Contents
Displaying 15261-15270 of 25126 results.
Content:
15626
Category: 22
Sub Category:
Heading: ജോസഫ് - വാക്കു പാലിക്കുന്നവൻ
Content: നൽകിയ വാക്കു പാലിക്കുക എന്നാൽ മാന്യനായ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ്. വിശുദ്ധ ഗ്രന്ഥം മുഴുവൻ വാക്കുപാലിച്ചവരുടെയും വാക്കു പാലിക്കുന്നതിൽ പരാജയപ്പെട്ടവരുടെയും ജീവിത രേഖയാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോൾ ദൈവതിരുമുമ്പിൽ കൊടുത്ത വാക്ക് മരണം വരെ കാത്തു പാലിക്കുവാനായി ജീവിതം സമർപ്പിക്കുന്ന യൗസേപ്പിനെ നാം കാണുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകാം എന്നത് യൗസേപ്പ് ദൈവത്തിനു നൽകിയ വാക്കാണ്. ആ വാക്കു പാലിക്കാൻ എന്തു ത്യാഗം സഹിക്കാനും ആ പിതാവ് സന്നദ്ധനാകുന്നു. വാക്കു പാലിക്കാനായി ഉറക്കത്തിലും ഉണർവുള്ളവനായി അവൻ നിലകൊള്ളുന്നു. നൽകിയ വാക്കുകൾ നിശ്ചയമായും നിറവേറ്റാൻ നിർബന്ധബുദ്ധിയുള്ള വ്യക്തിയായിരുന്നു യൗസേപ്പ്. അത് അവൻ്റെ വിശ്വസ്തരുടെ അടയാളമായിരുന്നു. വിശ്വസ്തതയും വാക്കിനോടുള്ള പ്രതിബദ്ധതയും യൗസേപ്പിതാവിനെ ആർക്കും സമീപിക്കാൻ കഴിയുന്ന വിശുദ്ധനാക്കി മാറ്റി. മറ്റുള്ളവർക്കു നൽകിയ വാക്കുകൾ നിറവേറ്റുന്നതിനായി വിശ്വസ്തയോടെ ജീവിക്കുന്നവരിൽ യൗസേപ്പിതാവിൻ്റെ ചൈതന്യമുണ്ട്. ദൈവത്തിൻ്റെ മുമ്പിൽ മനുഷ്യരെ സാക്ഷി നിർത്തി മനുഷ്യർ പരസ്പരം നൽകിയ വാക്കുകൾ വിശ്വസ്തയോടെ നിറവേറ്റിയാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും എന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. വാക്കു പാലിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചകൾ തകർച്ചയുടെ ഗർത്തം വലുതാക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനു ഇന്നു നമ്മോടു പറയാനുള്ളത് ഒരു പ്രഭാഷക വചനമാണ്: " വാക്കുപാലിച്ച് അയല്‍ക്കാരനോടു വിശ്വസ്‌തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും." (പ്രഭാഷകന്‍ 29 : 3)
Image: /content_image/SocialMedia/SocialMedia-2021-02-26-13:00:45.jpg
Keywords: ജോസഫ്, യൗസേ

15627
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട്
Content: "സ്വന്തം കുരിശെടുക്കുക എന്നാൽ അനുതാപത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും വഴികളിലൂടെ പോവുക എന്നതാണ്" - കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ) (1891-1942). തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്ത വ്യക്തിയാണ് കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ). 1891 ഒക്ടോബർ 12ന് യഹൂദരുടെ പാപപരിഹാര തിരുനാളായ യോം കിപ്പൂർ (Yom Kippur) ദിനത്തിലാണ് എഡിത്ത് സ്റ്റയിൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അവൾ യൗവന കാലമെത്തിയെപ്പോഴെക്കും യഹൂദമത ജീവിതത്തിൽ നിന്നകന്നു. വളരെയധികം വൈജ്ഞാനിക കഴിവുണ്ടായിരുന്ന എഡിത്ത് ഫിലോസഫി പഠനത്തിൽ ആകൃഷ്ടനാവുകയും 1913 ൽ പ്രശസ്ത ജർമ്മൻ തത്വചിന്തകൻ എഡ്മണ്ട് ഫുസ്സേലിന്റെ( Edmund Husserl) ശിഷ്യയാവുകയും ചെയ്തു.തത്വശാസ്ത്ര പഠന കാലത്ത് മതകാര്യങ്ങളിൽ താൽപര്യം ഇല്ലായിരുന്നുവെങ്കിലും അവൾ കണ്ടുമുട്ടിയ ക്രൈസ്തവ ചിന്തകന്മാരുടെ ആത്മീയ ജീവിതവും ദർശനങ്ങളും അവളിൽ ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും ഒരു നല്ല മതിപ്പുണ്ടാക്കി. 1915ൽ പ്രശസ്തമായ Gottingen University യിൽ നിന്നു ഉന്നതവിജയം കരസ്ഥമാക്കിയ എഡിത്ത്, ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വർഷം ആസ്ട്രിയിൽ നേഴ്സായി ജോലി ചെയ്തു.1916 ൽ പാഠ്യരംഗത്തേക്ക് തിരിച്ചു വന്ന അവൾ phenomenon of empathy എന്ന വിഷയത്തിൽ ഡോക്റേറ്റ് കരസ്ഥമാക്കി.ഈ കാലയളവിൽ സന്യാസ സമർപ്പണ ചിന്ത അവളിൽ ആഴപ്പെടാൻ തുടങ്ങി.1921ൽ തന്റെ കൂട്ടുകാരെ സന്ദർശിക്കുന്നിതിനിടയിൽ ഒരു രാത്രി പതിനാറാം നൂറ്റാണ്ടിലെ കർമ്മലീത്താ സന്യാസിനി അമ്മ ത്രേസ്യായുടെ ആത്മകഥ വായിക്കുകയും, അതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണന്നു തിരിച്ചറിയുകയും ചെയ്തു.1922 ജനുവരി ഒന്നിന് എഡിത്ത് സ്റ്റയിൻ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായി. തന്റെ മതപരിവർത്തനത്തിനു ശേഷം ഉടൻ തന്നെ കർമമലീത്താ സഭയിൽ അംഗമാകാൻ ആഗ്രഹിച്ചെങ്കിലും, പതിനൊന്നു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു അത്യന്തിക തീരുമാനത്തിൽ എത്തിച്ചേരാൻ. ഇക്കാലയളവിൽ എഡിത്ത് ഒരു ഡൊമിനിക്കൻ സ്കൂളിൽ പഠിപ്പിക്കുകയും, സ്ത്രികളുടെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1931ൽ തോമസ് അക്വീനാസിന്റെ പഠനങ്ങളെക്കുറിച്ച് പഠിക്കാൻ മാറ്റിവച്ചു. 1932ൽ യൂണിവേഴ്സിറ്റിയിൽ അധ്യാപനം തുടങ്ങി.1933 ലെ നാസി ഭരണകൂടത്തിന്റെ ഉദയവും, എഡിത്തിന്റെ യഹൂദ വംശീയതയും യൂണിവേഴ്സിറ്റിയിലെ അധ്യാപന രംഗത്തിനു അവസാനം കുറിച്ചു. കത്തോലിക്കാ സഭയിലേക്കുള്ള മതപരിവർത്തനം എഡിത്തിന്റെ അമ്മക്ക് ഉൾക്കൊള്ളാനാവുന്നതല്ലായിരുന്നു. 1934 ൽ കർമ്മലീത്താസഭയിൽ അംഗമാവുകയും കുരിശിന്റെ തേരേസാ ബനഡിക്ട് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ദൈവത്തിന്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുകയാണ് തന്റെ നിയോഗം എന്നവൾ തിരിച്ചറിഞ്ഞു. ജർമനിയിലുള്ള യഹൂദരുടെ ദാരുണ വിധി അറിയാമായിരുന്നതുകൊണ്ട് 'അവർക്ക് വേണ്ടി എഡിത്ത് സ്റ്റയിൻ പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.1939 സി. കുരിശിന്റെ തെരേസാ ബെനഡിക്ട് ഇപ്രകാരം എഴുതി "എന്റെ ജീവിതവും മരണവും സ്വീകരിക്കണമേ എന്നു ഞാൻ എന്റെ കർത്താവിനോട് അപേക്ഷിക്കുന്നു. അതു വഴി എന്റെ നാഥൻ എല്ലാ ജനങ്ങളാലും അംഗീകരിക്കപ്പെടുകയും അവിടുത്തെ രാജ്യത്തിന് മഹത്വമമുണ്ടാവുകയും ചെയ്യട്ടെ, അങ്ങനെ ജർമ്മനിയുടെ രക്ഷയും ലോകസമാധാനവും ഫലമണിയട്ടെ ". കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ചുള്ള തന്റെ അവസാന പുസ്തകം "The Science of the Cross", പൂർത്തിയാക്കിയശേഷം തെരേസാ ബെനഡിക്ട് തന്റെ സ്വന്തം സഹോദരി സി.റോസിനോടും മറ്റു സഹോദരിമാരോടും ഒപ്പം 1942 ആഗസ്റ്റ് 7ന് അറസ്റ്റു ചെയ്യപ്പെട്ടു. നാസികളുടെ യഹൂദരോടുള്ള പെരുമാറ്റം വിമർശിച്ചുകൊണ്ട് ഡച്ച് മെത്രാൻമാർ ഇടയലേഖനം എഴുതിയതിന്റെ പ്രതികാര നടപടിയായിട്ടാണ് അറസ്റ്റു നടന്നത്. 1942 ആഗസ്റ്റ് 9 ന് കുരിശിന്റെ തെരേസാ ബനഡിക്ട് രക്തസാക്ഷിത്വം വരിച്ചു.1998 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റയിനെ വിശുദ്ധയും യുറോപ്പിന്റെ സഹ മധ്യസ്ഥയുമായി പ്രഖ്യാപിക്കുകയും ചെയ്തു. #{green->none->b->കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിനൊപ്പം പ്രാർത്ഥിക്കാം }# കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടേ, നിൻ്റെ ജീവിതവും മരണവും ക്രിസ്തുവിൻ്റെ കുരിശിനെ പിൻതുടരാൻ എനിക്കു ശക്തി നൽകുന്നു. ആത്മപരിത്യാഗത്തിൻ്റെയും അനുതാപത്തിൻ്റെയും വഴികളിലൂടെ ക്രിസ്തുവിൻ്റെ കുരിശിലേക്കു വളരാൻ എന്നെ സഹായിക്കണമേ. ആമ്മേൻ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/SocialMedia/SocialMedia-2021-02-26-13:15:49.jpg
Keywords: നോമ്പ, വിശുദ്ധ

15628
Category: 13
Sub Category:
Heading: രാജ്യത്തെ പീഡിത ക്രൈസ്തവ സമൂഹം കടന്നു പോകുന്നത് കുരിശിന്റെ അനുഭവത്തിലൂടെ: മൊസാംബിക്കിലെ മുന്‍ മിഷ്ണറി മെത്രാൻ
Content: മാപുടോ: രാജ്യത്തെ പീഡിത ക്രൈസ്തവസമൂഹം കുരിശിന്റെ അനുഭവത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മൊസാംബിക്കിലെ പെമ്പാ രൂപതയുടെ മുന്‍ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെര്‍ണാണ്ടോ ലിസ്ബോവ. ഇരുപതു വർഷം മുന്‍പ് മിഷ്ണറിയായി മൊസാംബിക്കിൽ എത്തിയ ബ്രസീൽ സ്വദേശിയായ ലിസ്ബോവയെ തുടര്‍ച്ചയായ വധഭീഷണികളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ആഴ്ച സ്വദേശത്തു പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിന്നു. 2017 ഒക്ടോബർ മാസം മുതൽ രാജ്യത്തിൻറെ ഉത്തര പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ തുടക്കമിട്ട ആക്രമണങ്ങളിൽ 2000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 2020ൽ അക്രമങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. ശിരഛേദം, തട്ടിക്കൊണ്ടുപോകൽ, ദേവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇങ്ങനെ നീളുന്നു. കടന്നുവന്ന വഴികൾ സഹനത്തിന്റെയും, കുരിശിന്റെയും വഴികളായിരുന്നു. ഇവിടെയുള്ള മനുഷ്യരുടെ വലിയ മനസ്സിനെ പറ്റി മനസ്സിലാക്കാൻ സാധിച്ചു. നിര്‍ധനരായിരിന്നുവെങ്കിലും അവർ പരസ്പര ഐക്യമുള്ളവരാണ്. താൻ അവരുടെ സഹനത്തിന്റെ ഒരുപാട് കഥകൾ കേട്ടിരിന്നു, ഒരുപാട് കാര്യങ്ങൾ നേരിട്ടു കണ്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് രാജ്യത്ത് 6,70,000 ആളുകൾ ഭവനരഹിതരായിട്ടുണ്ട്. പതിമൂന്നു ലക്ഷത്തോളം ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള സഹായങ്ങൾ അത്യാവശ്യമായി ലഭിക്കേണ്ടതുണ്ട്. യുദ്ധകാലത്ത് പലായനം ചെയ്യാൻ നിർബന്ധിതരാകാത്ത കുടുംബങ്ങൾ അഭയാർത്ഥി കുടുംബങ്ങളെ സ്വന്തം വീടുകളിൽ പാർപ്പിച്ചു. പരസ്പരം അവര്‍ എല്ലാം പങ്കുവെച്ചു. മിഷൻ എന്നത് ദൈവത്തിന്റെതാണെന്നും, നമ്മുടെ അല്ലന്നും, നാം ദൈവത്തിന്റെ ഉപകരണങ്ങൾ മാത്രമാണെന്നും സ്ഥലം മാറ്റത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഉത്തരം നൽകി. മിഷ്ണറിമാർ ഒരു സ്ഥലത്ത് തന്നെ തുടരില്ല, സഭയ്ക്ക് ആവശ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടതായി വരും. ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും, തങ്ങൾക്ക് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ലിസ്ബോയ കൂട്ടിച്ചേർത്തു. പ്രശ്ന കലുഷിതമായ പെമ്പാ രൂപതയ്ക്ക് പുതിയ മെത്രാനെ മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടില്ല.
Image: /content_image/News/News-2021-02-26-14:24:34.jpg
Keywords: എസിഎന്‍, പീഡിത

15629
Category: 13
Sub Category:
Heading: താപനില ഒറ്റ അക്കത്തില്‍ എത്തിയപ്പോള്‍ മഞ്ഞില്‍ ദേവാലയം തീര്‍ത്ത് ഇടവകയുടെ ബലിയര്‍പ്പണവും
Content: ഡിയര്‍ബോണ്‍: താപനില ഒറ്റ അക്കത്തില്‍ എത്തിയപ്പോള്‍ അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ ഡിയര്‍ബോണിലെ ഡിവൈന്‍ ചൈല്‍ഡ് എലിമെന്ററി സ്കൂള്‍ അങ്കണത്തില്‍ മഞ്ഞു ദേവാലയം നിര്‍മ്മിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികനും ഇടവക സമൂഹവും. ‘ഡിവൈന്‍ ചൈല്‍ഡ്’ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഡേവിഡ് പെല്ലിക്കനാണ് ചാപ്പല്‍ വെഞ്ചരിച്ച ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ഹൂട്ടണിലെ മിഷിഗണ്‍ ടെക്ക് യൂണിവേഴ്സിറ്റിയുടെ ശൈത്യകാല കാര്‍ണിവലിന്റെ ഭാഗമായി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ മഞ്ഞു കട്ടകള്‍ കൊണ്ട് ദേവാലയം നിര്‍മ്മിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതില്‍ നിന്നും ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇടവക വിശ്വാസികളുടെ തീക്ഷ്ണതയിലും കൂട്ടായ്മയിലും ഡിവൈന്‍ ചില്‍ മഞ്ഞു ചാപ്പല്‍ രൂപം കൊണ്ടത്. വിശ്വാസികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. ശക്തമായ മഞ്ഞുവീഴ്ചയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ച ഫെബ്രുവരി 15നാണ് ‘ഡിവൈന്‍ ചില്‍’ ചാപ്പല്‍ നിര്‍മ്മിക്കുവാന്‍ ഫാ. പെല്ലിക്കനും, ഇടവക വികാരിയായ ഫാ. ബോബ് മക്കാബേയും തീരുമാനമെടുത്തത്. ചൊവ്വാഴ്ച ചാപ്പലിന്റെ രൂപരേഖ തയ്യാറാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ചാപ്പല്‍ നിര്‍മ്മാണം ശനിയാഴ്ചയാണ് അവസാനിച്ചത്. ഹൂട്ടണിലെ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് യൂണിവേഴ്സിറ്റി ഇടവകയിലെ അസോസിയേറ്റ് പാസ്റ്ററും ഫാ. പെല്ലിക്കന്റെ സുഹൃത്തുമായ ഫാ. ടോം മെര്‍ക്കെലിന്റെ സഹായവും ഉണ്ടായിരുന്നു. മരം കൊണ്ടാണ് ചാപ്പലിന്റെ ചട്ടക്കൂട് തയ്യാറാക്കിയത്. അള്‍ത്താര ഭിത്തികളിലും, സങ്കീര്‍ത്തിയിലും, മറ്റ് വിശുദ്ധ സ്ഥലങ്ങളിലും മഞ്ഞ് നിറച്ചത് ഡിവൈന്‍ ചൈല്‍ഡ് എലിമെന്ററി സ്കൂളിലേയും, ഹൈസ്കൂളിലേയും വിദ്യാര്‍ത്ഥികളാണെന്നത് ശ്രദ്ധേയമാണ്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ചാപ്പല്‍ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി. ചാപ്പല്‍ നിര്‍മ്മാണത്തേക്കുറിച്ച് കേട്ടറിഞ്ഞ ഇടവകാംഗങ്ങളും നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ സന്നദ്ധരായതോടെ മഞ്ഞു ചാപ്പല്‍ നിര്‍മ്മാണം ഇടവകയുടെ തന്നെ പദ്ധതിയായി മാറുകയായിരിന്നു. ചാപ്പലിലെ മെഴുകതിരികളും, ക്രൂശിത രൂപവും അടക്കമുള്ള വസ്തുക്കള്‍ സംഭാവനയായി ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക ശൈത്യകാല ആഘോഷങ്ങളില്‍ ഒന്നായ ‘എം.ടി.യു’ ശൈത്യകാല കാര്‍ണിവലിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ഞില്‍ താത്ക്കാലിക ദേവാലയം നിര്‍മ്മിച്ച് ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-26-17:01:39.jpg
Keywords: മഞ്ഞ

15630
Category: 18
Sub Category:
Heading: സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രം സീറോമലബാർ വിഷൻ പുറത്തിറങ്ങി
Content: കാക്കനാട്: സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രമായ സീറോമലബാർ വിഷൻ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങില്‍വെച്ച് റിലീസ് ചെയ്തു. സഭാതലവനായ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് നല്കികൊണ്ടാണ് പുതിയ വാര്‍ത്താപത്രത്തിന്റെ റിലീസിംഗ് നിര്‍വഹിച്ചത്. സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരമാണ് പുതിയ വാര്‍ത്താപത്രം ഇറക്കുന്നത്. സഭാംഗങ്ങളെ കൂടുതല്‍ ഐക്യത്തിലേയ്ക്കു നയിക്കുന്നതിനും സഭയുടെ അജപാലനപരവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു കാലോചിതമായ ദിശാമുഖം നല്‍കുന്നതിനും പുതിയ വാര്‍ത്താപത്രം സഹായകരമാണെന്ന് സീറോമലബാര്‍ വിഷന്‍ പ്രകാശിപ്പിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചു ബിഷപ്പ് അഭിപ്രായപ്പെട്ടു. സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും രൂപതകള്‍, സമര്‍പ്പിതസമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും അതോടൊപ്പം ആഗോളസഭയുടെയും സീറോമലബാര്‍ സഭയുടെയും വാര്‍ത്തകളും അവതരിപ്പിക്കുന്ന സീറോമലബാർ വിഷൻ തയ്യാറാക്കുന്നത് സഭയുടെ മീഡിയാ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ്. എല്ലാ മാസവും ഈ വാര്‍ത്താപത്രം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് മീഡിയാ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-26-19:02:16.jpg
Keywords: സീറോ മലബാര്‍

15631
Category: 10
Sub Category:
Heading: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബസിലിക്കയും ഉണ്ണീശോയുടെ രൂപവും സാംസ്ക്കാരിക നിധിയായി പ്രഖ്യാപിക്കുവാന്‍ ഫിലിപ്പീന്‍സ്
Content: സെബു: ഫിലിപ്പീന്‍സിലെ സെബു നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാന്റോ നിനോ മൈനര്‍ ബസിലിക്ക എന്നറിയപ്പെടുന്ന ‘ബസിലിക്ക മിനോര്‍ ഡെല്‍ സാന്റോ’ ദേവാലയത്തേയും, സാന്റോ നിനോ ഡെ സെബു എന്ന ഉണ്ണിയേശുവിന്റെ രൂപത്തേയും ദേശീയ സാംസ്കാരിക നിധികളായി പ്രഖ്യാപിക്കുമെന്ന് ഫിലിപ്പീന്‍സ് നാഷ്ണല്‍ മ്യൂസിയത്തിന്റെ പ്രഖ്യാപനം. ഫിലിപ്പീന്‍സിലെ ആദ്യ ജ്ഞാനസ്നാനത്തിന്റെ അഞ്ഞൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഗസ്റ്റീനിയന്‍ പ്രോവിന്‍ഷ്യല്‍ കമ്മിറ്റി സംഘടിപ്പിച്ച “ബൗണ്ട് ബൈ ഹിസ്റ്ററി: മഗല്ലന്‍, സാന്റോ നിനോ ആന്‍ഡ് ദി ബിഗിനിംഗ് ഓഫ് അഗസ്റ്റീനിയന്‍ ഇവാഞ്ചലൈസേഷന്‍” എന്ന വെബിനാര്‍ പരമ്പരയില്‍ പങ്കെടുക്കവേയാണ് ഫിലിപ്പീന്‍സിലെ നാഷ്ണല്‍ ഹിസ്റ്റോറിക് കമ്മീഷന്‍ (എന്‍.എച്ച്.സി.പി) ചെയര്‍പേഴ്സണായ ഡോ. റെനെ എസ്കാലന്‍റെ പ്രഖ്യാപനം നടത്തിയത്. ഫിലിപ്പീന്‍സിലെ ആദ്യ മാമ്മോദീസയുടെ അഞ്ഞൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഏപ്രില്‍ 14നായിരിക്കും പ്രഖ്യാപനമെന്ന്‍ അദ്ദേഹം പറഞ്ഞു. ഫിലിപ്പീനോ ജനതയുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള പൈതൃകത്തിനു രാഷ്ട്രം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപനത്തിന്റെ ഭാഗമായി ചരിത്രത്തിന്റെ പുനരാവിഷ്കാരമെന്ന നിലയില്‍ അഞ്ഞൂറു കുട്ടികളുടെ മാമ്മോദീസ സാന്റോ നിനോ ബസിലിക്കയില്‍വെച്ച് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ഫിലിപ്പീന്‍സിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ചാള്‍സ് ജോണ്‍ ബ്രോണ്‍ മെത്രാപ്പോലീത്തയുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരിക്കും. 1521 ഏപ്രില്‍ 14-ന് രാജാ ഹുമാബോണിന്റേയും, പത്നിയുടേയും മാമ്മോദീസയെ തുടര്‍ന്ന്‍ പോര്‍ച്ചുഗീസ് നാവികനായ ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ സമ്മാനിച്ചതാണ് സാന്റോ നിനോ എന്ന തടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഉണ്ണിയേശുവിന്റെ രൂപം. പിന്നീട് കാണാതായ രൂപം ദശാബ്ദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ സ്ഥലത്താണ് സാന്റോ നിനോ ബസിലിക്ക പണികഴിപ്പിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭത്തിന്റേയും വളര്‍ച്ചയുടേയും പ്രതീകങ്ങളായിട്ടാണ് ഈ കത്തോലിക്കാ ദേവാലയത്തേയും ഉണ്ണീശോയുടെ രൂപത്തെയും രാജ്യത്തെ വിശ്വാസി സമൂഹം പരിഗണിച്ചു വരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-26-20:33:02.jpg
Keywords: ഫിലിപ്പീ, പൈതൃക

15632
Category: 1
Sub Category:
Heading: നൂറ്റാണ്ടുകൾക്കിടെ ആദ്യമായി പീഡാനുഭവ സ്മരണ പുതുക്കുന്ന വാര്‍ഷിക പ്രദിക്ഷണം പോര്‍ച്ചുഗൽ റദ്ദാക്കി
Content: ലിസ്ബണ്‍: യൂറോപ്യൻ രാജ്യമായ പോര്‍ച്ചുഗലിന്റെ തലസ്ഥാന നഗരമായ ലിസ്ബണില്‍ നൂറ്റാണ്ടുകൾക്കിടെ ആദ്യമായി യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന വാര്‍ഷിക പ്രദിക്ഷണം റദ്ദാക്കി. 1587 മുതല്‍ വര്‍ഷംതോറും മുടക്കം വരാതെ നടത്തി വന്നിരുന്ന ‘സെന്‍ഹോര്‍ ദോസ് പാസ്സോസ് ഗ്രാക്കാ’ എന്ന പ്രശസ്തമായ പ്രദിക്ഷണം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. 435 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രദിക്ഷണം റദ്ദാക്കപ്പെടുന്നത്. ‘ദി റിയല്‍ ഇര്‍മാന്‍ഡാഡെ ഡാ സാന്റാ ക്രൂസ് ആന്‍ഡ് പാസ്സോസ് ഡാ ഗ്രാക്കാ’ (റോയല്‍ ബ്രദര്‍ഹുഡ് ഓഫ് ദി സ്റ്റെപ്സ് ഓഫ് ഗ്രേസ്) എന്ന വിശുദ്ധ കുരിശിന്റെ ഭക്തരുടെ സംഘടനയാണ് നോമ്പിന്റെ രണ്ടാം ഞായറാഴ്ച (ഇത്തവണ ഫെബ്രുവരി 28) പ്രദിക്ഷണം സംഘടിപ്പിക്കാറുള്ളത്. ‘പീഡകള്‍ സഹിച്ച് കുരിശും വഹിച്ചുകൊണ്ട് നീങ്ങുന്ന ക്രിസ്തുവിന്റെ രൂപം ലിസ്ബണിന്റെ തെരുവുകളില്‍ പ്രത്യക്ഷപ്പെടാത്ത വര്‍ഷമാണിതെന്നും, ഇത് തങ്ങളെ സംബന്ധിച്ചിടത്തോടം അത്യന്തം ഖേദകരമാണെന്നും സംഘടനയുടെ പ്രതിനിധിയായ ഫ്രാന്‍സിസ്കോ മെന്‍ഡിയ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് അധിനിവേശക്കാലത്തും, പോര്‍ച്ചുഗല്‍ റിപ്പബ്ലിക്കായ കാലത്തും, ഇരുപതാം നൂറ്റാണ്ടിലെ സ്പാനിഷ് ഫ്ലൂ’വിന്റെ കാലത്തും പ്രദിക്ഷിണം മുടങ്ങിയിട്ടില്ലെന്ന കാര്യം ‘ആര്‍.ടി.പി.2’വിന് നല്‍കിയ അഭിമുഖത്തില്‍ മെന്‍ഡിയ ചൂണ്ടിക്കാട്ടി. ലിസ്ബണിലെ ക്രിസ്തീയ ഭക്തിയുടെ ഈ മഹാ പ്രകടനം പോര്‍ച്ചുഗലിലെ തന്നെ ഏറ്റവും വലിയ പ്രക്ഷിണമായിരിക്കാമെന്നും, ഭാരതവും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രദിക്ഷിണം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാന നഗരിയിലെ നിവാസികളുടെ മതവികാരം ഉണര്‍ത്തുന്നതും, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയുടെ രഹസ്യങ്ങളിലേക്ക് ക്രൈസ്തവരെ ക്ഷണിക്കുകയും ചെയ്യുന്ന ഒരനുഭവമാണ് സെന്‍ഹോര്‍ ദോസ് പാസ്സോസ് ഗ്രാക്കാ പ്രദിക്ഷണമെന്നു ഗ്രാക്കാ ഇടവക വികാരിയും സംഘാടക സംഘടനയുടെ ചാപ്ലൈനുമായ ഫാ. ജോര്‍ജ്ജ് ദിയാസ് പറഞ്ഞു. പ്രദിക്ഷണം നടക്കുന്നില്ലെങ്കിലും ദിവസത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്ന മറ്റ് ആഘോഷങ്ങള്‍ക്ക് യാതൊരു മുടക്കവുമുണ്ടായിരിക്കുകയില്ല. ഫെബ്രുവരി 28-ന് ലിസ്ബണിലെ സഹായ മെത്രാനായ മോണ്‍. അമേരിക്കോ അഗ്വൈറിന്റെമുഖ്യ കാര്‍മ്മികത്വത്തില്‍ പ്രാദേശിക സമയം രാവിലെ 11:00 മണിക്ക് വിശുദ്ധ കുര്‍ബാന അർപ്പിക്കും. ഇത് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യും. കുര്‍ബാനയുടെ അവസാനം പതിവ് തെറ്റിക്കാതെ ബിഷപ്പ് ലിസ്ബണ്‍ നഗരത്തെ ആശീര്‍വദിക്കുന്നതായിരിക്കുമെന്നും മെന്‍ഡിയ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-27-07:54:55.jpg
Keywords: പോര്‍ച്ചു

15633
Category: 18
Sub Category:
Heading: ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: നീതിബോധവും ധാര്‍മികതയുമുളള ജനപ്രതിനിധികളായി ഏവരും മാറണമെന്നും ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ച് വിജയിച്ചവരുടെ സമ്മേളനം പാലാ ബിഷപ്പ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയമുണ്ടായിരിക്കാം. എന്നാല്‍ ഇലക്ഷനുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കുന്നതിനുളള ശക്തി ജനപ്രതിനിധികള്‍ ആര്‍ജിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പളളിക്കാപറന്പില്‍, വികാരി ജനറാളുമാരായ മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപറന്പില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഷോണ്‍ ജോര്‍ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജോസ് പുത്തന്‍കാല, പി. എം. മാത്യു പഴയവീട്ടില്‍, രാജേഷ് വാളിപ്ലാക്കല്‍, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, റൂബി ജോസ് ഓമലകത്ത്, എന്‍. റ്റി. കുര്യന്‍ നെല്ലിവേലില്‍, ആന്േ!റാ ജോസ് പടിഞ്ഞാറേക്കര, പ്രിന്‍സ് വി. സി. തയ്യില്‍, തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സ്വാഗതവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നന്ദിയും പറഞ്ഞു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ അംഗങ്ങളാണ് രൂപതാതിര്‍ത്തികളില്‍ ഉള്‍പ്പെടുന്നത്. പാലാ, ഈരാറ്റുപേട്ട, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും കടുത്തുരുത്തി, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാന്പാടി, പാന്പാക്കുട, കാഞ്ഞിരപ്പള്ളി, ഇളംദേശം തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളും പാലാ രൂപതയുടെ അതിര്‍ത്തിയില്‍ വരുന്നവയാണ്.
Image: /content_image/India/India-2021-02-27-08:06:07.jpg
Keywords: കല്ലറ

15634
Category: 18
Sub Category:
Heading: കാനഡ സീറോമലബാര്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിഷന്‍-2021 സംഗമം ഇന്ന്
Content: കാക്കനാട്/മിസ്സിസ്സാഗ: ഉപരിപഠനത്തിനായി കാനഡയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവും ഭാവിയും സുരക്ഷിതമാക്കാന്‍ കാനഡയിലെ മിസ്സിസ്സാഗ സീറോമലബാര്‍ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, വിഷന്‍-2021 എന്ന പേരില്‍ ഓണ്‍ലൈന്‍ സംഗമം നടത്തുന്നു. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും, അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ ആത്മീയവും ഭൗതികവുമായ സഹായങ്ങള്‍ നല്‍കി, അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി എസ്.എം.വൈ.എം കാനഡയുടെ നേതൃത്വത്തില്‍ എസ്. എം.വൈ.എം. ഗ്ലോബല്‍ സമിതിയുടെയും കേരള റീജിയണല്‍ സമിതിയുടെയും സഹകരണത്തോടെ 2021 ഫെബ്രുവരി 27 വൈകുന്നേരം 7.30 ന് സൂം പ്ലാറ്റ്ഫോമിലൂടെ വിഷന്‍ 2021 സംഗമം നടത്തുന്നു. സീറോമലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്യും. മിസ്സിസ്സാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കും. എസ്.എം.വൈ.എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡന്‍റ് അരുണ്‍ ഡേവിഡ്, എസ്.എം.വൈ.എം കേരള റീജിയണ്‍ പ്രസിഡന്‍റ് ജൂബിന്‍ കൊടിയങ്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. മിസ്സിസ്സാഗ രൂപത വികാരി ജനറാള്‍ ഫാ. പത്രോസ്, രൂപത ഡയറക്ടര്‍ ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, രൂപത കോര്‍ഡിനേറ്റര്‍ ജെറിന്‍രാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Image: /content_image/India/India-2021-02-27-08:49:08.jpg
Keywords: കാനഡ

15635
Category: 13
Sub Category:
Heading: മാർച്ച് 12 മുതൽ പിറ്റേന്ന് വരെ 'കർത്താവിനായി 24 മണിക്കൂർ' ആചരിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വീണ്ടും. ഇത്തവണ മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാനാണ് പാപ്പ ആഹ്വാനം നല്‍കിയിരിക്കുന്നത്. 2014 മുതലാണ് നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാൻ ദേവാലയങ്ങൾ തുറന്നിടുവാനും കുമ്പസാരിപ്പിക്കാൻ വൈദികൻ തയാറായിരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തത്. പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കും, കുമ്പസാര കൂദാശ പരികർമ്മം ചെയ്യാനും 24 മണിക്കൂറും ദേവാലയത്തിൽ വൈദികർ ഉണ്ടാകും എന്നതാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത. കഴിഞ്ഞ വർഷം കൊറോണ ലോക്ക്ഡൗൺ കാരണം പല സ്ഥലങ്ങളിലും ഈ ദിവസം ആചരിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ട് വചന പ്രഘോഷണത്തോടെ ആരംഭിച്ച് കുമ്പസാരത്തിന് ജനത്തെ ഒരുക്കുവാനും പിന്നീട് ശനിയാഴ്ച വൈകിട്ട് വിശുദ്ധ ബലിയർപ്പണത്തോടെ അവസാനിപ്പിക്കാനാണ് നിലവില്‍ നല്കിയിരിക്കുന്ന നിർദേശം. "അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്‌ഷമിക്കുന്നു" (സങ്കീർത്തനം 103:3) എന്ന വചനത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വർഷത്തെ പ്രാർത്ഥനകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ ദിവസത്തെ ആചരണത്തിനായി പ്രാർത്ഥനകൾ പുറത്തിറക്കിയിട്ടുണ്ട്. 'എന്താണ് കുമ്പസാരം എന്ന കൂദാശ', 'എന്തിന് നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയണം', 'ആരോട് ഏറ്റുപറയണം' എന്നൊക്കെ വിവരിക്കുന്ന ഒരു കുമ്പസാര സഹായികൂടിയാണ് 5 യൂറോപ്യൻ ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ കൈ പുസ്തകം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-27-09:37:14.jpg
Keywords: പാപ്പ, പ്രാര്‍ത്ഥന