Contents
Displaying 15161-15170 of 25128 results.
Content:
15523
Category: 14
Sub Category:
Heading: പതിനായിരങ്ങള്‍ക്ക് ക്രിസ്താനുഭവം പകര്‍ന്ന 'ദി ചോസൺ' പരമ്പര ഇനി ട്രിനിറ്റി നെറ്റ്‌വർക്കിലും
Content: വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ച ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ദി ചോസൺ' പരമ്പര ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിൽ സംപ്രേഷണം ആരംഭിച്ചു. പരമ്പരയുടെ ആദ്യത്തെ സീസണിൽ എട്ട് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി എട്ടാം തീയതിയാണ് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിൽ ആദ്യത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഓരോ എപ്പിസോഡുകളും യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ സഹായകമായ വിധത്തില്‍ ഹൃദയസ്പര്‍ശിയായ വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നോട്ടുള്ള എട്ടാഴ്ച എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലുമാണ് 'ചോസണ്‍' സംപ്രേഷണം ചെയ്യുക. ദി ചോസൺ തങ്ങളുടെ മാധ്യമത്തിലൂടെ കാഴ്ചക്കാരിൽ എത്തിക്കുക വഴി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു ക്രിസ്താനുഭവം അവർക്ക് നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് ചെയർമാൻ മാറ്റ് ക്രൗച്ച് പ്രതികരിച്ചു. പരമ്പരയുടെ ആദ്യത്തെ സീസൺ 180 രാജ്യങ്ങളിലായി അഞ്ചുകോടിയോളം ആളുകളാണ് വീക്ഷിച്ചത്. 50 ഭാഷകളിലായി പരമ്പര ഡബ്ബ് ചെയ്യപ്പെട്ടു. ഇതിനോടകം തന്നെ രണ്ടാമത്തെ സീസണിന്റെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ആളുകൾ നൽകുന്ന സംഭാവനയിലൂടെ ചിത്രീകരണം നടത്തുന്ന ഏറ്റവും വലിയ മാധ്യമ സംരംഭമായി ദി ചോസൺ മാറിയിരിന്നു. 20 മില്യൻ ഡോളറാണ് പരമ്പരക്ക് വേണ്ടി ഇതിനോടകം സംഭാവനയായി ലഭിച്ചിട്ടുള്ളത്.
Image: /content_image/News/News-2021-02-15-16:05:14.jpg
Keywords: ടെലിവിഷന്‍, ചോസ

15524
Category: 1
Sub Category:
Heading: യൂട്യൂബിന്റെ ഗര്‍ഭഛിദ്ര അനുകൂല നയം വീണ്ടും: പ്രോലൈഫ് മാധ്യമമായ ലൈഫ്‌സൈറ്റ് ന്യൂസിന് ആജീവനാന്ത വിലക്ക്
Content: ഒന്‍റാരിയോ: കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം ചൂണ്ടിക്കാട്ടി പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ യുട്യൂബിന്റെ നടപടി വിവാദമാകുന്നു. ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് മാധ്യമമായ യൂട്യൂബിന്റെ നടപടി സെന്‍സര്‍ഷിപ്പ് സംബന്ധിച്ച ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ്. നടപടിയെ അപലപിച്ചുകൊണ്ട് നാഷണല്‍ കത്തോലിക് ബയോഎത്തിക്സ് സെന്റര്‍ എന്ന കത്തോലിക്ക സംഘടന രംഗത്തെത്തിയിട്ടുണ്ട്. യുട്യൂബില്‍ ശാസ്ത്രജ്ഞന്‍മാരല്ല എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദരുമാണ് ഉള്ളതെന്നും, ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ച് അവര്‍ക്കുള്ള അറിവ് പരിമിതമാണെന്നും നാഷ്ണല്‍ കത്തോലിക് ബയോഎത്തിക്സ് സെന്ററിലെ എഡ്വാര്‍ഡ് ഫൂര്‍ട്ടണ്‍ പറഞ്ഞു. ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമനിര്‍മ്മാണം വഴി സംരക്ഷിക്കുവാനുള്ള ആര്‍ജ്ജവം രാഷ്ട്രീയക്കാര്‍ കാണിക്കാത്തിടത്തോളം കാലം ഇത് തുടരുമെന്നും ഫൂര്‍ട്ടണ്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പകര്‍ച്ചവ്യാധി തടയല്‍ മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് ലൈഫ്‌സൈറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് യൂടൂബിന്റെ ഉടമയായ ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഇത് യുക്തിരഹിതമാണെന്നാണ് മാധ്യമം അവകാശപ്പെടുന്നത്. യാതൊരുവിധ അറിയിപ്പും കൂടാതെയാണ് യുട്യൂബ് തങ്ങളുടെ ചാനലിനു വിലക്കേര്‍പ്പെടുത്തിയതെന്നു ലൈഫ്‌സൈറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ഹെന്രി വെസ്റ്റേണ്‍ വ്യക്തമാക്കി. ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമാണ് ലൈഫ്സൈറ്റ് ന്യൂസ്. കോവിഡ് പ്രതിരോധത്തിനായുള്ള ചില വാക്സിനുകളില്‍ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കിയ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആഗോള സമൂഹത്തെ ആദ്യം അറിയിച്ച മാധ്യമങ്ങളില്‍ ഒന്നു കൂടിയായിരിന്നു ഇത്. കോവിഡ്-19 മായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭീതിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ കനേഡിയന്‍ ഡോക്ടര്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ഡിസംബറില്‍ യുട്യൂബ് നീക്കം ചെയ്തിരുന്നുവെന്ന് ലൈഫ്സൈറ്റ് ന്യൂസ് ആരോപിച്ചു. ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ കോവിഡ് വാക്സിനുകള്‍ സ്വീകരിക്കരുതെന്ന്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ലൈഫ്സൈറ്റ് ന്യൂസിലൂടെ പറഞ്ഞ വീഡിയോയും യുട്യൂബ് സെന്‍സര്‍ ചെയ്തിരുന്നു. കോവിഡ് ലോക്ക്ഡൌണിനെക്കുറിച്ചും, കോവിഡ് വാക്സിനു ഉപയോഗിയ്ക്കുന്ന ഭ്രൂണകോശങ്ങളെക്കുറിച്ചുമുള്ള സത്യങ്ങള്‍ തുറന്നു പറഞ്ഞതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് തങ്ങളുടെ അനുമാനമെന്നു ഹെന്രി വെസ്റ്റേണ്‍ പറഞ്ഞു. കോവിഡ് വാക്സിന്‍ പ്രത്യക്ഷമായോ, പരോക്ഷമായോ അബോര്‍ഷന്‍ ചെയ്യപ്പെട്ട ഭൂണകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സ്ഫഡ്- അസ്ട്രാ സെനക്ക എന്ന കമ്പനി നിര്‍മ്മിക്കുന്ന വാക്സിനില്‍ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ക്രിസ്തീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും അതൊഴിവാക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2021-02-15-17:39:00.jpg
Keywords: യൂട്യൂ, ട്വിറ്റ

15525
Category: 22
Sub Category:
Heading: ജോസഫ് - നന്മ നിറഞ്ഞ സുഹൃത്ത്
Content: ജീവിതത്തിൽ ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഉണ്ടായിരിക്കുക ഒരു സുകൃതമാണ്. എല്ലാം തുറന്നു പറയാൻ കഴിയുന്ന, വിശ്വസിക്കാൻ കഴിയുന്ന, ചതിക്കാൻ അറിയാത്ത കൂട്ടുകാരൻ ഉണ്ടായിരിക്കുക ജീവിതവിജയത്തിനു അത്യന്ത്യാപേഷിതമാണ്. സൗഹൃദങ്ങള്‍ വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില്‍ ആത്മാര്‍ത്ഥതയുള്ള കൂട്ടുകാർ ഇല്ലാത്തതാണ് പല പ്രശ്നങ്ങൾക്കുമുള്ള കാരണം. ആബാല വൃദ്ധ ജനങ്ങൾക്കും സമീപിക്കാൻ പറ്റുന്ന ഒരു നല്ല സുഹൃത്താണ് വിശുദ്ധ യൗസേപ്പിതാവ്. മനുഷ്യ മനസ്സിനെ മനസ്സിലാക്കി പ്രതികരിക്കാൻ കഴിവുള്ള വിശുദ്ധനാണ് നിശബ്ദനനായ ഈ പിതാവ്. നിശബ്ദനയായ ഈ സുഹൃത്ത് വലിയൊരു ശ്രോതാവാണ്. നാം പറയുന്നതു കേൾക്കാൻ ആത്മാർത്ഥതയുള്ള കൂട്ടുകാരനെ കണ്ടെത്താൻ ബുദ്ധിമുട്ടാണോ, എങ്കിൽ ജോസഫിൻ്റെ അടുത്തേക്കു പോകു. നമ്മുടെ അധരങ്ങൾക്കു നേരെ അവൻ സദാ ചെവി തുറന്നു തരും. ക്ഷമയുള്ള ഒരു ശ്രോതാവിനു മാത്രമേ നല്ല ഒരു സുഹൃത്ത് ആകാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം നല്ലൊരു കേൾവിക്കാരനാവുക എന്നതാണ്. യൗസേപ്പിതാവ് നിശബ്ദനായത് മറ്റുള്ളവരെ ശ്രവിക്കാനായിരുന്നു. ശ്രവിക്കാൻ ഒരു കൂട്ടുകാരനുണ്ടാകുമ്പോൾ സുഹൃത് ബന്ധങ്ങളിൽ ഊഷ്മളതയും ആത്മാർത്ഥതയും വിരിയും. ആത്മാർത്ഥതയോടെ കേൾക്കുന്ന കൂട്ടുകാർ ഉണ്ടായാലേ നമ്മിലെ നന്മ പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളു. അതിനാലാണ് മഹാനായ ഹെൻട്രി ഫോർഡ് സുഹൃത്തിനെ എന്നിലെ നന്മ പുറത്തു കൊണ്ടുവരുന്നവൻ എന്നു നിർവചിച്ചത്. നന്മയുള്ള യൗസേപ്പിതാവുമായുള്ള ചങ്ങാത്തം നമ്മളെയും നന്മ നിറഞ്ഞവരാക്കും അതുവഴി നമ്മുടെ നന്മയും അനേകർക്കു സുകൃതമാകും.
Image: /content_image/SocialMedia/SocialMedia-2021-02-15-18:52:54.jpg
Keywords: ജോസഫ്, യൗസേ

15526
Category: 10
Sub Category:
Heading: വിശുദ്ധ വാലന്റൈന്റെ തിരുനാള്‍ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റോമിലെ ദേവാലയം
Content: റോം: ക്രിസ്തു കേന്ദ്രീകൃതമായ ദാമ്പത്യ ജീവിതത്തിന് യുവാക്കളെ സഹായിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റൈന്റെ തിരുനാള്‍ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റോമിലെ ദേവാലയം. റോമിലെ സര്‍ക്കസ് മാക്സിമസിന് സമീപമുള്ള കോസ്മെഡിനില്‍ ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട സാന്താ മരിയ മൈനര്‍ ബസലിക്കയില്‍ പുഷ്പകിരീടം അണിയിച്ച് വിശുദ്ധന്റെ തലയോട്ടിയാണ് സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തീയ വിവാഹങ്ങളുടെ സംരക്ഷകനും ദമ്പതിമാരുടെ മധ്യസ്ഥനുമായ വിശുദ്ധ വാലന്റൈന്‍റെ അപൂര്‍വ്വ തിരുശേഷിപ്പിനെ വണങ്ങാന്‍ ഇന്നലെ തിരുനാള്‍ ദിനത്തില്‍ നിരവധി പേര്‍ എത്തിയിരിന്നു. ബസിലിക്ക ദേവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഒന്നാണിതെന്ന് ദേവാലയത്തിന്റെ റെക്ടറായ ഫാ. ച്ചിഹാഡെ അബ്ബൌഡ് പറഞ്ഞു. വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ പ്രചോദനമായ വിശുദ്ധ വാലൈന്റൈനെ ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി ദിവസമാണ് വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ ക്ളോഡിയസ് ചക്രവര്‍ത്തി യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തിലാണ് കൂദാശകേന്ദ്രീകൃതമായ വിവാഹത്തിനായി യുവജനങ്ങളെ സഹായിക്കുവാന്‍ വിശുദ്ധന്‍ രംഗത്തുവന്നത്. ചക്രവര്‍ത്തിയുടെ ഉത്തരവിനെതിരെ ധീരമായി നിലകൊണ്ടതിനാല്‍ ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് വിശുദ്ധനെക്കുറിച്ചുള്ള ഭൂരിഭാഗം വിവരണങ്ങളിലും പറയുന്നത്. കുടുംബജീവിതം വ്യക്തികളെ തുണക്കുമെന്ന് വിശ്വസിച്ചിരുന്നതിനാലും, രഹസ്യമായി വിവാഹമെന്ന കൂദാശ നടത്തിക്കൊടുത്തതിനാലും അദ്ദേഹം ചക്രവര്‍ത്തിക്കും മറ്റുള്ളവര്‍ക്കും അനഭിമതനായെന്ന്‍ ഫാ. അബ്ബൌഡ് സ്മരിച്ചു. വിശുദ്ധ വാലന്റൈന്റെ തിരുശേഷിപ്പുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന പതിവു ദേവാലയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1800-കളുടെ ആദ്യം റോമില്‍ നടത്തിയ ഉദ്ഘനനത്തിലാണ് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തുന്നത്. സാന്താ മരിയ ദേവാലയത്തില്‍ നിന്ന്‍ തന്നെയായിരുന്നു ഈ തലയോട്ടി കണ്ടെത്തിയത്. 1964-ല്‍ പോള്‍ ആറാമന്‍ പാപ്പ ദേവാലയം മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ പാത്രിയാര്‍ക്കീസിനു സംരക്ഷണത്തിനായി കൈമാറി. വത്തിക്കാനിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ പ്രതിനിധിയുടെ ഇരിപ്പിടം കൂടിയാണ് ഇന്ന്‍ ഈ ദേവാലയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-15-19:53:01.jpg
Keywords: വാലന്റൈന്‍

15527
Category: 1
Sub Category:
Heading: പൊതു തെരഞ്ഞെടുപ്പും നടപടിക്രമങ്ങളും വിശുദ്ധവാരത്തില്‍ ഒഴിവാക്കണം: നിവേദനം നല്‍കി
Content: കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പും നടപടിക്രമങ്ങളും വിശുദ്ധവാരത്തില്‍ ഒഴിവാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 28ന് ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ നാലിന് ഈസ്റ്ററോടുകൂടിയാണു സമാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പോളിംഗ് സ്‌റ്റേഷനുകളായി മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്നു. ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ ഒരു ഭാഗംതന്നെ പോളിംഗ് ബൂത്തിനായി വിട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. ഏപ്രില്‍ 15നു ശേഷമുള്ള ദിവസമായിരിക്കും ഏറെ അഭികാമ്യമെന്നും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് നിവേദനം നല്‍കിയെന്നും വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.
Image: /content_image/News/News-2021-02-16-09:28:20.jpg
Keywords: ലെയ്റ്റി

15528
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍
Content: ചങ്ങനാശേരി: 22ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ 20വരെ പാറേല്‍ പള്ളിയില്‍ നടക്കും. ദിവസവും വൈകുന്നേരം 6.15മുതല്‍ 8.45വരെയാണ് സമയം. കണ്‍വെന്‍ഷന്‍ പ്രഭാഷണങ്ങള്‍ മാക് ടിവി യുട്യൂബ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. നാളെ വൈകുന്നേരം 6.45ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പ്രഭാഷണം നടത്തും. 8ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, 19ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 20ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും.
Image: /content_image/India/India-2021-02-16-09:40:26.jpg
Keywords: ചങ്ങനാശേരി

15529
Category: 18
Sub Category:
Heading: നോമ്പിലെ നോവ് പുതുപ്പിറവിയ്ക്കു വേണ്ടിയുള്ളത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: സ്വാഭാവിക വാസനകളെ നിയന്ത്രിച്ചു വേണ്ടന്നു വയ്ക്കുന്നതിനും മനസിന്റെ നിശ്ചയങ്ങള്‍ക്കു വിധേയമായി കൈകാര്യം ചെയ്യാന്‍ പഠിക്കുന്‌പോഴുമാണ് മനുഷ്യന്‍ എന്ന അവസ്ഥയിലേക്ക് നമ്മള്‍ വളരുന്നതെന്നും നോന്പില്‍ഒരു നോവുണ്ടെന്നും അതു പുതുപ്പിറവിക്കുവേണ്ടിയുള്ള ഒരു ബലപ്രയോഗമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിഭൂതി തിരുനാളിനോടനുബന്ധിച്ച് പാലാ കത്തീഡ്രലിലെ തിരുക്കര്‍മവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. നോമ്പ് നമ്മുടെ ഹൃദയത്തിലും മനസിലും നാമനുഭവിക്കുമ്പോള്‍ അതിന്റെ ഫലവും നമ്മിലുണ്ടാവും. നോമ്പു കാലത്ത് മിശിഹാ അനുഭവം വളരണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ ജേക്കബ് മുരിക്കന്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജോണ്‍ കണ്ണന്താനം, ഫാ. ജോസഫ് മണിയങ്ങാട്ട്, ഫാ. ജോര്‍ജ് ചൂരക്കാട്ട്, ഫാ. ജോണ്‍ എടേട്ട്, ഫാ. ജോണ്‍സണ്‍ പാക്കരന്‌പേല്‍ എന്നിവരും ശുശ്രൂഷകള്‍ക്കു കാര്‍മികത്വം നല്‍കി.
Image: /content_image/India/India-2021-02-16-09:49:50.jpg
Keywords: മാര്‍ ജോസഫ് കല്ലറ

15531
Category: 13
Sub Category:
Heading: തീവ്രവാദികള്‍ കഴുത്തറുത്ത ലിബിയന്‍ രക്തസാക്ഷികള്‍ എല്ലാ ക്രൈസ്തവര്‍ക്കുമുള്ള വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ
Content: റോം: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയൻ തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന 21 രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് രക്തത്താലുള്ള എക്യുമെനിസത്തിൻ്റെ യഥാർത്ഥ ഐക്യമാണെന്നും രക്തസാക്ഷികളായ ഇരുപത്തിയൊന്നുപേരും സാധാരണക്കാരായ കുടുംബജീവിതം നയിച്ചിരുന്നവരും, നയിക്കാൻ ആഗ്രഹിച്ചിരുന്നവരും കുടുംബത്തെ പോറ്റാൻ വേണ്ടി കഠിനപരിശ്രമം ചെയ്തിരുന്നവരുമായിരുന്നുവെന്ന്‍ പാപ്പ പറഞ്ഞു. ആംഗ്ലിക്കൻ സഭയുടെ തലവന്‍ ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബി, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡൻ്റ് കർദ്ദിനാൾ കുർത്ത് കോക്ക് എന്നിവരും വെബിനാറില്‍ പങ്കെടുത്തിരുന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തീവ്രവാദികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-16-11:38:03.jpg
Keywords: പാപ്പ, ലിബിയ

15532
Category: 18
Sub Category:
Heading: കെസിവൈഎം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ
Content: മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾക്കെതിരെ കെസിവൈഎം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ നടക്കും. മലയോര സംരക്ഷണ യാത്ര വയനാട് ജില്ലയിലെ നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിലും നിലമ്പൂർ, മണിമൂളി, ചുങ്കക്കുന്ന് തുടങ്ങിയ മേഖലകളിലെ പത്തോളം സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഓരോ സ്ഥലങ്ങളിലും യുവജന നേതാക്കൾ സംസാരിക്കും. ഇതിനോടകം തന്നെ രൂപതയിലെ വിവിധ മേഖലകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബഫർസോൺ പ്രഖ്യാപനത്തോട് ജനങ്ങളുടെ പ്രതികരണം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ക്യാമ്പയിനും ഇരുപത്തിയൊന്നാം തീയതി മുതൽ കെസിവൈഎം ആരംഭിക്കും. ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുന്നതുവരെ കെസിവൈഎം മാനന്തവാടി രൂപതയിലെ യുവജനങ്ങൾ മലയോര ജനതയോടൊപ്പം ഉണ്ടാകുമെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രൂപത സെക്രട്ടറി റ്റെസിൻ വയലിൽ, കോർഡിനേറ്റർ ജിജിന കറുത്തേടം, സിൻഡിക്കേറ്റ് അംഗം ഡെറിൻ കൊട്ടാരത്തിൽ, മേഖല പ്രസിഡൻ്റുമാരായ ബിബിൻ പിലാപ്പിളളിൽ, ലിബിൻ മേപ്പുറത്ത് ,രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-16-17:52:20.jpg
Keywords: മാനന്തവാടി

15533
Category: 10
Sub Category:
Heading: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സൗദിയിലെ വഹാബി മുസ്ലിം പണ്ഡിതനായിരിന്ന അൽ ഫാദി
Content: "സുവിശേഷം പ്രഘോഷിക്കാൻ ഞാൻ ലജ്ജിക്കുന്നില്ല!!"- യാഥാസ്ഥിതിക ഇസ്ളാമിക രാജ്യം ആയ സൗദിയിലെ പ്രമുഖ മുസ്ലിം കുടുംബാംഗമായ അൽ-ഫാദി കുടുംബാംഗവും, സൗദിയിലെ ഉം-അൽ-ഖുറാ ഇസ്ലാമിക സർവകലാശാലയിൽ നിന്നും ശരിയത്തു നിയമത്തിലും മറ്റിതര വിഷയങ്ങളിലും ബിരുദം കരസ്ഥമാക്കിയ അബ്ദ് അൽ-ഫാദി പറഞ്ഞ വാക്കുകൾ ആണിവ. ഈയൊരു വാക്കോടെയാണ് അദ്ദേഹം തന്റെ ജീവിതത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിനെക്കുറിച്ചു പറഞ്ഞു തുടങ്ങുന്നത്. തന്റെ ഇസ്ലാമിക പഠനം പൂർത്തിയായ ശേഷം 1989 ൽ എഞ്ചിനീയറിംഗ് ബിരുദപഠനത്തിനായി ഞാൻ സൗദി വിടുകയുണ്ടായി. 1989-ല്‍ സൗദിയിൽ നിന്നും പോരുമ്പോൾ എനിക്കുള്ള ബോധ്യം ഇസ്ലാം മാത്രം ആണ് സത്യമായ ഒന്ന് എന്നതായിരുന്നു. എന്നെ സംബന്ധിച്ച് ക്രിസ്തുമതം ഒരു ദുഷിച്ച മതമായിരുന്നു! ക്രിസ്തു കേവലം ഒരു മനുഷ്യൻ മാത്രമായിരുന്നു. ഏതോ ഒരു ദുഷിച്ച മനുഷ്യൻ നിർമ്മിച്ച പുസ്തകം മാത്രമായിരുന്നു എനിക്ക് ബൈബിൾ.! ഞാൻ എന്റെ പഠനത്തിനായി എത്തിയ ആദ്യ 30 ദിവസത്തിനുള്ളിൽ, കർത്താവ് എനിക്കായി ക്രിസ്തുവിന്റെ സുവിശേഷം പറഞ്ഞു തരുവാൻ വളരെ വിനയവും എളിമയമുള്ള ഒരു ദമ്പതികളെ ഉപയോഗിച്ചു. അവർ എന്നോട് സത്യം പങ്കുവെക്കുകയും ക്രിസ്തുവിനെക്കുറിച്ചു എനിക്ക് പറഞ്ഞു തരികയും എന്നിൽ രക്ഷയുടെ സുവിശേഷത്തിന്റെ ആദ്യ വിത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ പഠിച്ചിരുന്ന കാമ്പസിൽ നിന്ന് മാറി മറ്റൊരു കാമ്പസിലേക്ക് പോകേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ എന്റെ ഉള്ളിൽ യേശുക്രിസ്തുവിനെക്കുറിച്ചു പറഞ്ഞു തന്ന ആ ദമ്പതികളുമായുള്ള എന്റെ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടാൻ ഇടയായി . അവർ എന്നിൽ മുളപ്പിച്ച ആ സുവിശേഷത്തിന്റെ വിത്ത് എന്നിൽ കിടന്നു വളരാൻ തുടങ്ങി .ഇത്ര നാളും ഞാൻ ക്രിസ്തുവിനെയും, ബൈബിളിനെയും കുറിച്ച് മനസിലാക്കിയത് തെറ്റാണെന്ന് എനിക്ക് ബോധ്യമായി തുടങ്ങി അങ്ങനെ ഞാൻ ബൈബിൾ പൂർണമായും പഠിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് മനസിലായത് അതുവരെ ഞാൻ പിന്തുടർന്നത് സത്യദൈവത്തെ അല്ലായിരുന്നു എന്ന്. പിന്നീട് ആ ദമ്പതിമാരുമായുള്ള എന്റെ ആദ്യത്തെ കണ്ടുമുട്ടൽ കഴിഞ്ഞ്, അതായത് 12 വർഷത്തിനുശേഷം, ഞാൻ മുട്ടുകൾ കുത്തി യേശുവിനെ എന്റെ കർത്താവും രക്ഷകനുമായി അംഗീകരിക്കാൻഉള്ള കൃപക്കായി പ്രാർത്ഥിച്ചു. യേശു എന്റെ ജീവിതത്തിലോട്ട് കടന്നു വന്ന ആ നിമിഷം മുതൽ ഞാൻ ഒരിക്കലും അനുഭവിക്കാത്ത ആനന്ദം എന്റെ ജീവിതത്തിൽ അനുഭവിച്ചു. ഈ വാർത്ത പങ്കിടാനും യേശുവിലേക്കു എന്നെ അടുപ്പിച്ചതിനു നന്ദി പറയാനുമായി ഞാൻ ആ ദമ്പതികളെ തിരയാൻ തുടങ്ങി. 2011 ൽ അവരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും എനിക്ക് 10 വർഷം കൂടി വേണ്ടി വന്നു. ഈ വർഷങ്ങളിലെല്ലാം അവർ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്നു അവർ പറയുകയുണ്ടായി.അവരുടെ പ്രാർത്ഥന ദൈവം നിറവേറ്റിയപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അന്നുമുതൽ ഞങ്ങൾ ഒരിക്കലും പിരിയാത്ത വിധം നല്ല ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അൽഫാദി ഫേസ്ബുക്കിൽ പങ്കുവക്കുന്നു, ഇന്ന് എനിക്ക് അവരുമായി കൂടിക്കാഴ്ച നടത്താനും അവരുമായി ഭക്ഷണം കഴിക്കാനുമുള്ള ഭാഗ്യം ലഭിച്ചു. ദൈവത്തെ അനുസരിച്ചുകൊണ്ട്. അവനിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, ഈ ദമ്പതികൾ ഒരു ചെറിയ കാര്യത്തിനായി ശ്രമിച്ചു.ക്രിസ്തുവിന്റെ ശക്തമായ സുവിശേഷം പ്രഘോഷിക്കാൻ ലജ്ജ കാണിക്കാത്ത ഈ ദമ്പതികൾ കാരണം എന്നെപ്പോലുള്ള ഒരു നികൃഷ്ട മനുഷ്യനെ രക്ഷിച്ചുകൊണ്ട് ദൈവം അവരുടെ വിശ്വസ്തതയെ മാനിച്ചു. ഇത്രയും എഴുതികൊണ്ട് അദ്ദേഹം ഈ സുവിശേഷ വാക്യം കുറിച്ചു, റോമാ 1:16 "സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്‌ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്". ഒന്നും അസാധ്യമല്ലാത്ത..എല്ലാത്തിനെയും സാധ്യമാക്കുന്ന അത്ഭുതകരമായ ഒരു ദൈവത്തെ ഞങ്ങൾ സേവിക്കുന്നു! #{black->none->b->അൽ-ഫാദിയെക്കുറിച്ച് }# അൽ-ഫാദി, സൗദി അറേബ്യയിൽ നിന്നുള്ള മുൻ വഹാബി മുസ്ലീമും സിറ ഇന്റർനാഷണൽ (CIRA International, The Center for Islamic Research and Awareness) സ്ഥാപകനുമാണ്. ക്രിസ്തുവിന്റെ സുവിശേഷംതെറ്റിദ്ധരിക്കപ്പെട്ട മുസ്ലിങ്ങളിൽ സത്യസന്ധമായി എത്തിക്കാൻ അദ്ദേഹം ആരംഭിച്ചതാണ് CIRA International. ടെലിവിഷൻ, റേഡിയോ ഹോസ്റ്റ് ആയി ജോലി ചെയ്യുന്നതോടൊപ്പം ഫോക്സ് ന്യൂസ് ഉൾപ്പെടെ ഉള്ള മാധ്യമ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഗവേഷകൻ കൂടാതെ അൽ-ഫാദി വിവിധ ക്രിസ്ത്യൻ മിനിസ്ട്രികൾക്കു വേണ്ടി വിവർത്തകനായും ,എഴുത്തുകാരനായും പ്രവർത്തിക്കുന്നതോടൊപ്പം "Answering Islam" പോലെ ഉള്ള അപ്പോളോജിസ്റ്റിക് സംഘടനകളിലും പ്രവർത്തിച്ചു മുസ്ലിങ്ങളിൽ യേശുവിന്റെ സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു . ➤ {{ അൽ-ഫാദിയുടെ യൂട്യൂബ് ചാനൽ ലിങ്ക് -> https://www.youtube.com/c/CIRAInternational}} ➤ {{ അൽ-ഫാദിയുടെ ഫേസ്ബുക് പേജ് ലിങ്ക് -> https://www.facebook.com/alfadi.cira}} ➤ {{ CIRA International ഫേസ്ബുക് പേജ് ലിങ്ക് -> https://www.facebook.com/cirainternational/}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-16-13:25:26.jpg
Keywords: ഇസ്ലാ, യേശു