Contents

Displaying 15431-15440 of 25125 results.
Content: 15796
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - ത്രീത്വത്തിന്റെ വിശുദ്ധ എലിസബത്ത്
Content: “ക്രൂശിൽ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചത്തിൽ എല്ലാ വിചാരണകളും ശല്യപ്പെടുത്തലുകളും വേദനകളും സ്വീകരിക്കുക; അതുവഴിയാണ് ദൈവത്തെ നമ്മൾ പ്രസാദിപ്പിക്കുന്നതും, സ്നേഹത്തിന്റെ വഴികളിൽ നാം മുന്നേറുന്നതും”- ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്ത് (1880- 1906). ആറു വർഷം മാത്രം കർമ്മലീത്താ സന്യാസിനിയായി ജീവിച്ച ഒരു വിശുദ്ധയാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. 1880 ഫ്രാൻസിലെ അവോറിൽ (Avord) ജോസഫ് കാറ്റസ്-മരിയ റൊളാണ്ട ദമ്പതികളുടെ മൂത്തമകളായി എലിസബത്ത് ജനിച്ചു. ഏഴുവയസുവരെ പിടിവാശിയും വഴക്കും തന്നിഷ്ടവും ഒക്കെയുള്ള കുട്ടിയായിരുന്ന എലിസബത്ത്. 1891 ലെ അവളുടെ ആദ്യ കുർബാന സ്വീകരണത്തോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ കാണിച്ചു അടങ്ങിയത്. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ, 1900 ആഗസ്റ്റ് രണ്ടിന് ഡിജോണിലെ കർമലമഠത്തിൽ പ്രവേശിച്ച അവൾ പരിശുദ്ധ ത്രിത്വത്തിന്റെ സിസ്റ്റർ എലിസബത്ത് എന്ന നാമം സ്വീകരിച്ചു. ഓരോ നിമിഷവും ദൈവത്തെ സ്‌നേഹിക്കുക എന്നതായിരുന്നു അവളുടെ ജീവിത ലക്ഷ്യം. ഇരുപത്തിയാറാമത്തെ വയസ്സിൽ 1906 ൽ ആഡിസൺസ് ഡിസീസ് എന്ന പേരിലുള്ള കിഡ്‌നിരോഗം ബാധിച്ചു അവൾ മരിച്ചു. വളരെയധികം സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നു പോയ എലിസബത്ത് അവയെല്ലാം ദൈവത്തിൻ്റെ സമ്മാനമായി സ്വീകരിച്ചു. "ഞാൻ പ്രകാശത്തിലേക്കും സ്നേഹത്തിലേക്കും ജിവനിലേക്കും പോകുന്നു" എന്നായിരുന്നു എലിസബത്തിൻ്റെ അവസാന വാക്കുകൾ. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ എലിസബത്തിനെ വിശുദ്ധ പദവിയിലേക്കു ഉയർത്തി. #{black->none->b->വിശുദ്ധ എലിസബത്തിനൊപ്പം പ്രാർത്ഥിക്കാം. ‍}# വിശുദ്ധ എലിസബത്തേ, എനിക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ സഹനങ്ങളെ എൻ്റെ തന്നെ ആത്മീയ വിശുദ്ധീകരണത്തിനായി കാഴ്ചവയ്ക്കുവാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-17-21:54:31.jpg
Keywords: നോമ്പ
Content: 15797
Category: 1
Sub Category:
Heading: മ്യാന്‍മര്‍ തെരുവില്‍ മുട്ടുകത്തി പറയുന്നു, അക്രമം അവസാനിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ കലാപം അവസാനിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും മ്യാന്‍മറിലെ തെരുവില്‍ പ്രതീകാത്മകമായി മുട്ടുകുത്തുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വത്തിക്കാന്‍ ലൈബ്രറിയില്‍നിന്ന് തത്സമയ സംപ്രേഷണം ചെയ്ത പൊതുദര്‍ശന പ്രഭാഷണത്തിലാണ് ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മ്യാന്‍മറില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് പാപ്പ പ്രതികരണം നടത്തിയിരിക്കുന്നത്. പ്രക്ഷോഭകാരികളെ ആക്രമിക്കുന്ന പട്ടാളക്കാര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ തെരുവില്‍ ഒരു കന്യാസ്ത്രീ മുട്ടുകുത്തി യാചിക്കുന്ന ചിത്രം ലോകവ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. മ്യാന്മാറിലെ നാടകീയമായ സംഭവ വികാസങ്ങൾ കടുത്ത ദുഃഖത്തോടെ ഓർക്കുകയാണെന്നു പറഞ്ഞ പാപ്പ രാജ്യത്തിനായി നിരവധി യുവാക്കളാണു മ്യാന്‍മറിലെ തെരുവുകളില്‍ മരിച്ചു വീഴുന്നതെന്നും പറഞ്ഞു. മ്യാന്‍മര്‍ തെരുവില്‍ മുട്ടുകുത്തി നിന്നു പറയുന്നു, അക്രമം അവസാനിപ്പിക്കണം. ഞാന്‍ കരമുയര്‍ത്തി പറയുന്നു; ചര്‍ച്ച മാത്രമേ വിജയിക്കൂ, രക്തം ഒന്നിനും പരിഹാരമാകില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സമാനമായ സന്ദേശം ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ ട്വിറ്ററിലും ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ചിട്ടുണ്ട്. മ്യാന്മാറിലെ നേതാവ് ഓംഗ് സാന്‍ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതല്‍ കുറഞ്ഞത് 149 പേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-18-10:46:02.jpg
Keywords: മ്യാന്‍
Content: 15798
Category: 9
Sub Category:
Heading: വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നോമ്പുകാല ധ്യാനം മാർച്ച് 25,26, 27 തീയതികളിൽ
Content: വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠ്ടാനത്തിന്റെ പരിശുദ്ധിയും, പുനരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ്താനുഭവത്തിൽ നിറഞ്ഞ്, ദൈവിക സംരക്ഷണയിൽ നാമോരോരുത്തരും വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നൊയമ്പുകാല ധ്യാനം മാർച്ച് 25,26,27 തീയതികളിൽ ഓൺലൈനിൽ നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ളവർക്കും ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. സെഹിയോൻ യുകെ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവരും ഈ ശുശ്രൂഷകളിൽ പങ്കെടുക്കും. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാർത്ഥനയ്ക്കും സ്പിരിച്വൽ ഷെയറിങിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്‌ സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാവരെയും മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നോമ്പുകാല ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു. > #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# > ഷാജി ജോർജ് .07878 149670 > ജോസ് കുര്യാക്കോസ് 07414747573.
Image: /content_image/Events/Events-2021-03-18-11:59:21.jpg
Keywords: നോമ്പ
Content: 15799
Category: 1
Sub Category:
Heading: ചരിത്ര നിയമനങ്ങള്‍ തുടരുന്നു: പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത
Content: റോം: വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുന്നു. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് ദി ഹോളി ഫാമിലി ഓഫ് നസ്രത്ത് സന്യാസിനി സമൂഹത്തിലെ അംഗവും ബാഴ്സലോണ സ്വദേശിനിയുമായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസ് നിലവില്‍ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലെ ബൈബിള്‍ പഴയനിയമത്തില്‍ ക്ലാസുകള്‍ നല്‍കുന്ന അധ്യാപികയാണ്. വനിതകൾക്ക് ഡീക്കൻ പട്ടം നൽകാമോ എന്ന വിഷയത്തെ പറ്റി പഠിക്കാൻ പാപ്പ നിയമിച്ച കമ്മീഷനിലെ അംഗമായും മൂന്നു വർഷക്കാലം അവർ പ്രവർത്തിച്ചിരുന്നു. 2014-ല്‍ ബിബ്ലിക്കൽ കമ്മീഷൻ അംഗമായി നിയമിതയായ സിസ്റ്റർ നൂറിയയെ ഇക്കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് മാർപാപ്പ സുപ്രധാന പദവിയിലേക്ക് ഉയർത്തിയത്. കമ്മീഷൻ അംഗം എന്ന നിലയിൽ 2025 വരെയാണ് സിസ്റ്ററുടെ പ്രവര്‍ത്തനകാലയളവ്. ഇതു കൂടാതെ മറ്റനേകം പദവികളും അവർ വഹിക്കുന്നുണ്ട്. സഭയുടെ ജീവിതത്തിലും, മിഷനിലുമുള്ള ദൈവവചനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ചചെയ്യാൻ 2008 നടന്ന മെത്രാൻമാരുടെ സിനഡിൽ വിദഗ്ധ എന്ന പദവിയിൽ സിസ്റ്റർ പങ്കെടുത്തിരുന്നു. തന്നെ പാപ്പ ഏൽപ്പിച്ച പുതിയ ദൗത്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് സിസ്റ്റർ നൂറിയ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. വനിത എന്ന നിലയിൽ ലഭിക്കുന്ന ഈ നിയമനം സഭയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ കാരണമായേക്കാമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. സ്ത്രീകളുടെ താൽപര്യങ്ങളും, അവരുടെ ചിന്താഗതികളും ദൈവവചന ഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ കൊണ്ടുവരും. പണ്ടത്തേതിനേക്കാൾ നിരവധി അവസരങ്ങൾ ഇപ്പോൾ സ്ത്രീകൾക്ക് പുസ്തക പ്രസിദ്ധീകരണത്തിലടക്കം ലഭിക്കുന്നുണ്ടെന്നും സിസ്റ്റർ നൂറിയ കാൽഡുച്ച് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2021-03-18-12:27:37.jpg
Keywords: വനിത, ചരിത്ര
Content: 15800
Category: 1
Sub Category:
Heading: ചരിത്ര നിയമനങ്ങള്‍ തുടരുന്നു: പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത
Content: റോം: വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുന്നു. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് ദി ഹോളി ഫാമിലി ഓഫ് നസ്രത്ത് സന്യാസിനി സമൂഹത്തിലെ അംഗവും ബാഴ്സലോണ സ്വദേശിനിയുമായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസ് നിലവില്‍ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിലെ ബൈബിള്‍ പഴയനിയമത്തില്‍ ക്ലാസുകള്‍ നല്‍കുന്ന അധ്യാപികയാണ്. വനിതകൾക്ക് ഡീക്കൻ പട്ടം നൽകാമോ എന്ന വിഷയത്തെ പറ്റി പഠിക്കാൻ പാപ്പ നിയമിച്ച കമ്മീഷനിലെ അംഗമായും മൂന്നു വർഷക്കാലം അവർ പ്രവർത്തിച്ചിരുന്നു. 2014 ബിബ്ലിക്കൽ കമ്മീഷൻ അംഗമായി നിയമിതയായ സിസ്റ്റർ നൂറിയയെ ഇക്കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് മാർപാപ്പ സുപ്രധാന പദവിയിലേക്ക് ഉയർത്തിയത്. കമ്മീഷൻ അംഗം എന്ന നിലയിൽ 2025 വരെയാണ് സിസ്റ്ററുടെ പ്രവര്‍ത്തനകാലയളവ്. ഇതു കൂടാതെ മറ്റനേകം പദവികളും അവർ വഹിക്കുന്നുണ്ട്. സഭയുടെ ജീവിതത്തിലും, മിഷനിലുമുള്ള ദൈവവചനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ചചെയ്യാൻ 2008 നടന്ന മെത്രാൻമാരുടെ സിനഡിൽ വിദഗ്ധ എന്ന പദവിയിൽ സിസ്റ്റർ പങ്കെടുത്തിരുന്നു. തന്നെ പാപ്പ ഏൽപ്പിച്ച പുതിയ ദൗത്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് സിസ്റ്റർ നൂറിയ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. വനിത എന്ന നിലയിൽ ലഭിക്കുന്ന ഈ നിയമനം സഭയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ കാരണമായേക്കാമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. സ്ത്രീകളുടെ താൽപര്യങ്ങളും, അവരുടെ ചിന്താഗതികളും ദൈവവചന ഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ കൊണ്ടുവരും. പണ്ടത്തേതിനേക്കാൾ നിരവധി അവസരങ്ങൾ ഇപ്പോൾ സ്ത്രീകൾക്ക് പുസ്തക പ്രസിദ്ധീകരണത്തിലടക്കം ലഭിക്കുന്നുണ്ടെന്നും സിസ്റ്റർ നൂറിയ കാൽഡുച്ച് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-18-12:39:06.jpg
Keywords: വനിത
Content: 15801
Category: 1
Sub Category:
Heading: 24 ആഴ്ചവരേയുള്ള ഭ്രൂണഹത്യ ബില്‍ രാജ്യസഭ പാസ്സാക്കി: ഗർഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകാൻ ഭാരതം?
Content: ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ നിയമപരമായി ഗർഭഛിദ്രം നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഭേദഗതിയെന്നു പറയുന്നുണ്ടെങ്കിലും, പ്രത്യേക വിഭാഗങ്ങളേതെന്ന് പറയാതെ അത് സംസ്ഥാനങ്ങളുടെ നിര്‍വചനത്തിനായി വിട്ടിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റ് അസോസിയേഷന്‍, ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബില്‍ രൂപംകൊണ്ടതെന്നാണ് ഹര്‍ഷ് വര്‍ദ്ധന്‍ രാജ്യസഭയില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘവുമായും, എത്തിക്സ് കമ്മിറ്റിയുമായും ചര്‍ച്ച നടത്തിയെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം ലോകസഭ ഈ ബില്ലിന് പൂര്‍ണ്ണ അംഗീകാരം നല്‍കിയതെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. വൈകല്യമുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ 24 ആഴ്ചകള്‍ക്ക് ശേഷം അബോര്‍ഷന്‍ അനുവദിക്കണമോ എന്ന് നിശ്ചയിക്കുവാന്‍ സംസ്ഥാന തല മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാനുള്ള നിര്‍ദ്ദേശവും ബില്ലിലുണ്ട്. നിലവിലെ നിയമമനുസരിച്ച് ഗര്‍ഭധാരണത്തിനു ശേഷം 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യക്ക് ഒരു ഡോക്ടറിന്റേയും നിർദ്ദേശവും, 12 മുതല്‍ 20 ആഴ്ചകള്‍ വരേയുള്ള ഭ്രൂണഹത്യക്ക് 2 ഡോക്ടര്‍മാരുടേയും നിർദ്ദേശവും ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയനുസരിച്ച് 20 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരവും, 20 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യകള്‍ (പ്രത്യേക സാഹചര്യങ്ങളില്‍) രണ്ടു ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരവും നടത്താവുന്നതാണ്. അതേസമയം ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ ഭേദഗതി സ്ത്രീകളുടെ അന്തസ്സിനേയും, അവകാശങ്ങളേയും സംരക്ഷിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നതെങ്കിലും ഭാരതം ഗർഭഛിദ്രത്തിലൂടെ കുഞ്ഞുങ്ങളുടെ കുരുതികളമായി മാറുമെന്നാണ് പ്രോലൈഫ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നത്. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നേരത്തെ ആരംഭിച്ച ഓൺലൈൻ പെറ്റിഷനിൽ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. ദേശീയ മെത്രാൻ സമിതിയും രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരും ഉയർത്തിയ ശക്തമായ എതിർപ്പിനെ വകവെയ്ക്കാതെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-18-16:19:59.jpg
Keywords: ഗര്‍ഭഛിദ്ര
Content: 15802
Category: 18
Sub Category:
Heading: നിയമസഭ തെരഞ്ഞെടുപ്പ്: ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന
Content: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിവേചനമുള്‍പ്പെടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടതെന്നും കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളതെന്നും കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ലായെന്നും പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. #{blue->none->b->കെ‌സി‌ബി‌സി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും തയ്യാറാകണമെന്നതാണ് സഭയുടെ താത്പര്യം. കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വഹിച്ചുകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറാകണം. പലകാര്യങ്ങളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃകആയിരിക്കുകയും ചെയ്യുന്നതുപോലെ ഭാരതത്തിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുംകേരളജനത മാതൃകയാകേണ്ടതാണ്. സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം. ഇടുങ്ങിയ സാമുദായിക-വര്‍ഗീയ-മത-പാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന് ആവശ്യം. സമൂഹത്തില്‍ ഏറ്റവുമധികം ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നേതാക്കള്‍ മാത്രമേ, ഫ്രാന്‍സിസ് പാപ്പ തന്റെ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തി'യില്‍ പറയുന്നതുപോലെ, 'ഉപവിയുടെ രാഷ്ട്രീയ'ക്കാരാകൂ. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടത്. അത്തരം ചില വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. 1. മതസാംസ്‌കാരിക, സമുദായിക പാരമ്പര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍ എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുക. 2. മതസൗഹാര്‍ദം നിലനിര്‍ത്താനുതകുന്ന തുറന്ന സമീപനങ്ങള്‍ സൃഷ്ടിക്കുക. 3. മതേതര മൂല്യങ്ങള്‍ക്ക് ഒട്ടുംതന്നെ കുറവു വരാതിരിക്കാന്‍ ശ്രദ്ധിക്കുക. 4. ദളിത് ക്രൈസ്തവര്‍ക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക. 5. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക. 6. കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇതരതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നല്ല അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണവും ന്യായമായ വേതനം ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തുക. 7. മലയോരകര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കുക. 8. കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക. 9. കടല്‍ത്തീരസംരക്ഷണത്തിനുവേണ്ടിയുള്ള ഭിത്തി നിര്‍മ്മാണം നടപ്പിലാക്കുക. 10. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജുമെന്റുകള്‍ക്ക് നീതിയുക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കുക. 11. മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക സമുദായങ്ങളുടെ സംവരണത്തിനു കുറവു വരുത്താത്തവിധം ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. 12. കോഴയും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സത്ഭരണം സാധ്യമാക്കുക. അനേക കാലങ്ങളായി ക്രൈസ്തവസമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുള്ളതാണ്. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് നാടിന്റെ നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സന്മനസ്സുള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനം നിര്‍വഹിക്കേണ്ടത്. #{black->none->b->കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (വൈസ് പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് (സെക്രട്ടറി ജനറല്‍, കെസിബിസി) ‍}# പോളിഷ് യുവത്വത്തിന് പ്രചോദനമേകിക്കൊണ്ട് സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പോളണ്ടില്‍. വാഴ്സോ, പോളണ്ട് – സഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പുകള്‍ പോളണ്ടിലെ എല്‍ക് കത്രീഡലില്‍ പ്രതിഷ്ടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന് എല്‍ക് മെത്രാന്‍ ജെര്‍സി മാസൂറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കിടയിലാണ് പ്രതിഷ്ഠാ കര്‍മ്മം നടത്തിയത്. യുവജനങ്ങള്‍ക്ക്‌ പ്രചോദനമേകും എന്ന പ്രതീക്ഷയില്‍ എല്‍ക് രൂപതയുടെ യുവജന ചാപ്ലൈനായ ഫാ. അഡ്രിയാന്‍ സാഡോവ്സ്കി നടത്തിയ ശ്രമഫലമായാണ്‌ പതിനഞ്ചാം വയസ്സില്‍ അന്തരിച്ച വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് പോളണ്ടിന് ലഭിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടര്‍ പ്രതിഭയുമാണ്‌ സഭ അംഗീകരിച്ച വിശ്വാസ അത്ഭുതങ്ങളെ രേഖപ്പെടുത്തി ശ്രദ്ധേയനായ കാര്‍ലോ. താന്‍ വിശ്വസിച്ചിരുന്ന വിശ്വാസ മൂല്യങ്ങളും, ദൈവത്തോടൊപ്പം ജീവിക്കുന്നത് മനോഹരമാണെന്ന ബോധ്യവും മറ്റുള്ളവരിലേക്ക് പകരുവനുള്ള അസാധാരണമായ കഴിവ് കാര്‍ലോക്കുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ കുര്‍ബ്ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ മാസുര്‍ പറഞ്ഞു. വിശ്വാസത്തേക്കുറിച്ചും, സഭയേക്കുറിച്ചും, നിത്യജീവിതത്തേക്കുറിച്ചും സംശയങ്ങളുള്ള യുവജനതക്ക് പ്രചോദനവും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. അഡ്രിയാന്‍ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് നല്‍കണമെന്ന ആവശ്യവുമായി വത്തിക്കാനെ സമീപിച്ചത്. “ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ മാത്രമേ ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ” എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് കാര്‍ലോ ആണെന്നാണ്‌ ഫാ. അഡ്രിയാന്‍ പറയുന്നത്. പകര്‍ച്ചവ്യാധി കാരണം യുവത്വം ഇന്റര്‍നെറ്റിലേക്ക് ചുരുങ്ങിയ ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷ് പ്രഘോഷണം നടത്തിയ ഒരു വാഴ്ത്തപ്പെട്ടവനെ സഭ നമുക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മുഴുവനും കാര്‍ലോയുടെ തിരുശേഷിപ്പുമായി ഇടവകകള്‍ തോറും പര്യടനം നടത്തുവാനാണ് രൂപതയുടെ പദ്ധതി. വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയുടെ കീര്‍ത്തി അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമേരാരോ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പോളിഷ് സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പുകള്‍ പോളണ്ടില്‍ എത്തുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളണ്ടിലെ യുവജനങ്ങള്‍ക്കിടയിലെ ദൈവവിശ്വാസം പകുതിയായി കുറഞ്ഞുവെന്നാണ് ഈ മാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിന്റെ കടുത്ത വിശ്വാസിയായിരുന്ന കാര്‍ലോ ലോകമെമ്പാടുമായി നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വെബ്സൈറ്റ് തന്നെ സൃഷ്ടിച്ചു. രക്താര്‍ബുദം ബാധിച്ച് 2006-ലാണ് കാര്‍ലോ മരണപ്പെടുന്നത്.
Image: /content_image/India/India-2021-03-18-17:47:39.jpg
Keywords: കെ‌സി‌ബി‌സി
Content: 15803
Category: 22
Sub Category:
Heading: ജോസഫ് - ദുരാഭിമാനമില്ലാത്ത മനുഷ്യൻ
Content: വിശുദ്ധ യൗസേപ്പിതാവിന്റെ ഒരു സ്വഭാവ സവിശേഷതയാണ് ഇന്നത്തെ ചിന്താവിഷയം. ഈശോയുടെ വളർത്തു പിതാവിൽ ദുരഭിമാനമെന്ന തിന്മയുടെ അംശം ഒരു കണിക പോലും ഉണ്ടായിരുന്നില്ല. ഇല്ലാത്ത ഒന്നിനെ ഓർത്തോ ഇല്ലാതായിപ്പോയ ഒന്നിനെ കുറിച്ച് ഓർത്തോ കാലത്തിനോടും തന്നോടുതന്നെയും സമൂഹത്തോടും കലഹിക്കുന്ന പ്രവണതയാണ് ദുരഭിമാനം. ഇല്ലാത്തത് ഉണ്ടെന്നു നടിക്കാനുള്ള അതിരു കടന്ന ആഗ്രഹമാണിത്. ദുരഭിമാനത്തിൻ്റെ അതിപ്രസരം മനുഷ്യനെ മൃഗതുല്യമാക്കുന്നു. അതവനെ അന്ധനാക്കുന്നു. അപരൻ എൻ്റെ സഹോദരനും സഹോദരിയുമാണ് എന്ന സത്യം അംഗീകരിക്കാൻ ദുരഭിമാനം വെടിഞ്ഞേ മതിയാവു. ദുരഭിമാനി തന്നോടു തന്നെ കലഹിക്കുന്ന വ്യക്തിയാണ്. ആരെയും അംഗീകരിക്കാനോ മറ്റുള്ളവരുടെ നന്മ അംഗീകരിക്കാനോ അവനു താല്പര്യമില്ല. ദുരഭിമാനം അഹങ്കാരത്തിലേക്ക് വഴിതെളിയിക്കുകയും “അഹം ” ഭാവത്തെ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ ദൈവത്തിനു കീഴ്പ്പെടാത്തവനാകുന്നു, അതവൻ്റെ പതനത്തിനു വേഗം കൂടുന്നു. ദുരഭിമാനം അതിരുകൾ ലംഘിക്കുമ്പോൾ ജീവനും ജീവിതവും നഷ്ടത്തിലാകുന്നു. യൗസേപ്പിതാവ് തനിക്കില്ലാത്ത ഒന്നിനെ ഓർത്തു ആരോടും കലാപം നടത്തിയില്ല. തന്നെക്കാൾ തൻ്റെ ഭാര്യയും മകനും അംഗീകരിക്കപ്പെടുന്നതിൽ അല്പം പോലും നീരസവും പരിഭവവും യൗസേപ്പിതാവിൽ ഇല്ലാതിരുന്നത് ദുരഭിമാനത്തിനു ആ മനസ്സിൽ സ്ഥാനമില്ലാത്തതുകൊണ്ടായിരുന്നു. നിദ്രയിൽ പോലും ദൈവഹിതത്തോടു പ്രതികരിക്കാൻ അദ്ദേഹത്തിനു സാധിച്ചതിൻ്റെ കാരണവും മറ്റൊന്നുമല്ല. ദൈവം സ്വന്തമായുള്ളവനു അഭിമാനിക്കാനുള്ള വക അവനിൽത്തന്നെയുണ്ട് എന്നു മനുഷ്യനെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് യൗസേപ്പിൻ്റെ ജീവിതം. മാറ്റങ്ങൾ പിറവി എടുക്കുന്നത് ദുരഭിമാനത്തിൻ്റെ മുഖം മൂടി അഴിച്ചുമാറ്റുമ്പോഴാണ്. ദുരഭിമാനം വെടിഞ്ഞ് സത്യത്തെ പുണരുമ്പോൾ ജീവിതം സംതൃപ്തിയുള്ളതാകും.
Image: /content_image/SeasonalReflections/SeasonalReflections-2021-03-18-18:54:08.jpg
Keywords: ജോസഫ്, യൗസേ
Content: 15804
Category: 11
Sub Category:
Heading: യുവജനങ്ങള്‍ക്ക് വിശ്വാസത്തിന് ബലമേകാന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പോളണ്ടില്‍
Content: വാര്‍സോ: തിരുസഭയിലെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പുകള്‍ പോളണ്ടിലെ എല്‍ക് കത്തീഡ്രലില്‍ പ്രതിഷ്ഠിച്ചു. ഫെബ്രുവരി 23ന് എല്‍ക് മെത്രാന്‍ ജെര്‍സി മാസൂറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കിടയിലാണ് പ്രതിഷ്ഠാ കര്‍മ്മം നടത്തിയത്. യുവജനങ്ങള്‍ക്ക്‌ പ്രചോദനമേകും എന്ന പ്രതീക്ഷയില്‍ എല്‍ക് രൂപതയുടെ യുവജന ചാപ്ലൈനായ ഫാ. അഡ്രിയാന്‍ സാഡോവ്സ്കി നടത്തിയ ശ്രമഫലമായാണ്‌ പതിനഞ്ചാം വയസ്സില്‍ അന്തരിച്ച വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഒന്നാം തരത്തിലുള്ള തിരുശേഷിപ്പ് പോളണ്ടിന് ലഭിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ്‌ കാര്‍ളോ. തന്റെ വിശ്വാസ മൂല്യങ്ങളും, ദൈവത്തോടൊപ്പം ജീവിക്കുന്നത് മനോഹരമാണെന്ന ബോധ്യവും മറ്റുള്ളവരിലേക്ക് പകരുവനുള്ള അസാധാരണമായ കഴിവ് കാര്‍ലോക്കുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാസുര്‍ പറഞ്ഞു. വിശ്വാസത്തേക്കുറിച്ചും, സഭയേക്കുറിച്ചും, നിത്യജീവിതത്തേക്കുറിച്ചും സംശയങ്ങളുള്ള യുവസമൂഹത്തിന് പ്രചോദനവും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. അഡ്രിയാന്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് നല്‍കണമെന്ന ആവശ്യവുമായി വത്തിക്കാനെ സമീപിച്ചത്. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ മാത്രമേ ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ” എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് കാര്‍ളോ ആണെന്നാണ്‌ ഫാ. അഡ്രിയാന്‍ പറയുന്നത്. പകര്‍ച്ചവ്യാധി മൂലം യുവത്വം ഇന്റര്‍നെറ്റിലേക്ക് ചുരുങ്ങിയ ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷ പ്രഘോഷണം നടത്തിയ ഒരു വാഴ്ത്തപ്പെട്ടവനെ സഭ നമുക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷം മുഴുവനും കാര്‍ളോയുടെ തിരുശേഷിപ്പുമായി ഇടവകകള്‍ തോറും പര്യടനം നടത്തുവാനാണ് രൂപതയുടെ പദ്ധതി. പോളിഷ് സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് വാഴ്ത്തപ്പെട്ട കാര്‍ളോയുടെ തിരുശേഷിപ്പുകള്‍ രാജ്യത്തു എത്തുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളണ്ടിലെ യുവജനങ്ങള്‍ക്കിടയിലെ ദൈവവിശ്വാസം പകുതിയായി കുറഞ്ഞുവെന്നാണ് ഈ മാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. കൌമാര പ്രായത്തില്‍ തന്നെ ലോകമെമ്പാടുമായി നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കി ഒരു വെബ്സൈറ്റു തന്നെ സൃഷ്ടിച്ചു കാര്‍ളോ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുന്നതിനായാണ് തന്റെ ജീവിതം സമര്‍പ്പിച്ചത്. രക്താര്‍ബുദ ബാധയെ തുടര്‍ന്നു 2006-ലാണ് കാര്‍ളോ മരണപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-18-21:46:45.jpg
Keywords: കാര്‍ളോ
Content: 15805
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ മറിയം ത്രേസ്യാ
Content: ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ നിങ്ങൾ ഹൃദയം ചോദിച്ചു വാങ്ങുക” - വിശുദ്ധ മറിയം ത്രേസ്യാ ( 1876- 1926). കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family ) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് നോമ്പു യാത്രയിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1876-ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറ എന്ന ഗ്രാമത്തില്‍, ചിറമ്മല്‍ മങ്കടിയന്‍ തറവാട്ടില്‍ തോമാ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ സന്താനമായി ത്രേസ്യ ജനിച്ചു. ദൈവീക കാര്യങ്ങളോട് ചെറുപ്പം മുതലേ താൽപര്യം പ്രകടിപ്പിച്ച ത്രേസ്യാ .ഒന്‍പത് വയസ്സുള്ളപ്പോള്‍ നിത്യകന്യാത്വം നേര്‍ന്ന് ഈശോയെ തൻ്റെ മണവാളനായി സ്വീകരിച്ചു. ഫാദര്‍ ജോസഫ് വിതയത്തിലായിരുന്നു ത്രേസ്യായുടെ ആത്മീയഗുരു സ്വീകരിച്ചു. വി. കുര്‍ബാനയും ദിവ്യകാരുണ്യവുമായിരുന്നു ത്രേസ്യായുടെ ജീവസ്രോതസ്സ്. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ 1914 മെയ് 14-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഫാമിലി’എന്ന പേരില്‍ ഒരു സന്ന്യാസിനീസമൂഹത്തിനു രൂപം നൽകി. വസൂരി ബാധിച്ച ആളുകളുടെ അടുത്ത് മറ്റുള്ളവർ പോകാൻ പോലും അറക്കുന്ന കാലത്ത് രോഗികളുടെ അടുത്തേക്ക് മറിയം ത്രേസ്യയും കൂട്ടാളികളും എത്തുകയും അവർക്ക് വേണ്ട പരിചരണം നൽകുകയും ചെയ്തു.മാറാരോഗങ്ങൾ ബാധിച്ചവരെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനും മറിയം ത്രേസ്യ മടി കാണിച്ചിരുന്നില്ല. ഈശോയുടെ സ്നേഹത്തിൻ്റെ തിരുമുറിവുകൾ പഞ്ചക്ഷതങ്ങളായി മറിയം ത്രേസ്യ സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങിയിരുന്നു. അമ്പതാമത്തെ വയസിൽ 1926 ജൂൺ 8 നാണ് മദർ മറിയം ത്രേസ്യ നിര്യാതയായി. .2019 ഒക്ടോബര്‍ 13നു ഫ്രാൻസിസ് മാർപ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന മറിയം ത്രേസ്യാ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്. #{blue->none->b->വിശുദ്ധ മറിയം ത്രേസ്യായോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ മറിയം ത്രേസ്യായേ, കുടുംബങ്ങളുടെ പുണ്യവതിയേ, ഞങ്ങളുടെ കുടുംബങ്ങളെ തിരക്കുടുംബങ്ങളാക്കാനുള്ള കുറുക്കു വഴി ഈശോയുടെ ഹൃദയം സ്വന്തമാക്കുകയാണന്നു ഞങ്ങൾ തിരിച്ചറിയുന്നു. അതിനായി പ്രയ്നിക്കുവാൻ ഞങ്ങൾക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-18-22:32:31.jpg
Keywords: നോമ്പ