Contents
Displaying 14931-14940 of 25128 results.
Content:
15287
Category: 1
Sub Category:
Heading: ഭൂകമ്പത്തിൽ നശിച്ച ക്രൊയേഷ്യൻ ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കുമെന്ന് ഹംഗറിയുടെ ഭരണനേതൃത്വം
Content: ബുഡാപെസ്റ്റ്: ക്രൊയേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടന്ന് തകർന്ന ക്രൈസ്തവ ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്യന്‍ രാജ്യമായ ഹംഗറിയുടെ വാഗ്ദാനം. ദേവാലയത്തിലെ വാദ്യോപകരണം വായിക്കുന്ന അറുപത്തിയഞ്ചു വയസുള്ള സ്റ്റാൻകോ സെക് ഉൾപ്പെടെ ഭൂകമ്പത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും, 28 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ദേവാലയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ഹംഗേറിയൻ മത-അന്തർദേശീയ സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോൾട്ടെസ് ക്രൊയേഷ്യന്‍ രൂപതാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീര്‍ഘനാളത്തെ സൗഹൃദമാണെന്നും, അതിനാൽ ക്രൊയേഷ്യയെ സഹായിക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും, ദേവാലയത്തിന്റെയും സ്കൂളിന്റെയും പുനർനിർമ്മാണം കൂടുതൽ ആളുകൾ ഈ പ്രദേശത്ത് താമസിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സോൾടെസ് പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഹംഗറി ക്രൊയേഷ്യയിലേക്ക് കണ്ടെയ്നർ ഹോമുകൾ അയച്ചിട്ടുണ്ട്. അതിനു പുറമെ ഇരുനൂറു കുട്ടികൾക്ക് അവധിക്കാല താമസസൗകര്യം നൽകുമെന്നും ഹംഗറി വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ഓരോ വര്‍ഷവും ചെലവിടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-18-13:08:24.jpg
Keywords: ഹംഗറി, ഹംഗേ

15288
Category: 22
Sub Category:
Heading: ജോസഫ് - യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ
Content: പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു ചിത്രകാരനായിരുന്നു ജോർജ്ജ് ഡി ലാ ടൂർ (Georges de La Tour 1593-1652). 1642 ൽ ജോർജ് രചിച്ച വിശ്വ പ്രസിദ്ധമായ ഒരു ചിത്രമാണ് ആണ് സെന്റ് ജോസഫ് ദി കാർപെന്റർ (Saint Joseph the Carpenter) എന്നത്. 1948 മുതൽ ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് (Louvre museum) ഈ ചിത്രത്തിൻ്റെ സ്ഥാനം. ബൈബിളിൽ രേഖപ്പെടുത്താത്ത ഒരു വിഷയമാണ് ഈ ചിത്രരചനയുടെ ആധാരം. മരപ്പണിക്കാരനായ യൗസേപ്പിതാവ് ഒരു ഒറ്റത്തടി ഒരു ആഗർ (തടിയില്‍ ദ്വാരങ്ങളിടുവാന്‍ ഉപയോഗിക്കുന്ന പണി ആയുധം) ഉപയോഗിച്ചു തുരക്കുമ്പോൾ ഈശോ കൈയ്യിൽ മെഴുകുതിരി പിടിച്ചു കൊണ്ടു വെളിച്ചം കാണിക്കുന്നു. ആ തിരിനാളം മാത്രമാണ് ആ ചിത്രത്തിലെ വെളിച്ചം. ആ വെളിച്ചത്തിൽ ഈശോയുടെ മുഖം പ്രകാശിക്കുന്നു. ഒറ്റത്തടിയിലുള്ള മരപ്പണി കുരിശിനെയും ക്രിസ്തുവിൻ്റെ ബലിയേയുമാണ് സൂചിപ്പിക്കുക എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. യേശുവാകുന്ന പ്രകാശത്താൽ എന്നും നയിക്കപ്പെട്ടവനായിരുന്നു ജോസഫ്. അവൻ ലോകത്തിൻ്റെ പ്രകാശമാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയും ജോസഫായിരുന്നു. ബാലനായ യേശു തിരിനാളം കാണിച്ചു കൊടുക്കുമ്പോൾ ഈ ചിത്രമനുസരിച്ച് യേശുവിൻ്റെ മുഖമാണ് കൂടുതൽ പ്രകാശമാനമാകുന്നത്. ക്രിസ്തുവാകുന്ന പ്രകാശത്തെ നോക്കി കർമ്മം ചെയ്യാനാണ് യൗസേപ്പിതാവു നൽകുന്ന പാഠം. രണ്ടാമതായി തൻ്റെ വളർത്തു പുത്രൻ കുരിശു വഹിക്കേണ്ടവനാണന്ന യാഥാർത്ഥ്യം യൗസേപ്പു തിരിച്ചറിയുന്നു. കുരിശിൻ്റെ നിഴലിൽ ഈശോയെ വളർത്തിയ പിതാവ് ഇന്നേ ദിനം നമ്മോടു പറയുന്നത് മറ്റൊന്നുമല്ല. ജീവിതത്തെ പ്രശോഭിതമാക്കാൻ ആഗ്രഹമുണ്ടാ പ്രകാശമായ യേശുവിൻ്റെ മുഖത്തേക്കു നോക്കി പഠിക്കുക. പ്രകാശത്തിൻ്റെ വഴികളിലാണ് കുരിശിൻ്റെ വഴിക്ക് (രക്ഷയുടെ വഴി) തെളിമ ലഭിക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2021-01-18-15:21:19.jpg
Keywords: ജോസഫ്, യൗസേ

15289
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ അക്രമത്തിന്റെ മാര്‍ഗ്ഗം: ഭീഷണിയുമായി മധ്യപ്രദേശിലെ വിഎച്ച്പി നേതാവ്
Content: ഭോപ്പാല്‍: മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടിയില്ലെങ്കില്‍ അക്രമത്തിന് മുതിരുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിക്ഷത്തിന്റെ (വി.എച്ച്.പി) പ്രാദേശിക നേതാവ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുന്ന വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്നാണ് ജാബുവ ജില്ലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എച്ച്.പി നേതാവ് ആസാദ് പ്രേം സിംഗ് ഭീഷണി മുഴക്കിയിരിക്കുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തിയെന്നും സംരക്ഷിത ഗോത്രമേഖലകളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിയുകയും ചെയ്തെന്ന് ആരോപിച്ച നേതാവ് ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ മുപ്പതു ദിവസത്തെ അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 11ന് നൂറുകണക്കിന് വി.എച്ച്.പി പ്രവര്‍ത്തകരേയും, ചില ഗോത്രവര്‍ഗ്ഗക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ആസാദ് പ്രേം ജബുവ നഗരത്തില്‍ ജാഥ സംഘടിപ്പിച്ചിരിന്നു. കത്തോലിക്കാ വൈദികരും പാസ്റ്റര്‍മാരും മതപരിവര്‍ത്തനം നടത്തുകയാണെന്നു ആരോപിച്ച് ഇദ്ദേഹം കളക്ട്രേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്നും ഒഴിവാക്കണമെന്നും പരാതി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം ക്രൈസ്തവ നേതൃത്വം നിഷേധിച്ചു. സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുവാനുള്ള നീക്കമാണിതെന്നു ക്രിസ്ത്യന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ദേവാലയങ്ങള്‍ മതിയായ രേഖകളോടെ നിയമപരമായിട്ട് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന്‍ ജാബുവ കത്തോലിക്കാ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറും തദ്ദേശീയനുമായ ഫാ. റോക്കി ഷാ വ്യക്തമാക്കി. നിയമമനുസരിച്ച് ജീവിക്കുന്ന തങ്ങള്‍ ഇത്തരത്തിലെ ഭീഷണികൊണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജനുവരി 9നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ അന്‍പതു വര്‍ഷങ്ങള്‍ പഴക്കമുള്ള ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ മാറ്റി കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.
Image: /content_image/News/News-2021-01-18-16:34:46.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

15290
Category: 1
Sub Category:
Heading: വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്ക സഭ നല്‍കിയ സേവനങ്ങള്‍ക്ക് അഭിനന്ദനവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്
Content: കൊളംബോ: ശ്രീലങ്കയിലെ വിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധിക്കായി കത്തോലിക്ക സഭ നല്‍കിവരുന്ന സേവനങ്ങളെ അഭിനന്ദിച്ച് പ്രസിഡന്റ് ഗോട്ടാബയ രാജപക്ഷെ. ഇക്കഴിഞ്ഞ ജനുവരി 15ന് നെഗോമ്പോയിലെ ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്ക ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹയര്‍ എജ്യൂക്കേഷ(ബി.സി.ഐ)നിലെ അണ്ടര്‍ ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലഘട്ടം മുതല്‍ വ്യാപകമായ സ്കൂള്‍ ശൃംഖലയിലൂടെ രാജ്യത്തെ യുവസമൂഹത്തിന് വിദ്യാഭ്യാസം നല്‍കുന്നതില്‍ കത്തോലിക്ക സഭയും ബി.സി.ഐ കോളേജും വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും വിദ്യാഭ്യാസമാണ് ഏതൊരു രാജ്യത്തിന്റേയും വികസനത്തിന്റെ അടിസ്ഥാന ശിലയെന്നും രാജപക്ഷെ പറഞ്ഞു. കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ മാര്‍ഗ്ഗനിര്‍ദേശത്താല്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ ഡിപ്ലോമ തലത്തിലുള്ള കോഴ്സുകള്‍ വഴി ബി.സി.ഐ ക്യാമ്പസ് ആയിരങ്ങളുടെ ഭവനമായി മാറിയിട്ടുള്ള കാര്യം തനിക്കറിയാമെന്നും, 2015-താന്‍ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറിയായിരിക്കെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനു മുന്‍പായി ഈ മഹത്തായ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിനായി സംഭാവന നല്‍കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രാജപക്ഷെ പറഞ്ഞു. ബിരുദദാന ചടങ്ങിനു ശേഷം ശ്രീലങ്കന്‍ പ്രസിഡന്റും, കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തും ക്യാമ്പസില്‍ മരതൈകള്‍ നട്ടിരിന്നു. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനോടുള്ള ആദരസൂചകമായി 2015 . ഇംഗ്ലീഷ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, തൊഴിലധിഷ്ടിത കോഴ്സുകള്‍ എന്നീ കോഴ്സുകള്‍ വഴി കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 17,200 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും പഠനം പൂര്‍ത്തീകരിച്ചത്. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്മെന്റും, ബാച്ചിലര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ രണ്ടു കോഴ്സുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-18-19:33:38.jpg
Keywords: ശ്രീലങ്ക

15291
Category: 18
Sub Category:
Heading: നായ്ക്കംപറമ്പിലച്ചനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് വിൻസെൻഷ്യൻ സഭ
Content: ഇടപ്പള്ളി: ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാർത്താകുറിപ്പുമായി അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സഭ. അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സഭാധികാരികള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറഞ്ഞെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവല്‍ക്കരണ രംഗത്ത് അദ്ദേഹം നല്‍കിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമര്‍പ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. #{black->none->b->വാർത്ത കുറിപ്പിന്റെ പൂർണ്ണരൂപം: }# പ്രിയരേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമായി ഫാ. മാത്യു നായ്ക്കംപറമ്പിലിനെ സംബന്ധിച്ച് നടക്കുന്ന അഭിപ്രായപ്രകടനങ്ങളെയും ചര്‍ച്ചകളെയും അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സഭ ജാഗ്രതയോടെയും വേദനയോടെയും വീക്ഷിച്ചുവരികയാണ്. സി. അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സഭാധികാരികള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറയുകയുണ്ടായി. അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹവും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവല്‍ക്കരണരംഗത്ത് അദ്ദേഹം നല്‍കിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമര്‍പ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുസരണയോടെ തന്‍റെ തെറ്റിന് പരസ്യമായി മാപ്പുപറയുകയും വേദനയോടെ ഞങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനയിലായിരിക്കുകയും ചെയ്യുന്ന മാത്യു അച്ചന്‍റെ അനുതാപത്തിന് ഞങ്ങള്‍ നേര്‍സാക്ഷികളാണ്. സുവിശേഷവല്‍ക്കരണ ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നല്‍കിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുകയും തുടര്‍ന്നും നിങ്ങളുടെ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. #{black->none->b->വിൻസെൻഷ്യൻ ജനറലേറ്റ്, ഇടപ്പള്ളി }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-18-21:48:48.jpg
Keywords: മാധ്യമ, സൈബ

15292
Category: 24
Sub Category:
Heading: നായ്ക്കംപറമ്പിലച്ചനെ സ്നേഹിക്കുന്നവര്‍ക്കായി..!
Content: കരിസ്മാറ്റിക് നവീകരണ രംഗത്തെ സൂര്യ തേജസ്സായ നായ്ക്കംപറമ്പിലച്ചന്‍റെ പ്രഭ കെടുത്താന്‍ പിശാചില്‍നിന്ന് തീട്ടൂരംവാങ്ങി പുറപ്പെട്ടിരിക്കുന്ന സഭയ്കകത്തും പുറത്തുമുള്ള നിരീശ്വരക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലുകളെ സത്യവിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. മൂന്നു ദശാബ്ദങ്ങളായി ക്രിസ്തീയ ആദ്ധ്യാത്മികതയ്ക് വചനാധിഷ്ഠിത ദിശാബോധം നല്കിവരുന്ന ഒരു പ്രവാചകനെ അവിവേകി എന്നു മുദ്രകുത്തി പ്രസ്തുത ആത്മീയതയുടെ അടിത്തറയിളക്കാമെന്നത് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മുനയൊടിഞ്ഞ കുന്തമായ ഓണ്‍ലൈന്‍ തെറിപറച്ചില്‍ മാധ്യമങ്ങളുടെ വ്യാമോഹം മാത്രമാണ്. നായ്ക്കംപറമ്പിലച്ചനിലൂടെ മത ഭാഷാ ദേശ വ്യത്യാസമില്ലാതെ ലോകത്തിനു കൈവന്ന എണ്ണിയാലൊടുങ്ങാത്ത നന്മകളിലേതെങ്കിലുമൊന്ന് വാര്‍ത്തയാക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടുള്ളവരല്ല അദ്ദേഹത്തിനു സംഭവിച്ച അബദ്ധത്തെ ആഘോഷമാക്കുന്നത്, പിന്നെയോ അച്ചന്റെ നന്മകളെപ്പോലും വിമര്‍ശിക്കുന്നവരും ഈ വിവാദം വരെയും അദ്ദേഹത്തെ കേട്ടിട്ടുപോലുമില്ലാത്തവരുമാണ്. വിവാദവില്ലനക്കാര്‍ക്ക് കളംനിറഞ്ഞാടാന്‍ അവസരം കൊടുക്കുന്ന നിസംഗതെയയാണ് നാം കൂടുതല്‍ ഭയക്കണ്ടത്, ആബേലച്ചന്‍ കുരിശിന്റെ വഴിയില്‍ പറയുന്നതുപോലെ അവിടുത്തെ അത്ഭുത പ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ, ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു. അച്ചനിലൂടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യപ്പെരുമഴയില്‍ ഒലിച്ചുപോകാനുള്ളതേയുള്ളൂ ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍. അതിനു ശേഷവും അച്ചനെ ഇതുവരെ കേള്‍ക്കാത്ത ലോകത്തും അദ്ദേഹത്തിലൂടെ ലഭിച്ച നന്മകള്‍ ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും. അമേരിക്കന്‍ സന്ദര്‍ശനത്തെ അവിടുത്തെ മുഖ്യധാരാ ദിനപ്പത്രം 'ബില്ലി ഗ്രഹാം ഓഫ് ഇന്ത്യ എന്നു റിപ്പോര്‍ട്ട് ചെയ്യട്ടെ അച്ചനെ ഇവിടുത്തെ കിണറ്റിലെ തവളകള്‍ പിശാചിന്റെ ദൂതന്‍ എന്നു വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ സ്വന്തം ദേശത്തല്ലാതെ മറ്റെങ്ങും അവഗണിക്കപ്പെടുന്നില്ല എന്ന തിരുവെഴുത്തിന്‍റെ പൂര്‍ത്തീകരണമെന്നല്ലാതെ എന്തുപറയാന്‍. നായ്ക്കംപറമ്പിലച്ചനെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി മാത്രവും അദ്ദേഹം വഴി ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങളിലൂടെ ഈ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തെ ബലപ്പെടുത്തണം എന്ന ഉദ്ദേശത്തോടും മാത്രമുള്ളതാണീ കുറിപ്പ്, അച്ചന്റെ സഹചാരിയും നിത്യതയിലിരിക്കുന്നയാളുമായ അഡ്വ. എ. എം. മാത്യുവിന്റെ ഒരനുഭവം നമ്മെ അതിശതയിപ്പിക്കും. ഒരു പാശ്ചാത്യ രാജ്യത്ത് അതിശൈത്യകാലത്ത് രാത്രി വൈകി കണ്‍വെന്‍ഷനും കഴിഞ്ഞ് അവരവരുടെ മുറികളിലേക്കു പിരിഞ്ഞതിനുശേഷം കുടിക്കാൻ ചൂടുവെള്ളം കരുതാതിരുന്നതിനാല്‍ അതുകിട്ടുമോ എന്നറിയാന്‍ അച്ചനെ സമീപിച്ച എ. എം മാത്യു കണ്ടകാഴ്ച മുട്ടുകുത്തി കരങ്ങള്‍ വിരിച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന അച്ചനെയാണ്, പ്രാര്‍ത്ഥിക്കുന്നതാവട്ടെ പ്രസംഗത്തില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയ പാളിച്ചകള്‍ ക്ഷമിക്കണേ എന്ന്. ഇനി വിധിക്കൂ ഈ അച്ചനെ,ആരെയെങ്കിലും ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ആ സാധുമനുഷ്യനുണ്ടോ?. ദൈവത്തോട് മാത്രമല്ല പാളിച്ച സംഭവിച്ചാല്‍ മനുഷ്യരോടും മാപ്പുചോദിക്കാന്‍ പാകപ്പെട്ടതാണാ മനസ്സെന്ന് വിവാദകാരണമായ പ്രസംഗകാര്യത്തില്‍ അദ്ദേഹം തെളിയിച്ചതല്ലേ. സിസ്റ്റര്‍ അഭയ വിഷയത്തില്‍ ഒരു കൃത്രിമ പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ മാധ്യമവിചാരകര്‍ക്കു കഴിഞ്ഞതുപോലെ നായ്ക്കംപറമ്പിലച്ചനെക്കുറിച്ചും അതുവഴി അനേകര്‍ക്ക് ആശ്വസവും സമാധാനവും സഖ്യവും ആത്മീയ ഉണര്‍വ്വും പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തിയും നല്‍കുന്ന ഒരു സംരംഭത്തിനെതിരെയും ഒരു പൊതുബോധം രൂപപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ആത്മഹത്യാപരമല്ലേ. "സത്യം ക്രസ്തുവിനു പുറത്താണെങ്കില്‍ സത്യത്തോടൊപ്പമല്ല ക്രസ്തുവിനോടൊപ്പം നില്‍ക്കാനാണ് ഞാനിഷ്ടപ്പെടുന്നത്" എന്നുപറഞ്ഞ ദസ്തയേവ്സ്കിയെപ്പോലെ ലോകം മുഴുവന്‍ അവമമതിക്കുമ്പോഴും നായ്ക്കംപറമ്പിലച്ചനോടൊപ്പം നില്‍ക്കാനാണെനിക്കിഷ്ടം. കാരണം അദ്ദേഹം പറയുന്നത് നിത്യജീവന്‍റെ വചസുകളാണല്ലോ. ഫാ. ജേക്കബ് കാട്ടിപറമ്പില്‍
Image: /content_image/SocialMedia/SocialMedia-2021-01-19-09:04:46.jpg
Keywords: നായ്

15293
Category: 1
Sub Category:
Heading: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ച ഇന്ന്
Content: ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11ന് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്ചയ്ക്കു മുന്‍കൈയെടുത്ത മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. കുടുംബാംഗങ്ങളില്‍ മൂന്നു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ട് ക്വാറന്റീനില്‍ കഴിയുകയാണ്. രാജ്യത്തെ ഏറ്റവും ആദരീണയരായ കര്‍ദിനാള്‍മാരുമായി നേരിട്ടു സംവദിക്കാനാകുന്നതില്‍ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചിട്ടുണ്ടെന്നും തന്റെ അസാന്നിധ്യം പ്രശ്‌നമല്ലെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്നു രാവിലെ ഒന്പതരയോടെ മിസോറം ഹൗസില്‍ എത്തിയ ശേഷമാകും കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെടുക. കര്‍ദ്ദിനാള്‍മാര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി, മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം, ന്യൂനപക്ഷാവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനം എന്നിവ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
Image: /content_image/News/News-2021-01-19-09:14:31.jpg
Keywords: മോദി, പ്രധാനമന്ത്രി

15294
Category: 18
Sub Category:
Heading: ഡോ. സാബു കെ. ചെറിയാന്‍ അഭിഷിക്തനായി
Content: കോട്ടയം: ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന വിശ്വാസസാന്ദ്രമായ ചടങ്ങില്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമതു ബിഷപ്പായി ഡോ. സാബു കെ. ചെറിയാന്‍ അഭിഷിക്തനായി. കത്തീഡ്രല്‍ ഹൗസില്‍നിന്നും നിയുക്ത ബിഷപ്പിനെ സിഎസ്‌ഐ ബിഷപ്പുമാരുടെയും സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും അകന്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. നിയുക്ത ബിഷപ്പിന്റെ ശിരസില്‍ കൈവച്ച് ബിഷപ്പുമാര്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാര്‍ത്ഥിച്ചു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് എ. ധര്‍മ്മരാജ് റസാലം അംശവടിയും കുരിശുമാലയും മോതിരവും നല്കി സഭയുടെ ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ പ്രഖ്യാപിച്ചു. \പ്രഖ്യാപനത്തെത്തുടര്‍ന്നു കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തിയ ബിഷപ് വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.ആശീര്‍വാദത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷയും നടന്നു. സ്ഥാനാഭിഷേക ചടങ്ങുകള്‍ക്കുശേഷം നടന്ന അനുമോദനസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്ലൈദനിലൂടെ ആശംസകള്‍ അര്‍പ്പിച്ചു.
Image: /content_image/India/India-2021-01-19-09:43:13.jpg
Keywords: സിഎസ്‌ഐ

15295
Category: 18
Sub Category:
Heading: കോവിഡിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കു പിന്തുണയുമായി കെസിബിസി മീഡിയ കമ്മീഷന്‍
Content: കൊച്ചി: കോവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 'ആള്‍ട്ടര്‍'(ആര്‍ട്ട് ലവേഴ്സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പിഒസിയില്‍ പ്രതിമാസ രംഗകലാ അവതരണങ്ങള്‍ നടത്തും. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ പ്രഫഷണല്‍ നാടകരചയിതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കുവേണ്ടി കേരളത്തിലെ പ്രഗത്ഭ നാടകവിദഗ്ധരും കലാകാരന്മാരുമായ എം. തോമസ് മാത്യു, ടി.എം. ഏബ്രഹാം, ജോണ്‍ ടി. വേക്കന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക ചര്‍ച്ച, പരിശീലനം, നാടകസംഘങ്ങളുടെ സംഘാടകര്‍ക്കുവേണ്ടിയുള്ള പ്രത്യേക ചര്‍ച്ചായോഗം എന്നിവ നടത്തും. ആള്‍ട്ടറിന്റെ ഉദ്ഘാടനം 24നു വൈകിട്ട് അഞ്ചിനു പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. മുതിര്‍ന്ന നാടകനടി കെപിഎസി ബിയാട്രീസ് മുഖ്യാതിഥിയാകും. മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും. ആള്‍ട്ടറിന്റെ ആദ്യ രംഗാവതരണമായി നിരവധി പുരസ്കാരങ്ങള്‍ നേടി ശ്രദ്ധേയമായ കൊച്ചിന്‍ ചന്ദ്രകാന്തയുടെ നാടകം 'അന്നം'അരങ്ങേറും. പ്രവേശനം പാസ് മൂലം. പാസിനു ബന്ധപ്പെടേണ്ട നമ്പര്‍: 8281 054 656. തുടര്‍ന്നുള്ള മാസങ്ങളില്‍ രംഗാവതരണങ്ങള്‍ നടത്തുന്നതിനു കലാകാരന്മാരില്‍നിന്നും നാടകസംഘങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കെസിബിസി മാധ്യമ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി 682025.
Image: /content_image/India/India-2021-01-19-09:58:13.jpg
Keywords: കെസിബിസി

15296
Category: 1
Sub Category:
Heading: രക്ഷയുടെ വഴിയുടെ E- Book പുറത്തിറങ്ങി
Content: സത്യദൈവവും ലോകരക്ഷകനുമായ മിശിഹായുടെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാന്‍ തിരുസഭയുടെ അംഗീകാരത്തോട് കൂടി പുറത്തിറക്കിയ പ്രാർത്ഥനാസമാഹാരമായ 'രക്ഷയുടെ വഴി'യുടെ E- Book പിഡിഎഫ് വേര്‍ഷന്‍ പുറത്തിറങ്ങി. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ രണ്ടു സുപ്രധാന വശങ്ങളാണ് മിശിഹായുടെ മനുഷ്യാവതാരവും അവിടുത്തെ കുരിശുമരണവും. ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കുവാൻ കുരിശിന്റെ വഴി അടക്കമുള്ള നിരവധി പ്രാർത്ഥനകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാൻ സഹായകമായ പ്രാർത്ഥനകൾ കുറവാണ് എന്നുതന്നെ തന്നെ പറയാം. ഇതിന് ഒരു പരിഹാരമാവുകയാണ് രക്ഷയുടെ വഴി എന്ന പ്രാർത്ഥനാ സമാഹാരത്തിലൂടെ. മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയും ആവശ്യവുമാണ്. ഇതിന് സഹായകമാകുന്ന വിധത്തിലാണ് രക്ഷയുടെ വഴിയിലെ പ്രാർത്ഥനകളും ഗാനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് മിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാരഹസ്യങ്ങളിലേക്ക് കടന്നുചെല്ലുവാനും അങ്ങനെ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുവാനും "രക്ഷയുടെ വഴി" നമ്മെ സഹായിക്കും. ഈ പ്രാര്‍ത്ഥനാസമാഹാരത്തിന്റെ പിഡിഎഫ് വേര്‍ഷന്‍റെ അവസാന ഭാഗത്ത് പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിച്ച ബൈബിള്‍ ഭാഗങ്ങള്‍, തിരുസഭയിലെ വിവിധ അപ്പസ്തോലിക രേഖകള്‍, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന 101 ഭാഗങ്ങളുടെ റഫറന്‍സും, രക്ഷയുടെ വഴിയുടെ ഭാഗമായ വിശുദ്ധ നാട്ടിലെ 28 പുണ്യസ്ഥലങ്ങളുടെ ചിത്രങ്ങളും വിവരണവും ചേര്‍ത്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഓരോ സംഭവത്തിന്റെയും ധ്യാനചിന്തകള്‍ക്ക് മുന്നോടിയായി ഗാനത്തിന്റെ ഈണം പരിചയപ്പെടാന്‍ സഹായകമായ വിധത്തില്‍ അതാത് ഗാനങ്ങളുടെ യൂട്യൂബ് ലിങ്കും പിഡിഎഫ് ഫയലില്‍ ലഭ്യമാണ്. പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ പ്രവാചകശബ്ദമാണ് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം ഈ പ്രാർത്ഥനാസമാഹാരം തയ്യാറാക്കിയത്. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിച്ചിരിന്നു. ഇതോടെ 'രക്ഷയുടെ വഴി' പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറിയിരിന്നു. 'രക്ഷയുടെ വഴി'യിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ദേവാലയങ്ങളിലും, പ്രാര്‍ത്ഥനാകൂട്ടായ്മകളിലും, കുടുംബങ്ങളിലും, വ്യക്തിപരമായും ചൊല്ലാവുന്ന ഈ പ്രാര്‍ത്ഥന സമാഹാരം ആഴമായ ക്രിസ്തുഅനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് നിരവധിപേർ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. {{ 'രക്ഷയുടെ വഴി' പിഡിഎഫ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: -> https://bit.ly/3p1pu0q}} Tag: Rakshayude Vazhy, Rakshayude Vazhy Prayer, Raksha, Vazhy
Image: /content_image/News/News-2021-01-19-10:39:52.jpg
Keywords: രക്ഷയുടെ വഴി