Contents

Displaying 14811-14820 of 25128 results.
Content: 15166
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തു: ദേശീയ മാധ്യമത്തിനെതിരെ ഐറിഷ് ആർച്ച് ബിഷപ്പ്
Content: ഡബ്ലിന്‍: പുതുവർഷ ദിനത്തിന്റെ തലേദിവസം ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്ത അയർലണ്ടിലെ ദേശീയ മാധ്യമമായ ആർടിഇക്കെതിരെ രാജ്യത്തെ മെത്രാൻ സമിതി അധ്യക്ഷനും, അർമാക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ ഇമോൻ മാർട്ടിൻ രംഗത്തെത്തി. വാട്ടർഫോർഡ് വിസ്പേഴ്സ് ഗ്രൂപ്പ് എന്ന ആക്ഷേപഹാസ്യ മാധ്യമത്തിന്റെ അവതാരകരാണ് ദൈവം ലൈംഗിക ഉപദ്രവ വിവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന പരാമർശം ന്യൂ ഇയർ ഇവ് കൗണ്ട് ഡൗൺ ഷോയിൽ നടത്തി ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചത്. നിന്ദ്യവും, ക്രൂരവുമായ അവഹേളനമാണ് കത്തോലിക്കാ വിശ്വാസികൾക്കും, ഇതര ക്രൈസ്തവർക്കും നേരെ പരിപാടി നടത്തിയിരിക്കുന്നതെന്ന് ഇമോൻ മാർട്ടിൻ ട്വിറ്ററിൽ കുറിച്ചു. ദൈവം പീഡനത്തിന് പേരിൽ ജയിലിലായി എന്ന് പറയുന്നത് ക്രൈസ്തവ വിശ്വാസികളെ എത്രമാത്രം നിന്ദിക്കുന്നതാണെന്ന് കൗണ്ട് ഡൗൺ ഷോയുടെ പ്രൊഡ്യൂസറും, എഡിറ്ററും മനസ്സിലാക്കിയില്ലെന്ന കാര്യം ഞെട്ടിക്കുന്നതാണ്. പരിപാടി എത്രയും വേഗം നീക്കം ചെയ്യണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തെപ്പറ്റി ഇതുവരെയായിട്ടും ആർടിഇ അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-02-17:03:37.jpg
Keywords: ഐറിഷ്, അയര്‍
Content: 15167
Category: 1
Sub Category:
Heading: നൈജീരിയയില്‍ നിന്ന് ഒടുവില്‍ സന്തോഷ വാര്‍ത്ത: ബന്ധിയാക്കിയ ബിഷപ്പ് മോചിതനായി
Content: അബൂജ: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേ അഞ്ചു ദിവസത്തെ തടങ്കലിന് ശേഷം മോചിതനായി. ബിഷപ്പും അദ്ദേഹത്തിൻറെ ഡ്രൈവർ ഡുബുയിസി റോബെർട്ടും മോചിക്കപ്പെട്ട വിവരം ഒവ്വേരി അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വിശ്വാസി സമൂഹത്തെ അറിയിച്ചിരിക്കുന്നത്. ബിഷപ്പിന്റെയും സഹായിയുടെയും മോചനത്തിനായി അതിരൂപതയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും പ്രാര്‍ത്ഥന ആരംഭിച്ചിരിന്നു. മോചനദ്രവ്യം നല്‍കാതെയാണ് ഇരുവരുടെയും മോചനം സാധ്യമായേക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് അതിരൂപത മോചന വാര്‍ത്ത പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 രാത്രിയിലാണ് ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു ബിഷപ്പ് മോസസ് ചിക്വേയെയും അദ്ദേഹത്തിന്‍റെ ഡ്രൈവറേയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ വിക്ക് ഇന്റര്‍വെന്‍ഷന്‍ ടീം (ക്വിറ്റ്‌), ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് (എ.കെ.യു) എന്നീ രണ്ടു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരിന്നു. ഇതിനിടെ ആഗോള വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാസഹായം തേടി അതിരൂപത രംഗത്ത് വന്നിരിന്നു. ഇന്നലെ പുതുവത്സര ദിനത്തില്‍ അതിരൂപതയുടെ ആഹ്വാനം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ ബിഷപ്പിന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-02-18:44:31.jpg
Keywords: നൈജീ
Content: 15168
Category: 13
Sub Category:
Heading: സര്‍ക്കാര്‍ വിലക്കിട്ടെങ്കിലും മഹാമാരിയുടെ നടുവില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെനിയന്‍ കന്യാസ്ത്രീ
Content: നെയ്റോബി: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും രാജ്യതലസ്ഥാനമായ നെയ്റോബിയിലെ അസ്സംപ്ഷന്‍ സിസ്റ്റേഴ്സ് (എ.എസ്.എന്‍) സഭാംഗമായ കത്തോലിക്ക സന്യാസിനി നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഭിന്നശേഷിക്കാരായ നിരവധി പാവപ്പെട്ട പെണ്‍കുട്ടികളുടേയും അവരുടെ കുടുംബങ്ങളുടേയും മുഖത്ത് പുഞ്ചിരിക്ക് വിരിയിക്കുന്ന നെയ്റോബി അതിരൂപതയിലെ കിയാമ്പു കൗണ്ടിയിലെ ലിമൂരുവിലെ ലിമൂരു ചെഷയര്‍ ഹോമിന്റെ അഡ്മിനിസ്ട്രേറ്ററായ സിസ്റ്റര്‍ റോസ് കാതറിന്‍ വാകിബുരു പ്രതിസന്ധികളെ അതിജീവിച്ച് നടത്തുന്ന സേവനങ്ങളാണ് മഹാമാരിക്കിടയിലും ശ്രദ്ധേയമാകുന്നത്. ചെഷയര്‍ ഹോമിലെ അന്തേവാസികളായ മാനസിക-ശാരീരിക വൈകല്യങ്ങളുള്ള അറുപത്തിയൊന്നോളം പെണ്‍കുട്ടികളുടെ എല്ലാമാണ് സിസ്റ്റര്‍ റോസ് കാതറിന്‍. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ചെഷയര്‍ ഹോം അടച്ചിടുവാനും, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുവാനും സിസ്റ്റര്‍ റോസ് നിര്‍ബന്ധിതയായത്. ദാരിദ്രാവസ്ഥ കാരണം പലകുട്ടികളുടേയും മാതാപിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിപാലനവും, ഭക്ഷണവും ബുദ്ധിമുട്ടായതോടെ വീടുകളില്‍ നിന്നും സിസ്റ്ററിന് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ദാരിദ്യമാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ദിവസവേതനക്കാരായ പലര്‍ക്കും കുട്ടികള്‍ വീട്ടില്‍ ഉള്ളപ്പോള്‍ ജോലിക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിസ്റ്റര്‍ പറയുന്നു. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കുറക്കുവാനായിരുന്നു പിന്നീട് സിസ്റ്ററിന്റെ ശ്രമം. ഭക്ഷണം, സോപ്പ്, സാനിട്ടറി വസ്തുക്കള്‍ എന്നിവ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുക എന്ന ശ്രമകരമായ ദൗത്യം സിസ്റ്റര്‍ ഏറ്റെടുത്തു. യാത്രാ വിലക്കുകള്‍ ഉള്ളതിനാല്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അനുമതി പത്രം വാങ്ങിയ ശേഷം പകര്‍ച്ചവ്യാധിയേപ്പോലും വകവെക്കാതെ സിസ്റ്റര്‍ റോസ് കുട്ടികളുടെ ഭവന സന്ദര്‍ശനം ആരംഭിച്ചു. വിവിധ ഭാഗങ്ങളിലുള്ള 8 വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു സേവനങ്ങളുടെ തുടക്കം. ഓരോ ഭവനത്തിലും കുടുംബത്തിന്റെ ആവശ്യമനുസരിച്ച് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ, മാസ്കും, സാനിട്ടൈസറും വരെ സൗജന്യമായി നല്‍കി വരികയാണ്. കരോളിന്‍ അബുയാ, ബിയാട്രിസ് കാരി, തബിത വാംബൂയി എന്നീ കന്യാസ്ത്രീകളും മഹത്തരമായ ഉദ്യമത്തില്‍ സിസ്റ്റര്‍ റോസിനെ സഹായിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-03-08:08:15.jpg
Keywords: കെനിയ
Content: 15169
Category: 18
Sub Category:
Heading: കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ആക്രമണം: നടപടി ആവശ്യപ്പെട്ട് കെഎല്‍സിഎ
Content: തിരുവനന്തപുരം: കൊച്ചുതുറ ഇടവകയുടെ പുറകിലെ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടവക വികാരിക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. കൊച്ചുത്തുറ സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.പ്രബിൻ അരുളിനാണ് പരിക്കേറ്റത്. വൈദികനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദീകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടവകക്കാരും പ്രദേശത്തെ ജെ.എസ്.എ.സി. ക്ലബ്ബുകാരുമായി പള്ളിക്കു സമീപത്തെ കളിസ്ഥലത്തെച്ചൊല്ലി തർക്കത്തിലാണ്. അതേസമയം കാഞ്ഞിരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഫാ. പ്രബിന്‍ അരുളിനെ ആക്രമിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-01-03-08:34:46.jpg
Keywords: ആക്രമണ
Content: 15170
Category: 22
Sub Category:
Heading: ജോസഫ് - ഉണ്ണീശോയുടെ സഹയാത്രികൻ
Content: പഴയ നിയമത്തിൽ, രാത്രിയില്‍ അഗ്നിസ്തംഭമായും, പകല്‍ മേഘത്തൂണായും ഇസ്രായേല്‍ ജനത്തോടൊപ്പം ദൈവം സഞ്ചരിച്ച ദൈവം (പുറപ്പാട് 13, 21) പുതിയ നിയമത്തിൽ മനുഷ്യവംശത്തോടൊപ്പം യാത്ര ചെയ്യാൻ മനുഷ്യനായി ഈ ഭൂമിയിൽ അവതരിക്കുന്നു. അതിൻ്റെ ദൃശ അടയാളമാണല്ലോ മനുഷ്യവതാരം ചെയ്ത ഉണ്ണിമിശിഹാ. മനുഷ്യരോടൊപ്പം സഞ്ചരിച്ച ദൈവപുത്രൻ്റെ ഭൂമിയിലെ ആദ്യ സഹയാത്രികനായിരുന്നു ജോസഫ്. സഹയാത്രികൻ്റെ ഏറ്റവും വലിയ ദൗത്യം സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും കൂടെ ചരിക്കുക എന്നതാണ്. മനുഷ്യവതാര രഹസ്യത്തിൽ കാര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും ചഞ്ചലചിത്തനാകാതെ കൂടെ സഞ്ചരിച്ച നിരന്തര സാന്നിധ്യത്തിൻ്റെ പേരാണ് ജോസഫ് . സഹയാത്രികൻ്റെ സാമിപ്യമാണ് യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്നതും യാത്രയെ മാധുര്യമുള്ളതാക്കുന്നതും. സഹയാത്രികൻ ഒരർത്ഥത്തിൽ സുരക്ഷയും പരിചയുമാണ്. കൂടെ നടക്കുന്നവൻ്റെ മനോഹിതം അറിഞ്ഞു കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സഹയാത്രികൻ. ദൈവപുത്രനായ ഉണ്ണിയേശുവിൻ്റെ ഹിതം അറിഞ്ഞ് നിഴൽ പോലെ കൂടെ നടന്ന ജോസഫ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെയെല്ലാം സഹയാത്രികനാണ്. മുൻപിൽ നിന്നു നയിക്കുന്നവരുടെയും പിറകിൽ നിന്നു വിമർശക്കുന്നവരുടെയും ബാഹുല്യം മനസ്സിനെ തളർത്തുന്ന ഈ കാലത്ത് കൂടെ നടക്കുന്ന സഹയാത്രികരെയാണ് മനുഷ്യന് ഇന്നാവശ്യം. ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കുന്നവനും കരയുമ്പോള്‍ കൂടെക്കരയുന്നവനും നിഴല്‍ പോലെ അനുഗമിക്കുന്നവരുമായവർ. ഉണ്ണീശോയുടെ സഹയാത്രികൻ അതിനു നമ്മെ സഹായിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-03-09:52:02.jpg
Keywords: ജോസഫ്, യൗസേ
Content: 15171
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ഭേദഗതി: അർജന്റീന പ്രസിഡന്റിനെ കൊലയാളി എന്ന് വിശേഷിപ്പിച്ച് മെക്സിക്കൻ താരം
Content: ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ അർജന്റീന ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനു പിന്നാലെ, പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡ്വാര്‍ഡോ വേരാസ്റ്റെഗുയി. 'ശിശുക്കളുടെ കൊലയാളി' എന്നാണ് അദ്ദേഹം പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. ഇലക്ഷൻ പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനം പാലിക്കാൻ എത്ര പണം വാങ്ങി എന്ന് ചോദിച്ച നടന്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ പണം വാങ്ങിയ യൂദാസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി. സ്വയം പ്രതിരോധിക്കാൻ ഒട്ടും ശേഷിയില്ലാത്ത ശിശുക്കളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത പ്രസിഡന്റ് മറ്റുള്ളവരുടെ ജീവൻ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സ്വന്തം കരുത്തുമായി കിടപിടിക്കാൻ സാധിക്കുന്ന ആരെയെങ്കിലും കണ്ടെത്തി അവരുമായി പോരാടണമെന്നും നിഷ്കളങ്കരായ ശിശുക്കളെ വെറുതെ വിടണമെന്നും മെക്സിക്കൻ താരം ആവശ്യപ്പെട്ടു. ഡിസംബർ 30നു 12 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 29 നെതിരെ 38 വോട്ടുകൾക്ക് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് കൊണ്ടുവന്ന ഭ്രൂണഹത്യ അനുകൂല ബില്ല് സെനറ്റ് പാസാക്കിയത്. അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഡിസംബർ പതിനൊന്നാം തീയതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പുതിയ നിയമമനുസരിച്ച് പതിമൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവര്‍ക്ക് 14 ആഴ്ച വരെ ഭ്രൂണഹത്യ നടത്താൻ സാധിക്കും. കൂടാതെ പീഡനം, അമ്മയുടെ ജീവന് ഭീഷണി നേരിടുന്ന സാഹചര്യം തുടങ്ങിയ സന്ദർഭങ്ങളിൽ 9 മാസം വരെ ഭ്രൂണഹത്യ ചെയ്യാനും സാധിക്കും. ഭ്രൂണഹത്യ അനുകൂല ബില്ല് പാസായതിൽ പ്രസിഡന്റ് ആനന്ദം പ്രകടിപ്പിച്ചിരുന്നു. ഇന്നല്ലെങ്കിൽ, നാളെ ആൽബർട്ടോ ഫെർണാണ്ടസിന് ജയിലിൽ പോകേണ്ടി വരുമെന്ന് എഡ്‌വേഡോ വെരസ്റ്റാജൂയി ട്വിറ്ററിൽ കുറിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും മരിയ ഭക്തനുമായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കും, ഇതു മൂലം ദാരിദ്ര്യത്തിലായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജപമാല പ്രാര്‍ത്ഥന യത്നത്തിന് വേരാസ്റ്റെഗുയി ആരംഭം കുറിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-03-17:40:28.jpg
Keywords: മെക്സി
Content: 15172
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ
Content: കൊച്ചി: സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും. മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ (എസ്എംഎംഎം) ആണ് പ്രേഷിതവാരാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Image: /content_image/India/India-2021-01-04-06:25:04.jpg
Keywords: സീറോ മലബാര്‍
Content: 15173
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും', ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കടുക് ', ഷിജി ജോണ്‍സന്റെ 'തോട്ട് ഫോര്‍ ദി ഡേ', ഫാ. വിന്‍സെന്റ് വാരിയത്തിന്റെ 'അനുദിന ആത്മീയചിന്തകള്‍ ' എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും ചേര്‍ന്നു പുരസ്കാരങ്ങള്‍ സമ്മാനിക്കും.കെസിബിസി ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കര്‍ദിനാള്‍ ചടങ്ങില്‍ നിര്‍വഹിക്കുമെന്നു കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
Image: /content_image/India/India-2021-01-04-06:33:07.jpg
Keywords: പുരസ്
Content: 15174
Category: 18
Sub Category:
Heading: കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്ക്: പ്രതിപക്ഷ നേതാവ്
Content: കൊച്ചി: കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസ് എലിയാസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ചാവറ പിതാവിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിലാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിലൂടെ അനുസ്മരണം നടത്തിയത്. "പള്ളിയോടൊപ്പം പള്ളിക്കൂടവും" സ്ഥാപിക്കാനുള്ള ചാവറ പിതാവിന്റെ ആഹ്വാനമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ പിന്നിലെ ചാലക ശക്തിയെന്ന് അദ്ദേഹം സ്മരിച്ചു. തന്റെ പ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി അദ്ദേഹം പടുത്തുയർത്തിയ സി‌എം‌ഐ സഭ ഇന്നും വിദ്യാഭ്യാസ മേഖലയിലും, ആതുര സേവന രംഗത്തും നിസ്തുലമായ സേവനങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. "പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതൻ ഇരുപതാം നൂറ്റാണ്ടിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഓർമ്മിക്കപ്പെടുന്നുവെങ്കിൽ അദ്ദേഹം വരും കാലങ്ങൾക്ക്‌ വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു " എന്നിങ്ങനെയാണ് ചാവറ അച്ചനെ പറ്റി പറഞ്ഞത് സുകുമാർ അഴീക്കോട്‌ പറഞ്ഞത്. അദ്ദേഹത്തിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിൽ, വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ ജ്വലിക്കുന്ന സ്മരണകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. .
Image: /content_image/India/India-2021-01-04-06:47:45.jpg
Keywords: ചാവറ
Content: 15175
Category: 1
Sub Category:
Heading: ആറ് കര്‍ദ്ദിനാളുമാര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ട്ടമാകും
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ ആറ് കർദ്ദിനാളുമാർക്ക് ഈ വര്‍ഷം എണ്‍പതു വയസ്സ് പൂർത്തിയാകുന്നതോടെ അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ ഇവർക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ട്ടമാകും. ഫെബ്രുവരി 27നു പിറന്നാൾ ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കാർത്തൂം അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായ ഗബ്രിയേൽ സുബയിർ വാക്കോയാണ് ഈ വർഷം 80 വയസ്സ് ആദ്യം പൂർത്തിയാക്കുന്ന കർദ്ദിനാൾ. ഒരാഴ്ചക്ക് ശേഷം മാർച്ച് എട്ടാം തീയതി സൗത്താഫ്രിക്കയിലെ ഡർബൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ വിൽഫ്രഡ് നേപ്പിയറിന് 80 വയസ്സ് പൂർത്തിയാകും. വത്തിക്കാൻ സെക്രട്ടറിയേറ്റ് ഫോർ എക്കണോമിയുടെ പ്രിഫക്റ്റ് പദവി ഏതാനും വർഷം വഹിച്ച ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെല്ലിന് ജൂൺ എട്ടാം തീയതി 80 വയസ്സാകും. ജൂലൈ 17നാണ് മൗറീഷ്യസിലെ പോർട്ട് ലൂയിസിന്റെ ബിഷപ്പ് മൗറിസ് പിയാറ്റിന്റെ എൺപതാമത് പിറന്നാള്‍. 2019 സെപ്റ്റംബർ മാസം ഫ്രാൻസിസ് മാർപാപ്പ മൗറീഷ്യസിൽ എത്തിയപ്പോൾ സ്വീകരിച്ചത് അദ്ദേഹമായിരുന്നു. വൈദികർക്കു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷൻ തലവൻ ബെന്യാമിനോ സ്റ്റൈല്ലയ്ക്ക് ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി 80 വയസ്സാകും. നവംബർ ഏഴാം തീയതി 80 വയസ്സ് പൂർത്തിയാകുന്നതോടെ കൂടി കോൺക്ലേവിൽ പങ്കെടുക്കാനുള്ള അവകാശം നഷ്ടമാകുന്ന മറ്റൊരു കർദ്ദിനാൾ മിലാൻ ആർച്ച് ബിഷപ്പായിരുന്ന ആഞ്ചലോ സ്കോളയാണ്.
Image: /content_image/News/News-2021-01-04-08:02:55.jpg
Keywords: കർദ്ദിനാളു