Contents

Displaying 15361-15370 of 25125 results.
Content: 15726
Category: 18
Sub Category:
Heading: കുടുംബ വര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19ന്
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19നു കണ്ണമാലി സെന്റ് ജോസഫ് തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പരിപാടി കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. പ്രൊലൈഫ് വാരാചരണത്തിന്റെയും പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെയും ഉദ്ഘാടനം അന്നു നടക്കും. 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയാണു കുടുംബവര്‍ഷാചരണം. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റെഷന്‍ സെന്ററില്‍ നടന്ന കെസിബിസി പ്രൊലൈഫ് സംസ്ഥാന നേതൃസമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ അഞ്ചു മേഖലകളിലും, 32 രൂപതകളിലും പ്രൊലൈഫ് വാരാചരണവും, ദിനാഘോഷവും നടക്കും.
Image: /content_image/India/India-2021-03-09-09:00:48.jpg
Keywords: കുടുംബ
Content: 15727
Category: 18
Sub Category:
Heading: കോവിഡ് അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ പ്രാപ്തരാക്കി: മാര്‍ ടോണി നീലങ്കാവില്‍
Content: തൃശൂര്‍: കോവിഡ് കാല അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കിയെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഡെന്നി താണിക്കല്‍ അധ്യക്ഷത വഹിച്ചു. 'സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ വഹിക്കേണ്ട പങ്ക്' എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ.എ. ജാന്‍സി ക്ലാസെടുത്തു. എലിസബത്ത് മാത്യു, മേരി വിന്‍സെന്റ്, നിര്‍മ്മല ആന്റോ, ഓമന റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-09-10:40:45.jpg
Keywords: നീലങ്കാ
Content: 15728
Category: 1
Sub Category:
Heading: ഇറാഖില്‍ നിന്ന് ലഭിച്ച പൂച്ചെണ്ട് റോമിലെ ബസിലിക്കയില്‍ സമര്‍പ്പിച്ച് പാപ്പയുടെ കൃതജ്ഞതാപ്രകാശനം
Content: റോം: ഇറാഖിലെ തന്റെ അപ്പസ്തോലിക യാത്ര പൂർത്തിയാക്കി വത്തിക്കാനിലെത്തിയ ഫ്രാൻസിസ് പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള മേരീ മേജർ ബസിലിക്കയിലെത്തി നന്ദിയര്‍പ്പിച്ചു. സാലൂസ് പോപ്പുളി റൊമാനി എന്ന മാതാവിന്റെ രൂപത്തിന് കീഴെയുള്ള അൾത്താരയിൽ ഇറാഖില്‍ നിന്ന് ലഭിച്ച പൂച്ചെണ്ടും പേപ്പല്‍ പതാകയും സമര്‍പ്പിച്ച പാപ്പ തന്റെ യാത്രയിൽ നൽകിയ സംരക്ഷണത്തിനും യാത്രയുടെ വിജയത്തിനും നന്ദി അര്‍പ്പിച്ചു. ദേവാലയത്തിലേക്ക് കര്‍ദ്ദിനാളുമാരോടും മെത്രാന്‍മാരോടും ഒപ്പം, നീങ്ങുന്ന പാപ്പയുടെ ദൃശ്യങ്ങള്‍ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പങ്കുവെച്ചിരിന്നു. നാലു ദിവസം നീണ്ട തിരക്കിട്ട ഇറാഖ് സന്ദര്‍ശനത്തിന് ശേഷം ക്ഷീണിതനായാണ് പാപ്പയെ ദൃശ്യങ്ങളില്‍ കാണുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1703188889863157%2F&show_text=false&width=380" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇറാഖിലേക്കുള്ള യാത്രയ്ക്ക് മുൻപും പരിശുദ്ധ പിതാവ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. തന്റെ എല്ലാ വിദേശ യാത്രകൾക്ക് മുൻപും അതിനുശേഷവും ഫ്രാൻസിസ് പാപ്പ മാതൃസന്നിധിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന പതിവുണ്ട്. ഇന്നലെ മാർച്ച് എട്ടാം തിയതി തിങ്കളാഴ്ച ഔദ്യോഗിക യാത്രയയപ്പിന് ശേഷം ഇറാഖില്‍ നിന്ന്‍ യാത്ര തിരിച്ച പാപ്പ, രാവിലെ 9.40ന് ഇറ്റലിയിലെ സമയം ഉച്ചയ്ക്കു ഒരു മണിയോടെ റോമിലെ ചമ്പീനോ വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-09-11:18:46.jpg
Keywords: പാപ്പ, ഇറാഖ
Content: 15729
Category: 24
Sub Category:
Heading: സൺഡേ സ്‌കൂൾ ക്യാമ്പിനിടെ മരണപ്പെട്ട പെൺകുട്ടി: ഓൺലൈൻ മാധ്യമങ്ങളുടെ വ്യാജ പ്രചരണത്തില്‍ മുങ്ങുന്ന സോഷ്യല്‍ മീഡിയ
Content: 2010 ഒക്ടോബർ 17ന് കൈതവന സൺഡേ സ്‌കൂൾ ക്യാമ്പിനിടെ പതിമൂന്ന് വയസുകാരിയായ ശ്രേയ എന്ന പെൺകുട്ടി മരണപ്പെടാനിടയായ സംഭവം വളരെ വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പത്തുവർഷങ്ങൾക്കിപ്പുറം മൂന്നാമത്തെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതോടെയാണ് അത്. വേണ്ടത്ര അന്വേഷണം പോലും കൂടാതെ പൊടിപ്പും തൊങ്ങലും, ഒപ്പം വാസ്തവവിരുദ്ധമായ പലതും ചേർത്താണ് ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകി തുടങ്ങിയിരിക്കുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ചുപോലും ധാരണയില്ലാതെയാണ് ഈ മഞ്ഞമാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് എന്നതാണ് വാസ്തവം. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം ഇപ്പോൾ കുറ്റാരോപിതർക്കെതിരെ സിബിഐ ചാർജ് ചെയ്തിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ്. എന്നാൽ, സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ മറ്റുചിലതും, അവഹേളനം ലക്ഷ്യംവച്ചുള്ളതുമാണ്. #{black->none->b->പെൺകുട്ടിയുടെ മരണം സംബന്ധിച്ച വാസ്തവങ്ങൾ ഇങ്ങനെ: }# ആറുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന അറുപതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് നടന്നത് കൈതവനയിൽ പ്രവർത്തിച്ചിരുന്ന മദ്യപാനികൾക്കുള്ള ഒരു പുനരധിവാസ കേന്ദ്രത്തിൽ വച്ചാണ്. കൈതവന ഇടവകയിലെ മതാധ്യാപകരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളായ കുട്ടികൾക്കായി ഒരുക്കിയ മൂന്നുദിവസം നീണ്ട താമസിച്ചുള്ള ക്യാമ്പായിരുന്നു അത്. ആ നാളുകളിൽ അവിടെ രണ്ട് അന്തേവാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും, ക്യാംപിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാലുമാണ് അവിടെവച്ച് ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. അത്തരം പരിപാടികൾ മുമ്പും അവിടെവച്ച് നടത്തപ്പെട്ടിരുന്നു. കൂടുതൽ പേർക്ക് കിടക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനാൽ, പെൺകുട്ടികൾ മാത്രം മൂന്ന് ഹാളുകളിലായി സെന്ററിലും ആൺകുട്ടികൾ പുറത്ത് മൂന്ന് വീടുകളിലുമായായിരുന്നു താമസം. ഒരു റൂമിലെ കുട്ടികൾക്കൊപ്പമാണ് കുറ്റാരോപിതയായ സന്യാസിനി ഉണ്ടായിരുന്നത്. മറ്റ് അധ്യാപകർ ആൺകുട്ടികൾക്കൊപ്പം ഓരോ വീടുകളിൽ ആയിരുന്നതിനാൽ, രാത്രിയിൽ പെൺകുട്ടികൾക്കൊപ്പം കൂട്ടിനുണ്ടായിരുന്നത് സിസ്റ്റർ മാത്രമായിരുന്നു. സെന്ററിലെ വേലക്കാരിയായ ഒരു സ്ത്രീ ക്യാമ്പ് നടക്കുന്ന ഹാളിൽ കിടന്നിരുന്നു. സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വൈദികനും, ഡയറക്ടറും അതേ കോമ്പൗണ്ടിന്റെ മറ്റു രണ്ടിടങ്ങളിലായാണ് വിശ്രമിച്ചിരുന്നത്. രാത്രി ഒന്നരയോടടുത്ത സമയത്ത് വേലക്കാരി സ്ത്രീ എന്തോ ഒരു ശബ്ദം കേട്ടതിനെ തുടർന്ന് അസി. ഡയറക്ടർ ആയ വൈദികനെ ഫോണിൽ വിളിക്കുകയും അദ്ദേഹം ഉടനെ അവിടേയ്ക്ക് എത്തുകയും ചെയ്തു. ഒരു കുട്ടിയുടെ ശബ്ദം കേട്ടു എന്നാണ് ആ സ്ത്രീ വൈദികനോട് പറഞ്ഞത്. വൈദികൻ കുട്ടികൾ ഉറങ്ങിക്കിടന്ന മൂന്ന് ഹാളുകളിലും പരിശോധന നടത്തി. അതിൽ ഒരു ഹാളിലെ കുട്ടികൾ എല്ലാവരും ഉറക്കത്തിലായിരുന്നു. രണ്ടാമത്തെ ഹാളിൽ ചിലർ ഉണർന്നിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ ഹാളിൽ എല്ലാവരും ഉറക്കത്തിലായിരുന്നെങ്കിലും അതിന്റെ വാതിൽ അൽപ്പം തുറന്നാണ് കിടന്നിരുന്നത്. ആ ഹാളിൽ കുട്ടികൾക്കൊപ്പമാണ് മേൽപ്പറഞ്ഞ സന്യാസിനിയും ഉറങ്ങിയിരുന്നത്. വാതിൽ തുറന്നു കിടന്നിരുന്നതായി കണ്ടതിനാൽ വൈദികൻ സിസ്റ്ററിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. തലേദിവസം മറ്റു ചില ഉത്തരവാദിത്തങ്ങളുമായി വെളിയിലായിരുന്ന സിസ്റ്റർ വൈകിയാണ് ക്യാംപ് നടക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടത്തെ ഉത്തരവാദിത്തങ്ങൾക്ക് ശേഷം വളരെ താമസിച്ചാണ് ഉറങ്ങാൻ കിടക്കുന്നതും. അതിനാൽ, ക്ഷീണം മൂലം അവർ ഗാഢ നിദ്രയിലായിരുന്നു. ആ മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിടാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഉറങ്ങും മുമ്പ് ബാഗുകളും മറ്റും വാതിലിന് തടസമായി വയ്ക്കുകയാണ് ചെയ്തിരുന്നത്. സിസ്റ്റർ കിടന്നിരുന്ന മുറിയിൽ ചില കുട്ടികൾ തലേദിവസം വൈകിട്ട് എത്തിച്ചേർന്നവരായി ഉണ്ടായിരുന്നു. ടൂർ പോയിരുന്നതിനാൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാംപിൽ ഒരു ദിവസം വൈകി ശനിയാഴ്ചയാണ് അവർ ജോയിൻ ചെയ്തത്. അത്തരമൊരു മാറ്റം കുട്ടികളുടെ എണ്ണത്തിൽ സംഭവിച്ചതിനാലും, നല്ല ഉറക്കത്തിൽനിന്ന് ഉണർന്നതിനാലും കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ സിസ്റ്ററിന് വ്യക്തതക്കുറവുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോൾ കുട്ടികളിൽ എല്ലാവരും അകത്തുണ്ടെന്ന് അവർ കരുതുകയും, അപ്രകാരംതന്നെ വൈദികനോട് പറയുകയും ചെയ്തു. ഹാളിന് പുറത്തായിരുന്നതിനാൽ കുട്ടികളുടെ എണ്ണം വൈദികനും ശ്രദ്ധിച്ചില്ല. തുടർന്ന് ശബ്ദം കേട്ടതെന്താണെന്ന് പരിശോധിക്കാൻ വൈദികനും, വേലക്കാരിയും, സന്യാസിനിയും ആ പരിസരമാകെ നിരീക്ഷിക്കുകയുമുണ്ടായി. അസ്വാഭാവികമായൊന്നും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന ധാരണയിൽ അവർ മുറികളിലേക്ക് മടങ്ങിപ്പോവുകയുണ്ടായി. തുടർന്ന്, തലേദിവസം ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്ന വേലക്കാരി സിസ്റ്ററും കുട്ടികളും കിടന്നിരുന്ന ഹാളിലാണ് കിടന്നത്. നാലരയോടെ അടുക്കളജോലികൾക്കായി അവർ എഴുന്നേറ്റ് പോവുകയും ചെയ്തു. അന്ന് ഞായറാഴ്ച ആയിരുന്നതിനാൽ വി. കുർബ്ബാനയ്ക്കുള്ള ഒരുക്കങ്ങൾക്കായി സിസ്റ്റർ ചാപ്പലിലേയ്ക്ക് പോയതിന് പിന്നാലെയാണ് രാവിലെ ഒരു കുട്ടിയെ കാണാനില്ല എന്ന് മറ്റു കുട്ടികൾ വന്നു പറയുന്നത്. അത് സ്വന്തം റൂമിലുണ്ടായിരുന്ന കുട്ടിയാണെന്ന് കേട്ടപ്പോൾ സിസ്റ്റർ വല്ലാതെ പരിഭ്രമിച്ചു. തലേ രാത്രി ശബ്ദം കേട്ടതിനെ തുടർന്ന് അന്വേഷിക്കാനിറങ്ങിയ അസി. ഡയറക്ടറായ വൈദികൻ ഒരു ഇടവക വികാരി കൂടി ആയിരുന്നതിനാൽ അദ്ദേഹം അതിരാവിലെ തന്നെ സ്വന്തം ഇടവകയിലേയ്ക്ക് പോയിരുന്നു. ഡയറക്ടറായ വൈദികനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹവും പരിസരത്തുള്ള ചിലരും ചേർന്ന് കുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചു. കുട്ടിയുടെ വീട് അവിടെ അടുത്ത് തന്നെയായിരുന്നതിനാൽ രാവിലെ വീട്ടിലേയ്ക്ക് പോയിട്ടുണ്ടാവുമോ എന്ന സംശയത്തെ തുടർന്ന് ചിലർ വീട്ടിലെത്തി അന്വേഷിച്ചു. വീട്ടിൽ വന്നിട്ടില്ലെന്നും, ഉറക്കത്തിൽ ഇറങ്ങി നടക്കുന്ന സ്വഭാവമുള്ളതിനാൽ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവുമെന്നുമുള്ള പ്രതികരണമാണ് അന്വേഷിച്ചു ചെന്നവർക്ക് ആദ്യം ലഭിച്ചത്. തുടർന്ന് വീട്ടുകാരും സെന്ററിന്റെ പരിസരത്തെത്തി അന്വേഷണത്തിൽ പങ്കുചേർന്നു. അന്വേഷണങ്ങൾ പുരോഗമിക്കുകയായിരുന്നു. പോലീസിനെയും, സമീപത്ത് വെള്ളക്കെട്ട് ഉള്ളതിനാൽ ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഏറെ താമസിയാതെ ഫയർഫോഴ്‌സ് സഥലത്തെത്തുകയുമുണ്ടായി. നീന്തൽ വിദഗ്ദരായ ചിലർ അതിനിടയിൽ തന്നെ എട്ടുമണിയോടെ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ വൈകാതെതന്നെ കുട്ടി വെള്ളത്തിനടിയിലുണ്ടെന്ന് അവരിലൊരാൾ മനസിലാക്കുകയും ഉടനെ പുറത്തെടുക്കുകയും ചെയ്തു. കുട്ടി എപ്പോഴാണ് വെള്ളത്തിൽ പോയതെന്ന് തീർച്ചയില്ലാത്തവരായിരുന്നു അന്വേഷിച്ചിറങ്ങിയവരിൽ പലരും. കുട്ടിയുടെ മരണം ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ തിടുക്കത്തിൽ ഫയർഫോഴ്‌സിന്റെ വാഹനത്തിൽ കയറ്റി ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു. നടപടിക്രമങ്ങളിലൊന്നും സെന്ററിലെ ഉത്തരവദിത്തപ്പെട്ടവർക്കോ സിസ്റ്ററിനോ കാര്യമായ പങ്കുണ്ടായിരുന്നില്ല. പിന്നാലെയാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. വീട്ടുകാരെയും പോലീസിനെയും അറിയിച്ചില്ല എന്ന വാദവും വെള്ളത്തിൽനിന്നെടുത്ത കുട്ടിയുടെ ദേഹത്ത് രക്തമുണ്ടായിരുന്നെന്ന വാദവും പൂർണ്ണമായും വാസ്തവ വിരുദ്ധമാണ്. #{black->none->b->മരണത്തിന് ശേഷം...! ‍}# സ്വാഭാവികമായും മരണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയും ക്യാമ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളിലുണ്ടായിരുന്നവർ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. എന്നാൽ, പോലീസ് അന്വേഷണത്തിൽ മരണത്തിൽ ദുരൂഹമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നുകിൽ അപകടം അല്ലെങ്കിൽ ആത്മഹത്യ എന്ന കണക്കുകൂട്ടലിലേക്കാണ് അന്വേഷണോദ്യോഗസ്ഥർ എത്തിച്ചേർന്നത്. മറ്റാർക്കും കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകളൊന്നും അവർക്ക് കണ്ടെത്താനായില്ല. ഏതാനും ആഴ്ചകൾക്ക് ഉള്ളിൽത്തന്നെ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. ചില മുൻധാരണകളുമായി അന്വേഷിക്കാനിറങ്ങിയ ആദ്യ ക്രൈംബ്രാഞ്ച് സംഘത്തിനും വൈദികനെയും സന്യാസിനിയെയും പ്രതിചേർക്കാൻ തക്ക തെളിവുകളോ സൂചനകളോ ലഭിച്ചില്ല. കുറ്റാരോപിതരായ വൈദികനും കന്യാസ്ത്രീയ്ക്കുമൊപ്പം സാക്ഷിയായി ആരംഭം മുതൽ ഒരു വേലക്കാരിയുമുണ്ടായിരുന്നത് അവർക്ക് കീറാമുട്ടിയായി മാറി. കുട്ടി മിസ്സിംഗ്‌ ആയ സമയത്ത് സിസ്റ്റർ ഉറക്കത്തിലായിരുന്നു എന്നതിന് വേലക്കാരിയും, തലേദിവസം യാത്ര കഴിഞ്ഞെത്തി ഉറങ്ങാൻ വളരെ വൈകിയ ഒരു പെൺകുട്ടിയും സാക്ഷികളായുണ്ടായിരുന്നു. ആദ്യ അന്വേഷണ സംഘത്തിന്റെ കേസന്വേഷണം ശരിയായ ദിശയിലൂടെയല്ല നീങ്ങുന്നതെന്ന് വ്യക്തമായപ്പോൾ രണ്ടാമത്തെ അന്വേഷണ സംഘം രംഗപ്രവേശം ചെയ്യുകയുണ്ടായി. 2016ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പ്രത്യക്ഷത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അവരും അപകടമരണം അഥവാ ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ് എത്തിയത്. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യ (304A) യിലേക്ക് നയിച്ച അശ്രദ്ധ അവർ ആരോപിച്ചിരുന്നു. ആ സാഹചര്യത്തിലാണ് കളർകോട് വേണുഗോപാൽ എന്ന വ്യക്തി രംഗപ്രവേശം ചെയ്യുന്നത്. ക്രൈസ്തവർക്കും വൈദികർക്കും എതിരായി കേസുകൊടുക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ആ വ്യക്തിയാണ് ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരെ തുടർച്ചയായി കേസുകൾ കൊടുത്ത് സുപ്രീം കോടതിയുടെ ശാസന ഏറ്റുവാങ്ങിയത്. അതേ വ്യക്തിയാണ് ഫാ. തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തി എന്ന വ്യാജ മൊഴി പറഞ്ഞ് അഭയ കേസിൽ സാക്ഷിപ്പട്ടികയിൽ ഇടം നേടിയത്. തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഇത്തരം ചെറുതും വലുതുമായ ധാരാളം കേസുകൾ ഇന്നും കളർകോട് വേണുഗോപാൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നാണ് കൈതവനയിലെ മരണം. അഭയ കേസിൽ എന്നതുപോലെ ദുരൂഹതയുടെ വലിയ ഒരു പുകമറ സൃഷ്ടിക്കുവാനാണ് ആരംഭം മുതൽ അയാൾ ശ്രമിച്ചിരിക്കുന്നത്. അഭയ കേസുമായി ബന്ധപ്പെട്ട് കളർകോട് വേണുഗോപാലിന്റെ സാക്ഷിമൊഴിയുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുകയും, നിഷ്പക്ഷമായി ചിന്തിച്ച ബഹുഭൂരിപക്ഷവും അയാൾ കള്ളം പറഞ്ഞതാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ആ പേര് ഈ കേസിനൊപ്പം ചർച്ച ചെയ്യപ്പെട്ടാൽ ഗുണകരമാവില്ല എന്ന ചിന്തയിൽനിന്നാവണം ഇതുവരെ ഈ വിഷയം റിപ്പോർട്ട് ചെയ്ത ആരുംതന്നെ കളർകോട് വേണുഗോപാൽ എന്ന പേര് വെളിപ്പെടുത്താത്തത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്. തെളിവുകളും സാക്ഷിമൊഴികളും എല്ലാം എതിരായിട്ടും മഞ്ഞപ്പത്രങ്ങളുടെയും കത്തോലിക്കാ വിരുദ്ധ മാധ്യമങ്ങളുടെയും സഭാവിരുദ്ധരുടെയും പിന്തുണയും മുമ്പെന്നത്തേയും പോലെ തനിക്ക് ലഭിക്കുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നുണ്ടാകണം. എന്നാൽ, ഇത്തരമൊരാളാണ് ഈ കേസിന് പിന്നിൽ എന്ന് വ്യക്തമായും അറിയാമായിരുന്നിട്ടും മറുനാടൻ ഉൾപ്പെടെയുള്ള മഞ്ഞ മാധ്യമങ്ങൾ അക്കാര്യം മറച്ചുവയ്ക്കുകയും, വ്യാജപ്രചാരണങ്ങൾ നടത്തുകയുമാണ് ചെയ്തുവരുന്നത്. അഭയ കേസിൽ എന്നതുപോലെ ഒരു പൊതുബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാമെന്നും വരും നാളുകളിൽ ഈ കേസും സഭയെയും വൈദികരെയും സന്യസ്തരെയും ആക്രമിക്കാൻ ഉപയോഗിക്കാമെന്നും അത്തരക്കാർ കരുതുന്നുണ്ടാവണം. ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന അനേകർ കൈതവനയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. കുടുംബാംഗങ്ങളും നാട്ടുകാരും തീരാ ദുഃഖത്തിൽ അകപ്പെട്ടിരുന്ന നാളുകൾക്ക് ശേഷം വിവേകത്തോടെ ചിന്തിച്ചു തുടങ്ങിയപ്പോൾ യാഥാർത്ഥ്യം ഉൾക്കൊള്ളുകയും തെറ്റിദ്ധാരണകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പിന്നീട് കുറ്റാരോപിതയായ സന്യാസിനി ഉൾപ്പെടെയുള്ളവരോട് സൗഹൃദത്തിലാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. ഇപ്പോഴും അവർതമ്മിൽ നല്ല ബന്ധമാണുള്ളത്. കുറ്റാരോപിതയായ സന്യാസിനി പെൺകുട്ടിയുടെ വീട്ടിൽ പോവുകയുമുണ്ടായിട്ടുള്ളതാണ്. ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സിബിഐ ഉൾപ്പെടെ ഇതുവരെയുള്ള അന്വേഷണ സംഘങ്ങൾക്കൊന്നും പെൺകുട്ടിയുടെ മരണ സമയത്ത് സെന്ററിൽ ഉണ്ടായിരുന്ന വൈദികർക്കും കന്യാസ്‌ത്രീയ്‌ക്കും എതിരെ കൂടുതൽ കുറ്റാരോപണങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടി കിടന്നിരുന്ന റൂം ഉള്ളിൽനിന്ന് പൂട്ടാനുള്ള സൗകര്യമുണ്ടായിരുന്നില്ല, അപകടം സംഭവിച്ച സ്ഥലത്ത് ആൾമറയുണ്ടായിരുന്നില്ല എന്നീ സാഹചര്യങ്ങൾ പരിഗണിച്ച്, അശ്രദ്ധ സംഭവിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആരോപണങ്ങൾ. മറ്റുള്ളതെല്ലാം കാര്യങ്ങൾ മനസിലാക്കാത്ത ചിലരുയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ്. വാസ്തവങ്ങൾ തിരിച്ചറിയാൻ ശ്രമിക്കാതെ കള്ളങ്ങൾ പറയുന്ന മഞ്ഞപ്പത്രങ്ങളും സഭാവിരുദ്ധരും പ്രചരിപ്പിക്കുന്നത് സത്യമാണെന്ന് കരുതും മുമ്പ് ഈ സംഭവത്തിന് ഒരു മറുവശംകൂടിയുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഏവരോടും ഓർമ്മിപ്പിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/SocialMedia/SocialMedia-2021-03-09-11:52:54.jpg
Keywords: വ്യാജ
Content: 15730
Category: 9
Sub Category:
Heading: സെഹിയോനിൽ നോമ്പുകാല ധ്യാനം മാർച്ച് 25,26, 27 തീയതികളിൽ: റവ. ഷൈജു നടുവത്താനിയിൽ നയിക്കും
Content: വലിയ നോമ്പിനോടനുബന്ധിച്ച് ഹൃദയങ്ങൾ ക്രിസ്താനുഭവത്തിൽ നിറഞ്ഞ്, ദൈവിക സംരക്ഷണയിൽ നാമോരോരുത്തരും വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നോമ്പുകാല ധ്യാനം മാർച്ച് 25,26,27 തീയതികളിൽ ഓൺലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ളവർക്കും ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് . സെഹിയോൻ യുകെ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ {{ www.sehionuk.org/register/ ‍->www.sehionuk.org/register/}} എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാർത്ഥനയ്ക്കും സ്പിരിച്വൽ ഷെയറിങിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്‌ സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാവരെയും മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നൊയമ്പുകാല ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു. > #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ** ഷാജി ജോർജ് .07878 149670.ജോസ് കുര്യാക്കോസ് 07414747573.
Image: /content_image/Events/Events-2021-03-09-12:32:59.jpg
Keywords: സെഹിയോ
Content: 15731
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരവുമായി ഇറാഖിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍
Content: ബാഗ്ദാദ്: സുരക്ഷാ ഭീഷണികള്‍ ഏറെയായിട്ടും രാജ്യം സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരവുമായി ഇറാഖിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്‍ററായ ബാഗ്ദാദ് മാള്‍. മാളിന്റെ 33 നിലകളിലും ഒരുക്കിയിരിക്കുന്ന ഭീമാകാരമായ സ്ക്രീനിൽ ഫ്രാന്‍സിസ് പാപ്പയുടെ മുഖം തെളിയിച്ചുകൊണ്ടാണ് അധികൃതര്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ആദരവ് അറിയിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Stunning view of Baghdad: An image of Pope Francis is displayed on the giant screen of the Baghdad Mall, the newest and most modern shopping center in the country. The face of the Pontiff occupies the 33 floors of this building. <a href="https://twitter.com/hashtag/PopeinIraq?src=hash&amp;ref_src=twsrc%5Etfw">#PopeinIraq</a> <a href="https://twitter.com/hashtag/PopeFrancisinIraq?src=hash&amp;ref_src=twsrc%5Etfw">#PopeFrancisinIraq</a> <a href="https://t.co/Al8inC9Q9j">pic.twitter.com/Al8inC9Q9j</a></p>&mdash; EWTN News (@EWTNews) <a href="https://twitter.com/EWTNews/status/1368371472276746241?ref_src=twsrc%5Etfw">March 7, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിന്റെ ചിത്രങള്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തരംഗമായി മാറിയിരിന്നു. മാളിന്റെ ആകാശ ദൃശ്യത്തില്‍ അതിമനോഹരമായാണ് ചിത്രം കാണപ്പെടുന്നത്. ഹോട്ടല്‍, മെഡിക്കല്‍ സെന്‍റര്‍, ഷോപ്പിംഗ് സ്ഥാപനങ്ങള്‍ എന്നിവ് ഉള്‍പ്പെടുന്ന മാള്‍ ബാഗ്ദാദിലെ ഹര്‍ദിയായിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു വര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബാഗ്ദാദ് മാള്‍ 2017-ലാണ് തുറന്നു നല്‍കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-09-15:21:27.jpg
Keywords: പാപ്പ, ഇറാഖ
Content: 15732
Category: 1
Sub Category:
Heading: സഹനത്തിന്റെ നാട്ടിലെത്തിയ പാപ്പയുടെ ധീരതയ്ക്ക് നന്ദി: കല്‍ദായ ആര്‍ച്ച് ബിഷപ്പ് ബാഷർ വാർദ്ദ
Content: ഇര്‍ബില്‍: പ്രതിസന്ധിയുടെയും പകർച്ചവ്യാധിയുടെയും സമയത്ത് പ്രശ്നബാധിതവും, അക്രമം നിറഞ്ഞതും, തർക്കങ്ങൾ ഒരിക്കലും അവസാനിക്കാത്തതുമായ സഹനത്തിന്റെയും സ്ഥാനഭ്രംശങ്ങളുടേയും ഇടയില്‍ ഇറാഖിലെത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച ധീരതയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായി കല്‍ദായ ആര്‍ച്ച് ബിഷപ്പ് ബാഷർ വാർദ്ദ. ഇത് 'ഭയപ്പെടേണ്ട' എന്ന ക്രിസ്തുവിന്റെ വാക്കുകൾ യാഥാർത്ഥ്യമാക്കുന്നുവെന്നും ക്രിസ്തുവും പാപ്പായും തങ്ങളോടൊപ്പമുണ്ടെന്നും പാപ്പയുടെ ധൈര്യം തങ്ങളിലേക്ക് പകരുന്നത് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെടുന്നവർക്കും വേണ്ടിയുള്ള പാപ്പായുടെ പ്രാർത്ഥനയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം തങ്ങളുടെ ഇരുളിന്റെ നേരത്തെല്ലാം തങ്ങളെ പാപ്പ ഓർമ്മിച്ചതും തങ്ങൾക്കായി പ്രാർത്ഥിച്ചിരുന്നതും കൃതജ്ഞതയോടെ അനുസ്മരിച്ചു. ഇർബിലേക്കും ഇറാഖിലേക്കും ഫ്രാൻസിസ് പാപ്പ കൊണ്ടുവന്ന സമാധാന സന്ദേശം പ്രത്യേകിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും നൽകിയ സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്മാനം തങ്ങളെല്ലാവരേയും ഇന്നു മുതൽ അനുദിനം ഉത്തരവാദിത്വത്തോടെ തങ്ങളുടെ ജീവിതം തുടരാൻ നിർബന്ധിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-09-16:09:56.jpg
Keywords: ഇറാഖ
Content: 15733
Category: 22
Sub Category:
Heading: ജോസഫ് - അസൂയ ഇല്ലാത്തവൻ
Content: അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസിന്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ ദൈവത്തിനെതിരായ പ്രതിഷേധമാണത്. ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഒരിക്കൽപോലും യൗസേപ്പിതാവിൽ ഒരു പ്രതിഷേധ ചിന്ത ഉയിർന്നിട്ടില്ല. മറ്റുള്ളവരുടെ നന്മ അംഗീകരിക്കുന്നതിലും ആ ജീവിതത്തിൽ ഒരു വീഴ്ചയും വന്നിട്ടില്ല. തൻ്റെ ജീവിതപങ്കാളിയുടെയും മകൻ്റെയും നിഴലിൽ ജീവിക്കുന്നതിൽ യൗസേപ്പ് പരിതപിച്ചില്ല. തന്നെക്കാൾ അവർ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതിലും ബഹുമാനിക്കപ്പെടുന്നതിലും ആ പിതൃ ഹൃദയം വേദനിച്ചില്ല. എല്ലാം ദൈവീക പദ്ധതികളുടെ പൂർത്തീകരണമായി കണ്ട യൗസേപ്പ് പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും ദൈവനിഷേധത്തിനു തുനിഞ്ഞില്ല. ഒരു വ്യക്തി തന്നെത്തന്നെ മറ്റുള്ളവരെക്കാൾ വലിയവനായി കാണാൻ തുടങ്ങുമ്പോൾ മറ്റുള്ളവരുടെ ഉയർച്ചയും വളർച്ചയും നിരാശയും ദു:ഖവുമേ അവനു സമ്മാനിക്കുകയുള്ളു. അസൂയയുടെ ഒരു ചെറുകണം പോലും അപകടം വരുത്തി വയ്ക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഴയ നിയമത്തിലെ ജോസഫിനെ സഹോദരന്മാർ പൊട്ടക്കിണറ്റിൽ തള്ളിയിടാൻ കാരണം അവരുടെ അസൂയയായിരുന്നു. അവസരം തിരിച്ചു വന്നപ്പോൾ പൂർവ്വ യൗസേപ്പ് പ്രതികാരം കാണിക്കാത്തത് ദൈവത്തിനു സ്ഥാനം നൽകിയതുകൊണ്ടായിരുന്നു പുതിയ നിയമത്തിലെ ജോസഫ് ദൈവകൃപയുടെ ഉപകരണമാകുന്നത് അസൂയ ഇല്ലാത്തതിനാലായിരുന്നു. ദൈവദൂതൻ്റെ നിർദേശങ്ങൾ നിദ്രയിൽ പോലും തിരിച്ചറിയാൻ സാധിച്ചത് കളങ്കമില്ലാത്ത ഹൃദയം യാസേപ്പിനുണ്ടായിരുന്നതുകൊണ്ടാണ്. അസൂയ, അതു ബാധിക്കുന്ന ആത്മാവിനെ, ഇരുമ്പിനെ തുരുമ്പെന്ന പോലെ തിന്നുതീർക്കും എന്ന വിശുദ്ധ ബേസിലിൻ്റെ ഉപദേശം നമുക്കു മനസ്സിൽ സൂക്ഷിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-09-16:39:48.jpg
Keywords: ജോസഫ്, യൗസേ
Content: 15734
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ
Content: “പ്രിയ കൂട്ടുകാരേ, ദിവ്യകാരുണ്യത്തിലെ ഈശോയെ കണ്ടെത്താൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങളുടെ സഹോദരി സഹോദരന്മാരിൽ പ്രത്യേകിച്ചു ദരിദ്രരിൽ അവനെ എങ്ങനെ കണ്ടെത്താമെന്നുകൂടി നിങ്ങൾ അറിയണം" - വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005). 1920 മെയ്‌ 18 ന്‌ പോളണ്ടിലെ വാഡോവീസിൽ മൂന്ന്‌ മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോൾ, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കൾക്കിടയിൽ ലോലെക്ക് എന്നനാണ് കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ ക്രാക്കോവിലെ ജാഗിയോലോണിയൻ സർവകലാശാലയിലും 1938 ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ൽ സർവകലാശാല അടച്ചതിനാൽ കരോളിന് നാല് വർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ൽ അന്തരിച്ചു. പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942-ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ച് ബിഷപ്പായും പിന്നീട് 1967 ജൂൺ 26 ന് കർദിനാളായും ഉയർത്തി. 1978 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പയായി. 2005 ൽ അദ്ദേഹം അന്തരിച്ചു, ഫ്രാൻസിസ് മാർപാപ്പ 2014 ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{black->none->b->വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായേ, വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച നിന്നെ അനുകരിച്ച് ഈ നോമ്പുകാലത്തു ദിവ്യകാരുണ്യ ഈശോയെ എൻ്റെ ചുറ്റുമുള്ളവരിൽ കണ്ടെത്താനായി എൻ്റെ ഹൃദയമിഴികളെ തുറക്കാനായി ദൈവത്തോടു പ്രാർത്ഥിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-03-09-17:02:17.jpg
Keywords: ജോണ്‍ പോള്‍
Content: 15735
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണ ഇരകള്‍ക്ക് നീതി വേണം: ശ്രീലങ്കന്‍ ക്രൈസ്തവര്‍ കറുത്ത ഞായര്‍ ആചരിച്ചു
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലെ ദേവാലയങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍ 'കറുത്ത ഞായര്‍' എന്ന പേരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കരിദിനമായി ആചരിച്ചു. 2019-ല്‍ കൊളംബോയിലെ ദേവാലയങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച സമയമായ രാവിലെ 8:45-ന് വിവിധ ദേവാലയങ്ങളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനകളില്‍ കറുത്ത വസ്ത്രമണിഞ്ഞാണ് വിശ്വാസികള്‍ പങ്കെടുത്തത്. ദേവാലയ മണികള്‍ മുഴക്കിയതിന് പുറമേ പ്രത്യേക പ്രാര്‍ത്ഥനയും ‘കറുത്ത ഞായര്‍’ ആചരണത്തിന്റെ ഭാഗമായി നടന്നു. കൊളംബോയിലെ കത്തോലിക്ക മേഖലയായ നെഗോംബോയിലെ വിശ്വാസികള്‍ കറുത്ത വസ്തങ്ങള്‍ അണിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് പുറമേ പ്ലക്കാര്‍ഡുകളുമായി ദേവാലയത്തിന് പുറത്ത് നിശബ്ദമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. വിദ്വേഷവും മതസ്പര്‍ദ്ധയും പ്രോത്സാഹിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ പിന്തുണ ഉണ്ടായിരിക്കില്ലെന്നും, ലോകം മുഴുവനുമുള്ള വിവിധ വംശീയ, മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ഐക്യവും സാഹോദര്യവും ഉണ്ടായിരിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പ്രസ്താവിച്ചു. “കലഹങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചല്ല, ഐക്യത്തേയും സാഹോദര്യത്തേയും കുറിച്ച് ചിന്തിക്കൂ” എന്ന് തന്റെ ഇറാഖ് സന്ദര്‍ശത്തിനിടയില്‍ ഫ്രാന്‍സിസ് പാപ്പ വിവിധ മതനേതാക്കളോട് നടത്തിയ ആഹ്വാനത്തേക്കുറിച്ചും കര്‍ദ്ദിനാളിന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് 2019-ലെ ആക്രമണത്തിന്റെ പിന്നില്‍. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആക്രമണങ്ങള്‍ നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളില്ലെന്നും, ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കറുത്ത ഞായര്‍ ആചരണവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ ബോംബാക്രമണങ്ങള്‍ക്കിരയായവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് ജനങ്ങളേയും ഭരണാധികാരികളേയും ബോധ്യപ്പെടുത്തുകയാണ് കറുത്ത ഞായര്‍ ആചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു കൊളംബോ സഹായ മെത്രാന്‍ മാക്സ്വെല്‍ സില്‍വയും പറഞ്ഞു. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ രണ്ട് കത്തോലിക്കാ ദേവാലയങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ചുരുങ്ങിയത് 171 കത്തോലിക്കരാണ് കൊല്ലപ്പെട്ടത്. കത്തോലിക്ക ദേവാലയങ്ങള്‍ക്ക് പുറമേ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, 3 ഹോട്ടലുകളിലും തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണത്തെ കുറിച്ച് സ്വതന്ത്രവും പക്ഷപാതരഹിതവുമായ അന്വേഷണം വേണമെന്ന്‍ ശ്രീലങ്കന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-09-17:52:25.jpg
Keywords: ശ്രീലങ്ക