| Content | കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷന്റെ നേതൃത്വത്തിൽ 'അഭയ കേസ് വിചാരണയും വിധിയും അവലോകനം 'എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരളം ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുൻ ഡയറക്റുമായ ജസ്റ്റിസ് എബ്രഹാം മാത്യു നയിക്കുന്ന വെബിനാര്‍ നാളെ ജനുവരി 13, ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് നടത്തപ്പെടുക. വെബ്ബിനറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻന്റെ വാട്സ് ആപ്പ് നമ്പറിലേക്കു ( +917594900555 ) പേര്, സ്ഥലം, തൊഴിൽ തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ചു നല്‍കിയാല്‍ വെബിനാര്‍ ലിങ്ക് ലഭ്യമാക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. |