Contents

Displaying 14881-14890 of 25128 results.
Content: 15236
Category: 1
Sub Category:
Heading: വിശുദ്ധ നാട് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം റദ്ദാക്കി
Content: ജെറുസലേം: വിശുദ്ധ നാട്ടിലെയും ഗാസയിലെയും ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണയുമായി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ (എച്ച്.സി.എല്‍) ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘം വര്‍ഷം തോറും നടത്തിവരാറുണ്ടായിരുന്ന വിശുദ്ധ നാട് തീര്‍ത്ഥാടനം ഇക്കൊല്ലം റദ്ദാക്കി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു സന്ദര്‍ശനം റദ്ദാക്കുകയയാണെന്നും പകരം ഓണ്‍ലൈനിലൂടെയുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുമെന്നും എച്ച്.എല്‍.സി അറിയിക്കുകയായിരിന്നു. രാഷ്ട്രീയവും, സാമൂഹികവുമായ പ്രശ്നങ്ങളോട് മല്ലിട്ട് ജീവിക്കുന്ന പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവും, പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയായിരിന്നു. നിലവിലെ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 21 വരെ ഓണ്‍ലൈനിലൂടെയുള്ള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുവനാണ് തീരുമാനം. സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ അടുത്ത വേനല്‍ കാലത്ത് ചെറു സംഘത്തിനു നേരിട്ട് സന്ദര്‍ശനം നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെത്രാന്‍ സംഘം. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 15 മെത്രാന്‍ സമിതികളെ പ്രതിനിധീകരിച്ചുകൊണ്ട് 11 മെത്രാന്മാര്‍ക്ക് പുറമേ, ജെറുസലേമിലെ പുതിയ ലത്തീന്‍ പാത്രിയാര്‍ക്കീസായ പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത, അപ്പസ്തോലിക ന്യൂണ്‍ഷോ ലിയോപോള്‍ഡോ ജിറേലി മെത്രാപ്പോലീത്ത തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നതും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിനോദ സഞ്ചാരത്തേയും, തീര്‍ത്ഥാടനത്തേയും ആശ്രയിച്ചാണ്‌ വിശുദ്ധ നാട്ടിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും ജീവിക്കുന്നത്. മഹാമാരിയെ തുടര്‍ന്നു ഇവരുടെ ജീവിത വരുമാന മാര്‍ഗ്ഗങ്ങള്‍ നിലച്ച മട്ടിലാണ്. പുതിയ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ സഹായിക്കുന്നതിനെ കുറിച്ചും, ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും, വിശുദ്ധ നാട്ടിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചും മെത്രാന്‍മാര്‍ ചര്‍ച്ച ചെയ്യും. ‘പ്രെയര്‍’, ‘പില്‍ഗ്രിമേജ്’, ‘പേഴ്സേഷ്വന്‍’ എന്നീ മൂന്ന്‍ “p” കളെ അടിസ്ഥാനമാക്കി 1990 കളുടെ അവസാനത്തിലാണ് ‘ദി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍’ രൂപീകരിക്കപ്പെടുന്നത്. വാര്‍ഷിക കൂടിക്കാഴ്ച്ചയുടെ ചട്ടക്കൂട് “പ്രാര്‍ത്ഥന” കേന്ദ്രീകരിച്ചാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-11-21:19:29.jpg
Keywords: വിശുദ്ധ നാട
Content: 15237
Category: 1
Sub Category:
Heading: സ്ത്രീകൾക്ക് ദേവാലയ ശുശ്രൂഷയില്‍ കൂടുതൽ പ്രാതിനിധ്യവുമായി പാപ്പയുടെ പുതിയ സ്വയാധികാര പ്രബോധനം
Content: വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാനയ്ക്ക് ഇടയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവുമായി ഫ്രാൻസിസ് മാർപാപ്പ പുതിയ സ്വയാധികാര പ്രബോധനം (മോത്തൂപ്രോപ്രിയ) ഇറക്കി. ദേവാലയ മദ്ബഹായില്‍ ശുശ്രൂഷിക്കാനും തിരുക്കര്‍മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ പാപ്പ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശമില്ലായെന്ന് രേഖയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയായ സ്ത്രീകൾക്കും വിശുദ്ധ ബലി മധ്യേ സുവിശേഷ വായന ഒഴികെ എല്ലാ വായനകളും വായിക്കാനും, ശുശ്രൂഷകർ ആകാനും അനുവാദം നൽകുന്നുണ്ട്. സഭയുടെ ദൗത്യത്തിൽ അവരും പങ്കുകാരാണെന്നു രേഖ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവാഹം ആശീർവദിക്കാനും, മാമ്മോദീസ പരികർമ്മം ചെയ്യാനും, മൃതസംസ്കാരം നടത്താനും അനുവാദമില്ല എന്നും രേഖയില്‍ പരാമര്‍ശമുണ്ട്. അള്‍ത്താര ശുശ്രൂഷകരായി പാശ്ചാത്യ കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചട്ടപ്രകാരം ഈ ശുശ്രൂഷകള്‍ ഏല്പിച്ചുനല്കുവാനുള്ള വ്യവസ്ഥകള്‍ നിലവില്‍ വന്നിരിരികയാണ്. 1972ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ഈ ശുശ്രൂഷകളെ പൗരോഹിത്യപദവിക്കു പ്രാരംഭമായുള്ള ചെറുപട്ടങ്ങളായി പരിഗണിക്കുന്നതു നിര്‍ത്തലാക്കിയിരുന്നു. അതുകൊണ്ട് പുതിയ ഭേദഗതികളെ സ്ത്രീകളുടെ പൗരോഹിത്യപദവിയിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതില്ല. പുതിയ നടപടി വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-12-09:10:26.jpg
Keywords: പാപ്പ, സ്ത്രീ
Content: 15238
Category: 18
Sub Category:
Heading: ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഫാ. ജോസ് കടവില്‍ച്ചിറക്ക്
Content: കോട്ടയം: ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ചാമക്കാല സെന്റ് ജോണ്‍സ് പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറ അര്‍ഹനായി. ആനുകാലികങ്ങളിലെ രചനകള്‍ക്കു പുറമെ നോവലുകളടക്കം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നേഹത്താഴ്‌വര പബ്‌ളിക്കേഷന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നീണ്ടൂര്‍ ഇടവക കടവില്‍ചിറയില്‍ മാത്യുഅന്നമ്മ ദന്പതികളുടെ പുത്രനാണ്. 26ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍ മാര്‍ മാക്കീല്‍ അനുസ്മരണചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/India/India-2021-01-12-10:11:43.jpg
Keywords: ക്രൈസ്തവ
Content: 15239
Category: 18
Sub Category:
Heading: ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഫാ. ജോസ് കടവില്‍ച്ചിറക്ക്
Content: കോട്ടയം: ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ചാമക്കാല സെന്റ് ജോണ്‍സ് പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറ അര്‍ഹനായി. ആനുകാലികങ്ങളിലെ രചനകള്‍ക്കു പുറമെ നോവലുകളടക്കം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നേഹത്താഴ്‌വര പബ്‌ളിക്കേഷന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നീണ്ടൂര്‍ ഇടവക കടവില്‍ചിറയില്‍ മാത്യുഅന്നമ്മ ദന്പതികളുടെ പുത്രനാണ്. 26ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍ മാര്‍ മാക്കീല്‍ അനുസ്മരണചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/India/India-2021-01-12-10:15:23.jpg
Keywords: അവാര്‍ഡ
Content: 15240
Category: 1
Sub Category:
Heading: അഭയ കേസ് വിധിയിലെ പാകപിഴകള്‍ | ജസ്റ്റീസ് ഏബ്രഹാം മാത്യു എഴുതുന്നു | ഭാഗം 01
Content: മൂന്നു പതിറ്റാണ്ട് ന്യായാധിപനെന്ന നിലയില്‍ പരിചയമുള്ള മുന്‍ ഹൈക്കോടതി ജസ്റ്റീസ് ഏബ്രഹാം മാത്യു അഭയ കേസ് കേന്ദ്രീകരിച്ചു എഴുതുന്ന ലേഖനപരമ്പര 'ദീപിക' ദിനപത്രത്തില്‍ ആരംഭിച്ചു. ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കില്‍ വിധിക്കാധാരമായ കണ്ടെത്തലുകള്‍ക്കു പിന്‍ബലം കൊടുക്കുന്ന ന്യായങ്ങള്‍ വിധികര്‍ത്താവു പറഞ്ഞതു ശരിയാണോ എന്നറിയണമെന്നും അഭയ കേസ് വിധിയില്‍ ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് ലേഖനമുള്‍പ്പെടുന്ന പത്ര കട്ടിംഗൂം ലിങ്കുകളും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. #{red->none->b-> ലേഖന പരമ്പരയുടെ ആദ്യഭാഗത്തിന്റെ പൂര്‍ണ്ണ രൂപം ‍}# കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും കന്യാസ്ത്രീകള്‍ നടത്തുന്നതും വിവിധ മതങ്ങളില്‍പ്പെട്ട ഏകദേശം 160 വനിതകള്‍ താമസിച്ചിരുന്നതുമായ വനിതാ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന 21 വയസുള്ള സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നു പുലര്‍ച്ചെ അഞ്ചുമണിക്കുശേഷം ഹോസ്റ്റലിനോടു ചേര്‍ന്നുള്ള കിണറ്റില്‍ കാണപ്പെട്ടു. അന്നുമുതല്‍ 2020 ഡിസംബര്‍ 23 വരെ അഭയ മരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പൊതുസമൂഹം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തി. ആദ്യത്തെ വിഭാഗം മരണം ആത്മഹത്യയാണെന്നും രണ്ടാമത്തെ വിഭാഗം കൊലപാതകമാണെന്നും വിശ്വസിക്കുകയോ പറഞ്ഞുപരത്തുകയോ ചെയ്തു. ഇവര്‍ തല്പരകക്ഷികളാണ്. എന്നാല്‍, മൂന്നാമത്തെ വിഭാഗം അത് ഒരു അപകടമരണമെന്നു കണക്കാക്കി. സംഭവസ്ഥലത്തു കാണപ്പെട്ട ചില വസ്തുതകള്‍ അത് ഒരു കൊലപാതകമാണെന്നു സംശയിക്കാന്‍ സിസ്റ്റര്‍ അഭയ ഉള്‍പ്പെട്ട കന്യാസ്ത്രീസമൂഹത്തെ പ്രേരിപ്പിച്ചു എന്നു മനസിലാക്കാം. അതില്‍ തെറ്റു പറയാനാവില്ല. ആദ്യം കേരള പോലീസിന്റെ ലോക്കല്‍ വിഭാഗം കേസ് അന്വേഷണം നടത്തി. പിന്നീടു കേരള പോലീസിന്റെ കുറ്റാന്വേഷണ വിഭാഗവും തുടര്‍ന്ന് സിബിഐയും അന്വേഷണം നടത്തി. അത് ഒരു ആത്മഹത്യയാണെന്നു പോലീസ് കരുതി. പിന്നീട് അന്വേഷിച്ച സിബിഐ അതു കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ തിരിച്ചറിയാനായില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അവസാനം അന്വേഷണം നടത്തിയ സിബിഐയുടെ ടീം അത് ഒരു കൊലപാതകമാണെന്നും ഒന്നും രണ്ടും പ്രതികളായ വൈദികരും മൂന്നാം പ്രതിയായ കന്യാസ്ത്രീയും ചേര്‍ന്നാണ് കൊല നടത്തിയതെന്നും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൊലപാതകത്തിനു കാരണമായി സിബിഐ പറഞ്ഞത് ഈ വൈദികരും കന്യാസ്ത്രീയും ഹോസ്റ്റലിന്റെ ഏറ്റവും താഴത്തെ നിലയില്‍ (അടുക്കളയില്‍) അരുതാത്തതു ചെയ്യുന്നത് അഭയ കാണാന്‍ ഇടയായി എന്നാണ്. അതു കാരണം പ്രതികള്‍ അഭയയെ കൈക്കോടാലികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച് കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കുന്നതിനും മറ്റുമായി മൃതദേഹം കിണറ്റില്‍ ഇട്ടു എന്നാണു കേസ്. #{black->none->b->വിചാരണയ്ക്കു മുമ്പേ ഒഴിവാക്കി ‍}# വിചാരണയ്ക്കു മുന്പുതന്നെ രണ്ടാം പ്രതിയായ വൈദികനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു; അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ലെന്നു ചൂണ്ടിക്കാണിച്ച്. ഒന്നാം പ്രതിയായ വൈദികനും മൂന്നാംപ്രതിയായ കന്യാസ്ത്രീക്കുമെതിരേ പ്രധാനമായും ഇന്ത്യന്‍ ശിക്ഷാനിയമം 201ഉം 302ഉം വകുപ്പുപ്രകാരം കുറ്റം ചുമത്തി. 302ാം വകുപ്പ് കൊലപാതകക്കുറ്റവും 201ാം വകുപ്പ് തെളിവുനശിപ്പിക്കല്‍ കുറ്റവുമാണ്. ഈ രണ്ടു കുറ്റങ്ങള്‍ക്കും മറ്റൊരു കുറ്റത്തിനും പ്രതികളെ വിചാരണ നടത്തി കുറ്റം ചെയ്തുവെന്നു പ്രഖ്യാപിക്കുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തു. കൊലപാതകക്കുറ്റത്തിന്, പിഴയ്ക്കു പുറമേ ജീവപര്യന്തം (കഠിന)തടവാണ് ശിക്ഷ. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതികളെ ക്രിസ്മസ് ദിനത്തിന്റെ തലേദിവസം തടങ്കലില്‍ വിട്ടു. ഈ വിധിയെ പൊതുസമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നാണു സമൂഹമാധ്യമങ്ങള്‍ പറഞ്ഞത്. ചുരുക്കം ചിലര്‍ കൂടുതലും അെ്രെകസ്തവര്‍ എന്നു തോന്നുന്നു വിധിയെ വിമര്‍ശിച്ചു. അവരില്‍ ഒരാള്‍ ഫോറന്‍സിക് ശാസ്ത്രത്തില്‍ വിദഗ്ധനായ ഡോ. കൃഷ്ണന്‍ ബാലചന്ദ്രനും മറ്റൊരാള്‍ ക്രിസ്തീയസഭകളെ നിശിതമായി വിമര്‍ശിക്കുന്ന ജയപ്രകാശ് ഭാസ്‌കരനുമാണ്. (ഫോറന്‍സിക് സയന്‍സ് എന്നു പറഞ്ഞാല്‍ നിയമത്തില്‍ ശാസ്ത്രത്തിന്റെ പങ്ക് നിര്‍വഹിക്കുന്ന ശാഖയാണ്.) ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. വിധിയെ അനുകൂലിച്ച ഒരാള്‍പോലും വിധിക്കാധാരമായ സാക്ഷികളുടെ വിചാരണക്കോടതിയിലെ മൊഴിയോ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതും കോടതി തെളിവിന്റെ ഭാഗമായി സ്വീകരിച്ചതുമായ രേഖകളോ കണ്ടിരുന്നില്ല. പ്രതി കുറ്റവാളിയാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുന്ന വിധിയിലെ അവസാനഭാഗമാണ് ഉത്തരവ്. ഈ ഉത്തരവിന് അടിസ്ഥാനമായ കണ്ടെത്തലുകളുടെ കാരണങ്ങള്‍ (ന്യായങ്ങള്‍) വിധിയില്‍തന്നെ ഉണ്ടായിരിക്കണം. ന്യായങ്ങള്‍ എന്നു പറയുന്നത് സാക്ഷിമൊഴിയുടെയും രേഖകളുടെയും വിശകലനമാണ്. വിശകലനത്തിന്റെ പിന്‍ബലമില്ലാത്ത കണ്ടെത്തല്‍ അസാധ്യമാണ്. ആ വിശകലനമാണു വിധിയുടെ ആത്മാവ്. #{black->none->b->ന്യായങ്ങള്‍ പരിശോധിക്കണം}# ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കില്‍ വിധിക്കാധാരമായ കണ്ടെത്തലുകള്‍ക്കു പിന്‍ബലം കൊടുക്കുന്ന ന്യായങ്ങള്‍ വിധികര്‍ത്താവു പറഞ്ഞതു ശരിയാണോ എന്നറിയണം. അതു സാക്ഷികളുടെ മൊഴിയില്‍നിന്നും രേഖകളില്‍നിന്നും അറിയാം. ഏകപക്ഷീയമായ ഒരു വിധി വായിച്ചാല്‍ വിധിയുടെ ഗുണവും ദോഷവും പറയാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ അവ അറിയാതെ എങ്ങനെ വിധിയെ വിശകലനം ചെയ്യും! സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുള്ള പ്രതികരണം വിധി മാത്രം (ഭാഗികമായി) വായിച്ചിട്ടായുള്ളതിനാല്‍ അത് അഭിപ്രായം മാത്രമാണ്. അടിസ്ഥാനമില്ലാത്ത അഭിപ്രായം. വിധിയിലെ ഉത്തരവിന്റെ അടിസ്ഥാനം വിധിയിലെ ന്യായങ്ങളാണെങ്കില്‍ അതിനുമുന്പുള്ള വിചാരണയുടെ അടിസ്ഥാനം കോടതി (പോലീസല്ല) എഴുതി ഉണ്ടാക്കുന്ന കുറ്റപത്രമാണ്. ഇതു പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവരോട് അതില്‍പ്പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിക്കണം. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള അവരുടെ മറുപടി കോടതി രേഖപ്പെടുത്തണം. ആ കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ക്കു മാത്രമേ പ്രതികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാന്‍ പാടുള്ളു. പ്രതികളെ ഏതു കുറ്റത്തിനു വിചാരണ ചെയ്യുന്നു എന്നതിന് അവര്‍ക്കുള്ള അറിയിപ്പാണിത്. വായിച്ചുകേള്‍പ്പിച്ച കുറ്റപത്രത്തിന്റെ ഉള്ളടക്കം വിധിയുടെ ആദ്യഭാഗത്ത് എഴുതണം. എങ്കില്‍ മാത്രമേ, വിധി വായിക്കുന്ന ഒരാള്‍ക്കു പ്രതികളെ വിചാരണ ചെയ്യുമെന്ന് കോടതി പറഞ്ഞ കുറ്റങ്ങള്‍ക്കാണോ വിചാരണ ചെയ്തതെന്നും കുറ്റക്കാരനാെന്നു കണ്ടാണോ ശിക്ഷ വിധിച്ചതെന്നും മനസിലാകുകയുള്ളൂ. #{black->none->b->കുറ്റപത്രത്തിന്റെ ഉള്ളടക്കമില്ല}# എന്നാല്‍, അഭയ കേസിലെ വിധിയില്‍ കുറ്റപത്രത്തിന്റെ ഉള്ളടക്കം പറഞ്ഞിട്ടില്ല. ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അഭയ കേസില്‍ വിധിയെഴുതിയ ന്യായാധിപന്‍തന്നെയാണ് കുറ്റപത്രം എഴുതി വായിച്ചത്. ഇതില്‍ പറയുന്ന മൂന്നു കുറ്റങ്ങളില്‍ ആദ്യത്തേത് പ്രാധാന്യമര്‍ഹിക്കുന്നില്ല. രണ്ടാമത്തേതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പില്‍ പറയുന്ന കുറ്റമായ കൊലപാതകമാണ് (കൊലപാതകം എന്നു കുറ്റപത്രത്തില്‍ പറയേണ്ടതാണെങ്കിലും പറഞ്ഞിട്ടില്ല). അത് ഇപ്രകാരമാണ്: സിസ്റ്റര്‍ അഭയയെ കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തോടുകൂടി പ്രതികള്‍ 27-3-1992ല്‍ പുലര്‍ച്ചെ 4.15നും അഞ്ചിനുമിടയ്ക്ക് അഭയയുടെ തലയില്‍ കൈക്കോടാലിപോലുള്ള ഒരായുധംകൊണ്ട് അടിച്ചു പരിക്കേല്‍പിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പനുസരിച്ചുള്ള കുറ്റം ചെയ്തു. പ്രതികള്‍ കൊലപ്പെടുത്തി എന്നു പറഞ്ഞിട്ടില്ലിതില്‍; തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. അത് 302ാം വകുപ്പനുസരിച്ച് എങ്ങനെ കുറ്റമാകും അപ്പോള്‍ കൊലപാതകക്കുറ്റം പ്രതികളുടെ പേരില്‍ കോടതി ചുമത്തിയിട്ടില്ല. അതായതു കുറ്റാരോപണം ഇല്ലാതെയാണ് അവരെ ഈ കുറ്റത്തിനു വിചാരണ ചെയ്തത്. പ്രതികള്‍ ഉണ്ടാക്കുന്ന പരിക്ക് സിസ്റ്റര്‍ അഭയയുടെ മരണത്തിനു കാരണമാകും എന്ന അറിവോടുകൂടി തെളിവു നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുംവേണ്ടി പ്രതികള്‍ അഭയയുടെ മൃതദേഹം കിണറ്റില്‍ ഇട്ട് ഇന്ത്യന്‍ ശിക്ഷാനിയമം 201ാം വകുപ്പില്‍ പറയുന്ന കുറ്റം ചെയ്തു എന്നാണു മൂന്നാമത്തെ കുറ്റമായി കുറ്റപത്രത്തില്‍ പറയുന്നത്. ഈ കുറ്റാരോപണപ്രകാരം അഭയ മരിച്ചതിനുശേഷം മൃതദേഹമാണ് പ്രതികള്‍ കിണറ്റില്‍ ഇട്ടത്. എന്നാല്‍, സിബിഐ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത് അഭയയ്ക്കു തലയ്ക്കു പരിക്കു പറ്റിയപ്പോള്‍ ബോധക്ഷയം ഉണ്ടായെന്നും അഭയയുടെ മരണം ഉറപ്പാക്കുന്നതിനായി ജീവനോടെ കിണറ്റില്‍ ഇട്ടു എന്നും തലയിലെ രക്തസ്രാവം മൂലവും വെള്ളം കുടിച്ചതുമൂലവും അഭയ മരണപ്പെട്ടു എന്നുമാണ്. കോടതി ഇത് അംഗീകരിച്ചു! #{black->none->b->കണ്ടെത്തേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തണം ‍}# വിചാരണക്കോടതി കണ്ടെത്തേണ്ട കാര്യങ്ങള്‍ വിധിയില്‍ ചോദ്യരൂപത്തില്‍ എഴുതണം. ഓരോ ചോദ്യവുമായി ബന്ധപ്പെട്ട തെളിവ് വിശകലനം ചെയ്തിട്ട് അതിന്റെ ഉത്തരമായിട്ടാണു കോടതി അതിന്റെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്നത്. കേസിലെ ആദ്യത്തെ പ്രധാനപ്പെട്ട ചോദ്യം, അഭയയുടേത് കൊലപാതകമാണോ എന്നാണ്. ഇതിന്റെ ഉത്തരം അതേ എന്നാണെങ്കില്‍ മാത്രമേ അടുത്ത ചോദ്യത്തിന് അതായത് പ്രതികളാണോ കൊലചെയ്തത് എന്നുള്ള ചോദ്യത്തിനു പ്രസക്തിയുള്ളൂ. കോടതി വിധിയില്‍ ചേര്‍ത്തിട്ടുള്ള ഒന്നാമത്തെ ചോദ്യത്തില്‍ ആറ് ഉപചോദ്യങ്ങളുണ്ട്. ഇതില്‍ ആറാമത്തെ ഉപചോദ്യം വികലമായിട്ടാണു രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും അഭയയുടെ മരണം കൊലപാതകം ആണോ എന്നതും ഉള്‍പ്പെടുന്നു. ആ ചോദ്യത്തിന്റെ ഉത്തരം ഒറ്റ വാക്യത്തില്‍ വിധിയില്‍ പറഞ്ഞിരിക്കുന്നതു കാണാം. ഒന്നാം ചോദ്യത്തിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ വെളിച്ചത്തില്‍ ഈ ഉപചോദ്യം (അതായത് ആറാം ഉപചോദ്യം) പ്രോസിക്യൂഷന് അനുകൂലമായിരുന്നു. അപ്പോള്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങളില്‍ ഇതിനുള്ള ഉത്തരമില്ലെങ്കില്‍ ഇതിന്റെ കണ്ടെത്തലിനായി ഒരു കാരണവും വിധിയില്‍ പറഞ്ഞിട്ടില്ലെന്നു സാരം. അതൊന്നു പരിശോധിക്കാം. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങള്‍ എന്താണ് അവയില്‍ ഒന്നുപോലും കൊലപാതകവുമായി ബന്ധപ്പെട്ടതല്ല. അഭയയ്ക്ക് എന്തു പരിക്കുകള്‍ പറ്റിയിരുന്നുവെന്നും അവയുടെ സ്വഭാവം എന്തായിരുന്നുവെന്നും അവ മരണത്തിനു കാരണമായോ എന്നും അഭയയുടെ മാനസികനില എന്തായിരുന്നുവെന്നും പരിക്കുകള്‍ മരിക്കുന്നതിനു മുന്‌പോ ശേഷമോ ആണോ സംഭവിച്ചതെന്നുമാണ്. ഈ ഒരു ചോദ്യത്തിന്റെയും ഉത്തരം അഭയയുടെ മരണം കൊലപാതകമാണോ എന്നതിനുള്ള ഉത്തരമല്ല; അതിനുള്ള ഉത്തരത്തിലേക്കു നയിക്കുന്നുമില്ല.അതിനര്‍ഥം അഭയയുടെ മരണം കൊലപാതകമായിരുന്നു എന്ന കണ്ടെത്തലിന് വിധിയില്‍ ഒരു കാരണവും കാണിച്ചിട്ടില്ല എന്നുതന്നെ. അതുകൊണ്ട് ഈ കണ്ടെത്തല്‍ അസാധ്യമായിത്തീരുന്നു. #{black->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു ‍}# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവസന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) (പരമ്പര തുടരും) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-12-12:24:17.jpg
Keywords: അഭയ
Content: 15241
Category: 1
Sub Category:
Heading: നാം ദൈവത്തിന്റെ കീഴില്‍ ഒരൊറ്റ ജനതയാണെന്ന കാര്യം മറക്കരുത്: മെലാനിയ ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ട്രംപിന്റെ പത്നിയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. കഴിഞ്ഞയാഴ്ച കാപ്പിറ്റോളില്‍ നടന്ന അനിഷ്ട സംഭവം തന്നെ നിരാശപ്പെടുത്തിയെന്നും ദൈവത്തിന്റെ കീഴിലുള്ള ഒരൊറ്റ ജനതയാണ് നാമെന്ന കാര്യം മറക്കരുതെന്നും മെലാനിയ പ്രസ്താവിച്ചു. പരസ്പരം പറയുന്നത് കേള്‍ക്കാന്‍ തയാറാകണമെന്നും നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുകയും, വിഭജിക്കുന്നവയ്ക്കെതിരെ നിലകൊള്ളുകയും വേണമെന്ന് മെലാനിയ അമേരിക്കന്‍ ജനതയോടു ആഹ്വാനം ചെയ്തു. കാപ്പിറ്റോള്‍ ആക്രമത്തില്‍ മരിച്ചവരോടുള്ള അനുശോചനവും മെലാനിയ രേഖപ്പെടുത്തുകയുണ്ടായി. വ്യക്തിഹത്യ നടത്തുന്നത് ലജ്ജാവഹമാണെന്ന്‍ പറഞ്ഞ മെലാനിയ കാപ്പിറ്റോള്‍ അക്രമത്തെ താന്‍ അപലപിക്കുന്നുവെന്നും അക്രമം ഒരിക്കലും സ്വീകാര്യമല്ലെന്നും, തിരഞ്ഞെടുപ്പ് ആവേശം അക്രമത്തിലേക്ക് പോവരുതെന്നും പറഞ്ഞു. കഴിഞ്ഞ 4 വര്‍ഷത്തെ തന്റെ അനുഭവങ്ങളെ കുറിച്ചും മെലാനിയയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. അമേരിക്കയുടെ പ്രഥമ വനിതയായി സേവനം ചെയ്യുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവനും ഒരു ആദരവായിരിക്കുമെന്ന് മെലാനിയ പ്രസ്താവിച്ചു. ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താനായി ജനുവരി 6ന് കോണ്‍ഗ്രസ് അംഗങ്ങളും ജനപ്രതിനിധികളും സമ്മേളിച്ചിരുന്ന കാപ്പിറ്റോളില്‍ നടത്തിയ ആക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-12-14:05:08.jpg
Keywords: മെലാനി, ട്രംപ
Content: 15242
Category: 1
Sub Category:
Heading: ജീവനുവേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ജാഗരണ പ്രാര്‍ത്ഥന ഇത്തവണ വിര്‍ച്വല്‍ രൂപത്തില്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാകുവാന്‍ ഇടയാക്കിയ ‘റോ വി. വേഡ്’, ‘ഡോയ് വി. ബോള്‍ട്ടണ്‍’ കേസുകളുടെ വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ജീവനുവേണ്ടിയുള്ള വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥന കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്‍ വിര്‍ച്വലായി നടത്തുവാന്‍ തീരുമാനിച്ചു. ജനുവരി 28-29 തീയതികളിലായി ഓണ്‍ലൈനിലൂടെയാണ് ഇത്തവണ പ്രാര്‍ത്ഥന നടത്തുക. അമേരിക്കയിലെ വിവിധ രൂപതകളിലെ മെത്രാന്മാര്‍ ഓരോ മണിക്കൂര്‍ വീതം മാറിമാറി തത്സമയ സംപ്രേഷണം ചെയ്യുന്ന ജാഗരണ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുമെന്ന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ജാഗരണ പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേഷണം ലഭ്യമാക്കും. ജനുവരി 28 വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥന 29 രാവിലെ 8 മണിയോടെയാണ് അവസാനിക്കുക. കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനുമായ ജോസഫ് എഫ്. നൗമാന്‍ മെത്രാപ്പോലീത്തയാണ് പ്രാരംഭ കുര്‍ബാനയുടെ മുഖ്യ കാര്‍മ്മികനും പ്രാസംഗികനും. ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും, ജീവന്റെ അന്തസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളുമധികം ഇന്നാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ഇ. ലോറിയാണ് ജനുവരി 29ന് ജാഗരണ പ്രാര്‍ത്ഥനയുടെ സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കുക. സാധാരണ വാഷിംഗ്‌ടണ്‍ ഡി.സിയിലെ ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ബസിലിക്കയിലും, മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സെക്രട്ടറിയേറ്റിലും, വാഷിംഗ്‌ടണ്‍ ഡി.സിയിലെ കത്തോലിക്ക സര്‍വ്വകലാശാലയിലെ അമേരിക്കയുടെ ഓഫീസ് ക്യാമ്പസിലും വെച്ചായിരുന്നു ജാഗരണ പ്രാര്‍ത്ഥന സംഘടിപ്പിക്കാറുള്ളത്. ജാഗരണ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‍ ഗര്‍ഭഛിദ്രത്തിന്റെ അന്ത്യത്തിന് വേണ്ടിയും, മനുഷ്യജീവന്റെ ബഹുമാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും സംഘടിപ്പിക്കാറുണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-12-16:34:41.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Content: 15243
Category: 18
Sub Category:
Heading: 'അഭയ കേസ് വിചാരണയും വിധിയും അവലോകനം': വെബിനാര്‍ നാളെ
Content: കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷന്റെ നേതൃത്വത്തിൽ 'അഭയ കേസ് വിചാരണയും വിധിയും അവലോകനം 'എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരളം ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുൻ ഡയറക്റുമായ ജസ്റ്റിസ് എബ്രഹാം മാത്യു നയിക്കുന്ന വെബിനാര്‍ നാളെ ജനുവരി 13, ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് നടത്തപ്പെടുക. വെബ്ബിനറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻന്റെ വാട്സ് ആപ്പ് നമ്പറിലേക്കു ( +917594900555 ) പേര്, സ്ഥലം, തൊഴിൽ തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ചു നല്‍കിയാല്‍ വെബിനാര്‍ ലിങ്ക് ലഭ്യമാക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Image: /content_image/India/India-2021-01-12-17:00:54.jpg
Keywords: അഭയ
Content: 15244
Category: 14
Sub Category:
Heading: മഞ്ഞു കൊണ്ട് മനോഹരമായ ക്രൂശിത രൂപം: ജനങ്ങളുടെ ഹൃദയം കവര്‍ന്ന് സ്പാനിഷ് വൈദികൻ
Content: മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡിൽ ഉണ്ടായ വലിയ മഞ്ഞുവീഴ്ചയില്‍ പ്രതികൂല കാലാവസ്ഥയുടെ നടുവിലും മഞ്ഞുകൊണ്ട് മനോഹരമായ ഒരു ക്രൂശിതരൂപം ഉണ്ടാക്കിയ സ്പാനിഷ് വൈദികൻ വാർത്തകളിൽ ഇടം നേടുന്നു. ഫാ. ടോണോ കസാഡോ എന്ന വൈദികനാണ് മനോഹരമായ രൂപത്തിന്റെ ശില്പി. മഞ്ഞില്‍ അദ്ദേഹം തീര്‍ത്ത ക്രൂശിത രൂപത്തിന്റെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിന്നു. "മഞ്ഞിൽ ഞാനുണ്ടാക്കിയ ക്രിസ്തു. ശൈത്യകാലത്തെ ഒരു നിശബ്ദ രാത്രിയിൽ ക്രിസ്തുവിൻറെ ഏതാനും ചിത്രങ്ങൾ ഇതാ" എന്ന അടിക്കുറിപ്പോടുകൂടിയാണ് ടോണോ കസാഡോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CJ4RKt9Fs5l/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CJ4RKt9Fs5l/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CJ4RKt9Fs5l/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Toño Casado (@tono_casado)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ഇത് ഇപ്പോള്‍ തരംഗമാണ്.തന്നെ സഹായിച്ച മാരിലോ മോണ്ടറോ എന്ന സുഹൃത്തിനെയും അദ്ദേഹം സ്മരിച്ചു. "ക്രിസ്തു എല്ലാവരെയും സ്നേഹിക്കുന്നതിനാൽ അല്പാല്പം അവന്റെ രൂപം ഉരുകി തീരും. നമ്മൾ സ്വയം ദ്രോഹികാതിരിക്കുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. മഞ്ഞ് ഉരുകി തീർന്നാലും മഞ്ഞിൽ ഉണ്ടാക്കിയ ക്രിസ്തുവിന്റെ ശിൽപം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും" അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. വലിയ ചരിത്രമുള്ള കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് സ്പെയിൻ. സ്പെയിനിലെ ജനസംഖ്യയുടെ 68 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-12-17:20:52.jpg
Keywords: സ്പെയി, സ്പാനി
Content: 15245
Category: 22
Sub Category:
Heading: ജോസഫ് - നന്മ നിറഞ്ഞ സൗഹൃദത്തിനുടമ
Content: ഭൂമിയിൽ നന്മ ചെയ്തു നടന്നു നീങ്ങിയ യൗസേപ്പിതാവിനെപ്പറ്റി പ്രൊട്ടസ്റ്റൻ്റ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് പറയുന്നു. " ഞാൻ ഒരു റോമൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ആയിരുന്നെങ്കിൽ ജോസഫിൻ്റെ സ്ഥാനം ഉയർത്തിയേനെ. ഉണ്ണിയേശുവിനെ പരിപാലിച്ച അവൻ സഭയെയും പരിപാലിക്കുന്നു." നന്മയുടെ നിറകുടമായ യൗസേപ്പിതാവിനെ ഭരമേല്പിക്കുന്നതെല്ലാം എത്ര വലിയ കോളിളക്കങ്ങളിലൂടെ കടന്നു പോയാലും തിന്മയ്ക്കു കീഴ്‌പ്പെടുകയില്ല എന്നത് വിശ്വസനീയമായ സാക്ഷ്യ പത്രമാണ്. ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാർഡ് ഇപ്രകാരം പറയുന്നു ഒരു മനുഷ്യൻ യാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം. രക്ഷകരകർമ്മത്തിൽ ഭാഗഭാക്കായ വിശുദ്ധ യൗസേപ്പ് അനന്ത നന്മയായ ദൈവപുത്രനു വേണ്ടി ആഗ്രഹിച്ചു, ആ ദൈവപുത്രനു വേണ്ടി സകലതും ചെയ്യാൻ സൻമനസ്സു കാണിച്ചു. അനന്ത നന്മയായ ദൈവത്തെ ലക്ഷ്യമാക്കി ജീവിതം മുന്നേറുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരാ, എൻ്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും സമീപനങ്ങളും അപരൻ്റെ നന്മയെയും ലക്ഷ്യം വച്ചു സൗഹൃദമായി വളരണം. ആദിമ സഭാ സമൂഹത്തിൽ നിലനിന്നിരുന്ന നന്മ നിറഞ്ഞ സൗഹൃദ ചൈതന്യം നമ്മുടെ സമൂഹത്തിലേക്കു നമുക്കു വ്യാപിപ്പിക്കാം. നന്മയും അനുകമ്പയും കമ്പോളവൽക്കരിക്കപ്പെടുന്ന ഈ കാലത്തു മനസ്സിൽ നൻമയുള്ള ജോസഫുമാർ ഉണ്ടെങ്കിലേ പുതിയ ലോകം സൃഷ്ടിക്കപ്പെടുകയുള്ളു.
Image: /content_image/SocialMedia/SocialMedia-2021-01-12-19:25:28.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ