മുക്ക് നല്‍കിയ ജീവിതമാര്‍ഗ്ഗത്തിന്റെ, വരുമാനത്തിന്റെ അല്‍പഭാഗം ഈ നിര്‍ധനയായ ഈ സഹോദരിയ്ക്ക് നല്കുമ്പോള്‍ നാമ്പിടുക പുതിയ ഒരു ജീവിതമായിരിക്കും. നല്‍കില്ലേ, ഈ പാവത്തിന് ഒരു കൈത്താങ്ങ്? ➤ #{red->none->b->വിലാസിനിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍: ‍}# #{black->none->b->Account Holder's Name: ‍}# Vilasini #{black->none->b->Account No: ‍}# 42572610008675 #{black->none->b->Bank : ‍}# Syndicate Bank #{black->none->b->IFSC Code : ‍}# SYNB0004257 ➤ #{red->none->b->മൊബൈല്‍ നമ്പര്‍: ‍}# 8606943807
Image: /content_image/Charity/Charity-2021-03-22-18:57:13.jpg
Keywords: സഹായ
Content: 15837
Category: 17
Sub Category:
Heading: മരണത്തിന്റെ വക്കിൽ നിന്നും ജീവിതം തിരിച്ചുപിടിക്കാൻ നമ്മുടെ സഹായം കൂടിയേ തീരൂ...! നൽകാമോ ഈ സഹോദരിക്ക് ഒരു കൈത്താങ്ങ്?
Content: കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വെളിമാനത്ത് താമസിക്കുന്ന വിലാസിനി എന്ന സഹോദരിയെ ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പരിചയപ്പെടുത്തിയിരിന്നു. ഭർത്താവും മാതാപിതാക്കളും മരണപ്പെട്ട 45 വയസ്സ് മാത്രം പ്രായമുള്ള വിലാസിനി കഴിഞ്ഞ ഏഴു വർഷങ്ങളായി കിഡ്നി രോഗിയാണ്. രണ്ട് കിഡ്നികളും തകരാറിലായതിനെ തുടര്‍ന്നു മൂന്നര വർഷങ്ങളായി ഡയാലിസിസ് നടത്തിവരികയാണ് അവര്‍. കിഡ്നി മാറ്റി വയ്ക്കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത് എങ്കിലും അതിനാവശ്യമായ വൻതുക കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് മൂലം നിസ്സഹായയായി കഴിയുകയാണ് ഈ സഹോദരി. ശരീരത്തിന്റെ സകല ക്ഷീണവും കടിച്ചമര്‍ത്തി രാവിലെ ഭക്ഷണം പാകപ്പെടുത്തി ഉച്ചത്തേക്കുള്ള ആഹാരവും തയാറാക്കി ഒറ്റയ്ക്കു ബസില്‍ യാത്ര ചെയ്തു ഡയാലിസിസിന് പോകുന്ന ഈ സാധു സ്ത്രീയ്ക്കു വൃക്ക പകുത്തു നല്കാന്‍ ചേച്ചി രാധാമണി തയാറായിട്ടുണ്ട്. പത്തു ലക്ഷം രൂപയ്ക്കു മേല്‍ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കും ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് ആകെ 2.25 ലക്ഷം രൂപയാണ്. 7.75 ലക്ഷം രൂപയുടെ കുറവ്. ഒൻപത് സെൻറ് സ്ഥലവും ഇനിയും പണി തീരാത്ത ഒരു വീടുമാണ് വിലാസിനിയുടെ ആകെ സമ്പാദ്യം. ഏക ആശ്രയമായിരിന്ന ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിവര്‍ സിറോസിസ് ബാധിതനായതിനെ തുടര്‍ന്നു മരണമടഞ്ഞു. ജീവിതാവസ്ഥ ദയനീയമായപ്പോള്‍ ഉറ്റവരും ഉടയവരും അവഗണിക്കുകയായിരിന്നു. ശാരീരിക ക്ഷീണവും ഒറ്റയ്ക്കുള്ള ജീവിതവും ഇപ്പോള്‍ വിലാസിനിയെ കൂടുതല്‍ പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റുകളും അനുകൂലമാണെങ്കിലും 7.75 ലക്ഷം രൂപ എന്ന ഭീമമായ തുക ഇവര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി വാക്കുകള്‍ക്ക് അതീതമാണ്. മുന്‍പ് വിലാസിനിക്ക് വേണ്ടി നല്കിയ വാര്‍ത്തയെ തുറവിയോടെ സമീപിച്ച നിരവധി സുമനസുകളുടെ കരുതല്‍ കൊണ്ടാണ് 2.25 ലക്ഷം രൂപ സ്വരുകൂട്ടാന്‍ കഴിഞ്ഞത്. ഇനിവേണ്ടതാകട്ടെ, ഇതിന്റെ നാലിരട്ടിയോളം തുക. ദൈവം നമ്മുക്ക് നല്‍കിയ ജീവിതമാര്‍ഗ്ഗത്തിന്റെ, വരുമാനത്തിന്റെ അല്‍പഭാഗം ഈ നിര്‍ധനയായ ഈ സഹോദരിയ്ക്ക് നല്കുമ്പോള്‍ നാമ്പിടുക പുതിയ ഒരു ജീവിതമായിരിക്കും. നല്‍കില്ലേ, ഈ പാവത്തിന് ഒരു കൈത്താങ്ങ്? ➤ #{red->none->b->വിലാസിനിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍: ‍}# #{black->none->b->Account Holder's Name: ‍}# VILASINI <br> #{black->none->b->Account No: ‍}# 42572610008675 <br> #{black->none->b->Bank : ‍}# Syndicate Bank <br> #{black->none->b->IFSC Code : ‍}# SYNB0004257 OR CNR0000033 ➤ #{red->none->b->മൊബൈല്‍ നമ്പര്‍: ‍}# 8606943807 (ശ്രദ്ധിക്കുക: തന്നിരിക്കുന്ന IFS code വർക്കാകുന്നില്ലെങ്കിൽ CNR0000033 ഉപയോഗിക്കണേ. UPI വഴിയാണ് പണം കൈമാറുന്നതെങ്കിൽ Phonepe അടക്കമുള്ള ചില സംവിധാനങ്ങളിൽ സിൻഡിക്കേറ്റ് ബാങ്ക് കാണിക്കുന്നില്ല. ഏപ്രിൽ മാസം മുതൽ കാനറ ബാങ്കുമായി പ്രസ്തുത ബാങ്ക് ലയിക്കുകയാണ്. ആയതിനാൽ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ സിൻഡിക്കേറ്റ് ബാങ്ക് പേര് കാണിക്കുന്നില്ലെങ്കിൽ കാനറാ ബാങ്ക് സെലക്ട് ചെയ്തു അതിൽ മുകളിൽ നൽകിയ ഐഫ്‌എസ്‌ കോഡ് നൽകിയാൽ മതിയാകും)
Image: /content_image/Charity/Charity-2021-03-23-09:22:34.jpg
Keywords:
Content: 15838
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം: സീറോമലബാർ സഭ
Content: കൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സീറോമലബാർ സഭ. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ദുരനുഭവമുണ്ടായത്. ഇവരുടെ ജീവനും സഞ്ചാര സ്വാതന്ത്യവും അപകടപ്പെടുത്താൻ തീവ്രവർ​​​​ഗ്ഗീയ വാദികൾ നടത്തുന്ന അക്രമ സംഭവങ്ങളെ സർക്കാർ ​ഗൗരവമായി നേരിടണമെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടു. റൂർക്കലയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാർത്ഥിനിമാരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ. യാത്രയ്ക്കിടയിൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല. ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബജ്റം​ഗ്ദൾ പ്രവർത്തകർ മതം മാറ്റാൻ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിൽ അറിയിച്ചതിനെതുടർന്ന് പോലീസെത്തി സന്യാസിനികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെ ബന്ധപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് സന്യാസികളെ മോചിപ്പിച്ചത്. തുടർന്ന് ഝാൻസി ബിഷപ്സ് ഹൗസിലേക്ക് ഇവരെ മാറ്റുകയും ‍പിറ്റേന്ന് ഡൽഹിയിൽനിന്ന് പ്രോവിഷ്യൽ സിസ്റ്റർ എത്തുകയും തുടർയാത്രയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. പിറ്റേദിവസം അതേ ട്രെയിനിൽ റെയിൽവേ പോലീസ് പ്രോട്ടക്ഷനിൽ വികലാംഗർക്കുള്ള കോച്ചിൽ രണ്ടു സീറ്റിലായി നാലുപേർ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ 150ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ഝാൻസിയിൽ നാല് സന്യാസിനിമാർക്കുണ്ടായ അനുഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് സന്യസ്തരാണ്. ഇവരുടെ ജീവനും സഞ്ചാര സ്വാതന്ത്രിയവും അപകടപ്പെടുത്താൻ തീവ്രവർ​​​​ഗ്ഗീയ വാദികൾ നടത്തുന്ന അക്രമ സംഭവങ്ങളെ സർക്കാർ ​ഗൗരവമായി നേരിടണം. അക്രമികളെ നിലയ്ക്കു നിർത്താനും സന്യസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും സീറോ മലബാർ സഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-22-19:49:31.jpg
Keywords: കന്യാ
Content: 15839
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ അൽഫോൻസോ മരിയ ഫു സ്കോ
Content: "എൻ്റെ നിഴലിനു പോലും നന്മ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു" - വിശുദ്ധ അൽഫോൻസോ മരിയ ഫു സ്കോ (1839-1910). സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന സന്യാസസഭയുടെ സ്ഥാപകനായ അൽഫോൻസോ മരിയ ഫുസ്കോ അഞ്ചുമക്കളുള്ള കുടുബത്തിൽ മൂത്ത പുത്രനായി ഇറ്റലിയിലെ സാൽനേർണോ പ്രവശ്യയിലെ ആൻഗ്രിയിൽ 1839 ൽ ജനിച്ചു. വിശുദ്ധ അൽഫോൻസ് ലിഗോരിയോടു പ്രാർത്ഥിച്ചതിൻ്റെ മദ്ധ്യസ്ഥം വഴിയാണ് അൽഫോൻസോ ജനിച്ചതെന്നു മാതാപിതാക്കൾ വിശ്വസിച്ചിരുന്നതിനാലാണ് ശിശുവിനു അൽഫോൻസോ എന്ന പേരു നൽകിയത്. പതിനൊന്നു വയസ്സുള്ളപ്പോൾ വൈദീകനാകണമെന്ന ആഗ്രഹം ആദ്യമായി തുറന്നു പറഞ്ഞു .1863 മെയ് മാസം ഇരുപത്തി ഒമ്പതാം തീയതി പന്തക്കുസ്താ തിരുനാൾ ദിനത്തിൽ അൽഫോൻസോ പുരോഹിതനായി അഭിഷിക്തനായി. തെറ്റായ ആരോപണങ്ങളെ തുടർന്ന് ഒരിക്കൽ താൻ സ്ഥാപിച്ച സന്യാസസഭയുടെ റോമിലുള്ള ഭവനത്തിൽ പ്രവേശിക്കുന്നതിൽ നിന്നു സ്വന്തം സഹോദരിമാർ അദ്ദേഹത്തെ വിലക്കി. ഈ കടുത്ത പരീക്ഷണങ്ങളെ അദ്ദേഹം അതിജീവിച്ചത് ശക്തമായ പ്രാർത്ഥനയിലാണ്. 1910 ഫെബ്രുവരി ആറാം തീയതി അൽഫോൻസോ സ്വർഗ്ഗത്തിലേക്കു യാത്രയായി. മരണസമയത്തു സമീപത്തുണ്ടായിരുന്ന സഹോദരിമാരോട് " സ്വർഗ്ഗത്തിൽ ഞാൻ നിങ്ങളെ മറക്കുകയില്ല, ഞാൻ എന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും." പ്രാർത്ഥനയുടെ ആ മനുഷ്യൻ അവസാനമായി പറഞ്ഞു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ അൽഫോൻസോ മരിയ ഫുസ്കോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ✝️ വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ അൽഫോൻസോയേ, നന്മ ചെയ്യുവാനും പറയുവാനുമുള്ള എൻ്റെ പരിശ്രമങ്ങൾ പലപ്പോഴും തെറ്റി ധരിക്കപ്പെടാറുണ്ട്. മനപൂർവ്വമോ അല്ലാതയോ എന്നെ തെറ്റി ധരിക്കുന്നവരോട് സ്നേഹത്തോടെ പെരുമാറാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-22-22:00:21.jpg
Keywords: നോമ്പ
Content: 15840
Category: 18
Sub Category:
Heading: ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നു കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ഉത്തര്‍പ്രദേശില്‍ സാമൂഹ്യസേവനരംഗത്തുള്ള തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാരെ ആക്രമിച്ചതും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നു കത്തോലിക്ക കോണ്‍ഗ്രസ്. മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ചാണു സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ തീവ്ര വര്‍ഗീയവാദികള്‍ ശ്രമിച്ചത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കു വോട്ടിംഗിലൂടെ ക്രൈസ്തവ സമൂഹം മറുപടി നല്‍കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
Image: /content_image/India/India-2021-03-23-08:39:54.jpg
Keywords: സന്യാസ
Content: 15841
Category: 1
Sub Category:
Heading: ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ: കണ്ണീരോടെ പുലിയന്‍പാറ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടി
Content: കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ ക്രൈസ്തവ ദേവാലയം താല്‍ക്കാലികമായി അടച്ചു. കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അടച്ചത്. പള്ളിയോട് വെറും മുപ്പത്തഞ്ച് മീറ്റര്‍ അകലത്തില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും പൊടിപടലങ്ങളും രൂക്ഷഗന്ധവും ഉച്ചത്തിലുള്ള ശബ്ദവും മൂലം ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പള്ളി അടയ്ക്കാന്‍ ഇടവക പൊതുയോഗം തീരുമാനിക്കുകയായിരുന്നുവെന്ന് വികാരി ഫാ. പോള്‍ വിലങ്ങുപാറ പറഞ്ഞു. പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ പള്ളിയോട് ചേര്‍ന്ന് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥിരമായി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചതു മുതല്‍ ഇടവക വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരപരിപാടികള്‍ നടത്തിവന്നതാണ്. എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് പ്ലാന്‍റ് തുറന്നപ്പോള്‍ നില്‍ക്കകള്ളിയില്ലാതായത് പ്രദേശവാസികള്‍ക്കും ഇടവകസമൂഹത്തിനുമായിരിന്നു. ദേവാലയത്തില്‍ നടന്ന അവസാന ബലിയര്‍പ്പണത്തിന് ശേഷം ഫാ. പോള്‍ വിലങ്ങുപാറ സംസാരിച്ചപ്പോള്‍ കൂട്ടം കൂടിയിരിന്ന വിശ്വാസികളില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, പലരും പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം തടയുന്നതിന് ജനങ്ങൾ എത്തുമെന്ന് അറിയാമായിരുന്നതിനാൽ നട്ടുച്ചവരെ കാത്തിരുന്ന ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞ ഫാ. പോൾ വിലങ്ങുപാറയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധിക്കുകയും പ്ലാന്റിൽ നിന്ന് ടാർ മിക്സ് അടിച്ചുകൊണ്ടുപോകുന്നതിനു അനുദിക്കില്ല എന്ന് പ്ലാന്റുടമയെ അറിയിക്കുകയും ചെയ്തുവെങ്കിലും അധികാരികളുടെ ഒത്താശയോടെ പ്ലാന്‍റുടമ മുന്നോട്ട് പോകുകയായിരിന്നു. സംഘർഷം കനത്തതിനെത്തുടർന്നു, ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം വൈദികനോട് മോശമായി സംസാരിക്കുകയും എല്ലാവരെയും ഭീഷണിപ്പെടുത്തി അവിടെനിന്നു നീക്കുകയുമായിരിന്നുവെന്ന് കോതമംഗലം ന്യൂസ് എന്ന പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഭരണ പ്രതിപക്ഷ മുന്നണികള്‍ നല്‍കിയ മൌനാനുവാദത്തില്‍ കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമായി മാറിയ സംഭവമാണ്‌ കത്തോലിക്കാ ദേവാലയം പൂട്ടിയതിലൂടെ വ്യക്തമാകുന്നത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് ദേവാലയം അടച്ചിടുവാന്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ ദേവാലയത്തില്‍ ഇനിയെന്ന്‍ ബലിയര്‍പ്പിക്കുവാന്‍ കഴിയും എന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്രൈസ്തവ സംഘടനകള്‍ മുന്നോട്ട് വരണമെന്ന ആവശ്യം നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-23-11:09:15.jpg
Keywords: ദേവാലയ
Content: 15842
Category: 18
Sub Category:
Heading: യുവസന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം രാജ്യ ശ്രദ്ധ പതിയേണ്ട വിഷയം: കെസിബിസി
Content: കൊച്ചി: സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ സന്യാസിനിമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്‍റെയും കേരളസര്‍ക്കാരിന്‍റേയും പ്രത്യേക ശ്രദ്ധയും ഈ വിഷയത്തില്‍ ആവശ്യമാണെന്ന് കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും വിധത്തിലുള്ള പരിചയങ്ങളോ ബന്ധങ്ങളോ ഉള്ളവരായിരുന്നില്ല സന്യാസിനിമാരിലാരും. എങ്കിലും, ട്രെയിനില്‍ യാത്രചെയ്തു എന്ന ഒറ്റ കാരണത്താല്‍ ആ സംസ്ഥാനത്ത് മാത്രമുള്ള മതംമാറ്റ നിരോധന നിയമമാണ് നാല് സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നത്. ട്രെയിനില്‍ യാത്രചെയ്തു എന്നതല്ലാതെ, തങ്ങളുടെ സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേര്‍ക്കെതിരെ ആ സംസ്ഥാനത്തിലെ മാത്രം നിയമപ്രകാരം കേസെടുക്കാന്‍ ശ്രമിക്കുക, കയ്യിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രെയിനില്‍നിന്ന് അവരെ കസ്റ്റഡിയില്‍ എടുക്കുകയും, വനിതാപൊലീസിന്‍റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കിക്കൊണ്ടു പോവുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തുവച്ച് ന്രാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെയും, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സംഭവം. റെയില്‍വേയും, കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. ദേശീയ വനിതാ കമ്മീഷന്‍റെയും, മനുഷ്യാവകാശ കമ്മീഷന്‍റെയും ന്യൂനപക്ഷ കമ്മീഷന്‍റെയും ഇടപെടലും ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-23-12:15:41.jpg
Keywords: കെസിബിസി
Content: 15843
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവര്‍ ഇസ്ലാമിക പോരാളി സംഘടനയുടെ തടവിലെന്ന് റിപ്പോര്‍ട്ട്
Content: ബാഗ്ദാദ്: വടക്കു കിഴക്കന്‍ സിറിയയിലെ ഹസ്സാക്കാക്ക് സമീപമുള്ള അല്‍-എയിനിലെ സ്വയം പ്രഖ്യാപിത ഇസ്ലാമിക പോരാളി സംഘടനയായ ‘സിറിയന്‍ നാഷ്ണല്‍ ആര്‍മി’ തടവിലാക്കിയവരില്‍ ക്രൈസ്തവരും. 2011-ല്‍ ഈജിപ്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ നയീം മല്‍ക്കിയും, അദ്ദേഹത്തിന്റെ അമ്മാവനുമാണ് ഇസ്ലാമിക പോരാളി സംഘടന അന്യായമായി തടവിലാക്കിയിരിക്കുന്ന ക്രൈസ്തവര്‍. ദ്വേരാ ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘സുല്‍ത്താന്‍ ഷാ ബ്രിഗേഡ്’ല്‍ പെടുന്ന പോരാളികള്‍ ഇരുവരേയും അറസ്റ്റ് ചെയ്തതെന്നു ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്-വൈഡ്’ന്റെ (സി.എസ്.ഡബ്ലിയു) റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിനായി ഇരുവരേയും അല്‍-എയിന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇരുവരേയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വയം ഭരണാധികാരമുള്ള വടക്കു-കിഴക്കന്‍ സിറിയയുടെ സംരക്ഷണ ചുമതല നിര്‍വഹിക്കുകയും, സിറിയയിലെ തുര്‍ക്കി സാന്നിധ്യത്തെ എതിര്‍ക്കുകയും ചെയ്യുന്ന ‘സിറിയന്‍ ഡെമോക്രാറ്റിക്‌ ഫോഴ്സസ്’ (എസ്.ഡി.എഫ്) എന്ന പോരാളി സംഘടനയില്‍ അംഗമായ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഇസ്ലാമിക പോരാളികള്‍ തിരിച്ചറിഞ്ഞതാണ് തടവിന് കാരണമായത്. കുറ്റവാളികളും, തീവ്രവാദ സ്വഭാവമുള്ളവരുമായ ഇസ്ലാമിക പോരാളി സംഘടനയുടെ തടവിലായിരിക്കുന്നതിനാല്‍ തടവില്‍ കഴിയുന്നവരുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ മേഖലകളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് തങ്ങള്‍ നിരന്തരം തുര്‍ക്കി അധികാരികളോട് ആവശ്യപ്പെട്ടുവരികയാണെന്ന് 'ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്-വൈഡ്’ന്റെ സ്ഥാപക പ്രസിഡന്റായ മെര്‍വിന്‍ തോമസ്‌ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹവും, യു.എന്‍ സുരക്ഷാ സമിതിയും, അന്താരാഷ്ട്ര സംവിധാനങ്ങളും സിറിയന്‍ ജനതയെ പരാജയപ്പെടുത്തിയെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ അഭിപ്രായത്തോട് തങ്ങള്‍ യോജിക്കുന്നുണ്ടെന്ന്‍ പറഞ്ഞുകൊണ്ട് കൂടുതല്‍ ഉള്‍കൊള്ളുന്ന ഭരണഘടനക്കും, ദേശീയ അനുരജ്ഞനത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2021-03-23-14:23:24.jpg
Keywords: സിറിയ
Content: 15844
Category: 13
Sub Category:
Heading: ജീവന്‍ വെടിഞ്ഞ് ഏഴു കുട്ടികളെ രക്ഷിച്ച സ്പാനിഷ് മിഷ്ണറിയുടെ നാമകരണ നടപടി മുന്നോട്ട്
Content: മാഡ്രിഡ്: ഏഴു കുട്ടികളെ വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും രക്ഷിച്ചു ഒടുവില്‍ ജീവന്‍ വെടിഞ്ഞ സ്പാനിഷ് മിഷ്ണറി പെദ്രോ മാനുവൽ സലാഡ ഡി ആൽബയുടെ രൂപതാതല നാമകരണ നടപടി പൂര്‍ത്തിയായി. 2018 ഒക്ടോബർ മാസത്തില്‍ കോർഡോബ രൂപതാധ്യക്ഷന്‍ ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ് ഗോൺസാലസ്, പെദ്രോ മാനുവലിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വേണ്ടിയുള്ള ആരംഭിച്ച രൂപതാതല അന്വേഷണങ്ങൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വിരാമമിട്ടത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളുടെ ഒറിജിനൽ പതിപ്പും, രണ്ടു കോപ്പികളും, വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന് അയച്ചുകൊടുക്കും. കോർഡോബ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹോം അറ്റ് നസ്രത്ത് എന്ന പ്രസ്ഥാനത്തിലെ അംഗമായിരുന്നു പെദ്രോ മാനുവൽ സലാഡ. 1978ൽ പ്രശ്ന ബാധിതരായ കുട്ടികൾക്ക് സേവനം നൽകുക എന്ന ലക്ഷ്യവുമായാണ് സംഘടന ആരംഭിക്കുന്നത്. 1990ൽ അവസാനത്തെ വ്രതം സ്വീകരിച്ച അദ്ദേഹം 1998 വരെ സ്പെയിനിലാണ് ജീവിച്ചിരുന്നത്. പിന്നീട് മിഷ്ണറിയായി ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലേയ്ക്ക് പോകേണ്ടതായി വന്നു. അവിടെ അദ്ദേഹത്തിന് ഒരു സ്കൂളിന്റെ ചുമതലയാണ് ലഭിച്ചത്. തീർത്തും ദരിദ്രമായ ജീവിതം നയിക്കാൻ ശ്രമിച്ചിരുന്ന പെദ്രോ കാലിൽ ചെരിപ്പുകൾ പോലും ഉപയോഗിക്കില്ലായിരുന്നു. 2012 ഫെബ്രുവരി അഞ്ചാം തീയതി ഒരു കൂട്ടം കുട്ടികളുമായി അറ്റാക്കമസ് ബീച്ചിലേക്ക് പെദ്രോ ഉല്ലാസത്തിനായി പോയി. ഉച്ചനേരത്ത് വലിയ തിരമാല ആഞ്ഞടിക്കുകയും ഏഴു കുട്ടികൾ അതിൽപ്പെടുകയും ചെയ്തു. ജീവൻമരണ പോരാട്ടമാണ് ശ്വസിക്കാൻ സാധിക്കാതെ കുട്ടികൾ നടത്തുന്നത് എന്ന് മനസ്സിലാക്കിയ പെദ്രോ കടലിലേക്ക് ചാടി ഏഴു കുട്ടികളെയും രക്ഷപ്പെടുത്തുകയായിരിന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം തീർത്തും അവശനായ പെദ്രോ കടൽത്തീരത്ത് കിടന്ന് മരണമടഞ്ഞു. പെദ്രോയുടെ നാമകരണ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാർച്ച് 20ന് പുറത്തുവിട്ട പത്രകുറിപ്പിൽ ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ് ഗോൺസാലസ് പറഞ്ഞു. ഈയൊരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-23-15:50:17.jpg
Keywords: നാമകരണ
Content: 15845
Category: 11
Sub Category:
Heading: 'യേശുക്രിസ്തു ജനതകളുടെ രക്ഷകന്‍': ഓണ്‍ലൈന്‍ കോണ്‍ഫന്‍സുമായി സ്പെയിനിലെ സര്‍വ്വകലാശാല
Content: മാഡ്രിഡ്, സ്പെയിന്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസ സ്ഥിരീകരണം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ കോണ്‍ഫന്‍സുമായി സ്പെയിനിലെ സെന്റ്‌ ഡമാസസ് സര്‍വ്വകലാശാല (യു.ഇ.എസ്.ഡി). പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടേയും, ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന്റേയും സഹകരണത്തോടെയാണ് “യേശുക്രിസ്തു, ജനതകളുടേയും, ആളുകളുടേയും രക്ഷകന്‍” എന്ന പേരില്‍ നാളെ മാര്‍ച്ച് 24നു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ‘ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സ്’ന്റെ ഡയറക്ടറായ അഗസ്റ്റിന്‍ ജിമെനെസ് ഗോണ്‍സാലെസ്, യു.ഇ.എസ്.ഡി തിയോളജി ഫാക്കല്‍റ്റിയുടെ മിസിയോളജി വിഭാഗം കോ-ഓര്‍ഡിനേറ്ററായ ജുവാന്‍ കാര്‍ലോസ് കാര്‍വാജല്‍ ബ്ലാങ്കോ എന്നിവരുടെ അവതരണങ്ങളോടെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുക. “യേശുക്രിസ്തു, മനുഷ്യരുടെ മോക്ഷത്തിന്റെ രഹസ്യം” എന്ന വിഷയത്തെ ആസ്പദമാക്കി ‘യൂണിവേഴ്സിഡാഡ് പൊന്തിഫിസ്യ കോമില്ലാസ്’ലെ ദൈവശാസ്ത്ര വിഭാഗം പ്രൊഫസ്സറായ ഏഞ്ചല്‍ കോര്‍ഡോവില്ല പെരെസിന്റെ പ്രഭാഷണം നടത്തും. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ നാഷ്ണല്‍ ഡയറക്ടറും, യു.ഇ.എസ്.ഡി തിയോളജി ഫാക്കല്‍റ്റിയുടെ മിസിയോളജി വിഭാഗം തലവനുമായ ഫാ. ജോസ് മരിയ കാള്‍ഡെറോണ്‍ കാസ്ട്രോയുടെ പ്രഭാഷണത്തോടെ കോണ്‍ഫറന്‍സ് അവസാനിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-23-17:22:02.jpg
Keywords: യേശു