Contents
Displaying 15021-15030 of 25128 results.
Content:
15378
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി
Content: ചങ്ങനാശേരി: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ദളിത് സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ ചെയര്‍മാനായി വി.ജെ. ജോര്‍ജ് (സിഡിസി ജനറല്‍ കണ്‍വീനര്‍), ജനറല്‍ കണ്‍വീനറായി ജയിംസ് ഇലവുങ്കല്‍ (ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ്), ഫൈനാന്‍സ് കണ്വീ നറായി അഡ്വ: കെ.ആര്‍. പ്രസാദ് (സിഎസ് ഐ സൗത്ത് കേരളസഭ), പബ്ലിസിറ്റി കണ്വീ.നറായി രാജന്‍ മാത്യു (ബാപ്റ്റിസ്റ്റ് സഭാ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സഭകളെ പ്രതിനിധീകരിച്ച് 15 കണ്‍വീനര്‍മാരെയും അഞ്ച് വൈസ് ചെയര്‍മാന്‍മാരെയും തെരഞ്ഞെടുത്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് ക്രൈസ്തവര്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയവും സമീപനവും സമിതി വിശദമായ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ ദളിത് ക്രൈസ്തവരെ അവഗണിച്ചു വരികയാണെന്നു യോഗം വിലയിരുത്തി. ഈ സാഹചര്യം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ദളിത് െ്രെകസ്തവര്‍ക്ക് മുന്‍തൂക്കമുള്ള നിയോജകമണ്ഡലങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
Image: /content_image/India/India-2021-01-29-08:19:56.jpg
Keywords: ദളിത

15379
Category: 10
Sub Category:
Heading: പീഡനത്തിനിടയിലും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം കുതിച്ചുയരുന്നു: 2030-ല്‍ 300 മില്യണാകുമെന്ന് നിരീക്ഷണം
Content: ബെയ്ജിംഗ്: 2030-ഓടെ ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 300 മില്യണ്‍ തികയുമെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ സ്ട്രാറ്റജിക് റിസര്‍ച്ച് ഡയറക്ടറായ ഡോ. റോണ്‍ ബോയ്‌ഡ്-മാക്മിലാന്‍ പ്രവചിച്ചതായി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’ന്റെ റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ എണ്ണം കൂടുമെന്ന ഭയത്താലാണ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈസ്തവരെ നിരന്തരം പീഡിപ്പിക്കുന്നതെന്ന്‍ ഡോ. ബോയ്‌ഡ്-മാക്മിലാന്‍ ഒരു യു.കെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് സഭയെ ഇത്രയധികം ലക്ഷ്യമിടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍, സഭയുടെ വലിപ്പത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും ചൈനീസ് നേതാക്കള്‍ ആശങ്കാകുലരാണെന്ന നിഗമനത്തിലാണ് നമ്മള്‍ എത്തിച്ചേരുകയെന്നും ഡോ. ബോയ്‌ഡ്-മാക്മിലാന്‍ പറഞ്ഞു. 2049 വരെ നീളുന്ന സാമ്പത്തിക പദ്ധതികളെപ്പോലെ വളരെ നീണ്ട പദ്ധതികളാണ് ചൈനീസ് സര്‍ക്കാര്‍ ഒരുക്കുന്നതെങ്കില്‍ ക്രിസ്തുമതത്തിന്റെ ഈ വളര്‍ച്ച ചൈനീസ് സര്‍ക്കാരിനെ ഭയപ്പെടുത്തുക തന്നെ ചെയ്യും. കാരണം അതുപോലെയാണ് സഭയുടെ വളര്‍ച്ചയെന്നും ഡോ. ബോയ്‌ഡ്-മാക്മിലാന്‍ കൂട്ടിച്ചേര്‍ത്തു. 1980 മുതലുള്ള സഭയുടെ വളര്‍ച്ച കണക്കിലെടുത്താല്‍ (പ്രതിവര്‍ഷം 7% ത്തിനും 8%ത്തിനും ഇടയില്‍) 2030-ഓടെ 300 മില്യണുള്ള ഒരു സഭയായി ചൈനീസ് സഭ വളരുമെന്നും, സഭ ഇത്തരത്തില്‍ വളരുകയാണെങ്കില്‍ അധികാരം പങ്കിടേണ്ടി വരുമെന്ന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും കഴിഞ്ഞവര്‍ഷവും ചൈനീസ് ഭരണകൂടം ക്രൈസ്തവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. 2021-ലും ഇത് തുടരുമെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ നിരീക്ഷക സംഘടനയായ റിലീസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ മാസം പ്രവചിച്ചിരിക്കുന്നത്. ചൈനീസ്-അമേരിക്കന്‍ പാസ്റ്റര്‍ ഫ്രാന്‍സിസ് ചാന് ഹോങ്കോങ്ങ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന്‍ യു.എസ് ലേക്ക് മടങ്ങേണ്ടി വന്നത് സമീപകാലത്താണ്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പതിനേഴാമതാണ് ചൈനയുടെ സ്ഥാനം.
Image: /content_image/India/India-2021-01-29-08:56:23.jpg
Keywords: ചൈന, ചൈനീ

15380
Category: 13
Sub Category:
Heading: 'അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍': ഭ്രൂണഹത്യയ്ക്കെതിരെ അമേരിക്കയിലെ കറുത്തവർഗക്കാരനായ ഗവർണർ
Content: നോർത്ത് കരോളിന: അമ്മയുടെ ഉദരത്തിലായിരിക്കുന്ന ശിശുക്കൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്നും സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ വേണ്ടി അടിമത്തത്തെ നമ്മുടെ തീരങ്ങളിൽ നിന്ന് തുരത്തിയത് പോലെ ഭ്രൂണഹത്യയെ തീരങ്ങളിൽ നിന്ന് തുരത്തിയില്ലെങ്കിൽ രാജ്യം നിലനിൽക്കില്ലെന്നും അമേരിക്കയിലെ നോർത്ത് കരോളിനയിലെ ഗവർണർ മാർക്ക് റോബിൻസൺ. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രചരണം രാജ്യമെങ്ങും അലയടിച്ചതുപോലെ 'അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍' പ്രചരണം ഉണ്ടാകണമെന്നും ജനുവരി പതിനാറാം തീയതി നടന്ന റാലി ആൻഡ് മാർച്ച് ഫോർ ലൈഫ് എന്ന പ്രോലൈഫ് പരിപാടിക്കിടെ പറഞ്ഞു. അടിമത്ത വിരുദ്ധർ 17-18 നൂറ്റാണ്ടുകളില്‍ നടത്തിയ പോരാട്ടങ്ങൾക്ക് സമാനമായ ഒരു പ്രവർത്തനമാണ് പ്രോലൈഫ് അനുകൂലികൾ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറിയൊരു പ്രാണിയെ ദ്രോഹിച്ചാൽ ജയിലിൽ പോകേണ്ടി വരുന്ന നാട്ടിൽ നിരപരാധിയായ ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത് ശിക്ഷാർഹമല്ല എന്ന് പറയുന്നത് യാതൊരു യുക്തിയില്ലാത്ത കാര്യമാണെന്നും ഗവർണർ പറഞ്ഞു. നമ്മൾ നിശബ്ദരായിരിക്കാൻ അവർ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ ശബ്ദം ഉയർത്തും. സ്വർഗ്ഗത്തിലെ പിതാവിനെതിരെയും, മനുഷ്യരാശിക്കെതിരെയുമാണ് തങ്ങൾ കുറ്റം ചെയ്യുന്നതെന്ന് ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന പ്രാർത്ഥനയോടു കൂടിയാണ് മാർക്ക് റോബിൻസൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ റോബിൻസൺ കഴിഞ്ഞ നവംബർ മാസമാണ് 51% വോട്ട് നേടി ഗവർണർ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-29-09:36:37.jpg
Keywords: ഗര്‍ഭഛി, അബോര്‍

15381
Category: 19
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ഫെബ്രുവരി 20 മുതൽ
Content: രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ഫെബ്രുവരി 20 മുതൽ ആരംഭിക്കും. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിമുതൽ 7 മണിവരെയായിരിക്കും ക്ലാസ്സുകൾ നടത്തപ്പെടുക. ഇരുപതാം നൂറ്റാണ്ടിലെ മതപരമായ ഏറ്റവും വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്കാസഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താ പോലെ ഇരുപത്തിഒന്നാമത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. തീർത്ഥാടക മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. എന്നാൽ ഈ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതായി ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. അതിനാൽ ഈ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് വഴിയൊരുക്കുകയാണ് പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം ഈ പഠന ക്ലാസ്സുകളിലൂടെ. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ ക്ലാസുകൾ നയിക്കും. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായകമായ വിധത്തിൽ zoom-ലൂടെയായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഗൗരവമായ ഒരു പഠനമാണ് ഈ ക്ലാസ്സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഇതിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും തുടർന്ന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുമല്ലോ. സഭയോട് ചേർന്ന് നമ്മുടെ സ്വന്തം ദൈവനിയോഗം എന്തെന്നു ബോധ്യപ്പെടുമ്പോൾ സഭയിൽ ആവശ്യമായ നവീകരണം ഉണ്ടാകും. അത് സഭയെ ലോകത്തിൽ കൂടുതൽ പ്രസക്തയാക്കും. ലോകത്തോട് രക്ഷാകരമായ ബന്ധം പുലർത്താൻ സഭ സജ്ജയാകും. ഇവയൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യവും പ്രതീക്ഷയുമായിരുന്നു. ഇവ സാക്ഷാത്കരിക്കാൻ ഈ പഠന ക്ലാസുകൾ നമ്മെ സഹായിക്കട്ടെ. ➤ {{പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://chat.whatsapp.com/K9nbPr0Lyd5Ex52mUGpZsM}} ➤ {{മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക് -> https://chat.whatsapp.com/BjacbPc96b6AXWFB4qJnKD}}
Image: /content_image/News/News-2021-01-30-16:07:52.jpg
Keywords: രണ്ടാം വത്തി

15382
Category: 10
Sub Category:
Heading: "ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു": ക്രൂശിത രൂപം ധരിച്ച് കുവൈറ്റി മാധ്യമ പ്രവർത്തകന്റെ പ്രഖ്യാപനം
Content: കുവൈറ്റ് സിറ്റി: “ഞാന്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു” എന്ന പ്രഖ്യാപനവുമായുള്ള പ്രശസ്ത കുവൈറ്റി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍-മൊആമെന്റെ വീഡിയോ സന്ദേശമടങ്ങിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. “ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. കര്‍ത്താവ് ആരാണെന്നു എനിക്കിപ്പോള്‍ അറിയാം. ഞാന്‍ ജീവിതത്തെ മനസ്സിലാക്കിക്കഴിഞ്ഞു. ഞാന്‍ ഇപ്പോഴാണ് ജീവിക്കുന്നത്” എന്ന് കഴുത്തില്‍ ക്രൂശിതരൂപമുള്ള മാല ധരിച്ചുകൊണ്ട് അല്‍-മൊആമെന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു പ്രശസ്തിക്ക് വേണ്ടിയല്ല എന്നു പറഞ്ഞറിയുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകുമെന്നും, ഇതൊരു ഭീഷണിയായി കാണരുതെന്നും അദ്ദേഹം തന്റെ വീഡിയോയില്‍ എടുത്ത് പറയുന്നുണ്ട്. “മറിയത്തിന്റെ മകനായ യേശുക്രിസ്തുവിന്റെ മക്കളാണ് ഞങ്ങള്‍. പിതാവിന്‍റെയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍” എന്ന് പറഞ്ഞുകൊണ്ടാണ് മൊആമെന്റെ വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റേഡിയോ കുവൈറ്റിന്റെ സ്ഥാപകരില്‍ ഒരാളായ കുവൈറ്റി ബ്രോഡ്കാസ്റ്റര്‍ ഹമദ് അല്‍- മൊആമെന്റെ പേരമകനാണ് മുഹമ്മദ് അല്‍- മൊആമെന്‍. ഇദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം ഗള്‍ഫ് മേഖലയെ ആകെ ഞെട്ടിപ്പിച്ചിരിക്കുയാണെന്ന് മതപീഡനങ്ങളെ നിരീക്ഷിക്കുന്ന 'ജിഹാദ് വാച്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മൊവാമന്‍ പറയുമ്പോഴും പുരോഗമനവാദികളായ ചിലര്‍ വഹാബി പ്രത്യയശാസ്ത്രത്തെയാണ് ഇതിന്റെ ഉത്തരവാദിയായി ചൂണ്ടിക്കാട്ടുന്നത്. മൊവാമന്റെ മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ ബോധ്യം കൊണ്ടല്ല മറിച്ച് സുന്നി പ്രബോധനത്തിലെ വൈരുദ്ധ്യം മൂലമാണെന്നാണ് അവര്‍ പറയുന്നത്. വഹാബി പ്രത്യയശാസ്ത്രം മിക്ക സുന്നികളുടെയും മതമായി മാറിയിരിക്കുന്നുവെന്നും, ഇതിന്റെ കാര്‍ക്കശ്യവും സാമൂഹ്യ ജീവിതം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലുള്ള പരാജയവുമാണ് ചിലര്‍ മറ്റ് മതങ്ങളിലേക്ക് മാറുവാനുള്ള പ്രധാനകാരണമെന്നു ഷാഫി അലാജീല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. യേശുവിനെ എകരക്ഷകനായി സ്വീകരിച്ച അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കുവാനും ചില തീവ്ര ഇസ്ളാമിക നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിശ്വാസ പരിവര്‍ത്തനത്തെ സുന്നി-ഷിയാ പോരാട്ടമാക്കി ചിത്രീകരിക്കുന്നവരും നിരവധിയാണ്. മൊവാമന്റെ കുടുംബം സുന്നി കുടുംബമല്ല മറിച്ച് ഷിയാ കുടുംബമാണെന്നാണ് ചിലരുടെ ആരോപണം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഷിയാകളുടെ മേല്‍ ചുമത്തുന്ന ഒരു പ്രവണത സുന്നികളുടെ പതിവാണ്. സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളെ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി സംഘടന നടത്തിയ ക്രൂരതകള്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുവാന്‍ പ്രയാസമുണ്ടാക്കിയെന്നും ഇത് സത്യദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്ക് നയിച്ചു എന്നതിന്റെയും ഉദാഹരണമായാണ് മൊവാമന്റെ മതപരിവര്‍ത്തനത്തെ ഏവരും നോക്കികാണുന്നത്. 2016-ല്‍ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരിന്ന മുന്‍നിര മാധ്യമപ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-29-16:33:01.jpg
Keywords: ഉപേക്ഷ, ഇസ്ലാ

15383
Category: 13
Sub Category:
Heading: 'ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു': ക്രൂശിത രൂപം ധരിച്ച് കുവൈറ്റി മാധ്യമ പ്രവർത്തകന്റെ പ്രഖ്യാപനം
Content: കുവൈറ്റ് സിറ്റി: “ഞാന്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു” എന്ന പ്രഖ്യാപനവുമായുള്ള പ്രശസ്ത കുവൈറ്റി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍-മൊആമെന്റെ വീഡിയോ സന്ദേശമടങ്ങിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. “ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. കര്‍ത്താവ് ആരാണെന്നു എനിക്കിപ്പോള്‍ അറിയാം. ഞാന്‍ ജീവിതത്തെ മനസ്സിലാക്കിക്കഴിഞ്ഞു. ഞാന്‍ ഇപ്പോഴാണ് ജീവിക്കുന്നത്” എന്ന് കഴുത്തില്‍ ക്രൂശിതരൂപമുള്ള മാല ധരിച്ചുകൊണ്ട് അല്‍-മൊആമെന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു പ്രശസ്തിക്ക് വേണ്ടിയല്ല എന്നു പറഞ്ഞറിയുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകുമെന്നും, ഇതൊരു ഭീഷണിയായി കാണരുതെന്നും അദ്ദേഹം തന്റെ വീഡിയോയില്‍ എടുത്ത് പറയുന്നുണ്ട്. “മറിയത്തിന്റെ മകനായ യേശുക്രിസ്തുവിന്റെ മക്കളാണ് ഞങ്ങള്‍. പിതാവിന്‍റെയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍” എന്ന് പറഞ്ഞുകൊണ്ടാണ് മൊആമെന്റെ വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റേഡിയോ കുവൈറ്റിന്റെ സ്ഥാപകരില്‍ ഒരാളായ കുവൈറ്റി ബ്രോഡ്കാസ്റ്റര്‍ ഹമദ് അല്‍- മൊആമെന്റെ പേരമകനാണ് മുഹമ്മദ് അല്‍- മൊആമെന്‍. ഇദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം ഗള്‍ഫ് മേഖലയെ ആകെ ഞെട്ടിപ്പിച്ചിരിക്കുയാണെന്ന് മതപീഡനങ്ങളെ നിരീക്ഷിക്കുന്ന 'ജിഹാദ് വാച്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മൊആമെന്‍ പറയുമ്പോഴും പുരോഗമനവാദികളായ ചിലര്‍ വഹാബി പ്രത്യയശാസ്ത്രത്തെയാണ് ഇതിന്റെ ഉത്തരവാദിയായി ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ ബോധ്യം കൊണ്ടല്ല മറിച്ച് സുന്നി പ്രബോധനത്തിലെ വൈരുദ്ധ്യം മൂലമാണെന്നാണ് ഇവര്‍ ആക്ഷേപിക്കുന്നത്. വഹാബി പ്രത്യയശാസ്ത്രം മിക്ക സുന്നികളുടെയും മതമായി മാറിയിരിക്കുന്നുവെന്നും, ഇതിന്റെ കാര്‍ക്കശ്യവും സാമൂഹ്യ ജീവിതം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലുള്ള പരാജയവുമാണ് ചിലര്‍ മറ്റ് മതങ്ങളിലേക്ക് മാറുവാനുള്ള പ്രധാനകാരണമെന്നു ഷാഫി അലാജീല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. യേശുവിനെ എകരക്ഷകനായി സ്വീകരിച്ച അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കുവാനും ചില തീവ്ര ഇസ്ളാമിക നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിശ്വാസ പരിവര്‍ത്തനത്തെ സുന്നി-ഷിയാ പോരാട്ടമാക്കി ചിത്രീകരിക്കുന്നവരും നിരവധിയാണ്. അദ്ദേഹത്തിന്റെ കുടുംബം സുന്നി കുടുംബമല്ല മറിച്ച് ഷിയാ കുടുംബമാണെന്നാണ് ചിലരുടെ ആരോപണം. സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളെ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി സംഘടന നടത്തിയ ക്രൂരതകള്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുവാന്‍ പ്രയാസമുണ്ടാക്കിയെന്നും ഇത് സത്യദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്ക് നയിച്ചു എന്നതിന്റെയും ഉദാഹരണമായാണ് മുഹമ്മദ് അല്‍-മൊആമെന്റെ മതപരിവര്‍ത്തനത്തെ ഏവരും നോക്കികാണുന്നത്. 2016-ല്‍ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരിന്ന മുന്‍നിര മാധ്യമപ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-29-16:50:57.jpg

15384
Category: 22
Sub Category:
Heading: ജോസഫ് - ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ
Content: വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു. "ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്." (മത്തായി 1 : 20). അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാന്താക്രൂസിലുള്ള വിശുദ്ധ യൗസേപ്പിൻ്റെ ദൈവാലയത്തിൽ രക്ഷകൻ്റെ സംരക്ഷകൻ (Gurdian of the Redeemer) എന്ന പേരിൽ ഏഴടി ഉയരമുള്ള യൗസേപ്പിതാവിൻ്റെ ഒരു വെങ്കല പ്രതിമയുണ്ട്. ആറുമാസം പ്രായമുള്ള പൂർണ്ണ വളർച്ചയെത്താത്ത ഒരു ഭ്രൂണത്തെ ( fetus) കൈകളിലേന്തി ലോകത്തിൻ്റെ പ്രകാശമായ ക്രിസ്തുവിനു സമർപ്പിക്കുന്നതാണ് ഈ ശില്പത്തിൻ്റെ ഇതിവൃത്തം. മറിയത്തെയും ഉദരത്തിൽ വളരുന്ന ഉണ്ണിയേശുവിനെയും സംരക്ഷിക്കാൻ തീരുമാനമെടുത്ത ജോസഫ് രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമായി. "ജീവൻ " സംരക്ഷണത്തിനു വേണ്ടി നിലപാടെക്കുന്നവരിൽ ജോസഫ് എന്ന ദൈവപുത്രൻ്റെ വളർത്തപ്പൻ്റെ ഛായ പതിഞ്ഞട്ടുണ്ട്. 1974ൽ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി യിൽ ആരംഭിച്ച "മാർച്ച് ഫോർ ലൈഫ്" ഈ വർഷം സംഘാടകർ ജനുവരി 29നു ഓൺലൈനായി ക്രമീകരിച്ചിരിക്കുന്നു. ജോസഫ് വർഷത്തിൽ നടത്തുന്ന ജീവൻ്റെ ഈ പ്രഘോഷണ മാർച്ചിൽ വാഷിംഗ്ടൺ ഡി.സിയുടെ തെരുവിനു പകരം ഓരോ വീടും "മാർച്ച് ഫോർ ലൈഫിൻ്റെ " വേദിയായി മാറും. ഓരോ ഭവനത്തിലുമാണല്ലോ ജീവൻ്റെ സമൃദ്ധി സംരക്ഷിക്കപ്പേടേണ്ടതും ആഘോഷിക്കപ്പെടേണ്ടതും. മനുഷ്യ ജീവനെ അതിൻ്റെ ആരംഭം മുതൽ സംരക്ഷിക്കാൻ പോരാടുന്ന എല്ലാ ജീവൻ പ്രവാചകന്മാരുടെയും സംരക്ഷകരും ജോസഫിൻ്റെ പിൻ തലമുറക്കാർ തന്നെ. പോളണ്ടിലെ പ്രസിദ്ധമായ കാലിസ് ജോസഫ് ദൈവാലയത്തിൽ ( Shrine of St. Joseph Kaliz)1997 ജൂൺ മാസം നാലാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ വചന സന്ദേശത്തിൽ ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "ഹേറോദോസിൻ്റെ ക്രൂരതയിൽ നിന്ന് ഈശോയെ രക്ഷിച്ച നസറത്തിലെ യൗസേപ്പ്, ഗർഭധാരണത്തിൻ്റെ ആദ്യ നിമിഷം മുതൽ സ്വഭാവിക മരണം വരെ മനുഷ്യജീവിതം സംരക്ഷിക്കുന്നതിൻ്റെ മഹത്തായ മാതൃകയാണ്. ദൈവപരിപാലനയുടെ ഈ കൂടാരത്തിൽ ലോകത്തിലുള്ള എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ജനിച്ചട്ടില്ലാത്ത കുട്ടികളുടെയും ജീവൻ യൗസേപ്പിനു സമർപ്പിക്കാം." ഗർഭസ്ഥ ശിശുക്കളുടെ ജീവനു വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ, ദൈവപുത്രൻ്റെ ഗർഭാവസ്ഥയിൽ സംരക്ഷണമേകിയ യൗസേപ്പിതാവിലേക്കു നമുക്കു തിരിയാം.
Image: /content_image/SocialMedia/SocialMedia-2021-01-29-19:59:37.jpg
Keywords: ജോസഫ്, യൗസേ

15385
Category: 1
Sub Category:
Heading: ദുരിതങ്ങളുടെ അറുതിയ്ക്കായി ദേശീയ പ്രാര്‍ത്ഥനാ ദിനാചരണവുമായി വെനിസ്വേലന്‍ മെത്രാന്‍ സമിതി
Content: കാരാക്കസ്: വിശ്വാസം, പ്രത്യാശ, സാഹോദര്യം എന്നീ വികാരങ്ങളാല്‍ വെനിസ്വേലയെ ഐക്യപ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി രണ്ടിന് ദേശീയ പ്രാര്‍ത്ഥനാ വിചിന്തനദിനമായി ആചരിക്കുവാന്‍ വെനിസ്വേലന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.വി). സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികളോടൊപ്പം പകര്‍ച്ചവ്യാധിയും, പടര്‍ന്നതോടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്താണ് മെത്രാന്‍ സമിതിയുടെ തീരുമാനം. രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്‍മാര്‍ക്ക് ശാക്തീകരണത്തിനും, പ്രത്യാശയ്ക്കും, വെനിസ്വേലന്‍ ജനതയുടെ വിശ്വാസത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു അവസരമായിരിക്കും ദേശീയ പ്രാര്‍ത്ഥനാദിനമെന്ന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സേവനത്തിന്റെ മാതൃകയും, ദരിദ്രരുടെ ആശ്രയവും, വിശ്വാസത്തിന്റെ സാക്ഷ്യവുമായ ധന്യന്‍ ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാണ് മെത്രാന്‍മാരുടെ തീരുമാനം. ആത്മാവിന്റെ ഐക്യം എല്ലാ വൈവിധ്യങ്ങളേയും സമന്വയിപ്പിക്കുകയും എല്ലാ പൊരുത്തക്കേടുകളേയും മറികടക്കുകയും ചെയ്യുമെന്ന് 2003-ല്‍ ലോക സമാധാന ദിനാചാരണത്തോടനുബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞതിനെ ഉദ്ധരിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ നേടിയെടുക്കുന്ന സമാധാനമല്ല തങ്ങള്‍ പ്രഖ്യാപിക്കുന്ന സമാധാനം എന്ന് മെത്രാന്‍മാരുടെ പ്രസ്താവനയില്‍ എടുത്ത് പറയുന്നു. രാജ്യത്തെ സഹോദരീ-സഹോദരന്‍മാര്‍ക്കിടയില്‍ സ്നേഹം, ഐക്യം, പ്രതീക്ഷ എന്നിവ ഉത്തേജിപ്പിക്കുവാനുള്ള ഒരവസരമാണ് ദേശീയ പ്രാര്‍ത്ഥനാ ദിനം. സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നീ സമാധാനത്തിന്റെ നാലു അടിസ്ഥാന വ്യവസ്ഥകള്‍ പുനസ്ഥാപിക്കുവാനുള്ള വെനിസ്വേലന്‍ മക്കളുടെ വിശ്വാസത്തില്‍, പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുവാന്‍ എല്ലാ കുടുംബങ്ങളേയും ക്ഷണിച്ചു കൊണ്ടാണ് മെത്രാന്‍ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം ജനത്തിനും ആശ്വാസമേകുന്നത് കത്തോലിക്ക സഭയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-29-19:33:44.jpg
Keywords: വെനിസ്വേലന്‍

15386
Category: 14
Sub Category:
Heading: ബൈബിള്‍ വീണ്ടും സ്ഥിരീകരിച്ച് ഗവേഷകര്‍: ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണം കണ്ടെത്തി
Content: ടെല്‍ അവീവ്: ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തേതെന്നു കരുതുന്ന പര്‍പ്പിള്‍ (ധൂമ്രവര്‍ണം) ചായം ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി. ജറുസലെമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്‌നായില്‍ സ്ലേവ്‌സ് ഹില്‍സ് എന്ന ഉത്ഖനനമേഖലയില്‍നിന്നു കണ്ടെത്തിയ തുണിക്കഷണത്തിലാണു ചായമുണ്ടായിരുന്നത്. കാര്‍ബണ്‍ ഡേറ്റിംഗില്‍ ബിസി 1000നടുത്തു ഉപയോഗിച്ചിരിന്നതെന്ന് കണ്ടെത്തിയത്. രാജാവ്, ഉന്നതകുലജാതര്‍, പുരോഹിതര്‍ മുതലായവര്‍ മാത്രമാണ് മൂവായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും അന്നു സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്നുവെന്നും നിറം മങ്ങില്ലെന്ന സവിശേഷതയുമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത്രയും പഴക്കമുള്ള പര്‍പ്പിള്‍ ചായം തുണിയില്‍ കണ്ടെത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നു പറയപ്പെടുന്നു. ഉത്തമഗീതത്തില്‍ അടക്കം വിവിധ പുസ്തകങ്ങളില്‍ ധൂമ്രവര്‍ണത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ‘യഥാർത്ഥ പർപ്പിൾ’ ഉപയോഗത്തിലുള്ളത് വളരെ നേരത്തെയുള്ള കാലഘട്ടത്തിലാണെന്നു നിരീക്ഷിക്കപ്പെട്ടിരിന്നെങ്കിലും ഈ വസ്തുക്കൾ ഉപയോഗത്തിലുണ്ടെന്ന് കരുതിയിരുന്നില്ലായെന്നും ടെൽ അവീവ് സർവകലാശാല പ്രൊഫ. എറസ് ബെൻ-യോസെഫ് വ്യാഴാഴ്ച ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. യഥാർത്ഥ ധൂമ്രനൂൽ “അർഗമാൻ” ചായവും അതുമായി ബന്ധപ്പെട്ട അസുർ “ടെക്കലെറ്റ്” വേരിയന്റും ഹീബ്രു ബൈബിളില്‍ നിരവധി തവണ പരാമര്‍ശിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-30-08:47:57.jpg
Keywords: പുരാതന, ഇസ്രയേ

15387
Category: 18
Sub Category:
Heading: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന ഓണ്‍ലൈനില്‍
Content: ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിബന്ധനകള്‍ക്കു വിധേയമായി ജനപങ്കാളിത്തമില്ലാതെ ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ തല്‍സമയ സംപ്രേക്ഷണം നടത്തും. ഇന്നു വൈകുന്നേരം 5.30ന് ആരംഭിച്ച് രാത്രി ഒന്‍പതിന് അവസാനിക്കും. ജപമാല, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ടോണി കുഴുപ്പിള്ളില്‍ സിഎസ്എസ്ആര്‍ (കോട്ടയം) വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഒഫീഷല്‍, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍ എന്നീ യൂട്യൂബ് ചാനലിലും ലൈവ് ലഭ്യമാണ്.
Image: /content_image/News/News-2021-01-30-08:59:46.jpg
Keywords: അല്‍ഫോ, ആരാധന