Contents

Displaying 14971-14980 of 25128 results.
Content: 15328
Category: 18
Sub Category:
Heading: 'കത്തിജ്വലിക്കേണ്ട യുവത്വം': യുവജനങ്ങളില്‍ ക്രൈസ്തവ വിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ നാളെ മുതല്‍ പഠനപരമ്പര
Content: ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനങ്ങളും അവഹേളനങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ യുവതീയുവാക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്താന്‍ സഹായകമായ പഠന പരമ്പരയുമായി നവീകരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ശുശ്രൂഷ ചെയ്യുന്ന പ്രശസ്ത വചനപ്രഘോഷകനും, ധ്യാനഗുരുവുമായ ബ്രദര്‍ തോമസ് പോള്‍. 'കത്തിജ്വലിക്കേണ്ട യുവത്വം' എന്ന പേരിലുള്ള പഠന പരമ്പര നാളെ (23/01/2021) മുതൽ വൈകീട്ട് 7.30ന് മലയാളത്തിലും 8.30 ന് ഇംഗ്ലിഷിലുമാണ് യൂട്യൂബ് ചാനലിലൂടെ യുവജനങ്ങളിലേക്ക് എത്തിക്കുക. ക്രൈസ്തവ വിശ്വാസമെന്തെന്നും യേശുക്രിസ്തു ആരാണെന്നും എന്തുകൊണ്ട് അവിടുന്നില്‍ വിശ്വസിക്കണമെന്നും അടക്കമുള്ള വിവിധ വിഷയങ്ങളും പൊതുവേ ഉയരുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരവും പഠനപരമ്പരയില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. മക്കളില്‍ വിശ്വാസത്തിന്റെ ദീപ്തനാളം അണയാതിരിക്കുവാന്‍ അവരില്‍ വിശ്വാസത്തിന്റെ വിത്ത് മുളപ്പിക്കുവാന്‍ സഹായകമായ പഠനപരമ്പര 35 വയസുവരെയുള്ള എല്ലാ യുവതീയുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറെ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പഠനപരമ്പരയ്ക്കു ആമുഖമായി ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളോട് സംസാരിക്കുന്ന വിധത്തില്‍ തയാറാക്കിയ ആനിമേഷന്‍ വീഡിയോ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-22-20:32:42.jpg
Keywords: തോമസ് പോള്‍
Content: 15329
Category: 13
Sub Category:
Heading: ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നതിന് ഇന്നേക്ക് 22 വര്‍ഷം
Content: മുംബൈ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 22 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. വര്‍ഷം 22 പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-23-06:39:01.jpg
Keywords: ഗ്രഹാ സ്റ്റെ
Content: 15330
Category: 18
Sub Category:
Heading: കൊങ്കിണി കത്തോലിക്ക വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റിനായി നടപടി വേണമെന്ന് നിയമസഭയില്‍ ആവശ്യം
Content: കാസര്‍ഗോഡ്: ജില്ലയിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന കാത്തലിക് ക്രിസ്ത്യന്‍ വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കൊങ്കിണി ലത്തീന്‍ കത്തോലിക്ക എന്ന പേരില്‍ ഒരു പ്രത്യേക സമുദായത്തെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഭാഷയുടെയോ രൂപതയുടെയോ പേരില്‍ ഒരു വിഭാഗത്തിനും ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ പാടില്ലെന്നും അപേക്ഷകര്‍ ഹാജരാക്കുന്ന രേഖകളുടെയും വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ ലത്തീന്‍ കത്തോലിക്ക വിശ്വാസികളാണെന്ന് റവന്യൂ അധികൃതര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിന്നോക്കക്ഷേമ മന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ കൊങ്കിണി സംസാരിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് റവന്യൂ അധികാരികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന വിഷയത്തില്‍ രാജു സ്റ്റീഫന്‍ ഡിസൂസ, വിനോദ് ക്രാസ്റ്റ, ഷിനി ഡിസൂസ എന്നിവര്‍ 2018 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മേല്‍പറഞ്ഞ നിലപാട് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമതീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക് സര്‍ക്കാര്‍ മേല്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പ്രകാരം 1947 നു മുന്പ് ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമാണ് സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന വ്യക്തിയും അയാളുടെ പിതാവും ലത്തീന്‍ കത്തോലിക്ക സമുദായാംഗങ്ങളാണെന്ന് ബന്ധപ്പെട്ട ബിഷപ്പുമാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതുംകൂടി റവന്യൂ അധികാരികള്‍ പരിഗണിക്കേണ്ടതാണെന്ന് 2012 ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്പ് ഇന്നത്തെ കര്‍ണാടകയിലെയും ഗോവയിലെയും പ്രദേശങ്ങളില്‍ നിന്ന് ഇവിടെയെത്തിയവരുടെ പിന്മുറക്കാരാണ് കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കുകളിലെ കൊങ്കിണി ലത്തീന്‍ കത്തോലിക്ക വിശ്വാസികളെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഭാഷയുടെയും ഉപജാതിയുടെയും സാങ്കേതികത്വങ്ങളുടെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇവരെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് റവന്യൂ അധികാരികള്‍ കൈക്കൊള്ളുന്നത്. ഒബിസി വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. മംഗളൂരു രൂപത രൂപീകൃതമാകുന്നതിനു മുന്പ് ഇന്നത്തെ കേരളത്തിലെ വരാപ്പുഴ അതിരൂപതയുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് കാസര്‍ഗോഡ് മേഖലയിലെ കൊങ്കിണി കത്തോലിക്ക വിശ്വാസികളെന്ന് സംവരണാനുകൂല്യം നിഷേധിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത രാജു സ്റ്റീഫന്‍ പറഞ്ഞു. ലത്തീന്‍ കത്തോലിക്കരെന്ന ആനുകൂല്യം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്‌പോള്‍ സംവരണാനുകൂല്യം കൈപ്പറ്റി ഈ മേഖലയിലെ അധ്യാപക തസ്തികകളിലുള്‍പ്പെടെ ഭാഷയറിയാത്ത മറ്റു ജില്ലക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2021-01-23-06:58:39.jpg
Keywords: കൊങ്കിണി
Content: 15331
Category: 13
Sub Category:
Heading: വിവാദങ്ങള്‍ക്കൊടുവില്‍ യേശുവിനെ അനുഗമിക്കുന്നവന്‍ ഇനിമുതല്‍ ഇന്തോനേഷ്യന്‍ പോലീസിനെ നയിക്കും
Content: ജക്കാര്‍ത്ത: കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പോലീസിനെ ക്രൈസ്തവ വിശ്വാസി നയിക്കും. പ്രൊട്ടസ്റ്റന്റ് സഭാംഗമായ കമ്മീഷണര്‍ ജെനറല്‍ ‘ലിസ്റ്റ്യോ സിജിറ്റ് പ്രാബോവോ’വിനെ നാഷ്ണല്‍ പോലീസിന്റെ പുതിയ തലവനായി ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് അംഗീകരിക്കുകയായിരിന്നു. ജെനറല്‍ ഇദാം അസീസ്‌ വിരമിച്ചതിനെ തുടര്‍ന്നാണ്‌ നാഷണല്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ തലവനും 51 കാരനുമായ ലിസ്റ്റ്യോ നാഷണല്‍ പോലീസ് മേധാവിയായി ഉയര്‍ത്തപ്പെട്ടത്. പുതിയ പോലീസ് മേധാവി ഒരു മുസ്ലീം ആയിരിക്കണം എന്ന ആവശ്യവുമായി രാജ്യത്തെ ഉന്നത ഇസ്ലാമിക പുരോഹിത വിഭാഗമായ ഇന്തോനേഷ്യന്‍ ഉലമാ കൗണ്‍സില്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയിലാണ് ഒരു ക്രൈസ്തവ വിശ്വാസി ഇന്തോനേഷ്യന്‍ പോലീസിനെ നയിക്കുവാന്‍ നിയമിതനായിരിക്കുന്നത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി അടുത്ത ബന്ധമുള്ളയാളാണ് ലിസ്റ്റ്യോ. നിയമനത്തോടെ മതന്യൂനപക്ഷങ്ങളില്‍ നിന്നും ഈ പദവി കൈകാര്യം ചെയ്തിട്ടുള്ള മൂന്നാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ലിസ്റ്റ്യോ. പോലീസ് സേനയില്‍ സുതാര്യത ഉറപ്പുവരുത്തുവാനും, അസഹിഷ്ണുത, തീവ്രവാദം എന്നീ ഗുരുതര പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ലിസ്റ്റ്യോ തന്റെ പുതിയ സ്ഥാനലബ്ദിയെക്കുറിച്ചു പ്രതികരിച്ചു. നിയമനത്തെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു. മതന്യൂനപക്ഷത്തില്‍ നിന്നും ഒരാളെ പുതിയ പോലീസ് തലവനായി നിയമിച്ചതിലൂടെ ഏത് ഇന്തോനേഷ്യന്‍ പൗരനും നേതാവാകുവാനുള്ള തുല്യ അവകാശമുണ്ടെന്നു കാണിച്ചു തരുവാനാണ് വിഡോഡോ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രം നേതാക്കളെ തിരഞ്ഞെടുക്കുന്നത് മതം നോക്കിയിട്ടല്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും ഇന്തോനേഷ്യന്‍ ബിഷപ്സ് കമ്മീഷന്‍ ഫോര്‍ ദി ലെയ്റ്റി’യുടെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഫാ. പോളുസ്ക്രിസ്റ്റ്യന്‍ സിസ്വാടോകോ പറഞ്ഞു. അതേസമയം ഇന്തോനേഷ്യയിലെ പോലീസിനെ നയിക്കുന്ന ദൌത്യം ഏറെ ശ്രമകരമാണെന്നാണ് വിലയിരുത്തുന്നത്. 2019-ല്‍ 160 കേസുകളിലായി 1,847 പേരേ പോലീസ് സ്വേച്ഛാധിപത്യപരമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തൊട്ടു മുന്നിലെ വര്‍ഷത്തെ വെച്ചു നോക്കുമ്പോള്‍ 88 കേസുകള്‍ കൂടുതലാണെന്നുമാണ് ഇന്തോനേഷ്യന്‍ ലീഗല്‍ എയിഡ് ഫൗണ്ടേഷന്റെ കണക്ക്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-23-07:28:30.jpg
Keywords: ഇന്തോനേഷ്യ
Content: 15332
Category: 1
Sub Category:
Heading: ബൈഡന്‍ നടത്തിയ ഭ്രൂണഹത്യ അനുകൂല പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ കാരണമായ 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവിക്കുവാനുള്ള അവകാശ നിഷേധത്തെ അമേരിക്കയിലെ ഒരു പ്രസിഡന്റും പിന്തുണക്കരുതെന്ന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ചെയര്‍മാനും കാന്‍സാസ് മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്‍ പറഞ്ഞു. ആരോഗ്യ സേവനം എന്ന വ്യാജേന ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ഏറ്റവും അടിസ്ഥാനപരവും, പൗരത്വപരവുമായ അവകാശത്തെ നിഷേധിക്കുന്ന സുപ്രീം കോടതി ഉത്തരവിനെ പ്രസിഡന്റ് അഭിനന്ദിക്കുകയെന്നത് അങ്ങേയറ്റം അസ്വസ്ഥവും ഖേദകരവുമായ നടപടിയാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. റോയ് വി. വെയ്ഡ് ഉത്തരവിനെ സ്ത്രീകളുടെ അവകാശപരവും, ആരോഗ്യപരവുമായ നേട്ടം എന്ന രീതിയിലാണ് ബൈഡന്റെ പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതെന്നു മെത്രാപ്പോലീത്ത ആരോപിച്ചു. റോയ് വി. വെയ്ഡ് ഉത്തരവ് ഒരു ഗര്‍ഭഛിദ്ര അനുകൂല തീരുമാനമാണെങ്കിലും, ‘അബോര്‍ഷന്‍’ എന്ന വാക്ക് ബൈഡന്‍ തന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിനു പകരം ‘പ്രത്യുല്‍പ്പാദന ശേഷി’, ‘ആരോഗ്യ പരിപാലനം’ എന്നീ വാക്കുകളാണ് ബൈഡന്‍ ഉപയോഗിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രം ഉപേക്ഷിക്കുവാനും, സ്ത്രീകളുടേയും, സമൂഹങ്ങളുടേയും ജീവിതത്തിനു വേണ്ട സഹായം ചെയ്യുവാനും മെത്രാപ്പോലീത്ത ബൈഡനോടാവശ്യപ്പെട്ടു. ബൈഡന്റെ പ്രസ്താവനയില്‍ മതത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെങ്കിലും, ഗര്‍ഭഛിദ്രം സംബന്ധിച്ച കത്തോലിക്കാ പ്രബോധനം എടുത്ത് പറഞ്ഞുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ക്ക് അബോര്‍ഷനെ അനുകൂലിക്കുവാന്‍ കഴിയില്ലെന്ന്‍ മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നു. ബൈഡന്‍-ഹാരിസ് ഭരണകൂടം റോയ് വി. വെയ്ഡ് ഉത്തരവിനെ ക്രോഡീകരിക്കുകയും, ജെയ്ന്‍ റോയ് പോലെയുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന ജഡ്ജിമാരെ നിയമിക്കുകയും ചെയ്യുമെന്ന്‍ പറഞ്ഞുകൊണ്ടാണ് ബൈഡന്‍ ഭ്രൂണഹത്യയോടുള്ള തന്റെ താത്പര്യം നേരത്തെ പ്രകടമാക്കിയത്. അതേസമയം പ്രസിഡന്റാവുന്നതിനു മുന്‍പും ശേഷവും പ്രസിഡന്റ് ബൈഡന്‍ താനൊരു കത്തോലിക്കാ വിശ്വാസിയാണെന്ന് വ്യക്തമാക്കിയിരിന്നു. എന്നാല്‍ ഗര്‍ഭഛിദ്ര വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പൊതുവേ ആശങ്ക ഉയര്‍ത്തുന്നതാണെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-23-13:32:26.jpg
Keywords: ജോ ബൈഡ, അമേരി
Content: 15333
Category: 1
Sub Category:
Heading: കാനൻ നിയമ നവീകരണ സമിതിയിലേക്ക് മലയാളി വൈദികന്‍ അടക്കമുള്ളവര്‍ക്ക് നിയമനം
Content: റോം: കാനൻ നിയമ പുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും, മൂന്ന്‌ പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും ഫ്രാൻസിസ് പാപ്പ നിയമിച്ചു. പാലാ രൂപതാംഗമായ മോൺ. പോൾ പള്ളത്താണ് നിയമനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മലയാളി വൈദികന്‍. നിലവില്‍ റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും, വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ സമിതി അംഗവും, പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഉപദേശകനുമാണ് മോണ്‍. പോള്‍ പള്ളത്ത്. ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാ. ഡേവിഡ് സിട്ടോ, ഉർബാനിയൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാ. ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ഫാ. ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഫാ. ഉൾരിഹ് എസ്‌ജെ, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും, പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി മെൽക്കൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്യായിലെ മാരോണൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന എന്നിവരുമാണ് നിയമന ഉത്തരവില്‍ ഇടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-23-15:35:55.jpg
Keywords: മലയാ
Content: 15334
Category: 22
Sub Category:
Heading: ജോസഫിന്റെയും മറിയത്തിന്റെയും വിവാഹ നിശ്ചയ തിരുനാൾ
Content: മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി ( The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു. പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. " യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു." (മത്തായി 1 : 18). ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനായ ജീൻ ജേർസനാണ് ( Jean Gerson ) 1416 ൽ മറിയത്തിൻ്റെയും ജോസഫിൻ്റെയും വിവാഹ നിശ്ചയത്തെ ആദരിക്കുന്നതിനായി ഒരു തിരുനാൾ ആരാധനക്രമത്തിൽ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷം 1517, ആഗസ്റ്റു മാസം ഇരുപത്തി ഒൻപതാം തീയതി പത്താം ലെയോ മാർപാപ്പ മംഗലവാർത്തയുടെ സിസ്റ്റഴ്സിനു ഈ തിരുനാൾ ആഘോഷിക്കാൻ അനുവാദം നൽകി. പിന്നീട് ജനുവരി 23 ന് മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ എന്ന പേരിൽ ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി. രണ്ടാം വത്തിക്കാൻ കൗൺസിലെ ആരാധനക്രമ നവീകരണങ്ങളെ തുടർന്ന് ഈ തിരുനാൾ നീക്കം ചെയ്തു. എങ്കിലും ചില പ്രാദേശിക ആരാധന ക്രമ കലണ്ടറിൽ ഈ തിരുനാൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ പെറൂജിയായിലും ( പരിശുദ്ധ കന്യകാമറിയത്തിൻ്റെതെന്നു വിശ്വസിക്കുന്ന വിവാഹമോതിരം പെറൂജിയായിലെ (Perugia) കത്തീഡ്രലിനുള്ളിലുള്ള ഒരു ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാവർഷവും ജൂലൈ 31 ന് പൊതു വണക്കത്തിനായി പ്രദർശിപ്പിക്കുന്ന പതിവുണ്ട്.) ഫിലിപ്പിയൻസിലെ ഇലോയിലോയിലും (Iloilo) ഈ തിരുനാൾ ഭക്താദരപൂർവ്വം കൊണ്ടാടുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ രക്ഷകൻ്റെ സംരക്ഷകൻ എന്ന അപ്പസ്തോലിക പ്രബോധത്തിൽ തിരുകുടുംബത്തിൽ യൗസേപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നു. ക്രിസ്തീയ വിവാഹത്തിൻ്റെ ആദ്യ മാതൃകയും ആദർശവുമായി ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയത്തെ കാണുന്നു. ആ കുടുംബ ജീവിതത്തിൽ "ഹൃദയങ്ങളുടെ ഐക്യവും" എങ്ങനെ ക്രിസ്ത്യൻ ദമ്പതികൾ കാത്തു സൂക്ഷിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയുണ്ട്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1644 നമ്പറിൽ ദമ്പതികളുടെ സ്നേഹം അതിൻ്റെ സ്വഭാവത്താൽത്തന്നെ, അവരുടെ ജീവിതത്തിൻ്റെ സർവ തലങ്ങളും സ്പർശിക്കുന്ന വൈയക്തിക കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. പരസ്പരം സമ്പൂർണ്ണമായി ആത്മ ദാനം ചെയ്യാമെന്ന വിവാഹ വാഗ്ദാനത്തോട് അനുദിനം വിശ്വസ്ത പുലർത്തിക്കൊണ്ടു നിരന്തരം കൂട്ടായ്മയിൽ വളരാനുള്ള ആഹ്വാനമാണ് ദമ്പതികൾക്കു ലഭിച്ചിരിക്കുന്നതെന്നും മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു. "സഭ സംയോജിപ്പിക്കുകയും സമർപ്പണത്താൽ ശക്തിപ്പെടുത്തുകയും ആശീർവാദത്താൽ മുദ്രിതമാക്കുകയും മാലാഖമാരാൽ പ്രഘോഷിക്കപ്പെടുകയും പിതാവിനാൽ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിൻ്റെ ആനന്ദം ഞാനെങ്ങനെ വിവരിക്കും?" എന്നു വിവാഹമെന്ന കൂദാശയുടെ ശ്രേഷ്ഠതയെപ്പറ്റി പാശ്ചാത്യ ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന തെർത്തുല്യൻ ചോദിക്കുന്നുണ്ട്. യൗസേപ്പിതാവിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ ദിനം വിവാഹമെന്ന പരിപാവനമായ കൂദാശയുടെ പവിത്രത മനസ്സിലാക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-23-20:20:20.jpg
Keywords: ജോസഫ്, യൗസേ
Content: 15335
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം തടയാന്‍ ജീവിതം സമര്‍പ്പിച്ച ജനിതക ശാസ്ത്രജ്ഞനടക്കം എട്ട് പേരുടെ നാമകരണത്തിന് അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോം കണ്ടുപിടിച്ച കത്തോലിക്കാ ശിശുരോഗവിദഗ്ദനും പ്രോലൈഫ് ജനിതക ശാസ്ത്രജ്ഞനുമായ ഡോ. ജെറോം ലെജിയുണെ അടക്കം എട്ടുപേരുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണത്തിന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരം. ജനുവരി 21ന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ മര്‍ചെല്ലോ സെമരാരോയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ നാമകരണം അംഗീകരിക്കുന്ന ഡിക്രിയില്‍ ഒപ്പുവെച്ചത്. 1926-ല്‍ ഫ്രാന്‍സിലെ മോണ്‍ട്രൌജില്‍ ജനിച്ച ലെജിയൂണെ ഡൌണ്‍ സിന്‍ഡ്രോം രോഗികള്‍ക്ക് വേണ്ടി ആദ്യത്തെ സ്പെഷ്യലൈസ്ഡ് ക്ലിനിക്ക് സ്ഥാപിച്ചിരിന്നു. “തെറാപ്ട്ടിക് അബോര്‍ഷന്‍” എന്ന പേരില്‍ ഡൌണ്‍ സിന്‍ഡ്രോം വഴി ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെടുന്നത് തടയുവാനായി തന്റെ ജീവിത കാലം മുഴുവനും സമര്‍പ്പിക്കുകയായിരിന്നു. ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോമിന്റെ കണ്ടുപിടിത്തത്തിനു കാരണക്കാരായ മൂന്നു ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായ ഈ ഫ്രഞ്ച് ഡോക്ടര്‍ അബോര്‍ഷനെതിരേയും, മനുഷ്യ ഭ്രൂണങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതിനെതിരേയും ധീരമായി നിലകൊണ്ട വ്യക്തികൂടിയാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ്’ന്റെ പ്രസിഡന്റായി നിയമിച്ചിരിന്നു. മേഖലയില്‍ നടത്തിയ ഗവേഷണങ്ങളെ മാനിച്ച് 1962-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഏറ്റവും ഉന്നത പുരസ്കാരങ്ങളിലൊന്നായ കെന്നഡി പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1994-ല്‍ കരള്‍ രോഗബാധയെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്. 1944 ഒക്ടോബര്‍ 13ന് ഇറ്റലിയിലെ കാപാരയില്‍ നാസി ഓഫീസര്‍ വെടിവച്ചു കൊലപ്പെടുത്തിയ രക്തസാക്ഷി ഫാ. ജിയോവാന്നി ഫോണസീനി, രൂപതാ വൈദികരായ ഫാ. മൈക്കിള്‍, ഫാ. രുഗെരോ (ഇരുവരും ഇറ്റലി), സന്യാസ സമൂഹ സ്ഥാപകയായ മദര്‍ മരിയ ജോസഫൈന്‍ (ഇംഗ്ലണ്ട്), അത്മായ സംഘടനയായ ‘സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍’ന്റെ സ്ഥാപകന്‍ ജാക്കോമോ ഫെര്‍ണാണ്ടസ്, (സ്‌പെയിന്‍), യുവജനങ്ങള്‍ക്കും പാവപ്പെട്ട പുറന്തള്ളപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച അഡെലൈഡെ ബോണോളിസ്(ഇറ്റലി) എന്ന അല്മാമയ വനിത, പതിനഞ്ചാം വയസില്‍ മരണമടഞ്ഞ പാസ്‌ക്വേല്‍ കാന്‍സി എന്ന സെമിനാരിക്കാരന്‍ (ഇറ്റലി) എന്നിവരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-23-18:26:18.jpg
Keywords: ഗര്‍ഭഛിദ്ര
Content: 15336
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍
Content: മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ക്രിസ്ത്യന്‍ മതസമൂഹങ്ങള്‍ക്കായി പ്രത്യേക പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അതു പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചത് ഈ സര്‍ക്കാരാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാരിന് അങ്ങനെ ആരോടും പ്രത്യേക മമതയോ പരിഗണനയില്ലായ്മയോ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ല എന്ന പരാതി ശക്തമാണ്. ഇതിന് മുന്‍പും 80:20 അനുപാതത്തിലുള്ള ആനുകൂല്യ വിതരണത്തെ കെ‌ടി ജലീല്‍ ന്യായീ\കരിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-24-07:14:23.jpg
Keywords: ന്യൂനപക്ഷ
Content: 15337
Category: 1
Sub Category:
Heading: കത്തോലിക്കര്‍ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യു‌എസ് ആർച്ച് ബിഷപ്പ്
Content: സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി. ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ തനിക്ക് വേദന നൽകുന്നുവെന്ന് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ ആർച്ച് ബിഷപ്പ് കോർഡിലിയോണി പ്രതികരണം നടത്തിയത്. പെലോസി കത്തോലിക്കാ സഭയുടെ പ്രതിനിധി എന്ന നിലയിലല്ല പ്രതികരണം നടത്തിയതെന്നും മറിച്ച് ഉയർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലാണെന്നും സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭ രണ്ടായിരം വർഷമായി പ്രബോധനം നൽകുന്ന ഒരു അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശത്തിന് ഘടക വിരുദ്ധമായാണ് നാൻസി പെലോസി സംസാരിക്കുന്നതെന്നും കോർഡിലിയോണി അഭിപ്രായപ്പെട്ടു. കൊല്ലരുത് എന്ന പ്രമാണം, അമ്മയുടെ ഉദരത്തിലുള്ള ജീവനടക്കം എല്ലാ മനുഷ്യജീവനും ബാധകമാണ്. തന്റെ പ്രസ്താവനയില്‍ സഭാപ്രബോധനങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഭ്രൂണഹത്യയ്ക്ക് എതിരെയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉറച്ച നിലപാടിനെ പറ്റിയും ആർച്ച് ബിഷപ്പ് കോർഡിലിയോണി പറഞ്ഞു. നമ്മുടെ നാട്ടിൽ മൊത്തം നിരപരാധികളുടെ രക്തം ഒഴുകുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭ്രൂണഹത്യ വിഷയത്തിൽ അടക്കം പുതിയ ഭരണകൂടത്തിന് മുന്നറിയിപ്പുനൽകി അമേരിക്കൻ മെത്രാൻസമിതി ഇറക്കിയ കുറിപ്പിനെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. പ്ലാന്‍ഡ് പാരന്റ്ഹുഡ് അടക്കമുള്ള കുപ്രസിദ്ധ ഭ്രൂണഹത്യ സംഘടനകൾക്ക് പിന്തുണ കൊടുക്കുന്ന കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയാണ് സ്പീക്കർ നാൻസി പെലോസി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-24-07:44:45.jpg
Keywords: ഭ്രൂണഹത്യ