Contents

Displaying 15401-15410 of 25125 results.
Content: 15766
Category: 1
Sub Category:
Heading: കത്തോലിക്ക - ഓര്‍ത്തഡോക്സ് സഭകള്‍ക്ക് പൊതു ഈസ്റ്റര്‍ ദിനം വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ക്കും, ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കും ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ പൊതുദിനം വേണമെന്ന, ക്രിസ്ത്യന്‍ സഭകളുടെ ആഗോള സമിതിയിലെ (ഡബ്ല്യു.സി.സി) കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റ് പ്രതിനിധിയായ മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ടെല്‍മെസ്സോസിന്റെ നിര്‍ദ്ദേശത്തിനു പിന്തുണയേറുന്നു. വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ക്രിസ്റ്റ്യന്‍ യൂണിറ്റി പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ചാണ് നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നിസിയ’യിലെ ആദ്യ എക്യുമെനിക്കല്‍ സമിതിയുടെ 1700-മത് വാര്‍ഷികമാഘോഷിക്കുന്ന 2025 ഈ മാറ്റത്തിന് പറ്റിയ അവസരമാണെന്ന് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് സ്വിസ്സ് വാര്‍ത്താ ഏജന്‍സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ഇരു സഭാവിഭാഗങ്ങള്‍ക്കുമായി പൊതു ഈസ്റ്റര്‍ദിനം സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുക അത്ര എളുപ്പമല്ലെങ്കിലും, അതിനു വേണ്ടി ശ്രമിക്കുന്നത് നല്ലതായിരിക്കുമെന്ന്‍ സൂചിപ്പിച്ച അദ്ദേഹം ഫ്രാന്‍സിസ് പാപ്പയ്ക്കും, കോപ്റ്റിക് പാപ്പ തവദ്രോസിനും ഈ ആഗ്രഹമുണ്ടെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരു പൊതു ഈസ്റ്റര്‍ ദിനമുണ്ടാകുന്നത് എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായിരിക്കുമെന്ന നിര്‍ദ്ദേശമാണ് മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ടെല്‍മെസ്സോസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യ എക്യുമെനിക്കല്‍ സമിതി ചേര്‍ന്നതിന് ശേഷം 1700 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 പൊതു ഈസ്റ്റര്‍ ദിനം പ്രാബല്യത്തില്‍ വരുത്തുന്നതിന് പറ്റിയ അവസരമാണെന്നും അദ്ദേഹം പറയുന്നു. പൊതു ഈസ്റ്റര്‍ ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1997-ല്‍ ഡബ്ല്യു.സി.സി സമ്മേളിച്ചെങ്കിലും നിലവില്‍ സമിതിയുടെ തീരുമാനം അനുസരിച്ചു മുന്നോട്ട് പോകുവാനാണ് അന്ന്‍ തീരുമാനമായതെന്ന്‍ മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ചൂണ്ടിക്കാട്ടി. 1582-ല്‍ നിലവില്‍ വന്ന ഗ്രിഗോറിയന്‍ കലണ്ടറിന് പകരം ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ച് ജൂലിയന്‍ കലണ്ടര്‍ 13 ദിവസങ്ങള്‍ താമസിച്ചാണ്. ഡിസംബര്‍ 25നു പൊതുവേ ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ഈസ്റ്റര്‍ തീയതിയിലും വ്യത്യാസങ്ങള്‍ ഏറെയാണ്.
Image: /content_image/News/News-2021-03-14-11:17:28.jpg
Keywords: കോപ്റ്റി
Content: 15767
Category: 1
Sub Category:
Heading: കോവിഡ് നിയന്ത്രണം: ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം തുടര്‍ന്ന് ആഗോളസഭ
Content: റോം: കോവിഡ് ഭീതി മൂലം പലരാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയപ്പോൾ പ്രതീക്ഷയുടെ കിരണവുമായി കത്തോലിക്കാസഭ. ആഗോളതലത്തിൽ കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കു ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദേവാലയങ്ങളില്‍ ആരാധന സ്വാതന്ത്ര്യത്തെ തടയുന്ന നടപടിയ്ക്കെതിരെ സഭ പ്രതിഷേധ സ്വരമുയര്‍ത്തുന്നുണ്ട്. വൈറസിൽ നിന്നും മനുഷ്യജീവനെ സംരക്ഷിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴും, ഭൗതിക ആരോഗ്യത്തെക്കാൾ ആത്മീയ ആവശ്യങ്ങൾക്ക് പ്രാധാന്യം കുറവാണെന്ന് നമുക്ക് ചിന്തിക്കാൻ സാധിക്കില്ലെന്ന് വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ റസ്റ്റോറന്റുകളിലും, ബാറുകളിലും ആളുകൾക്ക് ഒരുമിച്ച് കൂടാനുള്ള എണ്ണത്തിന് അനുസൃതമായി ദേവാലയങ്ങളിലും ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതാക്കൾ സർക്കാരിൽ സമ്മർദ്ധം ചെലുത്തി വരികയാണ്. നവംബർ മാസം കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം സർക്കാർ വിലക്കിയിരിക്കുകയാണ്. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി വിശ്വാസികളുടെ മാനസിക, ആത്മീയ ആരോഗ്യത്തെ നിയന്ത്രണങ്ങൾ ബാധിച്ചുവെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്ന് ഫെബ്രുവരി 23നു വിശ്വാസികൾക്ക് എഴുതിയ കത്തിൽ വാൻകൂവർ ആർച്ച് ബിഷപ്പ് മൈക്കിൾ മില്ലർ വിശദീകരിച്ചിരുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സഭ നടപ്പിലാക്കിയിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്നവർക്ക് ആത്മീയ സേവനം നൽകാൻ വൈദികരുടെ ടീമിനെ നിരവധി രൂപതകൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം നിയന്ത്രണങ്ങളോട് വലിയ എതിർപ്പില്ലാതെയാണ് ലാറ്റിനമേരിക്കൻ സഭാനേതൃത്വം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഏപ്രിലിൽ ഒരുമിച്ചു കൂടാൻ സാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ മയപെടുത്തണമെന്ന് സ്കോട്ടിഷ് മെത്രാന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിന്നു. ആരാധന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്പെയിനിൽ വനിതാ ദിനത്തിൽ തെരുവിൽ പ്രകടനങ്ങൾ അനുവദിച്ചത് മറ്റൊരു വിവാദമായ സംഭവമായിരുന്നു. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കേ തന്നെയാണ് തെരുവ് പ്രകടനത്തിന് ഭരണകൂടം അനുമതി നല്‍കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-14-13:34:40.jpg
Keywords: ആഗോള
Content: 15768
Category: 14
Sub Category:
Heading: ദിവ്യകാരുണ്യനാഥനെ കേന്ദ്രമാക്കി ചിത്രീകരിച്ച 'വിവോ'യുടെ ട്രെയിലർ പുറത്തിറക്കി
Content: മെക്സിക്കോ സിറ്റി: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി ചിത്രീകരിച്ച 'വിവോ' (ജീവിക്കുന്നു) എന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കളായ ബോസ്കോ ഫിലിംസും, ഹക്കുനാ ഫിലിംസും പുറത്തുവിട്ടു. "നിങ്ങൾ നോക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് അവനെ കാണാൻ സാധിക്കും, നിങ്ങൾ കേൾക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് അവനെ കേൾക്കാൻ സാധിക്കും, വിശ്വസിക്കാൻ പ്രയാസമാണെങ്കിലും തിരുവോസ്തിയില്‍ ജീവനുണ്ട്" എന്ന വാചകങ്ങളോടെയാണ് ട്രെയിലറിലെ അവതരണം. ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും എങ്ങനെ ആളുകളുടെ ജീവിതത്തെ സ്പർശിക്കുമെന്ന് വിവോയിലൂടെ അവതരിപ്പിക്കുന്നുണ്ട്. ജേയ്മി, കാർലോസ്, ആൻഡ്രിയ, ദമ്പതികളായ അന്തോണിയോ, സോൺസൊലസ് എന്നിവരുടെ ജീവിതാനുഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന നിരവധി ആളുകളോടൊപ്പം തങ്ങൾ ചിത്രീകരണ സമയത്ത് മണിക്കൂറുകൾ പങ്കിട്ടുവെന്ന് വിവോയുടെ നിർമാതാക്കൾ പറഞ്ഞു. നിരവധി ആളുകൾക്ക് ഈ ലോകത്തിന്റെതല്ലാത്ത ഒരു സമാധാനം ക്രിസ്തുവിലൂടെ ലഭിക്കുന്നു. അത് വലിയൊരു മഹത്തരമായ കാര്യമാണെന്ന് പറയാന്‍ സിനിമയിലൂടെ ആഗ്രഹിക്കുന്നുവെന്നും നിർമാതാക്കൾ വിശദീകരിച്ചു. വിശ്വാസികളിലും, അവിശ്വാസികളിലും ചിത്രം ഒരേ പോലെ താല്പര്യമുളവാക്കുമെന്ന പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ പങ്കുവച്ചു. ഏപ്രിൽ ഒമ്പതാം തീയതിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. ചലച്ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്ന ഹക്കുനാ മാഡ്രിഡ് അതിരൂപതയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിശ്വാസികളുടെ സംഘടനയാണ്. തിരുവോസ്തി രൂപനായ ദിവ്യകാരുണ്യ നാഥന് മുമ്പിൽ മുട്ടുകുത്തി സ്വായത്തമാക്കിയ ജീവിതക്രമം പിന്തുടരുന്ന ക്രൈസ്തവരാണ് തങ്ങളെന്നാണ് സംഘടന തങ്ങളെ തന്നെ വെബ്സൈറ്റിൽ വിശേഷിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-14-15:35:58.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 15769
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ അൾത്താര
Content: മാർച്ചു പത്തൊമ്പതിനു വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിലാണ് ഇറ്റലിയിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ ഏറ്റവും നല്ല മാതൃകയായതുകൊണ്ടാണ് ഈ ദിനം തന്നെ പിതാക്കന്മാരുടെ ദിനമായി ആചരിക്കുന്നത്. തെക്കേ ഇറ്റലിയിൽ പ്രത്യേകിച്ച് സിസിലി (Sicily ) പ്രവശ്യയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. സിസലി നിവാസികളെ മാരകമായ വരൾച്ചകളിൽ നിന്നു രക്ഷിച്ചത് യൗസേപ്പിതാവാണ് എന്നാണ് വിശ്വാസം. വളരെക്കാലം മഴയില്ലാതെ സിസിലിയൻ നിവാസികൾ വലഞ്ഞപ്പോൾ മഴക്കായി അവർ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടി. തൽഫലമായി സ്വർഗ്ഗം മഴ മേഘങ്ങളെ വർഷിച്ചു ജനതയ്ക്കു ആശ്വാസമേകി എന്നാണ് പാരമ്പര്യം. യൗസേപ്പിതാവിനോടുള്ള ആദര സൂചകമായി വിശുദ്ധ യൗസേപ്പിതാവിന്റെ അൾത്താര അഥവാ മേശ ( St. Joseph’s Table) സ്ഥാപിക്കുക സിസിലിയിലെ ഒരു പൊതു ആചാരമാണ്. ഇത്തരം അൾത്താരകൾ വീടുകളിലും, ദൈവാലയങ്ങളിലും, ക്ലബുകളിലും കഫേകളിലും പൊതുവായി സ്ഥാപിക്കാറുണ്ട്. അലങ്കരിച്ച യൗസേപ്പിതാവിന്റെ തിരുസ്വരൂപമോ ചിത്രമോ പ്രത്യകം തയ്യാറാക്കിയ മേശയിൽ പ്രതിഷ്ഠിക്കുകയും അതിനു ചുറ്റം സമ്മാനങ്ങളും ഭക്ഷണ പദാർത്ഥങ്ങളും പഴങ്ങളും സമർപ്പിക്കുകയും ചെയ്യും. യൗസേപ്പിതാവു വഴി ലഭിച്ച നന്മകൾക്കു ദൈവത്തിനു നന്ദി പറയുന്ന ഒരു മഹനീയമായ ഒരു ആചാരമാണിത്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആചാരം യൗസേപ്പിതാവിന്റെ വർഷം നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പുനരാരംഭിക്കുകയാണങ്കിൽ തിരുക്കുടുംബത്തിൻ്റെ പാലകൻ്റെ സംരക്ഷണം നമുക്കു കൂടുതൽ അനുഭവവേദ്യമാകും.
Image: /content_image/India/India-2021-03-14-19:39:22.jpg
Keywords: യൗസേ
Content: 15770
Category: 13
Sub Category:
Heading: ദൈവം തിരുസഭയുടെ കേന്ദ്രമാകുന്നില്ലെങ്കില്‍ സഭ മരണത്തിന്റെ വക്കില്‍: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: റോം: ദൈവം തിരുസഭയുടെ കേന്ദ്രമാകുന്നില്ലെങ്കില്‍, സഭ മരണത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാക്രമ തിരുസംഘത്തിന്‍റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. തിരുസംഘത്തിന്റെ അധ്യക്ഷ പദവിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ സാറയുടെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച ശേഷം ആദ്യമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. സഭ ഒരു ഭരണവിഭാഗമോ, മാനുഷിക സ്ഥാപനമോ അല്ലെന്നും ക്രിസ്തുവിന്റെ സാന്നിധ്യം നിഗൂഢമായി ഭൂമിയിലെത്തിക്കുന്നത് സഭയാണെന്നും വ്യക്തമായും, സ്വതന്ത്രമായും യേശുവിലുള്ള വിശ്വസ്തതയോടും കൂടി കാര്യങ്ങള്‍ തുറന്നു പറയുന്നവരേയാണ് സഭയ്ക്കാവശ്യമെന്നും തന്റെ ഈ ദൗത്യം താനിയും തുടരുമെന്നും ഇറ്റാലിയന്‍ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. ആളുകളെ ദൈവത്തോടടുപ്പിക്കുന്നതിനും, ദൈവത്തെ ആളുകളോടടുപ്പിക്കുന്നതിനുമാണ് സഭ നിലകൊള്ളുന്നതെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ ദൈവത്തെ ആരാധിക്കുകയും, ദൈവീക മഹത്വം ആളുകളില്‍ എത്തിക്കുകയുമാണ്‌ ആരാധനാക്രമത്തിന്റെ ഉത്തരവാദിത്വമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ രാജി സ്വീകരിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ആ തീരുമാനത്തില്‍ തനിക്ക് സന്തോഷവും, നന്ദിയും ഉണ്ടെന്നായിരുന്നു തന്റെ പ്രതികരണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തെ ജീവിതത്തിനിടയില്‍ മൂന്നു പാപ്പമാരെ സേവിക്കുവാനുള്ള ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, താനും പാപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങളുടെ ഭാവനയാണെന്നും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ എതിര്‍ക്കുന്നവനാണ് താനെന്ന വിമര്‍ശനങ്ങള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടി. വിരമിച്ച സാഹചര്യത്തില്‍ താന്‍ തന്റെ എഴുത്തും, യാത്രയും, പ്രസംഗങ്ങളും തുടരുമെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ സമയം കിട്ടിയതിലെ സന്തോഷവും അഭിമുഖത്തില്‍ പ്രകടിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-14-20:51:33.jpg
Keywords: സാറ
Content: 15771
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടി
Content: "ഞാൻ ക്രൂശിതനിലേക്കു നോക്കി, അവൻ എന്നെ നോക്കി, പല കാര്യങ്ങളും അവൻ എന്നോടു പറഞ്ഞുതന്നു" - വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടി (1865-1931). ഇറ്റാലിയൻ ആർച്ചുബിഷപ്പായിരുന്ന ഗുയിദോ മരിയ കോൺഫോർട്ടി പത്തു മക്കളിൽ എട്ടാമനായി 1865 ൽ ജനിച്ചു. തൻ്റെ ഇടവക പള്ളിയിലെ ക്രൂശിത രൂപത്തോടു സംസാരം നടത്തുക ഗുയിദോയുടെ ശീലമായിരുന്നു. തൻ്റെ ദൈവവിളി വ്യക്തമായത് ക്രൂശിത രൂപത്തോടുള്ള സംഭാഷണമാണന്നു ഗുയിദോ പറയുമായിരുന്നു. സെമിനാരി പരിശീലനത്തിനിടയിൽ ഗുയിദോ ഒരിക്കൽ ഫ്രാൻസീസ് സേവ്യറിൻ്റെ ജീവചരിത്രം വായിക്കാനിടയായി. അതിൻ്റെ സ്വാധീനത്താൽ ഫ്രാൻസീസിനെപ്പോലെ ഒരു മിഷനറിയായി വിദൂരത്തിൽ പോയി ശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. 1888 ൽ പാർമ രൂപതയിൽ വൈദീകനായി. 1907 ൽ ആ രൂപതയുടെ മെത്രാനുമായി. മിഷനൻ പ്രവർത്തനങ്ങൾക്കു കരുത്തു പകരാൻ 1895 ൽ സവേറിയൻ മിഷനറി ഫാദേഴ്സ് എന്ന വൈദീക കൂട്ടായ്മയ്ക്കു രൂപം നൽകി. ആധുനിക കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയുടെ മാക്സിമും ഇല്ലിയൂദ് (Maximum illiud 1919) എന്ന ചാക്രിക ലേഖനത്തിൻ്റെ മുഖ്യ പ്രേരകശക്തി ഗുദിയോ മെത്രാനായിരുന്നു. 1928 ൽ ചൈനയിലെ മിഷൻ പ്രദേശങ്ങൾ സന്ദർശിച്ച അദേഹം 1931 ഒക്ടോബറിൽ നിര്യാതനായി. ബനഡിക്ട് പതിനാറമൻ പാപ്പ 2011 ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി ആർച്ചുബിഷപ്പ് ഗുയിദോ മരിയ കോൺഫോർട്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടിയോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ ഗുയിദോയേ, ദൈവത്തിൻ്റെ പദ്ധതികളോടു നീ എന്നു തുറവിയുള്ളവനായിരുന്നതിനാൻ അവ മനസ്സിലാക്കാൻ നിനക്കു ക്ലേശിക്കേണ്ടി വന്നില്ല. എന്നെക്കുറിച്ചുള്ള ദൈവീക പദ്ധതികളോടു തുറവിയുള്ളവനായി / തുറവിയുള്ളവളായി വളരാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-14-22:04:06.jpg
Keywords: നോമ്പ
Content: 15772
Category: 18
Sub Category:
Heading: തെക്കന്‍ കുരിശുമല മഹാതീര്‍ത്ഥാടനത്തിന് ആരംഭം
Content: വെള്ളറട: തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ത്ഥാടനത്തിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പതാകയുയര്‍ത്തി. സമന്വയ വിഷന്‍ ഓണ്‍ലൈന്‍ ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് സംഗമവേദിയില്‍ നടന്ന പ്രാരംഭ സമൂഹ ദിവ്യബലിയ്ക്ക് വികാരി ജനറാള്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കെആര്‍എല്‍സിസി ശുശ്രൂഷാ സമിതി സെക്രട്ടറി ഫാ.ഡി.ഷാജ്കുമാര്‍ വചന പ്രഘോഷണം നടത്തി. നെയ്യാറ്റിന്‍കര രൂപത അജപാലന സമിതി ഡയറക്ടര്‍ ഫാ.ജോയിസാബു, ഫാ.രതീഷ് മാര്‍ക്കോസ് ഫാ.അലക്‌സ് സൈമണ്‍, ഫാ. കിരണ്‍ എന്നിവര്‍ സഹകാര്‍മികരായി. നെറുകയിലേയ്ക്ക് നടന്ന ദിവ്യജ്യോതി പ്രയാണത്തിന് ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കി. 5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സീസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 6.30 ന് സംഗമവേദിയില്‍ നടന്ന പൊതു സമ്മേളനം എം.വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മോണ്‍. ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹന്‍, നേശന്‍, അഡ്വ.റോബി, അഡ്വ.ഡി.രാജു, കെ.ലീല,ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന്‍, കണ്‍വീനര്‍ വി.എം.ഷിബു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-15-09:59:44.jpg
Keywords: കുരിശുമല
Content: 15773
Category: 1
Sub Category:
Heading: യുദ്ധത്തിന് പത്തു വര്‍ഷം: സിറിയയില്‍ വീണ്ടും സമാധാന ആഹ്വാനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലെത്തിയ സിറിയയില്‍ സമാധാനത്തിനായി വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായിരിക്കുന്നു. കണക്കില്ലാത്ത വിധം ആളുകള്‍ മരിച്ചു. ദശലക്ഷങ്ങള്‍ പലായനം ചെയ്തു. ആയിരങ്ങളെ കാണാതായി. എല്ലാവിധ അക്രമത്തിനും നാശത്തിനും സിറിയന്‍ ജനത ഇരയായി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംഘര്‍ഷം അവസാനിപ്പിച്ച് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നു മാര്‍പാപ്പ പറഞ്ഞു. അറബ് വസന്തത്തിന്റെ ഭാഗമായി സിറിയന്‍ ജനത 2011 മാര്‍ച്ച് 15ന് ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനെതിരേ ആരംഭിച്ച പ്രതിഷേധം പിന്നീട് ആഭ്യന്തരയുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യശക്തികളും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമെല്ലാം സംഘര്‍ഷത്തിന്റെ ഭാഗമായി. സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയിരിന്നു. സാമ്പത്തിക ഉപരോധത്തിലൂടെ സിറിയൻ ജനതയെ മുഴുവൻ ശിക്ഷിക്കാതെ ന്യായമായ ദേശീയ താല്പര്യം സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മറ്റ് മാർഗ്ഗങ്ങൾ തേടാൻ സാധിക്കണമെന്ന പ്രതീക്ഷ മുന്നോട്ടുവെച്ചുക്കൊണ്ട് എഴുതിയ കത്തില്‍ സിറിയൻ കത്തോലിക്കാ സഭ, സിറിയൻ ഓർത്തഡോക്സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ തുടങ്ങിയ സഭകളുടെ തലവന്മാരും, ഹംഗേറിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ അടക്കമുള്ളവരും പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാരും ഒപ്പുവച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-15-11:41:26.jpg
Keywords: സിറിയ
Content: 15774
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തില്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്ര പദവിയിലേക്ക് ക്‌നോക്ക്‌
Content: ഡബ്ലിൻ: പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും ഈശോയെ പ്രതിനിധീകരിക്കുന്ന കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ അയര്‍ലണ്ടിലെ പ്രസിദ്ധമായ ക്നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീര്‍ത്ഥാടക കേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തുവാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19നു ക്‌നോക്ക് ദേവാലയത്തെ ‘ഇന്റർനാഷ്ണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന തീര്‍ത്ഥാടക കേന്ദ്രമായി പ്രഖ്യാപിക്കും. ടുവാം ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് ക്‌നോക്ക് ദേവാലയത്തെ ഈ അപൂർവ പദവിയിലേക്ക് പാപ്പ ഉയർത്തുന്നത്. മാർച്ച് 19ന് പ്രാദേശിക സമയം വൈകിട്ട് 7.30ന് ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പ വീഡിയോ സന്ദേശം നൽകും. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് സഹകാർമികത്വം വഹിക്കും. 1879 ഓഗസ്റ്റ് 21നു അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്‌നോക്കിനെ ലോകശ്രദ്ധയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. സ്വർഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂർ നീണ്ടുനിന്നെങ്കിലും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചെങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥീരികരണത്തിന് വത്തിക്കാന്‍ ആധാരമാക്കിയത്. 1879ൽ പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്‌നോക്ക് തീർത്ഥാടന കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ആയിരങ്ങളാണ് ഓരോ വർഷവും എത്തുന്നത്. പ്രത്യക്ഷീകരണ കാലം മുതൽ, നോക്ക് ദേവാലയം പ്രതീക്ഷയുടെ ഒരു സ്ഥലമാണെന്നും ആളുകൾക്ക് ആശ്വാസവും പ്രത്യാശയും പകരുന്നുവെന്നും മാർപാപ്പയിൽ നിന്നുള്ള അംഗീകാരത്തിന് നന്ദിയുള്ളവരാണെന്നും റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-15-13:21:36.jpg
Keywords: ഐറിഷ്, അയര്‍
Content: 15775
Category: 22
Sub Category:
Heading: നന്ദി നിറഞ്ഞ ജോസഫ്
Content: വിശുദ്ധ യൗസേപ്പിതാവ് നന്ദി നിറഞ്ഞവനായിരുന്നു അവൻ്റെ ആത്മാവ് ജ്ഞാനദീപ്തവും ഹൃദയം എളിമയും സത്യവും നിറഞ്ഞതായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടു സമാനമായിരുന്ന യൗസേപ്പിൻ്റെ ഹൃദയത്തിൻ്റെ വികാരം എപ്പോഴും നന്ദി മാത്രമായിരുന്നു. ശക്തനായവൻ വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നത് മറിയത്തിൻ്റെ മാത്രം സ്തോത്രഗീതമായിരുന്നില്ല യൗസേപ്പിൻ്റേതുമായിരുന്നു. നന്ദി നിറഞ്ഞ ഹൃദയം യൗസേപ്പിതാവിൻ്റെ ജീവിത മുദ്രയായിരുന്നു. കഷ്ടപ്പാടുകളുടെയും ക്ലേശങ്ങളുടെയും ഇടയിലും ദൈവഹിതമനുസരിച്ചു ജീവിക്കുവാൻ യൗസേപ്പിനു സാധിച്ചത് നന്ദിയുള്ള ഹൃദയമുള്ളതുകൊണ്ടായിരുന്നു. നാം നന്ദിയുള്ളവരായി ജീവിച്ചാല്‍ അതിന്റെ ഫലം ഈ ലോകത്തു തന്നെ ലഭിക്കുമെന്നു യൗസേപ്പിൻ്റെയും ജീവിതം പഠിപ്പിക്കുന്നു. നന്ദിയില്ലാത്തവരാകുമ്പോൾ അതിൻ്റെ ക്ലേശവും ജീവിത ഭാരവും നാം തന്നെ അനുഭവിക്കുകയും ചെയ്യും. മധ്യകാലഘട്ടത്തിലെ മിസ്റ്റിക്കു കളിൽ ഒരാളയ മൈസ്റ്റർ ഏക്കാർട്ട് "ഞാൻ അങ്ങേക്കു നന്ദി പറയുന്നു എന്നതു മാത്രമാണ് ഒരുവൻ ജീവിതകാലത്ത് ചൊല്ലിയ പ്രാർത്ഥനയെങ്കിൽ അതു മതിയാകും" എന്നു ഓർമ്മിപ്പിക്കുന്നുണ്ട്. നന്ദി നിറഞ്ഞ ജീവിതമാണ് ദൈവ തിരുമുമ്പിലെ ഏറ്റവും സ്വീകാര്യമായ പ്രാർത്ഥനയും ബലിയും .നന്ദി എന്നത് ചെറിയൊരു വാക്കാണ് അത് പറയാൻ ഒരു നിമിഷം മതിയെങ്കിലും അതനുസരിച്ച് ജീവിക്കാൻ ഹൃദയവിശാലതയും നന്മയുള്ള മനസ്സും വേണം. യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർ അതു സ്വന്തമാക്കിയവരാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-03-15-15:54:45.jpg
Keywords: ജോസഫ്, യൗസേ