Contents

Displaying 15071-15080 of 25128 results.
Content: 15433
Category: 18
Sub Category:
Heading: നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും ഈ തീരുമാനം സഹായകരമാകുമെന്ന് അതിരൂപത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ വിഷയം പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെയും സംസ്ഥാന ഗവണ്‍മെന്റ് മുമ്പാകെയും നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു. കേരള ഗവണ്‍മെന്റിന്റെ ഈ തീരുമാനം സുറിയാനി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാടാര്‍ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും അവസരം ഒരുക്കുമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2021-02-04-06:22:39.jpg
Keywords: ചങ്ങനാ
Content: 15434
Category: 18
Sub Category:
Heading: 'ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണം'
Content: തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദളിത് ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ലംഘനമാണെന്നും ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നീതിപൂര്‍വകമായി കാണണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കെസിസി വൈസ് പ്രസിഡന്റ് കമ്മീഷണര്‍ എം.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നല്‍കി. കെ.എസ്. ശബരിനാഥ് എംഎല്‍എ, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, റവ. എല്‍. ടി. പവിത്രസിംഗ, ഫാ. ജോസ് കരിക്കം, ജാഥാ കോ ഓര്‍ഡിനേറ്റര്‍ റവ. എ. ആര്‍. നോബിള്‍, റവ. ജോസഫ് കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, റവ. ഡോ.സി.ആര്‍. ഗോഡ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, സാല്‍വേഷന്‍ ആര്‍മി ഡിവിഷണല്‍ കമാന്‍ഡര്‍മാരായ മേജര്‍ എം. മോസസ്, മേജര്‍ വി.കെ. ജോസ്, റവ. ജോയി റോബിന്‍സന്‍, റവ. വൈ. എല്‍. അരുള്ദാപസ്, ഇസിഐ ബിഷപ് കമ്മിസറിമാരായ റവ. ഹെന്‍റി വി. ദാവീദ്, റവ. ഗില്‍ബര്‍ട്, റവ. സത്യരാജ്, എബനെസിര്‍ ഐസക്, റവ. ബി.എസ്. ബിനില്‍, റവ. ഷിബിന്‍ ശിശുമണി എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-02-04-06:35:14.jpg
Keywords: ദളിത
Content: 15435
Category: 1
Sub Category:
Heading: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി. ഫെബ്രുവരി ഒന്നിന് പ്രകാശംചെയ്ത പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയില്‍ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ വേദനകള്‍ ലഘൂകരിക്കുവാൻ പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്നും പാപ്പ പറഞ്ഞു. സ്ത്രീകൾ ഇന്നും എവിടെയും ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. അവർ മാനഭംഗം, മർദ്ദനം, ചൂഷണം എന്നിവയ്ക്ക് വിധേയരാക്കപ്പെടുന്നുണ്ട്. സ്ത്രീപീഡനം ഭീരുത്വത്തിന്‍റെ പ്രകടനവും മനുഷ്യത്വത്തിന് നിരയ്ക്കാത്ത പ്രവൃത്തിയുമാണ്. പീഡിതരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ തിരസ്ക്കരിക്കാനാവാത്ത രോദനമായി മാറ്റൊലിക്കൊള്ളുന്നു. അതിനാൽ സ്ത്രീപീഡനത്തിനെതിരെ നാം നിസംഗരാവരുത്. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ പീഡനങ്ങൾ ലഘൂകരിക്കുവാൻ പരിശ്രമിക്കുകയും വേണം. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഒന്നര മിനിറ്റ് മാത്രം ദൈര്‍ഖ്യമുള്ള പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-04-07:02:27.jpg
Keywords: പാപ്പ
Content: 15436
Category: 9
Sub Category:
Heading: ടീനേജ് കുട്ടികൾക്കായി സെഹിയോനിൽ വളർച്ചാ ധ്യാനം.ഫെബ്രുവരി 18 മുതൽ
Content: ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ ചിൽഡ്രൻസ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ വളർച്ചാ ധ്യാനം നടത്തുന്നു. നേരത്തെ ധ്യാനം കൂടിയവർക്ക് മാത്രമായിരിക്കും ഈ ധ്യാനത്തിലേക്ക് പ്രവേശനം. 2021 ഫെബ്രുവരി 18 മുതൽ 21 വരെ (വ്യാഴം, വെള്ളി , ശനി , ഞായർ തീയതികളിൽ ) എല്ലാദിവസവും വൈകിട്ട് 3 മണിമുതൽ 6 വരെയായിരിക്കും ധ്യാനം. സെഹിയോൻ യുകെയുടെ ചിൽഡ്രൻസ്‌ മിനിസ്‌ട്രി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ വിശ്വാസ ജീവിതത്തിൽ ഇടർച്ചയും തകർച്ചയും തരണം ചെയ്‌ത് ഓരോരുത്തർക്കും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ‌ ലക്ഷ്യമാക്കുന്ന ഈ ധ്യാനത്തിലേക്ക് യേശുനാമത്തിൽ കുട്ടികളെ ക്ഷണിക്കുകയാണ്. {{ http://www.sehionuk.org/REGISTER/ ‍-> http://www.sehionuk.org/REGISTER}} എന്ന ലിങ്കിൽ ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# തോമസ് 07877 508926
Image: /content_image/India/India-2021-02-04-07:20:13.jpg
Keywords: സെഹിയോ
Content: 15437
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ ജപമാല
Content: ഈശോ സഭാംഗമായിരുന്ന ഫാ. ആൻ്റോൺ നത്താലി (Fr .Anton Natali) ഒരു വലിയ പ്രേഷിതനും യൗസേപ്പിതാവിന്‍റെ ഭക്തനുമായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന ഒരവസരവും അദ്ദേഹം പഴാക്കിയിരുന്നില്ല. തൻ്റെ പ്രേഷിത പ്രവർത്തനങ്ങളെല്ലാം ഈശോയുടെ വളർത്തു പിതാവിനെയാണ് ആൻ്റോണച്ചൻ ഭരമേല്പിച്ചിരുന്നത്. അച്ചൻ തന്നെ രൂപപ്പെടുത്തിയ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപമാല ദിവസവും ജപിച്ചിരുന്നു. അതിലെ രഹസ്യങ്ങൾ താഴെ പറയുന്നവയാണ്. 1) പിതാവായ ദൈവം തൻ്റെ ഏറ്റവും പരിശുദ്ധ കന്യകയായ മറിയത്തിൻ്റെ ഭർത്താവായി വിശുദ്ധ യൗസേപ്പിനെ തിരഞ്ഞെടുത്തു എന്നു ധ്യാനിക്കുക. 2) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിനെ സ്നേഹിച്ചു എന്നു ധ്യാനിക്കുക. 3) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ അനുസരിച്ചു ജീവിച്ചു എന്നു ധ്യാനിക്കുക. 4) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനോപ്പം പ്രാർത്ഥിക്കുകയും ജോലി ചെയ്യുകയും ചെയ്തു എന്നു ധ്യാനിക്കുക. 5) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ മദ്ധ്യസ്ഥനായി നൽകി എന്നു ധ്യാനിക്കുക. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല ജപിക്കുന്ന രീതിയിൽ തന്നെ ഓരോ ദിവ്യ രഹസ്യത്തിനു ശേഷം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ...പത്തു നന്മ നിറഞ്ഞ മറിയമേ...ഒരു ത്രിത്വസ്തുതി... ഈ പ്രാർത്ഥനകൾ ചെല്ലി കാഴ്ചവയ്ക്കുക. (Marie-Therese Isenegger ൻ്റെ Verehrt Den Heiligen Josef എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയത്)
Image: /content_image/SocialMedia/SocialMedia-2021-02-04-07:26:37.jpg
Keywords: ജോസഫ്, യൗസേ
Content: 15438
Category: 1
Sub Category:
Heading: ലോക പ്രശസ്തമായ തിരുക്കുടുംബ ബസിലിക്ക ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയായേക്കും
Content: ബാഴ്സിലോണ: സ്പെയിനിലെ ബാഴ്സിലോണയിൽ നിർമ്മാണത്തിലിരിക്കുന്ന പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസിലിക്ക ദേവാലയ ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കൾ. കന്യകാമറിയത്തിന്റെ ഗോപുരമാണ് ശീർഷഭാഗത്ത് പന്ത്രണ്ട് അഗ്രങ്ങളുള്ള നക്ഷത്രത്തോടൊപ്പം പൂർത്തിയാവുക. 450 അടി ഉയരമുള്ള ഗോപുരം ബസിലിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗോപുരമായിരിക്കും. മധ്യഭാഗത്തുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഏറ്റവും ഉയരമുള്ളത്. അതിനു ചുറ്റും സുവിശേഷകന്മാരുടെ നാല് ഗോപുരങ്ങളുണ്ട്. കന്യാമറിയത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ആദ്യം നിർമ്മിക്കുന്നത് 20 അടി ഉയരമുള്ള കല്ലു കൊണ്ടുള്ള കിരീടമാണ്. അതിന്റെ മുകൾ ഭാഗത്ത് ചുറ്റിലുമായി ഉരുക്കുകൊണ്ടുള്ള പന്ത്രണ്ട് നക്ഷത്രങ്ങൾ ഒരുക്കുന്നുണ്ട്. ഇതിന്റെ മധ്യഭാഗത്ത് 60 അടി ഉയരമുള്ള ഒരു സ്തൂപം. അതിന്റെ മുകളറ്റം മൂന്നായി വേർപെട്ട് മുകളിലുള്ള നക്ഷത്രത്തെ താങ്ങി നിർത്തും. വെളുത്തതും നീലയും കല്ലുകൾ കൊണ്ടുണ്ട മൊസൈക്ക് കൊണ്ട് സ്തൂപം പൊതിഞ്ഞിരിക്കും. ഏറ്റവും മുകളിലായാണ് 25 അടി വ്യാസമുള്ള നക്ഷത്രം സ്ഥാപിക്കുക. പന്ത്രണ്ട് അഗ്രങ്ങളുളള നക്ഷത്രം സ്ഫടികം കൊണ്ട് നിർമ്മിച്ച് ഉള്ളിൽ നിന്ന് പ്രകാശിക്കുന്നതായിരിക്കുമെന്ന് ദേവാലയ അധികൃതര്‍ പറഞ്ഞു. മഹാമാരി നിയന്ത്രണാതീതമായാൽ കഴിഞ്ഞ വർഷത്തേ പോലെ നിര്‍മ്മാണം തടസ്സപ്പെട്ടേക്കാമെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടർന്ന് നൂറിലധികം ദിവസം അടഞ്ഞുകിടന്ന ബസിലിക്ക 2020 ജൂലൈ നാലിനാണ് വീണ്ടും തുറന്നത്. തുറന്നതിനു ശേഷം മെഡിക്കൽ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രവേശനം സൗജന്യമായിരുന്നു. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 1914 മുതൽ അദ്ദേഹം മറ്റെല്ലാ പണികളും നിർത്തിവെച്ചു. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 137 വർഷങ്ങൾക്കു ശേഷം 2019ലാണ് ബസിലിക്കയ്ക്കു ഔദ്യോഗികമായ നിർമ്മാണാനുമതി ലഭിച്ചത്. സ്വകാര്യ വ്യക്തികളുടെ സംഭാവനയിൽ മാത്രം ആശ്രയിച്ചിരുന്നതിനാൽ നിർമ്മാണം മന്ദഗതിയിലായിരിന്നു. സ്പാനീഷ് ആഭ്യന്തര കലാപകാലത്ത് ദേവാലയത്തിന്റെ പൂർത്തിയായ ചില ഭാഗങ്ങൾക്ക് അക്രമികൾ തീയിടുകയും ഗൗഡി ഡിസൈൻ ചെയ്ത പ്ലാസ്റ്റർ മോഡലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രകൃതി രൂപങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഉരുണ്ടതും വളവും തിരിവുമുള്ള രൂപങ്ങളാണ് ഗൗഡിയുടെ നിർമ്മിതികളുടെ പ്രത്യേകത. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കത്തീഡ്രല്‍ ദേവാലയം ഇടംപിടിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്.
Image: /content_image/News/News-2021-02-04-11:23:57.jpg
Keywords: സ്പെയി, സ്പാനി
Content: 15439
Category: 10
Sub Category:
Heading: ദൈവത്തിലേക്ക് തിരിയുക: കൂടുതൽ വിശുദ്ധ കുർബാനകൾ അർപ്പിക്കാൻ ആഹ്വാനവുമായി സ്പാനിഷ് കർദ്ദിനാള്‍
Content: മാഡ്രിഡ്: കോവിഡ് ഭീതിയ്ക്കു നടുവിൽ കൂടുതൽ വിശുദ്ധ കുർബാനകൾ അര്‍പ്പിക്കുവാനും ദൈവാശ്രയ ബോധത്തില്‍ ആഴപ്പെടാനും ആഹ്വാനവുമായി സ്പെയിനിലെ വലൻസിയയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ കനിസാരസ് ലോവേറ. ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘം തലവനായി ആറ് വർഷത്തോളം സേവനം ചെയ്ത എല്ലോവേര കഴിഞ്ഞ ആഴ്ച അതിരൂപതയ്ക്ക് അയച്ച ഒരു കത്തിലൂടെയാണ് തന്റെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ദൈവത്തിലേക്ക് തിരിയാനും, ദൈവത്തിൽ ശരണം വയ്ക്കാനും, ഭയപ്പെടാതിരിക്കാനുമുളള സമയമാണ് ഇതെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. കൂദാശകൾ ഇല്ലാതെ ക്രൈസ്തവ വിശ്വാസിക്ക് ജീവിക്കാൻ സാധിക്കില്ലായെന്ന് ആദിമ നൂറ്റാണ്ടുകളിലെ രക്തസാക്ഷികളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കർദ്ദിനാൾ എല്ലോവേര പറഞ്ഞു. ദൈവം ഒരിക്കലും തന്റെ സഭയെ ഉപേക്ഷിക്കില്ലെന്ന് കർദ്ദിനാൾ ഓർമിപ്പിച്ചു. അവിടുന്ന് മാറ്റമില്ലാത്തവൻ ആയതിനാൽ നമ്മുടെ പരാജയങ്ങളും, കൊറോണ വൈറസ് വ്യാപനവും, വൈകല്യങ്ങളുമുൾപ്പെടെയുള്ള എല്ലാം കടന്നു പോകും. ദൈവാശ്രയം ഉള്ള വ്യക്തിക്ക് ഒന്നിന്റെയും കുറവുണ്ടാവുകയില്ല. മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ കുർബാന അർപ്പണത്തിനു മാത്രമല്ല, ദേവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചു കൂടിയുള്ള വിശുദ്ധ കുർബാനകൾക്കും പ്രാധാന്യം നൽകണമെനും കർദ്ദിനാൾ വൈദികരോട് ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-04-21:48:35.jpg
Keywords: സ്പാനി, സ്പെയി
Content: 15440
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലായെന്ന് ലങ്കന്‍ പ്രസിഡന്റ് രജപക്‌സെ
Content: കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ സ്‌ഫോടന പരന്പരയ്ക്കു കാരണമായ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലായെന്നും രാജ്യത്ത് ഇനി തീവ്രവാദികള്‍ തലപൊക്കുന്ന സാഹചര്യം ഉണ്ടാകില്ലായെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ. 73ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബോംബ് സ്‌ഫോടനത്തിനു കാരണക്കാരായ എല്ലാവരും നടപടി നേരിടും. അവര്‍ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇനിയൊരിക്കലും രാജ്യത്ത് ഭീകരവാദത്തിന് തലപൊക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോട്ടിന്റെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തിയില്ല. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഈ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 8,000 പോലീസുകാരുള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 10,000 പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് ആ സമയത്തെ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്.ഐ.എസ്) ഡയറക്ടറായ നിളന്ത ജയവര്‍ധന അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2021-02-05-06:30:37.jpg
Keywords: ശ്രീലങ്ക
Content: 15441
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി
Content: കോട്ടയം: നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സംവരണം നല്കിയത് പോലെ ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സഭാവ്യത്യാസമെന്യേ പിന്നാക്ക സമുദായ സംവരണം നല്കിയതിനെ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യയുടെ 10 ശതമാനം വരുന്ന ദളിത് ക്രൈസ്തവര്‍ക്കു നാലു ശതമാനമെങ്കിലും സംവരണം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍മാന്‍ വി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജയിംസ് ഇലവുങ്കല്‍, ഫിനാന്‍സ് കണ്‍വീനര്‍ കെ.ആര്‍. പ്രസാദ്, പബ്ലിസിറ്റി കണ്‍വീനര്‍ റെജി മാത്യു എന്നിവര്‍ നേതൃത്വം നല്കി. വിവിധ സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചു റവ. ഷാജു സൈമണ്‍, റവ. വൈ. ലാലു, റവ. ജോസ് ജോര്‍ജ്, പാസ്റ്റര്‍ സെല്‍വരാജന്‍, പാസ്റ്റര്‍ ഷാജി പീറ്റര്‍, ജോര്‍ജ് മണക്കാടന്‍, ഇബനേസര്‍ ഐസക്ക്, ജസ്റ്റിന്‍ മാത്യു, ഡോ. എന്‍.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-02-05-06:39:09.jpg
Keywords: ദളിത
Content: 15442
Category: 1
Sub Category:
Heading: ബൈഡന്‍ ഭരണകൂടം അബോര്‍ഷന്‍ നയങ്ങള്‍ക്കു അനുകൂലം: പ്രസ് സെക്രട്ടറിയുമായി ചോദ്യോത്തരവേളയ്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: എല്ലാ അമേരിക്കക്കാരിലേക്കും എത്തിച്ചേരുമെന്നും, അമേരിക്കയെ ഒന്നിപ്പിക്കുമെന്നും ആവര്‍ത്തിക്കുമ്പോഴും അമേരിക്കയുടെ പ്രോലൈഫ് നയങ്ങളില്‍ ബൈഡന്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചന നല്‍കി വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി. ആഗോള കത്തോലിക്ക മാധ്യമമായ ഇ.ഡബ്ല്യു.ടി.എന്നിന്റെ ഓവന്‍ ജെന്‍സനാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയുമായുള്ള ചോദ്യോത്തരവേളയ്ക്ക് ശേഷം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ ബൈഡന്‍ അബോര്‍ഷനെ എതിര്‍ക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരുമായി സഹകരിക്കുമോ? എന്ന ജെന്‍സന്റെ ചോദ്യത്തിനുള്ള ഉത്തരമായി പ്രസിഡന്റ് എല്ലാ അമേരിക്കക്കാരിലേക്കും എത്തിച്ചേരുമെന്നായിരുന്നു വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയുടെ മറുപടി. എന്നാല്‍ അധികാരത്തിലേറി ആദ്യ രണ്ടാഴ്ചകളില്‍ തന്നെ ബൈഡന്‍ മെക്സിക്കോ സിറ്റി പോളിസി തിരികെ കൊണ്ടുവന്നതിന് പുറമേ, കുടുംബാസൂത്രണം, ജനനനിരക്ക് കുറക്കുന്ന മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കു ധനസഹായമനുവദിക്കുന്ന 'ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതി' (Title X Family Planning Program) യില്‍ നിന്നും ഭ്രൂണഹത്യയെ നീക്കം ചെയ്തത് പുനഃപരിശോധനക്ക് വിട്ടതും അമേരിക്കയുടെ അബോര്‍ഷന്‍ നിയമവിധേയകുന്നതിന് കാരണമായ ‘റോയ് വി. വെയ്ഡ്’ കേസിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയതും ജെന്‍സന്‍ ചൂണ്ടിക്കാട്ടി. തന്റെ ഭരണകൂടത്തിലെ പ്രോലൈഫ് പ്രവര്‍ത്തകരിലേക്ക് എത്തിച്ചേരുവാന്‍ പ്രസിഡന്റ് എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രസിഡന്റെന്നായിരുന്നു സാക്കിയുടെ മറുപടി. കുപ്രസിദ്ധ അബോര്‍ഷന്‍ ശൃംഖലയായ പ്ലാന്‍ഡ് പാരെന്‍റ്ഹുഡ് പിന്തുണ നല്കിയ നേതാവാണ് ബൈഡന്‍. അമേരിക്കൻ ഫെഡറൽ ധനസഹായം സ്വീകരിക്കുന്ന വിദേശ സർക്കാരേതര സംഘടനകൾ യു.എസ്. ഇതര ഫണ്ട് ഉപയോഗിച്ച് ഗർഭഛിദ്രം ഒരു കുടുംബാസൂത്രണമാർഗ്ഗമായി സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് വിലക്കുന്ന മെക്സിക്കോ സിറ്റി പോളിസിയില്‍ അടുത്ത് നാളില്‍ ബൈഡന്‍ ഭരണകൂടം ഭേദഗതി വരുത്തിയിരിന്നു. ഇതിനെതിരെ അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-05-07:06:09.jpg
Keywords: ജോ ബൈഡ, അമേരി