Contents

Displaying 15121-15130 of 25128 results.
Content: 15483
Category: 22
Sub Category:
Heading: യൗസേപ്പിതാവിനെ സഭയുടെ മാദ്ധ്യസ്ഥനാക്കാൻ ത്യാഗങ്ങൾ അനുഷ്ഠിച്ച വൈദീകൻ
Content: 1870 ഡിസംബർ മാസം എട്ടാം തീയതി യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മാദ്ധ്യസ്ഥനായി ഒൻപതാം പീയൂസ് മാർപാപ്പ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു വേണ്ടി പരിത്യാഗം ചെയ്തു പ്രാർത്ഥിച്ച ഒരു വിശുദ്ധനായ സന്യാസ വൈദീകനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം . ഡോമിനിക്കൻ സഭാംഗമായ വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയ്ക്കു (Jean Joseph Lataste 1832- 1869) പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധ മഗ്ദലനാ മറിയത്തോടും വി. യൗസേപ്പിതാവിനോടും തികഞ്ഞ ഭക്തി ഉണ്ടായിരുന്നു.1854 ഡിസംബർ എട്ടിന് ഒൻപതാം പീയൂസ് മാർപാപ്പ മാതാവിൻ്റെ അമലോത്ഭവ ജനനം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. യൗസേപ്പിതാവിൻ്റെയും വലിയ ഭക്തനായിരുന്ന പാപ്പയ്ക്കു വർഷങ്ങളോളം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മാദ്ധ്യസ്ഥനായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ധാരാളം മെത്രന്മാർമാരും പുരോഹിതരും അൽമായരും കത്തുകൾ അയച്ചിരുന്നു. ഫ്രാൻസിൽ നിന്ന് ജീൻ ജോസഫച്ചനും ഈക്കാര്യം ഉന്നയിച്ചു 1868 മാർപാപ്പയ്ക്കു കത്തെഴുതി. വിശുദ്ധ യൗസേപ്പിൻ്റെ മാദ്ധ്യസ്ഥം സഭ മുഴുവനും ലഭിക്കാനായി തൻ്റെ ജീവിതം ത്യാഗമായി അർപ്പിക്കാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്യുന്നതായി ഈ കത്തിൽ ജീനച്ചൻ രേഖപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി പിയൂസ് ഒൻപതാം പാപ്പ ഇപ്രകാരം എഴുതി: "വിശുദ്ധ യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുന്നതിനായി നല്ല സന്യാസിയായ (ജിൻ ജോസഫ് ലറ്റാസ്റ്റേ) തൻ്റെ ജീവിതം ത്യാഗമായി അർപ്പിക്കാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്തിരിക്കുന്നു. ജീനച്ചനു ഉടൻ തന്നെ തൻ്റെ ആഗ്രഹം സഫലമാകും. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് അഞ്ഞൂറിലധികം കത്തുകൾ ഇവിടെ ലഭിച്ചു, പക്ഷേ ജീൻ ജോസഫച്ചൻ മാത്രമാണ് ഈ നിയോഗത്തിനായി തൻ്റെ ജീവിതം വാഗ്ദാനം ചെയ്തത് ." ദൈവത്തോടു താൻ ചെയ്ത വാഗ്ദാനം പൂർത്തീകരിക്കുന്നതിനായി വീരോചിതമായ രീതിയിൽ പരിത്യാഗപ്രവർത്തികളും ആത്മനിയന്ത്രണങ്ങളും ജീൻ ജോസഫച്ചൻ നടത്തി. 1869 മുപ്പത്തിയാറാം വയസ്സിൽ ആ സന്യാസ വൈദികൻ നിര്യാതനായെങ്കിലും ഒരു വർഷത്തിനുള്ളിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ (1870 ഡിസംബർ എട്ടാം തീയതി ) ഒൻപതാം പീയൂസ് പാപ്പ ജീൻ ജോസഫച്ചൻ്റെ ജിവിതാഭിലാഷം നിറവേറ്റി. തിരുസഭയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ വിശുദ്ധ യൗസേപ്പിതാവും വാഴ്ത്തപ്പെട്ട ജീൻ ജോസഫും നമുക്കു പ്രചോദനമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-02-10-15:30:29.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15484
Category: 9
Sub Category:
Heading: 'യേശു ഏക രക്ഷകൻ' രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കുട്ടികളുടെ പ്രത്യേക ശുശ്രൂഷ
Content: കോവിഡ് മഹാമാരിയുടെ തകർച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നൽകിക്കൊണ്ട് സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽആരംഭിക്കുമ്പോൾ ഉച്ചയ്ക്ക് 12 മുതൽ 1 വരെ പ്രീ ടീൻസ് കുട്ടികൾക്കും 1 മുതൽ 2വരെ ടീനേജ് പ്രായക്കാരായ കുട്ടികൾക്കും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ നടക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് ,ടീൻസ് ഫോർ കിങ്ഡം ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤➤ കൂടുതൽ വിവരങ്ങൾക്ക്: > ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-02-11-13:59:34.jpg
Keywords: സെഹിയോൻ
Content: 15485
Category: 1
Sub Category:
Heading: ഉത്തരാഖണ്ഡ് ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചാമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ ദുരന്തത്തിനിരകളായവരെ പാപ്പ ബുധനാഴ്ച (10/02/21) പൊതുദർശന പ്രഭാഷണ വേളയിൽ അനുസ്മരിക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും നാശനഷ്ടങ്ങൾ ഉണ്ടായവർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിച്ചു. ദുരന്തത്തിലുള്ള പ്രതികരണം പാപ്പ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും മരിച്ച തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I express my closeness to the victims of the calamity that happened in <a href="https://twitter.com/hashtag/India?src=hash&amp;ref_src=twsrc%5Etfw">#India</a> where part of a glacier separated itself provoking violent flooding that devastated two power plants. I pray for the workers who died, for their families and for all those who were wounded.</p>&mdash; Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1359485747225632768?ref_src=twsrc%5Etfw">February 10, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് (07/02/21) രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. പ്രളയത്തില്‍ കാണാതായ 174 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രോണുകളും ജീവശ്വാസം തിരിച്ചറിയാനുള്ള റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. 32 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇവരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.തപോവന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ധൗലി ഗംഗാ നദിയില്‍ നിര്‍മിച്ച 1500 മീറ്റര്‍ നീളമുള്ള ടണലില്‍ 35 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണു വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-11-14:30:19.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15486
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം തിന്മയാണെന്നു പരിശീലനം: ചൈനയില്‍ വിദ്യാഭ്യാസത്തിലൂടെയും മതപീഡനമെന്ന് റിപ്പോര്‍ട്ട്‌
Content: ബെയ്ജിംഗ്: ദൈവത്തിന് പകരം കമ്മ്യൂണിസ്റ്റ് ഭരണാധികാരി ഷി ജിന്‍പിംഗിനെ ആരാധിക്കുവാനും, മാതാപിതാക്കളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും നിഷ്കളങ്കരായ സ്കൂള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തിയതായി മാധ്യമ റിപ്പോര്‍ട്ട്. ‘ശരിയായ ആശയങ്ങളും ചിന്തകളും’ എന്ന പേരില്‍ വളര്‍ന്നുവരുന്ന യുവതലമുറയെ നിരീശ്വരവാദികളാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൈനീസ്‌ ഭരണകൂടം ത്വരിതപ്പെടുത്തി എന്നാണ് ‘എപ്പോക്ക് ടൈംസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ പ്രകാരം, ക്രിസ്തീയ വീക്ഷണങ്ങള്‍വെച്ചു പുലര്‍ത്തുന്ന കുടുംബാംഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാനും, നിരീശ്വരവാദികളാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ പരിശീലനം നല്‍കിവരികയാണെന്ന്‍ സി.ബി.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ നല്‍കിയിരിക്കുന്ന ‘സദാചാരവും, സമൂഹവും’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളില്‍ പോയതിനു ശേഷം തന്റെ കുട്ടി അസ്വഭാവികമായി പെരുമാറുന്നു എന്ന്‍ ഒരു മാതാവ് വേദനയോടെ വെളിപ്പെടുത്തിയപ്പോള്‍, വീട്ടില്‍ ക്രിസ്ത്യന്‍ ലഘുലേഖ കണ്ട് സ്കൂളില്‍ പഠിക്കുന്ന തന്റെ കുട്ടി ആശങ്കപ്പെട്ട കഥയാണ്‌ മറ്റൊരു ക്രിസ്ത്യാനി വിവരിച്ചത്. ഇതിന് കാരണം സ്കൂളുകളില്‍ ക്രൈസ്തവ വിശ്വാസം തിന്മയാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ബോധ്യമായെന്ന് അവര്‍ വെളിപ്പെടുത്തി. ഭരണകൂടത്തിനു ഭീഷണിയാണെന്ന് കണ്ട് വിശ്വാസീ സമൂഹത്തെ ഉന്മൂലനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് ഫെയ്ത്ത്-വയര്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളേക്കാള്‍ കൂടുതല്‍ ക്രൈസ്തവര്‍ ചൈനയിലുണ്ട് എന്നതാണ് ചൈനീസ് ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ ഭയക്കുന്നതിന്റെ പ്രധാന കാരണമായി നിരീക്ഷിക്കുന്നത്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വിലക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എല്ലാ മതങ്ങളേയും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കണമെന്നാണ് ഷി ജിന്‍പിംഗിന്റെ ഉത്തരവ്. ക്രിസ്ത്യന്‍ ഭവനത്തില്‍ നിന്നും മത കലണ്ടര്‍ മാറ്റി ‘പാര്‍ട്ടിയോട് നന്ദിയുള്ളവരായിരിക്കുക, പാര്‍ട്ടി പറയുന്നത് അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക’ എന്നെഴുതിയ പാര്‍ട്ടി കലണ്ടര്‍ സ്ഥാപിച്ചത് അടക്കമുള്ള സംഭവങ്ങള്‍ ഇതിന്റെ തെളിവാണ്. 4 മാസങ്ങള്‍ക്കുള്ളില്‍ ഒരു പ്രവിശ്യയിലെ ദേവാലയങ്ങളില്‍ നിന്ന് മാത്രം നൂറുകണക്കിന് കുരിശുകള്‍ നീക്കം ചെയ്തതും, ദേവാലയങ്ങള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതും, സര്‍ക്കാര്‍ അംഗീകൃത പാസ്റ്റര്‍മാര്‍ക്ക് മാത്രമേ ആരാധനകള്‍ നടത്തുവാനുള്ള അവകാശമുള്ളൂ തുടങ്ങീ നിരവധി പരസ്യമായ ക്രൈസ്തവ-വിരുദ്ധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍ കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കു നടുവിലും ക്രിസ്തുവിലുള്ള വിശ്വാസം നെഞ്ചിലേറ്റുന്നവരാണ് ചൈനീസ് ക്രൈസ്തവ സമൂഹം. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ചൈന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-11-16:04:09.jpg
Keywords: ചൈന, ചൈനീ
Content: 15487
Category: 14
Sub Category:
Heading: തീവ്രവാദികളുടെ കയ്യില്‍ അകപ്പെടാതെ സൂക്ഷിച്ച പുരാതന അറമായ പ്രാര്‍ത്ഥനാ കയ്യെഴുത്ത് പ്രതി പാപ്പക്ക് കൈമാറി
Content: വത്തിക്കാന്‍ സിറ്റി: വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഖോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് തീവ്രവാദികളുടെ കയ്യില്‍പ്പെടാതെ സംരക്ഷിച്ച ചരിത്രപരവും അമൂല്യവുമായ പ്രാര്‍ത്ഥന കയ്യെഴുത്ത് പ്രതി ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യേശു സംസാരിച്ചിരിന്ന അറമായ ഭാഷയിലുള്ള പ്രാര്‍ത്ഥനാകയ്യെഴുത്ത് പ്രതി അപ്പസ്തോലിക മന്ദിരത്തിലെ ലൈബ്രറിയില്‍വെച്ചു കൈമാറിയത്. ഇറ്റലിയിലെ 87-ഓളം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളടങ്ങിയ അസോസിയേഷന്റെ (എഫ്.ഒ.സി.എസ്.ഐ.വി) സംരക്ഷണയിലായിരുന്ന ഈ അമൂല്യ ഗ്രന്ഥം. എഫ്.ഒ.സി.എസ്.ഐ.വി പ്രതിനിധിയും, ട്രെന്റോയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന ലൂയിജി ബ്രെസ്നാനും, ‘സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ദി ബുക്സ്’ (ഐ.സി.പി.എ.എല്‍) റിസ്റ്റോറേഷന്‍ വിഭാഗം ഹെഡ് ലുസില്ല നൂസിടെല്ലിയും, എഫ്.ഒ.സി.എസ്.ഐ.വി പ്രസിഡന്റ് ഇവാന ബോര്‍സോട്ടോയും അടങ്ങിയ പ്രതിനിധി സംഘമാണ് പ്രാര്‍ത്ഥനാകൈയെഴുത്ത് പ്രതി ഫ്രാന്‍സിസ് പാപ്പക്ക് കൈമാറിയത്. 14-15 നൂറ്റാണ്ടുകള്‍ക്കിടയിലേതെന്ന് കരുതപ്പെടുന്ന ‘സിഡ്ര’ എന്ന ഈ അമൂല്യ ഗ്രന്ഥത്തില്‍ അറമായ ഭാഷയില്‍ എഴുതപ്പെട്ട സിറിയന്‍ പാരമ്പര്യത്തിലെ ഉയിര്‍പ്പുകാല പ്രാര്‍ത്ഥനകളാണുള്ളത്. ബഖീഡ എന്നും അറിയപ്പെടുന്ന ക്വാരഖോഷിലെ സിറിയന്‍ കത്തോലിക്കാ ദേവാലയമായ ഗ്രേറ്റ് അല്‍-താഹിറ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിലായിരുന്നു കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിരിന്നത്. ക്വാരഖോഷ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന 2014-2016 കാലയളവില്‍ തീവ്രവാദികള്‍ കത്തീഡ്രല്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് 2017 ജനുവരിയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെടുത്ത ഈ പുസ്തകം പ്രാദേശിക മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് യോഹാന ബുട്രോസ് മൌച്ചെയെ ഏല്‍പ്പിക്കുകയും അദ്ദേഹം ഈ അമൂല്യ ഗ്രന്ഥത്തിന്റെ സംരക്ഷണം ഒരു ക്രിസ്ത്യന്‍ സന്നദ്ധ സംഘടയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇറ്റാലിയന്‍ സാംസ്കാരിക-പാരമ്പര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഐ.സി.പി.എ.എല്‍’ന്റെ സംരക്ഷണയിലായിരുന്നു കയ്യെഴുത്ത് പ്രതി. സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും പ്രതീകമായി പുസ്തകത്തെ പരിശുദ്ധ പിതാവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഗ്രന്ഥം സമ്മാനിച്ചുകൊണ്ട് ബോര്‍സോട്ടോ പറഞ്ഞു. കയ്യെഴുത്ത് പ്രതിയുടെ അവസാന പേജുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന പ്രാര്‍ത്ഥനകള്‍ നിനവേ മേഖലയിലെ ക്രൈസ്തവര്‍ ഇപ്പോഴും ചൊല്ലുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 5-8 തിയതികളിലുള്ള തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ പാപ്പ ഈ ഗ്രന്ഥം അല്‍-താഹിറ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിന് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-11-18:35:09.jpg
Keywords: പുരാതന, കയ്യെഴു
Content: 15488
Category: 22
Sub Category:
Heading: ജോസഫ് - പരിശുദ്ധ കന്യകാമറിയത്തിനു പൂർണ്ണമായി സമര്‍പ്പിക്കപ്പെട്ട ആദ്യ വ്യക്തി
Content: ഇന്നു ഫെബ്രുവരി 11 ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ, ഈ ദിനത്തിൽ മരിയ ഭക്തനായ യൗസേപ്പിതാവിനെക്കുറിച്ചാകട്ടെ നമ്മുടെ ചിന്താവിഷയം. ഏറ്റവും ആദ്യത്തെ മരിയ ഭക്തൻ? ഏറ്റവു വലിയ മരിയഭക്തൻ? പരിശുദ്ധ കന്യകാമറിയത്തിനു പൂർണ്ണമായി സമര്‍പ്പിക്കപ്പെട്ട ആദ്യ വ്യക്തി ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വിശുദ്ധ യൗസേപ്പിതാവ്. മറിയത്തിനു എങ്ങനെ സമ്പൂർണ്ണ സമർപ്പണം ചെയ്യണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോസഫ്. കാൽവരി മലമുകളിൽ യേശു തൻ്റെ അമ്മയായ മറിയത്തെ തൻ്റെ പ്രിയ ശിഷ്യനു ഭരമേല്പിക്കുന്നു. അവൻ മറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കുന്നു. "അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ 19 : 27). ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭത്തിൽ തന്നെ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്നു ജോസഫ്. മറിയമായിരുന്നു അവൻ്റെ ഹൃദയം മറിയമായിരുന്നു അവൻ്റെ ഭവനം. യൗസേപ്പ് ജീവിച്ചതും മരിച്ചതുമെല്ലാം ഈശോയ്ക്കും മറിയത്തിനും വേണ്ടിയായിരുന്നു. അതിനാലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ " ജോസഫിനെപ്പോലെ, മറിയത്തെ നിങ്ങളുടെ ഭവനത്തിലേക്കു കൂട്ടികൊണ്ടു പോകാൻ നിങ്ങൾ ഭയപ്പെടേണ്ടാ" എന്നു പറയുന്നത്. "വിശുദ്ധ യൗസേപ്പിതാവ്, തൻ്റെ ഹൃദയത്തിൻ്റെ രാജ്ഞിയും ഈശോയുടെ പരിശുദ്ധ അമ്മയുമായ മറിയത്തെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും അനുകരിക്കാനും തുടർച്ചയായി നമ്മളെ ഉത്തേജിപ്പിക്കുന്നു." എന്ന വാഴ്ത്തപ്പെട്ട ഗബ്രിയേല അല്ലേഗ്രായുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്കു മറക്കാതിരിക്കാം.
Image: /content_image/SocialMedia/SocialMedia-2021-02-11-19:21:47.jpg
Keywords: ജോസഫ്, യൗസേ
Content: 15489
Category: 18
Sub Category:
Heading: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഉപവാസ യജ്ഞം 15 മുതല്‍
Content: കണ്ണൂര്‍: ഡിവൈന്‍ കൂട്ടായ്മയുടെ ഉപവാസ യജ്ഞം 15 ന് തുടങ്ങും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഉപവാസ യജ്ഞം സംഘടിപ്പിക്കുന്നത്. 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും 15ന് രാവിലെ ദിവ്യബലിയോടുകൂടി ആരംഭിച്ച് മാര്‍ച്ച 26ന് സമാപിക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281101101, 6238402782, 7034733777
Image: /content_image/SocialMedia/SocialMedia-2021-02-11-20:29:54.jpg
Keywords: ഡാനി
Content: 15490
Category: 13
Sub Category:
Heading: ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ ബൈബിള്‍ വാക്യം ഏറ്റുച്ചൊല്ലി അമേരിക്കന്‍ താരം
Content: വാഷിംഗ്ടണ്‍ ഡി‌.സി: നാഷ്ണല്‍ ഫുട്ബോള്‍ ലീഗില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബ് സിയാറ്റിൽ സീഹോകസിന്റെ ക്വാര്‍ട്ടര്‍ ബാക്കും പ്രശസ്ത അമേരിക്കന്‍ ഫുട്ബോള്‍ താരവുമായ റസ്സല്‍ വില്‍സന്‍ എന്‍.എഫ്.എല്‍ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം സ്വീകരിച്ചത് ബൈബിള്‍ വാക്യം ഏറ്റുച്ചൊല്ലി കൊണ്ട്. ഞായറാഴ്ചത്തെ സൂപ്പര്‍ ബൗള്‍ മത്സരത്തിനു മുന്നോടിയായി നടന്ന സി.ബി.എസ് സൂപ്പര്‍ ബൗള്‍ പ്രീഗെയിം ഷോയില്‍ പുരസ്കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ 1 കോറിന്തോസ് 13:4 സുവിശേഷ വാക്യം ഉദ്ധരിച്ചുകൊണ്ട് ‘സ്നേഹം ദീര്‍ഘക്ഷമയും, ദയയുമുള്ളതാണെന്ന് റസ്സല്‍ വില്‍സന്‍ പറഞ്ഞു. ‘ സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു’ എന്ന ബൈബിള്‍ വാക്യവും അദ്ദേഹം ഏറ്റുച്ചൊല്ലി. കളിക്കളത്തിലെ മികവിനും, കളിക്കളത്തിനു പുറത്തുള്ള സാമൂഹ്യ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കളിക്കാരന് നല്‍കുന്ന പുരസ്കാരമാണ്, എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന വാള്‍ട്ടര്‍ പെയ്ട്ടണിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയ ‘ദി വാള്‍ട്ടര്‍ പെയ്ട്ടണ്‍ എന്‍.എഫ്.എല്‍ മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം. സീറ്റിലിലെ കുട്ടികളുടെ ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന വില്‍സണ്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി പടപൊരുതുന്ന ‘വൈ നോട്ട് യു ഫൗണ്ടേഷന്‍’ എന്ന യുവജന സന്നദ്ധ സംഘടന സ്ഥാപിച്ചിരിന്നു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് ‘ഫീഡിംഗ് അമേരിക്ക’ക്കും, ഫുഡ് ലൈഫ് ലൈനുമായി പത്തുലക്ഷം ഭക്ഷണപൊതികളാണ് വില്‍സന്‍ സംഭാവന ചെയ്തത്. ഏവിയേഷന്‍ കമ്പനിയായ ‘വീല്‍സ് അപ്’ന്റെ പങ്കാളിത്തത്തോടെ അഞ്ചു കോടി ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായി ‘മീല്‍സ് അപ്’ എന്ന പ്രചാരണ പരിപാടിക്കും താരം രൂപം കൊടുത്തിട്ടുണ്ട്.
Image: /content_image/News/News-2021-02-11-21:31:37.jpg
Keywords: ബൈബി
Content: 15491
Category: 18
Sub Category:
Heading: വിശുദ്ധ ചാവറ പിതാവ് തലമുറകള്‍ക്കു വഴികാട്ടിയായ പുണ്യാത്മാവ്: പ്രഫ.എം. കെ. സാനു
Content: കൊച്ചി: തലമുറകള്‍ക്കു വഴികാട്ടിയായി ഇന്നും തിളങ്ങുന്ന പുണ്യാത്മാവാണു വിശുദ്ധ ചാവറ പിതാവെന്നു പ്രഫ.എം. കെ. സാനു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 216ാ മതു ചാവറ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ചാവറ പിതാവ് പ്രയത്നിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിഎംസി എറണാകുളം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, സിഎംഐ സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, ചാവറ മീഡിയ ഹൗസ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഫാ. മാത്യു കിരിയാന്തന്‍, ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-02-12-08:38:53.jpg
Keywords: ചാവറ
Content: 15492
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം നടന്നു
Content: ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും സീറോമലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം നടന്നു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് സമ്മേളനത്തിനു തുടക്കംകുറിച്ചത്. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കുര്‍ബാന മധ്യേ സന്ദേശം നല്‍കി. തുടര്‍ന്നു പാരിഷ് ഹാളില്‍ അനുസ്മരണ സമ്മേളനം നടന്നു. കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജീവിത വിശുദ്ധിയും പ്രേഷിത ചൈതന്യവും അനുകരണീയ മാതൃകയാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. അച്ചടക്കവും വിനയവും സൗമ്യതയും നിറഞ്ഞ പടിയറ പിതാവിന്റെ ജീവിതം മാതൃകാപരമാണെന്നും സഭയ്ക്കും സമൂഹത്തിനും മികച്ച സംഭാവനകളാണ് അദ്ദേഹം സമ്മാനിച്ചതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭാധികാരികളുടെ കല്പനകള്‍ അനുസരിച്ച് ദൈവേഷ്ടത്തിനു വിധേയനായി സഭയെ നയിച്ച അജപാലകനായിരുന്നു മാര്‍ ആന്റണി പടിയറ എന്നും അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ ശുശ്രൂഷകള്‍ സീറോമലബാര്‍ സഭക്കും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചക്കും കാരണമായതായും മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു. മാര്‍ത്തോമ്മാ വിദ്യാനികേതന്‍ പ്രസിദ്ധീകരിച്ച പടിയറ പിതാവിന്റെ തെരഞ്ഞെടുത്ത ഇടയലേഖനങ്ങള്‍ എന്ന പുസ്തകം മാര്‍ ജോര്‍ജ് ആലഞ്ചേരി കോപ്പി മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നല്‍കി പ്രകാശനം ചെയ്തു. വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് പുസ്തകം പരിചയപ്പെടുത്തി. സിസ്റ്റര്‍ ജെസി എസ്എസ്എംഐ എഴുതിയ ദൈവകൃപയുടെ തീര്‍ത്ഥാടനം കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ എന്ന പുസ്തകം മാര്‍ ജോസഫ് പെരുന്തോട്ടം കോപ്പി മാര്‍ തോമസ് തറയിലിനു നല്‍കി പ്രകാശനം ചെയ്തു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഊട്ടി രൂപതാ വികാരി ജനറാള്‍ മോണ്‍. ക്രിസ്റ്റഫര്‍ ലോറന്‍സ്, ഡിജിപി ടോമിന്‍ ജെ.തച്ചന്‍കരി, മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ.ജോസ് കൊച്ചുപറന്പില്‍, എഎസ്എംഐ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ മേഴ്‌സി, സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം ജില്ലാ ജനറല്‍മാനേജര്‍ ഫ്രാന്‍സിസ് ജോസഫ് പടിയറ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-02-12-08:54:19.jpg
Keywords: അനുസ്മരണ