Contents

Displaying 15211-15220 of 25127 results.
Content: 15574
Category: 17
Sub Category:
Heading: ശസ്ത്രക്രിയ വിജയകരം: ബിബിനെ ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി; ഇനി വേണ്ടത് പ്രാര്‍ത്ഥനാസഹായം
Content: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എറണാകുളം നോര്‍ത്ത് കുത്തിയകോട് ഇടവകാംഗമായ ബിബിന്‍ എന്ന യുവാവിന് വേണ്ടി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പ്രവാചകശബ്ദത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച (17/02/2021) വാര്‍ത്ത നല്‍കിയിരിന്നു. പിറ്റേദിവസം വ്യാഴാഴ്ച (18/02/2021) നടക്കേണ്ടിയിരിക്കുന്ന ശസ്ത്രക്രിയയ്ക്ക് അടിയന്തരസഹായം തേടിയായിരിന്നു വാര്‍ത്ത. ചുരുങ്ങിയ സമയം കൊണ്ട് പ്രസ്തുത വാര്‍ത്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡിനിടെയുള്ള സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം ചികിത്സയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രവാചകശബ്ദത്തിന്റെ ഓരോ വായനക്കാരോടും യേശു നാമത്തില്‍ നന്ദി പറയുകയാണ്. ഇതിനിടെ ബിബിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 'മുന്നില്‍ എന്ത്' എന്ന ഒറ്റ ചോദ്യവുമായി നില്‍ക്കുമ്പോള്‍ അപ്രതീക്ഷിത സഹായവും പ്രാര്‍ത്ഥനയുമായി കടന്നുവന്ന ഓരോ സഹോദരങ്ങളോടും പ്രാര്‍ത്ഥനയുടെ രൂപത്തില്‍ നന്ദി അറിയിക്കുകയാണെന്ന് ബിബിന്റെ സഹോദരന്‍ എബിനും അമ്മയും നിറകണ്ണുകളോടെ പറയുന്നു. നിലവില്‍ ബിബിന് മൂന്നാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടതുണ്ട്. പിന്നീട് തുടര്‍ചികിത്സകളും. ഇതിന് ആവശ്യമായ തുക കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ സാമ്പത്തികമായി ഇനി പണം കൈമാറേണ്ടതില്ല. അതേസമയം വായനക്കാരോട് കുടുംബം പ്രത്യേകമായി പ്രാര്‍ത്ഥനസഹായം യാചിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം കഠിനമായ വേദനയിലൂടെയാണ് ബിബിന്‍ കടന്നുപോകുന്നത്. വേദനകളെ അതിജീവിക്കുവാനുള്ള കൃപ ആ മകന് ലഭിക്കുന്നതിനും തുടര്‍ ചികിത്സകള്‍ വിജയകരമാകുന്നതിനും വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്‍െറ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക്‌ ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല" (മര്‍ക്കോസ്‌ 9:41). സാമ്പത്തികമായും പ്രാര്‍ത്ഥന കൊണ്ടും പിന്തുണ നല്‍കി ബിബിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച എല്ലാ മാന്യവായനക്കാരോടും ഒരിക്കല്‍ കൂടി യേശു നാമത്തില്‍ നന്ദി പറയുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Image: /content_image/Charity/Charity-2021-02-20-15:29:24.jpg
Keywords: സഹായ
Content: 15575
Category: 1
Sub Category:
Heading: തിരുസഭയിലെ ശക്തമായ സ്വരം കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വത്തിക്കാന്‍ തിരുസംഘത്തിലെ പദവിയൊഴിഞ്ഞു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം ഒഴിയാൻ തയാറെന്ന് പാപ്പയെ അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാള്‍ സാറയുടെ രാജി സ്വീകരിച്ചത്. ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ 2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന അഭയാര്‍ത്ഥി രൂപത്തിലുള്ള ഇസ്ളാമിക അധിനിവേശത്തിനെതിരെയും ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയ്ക്കു ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്ക ദേവാലയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ രൂക്ഷമായി അപലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇസ്‌ളാമിസത്തിലെ പൈശാചികമായ മതഭ്രാന്തിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ടെന്നും ആഫ്രിക്കക്കാരായ തങ്ങള്‍ക്ക് നന്നായി അറിയാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഇത് മനസിലാക്കണമെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വത്തിക്കാനിലെ വിവിധങ്ങളായ വിഷയങ്ങളില്‍ വിഭാഗീയ പ്രചരണമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരിന്ന നേതാവ് കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ. 1945- ജൂണ്‍ 15നു ആഫ്രിക്കന്‍ രാജ്യമായ ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ല്‍ ഗോനാക്രി രൂപതയില്‍വെച്ച് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ആരംഭിച്ചു. 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2014 നവംബര്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു കര്‍ദ്ദിനാളിന് 75 വയസായതിനെ തുടര്‍ന്നു കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് രാജി കത്ത് മാര്‍പാപ്പയ്ക്കു നല്‍കിയിരിന്നെങ്കിലും അത് സ്വീകരിച്ചില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-20-20:48:55.jpg
Keywords: സാറ
Content: 15576
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വത്തിക്കാന്‍ ആരാധന തിരുസംഘത്തിലെ പദവിയൊഴിഞ്ഞു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം ഒഴിയാൻ തയാറെന്ന് പാപ്പയെ അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാള്‍ സാറയുടെ രാജി സ്വീകരിച്ചത്. ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ 2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന അഭയാര്‍ത്ഥി രൂപത്തിലുള്ള ഇസ്ളാമിക അധിനിവേശത്തിനെതിരെയും ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയ്ക്കു ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്ക ദേവാലയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ രൂക്ഷമായി അപലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇസ്‌ളാമിസത്തിലെ പൈശാചികമായ മതഭ്രാന്തിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ടെന്നും ആഫ്രിക്കക്കാരായ തങ്ങള്‍ക്ക് നന്നായി അറിയാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഇത് മനസിലാക്കണമെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വത്തിക്കാനിലെ വിവിധങ്ങളായ വിഷയങ്ങളില്‍ വിഭാഗീയ പ്രചരണമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരിന്ന നേതാവ് കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ. 1945- ജൂണ്‍ 15നു ആഫ്രിക്കന്‍ രാജ്യമായ ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ല്‍ ഗോനാക്രി രൂപതയില്‍വെച്ച് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ആരംഭിച്ചു. 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2014 നവംബര്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു കര്‍ദ്ദിനാളിന് 75 വയസായതിനെ തുടര്‍ന്നു കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് രാജി കത്ത് മാര്‍പാപ്പയ്ക്കു നല്‍കിയിരിന്നെങ്കിലും അത് സ്വീകരിച്ചില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-20-20:51:07.jpg
Keywords: സാറ
Content: 15577
Category: 18
Sub Category:
Heading: സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുന്ന കര്‍മപരിപാടികള്‍ യാഥാര്‍ഥ്യമാകണം. ലോക രാജ്യങ്ങള്‍ പലതും കൃഷിക്കു മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ അനാസ്ഥ പുലര്‍ത്തുന്നു. ഫ്രാന്‍സും ഇറ്റലിയും പ്രതിരോധ സേനാവിഭാഗത്തിനു തുല്യമായാണ് കാര്‍ഷിക മേഖലയെ കാണുന്നത്. രാജ്യസുരക്ഷയ്ക്കു ഭംഗമുണ്ടായാല്‍ നല്‍കുന്ന അതേ ഗൗരവം കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു നല്‍കുന്നു. നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ ആലസ്യം വെടിയണം. വിദ്യാഭ്യാസം, തീരമേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളും മുന്നില്‍ക്കണ്ടാവണം വികസന പദ്ധതികള്‍. പഠന ശിബിരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സമഗ്രരേഖ സര്‍ക്കാരിനും നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടനപത്രിക തയാറാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കും. രചനാത്മകമായ ഇത്തരം നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പായി സഭ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു ക്രിയാത്മക നടപടികളെടുക്കുന്ന രാഷ്ട്രീയ കക്ഷികളാകണം ഭരണം കൈയാളേണ്ടത്. െ്രെകസ്തവ ദര്‍ശനങ്ങളെ മാനിക്കുകയും ജനഹിതത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു സഭയുടെ പിന്തുണയുണ്ടാകുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍പോലും വിദേശകുത്തകകളെ സ്വാഗതം ചെയ്യുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ഈ പഠനശിബിരം നടക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുതെന്നു കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ വികസന അജണ്ടകള്‍ നീതിപൂര്‍വകമാകണം. മദ്യവ്യവസായത്തിന് അമിത പ്രാധാന്യം നല്കുന്നുണ്ടോയെന്നും കൃഷി, മത്സ്യബന്ധനമേഖലകള്‍ അവഗണിക്കപ്പെടുന്നുണ്ടോയെന്നും ഭരണകര്‍ത്താക്കള്‍ ആത്മപരിശോധന നടത്തണം. സമ്പത്തിന്റെ വിതരണം നീതിപൂര്‍വകമാകുമ്പോഴാണു വികസനം എല്ലാവരിലേക്കും എത്തുകയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിനാല്‍ കേരളത്തിനു വ്യവസായ രംഗത്ത് സംഭവിച്ച പിന്നാക്കാവസ്ഥ ചുരുങ്ങിയ കാലത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നു മുഖ്യപ്രഭാഷണത്തില്‍ മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ഉദ്യോഗത്തിനുപോകാതെ വീട്ടിലിരിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്കു ഡിജിറ്റല്‍ വിദ്യാഭ്യാസ യോഗ്യത നല്‍കാന്‍ വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിക്കുന്ന 30 മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തു യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, പി.കെ ജോസഫ്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-02-21-08:27:03.jpg
Keywords: ആലഞ്ചേരി
Content: 15578
Category: 18
Sub Category:
Heading: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത
Content: തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കരാറിനെതിരേ വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാറിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അഭിമുഖ്യത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനം നടത്തുന്നതിനായി ഉണ്ടാക്കിയ ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാര്‍ നിലവില്‍ വന്നാല്‍ മൂന്നു ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കണ്‍സോര്‍ഷ്യമായ ഇഎംസിസിയും കേരള ഫിഷിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ആഴക്ക ടലില്‍ 400 ട്രോളറുകളും അഞ്ച് മദര്‍ഷിപ്പുകളും ഏഴ് ഫിഷ് ലാന്റിംഗ് സെന്ററുകളും വരുമെന്നാണ് അറിയുന്നത്. ഫിഷ് പ്രോസസിംഗിനായി നാല് ഏക്കര്‍ സ്ഥലം പള്ളിപ്പുറം കിന്‍ഫ്രാ പാര്‍ക്കില്‍ മാറ്റിവച്ചതും മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. 5000 കോടി മുതല്‍ മുടക്കുള്ള ഈ കരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറണം. പിന്മാറാത്ത പക്ഷം മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും മോണ്‍.സി. ജോസഫ് പറഞ്ഞു. വേളി വര്‍ഗീസ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ തിരുവനന്തപുരം സാമൂഹ്യശുശ്രൂഷ ഡയറക്ടര്‍ ഫാ.സാബാസ് ഇഗ്‌നേഷ്യസ്, മത്സ്യമേഖല ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ്, യുടിയുസി ജില്ലാ പ്രസിഡന്റ് എം. പോള്‍, തിരുവനന്തപും മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റ് പൊഴിയൂര്‍ ബോസ്‌കോ, പുല്ലുവിള ലോര്‍ദോന്‍, ഫ്രാന്‍സിസ് മൊറായീസ്, അടിമലത്തുറ ഫ്രാന്‍സിസ്, പൂവാര്‍ മുത്തയ്യന്‍, ജെ.ആര്‍. മിരാന്റ, ഷിനു വേളി, ഷാനി ജോസഫ്, രതീഷ്, സാന്റോ സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-02-21-10:03:41.jpg
Keywords: മത്സ്യ
Content: 15579
Category: 1
Sub Category:
Heading: ചൈനയിലെ മതപീഡനം തുടർക്കഥ: കാരണം കൂടാതെ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി പൊളിച്ചുമാറ്റുന്നു
Content: യിനിങ്: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ യില്ലി ജില്ലയിലെ യിനിങ്ങില്‍ റിലീജിയസ് അഫയേഴ്സ് വിഭാഗത്തിന്റെ പൂര്‍ണ്ണ അനുമതിയോടെ രണ്ടായിരമാണ്ടിൽ നിര്‍മ്മിച്ച കത്തോലിക്ക ദേവാലയം പ്രാദേശിക അധികാരികള്‍ പൊളിച്ചു മാറ്റുവാന്‍ ഒരുങ്ങുന്നു. അടുത്ത ആഴ്ചയോടെ ദേവാലയം പൊളിച്ചുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. യില്ലി ജില്ലാ അധികാരികളും, യിനിങ് അധികാരികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് നിര്‍മ്മാണത്തേക്കുറിച്ച് വാനോളം പുകഴ്ത്തിയ ദേവാലയമാണ് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്തീയ സമൂഹത്തെ കമ്മ്യൂണിസ്റ്റുവത്കരിക്കുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റുവാന്‍ ഒരുങ്ങുന്നതെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ദേവാലയം പൊളിച്ചു നീക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നു പ്രദേശവാസികളായ ക്രൈസ്തവർ ചൂണ്ടിക്കാട്ടി. റിലീജിയസ് അഫയേഴ്സ് വകുപ്പില്‍ നിന്നുള്ള പൂര്‍ണ്ണ അനുമതിയും മതിയായ രേഖകളും ദേവാലയ അധികൃതരുടെ പക്കല്‍ ഉണ്ടെന്നതാണ് വിരോധാഭാസം. ദേവാലയം പൊളിച്ചു മാറ്റുന്നതിന്റെ ശരിയായ കാരണം അധികാരികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ദേവാലയമിരിക്കുന്നിടത്ത് കൊമ്മേഴ്സ്യല്‍ ബിൽഡിംഗ് പണികഴിപ്പിക്കുവാനാണ് നീക്കമെന്നാണ് അനുമാനിക്കപ്പെടുന്നത്. വിമാനത്താവളത്തിലേക്കും അര്‍ബന്‍ മേഖലയിലേക്കും പോകുന്ന പ്രധാന പാതയോരത്ത് വാണീജ്യ മൂല്യമേറിയ സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ 20 വർഷങ്ങൾക്ക് മുൻപ് ജനവാസ മേഖലയില്‍ നിന്നും ദൂരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നതിനാലാണ് ഈ സ്ഥലത്ത് അന്നത്തെ നഗരാധികാരികള്‍ ദേവാലയം പണിയുവാന്‍ അനുമതി നല്‍കിയതെന്നതാണ് വാസ്തവം. കാലക്രമേണ നഗരം വികസിക്കുകയും സ്ഥലത്തിന്റെ കച്ചവടമൂല്യം വര്‍ദ്ധിക്കുകയും ചെയ്തതാണ് ഈ ദേവാലയം പൊളിച്ചുനീക്കുവാന്‍ അധികാരികളെ പ്രേരിപ്പിച്ചിരിക്കുന്നത്. 2018-ല്‍ ദേവാലയത്തിന്റെ മുൻഭാഗത്തുള്ള ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ മായ്ച്ചുകളയുകയും, ദേവാലയ കെട്ടിടത്തിന്റെ മുകളില്‍ ഇരുവശങ്ങളിളായി സ്ഥാപിച്ചിരുന്ന വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും രൂപങ്ങളും, നടുവിലുണ്ടായിരുന്ന കുരിശും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ആളുകള്‍ ശ്രദ്ധിക്കുമെന്ന യുക്തിരഹിതമായ ആരോപണം ഉന്നയിച്ച് ദേവാലയത്തിന്റെ മണിമാളികയും രണ്ട് മകുടങ്ങളും പിന്നീട് നീക്കം ചെയ്യുകയുണ്ടായി. 1993-ല്‍ നിര്‍മ്മാണാനുമതിക്കായി ദേവാലയത്തിന്റെ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ തന്നെ ഉയരക്കൂടുതല്‍ എന്നാരോപണം ഉന്നയിച്ച് 5 മീറ്റര്‍ കുറച്ചിരുന്നു. നിര്‍മ്മാണത്തിനിടെ മകുടങ്ങളുടെ തിളക്കമുള്ള നിറങ്ങള്‍ മാറ്റി പകരം ചാര നിറം പൂശുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ മതസ്വാതന്ത്ര്യ വിരുദ്ധ നിലപാടാണ് ഇതിന് പിന്നിലെ കാരണമായി വിശ്വാസീ സമൂഹം ചൂണ്ടിക്കാട്ടുന്നത്. 2013-ല്‍ ഷീ ജിന്‍പിംഗ് അധികാരത്തില്‍ വന്നതിനു ശേഷമാണ് ക്രൈസ്തവർക്കെതിരെയുള്ള മതപീഡനം ഇത്രമാത്രം വര്‍ദ്ധിച്ചത്. ‘കമ്മ്യൂണിസ്റ്റുവത്കരണ’ത്തിന്റെ പേരില്‍ രാജ്യത്തു നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-21-10:11:46.jpg
Keywords: ചൈന, ചൈനീ
Content: 15580
Category: 1
Sub Category:
Heading: റോമിലോ മറ്റ് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ്; ദുഃഖം പങ്കുവെച്ച് വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശക്തമായ രീതിയില്‍ തുറന്ന പ്രതികരണം നടത്തിയിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ സ്ഥാനമൊഴിഞ്ഞതിന്റെ സങ്കടം പങ്കുവെച്ച് വിശ്വാസി സമൂഹം. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ സ്ഥാനം ഒഴിഞ്ഞുള്ള അദ്ദേഹത്തിന്റെ രാജികത്ത് മാര്‍പാപ്പ അംഗീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും ദുഃഖം പങ്കുവെച്ച് പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുസഭയിലെ ധീരനായ പോരാളിയായിരിന്നുവെന്നും കത്തോലിക്ക സഭയിലെ നെടുംതൂണായിരിന്നു കര്‍ദ്ദിനാള്‍ സാറയെന്നും ചിലര്‍ പ്രതികരിച്ചു. ഇസ്ളാമിക അധിനിവേശത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പ്രവാചകശബ്ദമായി നിലകൊണ്ട വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ സാറയെന്നായിരിന്നു മറ്റ് ചിലരുടെ പ്രതികരണം. ആരാധനാക്രമവും കൂദാശകളും സംരക്ഷിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു വളരെ വലുതാണെന്നായിരിന്നു വൈദികര്‍ അടക്കമുള്ള മറ്റ് ചിലര്‍ ട്വീറ്റ് ചെയ്തത്. രാജി മാര്‍പാപ്പ അംഗീകരിച്ച വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് പങ്കുവെച്ചിരിന്നു. ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള പ്രിഫെക്റ്റ് പദവി രാജിവെക്കാനുള്ള തീരുമാനം മാർപാപ്പ അംഗീകരിച്ചുവെന്നും താൻ ദൈവത്തിന്റെ കൈയിലാണെന്നും ഏക പാറ ക്രിസ്തുവാണെന്നും റോമിലോ മറ്റിടങ്ങളിലോ ഉടനെ കാണാമെന്നുമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today, the Pope accepted the resignation of my office as Prefect of the Congregation for Divine Worship after my seventy-fifth birthday. I am in God&#39;s hands. The only rock is Christ. We will meet again very soon in Rome and elsewhere. +RS <a href="https://t.co/6ywOlLnfDE">pic.twitter.com/6ywOlLnfDE</a></p>&mdash; Cardinal R. Sarah (@Card_R_Sarah) <a href="https://twitter.com/Card_R_Sarah/status/1363086375013220354?ref_src=twsrc%5Etfw">February 20, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്ന അദ്ദേഹം ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാളായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയ്ക്കു ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധനക്രമ കൂദാശ വിഷയങ്ങളിലും അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം അദ്ദേഹം അദ്ധ്യക്ഷനായിരിന്ന ആരാധന തിരുസംഘം പുറത്തിറക്കിയ ഡിക്രിയില്‍ റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ലായെന്നും ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയമുള്ള ബന്ധപ്പെടലാണെന്നും റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്നും പ്രസ്താവിച്ചിരിന്നു. തിരുസഭയിലെ വിവിധ വിഷയങ്ങളില്‍ സഭാധികാരികള്‍ ആത്മശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരിന്നു. 2018-ല്‍ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ കത്തോലിക്ക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആഗോളസഭയിലെ വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികളെന്നും സഭാധികാരികള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരിന്നു. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ദയാവധത്തിനും, ഭ്രൂണഹത്യക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു. ഇത്തരത്തില്‍ വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ അദ്ദേഹം കാണിച്ച ശക്തമായ നിലപാട് തുടര്‍ന്നും ആവര്‍ത്തിക്കണമെന്ന അപേക്ഷയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കര്‍ദ്ദിനാളിനോട് അഭ്യര്‍ത്ഥിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-21-14:21:25.jpg
Keywords: സാറ
Content: 15581
Category: 22
Sub Category:
Heading: കുരിശടയാളത്താൽ ആശീർവ്വദിക്കുന്ന ജോസഫ്
Content: ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ് (The Miracle of the Sun). അതേക്കുറിച്ച്, അതിനു സാക്ഷിയായ മൂന്ന് ഇടയബാലകരിൽ ഒരാളും പിൽക്കാലത്ത് സന്യാസവ്രതം സ്വീകരിക്കുകയും ചെയ്ത സിസ്റ്റർ ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്: "ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു...ഒന്നാമത്തെ ദൃശ്യത്തിൽ, വിശുദ്ധ യൗസേപ്പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നുനിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വിശുദ്ധ യൗസേപ്പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വിശുദ്ധ യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു." ജർമ്മൻ ദൈവശാസ്ത്രജ്ഞനായ റോമാനോ ഗ്വാർഡിനിയുടെ (Romano Guardini) അഭിപ്രായത്തിൽ “നിങ്ങളുടെ ജീവിതം മുഴുവനും - ശരീരം, ആത്മാവ്, മനസ്സ്, ഇച്ഛാശക്തി, ചിന്തകൾ, വികാരങ്ങൾ, നിങ്ങളുടെ ചെയ്തികളും - കുരിശിനാൽ മുദ്ര ചെയ്യുമ്പോൾ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ക്രിസ്തുവിന്റെ ശക്തി നിങ്ങളെ ബലപ്പെടുത്തുകയും പവിത്രീകരിക്കുകയും ചെയ്യുന്നു." രക്ഷയുടെ അടയാളമായ കുരിശിനാൻ ജനസമുഹത്തെ മൂന്നു പ്രാവശ്യം ആശീർവ്വദിക്കുന്ന യൗസേപ്പിതാവ്, ഈശോയുടെ നാമത്തിൽ നമ്മളെ പവിത്രീകരിക്കുയും ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അവൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതായിരുന്നു. രക്ഷയുടെ വഴി ഈശോയുടെ കുരിശിൻ്റെ വഴിയാണന്നു യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. കുരിശിൽ നിന്ന് ഓടിയകലുമ്പോൾ രക്ഷകനിൽ നിന്നാണ് നാം അകലം പാലിക്കുന്നത്. കുരിശിനെ ആശ്ലേഷിക്കാൻ ഈശോയെ ഒരുക്കിയത് മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭത്തിൽ കുരിശിൻ്റെ വഴികളിലൂടെ സ്വയം നടക്കാൻ തീരുമാനിച്ച യൗസേപ്പിൻ്റെ നിശ്ചയ ദാർഢ്യമായിരുന്നു.
Image: /content_image/SocialMedia/SocialMedia-2021-02-21-17:00:26.jpg
Keywords: ജോസഫ, യൗസേ
Content: 15582
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
Content: കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണെന്നും ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉണ്ടെന്ന് മന്ത്രി വിലയിരുത്തി. കേരളത്തിൽ കത്തോലിക്കാസഭയുടെ ഭാഗമായി പ്രവർത്തിക്കുന്നതും, വിവിധ സന്യാസസമൂഹങ്ങളുടെയും രൂപതകളുടെയും കത്തോലിക്കരായ വ്യക്തികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതുമായ അനാഥാലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും പ്രവർത്തനങ്ങളെ മന്ത്രി സന്തോഷത്തോടെയും ആദരവോടെയുമാണ് സ്മരിച്ചത്. അത്തരമൊരു സ്ഥാപനം താൻ സന്ദർശിച്ച അനുഭവം വലിയ അത്ഭുതത്തോടെ ടീച്ചർ വിവരിക്കുകയുണ്ടായി. തെരുവിൽ അലഞ്ഞുനടക്കുന്ന മനസികരോഗികളെ കൂട്ടിക്കൊണ്ടുവന്ന് മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന അവിടെ വച്ച് മൂന്ന് മാസക്കാലം 'നേർച്ചയായി' ശുശ്രൂഷ ചെയ്യാൻ എത്തിയ ഒരു സ്ത്രീയെ പരിചയപ്പെട്ടതും അതിശയത്തോടെയാണ് ടീച്ചർ പങ്കുവച്ചത്. പണമായി പലരും നേർച്ചയിടുമ്പോൾ ദൈവപ്രീതിക്കായി തന്റെ മൂന്നുമാസം നേർച്ചയായി നൽകാൻ അവർ തയ്യാറായത് വലിയൊരു മാതൃകയാണെന്ന് എടുത്തു പറഞ്ഞ ബഹു. മന്ത്രി, അത്തരത്തിൽ സ്വന്തം മക്കളെപ്പോലെ കണ്ട് വൃദ്ധരെയും മനസികരോഗികളെയും അനാഥരെയും ശുശ്രൂഷിക്കാൻ തയ്യാറാകുന്ന അനേകർ വഴിയായി ആരുമില്ലാത്ത ഒട്ടേറെപ്പേർ ഈ സമൂഹത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതായി വിലയിരുത്തി. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകൾ തനിക്ക് ചെയ്ത വലിയ സഹായങ്ങൾക്ക് ടീച്ചർ നന്ദി പറഞ്ഞു. മെഡിക്കൽ അഡ്മിഷൻ ഫീസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ, പലപ്പോഴും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ഫീസ് ചൂണ്ടിക്കാണിച്ചാണ് മറ്റ് മെഡിക്കൽകോളേജുകളോട് സംസാരിക്കാറുള്ളത് എന്നും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകളുടെ നിലപാടുകൾ അത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലവും തനിക്ക് സഹായകരമായിട്ടുണ്ടെന്നും ടീച്ചർ ഓർമ്മിച്ചു. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും വലിയ ചെലവുകളുണ്ട് എന്ന് സർക്കാർ മെഡിക്കൽ കോളേജുകളുടെ നടത്തിപ്പിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ ടീച്ചർ, ഏറ്റവും മാന്യമായ രീതിയിൽ ഫീസ് ഈടാക്കി മെഡിക്കൽ കോളേജ് നടത്തുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പഠന ശിബിരം സംഘടിപ്പിച്ച കെസിബിസിയെ മന്ത്രി അഭിനന്ദിക്കുകയും തന്റെ അളവില്ലാത്ത സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ഈ രീതിയിലും കത്തോലിക്കാ സഭചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ താൻ ബഹുമാനത്തോടെ കാണുന്നതായി മന്ത്രി അറിയിച്ചു. ശനി, ഞായർ ദിവസങ്ങളായി എറണാകുളം പിഒസിയിൽ നടന്നുവന്ന കേരള പഠനശിബിരം 2021ന്റെ സമാപന സമ്മേളനത്തിൽ കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. കെസിബിസി ചെയർമാൻ മാർ ജോർജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും, എം.പി. ഹൈബി ഈഡൻ മുഖ്യ പ്രഭാഷണവും നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-21-19:17:18.jpg
Keywords: മന്ത്രി
Content: 15583
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് സാധിച്ചില്ല: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: ദൈവവചനവും ആരാധനാക്രമവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് സാധിച്ചില്ലായെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ സൂം പ്ലാറ്റ്ഫോമിലൂടെ ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പരയ്ക്കു പ്രത്യേക പ്രാധാന്യമുണ്ടെന്നും അത് നയിക്കുന്ന ഫാ. അരുണ്‍ കലമറ്റത്തില്‍ ഭാരത സഭയുടെ റാറ്റ്സിംഗര്‍ ആണെന്നും ആഗോള സഭയില്‍ തന്നെ മഹത്തരമായ സംഭാവനകള്‍ ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അരുണ്‍ അച്ചന്‍ നയിക്കുന്ന ക്ലാസുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും ക്ലാസില്‍ പങ്കുചേരുന്ന വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കണമെന്നും പഠനപരമ്പരയ്ക്കു നേതൃത്വം നല്‍കുന്ന പ്രവാചകശബ്ദത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പ്രവാചകശബ്ദം ചീഫ് എഡിറ്റര്‍ ഡീക്കന്‍ റവ. അനില്‍ ലൂക്കോസ് സ്വാഗതവും യു‌കെ എഡിറ്റര്‍ ബാബു ജോസഫ് നന്ദിയും പറഞ്ഞു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളെ പലരും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന പശ്ചാത്തലത്തിലാണ് പ്രവാചകശബ്ദം പഠനപരമ്പരയ്ക്കു ആരംഭം കുറിച്ചിരിക്കുന്നത്. മുന്നൂറ്റിഅന്‍പതിലധികം ആളുകള്‍ ഇന്നലെ തത്സമയ പഠനപരമ്പരയില്‍ ഭാഗഭാക്കായി. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിമുതൽ 7 മണിവരെയാണ് സൂം പ്ലാറ്റ്ഫോമിലൂടെ ക്ലാസുകള്‍ നടത്തപ്പെടുക. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 6 ശനിയാഴ്ച നടക്കും.
Image: /content_image/News/News-2021-02-21-20:11:01.jpg
Keywords: രണ്ടാം