category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൊതു ആരാധന വിലക്കിയ സർക്കാർ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി സ്‌കോട്ടിഷ് ക്രൈസ്തവ നേതൃത്വം
Contentഎഡിന്‍ബറോ: രാജ്യത്തെ ദേവാലയങ്ങളിൽ പൊതു ആരാധന വിലക്കിയ സർക്കാർ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സ്‌കോട്ട്‌ലാന്റിലെ ക്രൈസ്തവ നേതൃത്വം. വിവിധ സഭകളെ പ്രതിനിധീകരിച്ച് 27 ക്രൈസ്തവ നേതാക്കളാണ് ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടനയുടെ കുടക്കീഴിൽ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്. സ്‌കോട്ട്‌ലാന്റിലെ പ്രധാനമന്ത്രിയായ നിക്കോളാ സ്റ്റർജിയൻ ജനുവരി എട്ടാം തീയതി മുതൽ ദേവാലയങ്ങളിൽ ഒരുമിച്ചു കൂടുന്നത് ഒരു ക്രിമിനൽ കുറ്റമാക്കി ഉത്തരവിട്ടിരുന്നു. ഇതോടെ ജ്ഞാനസ്നാനത്തിനു പോലും ആളുകൾക്ക് ഒരുമിച്ചു കൂടാൻ സാധിക്കില്ലായെന്നും യൂറോപ്യൻ കൺവെൻഷൻ നിഷ്കർഷിച്ചിരിക്കുന്ന മനുഷ്യാവകാശങ്ങൾക്കും, സ്കോട്ടിഷ് ഭരണഘടനയ്ക്കും വിരുദ്ധമായി സർക്കാർ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക ആരോഗ്യം പരിരക്ഷിക്കുന്നതിന് വേണ്ടി ദേവാലയങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന വാദമാണ് സർക്കാർ മറുപടിയായി നൽകിയത്. എന്നാല്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവുകള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രസ്ബിറ്റേറിയൻ സഭാ പീഡനത്തിന് ശേഷം ദേവാലയങ്ങൾ അടച്ചിടാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ക്രിസ്ത്യൻ ലീഗൽ സെന്റർ ചൂണ്ടിക്കാട്ടി. ആളുകൾ ആരാധനയ്ക്കു വേണ്ടി ഒരുമിച്ചു കൂടുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണെന്ന് നേതാക്കൾ വിശദീകരിച്ചു. വിശ്വാസികൾ ഒരുമിച്ചുകൂടിയില്ലെങ്കിൽ അവിടെ സഭയില്ലായെന്നും ദേവാലയങ്ങൾ തുറന്നു തരണമെന്ന ആവശ്യത്തിൽ ഉറച്ചു നില്‍ക്കുന്നുവെന്നും ക്രൈസ്തവ സഭാനേതാക്കള്‍ ഏകസ്വരത്തില്‍ ആവര്‍ത്തിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-01 17:28:00
Keywordsസ്കോട്ട
Created Date2021-02-01 17:29:21