Contents

Displaying 15281-15290 of 25126 results.
Content: 15646
Category: 22
Sub Category:
Heading: ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന്!
Content: സ്വർഗ്ഗത്തിലേക്കു സ്നേഹത്തിൻ്റെ കുറക്കു വഴി വെട്ടിത്തുറന്ന വിശുദ്ധ ചെറുപുഷ്പം 1894 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഒരു കവിതയാണ് ഇന്നത്തെ ചിന്താവിഷയം. ജോസഫ്, നിൻ്റെ ആരാധ്യമായ ജീവിതം ദാരിദ്ര്യത്തിലേക്ക് വഴിമാറിയെങ്കിലും, ഈശോയുടെയും മറിയത്തിൻ്റെയും സൗന്ദര്യം നിനക്കു കാണാൻ സാധിച്ചുവല്ലോ! ആർദ്രതയുള്ള പിതാവേ, വിശുദ്ധ യൗസേപ്പേ കാർമ്മലിനെ സംരക്ഷിക്കുക! അതുവഴി ഈ ലോകത്തിലെ നിൻ്റെ മക്കൾ എപ്പോഴും സ്വർഗ്ഗത്തിലെ സമാധാനം ആസ്വദിക്കട്ടെ! ദൈവപുത്രൻ, അവൻ്റെ ബാല്യത്തിൽ നിൻ്റെ കല്പനകൾക്കു വിധേയനായി. അവൻ നിൻ്റ മാറിൽ തല ചായ്ച്ച് സന്തോഷത്തോടെ ഉറങ്ങി. നിന്നെപ്പോലെ, മറിയത്തെയും യേശുവിനെയും ഏകാന്തതയിൽ ഞങ്ങളും ശുശ്രൂഷിക്കുന്നു. നിന്റെ ആനന്ദം മാത്രമാണ് ഞങ്ങളുടെ ഏക ആഗ്രഹം; കൂടുതൽ കാര്യങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അമ്മയായ വിശുദ്ധ അമ്മ ത്രേസ്യാ നിന്നെ സ്നേഹത്തോടെ വിളിക്കുമായിരുന്നു. അവളുടെ പ്രാർത്ഥനയ്ക്ക് നീ എല്ലായ്പ്പോഴും ഉത്തരം നൽകിയെന്ന് അവൾ ഉറപ്പുനൽകുന്നു. അതിനാൽ ഈ ലോക-ജീവിതത്തിൻ്റെ അവസാനം ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയോടൊപ്പം, വിശുദ്ധ യൗസേപ്പേ നിന്നെ കാണാൻ ഞങ്ങൾ വരുമെന്നു ശുഭമായി ഞങ്ങൾ പ്രത്യാശിക്കുന്നു. ആർദ്രനായ പിതാവേ, ഞങ്ങളുടെ കൊച്ചു കാർമ്മലിനെ അനുഗ്രഹിക്കൂ! ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം, സ്വർഗത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുക! വിശുദ്ധരായ മാതാപിതാക്കളുടെ യൗസേപ്പിതാവിനോടുള്ള ഭക്തിയാണ് കൊച്ചുത്രേസ്യായ്ക്കും അവനെ പ്രിയമുള്ളതാക്കി മാറ്റിയത്. "എൻ്റെ സ്നേഹഭാജനമായ പരിശുദ്ധ കന്യകയോട് ഒന്നായിരുന്ന വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കം കുട്ടിക്കാലം മുതലേ ഞാൻ വിലമതിച്ചിരുന്നു." എന്നു കൊച്ചുത്രേസ്യാ മറ്റൊരിക്കൽ പറഞ്ഞിരിക്കുന്നു. ചെറുപുഷ്പത്തിൻ്റെ യൗസേപ്പിതാവിനോടുള്ള ഭക്തി നമുക്കും പ്രചോദനമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-02-28-16:42:01.jpg
Keywords: ജോസഫ്, യൗസേ
Content: 15647
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ്
Content: "പരസ്നേഹപ്രവർത്തികളെപ്പറി പറയുകയല്ല അവ ചെയ്യുകയാണ് പ്രധാനപ്പെട്ടത്." വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ് (1914-1992) ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ സാൽവദോറിൽ 1914 മെയ് 26 നു ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സി.ദൂൾച്ചേയ്ക്കു മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്താ എന്നായിരുന്നു. ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ദൂൾച്ചേയുടെ ഏക ലക്ഷ്യം പാവപ്പെട്ടവർക്കായി ജിവിതം സമർപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മിഷനറി സിസ്റ്റഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് "കൺസപ്ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ് " എന്ന സന്യാസസമൂഹത്തിൽ ചേർന്നു. സാൽവദോറിലെ മഠത്തിലെ കോഴി വളർത്തു കേന്ദ്രത്തിൽ 1949 ൽ എളിയ രീതിയിൽ പാവപ്പെട്ടവർക്കു അഭയം നൽകാൻ തുടങ്ങിയ സി. ദൂൾച്ചേയുടെ ശുശ്രൂഷ കടുകുമണിപോലെ വളർന്നു ഫലം ചൂടുന്നതു പോലെ അനേകർക്കു ഇന്നും ആശ്രയമാകുന്ന സാന്റോ ആന്റണിയോ ഹോസ്പിറ്റലായി വളർന്നു ദിനംപ്രതി മൂവായിരത്തോളം പാവപ്പെട്ടവർ ചികത്സ തേടി ഇവിടെ എത്തുന്നു. പാവാപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായി ഫ്രാൻസീസ് അസീസി യുടെ നാമത്തിൽ തൊഴിലാളി സംഘടനയ്ക്കു രൂപം നൽകി. ബ്രസീലിലെ ISTOÉ മാഗസിൻ നടത്തിയ സർവ്വേയിൽ ഇരുപതാം നൂറ്റാണ്ടിൽ ബ്രസീലിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആത്മീയ വ്യക്തിത്വമായി സി. ദൂൾച്ചേയെ തിരഞ്ഞെടുത്തു. 1988ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു പേരു പരിഗണിക്കപ്പെട്ടു. 1992 മാർച്ചു പതിമൂന്നിനു എഴുപത്തി ഏഴാമത്തെ വയസ്സിൽ നിര്യാതയായി.2011 മെയ് 22നു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർന്ന സി. ദൂൾച്ചേ, 2013 ഒക്ടോബർ പതിമൂന്നിനു ഭാരത്തിന്റെ പുതിയ വി. മറിയം ത്രേസ്യായോടും മറ്റു മൂന്നു പേരോടുമൊപ്പം ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലക്കു ഉയർത്തി. #{green->none->b->വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസിനൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ദൂൾച്ചെയെ, എൻ്റെ സമയമോ കഴിവോ നൽകുന്നതിനേക്കാൾ വളരെ എളുപ്പമാണല്ലോ കാരുണ്യ പ്രവർത്തനങ്ങൾക്കായി എൻ്റെ സമ്പത്തു നൽകുന്നത്. ഇന്നാൽ ഈ നോമ്പുകാലത്ത് എൻ്റെ കുറച്ചു സമയവും കഴിവുകളെങ്കിലും കാരുണ്യ പ്രവർത്തികൾക്കായി മാറ്റിവയ്ക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-02-28-16:02:54.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content: 15648
Category: 1
Sub Category:
Heading: നൈജീരിയന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു: പ്രാര്‍ത്ഥനയോടെ രാജ്യം
Content: ജാംഗ്‌ബെ, നൈജീരിയ: വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മുന്നൂറിലധികം പെൺകുട്ടികള്‍ക്കായുള്ള തിരച്ചിൽ സുരക്ഷാസേന തുടരുന്നു. അതേസമയം പട്ടണത്തിലെ നിവാസികള്‍ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹെലികോപ്റ്ററുകള്‍ അടക്കം ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസം ത്യജിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപാണ് 317 പെണ്‍കുട്ടികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നത് ചര്‍ച്ചയാകുകയാണ്. തട്ടിക്കൊണ്ടു പോയവരെ സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നു സൂചന​​​യുണ്ട്. പെണ്‍കുട്ടികളുടെ മോചനത്തിനായി രാജ്യമെങ്ങും പ്രാര്‍ത്ഥന ശക്തമാകുകയാണ്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ നൈജീരിയയിലെ തോക്കുധാരികൾ വിട്ടയച്ചു. ഫെബ്രുവരി 17ന് നൈജർ സംസ്ഥാനത്തെ കഗാര ജില്ലയിലെ സർക്കാർ സയൻസ് സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധ സംഘമാണ് 27 വിദ്യാർത്ഥികളെയും മൂന്ന് സ്റ്റാഫുകളെയും അവരുടെ കുടുംബത്തിലെ 12 അംഗങ്ങളെയും തട്ടിക്കൊണ്ടുപോയത്. റെയ്ഡിനിടെ ഒരു ആൺകുട്ടി കൊല്ലപ്പെട്ടിരിന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദം പ്രബലപ്പെടുന്നത് സാധാരണക്കാരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-28-17:27:14.jpg
Keywords: നൈജീ
Content: 15649
Category: 18
Sub Category:
Heading: ഓരോരുത്തരും കർത്താവിനെ പ്രഘോഷിക്കേണ്ടത് സ്വന്തം ജീവിതം കൊണ്ട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: പ്രെസ്റ്റൻ: ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടതെന്നും നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ലായെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ "സുവിശേഷത്തിന്റെ ആനന്ദം" എന്ന സുവിശേഷവൽക്കരണ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തിയാണെന്നും മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകർന്നു നൽകുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാൻ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാർത്ഥ ആനന്ദം. സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാൻ സ്വന്തം ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണം. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവർത്തനമാണ്. മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയിൽ സുവിശേഷവത്കരണം നടത്താൻ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവർത്തികമാകുന്നത്. നമ്മൾ പഠിച്ചകാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഉദാരമായി നൽകുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്. ശിഷ്യപ്പെടുത്തുക എന്ന പ്രബോധനമാണ് സുവിശേഷത്തിന്റെ ഈ പങ്കുവയ്ക്കലിലൂടെ വിശ്വാസികൾ ചെയ്യുന്നത്. ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ സ്വാധീനിച്ചോ അല്ല, മറിച്ച് സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണ് ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം അർത്ഥ മാക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴാണ് സുവിശേഷം ആനന്ദകരമായ അനുഭവമായി മാറുന്നത്. ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടത്. നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ല . പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഇത്തരത്തിലുള്ള ആകർഷണത്തിന്റെ സുവിശേഷമാണ് യഥാർത്ഥ ആനന്ദം നൽകുന്നത്.സമൂഹത്തിൽ മറ്റുള്ളവർക്കവേണ്ടി നമ്മളെത്തന്നെ സമർപ്പിക്കണം. ഈ സമർപ്പണം കൂടുതലായി വേണ്ട കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സുവിശേഷവൽകരണം കാരണ്യത്തിന്റെ പ്രവർത്തനമാകണം. കാരുണ്യപ്രവർത്തികളിൽനിന്നും നന്മയിൽനിന്നും നമുക്കുണ്ടാകുന്ന സന്തോഷമാണ് സുവിശേഷത്തിന്റെ ആനന്ദം.സമ്പത്തുണ്ടെങ്കിലും ആത്മാവിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. സുവിശേഷവുമായി ഇവരെ തേടിപ്പോകണമെന്നും കർദ്ദിനാൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മഹാസംഗമത്തിന് അധ്യക്ഷത വഹിച്ചു. സന്തോഷത്തിന്റെ വാർത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷത്തിന്റെ പേരും മുഖവും നസ്രായനായ ഈശോയാണ്. സുവിശേഷം ഒരു വ്യക്തിയാണ്, ആ വ്യക്തിയിൽ മാത്രമേ നമുക്ക് സന്തോഷിക്കുവാനും , പ്രാർത്ഥിക്കുവാനും, എല്ലാ ജീവിതാനുഭവങ്ങളിലും നന്ദി പറയുവാനും സാധിക്കുകയുള്ളൂ , പാപികളുടെ മാനസാന്തരത്തിലൂടെയാണ് സ്വർഗം ആനന്ദിക്കുന്നത്. ഈ ആനന്ദം അനുഭവിക്കുവാൻ നാം തയ്യാറാകണം. ഈ കരുണയുടെയും സ്നേഹത്തിന്റെയും സദ്‌വാർത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും. ഈ നോമ്പുകാലത്ത് വിശുദ്ധീകരണത്തിന് പ്രാധാന്യം നൽകണം. തുടർന്ന് ഒരു നവ പന്തക്കുസ്താ അനുഭവത്തിലേക്ക് പുത്തൻ സുവിശേഷ വൽക്കരണത്തിലേക്ക് നീങ്ങണമെന്നും അധ്യക്ഷ പ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തന്നെ പ്രഥമമായി ഓൺലൈനിൽ കൂടി സംഘടിപ്പിച്ച ഈ സുവിശേഷ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പത്തൊൻപത് വചനപ്രഘോഷകരാണ് മൂന്നര മണിക്കൂര്‍ തുടർച്ചയായി സുവിശേഷ പ്രഘോഷണം നടത്തിയത്. പ്രശസ്ത വചന പ്രഘോഷകരായ ഫാ.ജോർജ് പനയ്ക്കൽ വി‌.സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ് , ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരുന്നു. സിഞ്ചെല‌ുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷ‌വത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ സുവിശേഷ പ്രഘോഷണ മഹാ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അഭിനന്ദിച്ചു.
Image: /content_image/India/India-2021-03-01-09:47:47.jpg
Keywords: ആലഞ്ചേ
Content: 15650
Category: 13
Sub Category:
Heading: 'വെടിയുതിർക്കരുതേ': കണ്ണീരായി മ്യാൻമർ പോലീസിനോട് മുട്ടിന്മേൽ നിന്ന് അപേക്ഷിക്കുന്ന സന്യാസിനിയുടെ ചിത്രം
Content: യംഗൂണ്‍: മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കരുതേയെന്ന് മുട്ടിന്മേൽ നിന്ന് പോലീസിനോട് അപേക്ഷിക്കുന്ന കത്തോലിക്കാ സന്യാസിനിയുടെ ചിത്രം ലോകത്തിന്റെ കണ്ണീരായി മാറുന്നു. യംഗൂണ്‍ കർദ്ദിനാൾ ചാൾസ് ബോയാണ് ആയുധങ്ങളുമായി നിൽക്കുന്ന പട്ടാളത്തിന്റെ മുൻപിലേക്ക് ധീരതയോടെ കടന്നുചെല്ലുന്ന ഫ്രാൻസിസ് സേവ്യർ ന്യൂ താങ് എന്ന കത്തോലിക്ക സന്യാസിയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പോലീസ് ആളുകളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും വെടിവെയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്നലെ ഫെബ്രുവരി 28 ഞായറാഴ്ച രാജ്യത്ത് നടന്ന വിവിധ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 18 ആളുകൾ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിന്നു. കന്യാസ്ത്രീയുടെ ഇടപെടലില്‍ നൂറോളം പ്രതിഷേധക്കാർക്ക് പോലീസിന്റെ കിരാത ആക്രമങ്ങളില്‍ നിന്ന്‍ രക്ഷപ്പെടുവാന്‍ കഴിഞ്ഞെന്നു കര്‍ദ്ദിനാളിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ അക്രമസംഭവങ്ങൾ വർദ്ധിക്കുന്നതിനെ കർദ്ദിനാൾ ചാൾസ് ബോ അപലപിച്ചു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ പട്ടാളം ബലപ്രയോഗം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Today, the riot has been severe nationwide.

The police are arresting, beating and even shooting at the people.

With full of tears, Sr. Ann Nu Thawng begs & halts the police to stop arresting the protestors.

About 100 of protestors could escape from police because of the nun. pic.twitter.com/Hzo3xsrLAO
— Cardinal Charles Bo (@CardinalMaungBo) February 28, 2021

ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമിച്ച് കൂടാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. പോലീസും, പട്ടാളവും ഈ മൗലികാവകാശത്തെ ബഹുമാനിക്കണം. മ്യാൻമറിനെ ഒരു യുദ്ധക്കളം എന്നാണ് കർദ്ദിനാൾ വിശേഷിപ്പിച്ചത്. രാജ്യതലസ്ഥാനമായ യംഗൂണിൽ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ കഴിഞ്ഞദിവസം ഒരു അധ്യാപിക കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജിന് മുന്നിലും പോലീസ് ഗ്രനേഡ് ആക്രമണം നടത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൺ മ്യാൻമറിലെ സ്ഥിതിവിശേഷത്തെ പറ്റി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-01-10:48:30.jpg
Keywords: മ്യാന്‍
Content: 15651
Category: 1
Sub Category:
Heading: നാടിനെ വിശ്വാസികളുടെ അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം: വിശ്വാസ സംരക്ഷണ നിയമവുമായി ജോര്‍ജ്ജിയന്‍ ഗവര്‍ണര്‍
Content: ജോര്‍ജ്ജിയ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയയിലെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ‘വിശ്വാസ സംരക്ഷണ നിയമം’ പ്രാബല്യത്തില്‍ വരുത്തുവാനുള്ള തയ്യാറെടുപ്പു തുടരുകയാണെന്നും നാടിനെ വിശ്വാസികളുടെ അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും ജോര്‍ജ്ജിയന്‍ ഗവര്‍ണര്‍ ബ്രയാന്‍ കെംപ്. ‘സി.ബി.എന്‍ ന്യൂസ്’ന്റെ ചീഫ് പൊളിറ്റിക്കല്‍ അനലിസ്റ്റായ ‘ഡേവിഡ് ബ്രോഡി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണ്ണര്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാന - പ്രാദേശിക അധികാരികൾ പുറപ്പെടുവിച്ച ലോക്ക്ഡൌണ്‍ ഉത്തരവുകൾക്കുള്ള പ്രതികരണമായിട്ടാണ് നിര്‍ദ്ദിഷ്ട നിയമനിർമ്മാണത്തെ കെംപ് ഉയര്‍ത്തിക്കാട്ടുന്നത്. ജോര്‍ജ്ജിയന്‍ ജനതയുടേയും ദേവാലയങ്ങളുടേയും, സഭാ നേതാക്കളുടേയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, അതിനുവേണ്ട എക്സിക്യൂട്ടീവ് അധികാരം ഈ പ്രതിസന്ധിക്കിടയില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, അത് താന്‍ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ നിഷേധിച്ച ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടു. മതസ്വാതന്ത്ര്യ നിഷേധത്തെ മറികടക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞ ഗവര്‍ണ്ണര്‍ തങ്ങള്‍ ഒരിക്കലും ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെന്നും, പകരം ഓണ്‍ലൈന്‍ കുര്‍ബാന, സാനിട്ടൈസര്‍, ദേവാലയങ്ങളിലെ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തല്‍, സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള മുന്‍കരുതലുകള്‍ പാലിച്ച് ജനങ്ങളോട് സഹകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും വ്യക്തമാക്കി. അക്കാര്യത്തില്‍ വിശ്വാസികളും സഭാ നേതാക്കളും തങ്ങളോട് സഹകരിച്ചു. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടേണ്ട ഒരവസ്ഥ ഭാവിയില്‍ ഉണ്ടാകില്ലെന്ന്‍ പറഞ്ഞ കെംപ്, അതിനുവേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി നിയമത്തിന്റെ ലക്ഷ്യമെന്താണെന്നും, ഇത് സര്‍ക്കാരിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുമോ എന്ന ചോദ്യത്തിന്, ഭാവിയില്‍ ഇതുപോലൊരു പകര്‍ച്ചവ്യാധി ഉണ്ടാകുകയാണെങ്കില്‍ ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്ന ചില നിര്‍ദ്ദേശങ്ങളും, വ്യവസ്ഥകളുമാണ് വിശ്വാസ സംരക്ഷണ നിയമത്തിന്റെ കാതല്‍ എന്നായിരുന്നു ഗവര്‍ണ്ണറുടെ മറുപടി. ആളുകള്‍ക്ക് മാസങ്ങളോളം വീട്ടിലെ സ്വീകരണ മുറികളിലും നിലവറകളിലും കഴിയുവാന്‍ സാധിക്കില്ലെന്നും അത് ആരോഗ്യത്തിനു നല്ലതല്ലെന്നും, ദേവാലയങ്ങളില്‍ പോകുന്നതും, വിര്‍ച്വലാണെങ്കില്‍ പോലും കൂട്ടായ്മകളിലും, വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുന്നത് മാനസികവും ശാരീരീരികവുമായ ഉണര്‍വ് പകരുമെന്ന് പറഞ്ഞുകൊണ്ടാണ് കെംപ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗമാണ് ബ്രയാന്‍ കെംപ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-01-12:35:23.jpg
Keywords: പ്രാര്‍ത്ഥന, വിശ്വാസ
Content: 15652
Category: 22
Sub Category:
Heading: ജോസഫ് - വിമല ഹൃദയത്തിന്റെ ഏറ്റവും വലിയ സമാശ്വാസകൻ
Content: 1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്തകൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ (St. Joseph, the Greatest Consoler of the immaculate Heart) എന്നായിരുന്നു. സൗത്ത് കാലിഫോർണിയിൽ നിന്നുള്ള വിവിയൻ ഇംബ്രുഗ്ലിയ ( Vivian Imbruglia) എന്ന കലാകാരിയാണ് ഈ ഐക്കണിൻ്റെ രചിതാവ്. ഐക്കണിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രത്തിൻ്റെ നിറങ്ങൾ പച്ചയും തവിട്ടുമാണ് പുതിയ ജീവനും എളിമയുമാണ് ഇവ സൂചിപ്പിക്കുക. ഈശോയെയും മറിയത്തെയും ചുവപ്പ്, നീല, വെള്ള എന്നീ നിറങ്ങളാൽ രചിച്ചിരിക്കുന്നു. രാജത്വം, സ്വർഗ്ഗം വിശുദ്ധി ഇവയാണ് ഈ നിറങ്ങൾ സൂചിപ്പിക്കുന്നത്. യൗസേപ്പിതാവിൻ്റെ പിതാവും സംരക്ഷകനും സമാശ്വാസനും എന്ന നിലയിലുള്ള പങ്ക് വ്യക്തമാക്കുന്നതിനോടൊപ്പം ഫാത്തിമാ ദർശനങ്ങളിൽ തിരുക്കുടുംബത്തിൻ്റെ സാമിപ്യവും ഉണ്ടെന്ന് ഈ ഐക്കൺ വ്യക്തതമാക്കുന്നു. ഈ ഐക്കണിൽ മറിയത്തിൻ്റെ കരം ജോസഫിന്റെ കൈയ്യിലാണ് പിടിച്ചിരിക്കുന്നത്. മറിയം യൗസേപ്പിനെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നതു പോലെയാണ് ചിത്രീകരണം. അവൾ യൗസേപ്പിനു പിന്നിലായാണ് നിൽക്കുന്നത് കാരണം യൗസേപ്പ് മറിയത്തിൻ്റെ സംരക്ഷകനാണ്. യൗസേപ്പിതാവിന്റെ പച്ച മേലങ്കി വിവാഹത്തിനും കുടുംബത്തിനും അവൻ സമ്മാനിക്കുന്ന പുതു ജീവനെയാണ് അർത്ഥമാക്കുക.മുഖഭാവങ്ങളിലും വലിയ അർത്ഥങ്ങൾ ഈ ഐക്കണിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് . നീണ്ട മൂക്ക് കുലീനത്വവും വലിയ നേത്രങ്ങൾ സ്വർഗ്ഗീയ ദർശനം കണ്ടതിൻ്റെ അതിശയോക്തിയും സൂചിപ്പിക്കുമ്പോൾ വലിയ ചെവികൾ ദൈവവചനം ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നതിൻ്റെയും പ്രതീകങ്ങളാണ്. ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ ദൃശ്യമായ രീതിയിലാണ് വിവിയൻ ചിത്രീകരിച്ചിരിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോടും മറിയത്തിൻ്റെ വിമലഹൃദയത്തോടും യൗസേപ്പിതാവിൻ്റെ കന്യകാത്വ ഹൃദയത്തോടുമുള്ള ഭക്തിയിലേക്കാണ് യൗസേപ്പിതാവിന്റെ വർഷം നമ്മളെ ക്ഷണിക്കുക.
Image: /content_image/SocialMedia/SocialMedia-2021-03-01-14:48:37.jpg
Keywords: ജോസഫ്, യൗസേ
Content: 15653
Category: 13
Sub Category:
Heading: അധികാരത്തില്‍ നിന്ന് എളിമയിലേക്ക്: പാറ്റ്ന അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഇടവക സഹവികാരിയായി ചുമതലയേറ്റു
Content: പാറ്റ്ന: ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത റവ. വില്ല്യം ഡി’സൂസ എസ്.ജെ പാറ്റ്നക്ക് പുറത്തുള്ള കന്റോണ്‍മെന്റ് മേഖലയിലെ ദാനാപൂര്‍ സെന്റ്‌ ജോസഫ് ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റു. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഇടവക ശുശ്രൂഷ തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതാണെന്നും, ഇടവകയിലെ ആത്മീയ ശുശ്രൂഷകളിലും, കൂട്ടായ്മകളിലും ഇനിമുതല്‍ തന്നാല്‍ കഴിയുംവിധം സേവനം ചെയ്യുമെന്നും എഴുപത്തിയഞ്ചുകാരനായ മുന്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പാറ്റ്ന അതിരൂപതയുടെ മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്ത പദവിയിലിരിക്കേ 2020 ഡിസംബര്‍ 9നാണ് അദ്ദേഹം വിരമിച്ചത്. തന്റെ ലളിതമായ ജീവിത ശൈലികൊണ്ടും, ഗ്രാമവാസികളുമായുള്ള ബന്ധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് ബിഷപ്പ് വില്ല്യം. 1946 മാര്‍ച്ച് 5നു കര്‍ണ്ണാടകയിലെ മഡാന്ത്യാറിലാണ് ബിഷപ്പ് വില്ല്യം ജനിച്ചത്. ഈശോ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1976 മെയ് 3ന് തിരുപ്പട്ട സ്വീകരണം നടത്തി. തമിഴ്നാട്ടിലെ ഷെമ്പാനഗൂറില്‍ നിന്നും തത്വശാസ്ത്രവും, പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തില്‍ നിന്നും ദൈവശാസ്ത്രവും പഠിച്ച റവ. വില്ല്യം നിരവധി സ്ഥലങ്ങളില്‍ ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ആയി സേവനം ചെയ്തിട്ടുണ്ട്. മുസാഫര്‍പൂര്‍ മൈനര്‍ സെമിനാരിയുടെ റെക്ടറായും, മുസാഫര്‍പൂര്‍ മെത്രാന്റെ സെക്രട്ടറിയായുമുള്ള സേവന ചരിത്രവും റവ. വില്ല്യമിനുണ്ട്. ബക്സാര്‍ ജില്ലയിലെ ഇറ്റാര്‍ഹി ഇടവക വികാരിയായി സേവനം ചെയ്തുകൊണ്ടിരുന്ന റവ. വില്യം 2006 മാര്‍ച്ച് 25നാണ് പുതുതായി സൃഷ്ടിക്കപ്പെട്ട ബക്സാര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനാകുന്നത്. ഒരു വര്‍ഷക്കാലം മുസാഫര്‍പൂര്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 2007 ഒക്ടോബര്‍ ഒന്നിന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ റവ. വില്ല്യം ഡി’സൂസയെ പാറ്റ്ന അതിരൂപതയുടെ മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്തയായി നിയമിക്കുകയായിരിന്നു. 44 വര്‍ഷം വൈദികനായും 14 വര്‍ഷക്കാലം മെത്രാനായും സഭയില്‍ സ്തുത്യര്‍ഹമായ വിധത്തില്‍ സേവനം ചെയ്ത അദ്ദേഹം മുന്നോട്ടുള്ള വര്‍ഷങ്ങള്‍ ഇടവകയുടെ സര്‍വ്വോത്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐയും ശിഷ്ടകാലം ഇപ്പോള്‍ ഇടവക വൈദികരായാണ് സേവനം ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-01-14:49:49.jpg
Keywords: വൈദിക, വികാരി
Content: 15654
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ഓസ്കാർ റോമേരോ
Content: "നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിൻ്റേതല്ല, വിദ്വോഷത്തിന്റെതല്ല. അത് സ്നേഹത്തിന്റെ വിപ്ലവമണ്, സാഹോദര്യത്തിന്റെ വിപ്ലവമാണ്" - വിശുദ്ധ ഓസ്കാർ റോമേരോ (1917-1980). 1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം. ഓസ്കാറും സഹോദരങ്ങളും നിലത്താണു കിടന്നുറങ്ങിയിരുന്നത്. പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി പിന്നിടു കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലി ചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ 1942ൽ വൈദീകനായി അഭിഷിക്തനായി. വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. 1970 ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കു ശേഷം സാൻറിയാഗോ ദേ മരിയ എന്ന രൂപതയുടെ മെത്രാനും പിന്നിട് 1977 ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ടിയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തി വാണ സമയത്തു ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി അതു ഓസ്കാർ മെത്രാനു ധാരാളം ശത്രുക്കളെ സമ്മാനിച്ചു. ക്യാൻസർ രോഗികളുടെ ആശുപത്രിയിൽ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 2018 ഒക്ടോബർ പതിനാലാം തീയതി ആർച്ചു ബിഷപ്പ് ഓസ്കാർ റോമാരെയേ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കു ഉയർത്തി. #{green->none->b->വിശുദ്ധ ഓസ്കാർ റോമേരയ്ക്കൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ഓസ്കാർ റോമേരയേ, സ്നേഹത്തിൻ്റെ വിപ്ലവത്താൽ ലോകത്തെ കീഴടക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എന്റെ ചുറ്റുമുള്ളവരിൽ ദൈവസ്നേഹത്തിന്റെ പ്രഭ പ്രചരിപ്പിക്കാൻ എന്നെ സഹായിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-03-01-16:25:48.jpg
Keywords: നോമ്പ
Content: 15655
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
Content: പുനലൂർ രൂപത ചാരുമ്മൂട് സെന്റ് മേരീസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽവെച്ച് കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പുനലൂർ രൂപതാ വികാരി ജനറൽ മോൺ.വിൻസെന്റ് ഡിക്രൂസ്സിൽ നിന്നും ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. പ്രസിഡന്റ് ഷൈജു റോബിൻ, ജനറൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, ട്രഷറർ ജോജി ടെന്നിസിൺ, വൈസ് പ്രസിഡന്റ് സ്റ്റെഫി അമല ചാൾസ്, സെൽജൻ കുറുപ്പശ്ശേരി, സെക്രട്ടറി യമുന മാത്യു എന്നിവരാണ് സമിതിയുടെ പുതിയ നേതാക്കൾ. കെസിവൈഎം. സംസ്ഥാന സമിതി പ്രസിഡന്റ് എഡ്‌വേഡ്‌ രാജു, കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ. ജിജു അറക്കത്തറ, ആനിമറ്റോർ സിസ്റ്റർ. നോർബെർട്ട സി. ടി. സി. പുനലൂർ രൂപത കെ. സി. വൈ. എം. ഡയറക്ടർ ഫാ. മൈക്കിൾ, കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന മുൻ-ജനറൽ സെക്രെട്ടറി ആന്റണി ആൻസിൽ, ഐ. സി. വൈ. എം. ദേശീയ എക്സിക്യൂട്ടീവ് അംഗം ഫെബിന ഫെലിക്സ്, ചാരുമ്മൂട് സൈന്റ്റ്. മേരീസ് റോമൻ കത്തോലിക്ക ലാറ്റിൻ ദേവാലയ വികാരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
Image: /content_image/India/India-2021-03-01-16:01:40.jpg
Keywords: കെ‌സി‌വൈ‌എം