Contents

Displaying 15331-15340 of 25125 results.
Content: 15696
Category: 22
Sub Category:
Heading: യൗസേപ്പിതാവിനോടൊപ്പം കുരിശിന്റെ വഴിയേ...!
Content: യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ... ദൈവ പുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗല വാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടി വന്നു. നോമ്പിലെ ഈ വിശുദ്ധ വാരത്തില്‍ വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം. #{blue->none->b-> പ്രാരംഭ പ്രാർത്ഥന ‍}# സ്വർഗ്ഗസ്ഥനായ പിതാവേ, നിൻ്റെ പ്രിയപുത്രൻ ലോകരക്ഷക്കായി കുരിശു വഹിച്ചുകൊണ്ടു നടത്തിയ അന്ത്യയാത്രയിൽ വിശുദ്ധ യുസേപ്പിതാവിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു. കൃപയും രക്ഷയും സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ രക്ഷണീയ യാത്രയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ സാന്നിധ്യം ഞങ്ങൾക്കു ബലം നൽകട്ടെ. കുരിശിന്റെ വഴിയിലൂടെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും നീ വിശുദ്ധികരിക്കയും നയിക്കുകയും ചെയ്യണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഒന്നാം സ്ഥലം ‍}# ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോ ലോകരക്ഷയ്ക്കായി മരിക്കാൻ പിറന്നവനാണ്. രക്ഷിക്കാൻ പിറന്ന ഈശോ രക്ഷയുടെ കുരിശിൻ്റെ വഴി ആരംഭിക്കുന്നു. വേദനകളും യാതനകളും നിറഞ്ഞ ഈ രക്ഷണീയ കൃത്യം എന്നെങ്കിലും സംഭവിക്കുമെന്ന് യൗസേപ്പിനു ഉറപ്പായിരുന്നു. ദൈവാലയത്തിൽ വച്ചുള്ള ശിമയോൻ്റെ പ്രവചനം " ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും." (ലൂക്കാ 2 : 34) അവൻ എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. യൗസേപ്പിതാവും ഈശോയും മരണത്തിൻ്റെ വഴികളിലൂടെ കടന്നു പോയി, ഞാനും ഒരിക്കൽ മരണത്തിനു കീഴടങ്ങേണ്ടവനാണ്. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, മരണം എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കി ജീവിക്കാനും ജീവിതം ക്രമീകരിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> രണ്ടാം സ്ഥലം ‍}# ഈശോ മിശിഹാ കുരിശു ചുമക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: റോമൻ പടയാളികൾ ഈശോയുടെ കരങ്ങളിലേക്ക് ഒരു മരക്കുരിശു നൽകുന്നു. കാൽവരിയിലേക്ക് അവൻ അതു തനിയെ ചുമക്കണം. യൗസേപ്പിതാവിൻ്റെ മരപ്പണിശാലയിൽ ചെറുപ്രായത്തിൽ ഈശോ കളിക്കുമ്പോൾ ഒരു ചെറിയ മരക്കുരിശ് നിർമ്മിച്ചിരുന്നു. ഇപ്പോൾ അവൻ ചുമക്കുന്ന കുരിശ് തനിയെ നിർമ്മിച്ചതല്ല, നമ്മുടെ പാപങ്ങൾ തീർത്ത വൻകുരിശാണത്. രക്ഷകൻ അത് വഹിച്ചാലേ മനുഷ്യ വംശത്തിനു രക്ഷ കൈവരുകയുള്ളു. പ്രാർത്ഥന യൗസേപ്പിതാവേ എൻ്റെ ജീവിത കുരിശുകളെ അംഗീകരിക്കാനും അവ വഹിക്കുവാനും എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> മൂന്നാം സ്ഥലം ‍}# ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ ഭാരം താങ്ങാനാവാതെ ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം നിലത്തു വീഴുന്നു. ശിശുവായിരിക്കുമ്പോൾ ഈശോ പലതവണ നിലത്തു വീണിട്ടുണ്ട്. അപ്പോഴെല്ലാം യൗസേപ്പിതാവ് ഏതൊരു പിതാവിനെപ്പോലെയും ഈശോയെ കൈകളിലെടുത്ത് ആശ്വസിപ്പിച്ചട്ടുണ്ട്. മനുഷ്യവതാര രഹസ്യത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഈശോയെ ആശ്വസിപ്പിച്ച യൗസേപ്പിതാവാണങ്കിൽ വേദന നിറഞ്ഞ രണ്ടാം ഘട്ടത്തിൽ മറിയം നിഴൽ പോലെ പിൻതുടരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ ജീവിതഭാരത്താൽ ഞാൻ തളർന്നു വീഴുമ്പോൾ എൻ്റെ സഹായത്തിനു വരണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> നാലാം സ്ഥലം ‍}# ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശു യാത്രയിൽ ഈശോയും അമ്മയായ മറിയവും കണ്ടുമുട്ടുന്നു. തൻ്റെ തിരുസുതൻ്റെ മുഖദർശനം ഒരു നിമിഷ നേരത്തേക്കെങ്കിലും വേദനിക്കുന്ന അവളുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. തിരുപ്പിറവിയുടെ ദിനത്തിൽ തൻ്റെ മകനെ ആദ്യം ദർശിക്കുമ്പോൾ മറിയത്തിനൊപ്പം യൗസേപ്പിതാവുണ്ടായിരുന്നു. ഇപ്പോൾ അവൾ ഏകയാണങ്കിലും ആ ഓർമ്മ മറിയത്തെ ധൈര്യപ്പെടുത്തുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ രോഗവും ദു:ഖങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ ഞങ്ങളെ സഹായിക്കാൻ വരണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> അഞ്ചാം സ്ഥലം ‍}# ശിമയോൻ ഈശോയെ സഹായിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: റോമൻ പടയാളികൾ കുറച്ചു നേരത്തേക്കു ഈശോയുടെ കുരിശു കിറേനാക്കാരന്‍ ശിമയോനെ ഏല്പിക്കുന്നു. സ്വപ്നത്തിൽ ദൈവദൂതൻ്റെ വാക്കുകൾ ശ്രവിച്ച് ഈജിപ്തിലേക്കു പലായനം ചെയ്ത യൗസേപ്പിതാവിൻ്റെ സുരക്ഷിതത്വം ഒരു നിമിഷം ഈശോ ഓർമ്മിക്കുന്നു. മരണത്തിൻ്റെ നിഴൽ വീണ ആ യാത്രയിൽ എത്ര സൂക്ഷ്മതയോടാണ് അവൻ ഉണ്ണിയേശുവിനെ കാത്തു സംരക്ഷിച്ചത്. പ്രാർത്ഥന വിശുദ്ധ യൗസേേപ്പിതാവേ, ഏറ്റവും അത്യാവശ്യമുള്ള സമയങ്ങളിൽ എന്നെ സഹായിക്കാനായി വ്യക്തികളെ അയക്കുവാൻ നിൻ്റെ തിരു കുമാരനോടു പ്രാർത്ഥിക്കണമേേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ആറാം സ്ഥലം ‍}# വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ജനക്കൂട്ടത്തിനു നടുവിൽ നിന്നു രക്തം ഒഴുകുന്ന ഈശോയുടെ തിരുമുഖം വെറോനിക്ക കാണുന്നു. ആൾകൂട്ട ബഹളത്തിനിടയിലും ധൈര്യപൂർവ്വം അവൾ മുന്നോട്ടു വന്നു ഈശോയുടെ മുഖം തുടയ്ക്കുന്നു. ഉണ്ണിയേശുവിനെ ചെറുപ്രായത്തിൽ പരിചരിച്ച യൗസേപ്പിതാവിൻ്റെ ആർദ്രത നമുക്കു സ്വന്തമാക്കാം. ഒരു പിതാവിൻ്റെ സ്നേഹത്തോടെ മുറിവുകൾ വൃത്തിയാക്കിയതും കണ്ണീരു തുടച്ചതുമെല്ലാം ഈശോ ഓർത്തെടുക്കുന്നു. പ്രാർത്ഥന വിശുദ്ധ യൗസേേപ്പിതാവേ, സഹായം ആവശ്യമുള്ളവരെ ഏതു പ്രതികൂല സാഹചര്യത്തിലും സഹായിക്കാനുള്ള വിശുദ്ധമായ മനോഭാവം എനിക്കു നൽകണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഏഴാം സ്ഥലം ‍}# ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ കനത്ത ഭാരത്താൽ ഈശോ വീണ്ടും നിലത്തു വീഴുന്നു. പതുക്കെ ശക്തി സംഭരിച്ചു കുരിശുമായി വീണ്ടും യാത്ര തുടരുന്നു. കർത്താവിൻ്റെ ദൂതൻ മൂന്നാം തവണ യൗസേപ്പിനെ സന്ദർശിക്കുമ്പോൾ ഈജിപ്തിൽ നിന്നു മടങ്ങി വരാനായിരുന്നു നിർദേശം. സ്വന്തം നഗരമായ നസറത്തിലേക്കു തിരിച്ചു വന്നപ്പോൾ യൗസേപ്പ് അത്യധികം സന്തോഷിക്കുന്നു. സാധാരണ ജീവിതക്രമത്തിലേക്കുള്ള അവൻ്റെ മടങ്ങിവരവ് അവൻ ദൈവത്തിലർപ്പിച്ച പ്രത്യാശയുടെ പ്രതിഫലനമായിരുന്നു. ജീവിതത്തിൽ ഞാൻ വീഴുമ്പോൾ ദൈവീക പദ്ധതികളിൽ ആഴമായി ശരണപ്പെട്ടാലേ എഴുന്നേൽക്കുവാനും മുന്നോട്ടു നീങ്ങാനും സാധിക്കു എന്ന് ഈശോയും യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, നീ ദൈവത്തിൽ ആശ്രയിച്ചതുപോലെ ആശ്രയിക്കാൻ എന്നെയും പഠിപ്പിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ #{green->none->b-> എട്ടാം സ്ഥലം ‍}# ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശു യാത്രയിൽ വഴിയരുകിൽ തന്നെ ആശ്വസിപ്പിക്കാനായി കാത്തു നിന്ന ജറുസലേം നഗരിയിലെ ഭക്ത സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു. അവരോടു സിയോൻ പുത്രിമാരെ നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ എന്നു ഈശോ പറയുന്നു. സ്വന്തം വേദന മറന്നു മറ്റുള്ളവരെ സമാശ്വസിപ്പിക്കാൻ ഈശോ പഠിച്ചതു നസറത്തിലെ തൻ്റെ വളർത്തു പിതാവായ യൗസേപ്പിൽ നിന്നാണ്. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, സ്വവേദന മറന്നു മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന വിശാലമായ ഹൃദയം ഈശോയിൽ നിന്നു എനിക്കു വാങ്ങിത്തരമെ കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഒൻപതാം സ്ഥലം ‍}# ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ ഭാരത്താൽ ഈശോ മൂന്നാം വട്ടവും നിലത്തു വീഴുന്നു. യൗസേപ്പിതാവിനും പലപ്പോഴും ജീവിതം ഭാരമുള്ളതായി തോന്നിയതാണ്. ദൈവീക പദ്ധതികൾ പലപ്പോഴും അതിൻ്റെ പൂർണ്ണതയിൽ ഗ്രഹിക്കാൻ സാധിക്കാത്തപ്പോൾ ആ പിതൃഹൃദയം വേദനിച്ചിട്ടുണ്ടാവാം. മൂന്നു ദിവസം യേശുവിനെ കാണാതെ അന്വേഷിച്ചു ദൈവാലയത്തിൽ കണ്ടെത്തുമ്പോൾ "ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?" (ലൂക്കാ 2 : 49) എന്നു ഈശോ ചോദിക്കുന്നു. ദൈവീക പദ്ധതികൾ പൂർണ്ണമായി മനസ്സിലാകാത്തപ്പോഴും ദൈവത്തിൽ ശരണപ്പെട്ടു യൗസേപ്പു മുന്നോട്ടു നീങ്ങുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള ജ്ഞാനം നേടുന്നതിനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പത്താം സ്ഥലം ‍}# ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ജനിക്കുമ്പോൾ എല്ലാ ശിശുക്കളും നഗ്നരാണ് മാതാപിതാക്കളാണ് അവരെ വസ്ത്രം ധരിപ്പിക്കുന്നത്. ഇപ്പോൾ ഈശോയുടെ മരണത്തിൽ പടയാളികൾ അവൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു. കുട്ടിക്കാലത്ത് ഈശോയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യൗസേപ്പിതാവു മറിയത്തോടൊപ്പം സദാ സന്നദ്ധനായിരുന്നു. ദൈവ സുതൻ നഗ്നനായി കുരിശിൽ മരിക്കുമ്പോൾ സ്വർഗ്ഗീയ പിതാവിനൊപ്പം വളർത്തു പിതാവും കണ്ണീർ തൂകിയിട്ടുണ്ടാവാം. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ദൈവസ്നേഹത്തിൻ്റെ വസ്ത്രത്താൽ എൻ്റെയും മറ്റുള്ളവരുടെയും മുറിവുകൾ വച്ചുകെട്ടുവാൻ എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പതിനൊന്നാം സ്ഥലം ‍}# ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ കൈകളിലും കാലുകളിലും പടയാളികൾ ആണി തറയ്ക്കുന്നു. നസറത്തിലെ മരപ്പണിശാലയിൽ ഈശോയുടെ കൈ ഒന്നു മുറിഞ്ഞാൽ ഓടി എത്തിയിരുന്ന യൗസേപ്പിൻ്റെ മുഖം ഈശോയുടെ മുമ്പിൽ തെളിഞ്ഞു വന്നിരിക്കണം. ഒരു കുറ്റവാളിയേപ്പോൽ ഈശോയെ കുരിശിൽ തറയ്ക്കുമ്പോൾ തങ്ങളുടെ രക്ഷകനെയാണ് ആണികളിൽ തറയ്ക്കുന്നതെന്ന് അവർ അറിയുന്നില്ല. രക്ഷകനെ ബന്ധിക്കാൻ ആർക്കും ആവുകയില്ലെന്നും എല്ലാ ബന്ധനങ്ങളെയും അവൻ പൊട്ടിച്ചെറിയും എന്ന സത്യം യൗസേപ്പിതാവിൽ നിന്നു നമുക്ക് പഠിക്കാം. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ വാക്കുകളാൽ ആരെയും ക്രൂശിക്കാതിരിക്കാനും അതിനായി നിശബ്ദനാകാനും എന്നെ പഠിപ്പിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പന്ത്രണ്ടാം സ്ഥലം ‍}# ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: യോഹന്നാൻ്റെ സുവിശേഷമനുസരിച്ച് ഈശോയുടെ കുരിശിൻ ചുവട്ടിൽ പരിശുദ്ധ കന്യകാമറിയം ഉണ്ട്. തനിക്കു പ്രിയപ്പെട്ട ഒരാളുടെ കൂടി മരണത്തിനു മറിയം സാക്ഷ്യം വഹിക്കുന്നു. ആദ്യം അവളുടെ മാതാപിതാക്കൾ, പിന്നെ ബന്ധുക്കളായ എലിസബത്ത്, സക്കറിയ ഏറെ വേദന സമ്മാനിച്ച യൗസേപ്പിൻ്റെ മരണം, ഇപ്പോൾ പ്രിയപുത്രൻ്റെയും. മരണത്തിനു നടുവിൽ അവൾ ഏകയായി നിലകൊള്ളുന്നു. ഈശോ കുരിശിൽ മരിക്കുന്ന സ്ഥലം ധ്യാനിക്കുമ്പോൾ ഈശോയുടെയും മറിയത്തിൻ്റെയും സാമിപ്യത്തിൽ മരിച്ച യൗസേപ്പിൻ്റെ ഭാഗ്യപ്പെട്ട മരണം ഓർമ്മയിൽ തെളിഞ്ഞു വരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവരോടു കൂടെയായിരിക്കുകയും ചെയ്യണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b->പതിമൂന്നാം സ്ഥലം ‍}# ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിൻ്റെ മടിയിൽ കിടത്തുന്നു. അരുമസുതൻ്റെ മേനി മടിയിൽ കിടത്തി അന്ത്യചുംബനം നൽകുമ്പോൾ തൻ്റെ പ്രിയതമനായ യൗസേപ്പിൻ്റെ ഹൃദയവികാരങ്ങളും അവളുടെ വിമലഹൃദയത്തെ കൂടുതൽ ദു:ഖ സാന്ദ്രമാക്കി. മരണ ശേഷം പാതാളത്തിലേക്കിറങ്ങിയ ഈശോ മരണത്തിൻ്റെ ബന്ധനങ്ങളെ തകർക്കുകയും പുതു ജീവൻ പകരുകയും ചെയ്തു. നിത്യ പറുദീസായുടെ വാതിൽ തുറക്കുകയും ചെയ്തു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിൽ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കണമേ. നിൻ്റെയും നിൻ്റെ പ്രിയപ്പെട്ട പരിശുദ്ധ ഭാര്യയുടെയും മദ്ധ്യസ്ഥം അവർക്കു സ്വർഗ്ഗദർശനം സാധ്യമാക്കട്ടെ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പതിനാലാം സ്ഥലം ‍}# ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ ജനനവും മരണവും പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. പൂജ രാജക്കന്മാർ കാഴ്ചവച്ച മീറാ ഈശോയുടെ ശവസംസ്കാരത്തിൻ്റെ പ്രതീകമായിരുന്നു. ശിശുവായ ഈശോയ്ക്കു വേണ്ടി അന്നു അവ സ്വീകരിച്ചവ യൗസേപ്പായിരുന്നു. യൗസേപ്പിനെ സംസ്കരിച്ച കല്ലറ ഈശോ നിരവധി തവണ സന്ദർശിച്ചിരിക്കണം. ലോക രക്ഷയ്ക്കായുള്ള മരണത്തിനു ഈശോയെ ഭൂമിയിൽ ഒരുക്കിയത് വളർത്തു പിതാവായ യൗസേപ്പായിരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ മരണവിനാഴിക അടുക്കുമ്പോൾ നീ എൻ്റെ സഹായത്തിനു എത്തണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{red->none->b->സമാപന പ്രാർത്ഥന ‍}# ഈശോയെ, നിൻ്റെ കുരിശിൻ്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയായി ഞങ്ങൾ നിന്നെ അനുഗമിക്കുകയായിരുന്നു. ഈ യാത്രയിൽ നിൻ്റെ വത്സല പിതാവിൻ്റെ സാന്നിധ്യം ഞങ്ങളെ ധൈര്യപ്പെടുത്തി. കുരിശിൻ്റെ താഴ് വരകളിലൂടെ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ മഹനീയ മാതൃക ഞങ്ങൾക്കു ശക്തി നൽകട്ടെ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃക പിൻചെന്ന് രക്ഷയുടെ പാതയായ കുരിശിന്റെ മാർഗ്ഗത്തിൽ നിന്നു ഞങ്ങളുടെ കുടുംബങ്ങൾ ഒരിക്കലും ദൃഷ്ടി മാറ്റാതിരിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, മനസ്താപ പ്രകരണം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-05-20:07:17.jpg
Keywords: ജോസഫ്, യൗസേ
Content: 15697
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മരിയ ഗൊരേറ്റി
Content: "എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല" - വിശുദ്ധ മരിയ ഗൊരേറ്റി (1890-1902). കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹയാത്രിക. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ലുയിജി അസൂന്ത ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായി 1890 ഒക്ടോബർ പതിനാറിനാണ് വിശുദ്ധ മരിയ തേരേസാ ഗൊരേത്തി ജനിച്ചത്‌. വീട്ടുജോലികളിൽ ചെറുപ്പം മുതലേ അമ്മയെ സഹായിക്കുമായിരുന്ന മരിയ ബാല്യം മുതലേ ദൈവീക കാര്യങ്ങളോട് താൽപര്യം കാണിച്ചിരുന്നു. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തൻ്റെ പരിശുദ്ധി കവർന്നെടുക്കാൻ വന്ന അലസ്സാണ്ട്രോ സെറിനെല്ലി എന്ന യുവാവിൻ്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാൽ കുത്തേൽക്കുകയും ഇരുപതു മണിക്കൂറുകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയാണ് ചെയ്തത്. മരിക്കുന്നതിനു മുൻപ് അവൾ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വർഗത്തിൽ വച്ച് കാണണമെന്ന് പറയുകയും ചെയ്തു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയാണ് മരിയയെ വാഴ്ത്തപ്പെട്ടവളായും (1947) വിശുദ്ധയായും ( 1950 ) പ്രഖ്യാപിച്ചത് തദവസരത്തിൽ മരിയയുടെ അമ്മ അസൂന്തയെ "അനുഗൃഹീതയും,സന്തോഷവതിയുമായ മാതാവ്" എന്നാണ് വിശേഷിപ്പിച്ചത്. #{green->none->b->വിശുദ്ധ മരിയ ഗൊരേത്തിയോടൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ മരിയ ഗൊരേത്തിയേ, ചെറുപ്രായത്തിൽത്തന്നെ പരിശുദ്ധി കാത്തു സൂക്ഷിക്കാൻ നീ എടുത്ത ധീരമായ നിലപാടുകൾ എനിക്കു വലിയ മാതൃകയാണ്. സാഹചര്യങ്ങളിൽ അനുകൂലമായാലും പ്രതികൂലമയാലും വിശുദ്ധിയ്ക്കു വേണ്ടി നിലകൊള്ളാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-05-21:53:30.jpg
Keywords: നോമ്പ
Content: 15698
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയ ഇറാഖി ദേവാലയത്തില്‍ രക്തസാക്ഷികളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബാഗ്ദാദ്: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വൈദികരടക്കം 48 ക്രൈസ്തവരെ നിഷ്കരുണം കൊലപ്പെടുത്തിയ ബാഗ്ദാദിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ദേവാലയത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷമാണ് സയിദാത്ത് അല്‍-നെജാത്ത് എന്നും അറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്. പത്ത് വർഷം മുമ്പ് ഈ കത്തീഡ്രലിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരീസഹോദരന്മാരെ സ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, യുദ്ധം, വിദ്വേഷ മനോഭാവം, അക്രമം രക്തം ചൊരിയൽ എന്നിവ മതപ്രബോധനങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്ന് പറഞ്ഞു. ദേവാലയ സന്ദര്‍ശന വേളയില്‍ മെത്രാന്‍മാരും, വൈദികരും, ഇറാഖി സന്യാസീ-സന്യാസിനികളും, സെമിനാരി വിദ്യാര്‍ത്ഥികളും, മതപ്രബോധകരും അടക്കം നിരവധി പേര്‍ ദേവാലയങ്ങളില്‍ ഉണ്ടായിരിന്നു. 2010 ഒക്ടോബര്‍ 31ന് ഈ ദേവാലയത്തില്‍ നൂറിലധികം വിശ്വാസികള്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ദേവാലയം ആക്രമിക്കപ്പെട്ടത്. വിശ്വാസികളെ സംരക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍ വാസിം സാബി (27), തായെര്‍ അബ്ദള്ള (32) എന്നീ വൈദികര്‍ ഉള്‍പ്പെടെ 54 പേര്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 48 പേര്‍ ക്രൈസ്തവരായിരിന്നു. ബാഗ്ദാദ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയ തീവ്രവാദികള്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും, പുരോഹിതരേയും വിശ്വാസികളേയും ബന്ധിയാക്കിയതിന് ശേഷം തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു ആക്രമണത്തില്‍ മുറിവേറ്റവരില്‍ ചിലരെ റോമിലും, യൂറോപ്പിലുമാണ് ചികിത്സിച്ചത്. അവരുടെ മൊഴികളില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷമനോഭാവത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണമാണിതെന്നു വ്യക്തമായതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. “ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍, ഇവരെല്ലാവരും നരകത്തില്‍ പോകും” എന്നാക്രോശിച്ചുകൊണ്ടാണ് തോക്കും, സ്ഫോടക വസ്തുക്കളും, ബോംബും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും, 5 മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടയില്‍ തീവ്രവാദികള്‍ രണ്ടു പ്രാവശ്യം നിസ്കരിച്ചെന്നും, മുസ്ലീം പള്ളിയിലേപ്പോലെ ഖുറാന്‍ പാരായണം നടത്തിയെന്നും അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അള്‍ത്താരയും കുരിശു രൂപവും തകര്‍ത്ത അക്രമികള്‍ കൊച്ചു കുട്ടികളെപ്പോലും വെറുതേ വിട്ടിരില്ല. ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ, ദൈവത്തിന്റെ ഭവനത്തില്‍ ഒന്നിച്ചു കൂടിയിരുന്ന നിസ്സഹായരേയാണ് ആക്രമിച്ചിരിക്കുന്നതെന്നും ഇരകളായവര്‍ക്ക് വണ്ടി താന്‍ ശക്തമായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ ആക്രമണത്തെ അപലപിച്ചിരിന്നു. 2019-ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചുവെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-23:04:00.jpg
Keywords: ഇറാഖ
Content: 15699
Category: 18
Sub Category:
Heading: "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ": വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ {{ https://pravasiapostolate.blogspot.com/2021/01/blog-post_19.html -> https://pravasiapostolate.blogspot.com/2021/01/blog-post_19.html }} പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15. വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Image: /content_image/News/News-2021-03-06-10:35:03.jpg
Keywords: സഹായ
Content: 15700
Category: 18
Sub Category:
Heading: "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ": വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ {{ https://pravasiapostolate.blogspot.com/2021/01/blog-post_19.html -> https://pravasiapostolate.blogspot.com/2021/01/blog-post_19.html }} പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15. വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Image: /content_image/India/India-2021-03-06-10:40:33.jpg
Keywords: ചങ്ങനാ
Content: 15701
Category: 18
Sub Category:
Heading: 'ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ': വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ {{ https://pravasiapostolate.blogspot.com/2021/01/blog-post_19.html -> https://pravasiapostolate.blogspot.com/2021/01/blog-post_19.html }} പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15. വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Image: /content_image/India/India-2021-03-06-10:43:39.jpg
Keywords: ചങ്ങനാ
Content: 15702
Category: 13
Sub Category:
Heading: സത്യവിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച ഇറാഖി വൈദികന്‍ റഘീദ് ഗാനി അച്ചനെ അറിയാതെ പോകരുതേ..!
Content: ഫ്രാൻസിസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാഖ് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മൊസൂളിൽ ഐഎസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവദാസൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതന്റെ കഥ നമ്മൾ അറിയണം. 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ: റഘീദിന്റെ കഥ ലോക മറിയുന്നത്. സ്വന്തം സഹോദരിക്കു സംഭവിച്ച ദുരന്തത്തോടെ ആയിരുന്നു ഫാ. റഘീദ് തുടങ്ങിയത്: "കഴിഞ്ഞ വർഷം ജൂൺ 20 ന് ഒരു കൂട്ടം സ്ത്രീകൾ ഞായറാഴ്ച കുർബാനയ്ക്കു ഒരുക്കമായി ദൈവാലയം വൃത്തിയാക്കുകയായിരുന്നു എന്റെ സഹോദരി 19 വയസുള്ള റഘാദൂം ആ കുട്ടത്തിലുണ്ടായിരുന്നു. തറ കഴുകാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതിനിടയിൽ രണ്ടു പേർ വണ്ടിയിൽ വന്നു പള്ളിയിലേക്കു ഗ്രനേഡ് എറിഞ്ഞു, എന്റെ കുഞ്ഞനിയത്തിയുടെ സമീപം അതു പൊട്ടിത്തെറിച്ചു. അവൾ മരണത്തിൽ നിന്നു രക്ഷപെട്ടതതുഒരു അത്ഭുതംതന്നെയായിരുന്നു, എന്നാൽ അതിനു ശേഷം സംഭവിച്ചത് അത്രമാത്രം അസാധാരണമായിരുന്നു. “എനിക്കും എന്റെ സമൂഹത്തിനും എന്റെ സഹോദരിയുടെ മുറിവുകൾ ഞങ്ങളുടെ കുരിശു വഹിക്കാനുള്ള ഒരു ശക്തി ശ്രോതസ്സായിരുന്നു. മൊസൂളിലെ ക്രൈസ്തവരിൽ ആരും ദൈവശാസ്ത്രജ്ഞമാരല്ലായിരുന്നു, അവരിൽ ചിലർ നിരക്ഷരരായിരുന്നു, എന്നിട്ടും ഞങ്ങളുടെ ഉള്ളിൽ തലമുറകളായി ഒരു സത്യം ആലേഘനം ചെയ്യപ്പെട്ടിരുന്നു: ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയില്ല എന്ന സത്യം. ” ഇറാഖിൽ സുന്നി വംശജർ അധികം വസിക്കുന്ന മൊസൂളിൽ 1972 ജനുവരി 20നാണ് റഘീദ് ജനിച്ചത്. മൊസൂൾ യൂണിവേഴ്സിറ്റിയിൽ നിന്നു സിവിൽ എൻഞ്ചിനിയറിംഗ് പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 1996 ൽ ബിഷപ്പ് റോമിൽ ദൈവശാസ്ത്ര പഠനത്തിനായി അയച്ചു. 2001 ഒക്ടോബറർ 13 നു വൈദികനായി.2003 സഭൈക്യ ദൈവശാസ്ത്രത്തിൽ റോമിലെ ആഞ്ചെലികം (Angelicum) സർവ്വകലാശാലയിൽ നിന്നു മാസ്റ്റർ ബിരുദം കരസ്ഥമാക്കി. 2003-ലെ യുഎസ് നേതൃത്വത്തിലുള്ള സംഖ്യസേന സദാം ഹുസൈനെ ആക്രമിച്ചതോടെ ഇറാഖിൽ വ്യാപകമായി ക്രിസ്ത്യൻ പീഡനം വീണ്ടും ആരംഭിച്ചു. 2005 ആഗസ്റ്റിൽ സെന്റ് പോൾ പള്ളിയിൽ 6 മണിക്കത്തെ വിശുദ്ധ കുർബാനക്കു ശേഷം ഒരു കാർ ബോംബ്സ്ഫോടനം നടന്നു. സ്ഫോടനത്തിൽ രണ്ടു ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ഗാനി അച്ചന്റെ അഭിപ്രായത്തിൽ ഇത് മറ്റൊരു വലിയ ഒരു അത്ഭുതമായിരുന്നു. തീവ്രവാദികൾ പദ്ധതിയിട്ടതു പോലെ നടന്നിരുന്നെങ്കിൽ നൂറുകണക്കിനു വിശ്വാസികളെങ്കിലും അന്നേ ദിനം മൃതി അടഞ്ഞേനേ, കാരണം അന്നേദിനം 400 വിശ്വാസികൾ ദൈവാലയത്തിൽ എത്തിയിരുന്നു. ടിഗ്രിസിലുള്ള അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ നടന്ന കൊച്ചു കുട്ടികൾക്കെതിരായിരുന്നു അതിനു ശേഷം ആക്രമണം. പല കുടുംബങ്ങളും അവിടെ നിന്നു പലായനം ചെയ്തു .ഗാനി അച്ചനും ഓടി രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു. റോമിലെ പൊന്തിഫിക്കൽ ഐറിഷ് കോളേജിൽ പഠിച്ചിരുന്നതിനാൽ അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 2001 ൽ വൈദീക പട്ടത്തിനു ശേഷം അയർലണ്ടിൽ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ ഗാനി അച്ചനെ വിളിച്ചതായിരുന്നു. ഫാ. ഗാനി അതു സ്നേഹപൂർവ്വം നിരസിക്കുകയും. ജന്മനാട്ടിലേക്കു തിരികെ പോവുകയും ചെയ്തു. "അത് എന്റെ സ്ഥലമാണ് ഞാൻ അവിടേക്കു വേണ്ടിയുള്ളവനാണ്," ഫാ: ഗാനി എപ്പോഴും പറയുമായിരുന്നു. സുഹൃത്തുക്കളോടു ഇ-മെയിലുകൾ വഴി എല്ലായ്പ്പോഴും പ്രാർഥന സഹായം അപേക്ഷിച്ചിരുന്നു. ഒരിക്കൽ ഗാനിയച്ചൻ പള്ളിയുടെ അടിയിലുള്ള മുറിയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം രഹസ്യമായി നടത്തുകയായിരുന്നു. പെട്ടന്നു പുറത്തു നിന്നു വലിയ വെടിയൊച്ച കേട്ടു, കുട്ടികൾ ഭയവിഹ്വലരായി. ഗാനി അച്ചൻ പെട്ടന്നു ഭയപ്പെട്ടങ്കിലും സമനില വീണ്ടെടുത്തു ശാന്തമായി കൂട്ടികളോടു പറഞ്ഞു, നിങ്ങളുടെ ആദ്യകുർബാന സ്വീകരണം പുറത്തു ആഘോഷിക്കുന്നതിന്റെയാണ് ഈ ശബ്ദം. തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷി നിർത്തി ചില ദിവ്യകാരുണ്യ സത്യങ്ങൾ ഫാ: റഘീദ് ഗാനി ബാരിയിൽ ഉറക്കെ ഉദ്ഘോഷിച്ചു. “ ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം പക്ഷേ ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരു പക്ഷേ ഞങ്ങളുടെ ജീവൻ എടുത്തേക്കാം പക്ഷേ വിശുദ്ധ കുർബാന അതു ഞങ്ങൾക്കു തിരിച്ചു തരും. ഭയവും ആകുലതയും നിറഞ്ഞ ദിവസങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ വിശുദ്ധ കുർബാന കൈകളിലെടുത്ത് ഈശോയെ നോക്കി ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു പറയുമ്പോൾ എന്നിൽ ഒരു വലിയ ശക്തി ഞാൻ അനുഭവിക്കുന്നു. ഞാൻ തിരുവോസ്തി എന്റെ കൈകളിൽ പിടിക്കുമ്പോൾ യാർത്ഥത്തിൽ ഈശോ എന്നെയും നിങ്ങളെയും അവന്റെ സംരക്ഷിക്കുന്ന കരങ്ങളിൽ, നമ്മളെ ഒന്നിപ്പിക്കുന്ന അതിർത്തികളില്ലാത്ത സ്നേഹത്തിൻ ചേർത്തു പിടിക്കുകയാണ്. ” 2007 ജൂൺ മൂന്നാം തീയതി പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിവസം വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരികെ വരുമ്പോൾ ജിഹാദികൾ വാഹനം തടഞ്ഞു നിർത്തി ഫാ: ഗാനിക്കു നേരെ അലറി: “പള്ളി പൂട്ടണമെന്നു ഞാൻ പലതവന്ന പറഞ്ഞതല്ലേ, നീ എന്തുകൊണ്ടു അനുസരിച്ചില്ല? എന്താണ് നീ ഇപ്പോഴും ഇവിടെ ?” “ദൈവത്തിന്റെ ഭവനം എനിക്കെങ്ങനെ അടക്കാനാവും?” ഗാനി അച്ചൻ്റെ മറുചോദ്യം ചോദിച്ചു. ഒട്ടും വൈകിയില്ല റഘീദ് ഗാനിയും കൂടെ ഉണ്ടായിരുന്ന മൂന്നു സബ് ഡീക്കന്മാരും ഐഎസ് തീവ്രവാദികൾ തോക്കിനിരയാക്കി. മുപ്പത്തി അഞ്ചാം വയസ്സിൽ ദിവ്യകാരുണ്യത്തെ ഹൃദയത്തോടു ചേർത്തു പിടിച്ച ആ യുവ വൈദീകൻ്റെയും സെമിനാരിക്കാരുടെയും ചുടുനിണം മൊസൂളിലെ സഭയ്ക്കു ഈശോയിലേക്കു വളരാനുള്ള വളമായി. നമ്മുടെ കാലഘട്ടത്തിലെ ഒരു രക്തസാക്ഷി, എന്നാൽ ദിവ്യകാരുണ്യത്തോടുള്ള അവന്റെ സ്നേഹം നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന രക്തസാക്ഷികളോടു കിടപിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-06-12:02:16.jpg
Keywords: ഇറാഖ
Content: 15703
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം തുടരുന്നു: സുരക്ഷാഭീഷണിയേറെ, ഉയരണം ശക്തമായ പ്രാര്‍ത്ഥന
Content: ബാഗ്ദാദ്: ഐക്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും സന്ദേശവുമായി ഇറാഖിലെത്തിയ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം തുടരുന്നു. അതേസമയം സുരക്ഷ ഭീഷണി നിരവധിയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. പാപ്പ വന്നിറങ്ങിയ രാജ്യത്തിന്റെ തലസ്ഥാന ന​ഗരമായ ബാഗ്ദാദിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മൂന്നു ദിവസം മുന്‍പ് സഖ്യസേനയുടെ താവളമായ വ്യോമകേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം നടന്നിരിന്നു. അന്‍ബര്‍ പ്രവിശ്യയിലെ അയിന്‍ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ പത്ത് റോക്കറ്റെങ്കിലും പതിച്ചെന്ന് സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മാരോറ്റോ പിന്നീട് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ബാഗ്ദാദില്‍ തന്നെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരിന്നു. തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങളുടേയും, റോക്കറ്റാക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ പാപ്പയുടെ സുരക്ഷയെ ചൊല്ലി ആശങ്കകള്‍ വ്യാപകമാണ്. നിലവില്‍ പാപ്പയുടെ സന്ദര്‍ശനത്തിനായി പതിനായിരത്തോളം വിദഗ്ദ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. തെരുവ് പോരാട്ടം മുതല്‍ ബോംബാക്രമങ്ങളിലും, റോക്കറ്റാക്രമണങ്ങളിലും വിദഗ്ദ പരിശീലനം ലഭിച്ചവരേയാണ് പാപ്പയുടെ സുരക്ഷയ്കകായി വിന്യസിപ്പിച്ചിരിക്കുന്നതെന്നാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോസ്ഥന്‍ പറയുന്നതെങ്കിലും ആശങ്കയേറെയാണ്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായിരിന്നു. പാപ്പ സന്ദര്‍ശനം നടത്തുന്നിടതെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ സേനയും, ഇറാഖി സൈന്യവും പാപ്പക്ക് ചുറ്റും സുരക്ഷാ വലയം തീര്‍ക്കും. സംശയാസ്പദമായ വസ്തുക്കളോ, തെരുവ് പോരാട്ടങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ അവയെ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദരടങ്ങിയ ബോംബ്‌ സ്ക്വാഡും, തീവ്രവാദ വിരുദ്ധ സേനയും സജ്ജമാണ്. ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം വേഷം മാറിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും, ദേശീയ സുരക്ഷാ സേനാ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനെല്ലാം പുറമേ, സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനായി സാങ്കേതിക വിദഗ്ദരുടെ ഒരു സംഘവും സുരക്ഷാവിന്യാസത്തിന്റെ ഭാഗമായുണ്ട്. മറ്റ് സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായ സന്ദര്‍ശനമായതിനാല്‍ കവചിത വാഹനത്തിലായിരിക്കും പാപ്പയുടെ സഞ്ചാരമെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. തിങ്കളാഴ്ച വരെ തുടരുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് ശക്തമായ പ്രാര്‍ത്ഥന വേണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയായില്‍ ശക്തമാണ്. അപ്പസ്തോലിക സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് തനിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു. #{green->none->b->പരിശുദ്ധ പിതാവിന്റെ ഇറാഖിലെ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-06-13:39:18.jpg
Keywords: ഇറാഖ
Content: 15704
Category: 18
Sub Category:
Heading: യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം: "ഇഗ്നൈറ്റ്" പാർട്ട്‌ 2 വെബിനാര്‍ ഇന്ന്
Content: നവ മാധ്യമ രംഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഇടയിൽ സോഷ്യൽ മീഡിയ ചെലുത്തന്ന സ്വാധീനത്തെക്കുറിച്ച്, മരിയൻ സൈന്യം വേൾഡ് മിഷ്ണറിയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വെബിനാര്‍ ഇന്നു (മാർച്ച്‌ 6 ) നടക്കും. സൈബർ ലോകത്തെ വിദഗ്ധനും ആത്മദർശൻ ടി.വി യുടെ Outreach Incharge ഫെമിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്ന വെബിനാർ 4.30നു സൂം ആപ്ലിക്കേഷനിലൂടെയാണ് നടത്തപ്പെടുന്നത്. ** Zoom Meeting link: {{ https://us02web.zoom.us/j/82403084723?pwd=SThJdEJFZitYdi95akRoWFNldm1Zdz09 -> https://us02web.zoom.us/j/82403084723?pwd=SThJdEJFZitYdi95akRoWFNldm1Zdz09}} * Meeting ID: 824 0308 4723 * Passcode: Media
Image: /content_image/India/India-2021-03-06-14:40:39.jpg
Keywords: മരിയന്‍ സൈന്യ
Content: 15705
Category: 1
Sub Category:
Heading: ഖർജിയ ബക്തേർ: പാപ്പയുടെ ചരിത്ര സന്ദര്‍ശനത്തില്‍ ഉത്തരീയം തുന്നിച്ചേർത്ത ഇറാഖി വനിത
Content: ജിഹാദി മുസ്ലിം തീവ്രവാദികൾ അഴിച്ചുവിട്ട ക്രൈസ്തവ പീഡനത്തിന്റെ ഓർമ്മകൾ ആ മനസ്സിൽ ഇപ്പോഴും ഭയമുളവാക്കുന്നുണ്ട്‌. എങ്കിലും സമാധാനത്തിന്റെയും ആശ്വാസത്തിന്റേയും കരുതലിന്റെയും ദൂതുമായി ഫ്രാൻസിസ്‌ പാപ്പ ഇറാഖിലെത്തുന്നതിന്റെ ആഹ്ലാദം വർണ്ണനൂലുകളിൽ ഇഴചേർക്കുകയായിരുന്നു ക്വാരഖോഷ്‌ നഗരത്തിലെ ഈ വൃദ്ധയായ സ്ത്രീ. വാർദ്ധക്യത്തിന്റെ വിഷമതകൾ അലട്ടുന്ന കൈവിരലുകൾക്ക്‌ ഒട്ടും വിശ്രമം കൊടുക്കാതെ ഖർജിയ ബക്തേർ രണ്ടുമാസമായി ഉത്തരീയങ്ങൾ തുന്നുകയായിരുന്നു. ലോകചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യുന്ന ഫ്രാൻസിസ്‌ പാപ്പയുടെ ഇറാഖ് സന്ദർശനത്തിന്റെ വേളയിൽ തങ്ങളുടെ നഗരം സന്ദർശിക്കുമ്പോൾ സമ്മാനിക്കുവാനാണ്‌ പരമ്പരാഗത തുന്നൽ രീതിയിലൂടെ തുന്നിയെടുത്ത ഉത്തരീയങ്ങൾ. 2014-ൽ ജിഹാദി മുസ്ലിം തീവ്രവാദികളുടെ മനസാക്ഷിയില്ലാത്ത ക്രൂരതകൾക്ക്‌ ഇരയാകേണ്ടിവന്ന ഒരു നഗരമായിരുന്നു ദക്ഷിണ ഇറാഖിലുള്ള ക്വാരഖോഷ്‌ നഗരം. ഈ നഗരത്തിലെ ഒരു പരമ്പരാഗത തുന്നൽപ്പണിക്കാരിയാണ്‌ കത്തോലിക്കാ വിശ്വാസിയായ ഖർജിയ ബക്‌തേർ. അൽ താഹിറ ദേവാലയത്തിലെ വികാരിയായ യാക്കോ അമ്മാറിന്റെ നിർദ്ദേശപ്രകാരമാണ്‌ പോപ്പിനു സമ്മാനിക്കുവാൻ ഖർജിയാ ബക്തേർ ഉത്തരീയങ്ങൾ തുന്നിയെടുത്ത്‌ ലോകശ്രദ്ധനേടിയത്‌. ഇറാഖിലെ തനതായ പാരമ്പര്യശൈലിയിൽ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പ്രത്യേകതരം ഫാബ്രിക്കിലാണ്‌ ഉത്തരീയങ്ങൾ തുന്നിയത്‌. പൂർണ്ണമായും കൈതുന്നലിലൂടെ തുന്നിയെടുത്ത ഉത്തരീയത്തിൽ വർണ്ണനൂലുകൾ കോർത്ത്‌ എംബ്രോയിഡറി വർക്കും ചെയ്തിട്ടുണ്ട്‌.ഉത്തരീയത്തിന്റെ ഒരുവശത്ത്‌ സിറിയക്ക്‌ ഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥനയും, മറുവശത്ത്‌ നന്മനിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയുമാണ്‌ ഉത്തരീയത്തിൽ തുന്നി ചേർത്തിരിക്കുന്നത്‌. കൂടാതെ ഐസിസ്‌ ജിഹാദി തീവ്രവാദികൾ നശിപ്പിച്ച അൽ താഹിറ ദേവാലയത്തിലെ കുരിശ്‌, ദിവ്യകാരുണ്യത്തിന്റെ പ്രതീകം, സിറിയയുടെ പ്രതീകം തുടങ്ങിയവയെല്ലാം പ്രാർത്ഥനാപൂർവ്വം മനോഹരമായി ഇഴചേർന്നതാണ്‌ ഫ്രാൻസിസ്‌ പാപ്പയ്ക്ക്‌ സമ്മാനമായി കിട്ടിയ ഉത്തരീയങ്ങൾ. ഗൊരീജാ കാപോ എന്ന മറ്റൊരു വനിതയാണ്‌ എംബ്രോയിഡറി തുന്നലുകൾക്ക്‌ ഖയാ ബക്തേറിനെ സഹായിച്ചത്‌. 2014 ലെ ഐസിസ്‌ ക്രൂരതയെ ഭയന്ന് നഗരം വിട്ട്‌ ഓടിപ്പോയതാണ്‌ ഗൊരീജോ കാപോ. പിന്നീട്‌ സ്ഥിതി ശാന്തമായപ്പോൾ തന്റെ ഇടവകയിൽ വന്ന് സമൂഹനിർമ്മിതിയിൽ പങ്കാളിയാകുന്ന ഗൊരീജോ കാപോയുടെ മകൻ സിറിയയിലെ കത്തോലിക്ക സഭയിലെ വൈദീകനാണ്‌.! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-06-14:58:35.jpg
Keywords: ഇറാഖ, പാപ്പ