category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമ്യാന്‍മര്‍ തെരുവില്‍ മുട്ടുകത്തി പറയുന്നു, അക്രമം അവസാനിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ കലാപം അവസാനിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും മ്യാന്‍മറിലെ തെരുവില്‍ പ്രതീകാത്മകമായി മുട്ടുകുത്തുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വത്തിക്കാന്‍ ലൈബ്രറിയില്‍നിന്ന് തത്സമയ സംപ്രേഷണം ചെയ്ത പൊതുദര്‍ശന പ്രഭാഷണത്തിലാണ് ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മ്യാന്‍മറില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് പാപ്പ പ്രതികരണം നടത്തിയിരിക്കുന്നത്. പ്രക്ഷോഭകാരികളെ ആക്രമിക്കുന്ന പട്ടാളക്കാര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ തെരുവില്‍ ഒരു കന്യാസ്ത്രീ മുട്ടുകുത്തി യാചിക്കുന്ന ചിത്രം ലോകവ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. മ്യാന്മാറിലെ നാടകീയമായ സംഭവ വികാസങ്ങൾ കടുത്ത ദുഃഖത്തോടെ ഓർക്കുകയാണെന്നു പറഞ്ഞ പാപ്പ രാജ്യത്തിനായി നിരവധി യുവാക്കളാണു മ്യാന്‍മറിലെ തെരുവുകളില്‍ മരിച്ചു വീഴുന്നതെന്നും പറഞ്ഞു. മ്യാന്‍മര്‍ തെരുവില്‍ മുട്ടുകുത്തി നിന്നു പറയുന്നു, അക്രമം അവസാനിപ്പിക്കണം. ഞാന്‍ കരമുയര്‍ത്തി പറയുന്നു; ചര്‍ച്ച മാത്രമേ വിജയിക്കൂ, രക്തം ഒന്നിനും പരിഹാരമാകില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സമാനമായ സന്ദേശം ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ ട്വിറ്ററിലും ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ചിട്ടുണ്ട്. മ്യാന്മാറിലെ നേതാവ് ഓംഗ് സാന്‍ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതല്‍ കുറഞ്ഞത് 149 പേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-18 10:45:00
Keywords മ്യാന്‍
Created Date2021-03-18 10:46:02