Contents
Displaying 14831-14840 of 25128 results.
Content:
15186
Category: 10
Sub Category:
Heading: നിര്‍ണ്ണായക വിധിയില്‍ സ്വര്‍ഗ്ഗീയ കൈയ്യൊപ്പിനായി ജെറിക്കോ പ്രാര്‍ത്ഥനാ റാലിയുമായി അമേരിക്കൻ ജനത
Content: അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലെ സെനറ്റിലേയ്ക്കുളള മത്സരത്തിനു മുന്നോടിയായി പഴയനിയമത്തിനെ അനുസ്മരിച്ച് ജെറിക്കോ പ്രാര്‍ത്ഥനാ റാലിയുമായി ക്രൈസ്തവ സമൂഹം. നൂറുകണക്കിനാളുകളാണ് കഴിഞ്ഞദിവസം അറ്റ്‌ലാന്റ നഗരത്തിൽ സ്ഥിതിചെയ്യുന്ന ജോർജിയ സ്റ്റേറ്റ് ക്യാപിറ്റോളിൽ ഒരുമിച്ച് കൂടിയത്. പഴയനിയമത്തിൽ ജോഷ്വയും, അനുജരൻമാരും ജെറിക്കോയെ ഏഴ് തവണ വലംവെച്ചതു പോലെ ക്യാപിറ്റോൾ ബിൽഡിങ്ങിന് ചുറ്റും ഏഴു തവണ പ്രാര്‍ത്ഥനാപൂര്‍വ്വം ജനം വലംവെയ്ക്കുകയായിരിന്നു. ഡേവിഡ് പെർഡ്യു, കെല്ലി ലോഫ്ലർ എന്നീ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഇന്നു ജനുവരി അഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ കൈകളിൽ വരും. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാറാലി സംഘടിപ്പിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ ഉതകുന്ന ഒന്നാണെന്നും, അതിനാൽ രാജ്യത്തിനു വേണ്ടി പ്രാർത്ഥന ഉയർത്താനാണ് തങ്ങൾ ഈ മാർച്ച് നടത്തുന്നതെന്നും, മാർച്ചിന്റെ സഹ സംഘാടകനായ ജിം ഗാർലോ പറഞ്ഞു. തെരഞ്ഞെടുപ്പ് - പ്രാർത്ഥിക്കാനായി ആളുകളെ ഒരുമിച്ചുകൂട്ടിയെന്നും, അമേരിക്കയിലേക്ക് നവീകരണം വരികയാണെന്നും മാർച്ചിന്റെ മറ്റൊരു സഹ സംഘാടകൻ ബിഷപ്പ് വെല്ലിങ്ടൺ ബൂൺ പറഞ്ഞു.മാർച്ചിനു മുമ്പ് ഗായിക അൽമാ റിവേറയുടെ ആരാധനാ സംഗീതവും ഉണ്ടായിരുന്നു. മാത്യു ഗാമ്പിൽ എന്ന ജോർജിയയിലെ റിപ്പബ്ലിക്കൻ നിയമനിർമ്മാണ സഭാംഗവും, നിരവധി പ്രോലൈഫ് നേതാക്കളും പ്രാര്‍ത്ഥനാറാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-05-08:24:28.jpg
Keywords: അമേരിക്ക, പ്രാര്‍ത്ഥന

15187
Category: 22
Sub Category:
Heading: ജോസഫ് - രക്ഷകനു പേരു നൽകിയവൻ
Content: മത്തായി സുവിശേഷമനുസരിച്ച് ദൈവപുത്രനു യേശു എന്നു പേരു നൽകിയത് യൗസേപ്പിതാവാണ്. "അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.(മത്തായി 1 : 25) .യേശു എന്ന വാക്കിൻ്റെ അർത്ഥം രക്ഷകൻ എന്നാണല്ലോ. രക്ഷകനു പേരു നൽകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. രക്ഷകനു പേരു നൽകിയ യൗസേപ്പ് മറ്റുള്ളവരുടെ സൽപ്പേരിനു കളങ്കം വരുത്താതെ ശ്രദ്ധിച്ചു ജീവിച്ച വ്യക്തിയായിരുന്നു. "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. " ( മത്തായി 1 : 19 ) എന്നാണ് തിരുവചനത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അപവാദം പ്രചരിപ്പിക്കലും പരദൂക്ഷണം പറയലും യൗസേപ്പിൻ്റെ ജീവിത ശൈലി ആയിരുന്നില്ല. മൗനിയായിരുന്ന ജോസഫ് മനസാക്ഷിയിൽ ദൈവസ്വരം ശ്രവിച്ച് സത്യം തിരിച്ചറിഞ്ഞിരുന്നു. സാമ്രാജ്യങ്ങൾ വെട്ടിപിടിക്കാൻ പറ്റുന്ന സാമർഥ്യംകൊണ്ടു സൽപ്പേര് നേടാനാനോ നിലനിർത്താനോ കഴിയുകയില്ല. ഹൃദയത്തിൽ നന്മയുണ്ടെങ്കിലെ അതിനു കഴിയു. ഹൃദയത്തിൽ നന്മ കാത്തുസൂക്ഷിക്കുന്ന ഒരുവനും അപരനു തിന്മ വരുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കാൻ പോലും സാധിക്കില്ല.തെറ്റിധാരണകളുടെയും അഹംഭാവത്തിൻ്റെയും നിഴലിൽ മറ്റുള്ളവരുടെ സത് പേരിനു കളങ്കം വരുത്തി സ്വയം പ്രഖ്യാപിത നീതിമാനാരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തിൽ, ജോസഫിൻ്റെ ചൈതന്യത്തിലേക്കു നമുക്കു തിരിച്ചു നടക്കാം. രക്ഷകനു പേരു നൽകിയ ജോസഫിനെ അനുകരിച്ചു മറ്റുള്ളവരുടെ സൽപ്പേരിൻ്റെ രക്ഷകരായി നമുക്കു മാറാം.
Image: /content_image/SocialMedia/SocialMedia-2021-01-05-17:55:44.jpg
Keywords: ജോസഫ്, യൗസേ

15188
Category: 1
Sub Category:
Heading: കേരള നസ്രാണികൾക്കിടയില്‍ പ്രസിദ്ധമായ പിണ്ടികുത്തി/ദനഹാ തിരുനാളിന്റെ ചരിത്രം
Content: കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ 'പിണ്ടി കുത്തി' തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 5,6,7 തീയ്യതികളിൽ) കൊണ്ടാടുകയാണ്. കൃത്യമായി പറഞ്ഞാൽ ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ കാണാം. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്. #{black->none->b->ആചരണം:- }# ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെ വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്. പളളികളിൽ ബഹു.വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന് പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു. സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന ലോകമെമ്പാടുമുള്ള നസ്രാണികൾ ഭക്ത്യാദരപൂർവ്വം ഈ അനുഷ്ഠാനത്തിൽ പങ്കുചേരുന്നു. #{black->none->b->ചരിത്രപരത:- }# ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വത്തിൽ പരിശുദ്ധ ത്രിത്വം പ്രകാശപൂരിതമാകുന്നതിന് സുവിശേഷത്തിൽ, മിശിഹായുടെ ജോർദ്ദാൻ നദിയിലെ മാമോദീസ വേള സുവ്യക്തമായ സാക്ഷ്യം നൽകുന്നുണ്ട്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ.ദനഹാ തിരുന്നാളിൽ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി (പാലായിലെ രാക്കുളി പെരുന്നാൾ) നടത്തുന്ന പതിവ് നസ്രാണിപൂർവ്വികർക്കിടയിൽ ഉണ്ടായിരുന്നു. #{black->none->b->സാംസ്കാരികാനുരൂപണം:- }# ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിയ്ക്കാ സഭയുടെ സാംസ്കാരികാനുരൂപണത്തിന്റെ ഇന്നിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാൾ. സമയം വില പറയുന്ന തിരക്കുകളുടെയും അതിന്റെ അതിപ്രസരത്തിന്റേയും ഇക്കാലത്തും, ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിയ്ക്കാസഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്. #{black->none->b->വിവിധയിടങ്ങളിലെ ആഘോഷങ്ങൾ:- }# ദൈവശാസ്ത്രപരമായി,ഈശോ മിശിഹാ സ്നാപകയോഹന്നാനില്‍നിന്ന് അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിന്റെ പാരമ്പര്യാചരണമാണ് പ്രത്യക്ഷീകരണ തിരുനാൾ എന്നുകൂടിയറിയപ്പെടുന്ന പിണ്ടി കുത്തി തിരുന്നാൾ.ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളിപ്പെരുന്നാൾ (തെക്കു കേരളത്തിലും വടക്കൻ മേഖലയിലും) എന്നും അറിയപ്പെടുന്നു. മധ്യകേരളത്തിൽ വളരെ വിശാലമായി ഈ തിരുനാൾ ആചരിക്കുന്ന പതിവ് നിലവിലുണ്ട്.ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിലെ പിണ്ടിപ്പെരുന്നാളും തൃശ്ശൂരിലെ തന്നെ ചിറ്റാട്ടുകര പള്ളിയിലെ കമ്പിടിതിരുനാളും പ്രസിദ്ധമാണ്. #{black->none->b->പ്രായോഗികത:- }# പ്രായോഗികമായി പറഞ്ഞാൽ, ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമായാണു പിണ്ടികുത്തി തിരുനാളിനെ ക്രൈസ്തവർ നോക്കി കാണുന്നത്. ക്രിസ്തുമഹത്വത്തിന്റെ വെളിച്ചം വിശ്വാസികളിലേയ്ക്ക് പകരാനുതകുന്ന ഒന്നു കൂടിയാണ് ഈ ദനഹാ തിരുനാൾ. അതു കൊണ്ട് തന്നെ നമ്മുടെ ഹൃദയം നന്മയുടെ വെള്ളി വെളിച്ചത്തിൽ പ്രകാശപൂരിതകേണ്ടതുണ്ട്. അത്തരമൊരു ചൈതന്യത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമേ, ഈ ആഘോഷങ്ങളുടെയൊക്കെ യഥാർത്ഥമാനം നമുക്ക് കൈവരിയ്ക്കാനാകൂ. അങ്ങിനെയെങ്കിൽ,പൂത്തിരിയും മൂളിയും കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള മലയാളിയുടെ പതിവു വെടിക്കെട്ട് ആഘോഷം എന്നതിനപ്പുറത്തേയ്ക്ക് ക്രിസ്തു ചൊരിഞ്ഞ വെളിച്ചത്തെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള സാഹചര്യമാണ്, ദനഹാ തിരുനാളിൽ ഒരുക്കേണ്ടത്. ഏവർക്കും ദനഹാ തിരുനാളാശംസകൾ...!! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2021-01-05-19:06:54.jpg
Keywords: ദനഹ

15189
Category: 14
Sub Category:
Heading: ലെഗോ കട്ടകള്‍ ഉപയോഗിച്ച് ആദ്യമായി വത്തിക്കാന്‍ സിറ്റിയുടെ ചെറുപതിപ്പ്: കൗതുകം തീര്‍ത്തത് ചിക്കാഗോ സ്വദേശി
Content: ചിക്കാഗോ; പരിശുദ്ധ കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റിയുടെ ലെഗോ പതിപ്പ് കാഴ്ചക്കാര്‍ക്കിടയില്‍ വിസ്മയമാകുന്നു. ചിക്കാഗോ സ്വദേശിയായ ലെഗോ കലാകാരന്‍ റോക്കോ ബട്ട്ളിയറാണ് വത്തിക്കാന്‍ സിറ്റിയുടെ പൂര്‍ണ്ണ ലെഗോ പതിപ്പ് നിര്‍മ്മിക്കുന്ന ലോകത്തെ ആദ്യ വ്യക്തി എന്ന ഖ്യാതി നേടിയിരിക്കുന്നത്. 67,000 ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ബട്ട്ളിയര്‍ വത്തിക്കാന്‍ സിറ്റിയുടെ ചെറു പതിപ്പ് നിര്‍മ്മിച്ചത്. 2015ലെ പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പെന്‍സില്‍വാനിയ സ്വദേശിയായ ഒരു കത്തോലിക്കാ വൈദികന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിന്റെ മാതൃക നിര്‍മ്മിച്ചുവെങ്കിലും ഇതാദ്യമായാണ് മുഴുവന്‍ വത്തിക്കാന്‍ സിറ്റിയുടേയും ലെഗോ മാതൃക നിര്‍മ്മിക്കപ്പെടുന്നത്. 70 ദിവസങ്ങളിലായി 500 മണിക്കൂറിലധികമെടുത്താണ് ബട്ട്ളിയര്‍ വത്തിക്കാന്‍ സിറ്റിയുടെ രൂപകല്‍പ്പനയും മാതൃകയും നിര്‍മ്മിച്ചത്. ഇത് കൂട്ടിച്ചേര്‍ക്കുന്നതിനായി 28 ദിവസങ്ങളിലായി 300 മണിക്കൂറുകള്‍ പിന്നേയും ചെലവിട്ടു. 1 മുതല്‍ 650 തോതില്‍ നിര്‍മ്മിച്ചിരിക്കുന്ന വത്തിക്കാന്‍ മിനിപതിപ്പിന്റെ നിര്‍മ്മാണത്തില്‍ ആയിരത്തിമുന്നൂറോളം പ്രത്യേകം നിര്‍മ്മിച്ച ലെഗോ ബ്ലോക്കുകളും ഉപയോഗിച്ചിട്ടുണ്ട്. സാധാരണ പിങ്ങ്പോങ്ങ് ടേബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന വത്തിക്കാന്‍ സിറ്റി ഏതാണ്ട് 24.5 ചതുരശ്രമീറ്ററില്‍ (4.3 അടി x 5.6 അടി) അളവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വത്തിക്കാന്‍ സിറ്റിയുടെ സവിശേഷ പൈതൃകമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തനിക്ക് പ്രചോദനമായതെന്നു ബട്ട്ളിയര്‍ പറയുന്നു. വത്തിക്കാന്‍ സിറ്റിക്ക് പുറമേ, പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ചെറുപതിപ്പും, 2019-ല്‍ റോമാനഗരത്തിന്റെ ലെഗോ പതിപ്പും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഒരു രാജ്യത്തെ പൂര്‍ണ്ണമായി പുനസൃഷ്ടിക്കുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് 2019 നവംബറില്‍ റോമിലേക്കും, വത്തിക്കാനിലേക്കും നടത്തിയ യാത്രയിലാണ് വത്തിക്കാന്‍ സിറ്റിയുടെ ലെഗോ പതിപ്പ് നിര്‍മ്മിക്കണമെന്ന ആഗ്രഹം ബട്ട്ളിയര്‍ക്കുണ്ടായത്. കമ്പ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമ്മുകളും, ത്രീഡി മാതൃകകളും, ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചാണ് വത്തിക്കാന്‍ സിറ്റിയുടെ രൂപകല്‍പ്പന തയ്യാറാക്കിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ് നിര്‍മ്മാണത്തിന്റെ കേന്ദ്രബിന്ദു. ബസിലിക്കയുടെ മകുടവും, പോള്‍ ആറാമന്‍ ഹാളും, പാപ്പ പൊതു അഭിസംബോധന നടത്തുന്ന ജാലകവും ചെറുപതിപ്പിലും വ്യക്തമാണ്. ലീഗോ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ 10 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് ബട്ട്ളിയര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-05-20:08:53.jpg
Keywords: വിസ്മയ, കല

15190
Category: 18
Sub Category:
Heading: ജനപ്രതിനിധികള്‍ ജനങ്ങളുടെ വിശ്വാസം നേടുന്നവരാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ ഈ ഉത്തരവാദിത്തം ദൈവനിയോഗമായി സ്വീകരിച്ചു പാവങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം പക്ഷപാതരഹിതമായി നിലകൊള്ളണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ മനസുകളില്‍ ഇടംനേടുന്നവിധം ജനപ്രതിനിധികള്‍ കര്‍മനിരതരാകണമെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിഭാഗീയതയ്ക്കെതിരേ ശക്തമായി നിലകൊണ്ട്, മതസൗഹാര്‍ദത്തിനും കൂട്ടായ്മയ്ക്കും വേണ്ടി ജനപ്രതിനിധികള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് വയനാട് ജില്ലാ പഞ്ചായത്ത് അംഗവും കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി അംഗവുമായ ബീന ജോസ്, കോട്ടയം ജില്ലാ പഞ്ചായത്തംഗവും കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സെക്രട്ടറിയുമായ ജോസ് പുത്തന്‍കാല, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗവും ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് വിമന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് , മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിനി ബിജു പൂനാട്ട്, പറപ്പുക്കര ബ്ലോക്ക് അംഗവും കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത വൈസ് പ്രസിഡന്റുമായ റീന ഫ്രാന്‍സിസ്, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ലീല വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി, ഭാരവാഹികളായ അഡ്വ.ടോണി പുഞ്ചക്കുന്നേല്‍, ജോര്‍ജ് കോയിക്കല്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-01-06-07:04:14.jpg
Keywords: ആലഞ്ചേ

15191
Category: 1
Sub Category:
Heading: ആഫ്രിക്കൻ രാജ്യത്തിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികനെ പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി\: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ വെളിയിലിനെ മാര്‍പാപ്പ നിയമിച്ചു. രൂപതയില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഫാ. ജോണ്‍ ബോയ (37). ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകനായ അദ്ദേഹം പൊന്തിഫിക്കല്‍ എക്ലെസ്യാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്ര പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് നയതന്ത്ര പ്രതിനിധിയായി നിയമിതനായത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ പഠനത്തിനു ശേഷം രൂപത സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍ ബോയ, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, പുനയിലെ പേപ്പല്‍ സെമിനാരി, റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്യാന സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നു വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം നേടി. കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടി. ഒരു വര്‍ഷം ആലപ്പുഴ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ പ്രീഫെക്ട് ആയി സേവനമനുഷ്ഠിച്ചു. 2014 സെപ്റ്റംബറില്‍ ആലപ്പുഴ വെള്ളാപ്പള്ളി പള്ളിയില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായി. ആലപ്പുഴ കാളാത്ത് ലിയോ തേര്‍ട്ടീന്‍ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. റോമിലെ ഉര്‍ബന്യാന സര്‍വകലാശാലയില്‍ നിന്നു അദ്ദേഹം തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിന്നു.
Image: /content_image/News/News-2021-01-06-07:13:47.jpg
Keywords: മലയാളി

15192
Category: 18
Sub Category:
Heading: സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ മാസികയുടെ ബഹുമതി
Content: കൊച്ചി: പൂന ആസ്ഥാനമായി അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന മാഹേര്‍ ഫൗണ്ടേഷന്റെ സ്ഥാപക, സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ ബഹുമതി. ഓസ്ട്രിയ ആസ്ഥാനമായ ഊം (oom)മാസികയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ സിസ്റ്റര്‍ ലൂസി കുര്യനും ഇടംപിടിച്ചു. പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ലൂസി കുര്യന്‍. 1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂണെയിൽ സ്ഥാപിച്ചു. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു.
Image: /content_image/India/India-2021-01-06-07:39:01.jpg
Keywords: ലൂസി

15193
Category: 1
Sub Category:
Heading: ഒരു വശത്ത് കൊറോണ, മറുവശത്ത് തീവ്രവാദം: നൈജീരിയന്‍ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് മനുഷ്യാവകാശ സംഘടനാ നേതാവ്
Content: അബൂജ: കോവിഡ് 19 മഹാമാരിയും വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളും നൈജീരിയന്‍ ക്രൈസ്തവരെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനാ നേതാവായ ഡാല്യോപ് സോളമന്‍. നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം വളരെ ദയനീയമാണെന്നും ലോകത്തിന്റെ ഈ ഭാഗത്ത് ജനിക്കാതിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകുമെന്നും രക്ഷപ്പെടുവാന്‍ യാതൊരു വഴിയുമില്ലായെന്നും ‘ഇമാന്‍സിപ്പേഷന്‍ സെന്റര്‍ ഫോര്‍ ക്രൈസിസ് വിക്ടിംസ് നൈജീരിയ’ എന്ന മനുഷ്യാകാശ സംഘടനയുടെ തലവനായ സോളമന്‍ പറയുന്നു. തങ്ങളുടെ പിറകില്‍ ഈജിപ്തുകാരും മുമ്പില്‍ ചെങ്കടലുമാണെന്ന് ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നൈജീരിയയില്‍ ക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. കോവിഡ് 19 പകര്‍ച്ചവ്യാധിക്കിടയിലുള്ള തീവ്രവാദി ആക്രമണങ്ങള്‍ ദീര്‍ഘകാലത്തെ അനന്തരഫലങ്ങളാണ് ഉണ്ടാക്കുകയെന്ന്‍ സോളമന്‍ പറയുന്നു. നൈജീരിയയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികള്‍ വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളില്‍ തങ്ങളുടെ കന്നുകാലികളെ കൂട്ടത്തോടെ അഴിച്ചുവിട്ട് കൃഷിനശിപ്പിക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്. മഹാമാരിയെ തുടര്‍ന്ന്‍ നൈജീരിയന്‍ സര്‍ക്കാര്‍ വീട്ടില്‍ ഇരിക്കുവാനാണ് ഉപദേശിച്ചിരിക്കുന്നത്. ഇതുമൂലം ക്രൈസ്തവര്‍ക്ക് കൃഷിയിറക്കുവാനോ, തീവ്രവാദി ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുവാനോ കഴിയാത്ത സാഹചര്യമാണുള്ളത്. തീവ്രവാദി ആക്രമണങ്ങള്‍ തടയുന്ന കാര്യത്തിലും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും നൈജീരിയന്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ഇത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായെന്നും സോളമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടായിരത്തിഇരുനൂറിലധികം നൈജീരിയന്‍ ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ കണക്കാക്കുന്നത്. കോവിഡും ഫുലാനി ഗോത്ര ആക്രമണങ്ങളേയും തുടര്‍ന്നു അഞ്ചിലൊന്ന് കൃഷിയിടങ്ങളില്‍ മാത്രമായിരുന്നു 2020-ല്‍ കൃഷിയിറക്കിയിരുന്നത്. ഇതുപോലൊരു കൃഷിനാശത്തിനു ഇതിനു മുന്‍പ് രാഷ്ട്രം സാക്ഷ്യം വഹിച്ചിട്ടില്ലെന്ന്‍ സോളമന്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക തീവ്രവാദികള്‍ കൃഷിക്കാരെ കൊന്നൊടുക്കുന്നതിനാലും കൃഷിക്കാര്‍ പുറത്തുപോകുവാന്‍ ഭയക്കുന്നതിനാലും നൈജീരിയയില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പുമായി നേരത്തെ മറ്റൊരു നൈജീരിയന്‍ വാര്‍ത്താ മാധ്യമം രംഗത്തെത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-06-09:18:56.jpg
Keywords: നൈജീ

15194
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ പത്തു ലക്ഷം ഡോളര്‍ ധനസഹായം
Content: സാഗ്രെബ്: കഴിഞ്ഞയാഴ്ച മധ്യ ക്രൊയേഷ്യയിലുണ്ടായ ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി പത്തു ലക്ഷം ഡോളര്‍ അടിയന്തിര ധനസഹായമായി നല്‍കി. സിസാക്ക് രൂപതയിലേയും, സാഗ്രെബ് രൂപതയിലേയും ഭൂകമ്പത്തിനിരയായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ധനസഹായം ഉപയോഗിക്കുന്നത്. അധിക ധനസഹായത്തിനുള്ള തീരുമാനം മെത്രാന്മാരുടെ അടുത്ത കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്ന് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായ ഫാ. ക്രണോസ്ലാവ് നൊവാക് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം മധ്യക്രൊയേഷ്യയെ പിടിച്ചുകുലുക്കിയത്. കാരിത്താസ് ക്രൊയേഷ്യയുടേയും, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടേയും പങ്കാളിത്തത്തോടെ മെത്രാന്‍ സമിതി ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് വേണ്ടി താല്‍ക്കാലിക വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറിയാലും സഭ അവളുടെ വിശ്വാസികളെ കൈവെടിയില്ലെന്നു ക്രൊയേഷ്യന്‍ കത്തോലിക്കാ റേഡിയോ സ്റ്റേഷനായ ‘എച്ച്.കെ.ആര്‍’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. നൊവാക് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സാഗ്രെബ് അതിരൂപത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസിപ് ബൊസാനിക്കും, അദ്ദേഹത്തിന്റെ സഹായ മെത്രാന്മാരും പ്രാദേശിക മെത്രാനായ വ്ലാഡോ കോയിക്കുമൊന്നിച്ച് സിസെക് രൂപതയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായ പട്ടണങ്ങള്‍ സന്ദര്‍ശിക്കുകയും സാസിനാ പട്ടണത്തിലെ ഇടവക ദേവാലയത്തിന് മുന്നില്‍ ഭൂകമ്പത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരിന്നു. ദുരന്തബാധിതരായ വിശ്വാസികളുടെ കൂടെ എപ്പോഴും ഉണ്ടാവുമെന്നു ഭൂകമ്പത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബൊസാനിക്ക് പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ച ക്രൊയേഷ്യയിലുണ്ടായ ഭൂകമ്പത്തിലും, അതിന്റെ മുന്‍പും പിന്‍പും ഉണ്ടായ പ്രകമ്പനങ്ങളിലും ഏറ്റവും ചുരുങ്ങിയത് 7 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 വയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങളും ഭൂകമ്പത്തില്‍ നാമാവശേഷമായിരിന്നു. ക്രൊയേഷ്യയിലെ 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 86% കത്തോലിക്കരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-06-13:30:54.jpg
Keywords: സഹായ

15195
Category: 1
Sub Category:
Heading: ആദ്യമായി ദനഹ തിരുനാളില്‍ മാര്‍പാപ്പ കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്‍കുന്ന ചടങ്ങ് റദ്ദാക്കി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തുടങ്ങിവെച്ച ‘ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍’ (ദനഹാ തിരുനാള്‍)-ന്റെ ഭാഗമായി മാര്‍പാപ്പ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നവജാത ശിശുക്കളെ മാമ്മോദീസ മുക്കുന്ന പരമ്പരാഗത ചടങ്ങ് കൊറോണ മഹാമാരിയെ തുടര്‍ന്നു ഇക്കൊല്ലം റദ്ദാക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച അവസാനിക്കേണ്ടിയിരുന്ന അവധിക്കാല കൊറോണ നിയന്ത്രണങ്ങളില്‍ ചിലത് നിലനിര്‍ത്തുവാന്‍ ഇറ്റലി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്‍കുന്ന ചടങ്ങ് റദ്ദാക്കിയതെന്നു ഇന്നലെ ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഈ പാരമ്പര്യം ഇതാദ്യമായാണ് മുടങ്ങുന്നത്. സാധാരണയായി മാമ്മോദീസ നല്‍കുന്ന ശിശുക്കളും, മാതാപിതാക്കളും, തലതൊട്ടപ്പന്‍മാരും ബന്ധുക്കളും അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ആഘോഷപൂര്‍വ്വം നടക്കേണ്ട ചടങ്ങാണ് കൊറോണ നിയന്ത്രണങ്ങള്‍ കാരണം റദ്ദാക്കപ്പെട്ടത്. ഇന്ന്‍ ബുധനാഴ്ച അര്‍പ്പിക്കപ്പെടുന്ന ദനഹാ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഫ്രാന്‍സിസ് പാപ്പയാണ്. സാധാരണയായി ജനുവരി 6-നാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും അമേരിക്ക പോലെയുള്ള ചില രാഷ്ട്രങ്ങളില്‍ ഇത് ജനുവരി 6ന് ശേഷം വരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. മഹാമാരി തുടരുന്ന സാഹചര്യത്തില്‍ പാപ്പയുടെ പരിപാടികളില്‍ നിന്നും പൊതുജന പങ്കാളിത്തം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-06-14:34:36.jpg
Keywords: ദനഹ, മാമ്മോ