Contents
Displaying 14801-14810 of 25128 results.
Content:
15156
Category: 24
Sub Category:
Heading: ഒരു പുത്തൻ വർഷം, പുതിയ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ!
Content: ചരിത്രത്തിന്റെ ലിപികളിൽ സംഭവബഹുലമായ ഒരു വർഷം കൂടി നമ്മെ കടന്നു പോവുകയാണ്. പ്രപഞ്ചത്തിനും, സകല ചരാചരങ്ങൾക്കും ഒരു വയസ്സ് കൂടി പ്രായം ഏറുന്നു! ഈ വർഷം, അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ, കരയിലും, കടലിലും, കട്ടിലിലും ഒക്കെയായി പലരും കൊഴിഞ്ഞു പോയി. ചിലപ്പോഴൊക്കെ മരണം നമ്മേയും തൊട്ടുരുമി കടന്നുപോയിട്ടുണ്ട്. കണ്ണുനീരിന്റെയും, കനൽവഴികളുടെയും, മരുഭൂമി അനുഭവങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, സന്തോഷങ്ങളുടെയും, സൗഹൃദങ്ങളുടെയും ഒക്കെ രസക്കൂട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടം. അതെ, ദൈവത്തിന്റെ അനന്തപരിപാലനയാൽ, പുതിയ വർഷത്തിലേക്ക് നാം കാലെടുത്ത് വെയ്ക്കുമ്പോൾ, പുത്തൻ പ്രതീക്ഷയോടെ, പുതിയ തീരുമാനങ്ങളോടെ, പ്രാർത്ഥനയോടെ പുതിയ വർഷത്തെ വരവേൽക്കാം, ഒപ്പം കഴിഞ്ഞകാലത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയാം. ദൈവമേ.. എന്നെ കാത്തുസംരക്ഷിച്ച വഴികളോർത്ത് എല്ലാത്തിനും ഒത്തിരി നന്ദി. വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു: "സ്നേഹിതാ, ഞാൻമൂലം ഒത്തിരി വിഷമം 2020 ഉണ്ടായിട്ടുണ്ടെങ്കിൽ, 2021ന്നിലും ഒരുങ്ങിയിരുന്നോ, കാരണം എനിക്ക് ഒരു മാറ്റവുമില്ല കലണ്ടർ മാത്രമേ മാറിട്ടുള്ളൂ! ഇങ്ങനെയല്ല നാം ചിന്തിക്കേണ്ടത് പകരം, ഈ വർഷാന്ത്യം നമ്മിൽ ഉണർത്തേണ്ട ചിന്ത, "പ്രായമേറുന്നതനുസരിച്ച് നിന്നിലും ഒരു രൂപാന്തരീകരണം അനിവാര്യമാണ്. "ദൈവമേ, ഈ ജനുവരി ഒന്നുമുതൽ എങ്കിലും നന്നാവാൻ സാധിച്ചിരുന്നെങ്കിൽ..! ഈ കൊറോണ കാലഘട്ടം നമ്മോട് പറയുന്നു,"മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുമ്പോഴും അന്തിമമായ തീരുമാനം കർത്താവിന്റെതാണ്." ആയതിനാൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട മേഖലകൾ തിരിച്ചറിഞ്ഞ്, കർത്താവിങ്കലേക്കു നമ്മുക്ക് കണ്ണുകൾ ഉയർത്താം. സുഹൃത്തേ, കഴിഞ്ഞുപോയ സമയവും സാഹചര്യവും ഓർത്ത് സങ്കടപ്പെട്ടിട്ടു കാര്യമില്ല. കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, പുതിയ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ടു പോവുക. ജീവിതത്തിലെ എല്ലാ മേഖലകളിലും, ജയപരാജയ കണക്കുകൾ എടുത്ത്, കുറവുകൾ നികത്തി, ഭൗതികമായും, ആത്മീയമായും ഉയരുവാനുള്ള സമയമാണിത്. "നിങ്ങളുടെ വിശുദ്‌ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്‍മാര്‍ഗ്ഗികതയില്‍ നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം" (1 തെസലോനിക്കാ 4 : 3). തീർച്ചയായും, ഈ കഴിഞ്ഞ വർഷക്കാലം നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചതും കുളിരണിയിപ്പിച്ചതുമായ ഒത്തിരി ഓർമ്മകളും, അവസരങ്ങളും ഉണ്ടാവാം. നമ്മെ സന്തോഷിപ്പിച്ചവരുടെയും സങ്കടപ്പെടുത്തിയവരുടെയും ചിത്രങ്ങൾ. കൂടെനിന്നവരും ഒറ്റപ്പെടുത്തിവരും, പ്രോത്സാഹിപ്പിച്ചവരും നിരാശപ്പെടുത്തിയവരും, നമുക്ക് താങ്ങായിരുന്നവരും നമുക്കിട്ട് താങ്ങിയവരും, അപ്രതീക്ഷിതമായി കണ്ടുമുട്ടിയവരും വേർപിരിഞ്ഞവരും, അതൊക്കെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ആ തിരിച്ചറിവോടെ നല്ല ഓർമ്മകളെ മനസ്സിൽ സൂക്ഷിച്ച്, കയ്പുനിറഞ്ഞ അനുഭവങ്ങളെ മായ്ച്ചുകളയുക. "ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ" (റോമാ 8 : 28). ഈ പുതിയ വർഷം എന്തൊക്കെ സംഭവിക്കും എന്ന് അറിഞ്ഞുകൂടാ. കഴിഞ്ഞവർഷം, ഒരുവശത്ത് ശാസ്ത്രസാങ്കേതിക, രാഷ്ട്രീയ സാമൂഹിക ആത്മീയ കായിക മേഖലകളിലെല്ലാം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം, ഒത്തിരിയേറെ ഭീകരാക്രമണങ്ങൾ, വിമാനദുരന്തങ്ങൾ, ഭൂകമ്പം, വെള്ളപ്പൊക്കം, കൊറോണപോലുള്ള രോഗങ്ങൾ,... നൊമ്പരങ്ങളുടെ പട്ടിക നീളുന്നു. കൊറോണയുടെ ആശങ്കകൾ വിട്ടുമാറുന്നില്ലെങ്കിലും പ്രതീക്ഷയോടെ, ദൈവ വിശ്വാസത്തോടെ, നമുക്ക് പുതുവർഷത്തെ വരവേൽക്കാം. സുഹൃത്തേ, ഈ ന്യൂ ഇയർ എങ്ങനെ നീ ആഘോഷിക്കും? കൊറോണ കാലഘട്ടമാണെന്നുപോലും ഓർക്കാതെ, പടക്കം പൊട്ടിച്ചും, കരിമരുന്ന് കലാപ്രകടനം നടത്തിയും, നല്ല ഭക്ഷണം ഉണ്ടാക്കി കഴിച്ചും, മദ്യകുപ്പികൾ പൊട്ടിച്ചും ആഘോഷിക്കാനാണോ തീരുമാനം? സാധിച്ചാൽ ദേവാലയത്തിൽ പോയി, പലവിധത്തിൽ കഷ്ടപ്പെടുകയും വേദനിക്കുകയും, വലയുകയും ചെയ്യുന്നവർക്ക് വേണ്ടി ബലിയർപ്പിച്ച് പ്രാർത്ഥിക്കുക, പാലിക്കാൻ പറ്റുന്ന തീരുമാനങ്ങളെടുക്കുക, പരിഭവങ്ങളും പരാതികളും ഹൃദയത്തിൽ സൂക്ഷിക്കാതെ, പിടിവാശികളും സ്വാർത്ഥതയും ഉപേക്ഷിച്ച്, ക്ഷമയുടെ, സ്നേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുക. പ്രാർത്ഥനയിൽ തീക്ഷ്ണതയോടെ, അപരന് നന്മ ചെയ്തുകൊണ്ട്, ത്യാഗങ്ങൾ അനുഷ്ഠിച്ചു കൊണ്ട്, ഈലോക ജീവിതത്തിലെ ചുരുങ്ങിയ നാളുകൾ സ്വർഗ്ഗം സ്വപ്നം കണ്ടുകൊണ്ട് ജീവിക്കുക. അപ്പോൾ നിന്റെ കൂടെയുള്ളവർക്ക്, നീ ഒരു അനുഗ്രഹം ആയി തീരും. "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്, നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.(ജറെമിയാ 29 : 11). അതേ സുഹൃത്തേ, നീ ഒത്തിരി നൊമ്പരങ്ങളിലൂടെയും, വേദനകളിലൂടെയും, കഷ്ടപ്പാടിലൂടെയുമാണ് കടന്നുപോകുന്നതെങ്കിലും, ഈ പുതിയ വർഷം ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കാൻ പോകുന്നു. ദൈവത്തിൽ വിശ്വസിക്കുക. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ! പുതിയ വർഷത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, കൃപകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ദൈവനാമത്തിൽ ആശീർവദിക്കുകയും ചെയ്യുന്നു.
Image: /content_image/SocialMedia/SocialMedia-2021-01-01-13:19:30.jpg
Keywords: പുതു

15157
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അമേരിക്കയില്‍ സാത്താന്‍ ആരാധകരുടെ പരസ്യ ബോര്‍ഡുകള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അത് തങ്ങളുടെ ആചാരങ്ങളിലെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്നതിനായി സാത്താന്‍ ആരാധകര്‍ അമേരിക്കയിലെ മൂന്നിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. ചോയ്സ് 42 സ്ഥാപകയും കനേഡിയന്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ ലോറാ ക്ലാസ്സെനാണ് പരസ്യത്തിലൂടെ ഗര്‍ഭഛിദ്രവും സാത്താന്‍ ആരാധനയും പ്രചരിപ്പിക്കുവാനുള്ള സാത്താന്‍ ആരാധകരുടെ കുടില തന്ത്രം പുറത്തുകൊണ്ടുവന്നിരിക്കുന്നത് പരസ്യബോര്‍ഡിന്റെ ഫോട്ടോയും ക്ലാസ്സെന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡാള്ളസ്, ഹൂസ്റ്റണ്‍, മയാമി എന്നിവിടങ്ങളിലാണ് ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സാത്താന്‍ സേവകരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രം ജീവനുകളെ രക്ഷിക്കുന്നുവെന്നും, യുവതികളായ സ്ത്രീകളില്‍ ഏറ്റവും വലിയ ആറാമത്തെ മരണകാരണമാണ് ഗര്‍ഭാവസ്ഥയിലുള്ള പ്രശ്നങ്ങളെന്നും പരസ്യ ബോര്‍ഡുകളില്‍ പറയുന്നു. മതപരമായ അബോര്‍ഷന്‍ ആചാരം സംസ്ഥാന നിയമങ്ങളെ ഒഴിവാക്കുന്നതാണെന്നും പരസ്യത്തില്‍ പറയുന്നു. തങ്ങളുടെ അബോര്‍ഷന്‍ ആചാരം വിഷമതകള്‍ നിറഞ്ഞ സമയത്ത് ആത്മീയ ആശ്വാസവും, ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണെന്ന് സാത്താനിക് ടെംപിളിന്റെ വക്താവായ സിഡ്നി ഗുഡ്വിന്‍ പറഞ്ഞതായി ഡാള്ളസ് ഒബ്സര്‍വറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗര്‍ഭഛിദ്രം ധാര്‍മ്മിക നിയമങ്ങള്‍ക്ക് എതിരാണെന്നു കത്തോലിക്ക പ്രബോധനങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-01-14:55:00.jpg
Keywords: സാത്താന്‍, പിശാച

15158
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തും: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി
Content: ലണ്ടന്‍: ക്രൈസ്തതവ പീഡനം നടത്തുന്ന സർക്കാരുകള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി ഫിയോണ ബ്രൂസ്. പ്രീമിയന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഫിയോണ ബ്രൂസ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബറില്‍ റെഹ്മാന്‍ ചിഷ്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഫിയോണ ബ്രൂസിനെ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. വിശ്വാസ സ്വാതന്ത്ര്യം ഏറ്റവും അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണെന്നാണ് ബ്രൂസ് പറയുന്നത്. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഒപ്പം മറ്റു ചില മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും, എവിടെയെല്ലാം വിശ്വാസസ്വാതന്ത്യം ഭീഷണിയിലാണോ, അവിടെ മറ്റ് മനുഷ്യാവകാശങ്ങളും ഭീഷണിയിലാണെന്നും, വിശ്വാസസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നിടത്ത്, ജനങ്ങളുടെ ജോലിയും, ഭവനവും ജീവിതസാഹചര്യങ്ങളും നഷ്ടപ്പെടുന്നതും നമുക്ക് കാണുവാന്‍ കഴിയുമെന്നും ബ്രൂസ് വിവരിച്ചു. 2019-ലെ ട്രൂറോയിലെ മെത്രാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കി എന്ന്‍ ഉറപ്പ് വരുത്തുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണന നല്‍കുകയെന്ന്‍ ബ്രൂസ് വ്യക്തമാക്കി. നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ ബന്ധിയാക്കിയ ലീ ഷരീബു, പാകിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയായ മരിയ ഷഹ്ബാസ് പോലെയുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനു തന്നില്‍ നിക്ഷിപ്തമായ പുതിയ ഉത്തരവാദിത്വം വിനിയോഗിക്കുവാനാണ് തന്റെ ആഗ്രഹമെന്നും ബ്രൂസ് പറഞ്ഞു. പുതിയ ഉത്തരവാദിത്വത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് താന്‍ ബോധവതിയാണെന്നും, ഈ ഉത്തരവാദിത്വം തന്നില്‍ നിക്ഷിപ്തമാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയും ചെയ്തുകൊണ്ടാണ് ബ്രൂസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-01-18:07:35.jpg
Keywords: ക്രൈസ്തവ, പീഡന

15159
Category: 22
Sub Category:
Heading: ജോസഫ് - പുതിയ തുടക്കത്തിന്റെ അമരക്കാരൻ
Content: പുത്തൻ പ്രതീക്ഷകളുമായി 2021 പൊട്ടി വിടരുമ്പോൾ വഴികാട്ടിയായി നീതിമാനായ ഒരു മനുഷ്യൻ നമ്മുടെ കൂടെയുണ്ട് പുതിയ തുടക്കത്തിൻ്റെ അമരക്കാരനായ മാർ യൗസേപ്പ് പിതാവ്. നവത്സരത്തിൽ പുതിയ തുടക്കത്തിനുള്ള വഴികളാണ് യൗസേപ്പിതാവു പറഞ്ഞു തരിക.അതിൽ ആദ്യത്തേത് ദൈവത്തിന്റെ അമൂല്യമായ സൃഷ്ടിയാണ് താൻ എന്ന സത്യം ഒരിക്കലും മറക്കാതെ സൂക്ഷിക്കുക എന്നതാണ്. രണ്ടാമതായി നാം ആയിരിക്കുന്ന തനിമയിൽ സന്തോഷം കണ്ടെത്തുക. നമുക്ക് ലഭിക്കുന്ന നിയോഗങ്ങൾ വലിയ ഉത്തരവാദിത്വമാണന്നു തിരിച്ചറിയുക. നമുക്കു മാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന നിയോഗങ്ങൾ. ചിലപ്പോൾ നമ്മുടെ തിരഞ്ഞെടുക്കല്ലുകൾ നമ്മളെത്തന്നെ മുറിവേൽപ്പിക്കും അപ്പോഴും അവയെ ആശ്ലേഷിക്കുക, അവയിൽ നിന്നു പഠിക്കുക, മുമ്പോട്ടു പോവുക വിജയം സുനിശ്ചയം . ചില സന്ദർഭങ്ങളിൽ നമുക്കാവശ്യമുള്ളതും നാം നല്ലതെന്നു ചിന്തിക്കുന്നതും ലഭിക്കാതിരിക്കുന്നതു ഒരനുഗ്രഹമാണന്നു തിരിച്ചറിയുക. ദൈവാശ്രയമുള്ളവൻ്റെ മുമ്പിൽ ഒരു വാതിലടയുമ്പോൾ അനേകം വാതിലുകൾ നമുക്കായി തുറക്കുന്നതു കാണാൻ കഴിയുമെന്നു യൗസേപ്പിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രശ്നങ്ങൾക്കു പകരമായി എപ്പോഴും ദൈവം തന്ന അനുഗ്രഹങ്ങൾ ഓർക്കുക. എപ്പോഴും ഏറ്റവും ശ്രേഷ്ഠമായതു ചെയ്യുക. ദൈവം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതു ഏറ്റവും നല്ലതാണ്. പ്രാർത്ഥനയാണ് ഏറ്റവും ശക്തമായ ആയുധം. ആപത്കാലങ്ങളിൽ ഏറ്റവും ശക്തനായ സഹായി പ്രാർത്ഥനയാണ്. കാര്യങ്ങൾ അതീവ ഗൗരവ്വമായി എടുത്തു ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കുക.എല്ലായിടത്തും പ്രലോഭനങ്ങൾ ഉണ്ട്, അവയോടു അരുതേ (NO) പറയാൻ പരിശീലിക്കുക . അയൽക്കാരൻ ആരുതന്നെ ആയാലും സഹായിക്കാൻ അമാന്ദിക്കരുത്. 2021 വർഷത്തിൽ ഉയർച്ച താഴ്ചകൾ ഒരു പക്ഷേ നമ്മളെ തേടി വന്നേക്കാം. അപ്പോഴെല്ലാം ദൈവത്തിൽ ആശ്രയിക്കുക "ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല" (ഏശയ്യാ 40 : 31 ) എന്ന തിരുവചനം മറക്കാതെ മനസ്സിൽ സൂക്ഷിക്കാം.
Image: /content_image/SocialMedia/SocialMedia-2021-01-01-21:08:28.jpg
Keywords: ജോസഫ്, യൗസേ

15160
Category: 13
Sub Category:
Heading: അവര്‍ പറഞ്ഞു 'ഞാന്‍ ക്രിസ്ത്യാനി', ശേഷം മരണം ഏറ്റുവാങ്ങി: ക്രിസ്തുമസിന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഐഎസ്
Content: ജോസ്, നൈജീരിയ: ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ ‘അമാക്ക്’ ആണ് പുറത്തുവിട്ടത്. ഓറഞ്ച് വസ്ത്രമിട്ട് കൈകള്‍ പിന്നില്‍ ബന്ധിച്ച നിലയില്‍ മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സില്‍പ്പെട്ട (ഇസ്വാപ്) ആയുധധാരികളായ തീവ്രവാദികള്‍ പേര് പറയുവാന്‍ ഹൗസാ ഭാഷയില്‍ അജ്ഞാപിക്കുന്നതും, പേരിനോടൊപ്പം “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്” എന്ന് ബന്ധികള്‍ പറയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. നൈജീരിയയിലും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെയെന്നും നിങ്ങളുടെ ദൈവീകമല്ലാത്ത ആചാരങ്ങള്‍ക്ക് ഈ അഞ്ചു ക്രൈസ്തവരുടെ തലകള്‍ കൂടി ഉപയോഗിച്ചോളൂ എന്നും പറഞ്ഞുകൊണ്ടാണ് വധിക്കുന്നത്. ഉകാ ജോസഫ്, സണ്ടേ, വില്‍സണ്‍, ജോഷ്വാ, മൈദുഗു, ഗര്‍ബാ യൂസഫ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമസ് ദിനത്തില്‍ ഇസ്വാപ് തീവ്രവാദികള്‍ അഡാമാവ സംസ്ഥാനത്തില്‍ നടത്തിയ ആക്രമണത്തിലാണ് 11 ക്രിസ്ത്യാനികളും ബന്ധിയാക്കപ്പെടുന്നത്. ആറ് ക്രൈസ്തവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു. ഗാര്‍കിഡ പട്ടണത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ ഭവനങ്ങളും ഒരു ആശുപത്രിയും അഗ്നിക്കിരയാക്കുകയും, കടകളും സ്റ്റോറുകളും, കൊള്ളയടിക്കുകയും ചെയ്തിരിന്നു. കൊല്ലപ്പെട്ട അഞ്ചു ക്രൈസ്തവരും ക്രിസ്തുമസ് ദിനത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 11 പേരില്‍ ഉള്‍പ്പെടുന്നവരാണെന്നറിയിച്ചു കൊണ്ടുള്ള പ്രദേശവാസികളുടെ സന്ദേശം ഡിസംബര്‍ 30നാണ് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന് ലഭിക്കുന്നത്. തന്റെ സഹോദരന്‍ ഉള്‍പ്പെടെ 4 ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടെന്ന് വടക്കന്‍ നൈജീരിയയിലെ മോസസ് അബാര്‍ഷി എന്ന ക്രിസ്ത്യന്‍ നേതാവ് തങ്ങളെ അറിയിച്ചതായി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന് പറഞ്ഞുകൊണ്ടു 5 പേരെ കൊല്ലുന്ന വീഡിയോ ഇക്കഴിഞ്ഞ ജൂലൈ 22നും ഇസ്വാപ് പുറത്തുവിട്ടിരുന്നു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ച് ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പുറത്തുവിട്ട പട്ടികയില്‍ പന്ത്രണ്ടാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-01-22:30:19.jpg
Keywords: നൈജീ

15161
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് ജപ്പാന്റെ മരണാനന്തര ബഹുമതി
Content: ടോക്കിയോ: ജപ്പാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ നയതന്ത്രതലത്തില്‍ നടത്തിയ സജീവ ഇടപെടലുകളെ മാനിച്ച്, ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍ ദേശീയ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് സമ്മാനിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന വേളയില്‍ ഡോ. ചേന്നോത്ത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകളാണു നടത്തിയത്. ചേര്‍ത്തല കോക്കമംഗലം ഇടവകാഗംമായ ഡോ. ചേന്നോത്ത് ജപ്പാന്‍ നുണ്‍ഷ്യോയായിരിക്കേ, കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് അന്തരിച്ചത്. ടര്‍ക്കി, ഇറാന്‍, കാമറോണ്‍, സൗത്ത് ആഫ്രിക്ക, ബല്‍ജിയം, സ്‌പെയിന്‍, നോര്‍വേ, സ്വീഡന്‍, തായ്വാന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2011-ലാണ് അദ്ദേഹം വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് ഭാഷകള്‍ വശമായിരുന്ന അദ്ദേഹം, 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു.
Image: /content_image/News/News-2021-01-02-08:13:00.jpg
Keywords: ജപ്പാ, ചേന്നോ

15162
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടലുകള്‍ കൂടുതല്‍ സജീവമാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടലുകള്‍ കൂടുതല്‍ സജീവമാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുതുവര്‍ഷത്തോടനുബന്ധിച്ച് സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പുതുവര്‍ഷ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിടുന്ന സമുദായത്തിന് സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കരുത്താകണമെന്നും ലോകം മുഴുവനുമുള്ള സമുദായാംഗങ്ങളെ കോര്‍ത്തിണക്കുന്ന പദ്ധതികള്‍ക്കും ശ്രമങ്ങള്‍ക്കും സഭയുടെ എല്ലാ പിന്തുണയുമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് പുതുവര്‍ഷ കേക്ക് മുറിച്ച് കര്‍ദിനാള്‍ ആശംസിച്ചു. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്‍ ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ആന്റണി എല്‍. തൊമ്മാന, ഫ്രാന്‍സീസ് മൂലന്‍, അഡ്വ. വര്‍ഗീസ് കോയിക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപത ഭാരവാഹികളായ ജെയ്മോന്‍ തോട്ടുപുറം, ബേബി പൊട്ടനാനിയില്‍, ജോണ്‍ മുണ്ടംകാവില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-01-02-09:08:50.jpg
Keywords: ആലഞ്ചേ

15163
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മെത്രാന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ
Content: റോം: നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേയുടെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ. ഇന്നലെ പുതുവത്സര ദിനത്തില്‍ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ത്രികാല പ്രാർത്ഥനയുടെ അവസാനത്തിൽ തടങ്കലിലായ ബിഷപ്പിനെയും അദ്ദേഹത്തിന്റെ സഹായിയെയും മോചിപ്പിക്കാൻ അതിരൂപത അഭ്യര്‍ത്ഥിച്ച പ്രാർത്ഥന ദിനത്തിൽ പങ്കുചേരാനാണ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. സമാനമായ വിധത്തില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായവര്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയ ബിഷപ്പ് മോസസ് ചിക്വേ, ഡ്രൈവർ എന്നിവർക്കായി ഒവ്വേരി അതിരൂപത ആഹ്വാനം ചെയ്ത പ്രാർത്ഥനയിൽ പങ്കുചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവരും നൈജീരിയയിൽ സമാനമായ പ്രവർത്തനങ്ങൾക്ക് ഇരയായവരും അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാനും രാജ്യത്തു സുരക്ഷ, ഐക്യം, സമാധാനം എന്നിവ വീണ്ടെടുക്കാനും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാമെന്നു പാപ്പ പറഞ്ഞു. ഡിസംബര്‍ 27 രാത്രിയിലാണ് ബിഷപ്പ് മോസസ് ചിക്വേയെയും അദ്ദേഹത്തിന്‍റെ ഡ്രൈവറേയും തട്ടിക്കൊണ്ടു പോയത്. ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു നഗരഭാഗത്ത് നിന്നും രണ്ടു മൈല്‍ അകലെവെച്ചായിരിന്നു സംഭവം. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍ നൈജീരിയയില്‍ പതിവാണെങ്കിലും മെത്രാനെ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ സുരക്ഷ എത്രമാത്രം മോശമായ അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഒബിന്നാ ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം മെത്രാന്റെ മോചനത്തിനായി ആഗോള തലത്തില്‍ പ്രാര്‍ത്ഥന ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-02-09:57:04.jpg
Keywords: പാപ്പ, നൈജീ

15164
Category: 24
Sub Category:
Heading: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടവർ നിരപരാധികള്‍: വസ്തുതകള്‍ നിരത്തിയുള്ള നിരീശ്വരവാദിയായ ഫോറന്‍സിക് വിദഗ്ദ്ധന്റെ പോസ്റ്റ് വൈറല്‍
Content: കൊച്ചി: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് വസ്തുതകള്‍ നിരത്തിയുള്ള ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധനും നിരീശ്വരവാദിയുമായ ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നിരീശ്വരവാദിയാണെന്ന ആമുഖ കുറിപ്പിന് ശേഷം കേസിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്ന് താൻ പറയുന്നത് തന്റെ പ്രവർത്തിമണ്ഡലമായ ഫോറന്‍സിക് മെഡിസിന്‍ എന്ന വിഷയത്തേ ആസ്പദമാക്കിയാണെന്ന് ഡോക്ടര്‍ കുറിച്ചു. വിഷയത്തെ സാധൂകരിക്കാന്‍ വസ്തുതകള്‍ അടിവരയിട്ടാണ് അദ്ദേഹം കുറിപ്പു പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മൂന്നു പതിറ്റാണ്ടോളം കടുത്ത നിന്ദനവും അപമാനവും ഏറ്റുവാങ്ങേങ്ങി വന്നിട്ടും സിസ്റ്റര്‍ സെഫിയ്ക്കു ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു ജീവിക്കാന്‍ ബലമേകുന്നത് അവരുടെ ദൈവ വിശ്വാസമാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും ഡോക്ടര്‍ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ആയിരത്തിലധികം ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റില്‍ അക്രൈസ്തവരും നിരീശ്വരവാദികളും അടക്കം നൂറുകണക്കിന് ആളുകള്‍ വസ്തുതകള്‍ പങ്കുവെച്ചതിന് ഡോക്ടര്‍ക്ക് നന്ദി അറിയിക്കുന്നതായും കുറിച്ചിട്ടുണ്ട്. #{black->none->b-> പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ }# സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്. ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു. അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും. തെളിച്ച് പറഞ്ഞാൽ, ഒന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും. ആദ്യം സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്മേലുള്ള "expert" മൊഴികൾ ----------------------------------------------------------- പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്. കോടതി അലക്ഷ്യം എന്ന ഒരു damocles sword തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാന്‍ നിർവ്വാഹമില്ല. #{black->none->b->എന്നാലും ചിലത് പറയാതെ വയ്യാ. }# വിധിയിൽ എടുത്ത് പറയുന്ന ഡോ. കന്തസാമിയുടെ medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം). എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തില്‍, തീര്‍ത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്. ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്. The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don't even stand the scrutiny of medical common sense. ഇനി, സിസ്റ്റര്‍ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം ---------------------------------------------------------- അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. "ശാസ്ത്രീയ" കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis. ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്‌തുനിഷ്‌ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്. സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം. Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്. നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തില്‍ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിര്‍മ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkrishnan.balendran.1%2Fposts%2F10157951804075547&width=500&show_text=true&height=543&appId" width="100%" height="500" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. നിയമത്തില്‍ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു. ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതല്ലേ സത്യം? പറയൂ….! ആദ്യം പറഞ്ഞിടത്ത് തന്നെ വരാം. ഞാന്‍ ഒരൂ നാസ്തികനാണ്. എന്നേ ദൈവം അനുഗ്രഹിക്കും എന്നേക്കെ ആശിർവദിക്കുന്നവരോടും, നീതി ബോധമുള്ള നിരീശ്വരവാദി എന്നേക്കെ വിളിക്കുമ്പോഴും ഞാനോരു കാര്യം അടിവരയിട്ട് പറയാം. ഒരു വിശ്വാസിയുടെ നീതിബോധമോ ധർമ്മബോധമോ അല്ല എന്റേത്. അത് മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. ഒരു "ചെറിയ വല്യ" ബോധം. അത്രേയൊള്ളു. "മനുഷ്യൻ"... ആ വാക്ക് പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി പറയണം എന്ന് തോന്നിയത്. മനുഷ്യനേ മറ്റ് മൃഗങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്റെ തലച്ചോറാണ്. അവന്റെ brain. നമ്മുടെയൊക്കെ ഈ brainന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്. #{black->none->b-> അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം. ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ… വർഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ…അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മൾ ഒക്കെ മനുഷ്യരല്ലേ…മനുഷ്യർക്ക് മാത്രം ലഭ്യമായ ആ human ability ഒന്ന് ഉപയോഗിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും. ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting momentലേക്ക്… നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം. സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…? Take your time. Imagine she is innocent. പറ്റിയോ? പറ്റിയെങ്കിൽ മാത്രം… ഇനി ഒരു നിമിഷത്തേക്ക് കൂടി. ഒന്ന് കൂടി… ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു… നമ്മൾ എന്താണ് അവരോട് ചെയതത്? കഴിഞ്ഞ് പന്ത്രണ്ട് വർഷമായി അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി എന്ന്? അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്? }# സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footage's കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്. ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. മേൽപ്പറഞ്ഞ വരിയിൽ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,വീണ്ടും പറയുന്നു. വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ.
Image: /content_image/News/News-2021-01-02-14:53:48.jpg
Keywords: അഭയ

15165
Category: 22
Sub Category:
Heading: ജോസഫ് - പ്രത്യാശയുടെ മനുഷ്യൻ
Content: ജോസഫ് പ്രത്യാശയുടെ മനുഷ്യനായിരുന്നു. പ്രത്യാശയുടെ വഴിയിലൂടെ അവൻ നടന്നു നീങ്ങിയപ്പോൾ ജോസഫ് കുടുംബ ജീവിതത്തെ സ്വർഗ്ഗതുല്യമാക്കി. പ്രത്യാശയിൽ ജീവിക്കാൻ എളുപ്പമല്ല. പക്ഷേ, ഒരു ക്രൈസ്തവൻ ശ്വസിക്കുന്ന ജീവവായുവിൽ പ്രത്യാശയുടെ അംശം ഉണ്ടായാൽ ജീവിതത്തിൽ അത്ഭുതങ്ങൾക്കു സാക്ഷ്യകളാകാം എന്ന് യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ജോസഫിൻ്റെ ഓർമ്മയാചരിക്കുക എന്നാൽ ലോകത്തിലുള്ള എല്ലാ അസമത്വങ്ങൾക്കും എതിരായി വിശ്വാസികളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ശക്തമായ ഒരു പ്രത്യാശബോധം വളർത്തുക എന്നതാണ്. ജോസഫിനെ ആഘോഷിക്കുക എന്നാൽ മറ്റുള്ളവരിലേക്കു പോകാനും അവരെ ജോസഫ് കണ്ടുമുട്ടിയതുപോലെ അവരെ കാണാനും അതേ കാരുണ്യത്തോടും പെരുമാറ്റത്തോടും കൂടെ ജീവിക്കാനുള്ള ക്ഷണമാണ്. ജോസഫിൻ്റെ ജീവിതത്തെ ധ്യാനിക്കുകയെന്നാൽ അവൻ പിൻതുടർന്ന പ്രത്യാശ ജിവിതത്തെ ശക്തമായി അനുഗമിക്കാനുള്ള ആഹ്വാനമാണ്. ജോസഫിൻ്റെ പ്രത്യാശ വെറും ശുഭാപ്തി വിശ്വാസമായിരുന്നില്ല അതു ദൈവത്തിലുള്ള ആഴമായ ആശ്രയത്തിലും സ്നേഹത്തിലും അധിഷ്ഠിതമായിരുന്നു. ജോസഫിൻ്റെ സാന്നിധ്യം പ്രത്യാശയിലേക്കും ജീവിതത്തോടു ഏതവസരത്തിലും ഭാവാത്മകമായി പ്രതികരിക്കാനും നമ്മെ പരിശീലിപ്പിക്കും. പ്രത്യാശയുള്ളവൻ എല്ലാ തരത്തിലുമുള്ള ഉദാസീനതകളെ ബഹിഷ്കരിക്കുകയും മറ്റുള്ളവരെ കാര്യസാധ്യത്തിനു ശേഷം പുറംന്തള്ളുന്ന പ്രവണതകളോടു മുഖം മറയ്ക്കുകയും ചെയ്യും. പ്രത്യാശയുടെ നിറവായിരുന്ന യൗസേപ്പിതാവ് സ്നേഹത്താൽ എല്ലാം വിശുദ്ധീകരിച്ചതു പോലെ വിശുദ്ധീകരണ പാതയിൽ നമുക്കും മുന്നോട്ടു നീങ്ങാം.
Image: /content_image/SocialMedia/SocialMedia-2021-01-02-16:52:12.jpg
Keywords: ജോസഫ്,