Contents

Displaying 15041-15050 of 25128 results.
Content: 15400
Category: 22
Sub Category:
Heading: ജോസഫ് - ദൈവത്തിന്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ
Content: ഉണർത്തുകയും ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്‍ത്ഥ സ്വപ്നമെന്നു സ്വപ്നത്തിനു പുതിയ നിർവചനം നൽകിയത് ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷ മനുസരിച്ച് യൗസേപ്പിതാവിനു നാല് സ്വപ്നങ്ങൾ ഉണ്ടായി. ഇവ നാലും ദൈവീക പദ്ധതികളുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ഉണർവു നൽകുന്നവയായിരുന്നു ഈ സ്വപ്നങ്ങൾ. നാലു തവണയും ജോസഫ് നിദ്രയിൽ നിന്നുണർന്ന് ദൈവത്തിൻ്റെ പദ്ധതികളോടൊത്തു സഹകരിക്കുന്നു. അതു വഴി യൗസേപ്പിതാവ് രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമായിത്തീരുന്നു. സുവിശേഷത്തിലെ യൗസേപ്പ് സംസാരിക്കുന്നവനായിരുന്നില്ല, അനുസരിക്കുന്നവനായിരുന്നു. ദൈവീക സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഉറക്കമൊളിച്ചു അധ്വാനിച്ച ധൈര്യശാലിയായ മനുഷ്യൻ. ജനുവരി 31 യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോൺ ബോസ്കയുടെ തിരുനാൾ ദിനമാണ്. 2017 ലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പയുടെ വചന സന്ദേശത്തിൽ, "ഇന്നത്തെ യുവജനങ്ങൾ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിനെപ്പോലെ ദൈവം അവരെ ഭരമേല്പിപ്പിച്ചിരിക്കുന്ന ദൗത്യം സ്വീകരിക്കാൻ കഴിവുള്ള സ്വപ്നക്കാരണ്" എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിൻ്റെ പദ്ധതികൾക്കനുസരിച്ചുള്ള സ്വപ്നം കാണൽ യുവജനതയെ ഉണർവുള്ളവരായിരിക്കും. ഉണർവുള്ളവർക്കേ ഉയിരേകാൻ കഴിയു. ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം ഉണർവ്വോടെ സഞ്ചരിച്ച യൗസേപ്പ് നമ്മുടെ ജീവിത സ്വപ്നങ്ങൾക്കും ഉണർവു നൽകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-31-15:59:37.jpg
Keywords: ജോസഫ, യൗസേ
Content: 15401
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ ഓഫീസ് വെഞ്ചരിപ്പും ശ്രീപുരം സെന്റ് മേരീസ് ദേവാലയ കൂദാശയും നാളെ
Content: കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പള്ളിക്കുന്ന് ശ്രീപുരത്ത് പുനര്‍നിര്‍മിച്ച സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകര്‍മവും കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ നടക്കും. രാവിലെ 10.30ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരായിരിക്കും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരുക്കര്‍മങ്ങള്‍ നടത്തുക. 2019 ഫെബ്രുവരി രണ്ടിന് മാര്‍ മാത്യു മൂലക്കാട്ടാണ് പുതിയ ദേവാലയത്തിന്റെയും റീജണല്‍ ഓഫീസിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചത്. ദേവാലയത്തിന്റെയും റീജണല്‍ ഓഫീസിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ടിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്‌.
Image: /content_image/India/India-2021-02-01-05:46:05.jpg
Keywords: ക്‌നാനാ
Content: 15402
Category: 1
Sub Category:
Heading: ഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥനാദിനം
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി എട്ട് വിശുദ്ധ ജോസഫ് ബക്കീത്തയുടെ അനുസ്മരണ തിരുനാളിൽ മനുഷ്യക്കടത്തിന് എതിരായ പ്രാർത്ഥനയുടെയും അവബോധത്തിന്‍റെയും ഏഴാമത് രാജ്യാന്തര ദിനമായി ആചരിക്കും. മനുഷ്യക്കടത്തിന് എതിരായി പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെ ആഗോള സംഘടനയായ “താളിത-കൂമി”ന്‍റെയും (Talitha Kum) മാര്‍പാപ്പ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വത്തിക്കാൻ സംഘത്തിന്‍റെയും നേതൃത്വത്തിലായിരിക്കും പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ഓരോ രാജ്യത്തും അവരവരുടെ പ്രാദേശിക സമയത്ത് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു മണിവരെ മനുഷ്യക്കടത്തിന്‍റെ യാതനകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും അവരുടെ വിമോചനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടായിരിക്കും ദിനാചരണം നടത്തേണ്ടതെന്ന് സംഘാടകര്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2021-02-01-05:54:39.jpg
Keywords: പ്രാര്‍ത്ഥനാ
Content: 15403
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ"; രണ്ട് വ്യത്യസ്ത അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ഫെബ്രുവരി 15 മുതൽ 17 വരെ; രെജിസ്ട്രേഷൻ തുടരുന്നു
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം, ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട്, കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ഫെബ്രുവരി 15 മുതൽ 17 വരെ (തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ) ഓൺലൈനിൽ ZOOM ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു. {{ www.sehionuk.org/register -> www.sehionuk.org/register }} എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . >> കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926
Image: /content_image/Events/Events-2021-02-01-09:39:01.jpg
Keywords: സെഹിയോ
Content: 15404
Category: 10
Sub Category:
Heading: സ്‌ഫോടനത്തിൽ കെട്ടിടം നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം
Content: മാഡ്രിഡ്: ഒന്നരയാഴ്ച മുന്‍പ് സ്പെയിനിലെ മാഡ്രിഡിലുണ്ടായ സ്‌ഫോടനത്തിൽ ദേവാലയ കെട്ടിടം പൂർണ്ണമായും നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം. ജനുവരി 20നു നടന്ന സ്ഫോടനത്തില്‍ കെട്ടിടത്തിനു കാര്യമായ നാശം സംഭവിച്ചെങ്കിലും ചാപ്പലിൽ സൂക്ഷിച്ചിരുന്ന വാഴ്ത്തിയ തിരുവോസ്തിക്ക് മാത്രം യാതൊരു കേടുപാടും സംഭവിച്ചില്ലായെന്ന അത്ഭുതകരമായ വസ്തുതയാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ തിരുവോസ്തി സൂക്ഷിച്ചിരുന്ന സക്രാരിയും തകർന്നു പോയിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയിൽ വെർജിൻ ഡെ ലാമോ ഇടവക വികാരിയുടെ താമസ സ്ഥലത്തിനോട് ചേർന്നുള്ള ചാപ്പലിലാണ് തിരുവോസ്തി സൂക്ഷിച്ചിരിന്നത്. തകർന്നു പോയ സക്രാരി മാഡ്രിഡ് അതിരൂപതയുടെ കൈവശമുണ്ടെന്നും അതിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തി സാന്റ മരിയ ലാറിയൽ ഡിലാ അൽ മുൻ ഡേനാ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടണ്ടെന്നും അതിരൂപത പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-01-10:33:23.jpg
Keywords: അത്ഭു, ദിവ്യകാരുണ്യ
Content: 15405
Category: 1
Sub Category:
Heading: ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനമായി ആചരിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി - മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച (ജൂലൈ 25) ആഗോള കത്തോലിക്കാ സഭയിൽ 'ലോക മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനം' ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ഇന്നലെ ജനുവരി 31 ലെ ത്രികാല പ്രാർത്ഥനയ്ക്കിടെയിലാണ് ഫ്രാൻസിസ് പാപ്പ ആഹ്വാനം നടത്തിയത്. ഓരോ കുടുംബത്തിലെയും മുത്തശ്ശി - മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നു പോകുന്നുവെന്നും സത്യത്തിൽ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുന്നവരിൽ പ്രധാനികളെന്നും പാപ്പ പറഞ്ഞു. മുതിർന്നവരെ നാം കേൾക്കണമെന്നും പലപ്പോഴും പരിശുദ്ധാത്മാവാണ് അവരിലൂടെ നമ്മോട് സംസാരിക്കുന്നതെന്നും വിശ്വാസ പകർച്ച തലമുറകളിലേക്ക് നടക്കുന്നത് പ്രായമായവര്‍ വഴിയാണെന്നും, നാം അവരെ ഒരിക്കലും മറക്കരുതെന്നും അവരാണ് നമ്മുടെ വളർച്ചയുടെ വേരുകളെന്നും പാപ്പ പറഞ്ഞു. പലപ്പോഴും പിശാച് നമ്മെ ലോകത്തിൻ്റെ വഴിയിലൂടെ കൊണ്ട് പോകും. എന്നാൽ നാം തിരുവചനത്തിൻ്റെ വഴിയിൽ സഞ്ചരിക്കേണ്ടവരാണ്. അതിനായി നാം ദിവസവും തിരുവചനം വായിക്കണമെന്നും ഒരു ചെറിയ സുവിശേഷം നാം കൂടെ കൊണ്ട് നടക്കുന്നത് നല്ലതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനമായ ജൂലൈ 25 ഞായറാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ബലിയര്‍പ്പിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-01-14:23:56.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15406
Category: 1
Sub Category:
Heading: പൊതു ആരാധന വിലക്കിയ സർക്കാർ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി സ്‌കോട്ടിഷ് ക്രൈസ്തവ നേതൃത്വം
Content: എഡിന്‍ബറോ: രാജ്യത്തെ ദേവാലയങ്ങളിൽ പൊതു ആരാധന വിലക്കിയ സർക്കാർ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സ്‌കോട്ട്‌ലാന്റിലെ ക്രൈസ്തവ നേതൃത്വം. വിവിധ സഭകളെ പ്രതിനിധീകരിച്ച് 27 ക്രൈസ്തവ നേതാക്കളാണ് ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടനയുടെ കുടക്കീഴിൽ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്. സ്‌കോട്ട്‌ലാന്റിലെ പ്രധാനമന്ത്രിയായ നിക്കോളാ സ്റ്റർജിയൻ ജനുവരി എട്ടാം തീയതി മുതൽ ദേവാലയങ്ങളിൽ ഒരുമിച്ചു കൂടുന്നത് ഒരു ക്രിമിനൽ കുറ്റമാക്കി ഉത്തരവിട്ടിരുന്നു. ഇതോടെ ജ്ഞാനസ്നാനത്തിനു പോലും ആളുകൾക്ക് ഒരുമിച്ചു കൂടാൻ സാധിക്കില്ലായെന്നും യൂറോപ്യൻ കൺവെൻഷൻ നിഷ്കർഷിച്ചിരിക്കുന്ന മനുഷ്യാവകാശങ്ങൾക്കും, സ്കോട്ടിഷ് ഭരണഘടനയ്ക്കും വിരുദ്ധമായി സർക്കാർ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക ആരോഗ്യം പരിരക്ഷിക്കുന്നതിന് വേണ്ടി ദേവാലയങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന വാദമാണ് സർക്കാർ മറുപടിയായി നൽകിയത്. എന്നാല്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവുകള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രസ്ബിറ്റേറിയൻ സഭാ പീഡനത്തിന് ശേഷം ദേവാലയങ്ങൾ അടച്ചിടാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ക്രിസ്ത്യൻ ലീഗൽ സെന്റർ ചൂണ്ടിക്കാട്ടി. ആളുകൾ ആരാധനയ്ക്കു വേണ്ടി ഒരുമിച്ചു കൂടുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണെന്ന് നേതാക്കൾ വിശദീകരിച്ചു. വിശ്വാസികൾ ഒരുമിച്ചുകൂടിയില്ലെങ്കിൽ അവിടെ സഭയില്ലായെന്നും ദേവാലയങ്ങൾ തുറന്നു തരണമെന്ന ആവശ്യത്തിൽ ഉറച്ചു നില്‍ക്കുന്നുവെന്നും ക്രൈസ്തവ സഭാനേതാക്കള്‍ ഏകസ്വരത്തില്‍ ആവര്‍ത്തിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-01-17:29:21.jpg
Keywords: സ്കോട്ട
Content: 15407
Category: 22
Sub Category:
Heading: ജോസഫ് - അസാധ്യതകൾ സാധ്യതകളാക്കുന്നവൻ
Content: അസാധ്യ കാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. അസാധ്യ കാര്യങ്ങൾ ജീവിത വിശുദ്ധികൊണ്ടും ദൈവഹിതനുസരണ ജീവിതം കൊണ്ടും സാധ്യമാക്കിയ ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റേത്. അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിലും അവയെ വിജയത്തിലെത്തിക്കുന്നതിനും അവനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു. സ്വർഗ്ഗം യൗസേപ്പിതാവിൻ്റെ സ്വന്തം തട്ടകമായതിനാൽ ഭൂമിയിലെ അസാധ്യതകളെ സാധ്യതകളാക്കാൻ ഈ പിതാവിനു ഏളുപ്പമാണ്. അതിനാലാണ് തിരുസഭയിലോ കുടുംബങ്ങളിലോ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ യൗസേപ്പിതാവിൻ്റെ മധ്യസ്ഥം തേടി ഓടിയണയുന്നത്. തിരുസഭയുടെയും കുടുംബങ്ങളുടെയും പ്രത്യേക മധ്യസ്ഥനായി യൗസേപ്പിതാവിനെ വണങ്ങുന്നതിൻ്റെയും ഒരു കാരണമിതാണ്. അസാധ്യം എന്നു പറഞ്ഞ് നമ്മളും മറ്റുള്ളവരും എഴുതി തള്ളിയ നമ്മുടെ പല സ്വപ്നങ്ങൾക്കു പോലും യൗസേപ്പിതാവിൻ്റെ പക്കൽ എത്തുമ്പോൾ ചിറകുമുളയ്ക്കും. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഈശോയുടെ വളർത്തു പിതാവിൻ്റെ പക്കൽ നമ്മളെ അലട്ടുന്ന ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്. "യൗസേപ്പിതാവിൻ്റെ പക്കൽ അത്യധികം ആത്മവിശ്വാസത്തോടെ പോയ് കൊള്ളുക, കാരണം ഞാൻ അപേക്ഷിച്ച എന്തെങ്കിലും അവൻ ഉടൻ തന്നെ സാധിച്ചു തരാത്തതായി എനിക്ക് ഓർമ്മയില്ല" എന്ന വിശുദ്ധ പാദ്രേ പിയോയുടെ വാക്കുകൾ മറക്കാതെ സൂക്ഷിക്കാം.
Image: /content_image/News/News-2021-02-01-17:55:22.jpg
Keywords: ജോസഫ്, യൗസേ
Content: 15409
Category: 13
Sub Category:
Heading: “ഓരോ ജീവിതവും ദൈവത്തിനു അമൂല്യം”: മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ടിം ടെബോയുടെ പ്രഖ്യാപനം
Content: ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് പകര്‍ച്ചവ്യാധി മൂലം ചരിത്രത്തില്‍ ആദ്യമായി വിര്‍ച്വലായി നടന്ന നാല്‍പ്പത്തിയെട്ടാമത് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പ്രശസ്ത അമേരിക്കന്‍ ബേസ്ബോള്‍ താരവും ‘എന്‍.എഫ്.എല്‍’ ക്വാര്‍ട്ടര്‍ബാക്കുമായ ടിം ടെബോ ഉള്‍പ്പെടെയുള്ള പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകരുടെ പങ്കാളിത്തം. ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിട്ട് പോലും തന്നെ ഭ്രൂണഹത്യ ചെയ്യാതിരിക്കുവാനുള്ള അമ്മയുടെ തീരുമാനത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ടെബോ നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ശ്രോതാക്കളുടെ കണ്ണുനനച്ചു. “ജീവിതത്തില്‍ എനിക്ക് അവസരം നല്‍കിയതില്‍ അമ്മയോടെനിക്ക് നന്ദിയുണ്ട്. കാരണം ഗര്‍ഭഛിദ്രം ചെയ്യുവാന്‍ അമ്മക്ക് വേണമെങ്കില്‍ പലപ്പോഴും തീരുമാനിക്കാമായിരുന്നു. അമ്മ കാരണമാണ് എനിക്കിന്ന് ഈ പ്രോലൈഫ് അനുഭവം പറയുവാന്‍ കഴിഞ്ഞതെന്നും ഇക്കഴിഞ്ഞ ജനുവരി 29ന് നടന്ന പരിപാടിയില്‍ ടെബോ പറഞ്ഞു. ഓരോ ജീവനും ദൈവത്തിന് പ്രധാനപ്പെട്ടതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, യേശു ക്രിസ്തുവിന് ഒരു ദൗത്യമുണ്ടായിരുന്നെന്നും, ഭൂമിയിലേക്കിറങ്ങി വന്ന് കുരിശില്‍ മരണത്തേ കീഴടക്കുകയും ലോകത്തെ മറികടക്കുകയും ചെയ്ത രക്ഷാകര ദൗത്യമായിരുന്നു അതെന്നും, കുരിശിലേക്ക് പോകുമ്പോള്‍ യേശുവിന്റെ മുന്നിലുണ്ടായിരുന്ന ആനന്ദം നാമായിരിന്നുവെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. കെന്റക്കി മൈനോരിറ്റി വിപ്പായി സേവനം ചെയ്യുന്ന ഡെമോക്രാറ്റിക്‌ നിയമസഭാംഗം ആങ്കി ഹാട്ടണും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുവാന്‍ നിയമസഭയില്‍ വോട്ട് ചെയ്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, ഗര്‍ഭഛിദ്രം ഇല്ലാതാക്കുവാന്‍ കൂട്ടായ ഉഭയകക്ഷി ശ്രമം ആവശ്യമാണെന്നും അവര്‍ പ്രസ്താവിച്ചു. അമേരിക്കന്‍ ഫുട്ബോള്‍ ടീമായ ‘ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ട്’ന്റെ മുന്‍ താരവും ഗ്രന്ഥരചിതാവുമായ ബെഞ്ചമിന്‍ വാട്സണും പത്നിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ക്രിസ് സ്മിത്ത്, ഹവായി സ്റ്റേറ്റ് സെനറ്റര്‍ മൈക്ക് ഗബ്ബാര്‍ഡ്, പാസ്റ്റര്‍ ജെ.ഡി. ഗ്രീര്‍ എന്നിവരടക്കമുള്ള പ്രമുഖരും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കി. അബോര്‍ഷന്റെ വിനാശകരവും, ഭിന്നിപ്പിക്കുന്നതുമായ യഥാര്‍ത്ഥ്യത്തെ എടുത്ത് കാട്ടുകയാണ് പ്രമേയത്തിന്റെ അര്‍ത്ഥമെന്ന് ആമുഖ പ്രസംഗം നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡിഫന്‍സ് ഫണ്ടിന്റെ ജിയാന്നെ മാന്‍സിനി പറഞ്ഞു. സിസ്സി ഗ്രഹാം ലിഞ്ചിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തിരശീല വീണത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-01-18:38:47.jpg
Keywords: ടിം ടെബോ
Content: 15410
Category: 18
Sub Category:
Heading: വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടുപേര്‍ക്ക്‌
Content: കോഴിക്കോട്: പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. ജോജോ മണിമല എന്ന മുപ്പത്താറുകാരനായ കപ്പൂച്ചിന്‍ സഭാംഗം. ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഫാ. ജോജോയുടെ വൃക്കദാനം രണ്ടുപേര്‍ക്കാണ് ജീവനേകുന്നത്. പാലക്കാട് സ്വദേശിക്കാണ് ഫാ. ജോജോ വൃക്ക നല്‍കുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നല്‍കി നന്മയുടെ സ്‌നേഹച്ചങ്ങലയൊരുക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നാണ് വൃക്കദാനം. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ പാവനാത്മ പ്രോവിന്‍സിലെ (കപ്പൂച്ചിന്‍) ഫാ. ജോജോ മണിമല ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. ജീസസ് യൂത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവക മണിമല തോമസിന്റെയും മേഴ്‌സിയുടെയും മകനാണ്. ഏഴുവര്‍ഷം മുമ്പാണ് പൗരോഹിത്യം സ്വീകരിച്ചത്. ജോയ്‌സി കൊല്ലറേട്ട് (അധ്യാപിക,സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരിയാപുരം), സിസ്റ്റര്‍ ടെസിന്‍ എഫ്‌സിസി, ജിജോ(സൗദി അറേബ്യ) എന്നിവര്‍ സഹോദരങ്ങളാണ്.
Image: /content_image/India/India-2021-02-02-07:17:34.jpg
Keywords: വൃക്ക