category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിള്‍ വീണ്ടും സ്ഥിരീകരിച്ച് ഗവേഷകര്‍: ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണം കണ്ടെത്തി
Contentടെല്‍ അവീവ്: ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തേതെന്നു കരുതുന്ന പര്‍പ്പിള്‍ (ധൂമ്രവര്‍ണം) ചായം ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി. ജറുസലെമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്‌നായില്‍ സ്ലേവ്‌സ് ഹില്‍സ് എന്ന ഉത്ഖനനമേഖലയില്‍നിന്നു കണ്ടെത്തിയ തുണിക്കഷണത്തിലാണു ചായമുണ്ടായിരുന്നത്. കാര്‍ബണ്‍ ഡേറ്റിംഗില്‍ ബിസി 1000നടുത്തു ഉപയോഗിച്ചിരിന്നതെന്ന് കണ്ടെത്തിയത്. രാജാവ്, ഉന്നതകുലജാതര്‍, പുരോഹിതര്‍ മുതലായവര്‍ മാത്രമാണ് മൂവായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും അന്നു സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്നുവെന്നും നിറം മങ്ങില്ലെന്ന സവിശേഷതയുമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത്രയും പഴക്കമുള്ള പര്‍പ്പിള്‍ ചായം തുണിയില്‍ കണ്ടെത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നു പറയപ്പെടുന്നു. ഉത്തമഗീതത്തില്‍ അടക്കം വിവിധ പുസ്തകങ്ങളില്‍ ധൂമ്രവര്‍ണത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ‘യഥാർത്ഥ പർപ്പിൾ’ ഉപയോഗത്തിലുള്ളത് വളരെ നേരത്തെയുള്ള കാലഘട്ടത്തിലാണെന്നു നിരീക്ഷിക്കപ്പെട്ടിരിന്നെങ്കിലും ഈ വസ്തുക്കൾ ഉപയോഗത്തിലുണ്ടെന്ന് കരുതിയിരുന്നില്ലായെന്നും ടെൽ അവീവ് സർവകലാശാല പ്രൊഫ. എറസ് ബെൻ-യോസെഫ് വ്യാഴാഴ്ച ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. യഥാർത്ഥ ധൂമ്രനൂൽ “അർഗമാൻ” ചായവും അതുമായി ബന്ധപ്പെട്ട അസുർ “ടെക്കലെറ്റ്” വേരിയന്റും ഹീബ്രു ബൈബിളില്‍ നിരവധി തവണ പരാമര്‍ശിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-30 08:46:00
Keywordsപുരാതന, ഇസ്രയേ
Created Date2021-01-30 08:47:57