Contents

Displaying 15141-15150 of 25128 results.
Content: 15503
Category: 1
Sub Category:
Heading: കേരളത്തിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ധീര പോരാളി സൈമൺ അക്കരപറമ്പൻ വിടവാങ്ങി
Content: തൃശൂര്‍: കേരളത്തിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനായ ജീവന്റെ പോരാളി തൃശൂർ അതിരൂപതയിലെ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ സൈമൺ അന്തരിച്ചു. ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന സൈമണ്‍ ഒന്‍പതു മക്കളുടെ പിതാവാണ്. ഭാര്യ ബിന്ദു പത്താമത്തെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുവാന്‍ ആരംഭിച്ചിട്ട് മൂന്നു മാസമായിരിന്നു. ഇന്നലെ മരം മുറിയ്ക്കിടെ മരത്തിൽ നിന്നും താഴെ വീണായിരിന്നു അന്ത്യം. ദൈവം വരദാനമായി നല്‍കിയ മക്കളെ ഇരുകൈയും നീട്ടി സ്വീകരിച്ച സൈമണ്‍ അവരെ നല്ല നിലയില്‍ വളര്‍ത്താന്‍ സര്‍വ്വ മേഖലയിലും തൊഴില്‍ ചെയ്തിരിന്നു. മരംമുറി, ടൈല്‍ പണി, മേസ്തിരി പണി, വെല്‍ഡിംഗ്‌, ട്രസ്‌ വർക്ക്, പഴയ വീട്‌ പൊളിച്ചു വില്‍ക്കല്‍, പ്ലംബിംഗ്‌ പണി തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരിന്നു. 1999 നവംബര്‍ എട്ടിനാണ്‌ സൈമണിന്റെ ജീവിത പങ്കാളിയായി ബിന്ദു കടന്നുവരുന്നത്‌. വിവാഹിതരാകുമ്പോള്‍ സൈമണിന് 21 വയസ്സും ബിന്ദുവിന്‌ ഇരുപതുമായിരിന്നു പ്രായം. ഒമ്പതുമക്കളെ പസവിച്ച ബിന്ദു ഇപ്പോള്‍ പത്താമതു ഗര്‍ഭിണിയാണ്‌. മരം മുറിക്കുന്ന തൊഴിലില്‍ നാലു മക്കൾ വരെയുള്ളപ്പോൾ സൈമണൊപ്പം ഭാര്യയും സഹായിയായി പോകാറുണ്ടായിരിന്നു. വലിയ മരങ്ങളില്‍ സൈമണ്‍ കയറി ശിഖരങ്ങള്‍ മുറിക്കുമ്പോള്‍ താഴെ കയര്‍ വലിച്ചുമുറുക്കി ബിന്ദുവുമുണ്ടാകും. മരങ്ങള്‍ കഷണങ്ങളാക്കുമ്പോഴും അറക്കവാളിന്റെ മറുതലയ്ക്കല്‍ ഉണ്ടാവുന്നതു ബിന്ദു തന്നെ. മരം മുറിക്കുന്നതു യന്ത്ര സഹായത്തോടെ ആയപ്പോഴാണ് സൈമണ്‍ ഒറ്റയ്ക്ക് പോയിത്തുടങ്ങിയത്. ഇന്നലെ ചിറ്റിലപ്പിളിയിൽ, തെങ്ങുമുറിക്കാൻ പോയതും ഒറ്റയ്ക്കായിരിന്നു. തലപോയ തെങ്ങായിരുന്നതിനാൽ അപകട സാധ്യത വീട്ടുകാര്‍ ചുൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധൈര്യസമേതം തെങ്ങില്‍ കയറുകയായിരുന്നു സൈമണ്‍. തെങ്ങ്‌ കടപുഴകിവീണ് ഗുരുതരമായി പരിക്കേറ്റ സൈമണെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വലിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ലീജിയന്‍ ഓഫ് അപ്പസ്‌തോലിക്‌ ഫാമിലീസിന്റെ ഒത്തുചേരലുകളിൽ സജീവ സാന്നിധ്യമായിരുന്നു സൈമണും കുടുംബവും. 2011 മുതൽ തൃശൂർ അതിരൂപത വലിയ കുടുംബങ്ങളെ എല്ലാ വർഷവും ആദരിച്ചു വരുന്നുണ്ട്. ഇതിന്റെ പ്രധാന സംഘാടകന്‍ കൂടിയായിരിന്നു സൈമണ്‍. 2015 മുതല്‍ തുടര്‍ച്ചയായ മൂന്ന് വർഷങ്ങളിൽ ബോൺ നത്താലെയിലെ ബിഗ്‌ ഫാമിലിയായി കുടുംബത്തിന്‌ അംഗീകാരം ലഭിച്ചിരുന്നു. സൈമണിന്റെ ആകസ്മിക വേര്‍പ്പാടില്‍ തൃശൂര്‍ അതിരൂപത പ്രോലൈഫ് സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൈമണിന്റെ വേർപ്പാട് പ്രോലൈഫ് പ്രവർത്തകർക്ക് ഒരു തീരാ നഷ്ടമാണെന്ന്‍ അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്‍റ് ജെയിംസ് ആഴ്ച്ചങ്ങാടന്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-13-10:10:31.jpg
Keywords: മക്കള
Content: 15504
Category: 18
Sub Category:
Heading: സൈമണിന്റെ കുടുംബത്തിന്‌ പ്രതിമാസം 20,000 രൂപയുടെ സഹായം
Content: തൃശൂര്‍: ഇന്നലെ മരണമടഞ്ഞ കേരളത്തിലെ പ്രമുഖ പ്രോലൈഫ് പ്രവർത്തകൻ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ സൈമണിന്റെ കുടുംബത്തിന്‌ അതിരൂപത ലീജിയന്‍ ഓഫ്‌ അപ്പസ്തോലിക്‌ ഫാമിലീസ്‌ (ലോഫ്‌ ) പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായം നല്‍കും. ഇന്നലെ ചേര്‍ന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ്‌ ആളൂര്‍, പ്രസിഡന്റ്‌ കപ്പിള്‍സായ ഡോ. ടോണി ജോസഫ്‌- ഡോ. സുനി ടോണി എന്നിവര്‍ പറഞ്ഞു. അതിരൂപത സാന്ത്വനത്തിന്റെ ഗോഡ്സ്‌ ഓണ്‍ ഫാമിലി പ്രൊജക്ടിന്റെ ഭാഗമായി പ്രതിമാസം 10,000 രൂപയുടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ 10 വര്‍ഷത്തേക്കു നല്‍കാനും തീരുമാനിച്ചതായി ഡയറക്ടര്‍ ഫാ. ജോയ്‌ മൂക്കന്‍ അറിയിച്ചു.
Image: /content_image/India/India-2021-02-13-11:37:00.jpg
Keywords: പ്രോലൈ, സൈമ
Content: 15505
Category: 1
Sub Category:
Heading: മണിപ്പൂരിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം: പ്രതിഷേധം ശക്തമാകുന്നു
Content: ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാന നഗരമായ ഇംഫാലിന് ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയങ്ങള്‍ പൊളിച്ച് മാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന് ‘ഓള്‍ മണിപ്പൂര്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍’ (എ.എം.സി.ഒ) മണിപ്പൂര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പൊതുസ്ഥലങ്ങളിലെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിയമാനുസൃതമാക്കിയപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. നിയമാനുസൃതമാക്കിയ 188 ആരാധനാലയങ്ങള്‍ സംബന്ധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ സംസ്ഥാത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയം പോലും ഉള്‍പ്പെടുന്നില്ലെന്ന് എ.എം.സി.ഒ പ്രസിഡന്റ് റവ. പ്രിം വായ്ഫേയി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇംഫാലിലിലും പരിസര പ്രദേശങ്ങളിലുമായി 44 ക്രിസ്ത്യന്‍ ദേവാലയങ്ങളാണുള്ളതെന്നും, ഇതില്‍ 14 എണ്ണം ലാംഫേല്‍, ലാങ്ങോള്‍ മേഖലകളിലും, 6 എണ്ണം ഗെയിം വില്ലേജ് മേഖലയിലും, 9 എണ്ണം ട്രൈബല്‍ കോളനിയിലും, ഒരെണ്ണം ലെയിമാഖോങ്ങിലുമാണെന്നും റവ. പ്രിം വായ്ഫേയി പറഞ്ഞു. പൊതു പാര്‍ക്കുകളിലും, പൊതു സ്ഥലങ്ങളിലും അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന അമ്പലം, പള്ളി, മുസ്ലീം പള്ളി, ഗുരുദ്വാര തുടങ്ങിയവ നിയമാനുസൃതമാക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവയിലെ ഭൂരിഭാഗം ദേവാലയങ്ങളുമെന്ന് റവ. വായ്ഫേയി ചൂണ്ടിക്കാട്ടി. ഒരു മതത്തോട് പ്രത്യേക പക്ഷപാതം കാണിക്കുമ്പോള്‍ ക്രൈസ്തവരോട് വിവേചന നയം വെച്ചു പുലര്‍ത്തുന്ന ബൈറന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി കൂട്ടുകക്ഷി മന്ത്രിസഭയുടെ ഇടപെടലിനെ റവ. വായ്ഫേയി നിശിതമായി വിമര്‍ശിച്ചു. ദേവാലയങ്ങള്‍ക്ക് നിയമപരമായ രേഖകള്‍ നല്‍കണമെന്ന ക്രൈസ്തവരുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതിയാണിതെന്നും, ഇവിടെ നീതിയില്ലെന്നും, ഒരു മതവിഭാഗത്തോട് മാത്രം പ്രത്യേക മമത കാണിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ ദേവാലയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ച് മാറ്റപ്പെടാം എന്ന ആശങ്കയിലാണ് ഇംഫാലിലെ ക്രൈസ്തവര്‍. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 188 ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് നിയമാനുസൃതമായപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയായിരുന്നു. വിവിധ സമുദായങ്ങള്‍ തമ്മില്‍ സാഹോദര്യവും, സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും റവ. വായ്ഫേയി പരാമര്‍ശിച്ചു. തങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുവാന്‍ നാളെ ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 41%വും ക്രൈസ്തവരാണ്.
Image: /content_image/News/News-2021-02-13-12:40:26.jpg
Keywords: മണിപ്പൂ, ബി‌ജെ‌പി
Content: 15506
Category: 18
Sub Category:
Heading: ഫാ. സെബാസ്റ്റ്യൻ ചാലക്കൽ സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി
Content: തൃശ്ശൂർ: സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്ത്രഞ്ജനും ഗ്രന്ഥർത്താവുമായ ഡോ. സെബാസ്റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലചേരിയുടെയും പെർമനന്റ് സിനഡിന്റെയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിലാണ് നിയമനം നടത്തിയത്. സഭയുടെ വിശ്വാസ സംബന്ധമായ വിഷയങ്ങൾ പഠിക്കുകയും സമയാസമയങ്ങളിലെ ഇടപെടലുകളിലൂടെ സീറോ മലബാർ സിനഡിനെ സഹായിക്കുകയുമാണ് ഡോക്ട്രിനൽ കമ്മീഷന്റെ ദൗത്യവും ലക്ഷ്യവും. അഞ്ചു കൊല്ലത്തേക്കാണ് സിറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി നിയമനം. തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകാംഗമായ ഡോ. സെബാസ്റ്റ്യൻ ഇപ്പോൾ കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാ പീഠത്തിലെ പ്രൊഫസറാണ്. ബെൽജിയം ലുവെൻ കാത്തലിക് യൂണിവേഴ്സിറ്റിയുമായി അഫിലിയറ്റ് ചെയ്തിട്ടുള്ള തൃശൂർ മേരിമാത മേജർ സെമിനാരിയിലെ വിസിറ്റിംഗ് പ്രൊഫസറു കൂടിയായ അദ്ദേഹം റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും, കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോർ കാത്തലിക്ക് എഡ്യൂക്കേഷൻ 2020ൽ അദ്ദേഹത്തെ പ്രൊഫസർ പദവി നല്കി അംഗീകരിച്ചിട്ടുണ്ട്. 16 ദൈവശാസ്ത്ര ഗ്രന്ഥ കർത്താവായ ഡോ. സെബാസ്റ്റ്യൻ അറിയപ്പെടുന്ന വാഗ്മികൂടിയാണ്.
Image: /content_image/India/India-2021-02-13-14:12:37.jpg
Keywords: ദൈവശാസ്ത്ര
Content: 15507
Category: 10
Sub Category:
Heading: നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. 'നോമ്പുകാലം: വിശ്വാസവും പ്രത്യാശയും ഉപവിയും നവീകരിക്കാനുള്ള സമയം' എന്നതാണ് നോമ്പുകാല വിചിന്തന സന്ദേശത്തിന്റെ പ്രമേയം. തന്റെ പീഢാസഹന മരണ ഉത്ഥാനങ്ങളെക്കുറിച്ച് ശിഷ്യരെ അറിയിച്ചതിലൂടെ യേശു, ലോകരക്ഷയ്ക്കായുള്ള സ്വന്തം ദൗത്യത്തിൻറെ അഗാധമായ പൊരുൾ വെളിപ്പെടുത്തുകയായിരുന്നുവെന്ന് പാപ്പ സന്ദേശത്തില്‍ കുറിച്ചു. സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻറെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ പ്രത്യാശ പകരാൻ കഴിയും. പ്രത്യാശയോടുകൂടി നോമ്പുകാലത്തു ജീവിക്കുകയെന്നത് യേശുക്രിസ്തുവിൽ ആയിരിക്കുകയും, സകലത്തെയും പുതിയതാക്കുന്ന ദൈവത്തിൻറെ പുതിയകാലത്തിൻറെ സാക്ഷികളാകുകയുമാണ്. ഓരോരുത്തരോടുമുള്ള കരുതലിലും അനുകമ്പയിലും ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് ഉപവിയില്‍ ജീവിക്കുകയെന്നതാണ് നമ്മുടെ വിശ്വാസത്തിൻറെയും പ്രത്യാശയുടെയും പരമോന്നതമായ ആവിഷ്ക്കാരമെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിശുദ്ധസിഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം വെള്ളിയാഴ്ച ഓണ്‍ലൈനായി നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പായുടെ നോമ്പുകാല സന്ദേശം പ്രകാശനം ചെയ്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-13-14:30:26.jpg
Keywords: നോമ്പു
Content: 15508
Category: 1
Sub Category:
Heading: നോമ്പുകാലത്തില്‍ പീഡിത ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്: എ‌സി‌എന്‍ പ്രതിനിധിയുടെ തുറന്നുപറച്ചില്‍
Content: ബ്രസല്‍സ്: നോമ്പുകാലത്ത് പീഡിത ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യൂറോപ്യൻ യൂണിയനിലേക്കും, ഐക്യരാഷ്ട്ര സംഘടനയിലേക്കുമുള്ള പ്രതിനിധി മാർസലാ സിമാൻസ്കി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ നിന്നും വീഡിയോ വഴി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരമൊരു പ്രതികരണം സിമാൻസ്കി മുന്നോട്ടുവെച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ നോമ്പുകാല സന്ദേശത്തെ ആസ്പദമാക്കികൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പീഡനം ഏൽക്കുന്ന ക്രൈസ്തവരുടെ കഥകൾ മാർസലാ സിമാൻസ്കി വിവരിച്ചു. വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാളും മരിക്കാൻ സന്നദ്ധരായ ആളുകളുടെ ജീവിതം എളുപ്പത്തിൽ ഉൾക്കൊള്ളാന്‍ സാധിക്കാത്തതാണെന്നും തങ്ങളുടെ അനുഭവം പങ്കുവെക്കുമ്പോൾ അത് കേൾക്കുന്നവരോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെടണമെന്ന് പീഡിത ക്രൈസ്തവസമൂഹം തന്നോട് പറഞ്ഞിരുന്നതായും മാർസലാ സിമാൻസ്കി സ്മരിച്ചു. ബൈബിൾ വായിക്കണമെന്ന് തോന്നുമ്പോൾ അത് സ്വാതന്ത്ര്യത്തോടെ വായിക്കാനും, അനുദിനം ദേവാലയത്തിൽ പോകാനും, മറ്റുള്ളവരെ പോലെ തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കണമെന്നും അവർ പറയാറുണ്ട്. എന്നാൽ നിങ്ങൾ ഞങ്ങളെപ്പോലെ ആകാനല്ല, മറിച്ച് ഞങ്ങൾ നിങ്ങളെ പോലെ ആകാനാണ് താൻ പ്രാർത്ഥിക്കുകയെന്ന് മറുപടി പറഞ്ഞതായി സിമാൻസ്കി പറഞ്ഞു. പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉറച്ച വിശ്വാസവും, ഭാവിയെപ്പറ്റിയുള്ള പ്രത്യാശയും ബാക്കിയുള്ളവർക്കും ലഭിക്കണമെന്ന് മാർസലാ സിമാൻസ്കി കൂട്ടിച്ചേർത്തു. അന്‍പത്തിരണ്ടാമത്തെ വയസ്സിൽ കാൻസർ പിടിപെട്ട് മരണമടഞ്ഞ സിറിയയിലെ ഹോംസ്, ഹമാ പ്രദേശത്തെ സിറിയൻ ഓർത്തഡോക്സ് മെത്രാനായിരുന്ന സിൽവാനോസ് പെട്രോസ് അൽ നെമേയുടടെ സഹന ജീവിതവും എയിഡ് ടു ദി ചർച്ച് പ്രതിനിധി വിവരിച്ചു. ഒരു അനാഥാലയത്തിൽ വളർന്ന അദ്ദേഹം ദൈവവിളി കണ്ടെത്തി സഹോദരനോടൊപ്പം വൈദികനായി. ബോംബ് ആക്രമണങ്ങൾ പ്രദേശത്ത് പതിവായി നടക്കുമ്പോൾ ബിഷപ്പ് സിൽവാനോസ് അനാഥക്കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാൻ തെരുവിലൂടെ ഓടി നടന്നു. 2014ൽ നടന്ന ഒരു ബോംബാക്രമണത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ കൊല്ലപ്പെട്ടു. എന്നാൽ തന്റെ ഉദ്യമവുമായി മുന്നോട്ടുപോയ മെത്രാൻ യുദ്ധം അവസാനിച്ചപ്പോൾ കുട്ടികൾക്കുവേണ്ടി കിൻഡർ ഗാർഡനും, സ്കൂളുകളും പുനരാരംഭിച്ചു. 2017-ല്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ഒരു സ്യൂട്ട് കേസ് നിറയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ വരച്ച ചിത്രങ്ങൾ അദേഹം ബ്രസൽസിലെ രാഷ്ട്രീയ നേതാക്കന്മാരെ കാണിക്കാൻ കൊണ്ടുവന്നിരുന്നു. ഇതിലൂടെ തങ്ങളുടെ അവസ്ഥ അദ്ദേഹം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒരുതവണ യൂറോപ്യൻ രാഷ്ട്രീയക്കാരിൽ നിന്നും മെത്രാന് അപമാനം നേരിട്ടതായും സിമാൻസ്കി ഓർത്തെടുത്തു. എന്നാൽ അദ്ദേഹം അത് ഗൗനിച്ചില്ല. അദ്ദേഹം സിറിയയിലേക്ക് മടങ്ങി അവസാനശ്വാസം വരെ നിരാലംബരായ കുട്ടികൾക്ക് വേണ്ടി ജീവിച്ചുവെന്നും മാർസലാ സിമാൻസ്കി പറഞ്ഞു. ഇറാഖ്, സിറിയ തുടങ്ങീ ക്രൈസ്തവര്‍ അതികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ സഹായം നല്കി വരുന്ന സന്നദ്ധ സംഘടനയാണ് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-13-16:30:50.jpg
Keywords: എ‌സി‌എന്‍, പീഡിത
Content: 15509
Category: 22
Sub Category:
Heading: ജോസഫ് - ഈശോയെ കൈ പിടിച്ചു നടത്തിയവൻ
Content: മലയാളികളുടെ പ്രിയങ്കരനായ ക്രിസ്തീയ ഭക്തി ഗാനരചിതാവായ ശ്രീ ബേബി ജോൺ കലയന്താനിയുടെ തൂലികയിൽ വിരിഞ്ഞ അതുല്യമായ ഒരു ഭക്തിഗാനമാണ് "എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം" എന്നു തുടങ്ങുന്ന ഗീതം. ദൈവ പിതാവ് ഭൂമിയിൽ ചെയ്യുന്ന മഹത്തായ കാര്യങ്ങൾ ഗാന രചിതാവ് ഭംഗിയായി വർണ്ണിച്ചിരിക്കുന്നു. 'എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റും താരാട്ടു പാടും മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം" ദൈവ പിതാവിനെക്കുറിച്ചുള്ള ഈ ഗാനത്തിൽ ഭൂമിയിലെ ദൈവപുത്രൻ്റെ വളർത്തു പിതാവിൻ്റെയും സ്വഭാവ സവിശേഷതകൾ നമുക്കു കാണാൻ കഴിയും. ദൈവ പിതാവിൻ്റെ മഹത്തരമായ കാര്യങ്ങൾ ഭൂമിയിൽ ചെയ്യാൻ ഭാഗ്യം ചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്. അതും ദൈവപുത്രനായ ഈശോയെ ഭൂമിയിൽ വഴിനടത്താൻ ഭാഗ്യം ലഭിച്ച വ്യക്തി. കൂടെവസിക്കാനായി ഭൂമിയിൽ പിറന്ന ദൈവത്തെ കൈ പിടിച്ചു നടത്തിയവൻ. ദൈവപുത്രനെ കൈ പിടിച്ചു നടത്തിയ മനുഷ്യനല്ലാതെ മറ്റാരാണ് മനുഷ്യവംശത്തെ നയിക്കാൻ യോഗ്യൻ. കൈ പിടിച്ചു വഴി നടത്തുന്നവരെ തിരയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. കൈ പിടിച്ചു വഴി കാട്ടുന്നവർക്കു പിഴച്ചാൽ ജീവിതവും ജീവനും തകരും എന്നതാണ് ലോക ചരിത്രത്തിലെ അപ്രിയ സത്യം. ഈശോയെ കൈ പിടിച്ചു നടത്തുകയും കൈകളിൽ താങ്ങുകയും തോളിലേറ്റുകയും ചെയ്ത യൗസേപ്പിതാവിൻ്റെ പക്കൽ നമുക്കു പോകാം. വഴിതെറ്റാൻ ആ പിതാവ് ഒരിക്കലും സമ്മതിക്കുകയില്ല.
Image: /content_image/SocialMedia/SocialMedia-2021-02-13-19:55:07.jpg
Keywords: ജോസഫ്, യൗസേ
Content: 15510
Category: 1
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളുടെ പ്രധാന പരിഭാഷകൻ ഫാ. സെറാഫിം അന്തരിച്ചു
Content: വാർസോ: ദൈവകരുണയുടെ അപ്പസ്തോലയായി ലോകം വാഴ്ത്തുന്ന വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌കയുടെ ഡയറിക്കുറിപ്പുകളുടെ തര്‍ജ്ജമയുടെ പേരില്‍ പ്രസിദ്ധനും മരിയന്‍ ക്ലറിക്സ്‌ സഭാംഗവുമായ ഫാ. സെറാഫിം മിഖാലെങ്കോ നിര്യാതനായി. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11ന് തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ മസ്സാച്ചുസെറ്റ്സിലെ പിറ്റ്ഫീല്‍ഡിലെ ബെര്‍ക്ക്ഷെയര്‍ മെഡിക്കല്‍ സെന്ററില്‍വെച്ചായിരുന്നു അന്ത്യം. വിശുദ്ധ ഫൗസ്റ്റീനയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ കൂടിയായിരുന്ന ഫാ. മിഖാലെങ്കോ, പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം ശക്തമായിരുന്ന 1970-കളില്‍ വിശുദ്ധയുടെ ഡയറിയിലെ പേജുകളുടെ ഫോട്ടോകള്‍ സംരക്ഷിച്ചതിന്റെ പേരിലും പ്രസിദ്ധനാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരിന്നു അന്തരിച്ച ഫാ. മിഖാലെങ്കോ. മരിയന്‍ ക്ലറിക്സ്‌ സഭയുടെ മധ്യസ്ഥയായ അമലോത്ഭവ മാതാവ് തന്റെ മകനെ വേണ്ടും വിധം ഒരുക്കിയ ശേഷമാണ് പിതാവിന്റെ സന്നിധിയിലേക്ക് നിത്യവിരുന്നിനായി അയച്ചെതന്നു മരിയന്‍ ക്ലറിക്സ്‌ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരില്‍ ഒരാളായ ഫാ. കാസ് ച്വാലെക് പറഞ്ഞു. വേണ്ട കൂദാശകളെല്ലാം സ്വീകരിച്ച് യോഗ്യമായ മരണമായിരുന്നു ഫാ. മിഖാലെങ്കോയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930 ഓഗസ്റ്റ് 30ന് മസ്സാച്ചുസെറ്റ്സില്‍ ജനിച്ച ഫാ. മിഖാലെങ്കോ 1956 മെയ് 20നാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. സെന്റ്‌ തോമസ്‌ അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാല, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഫാ. മിഖാലെങ്കോ അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗം പ്രൊഫസ്സറും സെമിനാരി ഫോര്‍മേറ്ററുമായി സേവനം ചെയ്തിട്ടുണ്ട്. മദര്‍ ആഞ്ചെലിക്കയുമായി സഹകരിച്ച് ‘ഇ.ഡബ്യു.ടി.എന്‍’ ലൂടെ ദൈവ കരുണയുടെ സന്ദേശം പ്രചരിപ്പിക്കുവാൻ ഇദ്ദേഹം മുന്‍കൈ എടുത്തിരുന്നു. ഓസ്ട്രേലിയ, ഒഹിയോ, പെന്നിസില്‍വാനിയ, കണക്റ്റിക്യൂട്ട് എന്നിവിടങ്ങളിലെ അജപാലക ദൗത്യങ്ങള്‍ക്ക് പുറമേ മരിയന്‍ ക്ലറിക്സ്‌ സഭയുടെ പ്രവിശ്യയിലും, റോം ജെനറലേറ്റിലും പല ഉന്നതമായ പദവികളും ഫാ. മിഖാലെങ്കോ കൈകാര്യം ചെയ്തിട്ടുണ്ട്. വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌ക, വാഴ്ത്തപ്പെട്ട മിഗ്വെല്‍ സോപോകോ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, എന്നിവര്‍ക്ക് ശേഷം ദൈവ കരുണയുടെ ഭക്തിയും സന്ദേശവും പ്രചരിപ്പിച്ച വ്യക്തി എന്നാണ് മരിയന്‍ ക്ലറിക്സ്‌ സഭ ഫാ. മിഖാലെങ്കോയെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഡിവൈന്‍ മേഴ്സി - നോ എസ്കേപ്പ്’ എന്ന അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററിയുടെ ദൈവശാസ്ത്ര ഉപദേഷ്ടാവ് കൂടിയായിരുന്നു അന്തരിച്ച ഫാ. മിഖാലെങ്കോ.
Image: /content_image/News/News-2021-02-13-18:38:56.jpg
Keywords: ഫൗസ്റ്റീന
Content: 15511
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്നു
Content: ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക് പ്രവേശിച്ചു. രാവിലെ അദ്ദേഹം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മാര്‍ പവ്വത്തിലിനെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ലഘു ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന്‍ കാരിക്കൊന്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ആന്റണി മലയില്‍, വി.ജെ. ലാലി, അഡ്വ. ജോബ് മൈക്കിള്‍, കെ.എഫ്. വര്‍ഗീസ് എന്നിവര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു.
Image: /content_image/India/India-2021-02-14-09:31:15.jpg
Keywords: പവ്വത്തി
Content: 15512
Category: 18
Sub Category:
Heading: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍
Content: മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ 21 വരെ പമ്പാ മണല്‍ പുററത്ത് തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ. ഡോ.റോജര്‍ ഗെയ്ക് വാദ് (ഗുഹാവത്തി) വചനസന്ദേശം നല്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്റെ യോഗത്തിന് 200 പേര്‍ക്ക് മാത്രമാണ് പന്തലിലേക്ക് പ്രവേശനം. നാളെ മുതല്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനു പൊതുയോഗങ്ങള്‍ ഉണ്ടാകും. ബൈബിള്‍ ക്ലാസുകള്‍ രാവിലെ മണല്പ്പുറത്തു നടക്കും. വ്യാഴം മുതല്‍ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങളും ഉണ്ടാകും. ബുധനാഴ്ച രാവിലെ പത്തിന് എക്യുമെനിക്കല്‍ യോഗത്തില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യസന്ദേശം നല്കും.
Image: /content_image/India/India-2021-02-14-09:38:41.jpg
Keywords: മാരാമണ്‍